കുട്ടികളെ ‘അനിമലാ’ക്കുന്ന സിനിമകൾ; വയലൻസും സെക്സും നിറയാൻ കാരണമുണ്ട്; ‘ഇത് അപകടകരം’
തൃശൂരിൽ രണ്ടു കൗമാരപ്രായക്കാർ ഉൾപ്പെട്ട കുറ്റകൃത്യത്തിന്റെ വാർത്ത വലിയ ഞെട്ടലോടെയാണു വായിച്ചത്. എന്താണു നമ്മുടെ കുട്ടികൾക്കു സംഭവിക്കുന്നതെന്നു ചിന്തിക്കുകയാണു ഞാൻ. എവിടെനിന്നാണ് ഇത്രയധികം അക്രമവാസന അവരിലേക്കു കടന്നുവരുന്നത്? എന്താണ് അവരിൽ അപകടകരമായ തോതിൽ അക്രമവാസന വളർത്തുന്നത്. സമൂഹമാധ്യമങ്ങളും സിനിമയുമെല്ലാം അവരിലുണ്ടാക്കുന്ന അക്രമവാസന ചെറുതല്ല. ഇങ്ങനെ പറയുമ്പോൾ ഞാൻ സിനിമയ്ക്ക് എതിരാണെന്നു കരുതരുത്. സിനിമയെ സിനിമയായി മാത്രം കാണാൻ നമ്മുടെ യുവതലമുറയ്ക്കു കഴിയാതെ പോകുന്നതും വലിയ പ്രശ്നമാണ്. വയലൻസ് ഏറെ നിറഞ്ഞ ‘അനിമൽ’ എന്ന സിനിമ പുറത്തുവന്നപ്പോൾ ബോളിവുഡിലെ ഒരു പ്രശസ്ത നടൻ പറഞ്ഞതു ഞാനോർക്കുന്നു; ‘നല്ല

തൃശൂരിൽ രണ്ടു കൗമാരപ്രായക്കാർ ഉൾപ്പെട്ട കുറ്റകൃത്യത്തിന്റെ വാർത്ത വലിയ ഞെട്ടലോടെയാണു വായിച്ചത്. എന്താണു നമ്മുടെ കുട്ടികൾക്കു സംഭവിക്കുന്നതെന്നു ചിന്തിക്കുകയാണു ഞാൻ. എവിടെനിന്നാണ് ഇത്രയധികം അക്രമവാസന അവരിലേക്കു കടന്നുവരുന്നത്? എന്താണ് അവരിൽ അപകടകരമായ തോതിൽ അക്രമവാസന വളർത്തുന്നത്. സമൂഹമാധ്യമങ്ങളും സിനിമയുമെല്ലാം അവരിലുണ്ടാക്കുന്ന അക്രമവാസന ചെറുതല്ല. ഇങ്ങനെ പറയുമ്പോൾ ഞാൻ സിനിമയ്ക്ക് എതിരാണെന്നു കരുതരുത്. സിനിമയെ സിനിമയായി മാത്രം കാണാൻ നമ്മുടെ യുവതലമുറയ്ക്കു കഴിയാതെ പോകുന്നതും വലിയ പ്രശ്നമാണ്.
വയലൻസ് ഏറെ നിറഞ്ഞ ‘അനിമൽ’ എന്ന സിനിമ പുറത്തുവന്നപ്പോൾ ബോളിവുഡിലെ ഒരു പ്രശസ്ത നടൻ പറഞ്ഞതു ഞാനോർക്കുന്നു; ‘നല്ല കഥകളില്ലാതെ വരുമ്പോഴാണു സിനിമയിൽ വയലൻസും സെക്സും കുത്തിനിറയ്ക്കുന്നത്’ എന്നായിരുന്നു അത്. ഈയിടെ ഇറങ്ങിയ ചില മലയാള സിനിമകളിൽ നാം അക്രമവാസനയുടെ അങ്ങേത്തല കണ്ടു. ഇതു യുവാക്കളിലും കുട്ടികളിലുമുണ്ടാക്കുന്ന സ്വാധീനം സമൂഹത്തിന് അപകടകരമാണെന്നതിൽ സംശയമില്ല. ആരാധനാപാത്രമായ താരം പുകവലിക്കുന്നതു കാണുമ്പോൾ അതിനെ അനുകരിക്കാനുള്ള വാസന കുട്ടികളിലുണ്ടാകുന്നതിൽ പുതുമയില്ല. സിനിമയിലെ കുറ്റകൃത്യങ്ങൾ പുതിയ കാര്യവുമല്ല. ‘ദൃശ്യം’ എന്ന സിനിമ കണ്ടതുകൊണ്ടു നമ്മൾ എപ്പോഴും കൊന്നുകുഴിച്ചിടുകയല്ലല്ലോ ചെയ്യുന്നത്.
കഥാസന്ദർഭത്തിനനുസരിച്ചു സിനിമയിൽ വയലൻസ് കടന്നുവരുന്നതു സംവിധായകരുടെയും കഥാരചന നിർവഹിക്കുന്നവരുടെയും സ്വാതന്ത്ര്യം തന്നെ. അതിനെതിരെ പറയാനും ഞാനാളല്ല. എന്നാൽ, അതിന് ഒരു പരിധിയില്ലാതെ വരുന്നതാണു പ്രശ്നം. വയലൻസിന് ഒരു അതിർവരമ്പുണ്ടായേ തീരൂ. നമ്മുടെ പൊതു സാമൂഹികബോധത്തെ ചോദ്യംചെയ്യുന്ന തലത്തിലേക്കു സിനിമയിൽ വയലൻസ് കടന്നുവരുന്നത് ഒരുതരത്തിലും ന്യായീകരിക്കാനാകുന്നതല്ല. ഒരാളെ അടിച്ചാൽ, കൊന്നാൽ ഒന്നും ഒരു പ്രശ്നവുമില്ലെന്ന തരത്തിൽ കാര്യങ്ങൾ കുട്ടികൾ മനസ്സിലാക്കുന്നതു ദൗർഭാഗ്യകരമാണ്. അതിനു സിനിമയും സമൂഹമാധ്യമങ്ങളും പ്രചോദനമാകുന്നതും ശുഭകരമായ കാര്യമല്ല.
കുട്ടികളിലെ ലഹരി ഉപയോഗവും അക്രമവാസന വ്യാപിക്കുന്നതിൽ അപകടകരമായ പങ്കുവഹിക്കുന്നു. മാതാപിതാക്കളെയും അധ്യാപകരെയും ഒരുപോലെ ഭീതിയിലും ആശങ്കയിലുമാക്കുന്നു ഇത്. ലഹരി ഉപയോഗം തടയാൻ പൊലീസും എക്സൈസുമെല്ലാം ശ്രമിക്കുന്നുണ്ട്. ജീവിതം തന്നെയാണു ലഹരിയെന്ന തിരിച്ചറിവിലേക്കു നമ്മുടെ കുട്ടികൾ മാറേണ്ടിയിരിക്കുന്നു. ലഹരി ഉപയോഗം കാണിക്കുന്ന സിനിമകളല്ല നമ്മെ ആകർഷിക്കേണ്ടത്. മറിച്ചു സ്പോർട്സും കലാപരിപാടികളും പോലുള്ള വിനോദങ്ങളും അവ തരുന്ന ഊർജവും ജീവിതവിജയങ്ങളുമാകണം യഥാർഥ ലഹരി. അതു കണ്ടെത്തിക്കഴിഞ്ഞാൽ നൈമിഷികവും നാശോന്മുഖവുമായ ലഹരിവസ്തുക്കൾക്കു സ്ഥാനമുണ്ടാകില്ല.
നമ്മുടെ കുട്ടികളെ നല്ല കാര്യങ്ങളിലേക്കു തിരിച്ചുവിടാനുള്ള ബോധപൂർവമായ ശ്രമമാണ് ഉണ്ടാകേണ്ടതെന്ന് എനിക്കു തോന്നുന്നു. കായികരംഗത്തുള്ള ആളെന്ന നിലയിൽ ഞാനതിനു മികച്ച പരിഹാരമായി നിർദേശിക്കുക സ്പോർട്സ് നിർബന്ധമാക്കുക എന്നതുതന്നെ. സ്കൂൾ വിട്ടശേഷം വൈകിട്ട് നാലു മുതൽ ഏഴു വരെ കുട്ടികൾ എന്തു ചെയ്യുന്നു എന്നതാണു കാര്യം. ആ സമയത്ത് അവർ ഏതെങ്കിലുമൊരു കായിക ഇനത്തിൽ വ്യാപൃതരാകുന്ന അവസ്ഥയുണ്ടാകണം. അതുവഴി എല്ലാവരും വലിയ കായികതാരങ്ങളായി മാറുമെന്നല്ല; നമ്മുടെ ചിന്ത മറ്റു വഴികളിലേക്കു വ്യതിചലിക്കുന്നതിനെ ഫലപ്രദമായി തടയാനാകും. സ്പോർട്സ് നൽകുന്ന ശാരീരികവും മാനസികവുമായ ആരോഗ്യം സുപ്രധാനമാണ്.
സ്പോർട്സ് നമ്മെ ഏതു സാഹചര്യത്തിലും ജീവിക്കാൻ പഠിപ്പിക്കുന്നു. വീഴ്ചകളിൽനിന്നു പാഠമുൾക്കൊള്ളാനും തോൽവികളിൽനിന്ന് ഊർജമുൾക്കൊള്ളാനും ടീം സ്പിരിറ്റോടെ സമൂഹത്തിൽ ജീവിക്കാനും നമ്മെ അതു പ്രാപ്തരാക്കുന്നു. തോറ്റവർക്കായി ജയിച്ചവരും ജയിച്ചവർക്കായി തോറ്റവരും കയ്യടിക്കുന്ന മേഖലയാണു സ്പോർട്സ്.
തെറ്റു ചെയ്യരുത് എന്ന പൊതുബോധം എന്റെയെല്ലാം കുട്ടിക്കാലത്തു വിദ്യാർഥികളിലുണ്ടായിരുന്നു. അധ്യാപകർ നൽകുന്ന ശിക്ഷ ഏറ്റുവാങ്ങിയാണു ഞാനെല്ലാം വളർന്നത്. സ്കൂളിൽ അടികിട്ടിയ കാര്യം വീട്ടിൽചെന്നു പറയില്ല. പറഞ്ഞാൽ അവിടെനിന്നും അടി കിട്ടും. തെറ്റു ചെയ്താൽ ശിക്ഷിക്കാനുള്ള അവകാശം നമ്മുടെ രക്ഷിതാക്കൾ അന്ന് അധ്യാപകർക്ക് അനുവദിച്ചു നൽകിയിരുന്നു. അധ്യാപകർ അവരുടെ സ്വന്തം മക്കളെ തല്ലുന്നതുപോലെയാണ് തന്റെ വിദ്യാർഥികളെയും തല്ലിയിരുന്നത്. ഓരോ അടി കിട്ടുമ്പോഴും അത് എന്തിനാണെന്നു നമുക്കു വ്യക്തമായിരുന്നു. ഇനി ആ തെറ്റ് ആവർത്തിക്കരുതെന്ന വലിയ പാഠം നാം അതിൽനിന്ന് ഉൾക്കൊണ്ടു.
പക്ഷേ, ഇന്നു സ്ഥിതി ആകെ മാറി. കുട്ടികളെ അധ്യാപകർ ശിക്ഷിച്ചാൽ അതു രക്ഷിതാക്കൾക്ക് ഇഷ്ടപ്പെടാത്ത കാലമാണിത്. കുട്ടികളെ ശിക്ഷിക്കാൻ അധ്യാപകർക്കും ഭയമാണ്. കുട്ടികൾ കത്തിയെടുത്ത് അധ്യാപകരെ ഭീഷണിപ്പെടുത്തുന്ന കാലംവരെയായി. തെറ്റിനെ തെറ്റായി കാണാൻ സാധിക്കണം. നിർഭാഗ്യവശാൽ സമൂഹമാധ്യമങ്ങൾ മറിച്ചൊരു ചിന്തയാണു കുട്ടികളിലേക്കു പലപ്പോഴും പകരുന്നത്. ഒരു പൊലീസ് ഉദ്യോഗസ്ഥൻ തെറ്റിനെതിരെ പ്രവർത്തിക്കുമ്പോൾ അതിനെ മൊബൈൽ ഫോണിലെ ക്യാമറ ഓണാക്കി ചോദ്യം ചെയ്യുന്നതാണു പതിവുകാഴ്ച. ദൗർഭാഗ്യകരമാണത്.
കുട്ടികൾ ഓരോ വീഴ്ചകളിൽനിന്നും പാഠമുൾക്കൊണ്ടു പൊതുസമൂഹത്തിന്റെ ഭാഗമാകുന്ന കാലം തിരികെവരണം. തെറ്റിലേക്കു പോകുന്നതു സ്വന്തം അന്തസ്സിനെയും വ്യക്തിത്വത്തെയും ദോഷകരമായി ബാധിക്കുമെന്നും സമൂഹം നമ്മെ മോശമായ രീതിയിൽ നോക്കിക്കാണുമെന്നുമുള്ള ചിന്തയും ജാഗ്രതയുമാകണം അവരെ നയിക്കേണ്ടത്. അതിന് അധ്യാപകരും രക്ഷിതാക്കളും ഭരണസംവിധാനങ്ങളുമെല്ലാം കൈകോർക്കണം.