‘ബിജെപിയെ തോൽപിക്കണമെന്ന് ഉണ്ടായിരുന്നെങ്കിൽ എന്തുകൊണ്ടൊരു യുണൈറ്റഡ് ഫ്രണ്ട് ഉണ്ടാക്കിയില്ല? മരിച്ചുപോയ ഇന്ത്യയുടെ രക്തത്തില് ഭരിച്ചവര്ക്കെല്ലാം പങ്കുണ്ട്’
![zacariah-hortus-main zacariah-hortus-main](https://img-mm.manoramaonline.com/content/dam/mm/mo/premium/life/images/2023/10/13/zacariah-hortus-sq.jpg?w=575&h=575 )
ആ ഇന്ത്യ, ഗാന്ധിജിയുടെയും മറ്റു സ്വാതന്ത്ര്യസമരപ്പോരാളികളുടെയും മനോഹര സങ്കൽപമായിരുന്ന, ഭരണഘടനാശിൽപികൾ സ്വപ്നം കണ്ട, സമത്വസുന്ദരവും ജനാധിപത്യദൃഢവുമായ അമൂല്യ രാഷ്ട്രം വാസ്തവത്തിൽ ഉണ്ടായിട്ടുണ്ടോ?’ മലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ സക്കറിയയുമായി മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ്, മനോരമ ഹോർത്തൂസിന്റെ വേദിയിൽ നടത്തിയ സംഭാഷണത്തിന്റെ കാതൽ ഈ ചോദ്യമായിരുന്നു. ഒരു എഴുത്തുകാരനും മാധ്യമപ്രവർത്തകനും തങ്ങളുടെ കാലത്തെയും സമൂഹത്തെയും വായിച്ചെടുക്കുന്നതും പൂരിപ്പിക്കാൻ ശ്രമിക്കുന്നതും എങ്ങനെയെന്ന് ഈ സംഭാഷണം വ്യക്തമാക്കുന്നു. വാർത്തയും ഫിക്‌ഷനും തമ്മിലുള്ള അതിരുകൾ മായ്ച്ച്, പ്രച്ഛന്ന ജനാധിപത്യവും വ്യാജ മതനിരപേക്ഷതയും പറഞ്ഞ്, ഇന്ത്യയെന്ന അമൂല്യ സങ്കൽപത്തെ തകർക്കാൻ ശ്രമിക്കുന്ന അപകടകരമായ കാലത്തിന്റെ നേർചിത്രമാകുന്നു ‘ആ ഇന്ത്യ മരിച്ചിട്ടില്ല’ എന്ന സംവാദം. രണ്ടു കോട്ടയംകാർ കോഴിക്കോട്ടിരുന്നു നടത്തിയ വർത്തമാനത്തിൽ കേരളവും ഇന്ത്യയുമാകെ വിഷയമാകുന്നു. മലയാള മനോരമയിൽ സക്കറിയ എഴുതുന്ന ‘പെൻഡ്രൈവ്’ എന്ന ദ്വൈവാര പംക്തിയിലെ ലേഖനങ്ങൾ സമാഹരിച്ചുള്ള ‘ആ ഇന്ത്യ മരിച്ചിട്ടില്ല’ എന്ന പുസ്തകം പശ്ചാത്തലമാക്കിയ സംഭാഷണത്തിന്റെ ഒന്നാം ഭാഗം വായിക്കാം
ആ ഇന്ത്യ, ഗാന്ധിജിയുടെയും മറ്റു സ്വാതന്ത്ര്യസമരപ്പോരാളികളുടെയും മനോഹര സങ്കൽപമായിരുന്ന, ഭരണഘടനാശിൽപികൾ സ്വപ്നം കണ്ട, സമത്വസുന്ദരവും ജനാധിപത്യദൃഢവുമായ അമൂല്യ രാഷ്ട്രം വാസ്തവത്തിൽ ഉണ്ടായിട്ടുണ്ടോ?’ മലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ സക്കറിയയുമായി മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ്, മനോരമ ഹോർത്തൂസിന്റെ വേദിയിൽ നടത്തിയ സംഭാഷണത്തിന്റെ കാതൽ ഈ ചോദ്യമായിരുന്നു. ഒരു എഴുത്തുകാരനും മാധ്യമപ്രവർത്തകനും തങ്ങളുടെ കാലത്തെയും സമൂഹത്തെയും വായിച്ചെടുക്കുന്നതും പൂരിപ്പിക്കാൻ ശ്രമിക്കുന്നതും എങ്ങനെയെന്ന് ഈ സംഭാഷണം വ്യക്തമാക്കുന്നു. വാർത്തയും ഫിക്‌ഷനും തമ്മിലുള്ള അതിരുകൾ മായ്ച്ച്, പ്രച്ഛന്ന ജനാധിപത്യവും വ്യാജ മതനിരപേക്ഷതയും പറഞ്ഞ്, ഇന്ത്യയെന്ന അമൂല്യ സങ്കൽപത്തെ തകർക്കാൻ ശ്രമിക്കുന്ന അപകടകരമായ കാലത്തിന്റെ നേർചിത്രമാകുന്നു ‘ആ ഇന്ത്യ മരിച്ചിട്ടില്ല’ എന്ന സംവാദം. രണ്ടു കോട്ടയംകാർ കോഴിക്കോട്ടിരുന്നു നടത്തിയ വർത്തമാനത്തിൽ കേരളവും ഇന്ത്യയുമാകെ വിഷയമാകുന്നു. മലയാള മനോരമയിൽ സക്കറിയ എഴുതുന്ന ‘പെൻഡ്രൈവ്’ എന്ന ദ്വൈവാര പംക്തിയിലെ ലേഖനങ്ങൾ സമാഹരിച്ചുള്ള ‘ആ ഇന്ത്യ മരിച്ചിട്ടില്ല’ എന്ന പുസ്തകം പശ്ചാത്തലമാക്കിയ സംഭാഷണത്തിന്റെ ഒന്നാം ഭാഗം വായിക്കാം
ആ ഇന്ത്യ, ഗാന്ധിജിയുടെയും മറ്റു സ്വാതന്ത്ര്യസമരപ്പോരാളികളുടെയും മനോഹര സങ്കൽപമായിരുന്ന, ഭരണഘടനാശിൽപികൾ സ്വപ്നം കണ്ട, സമത്വസുന്ദരവും ജനാധിപത്യദൃഢവുമായ അമൂല്യ രാഷ്ട്രം വാസ്തവത്തിൽ ഉണ്ടായിട്ടുണ്ടോ?’ മലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ സക്കറിയയുമായി മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ്, മനോരമ ഹോർത്തൂസിന്റെ വേദിയിൽ നടത്തിയ സംഭാഷണത്തിന്റെ കാതൽ ഈ ചോദ്യമായിരുന്നു. ഒരു എഴുത്തുകാരനും മാധ്യമപ്രവർത്തകനും തങ്ങളുടെ കാലത്തെയും സമൂഹത്തെയും വായിച്ചെടുക്കുന്നതും പൂരിപ്പിക്കാൻ ശ്രമിക്കുന്നതും എങ്ങനെയെന്ന് ഈ സംഭാഷണം വ്യക്തമാക്കുന്നു. വാർത്തയും ഫിക്‌ഷനും തമ്മിലുള്ള അതിരുകൾ മായ്ച്ച്, പ്രച്ഛന്ന ജനാധിപത്യവും വ്യാജ മതനിരപേക്ഷതയും പറഞ്ഞ്, ഇന്ത്യയെന്ന അമൂല്യ സങ്കൽപത്തെ തകർക്കാൻ ശ്രമിക്കുന്ന അപകടകരമായ കാലത്തിന്റെ നേർചിത്രമാകുന്നു ‘ആ ഇന്ത്യ മരിച്ചിട്ടില്ല’ എന്ന സംവാദം. രണ്ടു കോട്ടയംകാർ കോഴിക്കോട്ടിരുന്നു നടത്തിയ വർത്തമാനത്തിൽ കേരളവും ഇന്ത്യയുമാകെ വിഷയമാകുന്നു. മലയാള മനോരമയിൽ സക്കറിയ എഴുതുന്ന ‘പെൻഡ്രൈവ്’ എന്ന ദ്വൈവാര പംക്തിയിലെ ലേഖനങ്ങൾ സമാഹരിച്ചുള്ള ‘ആ ഇന്ത്യ മരിച്ചിട്ടില്ല’ എന്ന പുസ്തകം പശ്ചാത്തലമാക്കിയ സംഭാഷണത്തിന്റെ ഒന്നാം ഭാഗം വായിക്കാം
ആ ഇന്ത്യ, ഗാന്ധിജിയുടെയും മറ്റു സ്വാതന്ത്ര്യസമരപ്പോരാളികളുടെയും മനോഹര സങ്കൽപമായിരുന്ന, ഭരണഘടനാശിൽപികൾ സ്വപ്നം കണ്ട, സമത്വസുന്ദരവും ജനാധിപത്യദൃഢവുമായ അമൂല്യ രാഷ്ട്രം വാസ്തവത്തിൽ ഉണ്ടായിട്ടുണ്ടോ?’
മലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ സക്കറിയയുമായി മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ്, മനോരമ ഹോർത്തൂസിന്റെ വേദിയിൽ നടത്തിയ സംഭാഷണത്തിന്റെ കാതൽ ഈ ചോദ്യമായിരുന്നു.
ഒരു എഴുത്തുകാരനും മാധ്യമപ്രവർത്തകനും തങ്ങളുടെ കാലത്തെയും സമൂഹത്തെയും വായിച്ചെടുക്കുന്നതും പൂരിപ്പിക്കാൻ ശ്രമിക്കുന്നതും എങ്ങനെയെന്ന് ഈ സംഭാഷണം വ്യക്തമാക്കുന്നു. വാർത്തയും ഫിക്‌ഷനും തമ്മിലുള്ള അതിരുകൾ മായ്ച്ച്, പ്രച്ഛന്ന ജനാധിപത്യവും വ്യാജ മതനിരപേക്ഷതയും പറഞ്ഞ്, ഇന്ത്യയെന്ന അമൂല്യ സങ്കൽപത്തെ തകർക്കാൻ ശ്രമിക്കുന്ന അപകടകരമായ കാലത്തിന്റെ നേർചിത്രമാകുന്നു ‘ആ ഇന്ത്യ മരിച്ചിട്ടില്ല’ എന്ന സംവാദം. രണ്ടു കോട്ടയംകാർ കോഴിക്കോട്ടിരുന്നു നടത്തിയ വർത്തമാനത്തിൽ കേരളവും ഇന്ത്യയുമാകെ വിഷയമാകുന്നു. മലയാള മനോരമയിൽ സക്കറിയ എഴുതുന്ന ‘പെൻഡ്രൈവ്’ എന്ന ദ്വൈവാര പംക്തിയിലെ ലേഖനങ്ങൾ സമാഹരിച്ചുള്ള ‘ആ ഇന്ത്യ മരിച്ചിട്ടില്ല’ എന്ന പുസ്തകം പശ്ചാത്തലമാക്കിയ സംഭാഷണത്തിന്റെ ഒന്നാം ഭാഗം വായിക്കാം.
∙ ജോമി തോമസ്: ‘ആ ഇന്ത്യ മരിച്ചിട്ടില്ല’ എന്ന പുസ്തകത്തലക്കെട്ടും ലേഖനവും കാണുമ്പോൾ, ഒരു മാധ്യമപ്രവർത്തകൻ എന്ന നിലയിൽ എനിക്കു തോന്നുന്നത് അതൊരു നല്ല തലക്കെട്ടു മാത്രമാണ് എന്നാണ്; വാസ്തവത്തിൽ അങ്ങനെയൊരു ഇന്ത്യ ഒരുകാലത്തും സംഭവിച്ചിട്ടില്ലെന്നും. നമ്മുടെ ഭരണഘടനാ ശിൽപികൾക്ക് അങ്ങനെയൊരു സ്വപ്നം ഉണ്ടായിരുന്നിരിക്കാം. എന്നാൽ ആ സ്വപ്നത്തിനപ്പുറത്തേക്ക് അതു പോയിട്ടില്ല, സംഭവിച്ചിട്ടുമില്ല. എന്താണു താങ്കൾക്കു തോന്നുന്നത്?
∙ സക്കറിയ: ഗാന്ധിജിയും സ്വാതന്ത്ര്യസമരത്തെ മുന്നോട്ടു കൊണ്ടുപോയ മറ്റു നേതാക്കളും സങ്കൽപിച്ച ഒരു ഇന്ത്യയുണ്ടായിരുന്നു. ആ സങ്കൽപത്തെപ്പറ്റി ‘ഇന്ത്യയെ കണ്ടെത്തൽ’ എന്ന പുസ്തകത്തിൽ നെഹ്റു എഴുതുകയും ചെയ്തു. ഒരു പരിധിവരെ അതൊരു കാൽപനിക സങ്കൽപമായിരുന്നു. അതിന്റെ അടിസ്ഥാനം മതമായിരുന്നില്ല, സംസ്കാരങ്ങളായിരുന്നു. നൂറുകണക്കിന് സംസ്കാരങ്ങൾ ചേർന്നുള്ള ഒരു ഇന്ത്യൻ സംസ്കാരം.
പക്ഷേ, സ്വാതന്ത്ര്യം കിട്ടി രാഷ്ട്രീയ അധികാരം കൈവന്നു കഴിഞ്ഞപ്പോൾ, ഇതിനെ ഒരു യാന്ത്രികമായ കൂട്ടിയൊട്ടിക്കൽ സംവിധാനമെന്ന നിലയിൽ അവർക്കു മാറ്റേണ്ടിവന്നു. ഗാന്ധിജി സ്വപ്നം കണ്ട ഇന്ത്യ വെട്ടിമുറിക്കപ്പെട്ടിട്ടില്ലായിരുന്നു, അതിൽ പാക്കിസ്ഥാൻ ഇല്ലായിരുന്നു. ഇന്നത്തെ പാക്കിസ്ഥാൻ അടക്കമുള്ളവയെ ഉൾക്കൊള്ളുന്ന, ഹിന്ദുക്കളും മുസ്‌ലിംകളും ക്രിസ്ത്യാനികളും സിഖുകാരും പാഴ്സികളുമൊക്കെ ഒരുമിച്ചു താമസിക്കുന്ന, മനോഹരമായ ഒരിന്ത്യയായിരുന്നു ഗാന്ധിജിയുടെ സ്വപ്നം. പക്ഷേ വിഭജനത്തിന്റെ അന്നുതന്നെ ആ ഇന്ത്യ മരിച്ചു. 1947 ലെ ആ രാത്രിയിൽത്തന്നെ ആ സ്വപ്നം അവസാനിച്ചു. അതൊരു നഗ്ന സത്യമാണ്. പിന്നീടു വന്ന ഭരണകൂടങ്ങൾക്കെല്ലാം – കോൺഗ്രസ് സർക്കാരുകൾ അടക്കം – മരിച്ചുപോയ ആ ഇന്ത്യയുടെ രക്തത്തിൽ പങ്കുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു.
എന്നാലും, ഇന്നും കേരളത്തിലോ കശ്മീരിലോ ഛത്തീസ്ഗഡിലോ ഉള്ള ഒരാളോട് ‘നീ ആരാണ്’ എന്നു ചോദിച്ചാൽ ‘ഞാൻ ഇന്ത്യക്കാരനാണ്’ എന്നു പറയും. നമ്മുടെ ഹൃദയത്തിൽ ആ ഇന്ത്യ നിലനിൽക്കുന്നു എന്നതിനു തെളിവാണത്. ഇത്രയും കാലം നമ്മളെ ചവിട്ടിയരച്ച്, അടിയന്തരാവസ്ഥയും ഇപ്പോൾ നടക്കുന്നതുപോലെയുള്ള സ്വാതന്ത്ര്യ നിഷേധങ്ങളും അടിച്ചേൽപ്പിച്ചിട്ടും നമ്മുടെ മനസ്സിൽ ഒരു ഇന്ത്യ നിലനിൽപ്പുണ്ടെന്നാണ് ഞാൻ പറയുന്നത്. അത് അമൂല്യമായ, മനോഹരമായ ഒരു സങ്കൽപമാണ്. ഇത്രയേറെ സംസ്കാരങ്ങൾ ഒന്നിച്ചു ചേർന്ന ഒരു ഇന്ത്യ. അതിന്റെ അടിസ്ഥാനം മതമല്ല. ചില ദൈവങ്ങൾ ഒരുപോലെയുണ്ട് എന്നതല്ലാതെ മലയാളിഹിന്ദുവും യുപിഹിന്ദുവും തമ്മിൽ ഒരു ബന്ധവുമില്ല. ജീവിതശൈലിയിലടക്കം വ്യത്യാസങ്ങളുമുണ്ട്. എന്നിട്ടും നമ്മൾ ഒരുമിച്ചു നിൽക്കുന്നു. അതായത്, ആ ഇന്ത്യയെ തകർക്കാൻ ശ്രമങ്ങളുണ്ടായിട്ടും അതു നിലനിൽക്കുന്നു.
∙ ജോമി തോമസ്: അടിയന്തരാവസ്ഥക്കാലത്ത് ഡൽഹിയിൽ ഉണ്ടായിരുന്ന ആളാണ് താങ്കൾ. അടിയന്തരാവസ്ഥ കണ്ടു, സഞ്ജയ് ഗാന്ധിയുടെ മരണം കണ്ടു, ഇന്ദിരാഗാന്ധിയുടെ വധവും സിഖുകാരെ കൂട്ടക്കൊല ചെയ്യുന്നതും കണ്ടു, ഗുജറാത്ത് കലാപകാലത്ത് ഞാൻ ഡൽഹിയിലുണ്ടായിരുന്നു. പിന്നീട് ഡൽഹിയിലെ കലാപത്തിന്റെ കാലത്തും. അന്ന് വടക്കു കിഴക്കൻ ഡൽഹിയിലെ കലാപഭൂമിയിലൂടെ നടക്കുമ്പോൾ, ചില വീടുകളുടെ മുന്നിൽ അടയാളങ്ങൾ കണ്ടിട്ടുണ്ട്. കലാപകാരികൾ ഒഴിവാക്കേണ്ട വീടുകളാണവ. പിന്നീട് കേരളത്തിലും അത്തരം ചില ‘അടയാളപ്പെടുത്തലുകൾ’ കാണുമ്പോൾ ഓർമ വരുന്നത് മുൻപൊരു സാഹിത്യകാരൻ താങ്കളെപ്പറ്റി പറഞ്ഞതാണ്: സക്കറിയ ഒരു ഉത്തരേന്ത്യൻ തിരക്കഥ കേരളത്തിൽ പ്രചരിപ്പിക്കാൻ ശ്രമിക്കുകയാണ്. 20 വർഷത്തോളം ഡൽഹിയിൽ ജീവിച്ച ഒരാളെന്ന അനുഭവത്തിൽനിന്ന്, ഇപ്പോഴത്തെ കേരളത്തിലേക്കു നോക്കുമ്പോൾ താങ്കൾക്ക് എന്താണു തോന്നുന്നത്?
∙ സക്കറിയ: ഹിറ്റ്ലറുടെ കാലത്ത് ജർമനിയിൽ യഹൂദന്മാരുടെ ഗേറ്റിലോ മതിലിലോ ഒരു സ്വസ്തിക ചിഹ്നമിട്ടിരുന്നു. ഈ വീടിനാണ് തീ വയ്ക്കേണ്ടത്, ഇവരെയാണ് കൊല്ലേണ്ടത്, ഇവിടെനിന്നാണ് കോൺസൻട്രേഷൻ ക്യാംപുകളിലേക്കു പിടിച്ചു കൊണ്ടുപോകേണ്ടത് എന്നു തിരിച്ചറിയാനുള്ള അടയാളം. ഇന്നിപ്പോൾ ജെസിബി കൊണ്ടു തകർക്കുന്ന നിലയാണ്. ഇന്ത്യയെ പൂർണമായും തകർക്കാൻ ഇതുവരെ അവർക്ക് കഴിഞ്ഞിട്ടില്ല. അതുകൊണ്ടാണ് ഹിറ്റ്ലർ ചെയ്തതുപോലെ ഒരു നിശ്ചിത രീതിയിൽ മുന്നോട്ടു പോകാൻ അവർക്കു കഴിയാത്തത്. അത് ഇന്ത്യയുടെ വൈവിധ്യത്തിന്റെ ബലമാണ്.
കേരളത്തിൽ ഇങ്ങനെയൊരു അടയാളപ്പെടുത്തൽ എന്റെ ഓർമയിൽ ഇല്ലായിരുന്നു. പക്ഷേ ഇന്ന് ആരൊക്കെയോ ചേർന്ന് – അതിൽനിന്നു ഞാൻ രാഷ്ട്രീയ പാർട്ടികളെ മാറ്റിനിർത്തുകയാണ്– ഒരു പുതിയ വർഗീയത കൊണ്ടുവന്നിരിക്കുകയാണ്. ചില മതമേധാവികളും മതാധ്യക്ഷന്മാരുമൊക്കെ അതിലുണ്ട്.
ഭൂരിപക്ഷ വർഗീയത നമുക്കു പരിചിതമാണ്. അത് ഡൽഹിയിലടക്കം വടക്ക് എല്ലായിടത്തുമുണ്ട്. അത് അവിടെനിന്ന് ഇങ്ങോട്ടു പ്രചരിപ്പിക്കുന്നുണ്ട്. ഭൂരിപക്ഷ വർഗീയതയ്ക്കെതിരെയുള്ള ഏറ്റവും വലിയ ആയുധം ന്യൂനപക്ഷ വർഗീയതയാണ് എന്നു തെറ്റിദ്ധരിച്ച ചില മതമേധാവികൾ കേരളത്തിലുണ്ട്. അവരാണ് ഏറ്റവും വലിയ അപകടകാരികൾ എന്ന് ഞാൻ കരുതുന്നു. കേരളത്തിൽ ഇതുവരെ ക്രിസ്ത്യാനികളും ഹിന്ദുക്കളും മുസ്‌ലിംകളും തമ്മിൽ ഉണ്ടായിരുന്ന ഒരു മനോഹരമായ ബന്ധമുണ്ട്. അത് അത്ര വലിയ, കെട്ടിപ്പിടിച്ചുള്ള അടുപ്പമൊന്നുമല്ല, ഒരു സഹജീവിതമാണ്. ഒന്നിച്ച് ചേർന്ന്, പരസ്പരം വലിയ ശല്യം ഒന്നുമുണ്ടാക്കാതെ, ഞാൻ എന്റെ കാര്യം നോക്കുന്നു നീ നിന്റെ കാര്യം നോക്കുന്നു എന്ന മട്ടിൽ കഴിഞ്ഞുപോകുകയാണ്. അതിനെ തകർക്കാൻ ശ്രമമുണ്ട്. ഒരു സമുദായത്തിൽനിന്നുള്ളയാളുടെ കടയിൽ വിളമ്പുന്ന ഭക്ഷണത്തിൽ തുപ്പിയിട്ടുണ്ട് എന്നു പറയാൻ മറ്റു ചിലർ ഇവിടെ തയാറായി. ഇത്തരം നുണകൾ പ്രചരിപ്പിക്കുന്ന സമ്പ്രദായം ഇവിടെ വന്നു. ഭൂരിപക്ഷ വർഗീയത വാസ്തവത്തിൽ ഇതിനു തുടക്കമിട്ടു കൊടുത്തതേയുള്ളൂ. ഞാൻ അവരെ അതിനപ്പുറത്തേക്ക് കുറ്റം പറയില്ല. ചെറുതായിട്ടൊന്നു തീ ഇട്ടുകൊടുത്തു. പക്ഷേ, അത് ഏറ്റെടുക്കാൻ ഇവിടുത്തെ ന്യൂനപക്ഷ വർഗീയവാദികൾ– അതിൽ നല്ല പങ്കും മതമേധാവികൾ– തയാറായി. ഇതു നിർഭാഗ്യകരമാണ്.
ആപത്ത് നമ്മുടെ വാതിലിൽ മുട്ടുന്നുണ്ട്. ഒരുപക്ഷേ ഒരു ചെറിയ പഴുത് നമ്മുടെ വാതിലിൽ വീണിട്ടുമുണ്ട്. പക്ഷേ വാതിൽ തുറന്നു കൊടുക്കണോ, നമ്മൾ മൂന്നുപേരും – ഹിന്ദുവും ക്രിസ്ത്യാനിയും മുസ്‌ലിമും – ഇവിടെ ശത്രുക്കളായി ജീവിക്കണോ എന്നൊക്കെ തീരുമാനിക്കേണ്ടത് മലയാളികളാണ്. അതിനു സഹായിക്കേണ്ടത് മാധ്യമങ്ങളാണ്.
ഇത്തരം വർഗീയവാദികൾക്ക് ഇടം കൊടുക്കുമ്പോൾ അവർക്കു കിട്ടുന്ന ഇടം ഭയങ്കരമാണ്. നമ്മൾ എല്ലാവരുടെയും അഭിപ്രായത്തിന് ഇടം കൊടുത്തേ പറ്റൂ, സത്യമാണത്. പക്ഷേ, അത് എങ്ങനെ കൊടുക്കുന്നു, എത്രമാത്രം കൊടുക്കുന്നു, എത്രത്തോളം അതിനെ അകറ്റി നിർത്തണം എന്നൊക്കെ നമ്മൾ തീരുമാനിക്കണം. സമൂഹമാധ്യമങ്ങളാണ് അവരുടെ ശക്തി കേന്ദ്രം. അവിടെ നമുക്ക് ഒന്നും ചെയ്യാൻ പറ്റില്ല. യൂട്യൂബ്, വാട്സാപ് എല്ലാം. അവിടെയാണ് ഒരു വലിയ കടൽ പോലെ തിരയടിച്ച് ഈ വർഗീയവിഷം വന്നിറങ്ങുന്നത്. നമ്മൾ തീരുമാനിക്കണം, നമ്മുടെ കുഞ്ഞുങ്ങൾക്കു ജീവിക്കാൻ സമാധാനമുള്ള ഒരു കേരളം വേണമോ വേണ്ടയോ എന്ന്.
∙ ജോമി തോമസ്: താങ്കൾ ഒരുപാടു കാര്യങ്ങൾ പറഞ്ഞു. അതിൽനിന്ന് ഒന്നുരണ്ടു കാര്യങ്ങൾ– പ്രത്യേകിച്ച് ഭക്ഷണത്തിൽ തുപ്പുന്ന കാര്യമൊക്കെ– എടുത്താൽ, യുപിയിൽ അതു നിരോധിച്ച് ഒരു നിയമം തന്നെ കൊണ്ടുവന്നിരിക്കുന്നു. ഒരു ‘ഇക്കണോമിക് അപാർത്തീഡ്’, പ്രത്യേകിച്ചും മുസ്‌ലിം കമ്യൂണിറ്റിക്ക് എതിരെ, കൊണ്ടുവരാനുള്ള ബോധപൂർവമായ ശ്രമമുണ്ടെന്ന് ഉത്തരേന്ത്യയിൽ 25 വർഷമെങ്കിലും ജീവിച്ചതുകൊണ്ട് എനിക്കു പറയാൻ സാധിക്കും, സാർ അതിനെക്കുറിച്ചു പരാമർശിച്ചു കണ്ടിട്ടുണ്ട്. സാറിന്റെ ഒരു ലേഖനത്തിലെ ഒരു പരാമർശം ഞാൻ ഓർക്കുന്നു. ഇന്ത്യയിൽ പലപ്പോഴും മുസ്‌ലിം ഒരു ‘വിപ്പിങ് ബോയ്’ ആയി, മറ്റുള്ളവരുടെ തെറ്റുകൾക്കു കൂടി ഉത്തരവാദിത്തം അടിച്ചേൽപിക്കപ്പെടുന്നവരായിത്തീരുന്നു എന്നതാണത്. ആ രീതിക്ക് ഇപ്പോഴും മാറ്റം വരുന്നില്ല എന്നു മാത്രമല്ല, കൂടിവരുന്നുവെന്നും തോന്നുന്നു.
∙സക്കറിയ: അതു കൂടി വരുന്നുണ്ടെന്നു മാത്രമല്ല അതിന് മുസ്‌ലിം സമുദായത്തിൽനിന്നു തന്നെ വളം വയ്ക്കുന്നവരും ധാരാളമുണ്ട്. ഇത് വളരെ നിർഭാഗ്യകരമാണ്. ഞാനീ പറയുന്നതിന്റെ രാഷ്ട്രീയം ഒരുപക്ഷേ തെറ്റായിരിക്കും. പറയുന്നതു തെറ്റിദ്ധരിച്ചാലും കുഴപ്പമില്ല, മുസ്‌ലിം ലീഗിനെ ഞാനൊരു വർഗീയവാദിപാർട്ടിയായി കാണുന്നില്ല. കേരളത്തിലെ മറ്റെല്ലാ പാർട്ടികളെയും പോലെ ഭാഗ്യാന്വേഷിയായ ഒരു പാർട്ടിയാണത്. എങ്ങനെയെങ്കിലും അഞ്ചു കൊല്ലം കൂടുമ്പോൾ അധികാരത്തിൽ വരണമെന്ന ആഗ്രഹത്തോടെ കുറച്ചു ബിസിനസുകാർ ഒരു പാർട്ടി നടത്തുന്നു. മറ്റേതു പാർട്ടിക്കുമുള്ള ഗുണവും ദോഷവുമേ അവർക്കുമുള്ളൂ. പക്ഷേ, അതിനപ്പുറത്തേക്കു കടന്നുള്ള ആർത്തികളും തലച്ചോറിൽ വിഷം നിറഞ്ഞ ആളുകളുടെ സംസാരങ്ങളുമാണ് അപകടം. അത് കൂടുതൽ അപകടത്തെ വിളിച്ചു വരുത്തുന്നു.
തീവ്രവാദികൾ ആരുടെ പേരിലാണോ ഈ തീവ്രവാദം പറയുന്നത്, ആ സമൂഹം ഭീകരമായി അടിച്ചമർത്തപ്പെടുകയും കൊല്ലപ്പെടുകയും ചെയ്താലും ആ തീവ്രവാദിക്ക് യാതൊരു സങ്കടവുമില്ല. കാരണം അവനു പറയാനുള്ളത് പറഞ്ഞു ലക്ഷ്യം നേടി. ഇതൊരു ഭ്രാന്താണ്. മതഭ്രാന്ത് യഥാർഥത്തിൽ, ചികിത്സിക്കേണ്ട മനോദൗർബല്യം പോലുള്ള ഒരു ഭ്രാന്താണ്. ആ രീതിയിൽ കേരളത്തിലും ജോമി പറഞ്ഞ ഇതേ പ്രശ്നമാണ്. യുപിയിൽ, ഭക്ഷണത്തിൽ തുപ്പരുത് എന്ന നിയമം ഉണ്ടാക്കിയപ്പോൾ അതിന്റെ അർഥം എല്ലാവരും തുപ്പുന്നുണ്ട്, ഇനി തുപ്പാൻ അനുവദിക്കില്ല എന്നാണ്. ഇത്തരത്തിലുള്ള ഭീകരമായ നടപടികൾ നടക്കുന്നുണ്ട്. പക്ഷേ. നമുക്ക് ഒന്നും പറയാൻ പറ്റില്ല. കാരണം, ഇതു ഇതു ചെയ്യുന്നവരെ ഇന്ത്യയിലെ കുറെ ആളുകൾ ചേർന്നു തന്നെയാണ് അധികാരത്തിൽ ഇരുത്തിയിരിക്കുന്നത്. അവർ വോട്ട് നേടിയിട്ടുണ്ട്. മറ്റു പാർട്ടികളെക്കാൾ അവർക്കു ഭൂരിപക്ഷമുണ്ട്. നമ്മൾ ജനാധിപത്യത്തിലാണ് നിൽക്കുന്നത്. അതേ ജനാധിപത്യത്തിന്റെ ഫലമായിട്ടാണ് അവർ അധികാരത്തിലിരിക്കുന്നത്. അപ്പോൾ അവരുടെ ഇത്തരം പ്രവൃത്തികളെ ചോദ്യം ചെയ്യാൻ ആളില്ല എന്നുള്ളതാണ് സ്ഥിതി. ഇവിടെ ഒരു പ്രതിപക്ഷം ഇല്ലാതായിരിക്കുന്നു. പൂച്ചയ്ക്ക് എന്താ പൊന്നുരുക്കുന്നിടത്തു കാര്യം എന്നു പറയുന്നതുപോലെ, എഴുത്തുകാരന് രാഷ്ട്രീയം പറയേണ്ട കാര്യമില്ല. അതുകൊണ്ട് ഞാൻ ഇവിടെ ഇതൊക്കെക്കണ്ട്, മറ്റുള്ളവരെപ്പോലെ സങ്കടത്തോടെ ജീവിക്കുന്ന ഒരു മനുഷ്യൻ മാത്രമാണ്. പക്ഷെ, എഴുത്തുകാരൻ എന്ന നിലയിൽ അതുമിതുമൊക്കെ പറയുന്നുവെന്നേയുള്ളൂ.
∙ ജോമി തോമസ്: പക്ഷേ അത് പറയുമ്പോൾത്തന്നെ, ഭരണഘടന ഔദ്യോഗികമായി നിലവിൽ വന്നിട്ട് നവംബർ 26 ന് 75 വർഷം തികഞ്ഞിരിക്കുന്നു. താങ്കളുടെ ലേഖനങ്ങളിൽ പലയിടത്തും അംബേദ്കറിനെ കൊണ്ടുവരുന്നുണ്ട്. പ്രത്യേകിച്ചും അംബേദ്കർ ഭരണഘടനാ സമിതിയിൽ അവസാനം നടത്തിയ പ്രസംഗം. അതിൽ പറയുന്ന, എല്ലാ മനുഷ്യർക്കും ഒരേ മൂല്യം എന്ന സാഹചര്യം ഇവിടെ വരുമോ എന്നൊരു ചോദ്യമുണ്ട്. ദലിതരുടെ അവസ്ഥ എടുത്താൽ, ഉത്തരേന്ത്യയിൽ പ്രത്യേകിച്ച്, സർക്കാരിന്റെ കണക്കുകൾ പ്രകാരം കഴിഞ്ഞ അഞ്ചു വർഷത്തിനിടെ ഒരുലക്ഷത്തിഎൺപതിനായിരം കേസുകൾ ഷെഡ്യൂൾഡ് കാസ്റ്റ് അട്രോസിറ്റീസ് ആക്ട് പ്രകാരം റജിസ്റ്റർ ചെയ്തിട്ടുണ്ട്. ദലിതൻ കുതിരപ്പുറത്തു കയറിയാൽ പ്രശ്നം, ക്രിക്കറ്റ് കളിച്ചാലോ കൂളിങ് ഗ്ലാസ് വച്ചാലോ പ്രശ്നം... ഒരു വശത്ത് ഇത്തരം അസമത്വങ്ങളും പീഡനങ്ങളും തുടർന്നുകൊണ്ടേയിരിക്കുന്നു. മറുവശത്ത്, എല്ലാവരെയും ഉൾക്കൊള്ളുന്ന ഒരു ദേശീയതയെക്കുറിച്ച് നമ്മൾ പറയുന്നുമുണ്ട്. ഇതുരണ്ടും കൂടി വാസ്തവത്തിൽ ഒത്തു പോകുന്നില്ല.
∙ സക്കറിയ: ഇതു നമുക്ക് ഒന്നും ചെയ്യാവാത്ത അവസ്ഥയാണ്. കാരണം പാർലമെന്റിൽ ഭൂരിപക്ഷമുള്ള ഒരു പാർട്ടി ചെയ്യുന്ന ഓരോ കാര്യത്തെയും ഭരണഘടന വച്ചുതന്നെ അവർ ന്യായീകരിക്കുന്നുണ്ട്. എന്തുകൊണ്ട് അവർ ഭൂരിപക്ഷം നേടി? ആരാണ് അവരെ അതിനു സഹായിച്ചത്? മതേതര ഇന്ത്യയിൽ കോൺഗ്രസും സിപിഎമ്മും അടക്കം എത്രയോ പാർട്ടികളുടെ ദയനീയമായ പരാജയത്തിലൂടെയാണ് പാർലമെന്റിൽ ഇന്ന് ബിജെപി ഭരിക്കുന്നതെന്ന് ഓർക്കണം. ആ അർഥത്തിൽ ഞാൻ ബിജെപിയെ കുറ്റം പറയാൻ തയാറല്ല.
കാരണം, അവർക്ക് അധികാരത്തിലേക്കു നടന്നു കയറാൻ വഴിതെളിച്ചു കൊടുത്തത് ഇവിടുത്തെ പ്രധാനപ്പെട്ട, ഇന്ത്യയെ ഇത്രയും കാലവും ഭരിച്ച കോൺഗ്രസ് എന്ന പാർട്ടിയും ഇന്ത്യയിലെ ഏറ്റവും മനോഹരമായ പ്രതിപക്ഷമായി വളരാൻ എല്ലാ സാധ്യതയുമുണ്ടായിരുന്ന സിപിഎം എന്ന എന്ന കമ്യൂണിസ്റ്റ് പാർട്ടിയുമാണ്.
ഈ രക്തത്തിൽ ഇവർക്കെല്ലാം പങ്കുണ്ട്. ബിജെപി എങ്ങനെ തിരഞ്ഞെടുപ്പിൽ മത്സരിച്ചു ജയിച്ചു, അവർക്കു ഭൂരിപക്ഷം കിട്ടി, അതു തടയാൻ എന്തു ചെയ്യാൻ പറ്റും തുടങ്ങിയ ചോദ്യങ്ങളിൽനിന്ന് കോൺഗ്രസുകാരും കമ്മ്യൂണിസ്റ്റുകാരും സോഷ്യലിസ്റ്റുകളുമടക്കം ഒഴിഞ്ഞു മാറി. ലോഹ്യയെപ്പോലെ ഒരാളുണ്ടായിരുന്ന പാർട്ടിയാണ് സോഷ്യലിസ്റ്റ് പാർട്ടിയെന്ന് ഓർക്കണം.
ഇപ്പോഴും, ബിജെപിയെ തോൽപിക്കണമെന്ന് ഉണ്ടായിരുന്നെങ്കിൽ എന്തുകൊണ്ട് ഒരു യുണൈറ്റഡ് ഫ്രണ്ട് ഉണ്ടാക്കിയില്ല? ഒന്നിച്ചു നിന്നാൽ അവർ വിജയിക്കുന്നുണ്ട്, പക്ഷേ ഒന്നിച്ചു നിൽക്കുന്നില്ല. ഇവിടെ ജനാധിപത്യമാണുള്ളതെന്നു നമ്മൾ പറഞ്ഞുകഴിഞ്ഞാൽ പിന്നെ ഭൂരിപക്ഷമുള്ള ആൾ പറയുന്നതാണ് നിയമം. നമ്മൾ അവർക്ക് അധികാരം കൊടുത്തു, അവർ അവരുടെ ഇഷ്ടം പോലെ ഭരിക്കുന്നു. ഇതാണ് സംഭവം.
(സംഭാഷണം തുടരും...)