2025: ഏതു നിക്ഷേപം നേട്ടം തരും? എവിടെ, എങ്ങനെ നിക്ഷേപിക്കണം? വിദഗ്ധർ പറയുന്നു

എവിടെ നിക്ഷേപിച്ചാലാണ് നിങ്ങൾക്ക് ഏറ്റവും കൂടുതൽ ആദായം ലഭിക്കുക? ഈ ചോദ്യത്തിന് അറിവിലുള്ള നിക്ഷേപമാണ് ഏറ്റവും മികച്ച ആദായം തരുന്നത്. പറഞ്ഞത് മറ്റാരുമല്ല, ലോക നിക്ഷേപ ഗുരുമായ വാറൻ ബഫറ്റിന്റെ ഗുരു ബെഞ്ചമിൻ ഗ്രഹാംതന്നെയാണ്. നിലവിൽ അറിവുകളുടെ കുത്തൊഴുക്കാണ് നമുക്കു ചുറ്റിനും. പക്ഷേ, അതിൽ ശരിയായത് ഏത്, തട്ടിപ്പ് ഏത് എന്നറിയുക ബുദ്ധിമുട്ടാണ്. അതിനാൽ ശരിയായ അറിവു നേടേണ്ടത് നിക്ഷേപകന്റെ ഉത്തരവാദിത്തമാണ്. പ്രത്യേകിച്ച് നഷ്ടസാധ്യതകളും അനിശ്ചിതത്വങ്ങളും നിറഞ്ഞുനിൽക്കുന്ന ഓഹരി അടക്കമുള്ള നിക്ഷേപരംഗത്ത്. പുതുവർഷത്തിലേക്ക് ഏറെ പ്രതീക്ഷയോടെ ചുവടുവയ്ക്കുമ്പോഴും ആഗോളതലത്തിലും ഇന്ത്യയിലുമുള്ള കടുത്ത അനിശ്ചിതത്വങ്ങൾ ഓരോരുത്തരെയും ആശങ്കപ്പെടുത്തുന്നുണ്ട്. നിലവിലെ സാഹചര്യത്തിൽ എവിടെ, എങ്ങനെ നിക്ഷേപിക്കണം എന്നതിനെക്കുറിച്ച് മൂന്നു വിദഗ്ധരുടെ നിർദേശങ്ങൾ വായിക്കാം.

എവിടെ നിക്ഷേപിച്ചാലാണ് നിങ്ങൾക്ക് ഏറ്റവും കൂടുതൽ ആദായം ലഭിക്കുക? ഈ ചോദ്യത്തിന് അറിവിലുള്ള നിക്ഷേപമാണ് ഏറ്റവും മികച്ച ആദായം തരുന്നത്. പറഞ്ഞത് മറ്റാരുമല്ല, ലോക നിക്ഷേപ ഗുരുമായ വാറൻ ബഫറ്റിന്റെ ഗുരു ബെഞ്ചമിൻ ഗ്രഹാംതന്നെയാണ്. നിലവിൽ അറിവുകളുടെ കുത്തൊഴുക്കാണ് നമുക്കു ചുറ്റിനും. പക്ഷേ, അതിൽ ശരിയായത് ഏത്, തട്ടിപ്പ് ഏത് എന്നറിയുക ബുദ്ധിമുട്ടാണ്. അതിനാൽ ശരിയായ അറിവു നേടേണ്ടത് നിക്ഷേപകന്റെ ഉത്തരവാദിത്തമാണ്. പ്രത്യേകിച്ച് നഷ്ടസാധ്യതകളും അനിശ്ചിതത്വങ്ങളും നിറഞ്ഞുനിൽക്കുന്ന ഓഹരി അടക്കമുള്ള നിക്ഷേപരംഗത്ത്.
പുതുവർഷത്തിലേക്ക് ഏറെ പ്രതീക്ഷയോടെ ചുവടുവയ്ക്കുമ്പോഴും ആഗോളതലത്തിലും ഇന്ത്യയിലുമുള്ള കടുത്ത അനിശ്ചിതത്വങ്ങൾ ഓരോരുത്തരെയും ആശങ്കപ്പെടുത്തുന്നുണ്ട്. നിലവിലെ സാഹചര്യത്തിൽ എവിടെ, എങ്ങനെ നിക്ഷേപിക്കണം എന്നതിനെക്കുറിച്ച് മൂന്നു വിദഗ്ധരുടെ നിർദേശങ്ങൾ വായിക്കാം.
∙ ഓഹരിയിൽ 12–15% നേട്ടം പ്രതീക്ഷിക്കാം: സുനിൽ ജെയിൻ (ഹെഡ്, ഇക്വിറ്റി റീട്ടെയിൽ റിസർച്, നിർമൽ ബാഗ്)
വിപണിയിൽ അതിശക്തമായ കുതിപ്പാണ് തുടർച്ചയായ 15 മാസം നാം കണ്ടത്. അതിനുശേഷം രണ്ടു മാസമായി ചില തിരുത്തലുകളും കണ്ടു. എന്നാൽ ഈ തിരുത്തലുകൾ കുറച്ചു കാലത്തേക്കു മാത്രമായിരിക്കും എന്നാണ് പ്രതീക്ഷ. സ്ഥിതിഗതികൾ ഇതിനകംതന്നെ മെച്ചപ്പെട്ടുതുടങ്ങി. 2025ന്റെ തുടക്കത്തിൽതന്നെ അതുണ്ടാകും. ഇന്ത്യൻ ഓഹരികളുടെ പ്രകടനം മോശമാകാൻ കൃത്യമായ ചില കാരണങ്ങളുണ്ടായിരുന്നു. കോർപ്പറേറ്റുകളുടെ രണ്ടാം പാദഫലങ്ങൾ പ്രതീക്ഷിച്ചപോലെ ഉയർന്നില്ല എന്നതാണ് അതിൽ ഏറ്റവും പ്രധാനം. എന്നാൽ നാലാം പാദത്തിൽ റിസൾട്ടുകൾ മെച്ചപ്പെടുമെന്നാണ് കരുതുന്നത്.
2025ലും ഓഹരി താരതമ്യേന ഭേദപ്പെട്ട പ്രകടനം തന്നെ കാഴ്ചവയ്ക്കാനാണ് സാധ്യത. വിദേശ നിക്ഷേപ സ്ഥാപനങ്ങൾ രണ്ടു മാസമായി നടത്തിയ വിൽപന പരമാവധിയിെലത്തിക്കഴിഞ്ഞു എന്നാണ് വിലയിരുത്തൽ. ഇപ്പോൾതന്നെ വീണ്ടും പണം എത്തിത്തുടങ്ങി. ആഭ്യന്തര പണം വിപണിയെ ഇനിയും നന്നായി പിന്തുണയ്ക്കും. ന്യൂ ജനറേഷൻ ഓഹരികളിൽ വലിയ മുന്നേറ്റം കാണുന്നു. ഇലക്ട്രിക് വാഹനങ്ങൾ, സോളർ, കണ്ടന്റ് മാനേജ്മെന്റ് തുടങ്ങിയ മേഖലകൾ ഉദാഹരണം. ഇതും വിപണിക്കു കരുത്തു പകരാം. 12–15% വളർച്ച ഈ വർഷവും പ്രതീക്ഷിക്കാം.
∙ കടപ്പത്ര വിപണി– ഫെബ്രുവരിയിൽ പലിശ കുറയ്ക്കൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. അതിനുശേഷം വീണ്ടും ഏതാനും വെട്ടിക്കുറയ്ക്കലുകൾക്കും സാധ്യതയുണ്ട്. ഇതു ബോണ്ടുവിലയിൽ സ്വാഭാവികമായും വർധനയ്ക്കു കളമൊരുക്കും. അതിനാൽ കടപ്പത്രങ്ങളിലും ബോണ്ടുകളിലും നടത്തുന്ന നിക്ഷേപത്തിനു നേട്ടം പ്രതീക്ഷിക്കാം.
∙ സ്വർണം– സ്വർണവിലയും ഈ വർഷം മുന്നോട്ടു തന്നെയാകും എന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വർഷം റിയൽ എസ്റേറ്റ് വിലയിൽ കാര്യമായ വർധനയുണ്ടായി. ഈ വർഷം പക്ഷേ, വിലയിൽ ഒരു സ്ഥിരതയാർജിക്കലിനാണ് സാധ്യത. ചില തിരുത്തലുകളും പ്രതീക്ഷിക്കുന്നു. ഡോളറിനു സമീപകാലത്തു കുത്തനെയുള്ള വർധനയാണുണ്ടായത്. ആ നിലവാരത്തിൽ നിന്ന് ഉടനെ ഒരു വർധന ബുദ്ധിമുട്ടാകും. അതേ സമയം ചില തിരുത്തലുകൾ പ്രതീക്ഷിക്കാം.ഒരു വർഷത്തേക്കുള്ള ഒരു പ്രവണത പറയാൻ ബുദ്ധിമുട്ടാകും. ചെറുകിട ഇടത്തരം നിക്ഷേപകർക്ക് 2025ലും ഓഹരിനിക്ഷേപം തുടരാം. ന്യായമായ ആദായവും പ്രതീക്ഷിക്കാം.
∙ അടുത്ത പാദഫലങ്ങൾ നിർണായകം: പി.ആർ. ദിലീപ് (എംഡി, ഇംപെറ്റസ് വെൽത്ത് മാനേജ്മെന്റ്)
ആഗോള സാമ്പത്തിക പ്രവണതകൾ, പണപ്പെരുപ്പം, പലിശനിരക്ക് എന്നിവയുടെ സ്വാധീനംമൂലം ഓഹരിവിപണികളിൽ അസ്ഥിരത തുടരുമെന്നു വിലയിരുത്താം. മാത്രമല്ല, ഓഹരികൾ ഉയർന്ന വിലയിലാണ് ഇപ്പോഴുള്ളത്. നിലവിലെ ഈ മൂല്യത്തിനു ന്യായീകരണം കിട്ടണമെങ്കിൽ ഭാവിയിൽ മികച്ച വരുമാനവളർച്ച ഉറപ്പാക്കണം. അതിനു വരുന്ന രണ്ടു പാദങ്ങളിലെ വരുമാനം സൂക്ഷ്മമായി നിരീക്ഷിക്കേണ്ടതുണ്ട്.
എന്നാലും പ്രതിരോധം, ക്യാപിറ്റൽ ഗുഡ്സ്, ടെക്നോളജി, പുനരുപയോഗിക്കാവുന്ന ഊർജം, ഹെൽത്ത്കെയർ മേഖലകളിൽ നയപരമായ പ്രോത്സാഹനങ്ങളും കമ്പനികളുടെ മികവുംകൊണ്ടു ശക്തമായ വളർച്ചാ അവസരങ്ങൾ ലഭിച്ചേക്കും. പലിശ കുറയാം, കടപ്പത്രം ആകർഷകമാകും പലിശനിരക്കു കുറയുന്നതോടെ ഡെറ്റ്, ഫിക്സഡ് ഇൻകം പദ്ധതികളിലെ ആദായം സ്ഥിരതയാർജിക്കാം അല്ലെങ്കിൽ കുറയാം. അതിനാൽ കടപ്പത്രങ്ങൾക്ക് ആകർഷകമായ നേട്ടം നൽകാനാകും. കുറഞ്ഞ റിസ്കിൽ സ്ഥിരവരുമാനം ലക്ഷ്യമിടുന്നവർക്ക് സർക്കാർ ബോണ്ടുകളും ഉയർന്ന റേറ്റിങ്ങുള്ള കോർപ്പറേറ്റ് കടപ്പത്രങ്ങളും ആകർഷകമാകും.
∙ സ്വർണം സുരക്ഷിതം
ഭൗമരാഷ്ട്രീയ അനിശ്ചിതത്വങ്ങളിൽനിന്നും കറൻസി ഏറ്റക്കുറച്ചിലുകളിൽനിന്നും നേട്ടം എടുക്കാൻ സഹായിക്കുന്ന സ്വർണം സുരക്ഷിതമായ ഒരു ആസ്തി എന്ന സ്ഥാനം നിലനിർത്തുമെന്നു പ്രതീക്ഷിക്കാം. കേന്ദ്രബാങ്കുകൾ സ്വർണം വാങ്ങുന്നതു തുടരുന്നതിനാൽ വില ഉയരുകയും ചെയ്യും.
∙ റിയൽ എസ്റ്റേറ്റ്
നഗരവൽക്കരണവും അടിസ്ഥാന സൗകര്യ വികസനവും പരിഗണിക്കുമ്പോൾ റിയൽ എസ്റ്റേറ്റ് വിപണിയിൽ വളർച്ചയുണ്ടാവാം. പ്രത്യേകിച്ച്
താങ്ങാനാവുന്ന (അഫോർഡബിൾ) ഭവന, വാണിജ്യ പ്രോജക്ടുകളിൽ. ഇടപാടുകളിൽ സുതാര്യത വർധിപ്പിക്കാനുള്ള റെഗുലേറ്ററി സംവിധാനങ്ങൾ നിക്ഷേപകരുടെ ആത്മവിശ്വാസവും വർധിപ്പിക്കും.
∙ ഡോളർ, ക്രൂഡ് ഓയിൽ & ക്രിപ്‌റ്റോ
ആഗോളതലത്തിൽ പണനയങ്ങളിൽ അയവു വരുന്നതനുസരിച്ച് യുഎസ് ഡോളർ ദുർബലമാകാം. അതേസമയം ആവശ്യത്തിലും ലഭ്യതയിലുമുള്ള വ്യത്യാസവും ഭൗമരാഷ്ട്രീയ സാഹചര്യങ്ങളും ക്രൂഡ് ഓയിൽ വിലയിൽ അസ്ഥിരത തുടരാൻ കാരണമാകും. സർക്കാർ നിയമങ്ങളിലൂടെ കാര്യങ്ങൾക്കു വ്യക്തത വരുന്നത് ക്രിപ്‌റ്റോ കറൻസികൾക്കും അനുകൂലമാകും. പക്ഷേ, ക്രിപ്റ്റോ ഉയർന്ന അപകടസാധ്യതയുള്ള ഊഹക്കച്ചവടമായി തുടരും.
∙ പലിശ കുറയാം; കടപ്പത്രങ്ങളിലും ഡെറ്റ് ഫണ്ടുകളിലും നേട്ടം കൂടും: സഞ്ജീവ് കുമാർ CFP® (കൺട്രി ഹെഡ്, ക്ലയിന്റ് ഓപറേഷൻ എക്സലന്‍സ് & അനലിറ്റിക്സ്, ബജാജ് ക്യാപിറ്റൽ)
2025ൽ പലിശനിരക്ക് കുറയാൻ സാധ്യതയുണ്ട്. അതിനാൽ ദീർഘകാല സ്ഥിരനിക്ഷേപം നടത്താൻ ഉദ്ദേശിക്കുന്നവർ അത് ഉടനെ ചെയ്യുക. പലിശ കുറയുമ്പോൾ കടപ്പത്രങ്ങളുടെ വില കൂടും. അതിനാൽ ഡെറ്റ് മ്യൂച്വൽഫണ്ടുകളുടെ നേട്ടവും ഉയരാം. നേരിട്ട് കടപ്പത്രങ്ങൾ വാങ്ങാൻ ഉദ്ദേശിക്കുന്നവർ വില വർധിക്കുംമുൻപ് അതു ചെയ്യുക.
∙ ഓഹരിയിൽ അനിശ്ചിതത്വം
ഓഹരിവിപണി ഒരുപാട് അനിശ്ചിതത്വങ്ങൾക്കുനടുവിലാണ്. അമേരിക്കയിൽ ഡോണൾഡ് ട്രംപ് അധികാരം ഏൽക്കുന്നതോടെ ആഗോള വ്യാപാര ക്രമത്തിൽ മാറ്റങ്ങളുണ്ടാകും. അത് എങ്ങനെ ഇന്ത്യയുടെ സാമ്പത്തികരംഗത്തെ ബാധിക്കും എന്നത് കാത്തിരുന്നു കാേണണ്ടിവരും. വിലക്കയറ്റം, രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയുടെ വേഗതയിൽ വന്ന കുറവ്, ഓഹരികളുടെ ഉയർന്ന വിലനിലവാരം, ഉപഭോഗത്തിലെ ഇടിവ് തുടങ്ങിയവ വിപണിയിലെ അനിശ്ചിതത്വം വർധിപ്പിക്കും. ദീർഘകാലത്തേക്ക് ഓഹരിയിൽ നിക്ഷേപിക്കാമെങ്കിലും ഹ്രസ്വകാല നിക്ഷേപങ്ങൾക്ക് ഓഹരി ഒഴിവാക്കുന്നത് നഷ്ടസാധ്യത കുറയ്ക്കാൻ സഹായിക്കും.
∙ സ്വർണം– വിലക്കയറ്റം, സാമ്പദ്‌വ്യവസ്ഥകളിലെ തിരിച്ചടി എന്നീ സാഹചര്യങ്ങളിൽ സ്വർണവില ഉയരാറുണ്ട്. ട്രംപിന്റെ വരവോടെ ഡോളറിന്റെ മൂല്യം ഉയരുമെന്നും യുഎസ് സമ്പദ്‌വ്യവസ്ഥ മെച്ചപ്പെടുമെന്നുമുള്ള അനുമാനത്തിൽ പലരും സ്വർണവിലയിൽ ഇടിവുണ്ടാകുമെന്നുപ്രതീക്ഷിക്കുന്നു. എന്നാൽ ഓഹരിവിപണിയിലെ അനിശ്ചിതത്വങ്ങളും സ്വർണത്തെ സ്വാധീനിക്കും.അതുകൊണ്ടുതന്നെ വില കുറയാനുള്ള സാധ്യത കുറവാണ്.
∙ റിയൽ എസ്റേറ്റ്– വൻനഗരങ്ങളിൽ 2024ൽ റിയൽ എസ്റ്റേറ്റ് നിക്ഷേപങ്ങൾ നല്ല നേട്ടം നൽകി. 2025ലും അതു തുടരാനാണ് സാധ്യത. പക്ഷേ, ചെറുനഗരങ്ങളിലെ സ്ഥിതിയത്ര ആശാവഹമല്ല. പലിശനിരക്ക് കുറഞ്ഞാൽ റിയൽ എസ്റ്റേറ്റ് ഇൻവെസ്റ്റ്മെന്റ ട്രസ്റ്റ്–ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ട്രസ്റ്റ് നിക്ഷേപങ്ങളിൽ മൂലധനനേട്ടം പ്രതീക്ഷിക്കാം.
∙ നിക്ഷേപകർക്ക് എങ്ങനെ നേട്ടമെടുക്കാം?
2025ൽ ചെറുകിട നിക്ഷേപകർക്ക് എങ്ങനെ ആകർഷകമായ വരുമാനം നേടാനാകും? റീട്ടെയിൽ നിക്ഷേപകർ ഇക്വിറ്റി, ഡെറ്റ്, സ്വർണം അല്ലെങ്കിൽ InvITs/REITsകൾപോലുള്ള വ്യത്യസ്ത ആസ്തികൾ സംയോജിപ്പിച്ച് വൈവിധ്യമാർന്ന പോർട്ട്ഫോളിയോ തന്ത്രം സ്വീകരിക്കണം. മ്യൂച്വൽഫണ്ടുകളിലെ സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്‌മെന്റ് പ്ലാനുകൾക്ക് (എസ്ഐപി) റിസ്ക് ലഘൂകരിക്കാനാകും. സമ്പദ്‌വ്യവസ്ഥയിലെ ട്രെൻഡുകളെക്കുറിച്ച് അറിയുന്നതും പ്രഫഷണലായി മാനേജ് ചെയ്യുന്ന ഫണ്ടുകൾ തിരഞ്ഞെടുക്കുന്നതും നേട്ടം വർധിപ്പിക്കും. ഗ്രീൻഎനർജി, ടെക്നോളജി പോലുള്ള വളർച്ചാസാധ്യതയുള്ള മേഖലകളിൽ ദീർഘകാല നിക്ഷേപം നല്ലതാണ്. റിസ്‌ക് മാനേജ്‌മെന്‍റും റെഗുലർ പോർട്ട്‌ഫോളിയോ റീബാലൻസിങ്ങും ആകർഷകമായ വരുമാനം നേടുന്നതിനു പ്രധാനമാണ്.