‘ഇണ’യെ കിട്ടാതെ കാടിന് പുറത്തേക്ക്; ലക്ഷ്യം നാട്ടിലെ അരുമകളെ; പരിഹാരം ‘കാട്ടിൽ’തന്നെ; മാരക വില്ലൻ മറ്റൊരു കൂട്ടർ!
വനത്തിനുള്ളിൽ കടുവകളുടെ പോരാട്ടത്തിന്റെയും ഏറ്റുമുട്ടലിന്റെയും കാലം. ഏറ്റവും കരുത്തനായ കടുവകൾ കാട്ടിൽ വാഴുകയും പരുക്കേറ്റതും പ്രായമായതുമായ കടുവകൾ കാട്ടിൽ നിന്ന് പുറന്തള്ളപ്പെടുകയും ചെയ്യുന്ന സമയം. ജനുവരി, ഫെബ്രുവരി മാസങ്ങൾ കടുവകളുടെ ഇണചേരൽ കാലമാണ്. ഇണയെ കിട്ടാതെ വരുമ്പോൾ കടുവകൾ തമ്മിൽ ഇണയ്ക്കു വേണ്ടി പരസ്പരം ഏറ്റുമുട്ടും. ഒരു കടുവയുടെ കൂടെയുള്ള പെൺകടുവയെ കൂടെക്കൂട്ടുന്നതിന് വേണ്ടിയാണ് പോരാട്ടം നടക്കുന്നത്. ഇങ്ങനെയുള്ള ഏറ്റുമുട്ടലുകളിൽ സ്വാഭാവികമായും കരുത്തനായ കടുവകൾ ജയിക്കുകയും പരുക്കേൽക്കുന്നവ മറ്റു സ്ഥലങ്ങളിലേക്കോ കാടിന് പുറത്തേക്കോ പോകുകയും ചെയ്യും. വിജയിക്കുന്ന ആൺ കടുവ മൂന്നാഴ്ചക്കാലമാണ് പെൺ കടുവയോടൊപ്പം കഴിയുന്നത്. വയനാട് പുൽപള്ളി അമരക്കുനിയിലെത്തിയ കടുവ ഒരാഴ്ചയിലധികമായി നാട്ടുകാരെ ഭീതിയിലാക്കുകയും വനംവകുപ്പിനെ വട്ടംചുറ്റിക്കുകയും ചെയ്യുകയാണ്. മൂന്നു കൂടുകൾ സ്ഥാപിച്ചെങ്കിലും കുടുങ്ങിയില്ല. മയക്കുവെടി വയ്ക്കാനുള്ള നീക്കവും ലക്ഷ്യം കണ്ടില്ല. കൂടു സ്ഥാപിച്ച് വനംവകുപ്പും നാട്ടുകാരും ഉറക്കമൊഴിച്ച് കാത്തിരുന്നിട്ടും തുടർച്ചയായി മൂന്നു ദിവസങ്ങളിൽ കടുവ ആടുകളെ കൊന്നു. വനംവകുപ്പിന് പിടികൊടുക്കാതെ ആടിനെ പിടിക്കുന്ന കടുവ പുൽപള്ളിയിൽ വലിയ തലവേദന സൃഷ്ടിക്കുമ്പോൾ

വനത്തിനുള്ളിൽ കടുവകളുടെ പോരാട്ടത്തിന്റെയും ഏറ്റുമുട്ടലിന്റെയും കാലം. ഏറ്റവും കരുത്തനായ കടുവകൾ കാട്ടിൽ വാഴുകയും പരുക്കേറ്റതും പ്രായമായതുമായ കടുവകൾ കാട്ടിൽ നിന്ന് പുറന്തള്ളപ്പെടുകയും ചെയ്യുന്ന സമയം. ജനുവരി, ഫെബ്രുവരി മാസങ്ങൾ കടുവകളുടെ ഇണചേരൽ കാലമാണ്. ഇണയെ കിട്ടാതെ വരുമ്പോൾ കടുവകൾ തമ്മിൽ ഇണയ്ക്കു വേണ്ടി പരസ്പരം ഏറ്റുമുട്ടും. ഒരു കടുവയുടെ കൂടെയുള്ള പെൺകടുവയെ കൂടെക്കൂട്ടുന്നതിന് വേണ്ടിയാണ് പോരാട്ടം നടക്കുന്നത്. ഇങ്ങനെയുള്ള ഏറ്റുമുട്ടലുകളിൽ സ്വാഭാവികമായും കരുത്തനായ കടുവകൾ ജയിക്കുകയും പരുക്കേൽക്കുന്നവ മറ്റു സ്ഥലങ്ങളിലേക്കോ കാടിന് പുറത്തേക്കോ പോകുകയും ചെയ്യും. വിജയിക്കുന്ന ആൺ കടുവ മൂന്നാഴ്ചക്കാലമാണ് പെൺ കടുവയോടൊപ്പം കഴിയുന്നത്.
വയനാട് പുൽപള്ളി അമരക്കുനിയിലെത്തിയ കടുവ ഒരാഴ്ചയിലധികമായി നാട്ടുകാരെ ഭീതിയിലാക്കുകയും വനംവകുപ്പിനെ വട്ടംചുറ്റിക്കുകയും ചെയ്യുകയാണ്. മൂന്നു കൂടുകൾ സ്ഥാപിച്ചെങ്കിലും കുടുങ്ങിയില്ല. മയക്കുവെടി വയ്ക്കാനുള്ള നീക്കവും ലക്ഷ്യം കണ്ടില്ല. കൂടു സ്ഥാപിച്ച് വനംവകുപ്പും നാട്ടുകാരും ഉറക്കമൊഴിച്ച് കാത്തിരുന്നിട്ടും തുടർച്ചയായി മൂന്നു ദിവസങ്ങളിൽ കടുവ ആടുകളെ കൊന്നു. വനംവകുപ്പിന് പിടികൊടുക്കാതെ ആടിനെ പിടിക്കുന്ന കടുവ പുൽപള്ളിയിൽ വലിയ തലവേദന സൃഷ്ടിക്കുമ്പോൾ കടുവകളെക്കുറിച്ചും വന്യമൃഗ ആക്രമണത്തെക്കുറിച്ചും സാമൂഹിക വനവൽക്കരണ വിഭാഗം ഡിഎഫ്ഒ പി.ധനേഷ് കുമാർ, സൗത്ത് വയനാട് ഡിഎഫ്ഒ അജിത് കെ.രാമൻ എന്നിവർ മനോരമ ഓൺലൈൻ പ്രീമിയത്തോട് സംസാരിക്കുന്നു.
∙ കടുവകൾ കരുത്ത് തെളിയിക്കുന്ന സമയം
കടുവകൾ തമ്മിലുള്ള സംഘർഷത്തിന്റെ ഫലമായാണ് ജനുവരി, ഫെബ്രുവരി മാസങ്ങളിൽ കടുവകൾ വനത്തിൽ നിന്ന് പുറത്തുവരുന്നത്. കടുവക്കുഞ്ഞുങ്ങളെ തള്ളക്കടുവ ഇരപിടിക്കാൻ പഠിപ്പിക്കുന്ന സമയംകൂടിയാണിത്. അതുകൊണ്ടാണ് വയനാട്ടിൽ പലയിടത്തും തള്ളക്കടുവയെയും കുഞ്ഞുങ്ങളെയും കാണുന്നത്. മേപ്പാടി, ചുണ്ടേൽ ഭാഗങ്ങളിൽ കടുവക്കുഞ്ഞുങ്ങളെ കണ്ടത് ഇങ്ങനെയാണ്. ആൺ കടുവ കുഞ്ഞുങ്ങളെ കൊന്നു തിന്നും. അതൊഴിവാക്കാൻ തള്ളക്കടുവ ആൺകടുവകളുടെ സാന്നിധ്യമുള്ള സ്ഥലങ്ങളിൽ നിന്ന് മാറിപ്പോകും. ചുണ്ടയിൽ തള്ളക്കടുവയെയും മക്കളെയും പിടിക്കാൻ കൂടു സ്ഥാപിച്ചെങ്കിലും മറ്റൊരു ആൺ കടുവ ഈ പ്രദേശത്തേക്ക് വന്നതോടെ തള്ളക്കടുവയും മക്കളും വേറെ സ്ഥലത്തേക്ക് പോകുകയായിരുന്നു.
പെൺ കടുവകൾ വീണ്ടും ഇണ ചേരുന്നതിനും പ്രത്യുൽപാദനത്തിനും വേണ്ടിയാണിത് ആൺ കടുവകൾ കുട്ടികളെ കൊല്ലുന്നത്. കടുവകൾ തമ്മിലുള്ള ഏറ്റുമുട്ടലിൽ പ്രായമായതും പരുക്കേറ്റതുമായ കടുവകൾ വനത്തിന് പുറത്തേക്ക് എത്തും. ഏപ്രിലോടെ ഇണചേരൽ കാലം അവസാനിക്കുകയും കടുവകൾ തമ്മിലുള്ള ഏറ്റുമുട്ടൽ കുറയുകയും ചെയ്യും. അതോടെ കടുവകൾ നാട്ടിലിറങ്ങുന്നത് കുറയും.
വയനാട്ടിൽ കടുവകൾ കൂടുന്നുവെന്നു പറയാൻ സാധിക്കില്ല. ജില്ല എന്നു പറയുന്നത് മനുഷ്യന് മാത്രമാണ് ബാധകം. അതേ സമയം, ബന്ദിപ്പൂർ, മുതുമല, നാഗർഹോള, സത്യമംഗലം എന്നിവയെല്ലാം ചേരുന്ന ഒരു വലിയ വനപ്രദേശത്തിന്റെ ഭാഗമാണ് വയനാട്. മൃഗങ്ങൾക്ക് ഇത് ഒറ്റ ഭൂപ്രദേശമാണ്. അതുകൊണ്ട് വയനാട്ടിൽ മാത്രം കടുവയുടെ എണ്ണം കൂടുന്നുവെന്നു പറയുന്നതിൽ അർഥമില്ല. ഈ സ്ഥലങ്ങളിൽ നിന്നെല്ലാം വന്യമൃഗങ്ങൾ ഇങ്ങോട്ടും അങ്ങോട്ടും പോകുന്നുണ്ട്. ഈ ഭൂപ്രദേശങ്ങളിൽ മൊത്തത്തിൽ കടുവയുടെ എണ്ണം വർധിക്കുന്നുണ്ടോ എന്നും കൃത്യമായി പറയാൻ സാധിക്കില്ല. പല കടുവകളും ഈ പ്രദേശങ്ങളിലേക്കെല്ലാം സഞ്ചരിക്കുന്നുണ്ട്.
ഇതുപോലെ തന്നെയാണ് ആനകളുടെ കാര്യവും. ആനകളുടെ എണ്ണം കൂടുന്നെന്നോ ആനകളുടെ എണ്ണം കുറയുന്നെന്നോ കൃത്യമായി പറയാൻ സാധിക്കില്ല. ഇതിനെല്ലാം ഏകദേശ കണക്ക് പറയാമെന്നു മാത്രം. ഒരുതവണ കൂടുവച്ചു പിടിച്ച കടുവയെ തുറന്നുവിട്ടാൽ വീണ്ടും കൂട്ടിൽ കയറാൻ പ്രയാസമാണ്. ഇരതേടാൻ സാധിക്കാത്ത അവസ്ഥയിലുള്ള കടുവകളാണ് സാധാരണ നാട്ടിലിറങ്ങുന്നത്. ഇങ്ങനെ വരുന്ന കടുവയെ പിടികൂടി കാട്ടിൽ വിട്ടാൽ വീണ്ടും നാട്ടിലിറങ്ങാൻ സാധ്യത കൂടുതലാണ്. പരുക്കേറ്റ കടുവകൾക്ക് കാട്ടിൽ ഇരപിടിക്കാൻ സാധിക്കാതെ വരും. നാട്ടിൻപുറങ്ങളിൽ കെട്ടിയിട്ട വളർത്തുമൃഗങ്ങളെ എളുപ്പത്തിൽ പിടികൂടാൻ സാധിക്കും. പുൽപള്ളിയിൽ എത്തിയ കടുവയെ മുൻപ് വയനാടൻ കാടുകളിൽ കണ്ടിട്ടുള്ളതല്ല. അതിനാൽ വേറെ എവിടെ നിന്നെങ്കിലും വന്നതാകാനുള്ള സാധ്യത കൂടുതലാണ്.
∙ വനത്തിലെ വയൽ സംരക്ഷണം വലിയ പദ്ധതി
വന്യമൃഗങ്ങൾ വനത്തിൽ നിന്ന് പുറത്തിറങ്ങുന്നത് കുറയ്ക്കുന്നതിന് വനത്തിനുള്ളിലെ വയലുകൾ സംരക്ഷിക്കുന്നത് വനംവകുപ്പ് പ്രത്യേക പദ്ധതി തയാറാക്കി. വന്യമൃഗങ്ങൾക്ക് ആവശ്യമായ തീറ്റയും വെള്ളവും വനത്തിനുള്ളിൽ തന്നെ ലഭിക്കുന്ന സാഹചര്യമൊരുക്കുന്ന പദ്ധതിയാണിത്. ആഗോളതലത്തിൽ തന്നെ ഈ പദ്ധതി പരീക്ഷിച്ച് വിജയിച്ചിട്ടുണ്ട്. കേരളത്തിലും ഇത് നടപ്പാക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും ഫണ്ടിന്റെ അഭാവം മൂലമാണ് സാധിക്കാതിരുന്നത്. വയലുകൾ, ചതുപ്പ് സ്ഥലങ്ങൾ, കൊല്ലികൾ എന്നിവ സംരക്ഷിച്ചാൽ സസ്യഭുക്കുകളായ മൃഗങ്ങൾ ഈ പ്രദേശങ്ങളിൽ തന്നെ നിൽക്കും.
സസ്യഭുക്കുകളായ മൃഗങ്ങൾ കാട്ടിൽ തന്നെ തുടർന്നാൽ മാംസഭുക്കുകളായ മൃഗങ്ങളും ഈ പരിസരം കേന്ദ്രീകരിച്ച് തന്നെ നിലകൊള്ളും. ഇതോടെ വന്യമൃഗങ്ങൾ കാടുവിട്ട് ജനവാസ മേഖലകളിലേക്ക് ഇറങ്ങുന്നത് വലിയ തോതിൽ നിയന്ത്രിക്കാനാകും.
മരത്തടികൾ ഉപയോഗിച്ച് ചെറിയ ചെക് ഡാമുകൾ നിർമിക്കുക, ജലസ്രോതസ്സുകൾ സംരക്ഷിക്കുന്നതിനാവശ്യമായ മറ്റ് നടപടികൾ സ്വീകരിക്കുക, സെന്ന പോലുള്ള സസ്യങ്ങൾ നീക്കം ചെയ്യുക, തുടങ്ങിയവയാണ് പദ്ധതിയുടെ ഭാഗമായി ചെയ്യുന്നത്. വയനാടൻ കാടുകൾ നേരിടുന്ന പ്രധാന പ്രശ്നം വരൾച്ചയാണ്. വേനൽക്കാലം ആകുന്നതോടെ ജലാശയങ്ങൾ വറ്റിവരളും. ഇതു തടയുന്നതിനാണ് പ്രഥമ പരിഗണന. വെള്ളവും തീറ്റയും കാട്ടിൽ തന്നെയുണ്ടെങ്കിൽ വന്യമൃഗങ്ങൾ പുറത്തേക്കിറങ്ങില്ല.
∙ മനുഷ്യ – വന്യജീവി സംഘർഷം അനാദികാലം മുതലേ
മനുഷ്യ, വന്യജീവി സംഘർഷം അനാദികാലം മുതൽതന്നെയുള്ള ഒന്നാണ്. അതുകൊണ്ടുതന്നെ ഇത് പൂർണമായി ഇല്ലാതാക്കാൻ സാധ്യമല്ല. എന്നാൽ, ലഘൂകരിക്കാൻ സാധിക്കും. വന്യമൃഗ ആക്രമണത്തിൽ മരിക്കുന്നവരിൽ 60 ശതമാനവും പാമ്പ് കടിയേറ്റാണ്. 2030 ആകുമ്പോഴേക്കും പാമ്പ് കടിയേറ്റ് മരിക്കുന്നവർ ഇല്ലാത്ത സംസ്ഥാനമാക്കി കേരളത്തെ മാറ്റുകയാണ് ലക്ഷ്യം. അതിനായി സർപ (SARPA) എന്ന പേരിൽ ഒരു മൊബൈൽ ആപ്ലിക്കേഷൻ വികസിപ്പിച്ചിട്ടുണ്ട്. പാമ്പുകളെ കണ്ടാൽ ഉടൻ ആപ് വഴി അറിയിക്കാം. ഏതു പ്രദേശത്താണോ അവിടെ പാമ്പുകളെ കൈകാര്യം ചെയ്യുന്ന ആളുകൾ എത്തി വേണ്ട നടപടി സ്വീകരിക്കും.
പമ്പുകടിയേറ്റാൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, എവിടെയാണ് വിഷത്തെ പ്രതിരോധിക്കാനുള്ള മരുന്ന് ലഭിക്കുന്നത് തുടങ്ങിയ കാര്യങ്ങൾ ആപ്പിൽ ലഭിക്കും. തോട്ടം തൊഴിലാളികളാണ് പാമ്പ് കടിയേറ്റ് മരിക്കുന്നവരിൽ കൂടുതൽ. ഗം ബൂട്ട്, കയ്യുറ തുടങ്ങിയവ ഉപയോഗിച്ചാൽ, കൃത്യമായി മുന്നൊരുക്കം നടത്തിയാൽ പാമ്പ് കടിയേറ്റുള്ള മരണം പൂർണമായും ഇല്ലാതാക്കാനും. മരണക്കണക്ക് പരിശോധിച്ച് വിലയിരുത്തിയാൽ, ആനയോ കടുവയോ പുലിയോ അല്ല വില്ലൻമാർ. അത് പാമ്പുകളാണെന്ന് പറയേണ്ടി വരും.