പുട്ടിൻ സ്റ്റൈലിൽ ട്രംപ് ഭീഷണി; ചൈന ഇല്ലായിരുന്നെങ്കിൽ അമേരിക്കയിൽ കലാപം! കഴിഞ്ഞതെല്ലാം മറക്കാം, ഇനി ‘പുതിയ യുഎസ്’

രണ്ടാം ലോകയുദ്ധത്തിനുശേഷം അമേരിക്കയ്ക്കു കിട്ടിയ മറ്റു പ്രസിഡന്റുമാരെപ്പോലെയൊന്നുമാവില്ല രണ്ടാംതവണ വരുന്ന ഡോണൾഡ് ട്രംപ്. പലതരം വ്യക്തിത്വങ്ങളും പലതരം സ്വഭാവങ്ങളും പലപല കഴിവുകളുമുള്ളയാളാണ്. 2017 മുതൽ 2021 വരെ പ്രസിഡന്റായിരുന്ന ട്രംപിനെപ്പോലെയും ആയിരിക്കില്ല ട്രംപ് 2.0. അമേരിക്കയുടെ ‘മഹത്വം’ വീണ്ടെടുക്കാനുള്ള മെയ്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ൻ (മാഗാ) ക്യാംപെയ്‌നിന്റെ ചിറകിലേറിയാണു ട്രംപ് 2016ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പു ജയിച്ചത്. ഭരണത്തിലെ കുടുംബവാഴ്ചയും പാരമ്പര്യപിന്തുടർച്ചയും മടുത്തിരുന്ന വോട്ടർമാരെ ആകർഷിക്കാൻ ട്രംപിന്റെ ആ പ്രചാരണത്തിനു കഴിഞ്ഞു. ക്ലിന്റൻ -ബുഷ്-കെന്നഡി കുടുംബങ്ങളിൽനിന്നുമാത്രമല്ല, അത്രയൊന്നും അറിയപ്പെടാത്ത മറ്റു ചില കുടുംബങ്ങളിൽനിന്നും ആളുകൾ മന്ത്രിയായോ (സെക്രട്ടറി) സ്പീക്കറായോ സ്റ്റേറ്റ് ഗവർണറായോ അധികാരസ്ഥാനങ്ങളിൽ വീണ്ടും വീണ്ടും എത്തുന്നതു കണ്ടുകണ്ട് മനംമടുത്തിരിക്കുകയായിരുന്നു അവർ. ട്രംപിന്റെ അനുയായികൾ തിരഞ്ഞെടുപ്പു പ്രചാരണത്തിലുടനീളം ‘മാഗാ’ മന്ത്രം ഉരുവിട്ടുനടക്കുകയും ചെയ്തു.

∙ മാഗാ ഔട്ട്, മാരാ ഇൻ
രാജ്യത്തിന്റെ സാമ്പത്തികശേഷി വർധിപ്പിക്കാനുള്ള ‘മെയ്ക് അമേരിക്ക റിച്ച് എഗെയ്ൻ’ (മാരാ) ആയിരിക്കും പുതിയ പ്രസിഡന്റിന്റെ പ്രധാന കാര്യപരിപാടി. അമേരിക്കയെ നല്ല സാമ്പത്തികസ്ഥിതിയിൽ നിലനിർത്തിയാണു ജോ ബൈഡൻ പ്രസിഡന്റ് സ്ഥാനമൊഴിയുന്നതെങ്കിലും, സാമ്പത്തികമായി രാജ്യത്തിന്റെ അവസ്ഥ മോശമാണെന്നു വോട്ടർമാരെ ധരിപ്പിക്കാൻ റിപ്പബ്ലിക്കൻ പാർട്ടിയുടെ തന്ത്രപരമായ പ്രചാരണത്തിനു കഴിഞ്ഞു. 2024 നവംബറിൽ, ട്രംപിനെ പ്രസിഡന്റായി തിരഞ്ഞെടുക്കാൻ ആളുകൾ വോട്ടുചെയ്തുകൊണ്ടിരുന്ന നാളുകളിൽപോലും, ബൈഡന്റെ ഭരണത്തിൽ നാണ്യപ്പെരുപ്പം നന്നായി കുറയുകയും തൊഴിലില്ലായ്മ വെറും 4.1 ശതമാനം മാത്രമായി ചുരുങ്ങുകയും ചെയ്തിരുന്നു. സാമ്പത്തികമാന്ദ്യത്തിനുണ്ടായിരുന്ന സാധ്യത പകുതിയായി കുറഞ്ഞുവെന്ന് അമേരിക്കയിലെ മുൻനിര ധനകാര്യവിദഗ്ധർ സമ്മതിച്ചതുമാണ്.
വസ്തുതകൾ ഇതായിരിക്കെ, രണ്ടാംവരവിൽ സാമ്പത്തികരംഗം അശ്രദ്ധമായി കൈകാര്യം ചെയ്ത് ജോ ബൈഡനു നല്ലപേരുണ്ടാക്കിക്കൊടുക്കാൻ ട്രംപ് ശ്രമിക്കില്ല. അതുകൊണ്ടുതന്നെ, ഇനിയുള്ള ഭരണനടപടികളിൽ തൽക്കാലം ‘മാഗാ’ പിന്നോട്ടുമാറുകയും ‘മെയ്ക് അമേരിക്ക റിച്ച് എഗെയ്‌നു’ പ്രാധാന്യം കിട്ടുകയും ചെയ്യാനാണു സാധ്യത.
∙ ചൈനയോട് പോരില്ല
ട്രംപും നിയുക്ത വൈസ് പ്രസിഡന്റ് ജെ.ഡി.വാൻസും ഡിസംബർ 20ന് സ്ഥാനാരോഹണച്ചടങ്ങിനു ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്ങിനെ ക്ഷണിച്ചിട്ടുണ്ട്. (ചൈനയെ പ്രതിനിധീകരിച്ച് വൈസ് പ്രസിഡന്റ് ഹാൻ ഷെങ്ങാണ് സ്ഥാനാരോഹണച്ചടങ്ങിൽ പങ്കെടുക്കുന്നത്). ട്രംപ് ഭരണകൂടത്തിനു ചൈനയോടുള്ള സമീപനത്തിൽ ചൂടും തണുപ്പും മാറിമാറിയുണ്ടാകുമെന്നും വാണിജ്യരംഗത്തു ചൈനയുമായൊരു മുഴുനീള യുദ്ധത്തിന് അമേരിക്ക തൽക്കാലം തയാറായേക്കില്ലെന്നുമാണ് ഇതു നൽകുന്ന സൂചന. അമേരിക്കയുമായി ആരോഗ്യകരവും ഉറച്ചതും സുസ്ഥിരവുമായ ബന്ധം ആഗ്രഹിക്കുന്നുവെന്നാണ് ട്രംപിന്റെ തിരഞ്ഞെടുപ്പുജയത്തിനു പിന്നാലെ പെറുവിൽ ജോ ബൈഡനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷം ചിൻപിങ് പറഞ്ഞത്. സത്യത്തിൽ, ചൈനയിൽനിന്ന് ഇറക്കുമതി ചെയ്യുന്ന വിലകുറഞ്ഞ സാധനങ്ങളുപയോഗിച്ചാണ് അമേരിക്കയിലെ ഭൂരിഭാഗം ആളുകളും കഴിഞ്ഞുകൂടുന്നതെന്ന കാര്യം അധികമാരും മനസ്സിലാക്കിയിട്ടില്ല. ഈ ചൈനീസ് ഉൽപന്നങ്ങൾ ഇല്ലായിരുന്നെങ്കിൽ, വിലകൂടിയ സാധനങ്ങൾ വാങ്ങാൻ കയ്യിൽ കാശില്ലാത്ത ആളുകൾ അമേരിക്കയിൽ കലാപമുണ്ടാക്കിയേനെ.
സാമ്പത്തിക വിദഗ്ധനും ധനകാര്യ സ്ഥാപന ഉടമയും മുൻ ഡെമോക്രാറ്റ് നേതാവുമായ സ്‌കോട്ട് ബെസെന്റിനെ ട്രഷറി സെക്രട്ടറിയായും മറ്റൊരു ശതകോടീശ്വരൻ ഹോവഡ് ലുട്നിക്കിനെ വാണിജ്യ സെക്രട്ടറിയായും ട്രംപ് നിയമിച്ചതു കരുതലോടെയുള്ള നടപടിയാണ്. ‘മെയ്ക് അമേരിക്ക റിച്ച് എഗെയ്ൻ’ തന്നെ ട്രംപിന്റെ പ്രധാന കാര്യപരിപാടി എന്നതിന്റെ സൂചനയാണത്.
ട്രംപിന്റെ സഹജമായ വാസനയും സ്വഭാവവും വച്ചുനോക്കുമ്പോൾ, എന്തെങ്കിലും വഴിയുണ്ടെങ്കിൽ, 21 വർഷമായി വ്ലാഡിമിർ പുട്ടിൻ റഷ്യയിൽ നടത്തിവരുന്നതുപോലൊരു ഭരണം അടുത്ത നാലുവർഷം അമേരിക്കയിൽ നടത്താനാകും ട്രംപ് ആഗ്രഹിക്കുന്നുണ്ടാവുക. കാനഡയെ അമേരിക്കയുടെ സ്റ്റേറ്റുകളിലൊന്നാക്കുമെന്നും പാനമ കനാൽ പിടിച്ചെടുക്കുമെന്നും ഗ്രീൻലാൻഡ് സ്വന്തമാക്കുമെന്നും മറ്റുമുള്ള ട്രംപിന്റെ ഭീഷണികൾക്കു പുട്ടിൻ സ്റ്റൈൽ ഉണ്ടെന്നു കാണാം. പുട്ടിന്റെ രീതിയും അതു തന്നെയാണല്ലോ: യുക്രെയ്നിന്റെ ചില ഭാഗങ്ങൾ റഷ്യയോടു കൂട്ടിച്ചേർത്തതും ജോർജിയയുടെ ചില ഭാഗങ്ങൾ നിയന്ത്രിക്കുന്നതും ബെലാറൂസിനെ റഷ്യയുടെ പ്രവിശ്യയായി കണക്കാക്കുന്നതും അർമീനിയയുടെമേൽ ആധിപത്യം സ്ഥാപിക്കാൻ ശ്രമിക്കുന്നതും മറ്റും ഉദാഹരണം.
അമേരിക്കയ്ക്കു ശക്തിയുണ്ടെങ്കിൽ ആ ശക്തി ഉപയോഗിക്കേണ്ടത് അമേരിക്കൻ ജനതയുടെ ലാഭത്തിനു വേണ്ടിയാണെന്നു ട്രംപ് വിശ്വസിക്കുന്നു. ആ വിശ്വാസത്തിൽ അധിഷ്ഠിതമായിരിക്കും അദ്ദേഹത്തിന്റെ വിദേശനയങ്ങളും. മുൻ പ്രസിഡന്റുമാരായ കെന്നഡി- ഐസനോവർ കാലഘട്ടത്തിലേതു പോലുള്ള, ലോകത്തിനാകെ ഉപകാരപ്രദമാകുന്ന എന്തെങ്കിലും നടപടി ട്രംപിന്റെ ഭരണത്തിൽ പ്രതീക്ഷിക്കാനാവില്ല. അത്തരം പരോപകാരചിന്തകളെല്ലാം വൈറ്റ് ഹൗസിൽനിന്നെടുത്ത് ദൂരെക്കളയാനാണു സാധ്യത.
∙ കഴിഞ്ഞതെല്ലാം മറന്നേക്കൂ
ഭാഗ്യത്തിന്, മറ്റു ഭാരങ്ങളോ ബാധ്യതകളോ മുൻവിധികളോ ഒന്നുമില്ലാത്ത ബന്ധമാണു ട്രംപിന്റെ പുതിയ ഭരണകൂടവുമായി ഇന്ത്യയ്ക്കുണ്ടാവുക. ഖലിസ്ഥാൻ തീവ്രവാദിനേതാവ് ഗുർപട്‌വന്ത് സിങ് പന്നുവിനു നേരെ യുഎസിൽ നടന്ന വധശ്രമവും അനുബന്ധ ആരോപണങ്ങളുമെല്ലാം ഇനി അടഞ്ഞ അധ്യായമാകും. സ്ഥാനമൊഴിയുന്ന യുഎസ് സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക് സള്ളിവൻ രണ്ടാഴ്ച മുൻപ് ഇന്ത്യ സന്ദർശിച്ച വേളയിൽ പുറത്തുവന്ന വാർത്തകളിൽനിന്ന് അങ്ങനെയാണ് ഊഹിക്കേണ്ടത്. വധശ്രമത്തിനു പിന്നിൽ ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികളാണെന്ന അമേരിക്കയുടെ ആരോപണം ഇന്ത്യ- യുഎസ് ബന്ധത്തിൽ അസ്വസ്ഥതയുണ്ടാക്കിയിരുന്നു. യുഎസുമായി രണ്ടു പതിറ്റാണ്ടു മുൻപു തുടങ്ങിവച്ച്, പിന്നീടു നിലച്ചുപോയ ആണവക്കരാർ പൂർത്തിയാക്കാൻ ട്രംപിനു മുൻപിൽ ഇന്ത്യ താണുകേണു നിൽക്കേണ്ടിവരില്ലെന്ന് സള്ളിവൻ ഉറപ്പുനൽകിയിട്ടുമുണ്ട്. ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി സള്ളിവൻ ചർച്ച നടത്തിയിരുന്നു. സുപ്രധാന സാങ്കേതികവിദ്യകൾ ഇന്ത്യയുമായി പങ്കിടുന്നതു സംബന്ധിച്ച് ഒരു വർഷത്തേക്കുള്ള കർമപദ്ധതിക്കും രൂപം നൽകിയിട്ടുണ്ട്.
ട്രംപ് ഭരണത്തിൽ ഇന്ത്യ- യുഎസ് വ്യാപാരബന്ധത്തിന് ഏറ്റവും വലിയ തടസ്സമാകാൻ പോകുന്നത് ഇന്ത്യയുടെ താരിഫ് നിരക്കുകളാണ്. വ്യാപാര ഇടപാടുകളിൽ ഉയർന്ന താരിഫ് ഈടാക്കുന്ന രാജ്യമായാണ് കഴിഞ്ഞ 10 വർഷമായി ട്രംപ് ഇന്ത്യയെ കണക്കാക്കുന്നത്. അദ്ദേഹത്തിന്റെ മനസ്സിൽനിന്ന് ആ ധാരണ തുടച്ചുനീക്കുകയെന്നതു നരേന്ദ്ര മോദി സർക്കാരിനെ സംബന്ധിച്ച് എളുപ്പമായിരിക്കില്ല. താരിഫ് നിരക്കുകളിൽ ഇന്ത്യ ഗണ്യമായ ഇളവുകൾ അനുവദിക്കുന്നതുവരെ ഇന്ത്യ- യുഎസ് സാമ്പത്തികബന്ധങ്ങൾ അതിൽ കുടുങ്ങിക്കിടക്കുകയും ചെയ്യും.