ഇന്ത്യൻ മണ്ണ് കണ്ണീർ വീണ് നനഞ്ഞ ഒരു ജനുവരി മാസമായിരുന്നു അത്. ചൈനയുമായുള്ള അപ്രതീക്ഷിത യുദ്ധത്തിലുണ്ടായ പരാജയം കാട്ടുതീയിൽ വേരറ്റു വാടിയ മഹാവൃക്ഷത്തെപ്പോലെ രാജ്യത്തെ അരക്ഷിതമാക്കിയ നാളുകൾ. അക്കാലത്ത്, 1963 ജനുവരി 27ന്, പ്രതിരോധ-സാംസ്കാരിക മന്ത്രാലയങ്ങൾ ചേർന്ന് തലസ്ഥാനനഗരിയിൽ ഒരു സാംസ്കാരിക പരിപാടി സംഘടിപ്പിച്ചു. യുദ്ധത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്കായുള്ള ധനസമാഹരണമായിരുന്നു ലക്ഷ്യം. രാഷ്ട്രപതിയും പ്രധാനമന്ത്രിയും അടക്കമുള്ള പ്രധാനവ്യക്തികൾക്കൊപ്പം ഹിന്ദി സിനിമയിലെ പ്രമുഖരായ ദിലീപ് കുമാർ, രാജ്കപൂർ, മെഹബൂബ് ഖാൻ, ശങ്കർ- ജയകിഷൻ തുടങ്ങിയവരും പങ്കെടുത്തു. വിഷാദത്തിന്റെയും നഷ്ടബോധത്തിന്റെയും തണുത്തകാറ്റിൽ നഗരം കുളിർന്നു വിറയ്ക്കവേ, മരണം മുന്നിൽവന്നുനിന്ന് പുല്ലാങ്കുഴലൂതിയപ്പോഴും നിർഭയം പൊരുതിയ രക്തസാക്ഷികളെ അവരെല്ലാവരും ഓർമിച്ചു. പക്ഷേ, അന്നു സകലമനുഷ്യരുടെയും ഹൃദയം പിടഞ്ഞത്, ലത മങ്കേഷ്കർ ‘ഏ മേരേ വത്തൻ കെ ലോഗോം..’ എന്ന അതിമനോഹരമായ ഗാനം പാടിയപ്പോഴായിരുന്നു. തകർന്നടിഞ്ഞ ഒരു രാജ്യത്തിന്റെ ആത്മാവിനുള്ളിൽനിന്ന് ആവേശത്തിന്റെ ത്രിവർണപതാകകൾ ചുരുളഴിച്ചു പറത്താൻ ശക്തിയേകുന്ന ഗാനം. നിലയ്ക്കാത്ത കരഘോഷങ്ങൾക്കും കണ്ണീരിൽ പൊതിഞ്ഞ ചിരികൾക്കും ഇടയിലൂടെ സ്റ്റേജിന്റെ പിന്നിലേക്കു നീങ്ങിയ ലജ്ജാലുവായ പാട്ടുകാരിയെത്തേടി പ്രധാനമന്ത്രിയെത്തി. രാഷ്ട്രപതി രാധാകൃഷ്ണനും മകൾ ഇന്ദിരാഗാന്ധിക്കും ഒപ്പം ലതയെ അഭിനന്ദിച്ച നെഹ്‌റു, ‘കുഞ്ഞേ, നിന്റെ പാട്ടിൽ എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി’ എന്ന് വികാരഭരിതനായി അറിയിച്ചു. അന്നു രാത്രി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ത്യൻ മണ്ണ് കണ്ണീർ വീണ് നനഞ്ഞ ഒരു ജനുവരി മാസമായിരുന്നു അത്. ചൈനയുമായുള്ള അപ്രതീക്ഷിത യുദ്ധത്തിലുണ്ടായ പരാജയം കാട്ടുതീയിൽ വേരറ്റു വാടിയ മഹാവൃക്ഷത്തെപ്പോലെ രാജ്യത്തെ അരക്ഷിതമാക്കിയ നാളുകൾ. അക്കാലത്ത്, 1963 ജനുവരി 27ന്, പ്രതിരോധ-സാംസ്കാരിക മന്ത്രാലയങ്ങൾ ചേർന്ന് തലസ്ഥാന നഗരിയിൽ ഒരു സാംസ്കാരിക പരിപാടി സംഘടിപ്പിച്ചു. യുദ്ധത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്കായുള്ള ധനസമാഹരണമായിരുന്നു ലക്ഷ്യം. രാഷ്ട്രപതിയും പ്രധാനമന്ത്രിയും അടക്കമുള്ള പ്രധാന വ്യക്തികൾക്കൊപ്പം ഹിന്ദി സിനിമയിലെ പ്രമുഖരായ ദിലീപ് കുമാർ, രാജ്കപൂർ, മെഹബൂബ് ഖാൻ, ശങ്കർ- ജയകിഷൻ തുടങ്ങിയവരും പങ്കെടുത്തു. വിഷാദത്തിന്റെയും നഷ്ടബോധത്തിന്റെയും തണുത്ത കാറ്റിൽ നഗരം കുളിർന്നു വിറയ്ക്കവേ, മരണം മുന്നിൽവന്നുനിന്ന് പുല്ലാങ്കുഴലൂതിയപ്പോഴും നിർഭയം പൊരുതിയ രക്തസാക്ഷികളെ അവരെല്ലാവരും ഓർമിച്ചു.

പക്ഷേ, അന്നു സകലമനുഷ്യരുടെയും ഹൃദയം പിടഞ്ഞത്, ലത മങ്കേഷ്കർ ‘ഏ മേരേ വത്തൻ കെ ലോഗോം..’ എന്ന അതിമനോഹരമായ ഗാനം പാടിയപ്പോഴായിരുന്നു. തകർന്നടിഞ്ഞ ഒരു രാജ്യത്തിന്റെ ആത്മാവിനുള്ളിൽനിന്ന് ആവേശത്തിന്റെ ത്രിവർണപതാകകൾ ചുരുളഴിച്ചു പറത്താൻ ശക്തിയേകുന്ന ഗാനം. നിലയ്ക്കാത്ത കരഘോഷങ്ങൾക്കും കണ്ണീരിൽ പൊതിഞ്ഞ ചിരികൾക്കും ഇടയിലൂടെ സ്റ്റേജിന്റെ പിന്നിലേക്കു നീങ്ങിയ ലജ്ജാലുവായ പാട്ടുകാരിയെത്തേടി പ്രധാനമന്ത്രിയെത്തി. രാഷ്ട്രപതി രാധാകൃഷ്ണനും മകൾ ഇന്ദിരാഗാന്ധിക്കും ഒപ്പം ലതയെ അഭിനന്ദിച്ച നെഹ്‌റു, ‘കുഞ്ഞേ, നിന്റെ പാട്ടിൽ എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി’ എന്ന് വികാരഭരിതനായി അറിയിച്ചു. അന്നു രാത്രി അദ്ദേഹത്തിന്റെ വസതിയിൽ നടന്ന ചായ സൽക്കാരത്തിലും ലതയെ പ്രത്യേകം അഭിനന്ദിക്കാൻ നെഹ്റു മറന്നില്ല. അതേ ദിവസം നടന്ന കോൺഗ്രസ് പാർലമെന്ററി പാർട്ടി യോഗത്തിലും നെഹ്‌റു ആ ദേശഭക്തിഗാനത്തിന്റെ മാസ്മരികതയെക്കുറിച്ചു വാചാലനായി. ലത മങ്കേഷ്കർ തിരികെ കോലാപുരിൽ എത്തിയപ്പോഴേക്കും, ‘ഏ മേരേ വത്തൻ കെ ലോഗോം..’ രാജ്യം ഏറ്റെടുത്തിരുന്നു.

ലത മങ്കേഷ്കർ. (Photo by AFP)
ADVERTISEMENT

പക്ഷേ, അപ്പോഴൊക്കെയും മഴവിൽലാവണ്യമുള്ള, ഹൃദയദ്രവീകരണശക്തിയുള്ള ആ വരികളുടെ രചയിതാവ് ബോംബെയിലിരുന്ന് അടുത്ത സിനിമയ്ക്കുള്ള പാട്ടുകൾ എഴുതുകയായിരുന്നു. എല്ലാ അഭിനന്ദനങ്ങളിൽനിന്നും അകന്ന് നിർമമനായി! ആ പാട്ടിന്റെ മൂല്യമറിയാത്ത സംഘാടകർ അദ്ദേഹത്തെ ചടങ്ങിനു ക്ഷണിക്കാൻ വിട്ടുപോയി. ഇതറിഞ്ഞ നെഹ്‌റു മൂന്നു മാസത്തിനുശേഷം, മാർച്ച് 21നു ബോംബെയിലെത്തിയപ്പോൾ അദ്ദേഹത്തെ നേരിൽ കാണുകയും ഏ മേരേ വത്തൻ കെ ലോഗോം ഒന്നുകൂടി പാടിക്കുകയും ചെയ്തു. പാട്ടിന്റെ കയ്യെഴുത്തുപ്രതി പ്രധാനമന്ത്രി സസന്തോഷം അദ്ദേഹത്തിൽനിന്നു കൈപ്പറ്റി.

അതായിരുന്നു കവി പ്രദീപ്‌ എന്ന പ്രതിഭാശാലിയായ ഗാനരചയിതാവ്! ലതാ മങ്കേഷ്കർ പിന്നീട് ഒട്ടേറെ വേദികളിൽ പാടി ഇന്ത്യയിലെ ഏറ്റവും ജനപ്രിയമായ ദേശഭക്തി ഗാനമായി ‘ഏ മേരേ വത്തൻ കെ ലോഗോം’ മാറിയപ്പോഴും കവി പ്രദീപ്‌ പുഞ്ചിരിയോടെയും കൃതാർഥതയോടെയും അതു നോക്കിനിന്നു; അഹങ്കാരവും അവകാശവാദങ്ങളും ഇല്ലാതെ.

കാരണം, ബോളിവുഡ് ഗ്ലാമർ ലോകത്തെ വെറുമൊരു ഗാനരചയിതാവ് മാത്രമായിരുന്നില്ല കവി പ്രദീപ്‌. ഹിന്ദിസിനിമാലോകത്തെ പലരും ദേശീയപ്രസ്ഥാനവുമായി കൃത്യമായ അകലം പാലിച്ചപ്പോഴും, ക്വിറ്റ് ഇന്ത്യ സമരകാലത്ത് ദേശഭക്തി ഗാനങ്ങൾ എഴുതിയതിന്റെ പേരിൽ അറസ്റ്റ് വാറന്റ് നേരിട്ട ആളായിരുന്നു അദ്ദേഹം. ഗ്യാൻ മുഖർജി സംവിധാനം ചെയ്ത ‘കിസ്മത്’ എന്ന സിനിമയിലെ ‘ഈ ഹിന്ദുസ്ഥാൻ ഞങ്ങളുടേതാണ്’ എന്ന ഗാനമെഴുതിയതിനായിരുന്നു വാറന്റ്. സമരകാലത്തെ ജനപ്രിയഗാനമായിരുന്നു അത്.

ADVERTISEMENT

മധ്യപ്രദേശിലെ ഉജ്ജയിനിൽ 1915 ഫെബ്രുവരി ആറിനു ജനിച്ച പണ്ഡിറ്റ് രാമചന്ദ്ര നാരായൺജി ദ്വിവേദിയാണ് കവി പ്രദീപ് എന്ന പേരിൽ അറിയപ്പെട്ടത്. ചെറുപ്പം മുതൽ കവിതകളെഴുതിയിരുന്ന അദ്ദേഹം 1939ൽ ‘കങ്കൺ’ എന്ന ചിത്രത്തിൽ പാട്ടെഴുതിയതിലൂടെയാണ് സിനിമാലോകത്തെത്തിയത്. പിന്നീടുള്ള അഞ്ചു ദശകങ്ങളിൽ 1700 പാട്ടുകൾ രചിച്ച കവിക്ക് 1997ൽ ആണ് ദാദാ സാഹേബ് ഫാൽക്കെ പുരസ്‌കാരം നൽകിയത്. ‘ബന്ധനി’ലെ ചൽചൽ രേ നൗജവാൻ, മന്നാഡേ പാടി അനശ്വരമാക്കിയ ‘ഊപർ ഗഗൻ വിശാൽ’ തുടങ്ങിയ മനോഹര ഗാനങ്ങളിലൂടെ ആരാധകരുടെ ഹൃദയം കീഴടക്കിയ അദ്ദേഹം 1954ൽ ‘ജാഗൃതി’യിലും 1959ൽ ‘പൈഗാ’മിലും എഴുതിയ ഗാനങ്ങൾ ഏറെ പ്രശംസിക്കപ്പെട്ടു. ഹിന്ദി സിനിമാലോകത്തെ മതനിരപേക്ഷ ദേശീയബോധത്തിന്റെ സൗമ്യവും ധീരവുമായ മുഖമായിരുന്നു കവി പ്രദീപ്‌.

രാഷ്ട്രകവിയായി അറിയപ്പെട്ടിരുന്ന കവി പ്രദീപിന്റെ പാട്ടുകൾ പ്രതിനിധീകരിച്ചത് ബഹുസ്വര സോഷ്യലിസ്റ്റ് ഇന്ത്യയെന്ന സ്വപ്‍നത്തെയാണ്. ഏറ്റവും ലളിതമായി പറഞ്ഞാൽ രാജ്കപൂർ സിനിമകൾപോലെ, നെഹ്റുവിയൻ ഇന്ത്യയുടെ പരിച്ഛേദമായിരുന്നു അദ്ദേഹത്തിന്റെ പല പാട്ടുകളും. 

‘ഏ മേരേ വത്തൻ കെ ലോഗോം.. അദ്ദേഹം എഴുതിയതു യാദൃച്ഛികമായിട്ടായിരുന്നു. മാഹിം ബീച്ചിലൂടെ നടക്കുമ്പോൾ മനസ്സിൽ ഈ വരികൾ രൂപംകൊണ്ടു. വഴിയാത്രക്കാരനിൽനിന്നു വാങ്ങിയ പേനകൊണ്ട് കീശയിലെ സിഗരറ്റ് പാക്കറ്റിൽനിന്നു കീറിയെടുത്ത ഫോയിലിലാണ് അദ്ദേഹം ആദ്യവരികൾ എഴുതിയത്. ഏതൊരു ഇന്ത്യക്കാരനെയുംപോലെ ചൈനായുദ്ധത്തിലെ പരാജയം അദ്ദേഹത്തെ അഗാധ ദുഃഖത്തിലാഴ്ത്തിയിരുന്നു. തന്റെ വരികളുടെ ലളിതഭംഗിയിലും വൈകാരികശക്തിയിലും തികഞ്ഞ ആത്മവിശ്വാസമുണ്ടായിരുന്ന പ്രദീപ്‌ ഈ പാട്ട് അനശ്വരമായി മാറുമെന്നു ലതയോടു പറഞ്ഞപ്പോൾ അവർ വിശ്വസിച്ചില്ല. പക്ഷേ, പിന്നീട് ലത മങ്കേഷ്കർ പങ്കെടുത്ത എല്ലാ പരിപാടികളിലും കാണികൾ അത്യന്തം ആവേശത്തോടെ ‘ഏ മേരേ വത്തൻ’ പാടാൻ ആവശ്യപ്പെട്ടതോടെ പ്രദീപിന്റെ പ്രവചനം അവർക്കു ബോധ്യപ്പെട്ടു.

കവി പ്രദീപ്. (Photo Credit / X)
ADVERTISEMENT

ഏതൊരു ഇന്ത്യക്കാരന്റെയും കണ്ണു നനയിക്കുന്ന പാട്ടെന്നു നെഹ്‌റു പറഞ്ഞത് അക്ഷരാർഥത്തിൽ ശരിയായി. അതിർത്തിയിലെ പട്ടാളക്കാർക്കു പ്രതിസന്ധികളിൽ ഊർജം പകരുന്ന ദാഹശമനിയായി ആ പാട്ട് മാറി. സുനിൽദത്തും നർഗീസും അവരുടെ അജന്ത ആർട്ട് ആൻഡ്‌ കൾചറൽ ട്രൂപ്പുമായി ലഡാക്കും അക്സായ് ചിന്നും അടക്കമുള്ള അതീവദുർഘട പ്രദേശങ്ങളിൽ സഞ്ചരിച്ച്, ഏ മേരേ വത്തൻ കെ ലോഗോം പാടി പട്ടാളക്കാരെ കണ്ണീരണിയിച്ചിരുന്നു. ആ പാട്ടിൽനിന്നുള്ള റോയൽറ്റി മുഴുവൻ യുദ്ധവിധവകൾക്കു നൽകുമെന്ന് കവി പ്രദീപ്‌ പ്രഖ്യാപിച്ചിരുന്നു. പക്ഷേ, മ്യൂസിക് കമ്പനിയായ എച്ച്എംവി അതൊരിക്കലും പാലിച്ചില്ല. ഒടുവിൽ, 2005ൽ ബോംബെ ഹൈക്കോടതി ഒരു നിശ്ചിത തുക യുദ്ധവിധവകൾക്കുള്ള ഫണ്ടിൽ അടയ്ക്കണമെന്ന് എച്ച്എംവിയോട് ആവശ്യപ്പെട്ടു.

രാഷ്ട്രകവിയായി അറിയപ്പെട്ടിരുന്ന കവി പ്രദീപിന്റെ പാട്ടുകൾ പ്രതിനിധീകരിച്ചത് ബഹുസ്വര സോഷ്യലിസ്റ്റ് ഇന്ത്യയെന്ന സ്വപ്‍നത്തെയാണ്. ഏറ്റവും ലളിതമായി പറഞ്ഞാൽ രാജ്കപൂർ സിനിമകൾപോലെ, നെഹ്റുവിയൻ ഇന്ത്യയുടെ പരിച്ഛേദമായിരുന്നു അദ്ദേഹത്തിന്റെ പല പാട്ടുകളും. ആ കാലഘട്ടത്തിന്റെ സ്വപ്നങ്ങളും വ്യഥകളും ജയങ്ങളും പരാജയങ്ങളും അപഭ്രംശങ്ങളും ഒരുപോലെ പാട്ടുകളിൽ പ്രതിഫലിപ്പിച്ച കാൽപനികനും രാജ്യസ്നേഹിയുമായ കവി പ്രദീപ്‌, സമത്വസുന്ദരവും മതനിരപേക്ഷവും വൈവിധ്യപൂർണവുമായ ഇന്ത്യയെയാണ് സ്വപ്നം കണ്ടതും പ്രചരിപ്പിച്ചതും.

ഒരർഥത്തിൽ, അന്നത്തെ ഹിന്ദി സിനിമാലോകവും ‘ഇന്ത്യയെന്ന ആശയ’ത്തിന്റെ കുഞ്ഞുപതിപ്പായിരുന്നു. ദിലീപ് കുമാറും രാജ്കപൂറും ദേവ് ആനന്ദും സുനിൽ ദത്തും നർഗീസും ഹിന്ദി സിനിമാലോകത്തെ ആധുനിക ദേശീയബോധവുമായി ചേർത്തു നിർത്താൻ ജാഗ്രത കാണിച്ചു. 1998 ഡിസംബർ 11ന് ഈ ലോകത്തോടു വിട പറയുംവരെ കവി പ്രദീപ്‌ ആ മഹത്തായ പാരമ്പര്യത്തിലെ ഏറ്റവും ശക്തമായ കണ്ണിയായിരുന്നു. ഫെബ്രുവരി 6ന് നൂറ്റിപ്പത്താം ജന്മവാർഷികദിനമാഘോഷിച്ച ആ ദീപ്തസ്മരണകൾക്കു മുന്നിൽ പ്രണമിക്കാം.

English Summary:

Kavi Pradeep: The Untold Story Behind India's Iconic Patriotic Song