‘സഹികെട്ടാണ് അമേരിക്ക യെല്ലോസ്റ്റോൺ പാർക്കിൽ കാട്ടുപോത്തുകളെ വേട്ടയാടാൻ ലൈസൻസ് കൊടുത്തത്. വന്യജീവി ശല്യം നിയന്ത്രിക്കാൻ അതും ഒരു പോംവഴിയാണ്’ അലക്സ് ഒഴുകയിൽ ഇങ്ങനെ പറയുമ്പോൾ പലരും പുരികം ചുളിയ്ക്കും. പശ്ചിമഘട്ടം നശിപ്പിക്കുന്നതു മലയോര കർഷകർ മാത്രമാണോ എന്ന് അലക്സ് ചോദിക്കുമ്പോൾ പുരികം ചുളിക്കുന്നവർക്ക് ഉത്തരമില്ല. പശ്ചിമ ഘട്ടത്തിലെ പാറ പൊട്ടിച്ച് കെട്ടിടങ്ങൾ നിർമിക്കുന്നത് നഗരത്തിലല്ലേ എന്ന അടുത്ത ചോദ്യം പലർക്കും അലസോരമുണ്ടാക്കാം. മലയോര കർഷകരുടെ സംഘടനയാണ് കിഫ. സഹികെട്ടാണ് ‘കേരള ഇൻഡിപ്പെൻഡന്റ് ഫാർമേഴ്സ് അസോസിയേഷൻ’ എന്ന കിഫ പ്രവർത്തനം തുടങ്ങിയത്. ഓരോ ദിവസവും വന്യജീവി ആക്രമണത്തിന് മലയോര ജനത ഇരയാകുന്ന സംഭവങ്ങളാണ് പുറത്തു വരുന്നത്. മനുഷ്യനന്മയ്ക്കായി നടപ്പാക്കിയ വനം വന്യജീവി സംരക്ഷണം മനുഷ്യനു ഭീഷണിയാകുന്ന നാട്ടിൽ ഭരണകൂടത്തിന് ആരോടാണ് പ്രഥമ ഉത്തരവാദിത്തമെന്നു കിഫ ചോദ്യമുയർത്തുന്നു. പൗരന്റെ നിലനിൽപിനും പുരോഗതിക്കും ഭീഷണിയാകുന്ന വിധത്തിൽ വന നിയമങ്ങൾക്കു രൂപം കൊടുത്ത ജനപ്രതിനിധികൾക്ക് ഉത്തരം മുട്ടുമ്പോൾ ശാശ്വത പരിഹാരം എങ്ങനെയെന്ന ചോദ്യം ബാക്കിയാവുകയാണ്. മനുഷ്യനെ പരിഗണിക്കാത്ത വനം നിയമങ്ങളുടെ ഒന്നാമത്തെ ഇര കൃഷിക്കാരായിരുന്നു. അവർക്കുവേണ്ടി കൃത്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ

‘സഹികെട്ടാണ് അമേരിക്ക യെല്ലോസ്റ്റോൺ പാർക്കിൽ കാട്ടുപോത്തുകളെ വേട്ടയാടാൻ ലൈസൻസ് കൊടുത്തത്. വന്യജീവി ശല്യം നിയന്ത്രിക്കാൻ അതും ഒരു പോംവഴിയാണ്’ അലക്സ് ഒഴുകയിൽ ഇങ്ങനെ പറയുമ്പോൾ പലരും പുരികം ചുളിയ്ക്കും. പശ്ചിമഘട്ടം നശിപ്പിക്കുന്നതു മലയോര കർഷകർ മാത്രമാണോ എന്ന് അലക്സ് ചോദിക്കുമ്പോൾ പുരികം ചുളിക്കുന്നവർക്ക് ഉത്തരമില്ല. പശ്ചിമ ഘട്ടത്തിലെ പാറ പൊട്ടിച്ച് കെട്ടിടങ്ങൾ നിർമിക്കുന്നത് നഗരത്തിലല്ലേ എന്ന അടുത്ത ചോദ്യം പലർക്കും അലസോരമുണ്ടാക്കാം. മലയോര കർഷകരുടെ സംഘടനയാണ് കിഫ. സഹികെട്ടാണ് ‘കേരള ഇൻഡിപ്പെൻഡന്റ് ഫാർമേഴ്സ് അസോസിയേഷൻ’ എന്ന കിഫ പ്രവർത്തനം തുടങ്ങിയത്. ഓരോ ദിവസവും വന്യജീവി ആക്രമണത്തിന് മലയോര ജനത ഇരയാകുന്ന സംഭവങ്ങളാണ് പുറത്തു വരുന്നത്. മനുഷ്യനന്മയ്ക്കായി നടപ്പാക്കിയ വനം വന്യജീവി സംരക്ഷണം മനുഷ്യനു ഭീഷണിയാകുന്ന നാട്ടിൽ ഭരണകൂടത്തിന് ആരോടാണ് പ്രഥമ ഉത്തരവാദിത്തമെന്നു കിഫ ചോദ്യമുയർത്തുന്നു. പൗരന്റെ നിലനിൽപിനും പുരോഗതിക്കും ഭീഷണിയാകുന്ന വിധത്തിൽ വന നിയമങ്ങൾക്കു രൂപം കൊടുത്ത ജനപ്രതിനിധികൾക്ക് ഉത്തരം മുട്ടുമ്പോൾ ശാശ്വത പരിഹാരം എങ്ങനെയെന്ന ചോദ്യം ബാക്കിയാവുകയാണ്. മനുഷ്യനെ പരിഗണിക്കാത്ത വനം നിയമങ്ങളുടെ ഒന്നാമത്തെ ഇര കൃഷിക്കാരായിരുന്നു. അവർക്കുവേണ്ടി കൃത്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘സഹികെട്ടാണ് അമേരിക്ക യെല്ലോസ്റ്റോൺ പാർക്കിൽ കാട്ടുപോത്തുകളെ വേട്ടയാടാൻ ലൈസൻസ് കൊടുത്തത്. വന്യജീവി ശല്യം നിയന്ത്രിക്കാൻ അതും ഒരു പോംവഴിയാണ്’ അലക്സ് ഒഴുകയിൽ ഇങ്ങനെ പറയുമ്പോൾ പലരും പുരികം ചുളിയ്ക്കും. പശ്ചിമഘട്ടം നശിപ്പിക്കുന്നതു മലയോര കർഷകർ മാത്രമാണോ എന്ന് അലക്സ് ചോദിക്കുമ്പോൾ പുരികം ചുളിക്കുന്നവർക്ക് ഉത്തരമില്ല. പശ്ചിമ ഘട്ടത്തിലെ പാറ പൊട്ടിച്ച് കെട്ടിടങ്ങൾ നിർമിക്കുന്നത് നഗരത്തിലല്ലേ എന്ന അടുത്ത ചോദ്യം പലർക്കും അലസോരമുണ്ടാക്കാം. മലയോര കർഷകരുടെ സംഘടനയാണ് കിഫ. സഹികെട്ടാണ് ‘കേരള ഇൻഡിപ്പെൻഡന്റ് ഫാർമേഴ്സ് അസോസിയേഷൻ’ എന്ന കിഫ പ്രവർത്തനം തുടങ്ങിയത്. ഓരോ ദിവസവും വന്യജീവി ആക്രമണത്തിന് മലയോര ജനത ഇരയാകുന്ന സംഭവങ്ങളാണ് പുറത്തു വരുന്നത്. മനുഷ്യനന്മയ്ക്കായി നടപ്പാക്കിയ വനം വന്യജീവി സംരക്ഷണം മനുഷ്യനു ഭീഷണിയാകുന്ന നാട്ടിൽ ഭരണകൂടത്തിന് ആരോടാണ് പ്രഥമ ഉത്തരവാദിത്തമെന്നു കിഫ ചോദ്യമുയർത്തുന്നു. പൗരന്റെ നിലനിൽപിനും പുരോഗതിക്കും ഭീഷണിയാകുന്ന വിധത്തിൽ വന നിയമങ്ങൾക്കു രൂപം കൊടുത്ത ജനപ്രതിനിധികൾക്ക് ഉത്തരം മുട്ടുമ്പോൾ ശാശ്വത പരിഹാരം എങ്ങനെയെന്ന ചോദ്യം ബാക്കിയാവുകയാണ്. മനുഷ്യനെ പരിഗണിക്കാത്ത വനം നിയമങ്ങളുടെ ഒന്നാമത്തെ ഇര കൃഷിക്കാരായിരുന്നു. അവർക്കുവേണ്ടി കൃത്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘സഹികെട്ടാണ് അമേരിക്ക യെല്ലോസ്റ്റോൺ പാർക്കിൽ കാട്ടുപോത്തുകളെ വേട്ടയാടാൻ ലൈസൻസ് കൊടുത്തത്. വന്യജീവി ശല്യം നിയന്ത്രിക്കാൻ അതും ഒരു പോംവഴിയാണ്’ അലക്സ് ഒഴുകയിൽ ഇങ്ങനെ പറയുമ്പോൾ പലരും പുരികം ചുളിയ്ക്കും. പശ്ചിമഘട്ടം നശിപ്പിക്കുന്നതു മലയോര കർഷകർ മാത്രമാണോ എന്ന് അലക്സ് ചോദിക്കുമ്പോൾ പുരികം ചുളിക്കുന്നവർക്ക് ഉത്തരമില്ല. പശ്ചിമ ഘട്ടത്തിലെ പാറ പൊട്ടിച്ച് കെട്ടിടങ്ങൾ നിർമിക്കുന്നത് നഗരത്തിലല്ലേ എന്ന അടുത്ത ചോദ്യം പലർക്കും അലസോരമുണ്ടാക്കാം. മലയോര കർഷകരുടെ സംഘടനയാണ് കിഫ. സഹികെട്ടാണ് ‘കേരള ഇൻഡിപ്പെൻഡന്റ് ഫാർമേഴ്സ് അസോസിയേഷൻ’ എന്ന കിഫ പ്രവർത്തനം തുടങ്ങിയത്.

ഓരോ ദിവസവും വന്യജീവി ആക്രമണത്തിന് മലയോര ജനത ഇരയാകുന്ന സംഭവങ്ങളാണ് പുറത്തു വരുന്നത്. മനുഷ്യനന്മയ്ക്കായി നടപ്പാക്കിയ വനം വന്യജീവി സംരക്ഷണം മനുഷ്യനു ഭീഷണിയാകുന്ന നാട്ടിൽ ഭരണകൂടത്തിന് ആരോടാണ് പ്രഥമ ഉത്തരവാദിത്തമെന്നു കിഫ ചോദ്യമുയർത്തുന്നു. പൗരന്റെ നിലനിൽപിനും പുരോഗതിക്കും ഭീഷണിയാകുന്ന വിധത്തിൽ വന നിയമങ്ങൾക്കു രൂപം കൊടുത്ത ജനപ്രതിനിധികൾക്ക് ഉത്തരം മുട്ടുമ്പോൾ ശാശ്വത പരിഹാരം എങ്ങനെയെന്ന ചോദ്യം ബാക്കിയാവുകയാണ്.

അലക്സ് ഒഴുകയിൽ. ചിത്രം: മനോരമ
ADVERTISEMENT

മനുഷ്യനെ പരിഗണിക്കാത്ത വനം നിയമങ്ങളുടെ ഒന്നാമത്തെ ഇര കൃഷിക്കാരായിരുന്നു. അവർക്കുവേണ്ടി കൃത്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ നിലപാടുകൾ സ്വീകരിച്ചാണ് ‘കിഫ’ അഥവാ ‘കേരള ഇൻഡിപ്പെൻഡന്റ് ഫാർമേഴ്സ് അസോസിയേഷൻ’ എന്ന കർഷക സംഘടന ശ്രദ്ധ നേടിയത്. മാനുഷിക പരിഗണനയോടെ കാലോചിതമായി പരിഷ്കരിച്ച വനം നിയമങ്ങളും ശാസ്ത്രീയ വനം മാനേജ്മെന്റും വഴി വന്യജീവിശല്യം നിയന്ത്രിക്കാമെന്നു ചൂണ്ടിക്കാട്ടുകയാണ് കിഫയുടെ ചെയർമാൻ അലക്സ് ഒഴുകയിൽ.

? വന്യജീവി ആക്രമണങ്ങൾ കൂടുന്നു. എന്തായിരിക്കാം അതിനു കാരണം.

∙ രാജ്യത്ത് വന്യജീവി സംരക്ഷണ നിയമം വന്നിട്ട് 50 വർഷം പിന്നിട്ടിരിക്കുന്നു. ഈ 50 വർഷത്തെ സംരക്ഷണ പ്രവർത്തനങ്ങൾ പരിപൂർണതയിൽ എത്തിയിരിക്കുകയാണ്. കേരളത്തിൽ 2010നു ശേഷമാണ് നിയമങ്ങളും നിബന്ധനകളും കൂടുതൽ കർക്കശമായത്. അതിനു മുൻപ് വനത്തിലേക്ക് ആളുകൾ കയറുന്നതിനൊന്നും വിലക്കില്ലായിരുന്നു. അതുകൊണ്ടുതന്നെ വന്യജീവികളുടെ എണ്ണം സ്വാഭാവികമായി കുറയുന്നതല്ലാതെ മറ്റു രീതികളിൽക്കൂടി കുറയുന്നത് നിന്നു. ഇതു തെറ്റാണെന്നല്ല പറയുന്നത്. ഇതുതന്നെയാണ് വേണ്ടത്. എന്നാൽ, വനത്തിനുള്ളിൽ ഉൾക്കൊള്ളാൻ പറ്റാവുന്നതിലധികം മൃഗങ്ങളുടെ എണ്ണം വർധിച്ചു. അഞ്ചു വർഷം മുൻപാണ് കിഫ ഉണ്ടായത്. അന്നു മുതൽ ഞങ്ങൾ പ്രധാനമായും പറഞ്ഞുകൊണ്ടിരിക്കുന്നത് വനത്തിന്റെ വാഹകശേഷിക്ക് അപ്പുറമാണ് മൃഗങ്ങളുടെ എണ്ണം എന്നാണ്.

വയനാടിന്റെ കാര്യംതന്നെ എടുക്കാം. രാജ്യത്തിന്റെ ദേശീയ മൃഗമാണ് കടുവ. ഒരു കടുവയ്ക്ക് 20 ചതുരശ്ര കിലോമീറ്റർ സ്ഥലം ആവശ്യമാണെന്നാണ് കണക്ക്. വയനാട്ടിലെ ഏറ്റവും പുതിയ കണക്കനുസരിച്ച് 80 കടുവകൾ അവിടെയുണ്ട്. വയനാട് വന്യജീവി സങ്കേതത്തിന്റെ ആകെ വിസ്തൃതി 365 ച.കി.മീ ആണ്. അതായത്, 20 കടുവകളെ ഉൾക്കൊള്ളാൻ മാത്രമാണ് ഈ വനത്തിനു കഴിയുക. അവിടെയാണ് നാലിരട്ടിയായ 80 എണ്ണമുള്ളതെന്നോർക്കണം. അപ്പോൾ സ്വാഭാവികമായി പരസ്പരമുള്ള ആക്രമണങ്ങൾ കൂടും. പ്രത്യേകിച്ച് ഡിസംബർ മുതൽ മാർച്ച് വരെ ഇണചേരൽ കാലമാണ്. ഈ സമയത്താണ് അവ പരുക്കേറ്റ് കാടിന് പുറത്താകുന്നതും വളർത്തുമൃഗങ്ങളെയും മനുഷ്യരെയും ആക്രമിക്കാൻ തുടങ്ങുന്നതും. എണ്ണം കൂടി എന്നതാണ് അടിസ്ഥാന കാരണം.

? എണ്ണം കൂടുമ്പോൾ കടുവകൾ മറ്റു വനങ്ങളിലേക്കോ സംസ്ഥാനങ്ങളിലേക്കോ മാറില്ലേ. വന്യജീവി ശല്യം കുറയ്ക്കാൻ ജീവികളെ കൊന്നൊടുക്കണമെന്നാണോ പറയുന്നത്

ADVERTISEMENT

∙ ആനയെപ്പോലെയല്ല കടുവ. കടുവ ഒരു ടെറിട്ടോറിയൽ അനിമൽ ആണ്. നിശ്ചിത അളവ് പ്രദേശം ഒരു സാമ്രാജ്യമായി കണക്കാക്കിയാണ് കടുവകൾ വസിക്കുക. ഇവിടേക്ക് മറ്റൊരാൾ കടന്നുവന്നാൽ ആക്രമണം ഉണ്ടാകും. പിന്നെ വിജയിക്കുന്ന ആൾക്കേ അവിടെ നിലനിൽക്കാൻ കഴിയൂ.

പ്രായാധിക്യംകൊണ്ടോ ഇതുപോലെയുള്ള ആക്രമണങ്ങൾക്കൊണ്ടോ ക്ഷീണാവസ്ഥയിലായാൽ അവർ പുറത്തേക്ക് കടക്കാൻ നിർബന്ധിതരാകും. അങ്ങനെയുള്ള മൃഗങ്ങൾ കഷ്ടപ്പെട്ട് വേട്ടയാടിയാലേ ഇരയെ ലഭിക്കുന്ന പ്രദേശങ്ങളിലേക്ക് എത്തപ്പെടു.

മൃഗങ്ങളെ കൊന്നൊടുക്കുക എന്നത് ഒരു പരിഹാരമായി കാണാൻ കഴിയില്ല. ശാസ്ത്രീയമായി ക്രമീകരണങ്ങൾ ചെയ്യണം എന്നാണ് ഞങ്ങൾ പറയുന്നത്. എണ്ണം കാടിന് താങ്ങാൻ കഴിയുന്ന രീതിയിൽ ക്രമീകരിക്കണം. കേരളത്തിലെ ഔദ്യോഗിക കടുവ സങ്കേതം പെരിയാർ കടുവ സങ്കേതമാണ്. ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന ഈ കടുവ സങ്കേതത്തിനും പരിസര പ്രദേശങ്ങളിലും ‌കടുവയുടെ ആക്രമണങ്ങൾ ഒരിടത്തിനും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. 925 ച.കി.മീ. ആണ് ഈ കടുവ സങ്കേതത്തിന്റെ വിസ്തൃതി. ഏകദേശം 30 കടുവകളാണ് ഇവിടെയുള്ളത്.

കടുവ ആക്രമണത്തിൽ കൊല്ലപ്പെട്ട ബത്തേരി മൂടക്കൊല്ലി കുടല്ലൂർ സ്വദേശി പ്രജീഷിന്റെ മൃതദേഹം വീട്ടിലെത്തിച്ചപ്പോൾ പൊട്ടിക്കരയുന്ന അമ്മ ശാരദ– ഫോട്ടോ: ജിതിൻ‌ ജോയൽ ഹാരിം/മനോരമ

അതേസമയം ആനകൾ അങ്ങനെയല്ല അവ കൂട്ടമായി സഞ്ചരിക്കുന്നവരാണ്. ക‌ർണാ‌ടകയിലേക്കോ തമിഴ്നാട്ടിലേക്കോ ഇവിടുത്തെ ആനകൾ കടക്കാറുണ്ട്. അവിടെനിന്ന് ഇങ്ങോട്ടും വരാറുണ്ട്. ഓരോ കൂട്ടത്തിലും 25–40 ആനകളുണ്ടാകും. ഇവർക്ക് ഏകദേശ കണക്ക് അനുസരിച്ച് 20 ചതുരശ്ര കിലോമീറ്റർ സ്ഥലം വേണം. എണ്ണം കൂടുന്തോറും ഭക്ഷണ ലഭ്യത കുറയുന്നു. അപ്പോൾ അവ അത് ലഭിക്കുന്നിടത്തേക്ക് ഇറങ്ങും. അതാണ് കർഷകരുടെ കൃഷിയിടങ്ങളിലേക്ക് ഇറങ്ങുന്നത്. നിലമ്പൂർ കാടുകളിലെ ആദിവാസികളുമായി സംസാരിച്ചതിലൂടെ വനത്തിൽ ആനയ്ക്ക് ഏറ്റവും ഇഷ്ടപ്പെട്ട അമമുള എന്ന സസ്യം ഇപ്പോൾ കിട്ടാക്കനിയാണെന്നാണ് അറിയാൻ കഴിഞ്ഞത്. മുളയ്ക്കുമ്പോൾത്തന്നെ ആന അത് കഴിക്കുന്നതിനാൽ ചെടികൾക്ക് വളർന്നുവരാനുള്ള സാഹചര്യമില്ല.

ADVERTISEMENT

? വന്യജീവികളുടെ എണ്ണം കൂടുമ്പോൾ എന്തു ചെയ്യാൻ കഴിയും

∙ വന്യജീവി പ്രശ്നം എന്നത് കേരളത്തിലെയോ ഇന്ത്യയിലെയോ മാത്രം പ്രശ്നമല്ല. എല്ലാ രാജ്യങ്ങളിലും ഇവ വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട്. അതിന് ശാസ്ത്രീയമായ നിയന്ത്രണ മാതൃകകളുണ്ട്. ലോകത്തിലെതന്നെ ആദ്യ നാഷനൽ പാർക്ക് ആയ അമേരിക്കയിലെ യെല്ലോസ്റ്റോൺതന്നെ എടുക്കാം. 8983 ച.കി.മീ. വിസ്തൃതിയുള്ള ഈ വനത്തെ 1872ലാണ് ദേശീയോദ്യാനമാക്കിയത്. അവിടുത്തെ പ്രധാന മൃഗമായ ബൈസണിന്റെ എണ്ണം ക്രമാതീതമായി കുറഞ്ഞപ്പോഴാണ് അവിടെ സംരക്ഷണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്.

ഇനിയും ജീവൻ നഷ്ടപ്പെടില്ല എന്നതിന് ഒരു ഗ്യാരണ്ടിയും ഇല്ല. കടുവ എന്നെ ആക്രമിച്ച്, ഞാൻ തിരിച്ച് ആക്രമിച്ച് കടുവ ചത്താൽ ഞാൻ ജാമ്യമില്ലാ കുറ്റത്തിന് അകത്താകും. വനത്തിന് വെളിയിൽ, വന്യജീവികൾ ആക്രമിച്ചാൽ, നമുക്ക് പ്രതിരോധത്തിന്റെ ഭാഗമായി അവയെ കൊല്ലേണ്ടി വന്നാൽ നമുക്കെതിരേ കേസ് എടുക്കാൻ പാടില്ല. അതിൽ കേസ് എടുക്കാതിരിക്കാനുള്ള അധികാരം സർക്കാരിനുണ്ട്. 

അലക്സ് ഒഴുകയിൽ

എന്നാൽ, അവയുടെ എണ്ണം കൂടിയതിനാൽ സംരക്ഷണത്തിനുവേണ്ടി കൊണ്ടുവന്ന നിബന്ധനകൾ എടുത്തു മാറ്റി. അതുകൊണ്ടുതന്നെ ഓരോ വർഷവും നിശ്ചിത കാലയളവിൽ പ്രത്യേക ലൈസൻസ് നൽകി വേട്ടയാടാൻ അനുവദിക്കാറുണ്ട്. എണ്ണം കൂടിക്കഴിഞ്ഞാൽ നാഷനൽ പാർക്കിന്റെ ഇക്കോളജിയെ തകർത്തുകളയും എന്നതുകൊണ്ടാണ് ഇത്തരത്തിലൊരു കാര്യം അവർ ചെയ്യുന്നത്. കാട്ടിൽ ഭക്ഷണം ലഭിക്കാതായാൽ അവ നാട്ടിലേക്ക് ഇറങ്ങും. അത് ജനങ്ങൾക്കു ഭീഷണിയാകും. അതൊഴിവാക്കാൻ യെല്ലോസ്റ്റോൺ നാഷനൽ പാർക്ക് അധികൃതർതന്നെ ശ്രദ്ധിക്കുന്നു.

വന്യജീവി സംരക്ഷണ നിയമം ഉണ്ടെങ്കിലും എല്ലാ ജീവികൾക്കും അമേരിക്കയിൽ സംരക്ഷണമില്ല. വംശനാശ ഭീഷണിയുള്ളതിനു മാത്രമാണ് സംരക്ഷണം. അമേരിക്കൻ പതാകയ്‌ക്കൊപ്പം കാണുന്ന ബാൾഡ് ഈഗിളിന് 2008 മുതൽ സംരക്ഷണമില്ല. എണ്ണം ക്രമാതീതമായി വർധിച്ചതാണ് സംരക്ഷണം എടുത്തു കളയാൻ കാരണം. മയിൽ നമ്മുടെ ദേശീയ പക്ഷിയാണ്. എന്നാൽ, അവ ഇപ്പോൾ കീടങ്ങളെപ്പോലെയാണ്. ഒരു വിളയും വളരാൻ അനുവദിക്കുന്നില്ല. കർഷകർ പൊറുതിമുട്ടുകയാണ്. നമ്മുടെ വന്യജീവി സംരക്ഷണ നിയമവും പരിഷ്കരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. അതാണ് കിഫ പറയുന്നത്. മതിൽ കെട്ടിയാലും വൈദ്യുത വേലി നിർമിച്ചാലും മയിലുകളെ തടയാൻ കഴിയില്ല. അവയ്ക്ക് പ്രകൃതിയിൽ ശത്രുക്കളും ഇല്ല.

വാകേരിയിൽ മുടക്കൊല്ലിയിൽ കടുവയ്ക്കായുള്ള തിരച്ചിലിനെത്തിയ വനപാലക സംഘം. ഫോട്ടോ: ജിതിൻ‌ ജോയൽ ഹാരിം/മനോരമ

? വന്യജീവി ശല്യത്തിനു പരിഹാരമായി മൃഗങ്ങളെ കൊല്ലാൻവേണ്ടി മുറവിളി കൂട്ടുന്നുവെന്ന ചീത്തപ്പേരുണ്ട് കിഫയ്ക്ക്. ഇതു ശരിയാണോ

∙ കിഫയെപ്പറ്റി പൊതുവെ എല്ലാവരും പറയുന്നത് അങ്ങനെയാണ്. കൊല്ലണം കൊല്ലണം എന്നല്ല ഞങ്ങൾ പറയുന്നത്. ശാസ്ത്രീമായ മാനേജ്മെന്റ് ആണ് ആവശ്യം. കൊല്ലുക മാത്രമല്ലല്ലോ, ടൂറിസത്തിന് ഉപയോഗിക്കാം. തായ്‌ലൻഡിൽ ടൂറിസത്തിന്റെ ഭാഗമാണ് ആന. കടുവയുടെ കാര്യത്തിൽ നമ്മുടെ മുൻപിലുള്ള ഉദാഹരണം ബെംഗളൂരുവിലെ ബെന്നർഘട്ട നാഷനൽ പാർക്ക് ആണ്. കോഴിക്കോട് പെരുവണ്ണാമൂഴിയിൽ ഇത്തരത്തിലൊരു പാർക്കിന് നിർദേശം വന്നിട്ടുണ്ട്. 18 കടുവയെ വളർത്താനുള്ള നിർദേശമാണ് വന്നിരിക്കുന്നതെന്ന് തോന്നുന്നു. കടുവകളെ പ്രത്യേകം മതിലിനുള്ളിലാക്കി നാട്ടുകാർക്ക് പ്രശ്നമില്ലാത്ത രീതിയിൽ കൈകാര്യം ചെയ്യാനായാൽ നമുക്കത് സ്വാഗതം ചെയ്യാം.

ഇത്തരത്തിലുള്ള സംവിധാനമാണെങ്കിൽ വയനാട്ടിലും തളിപ്പറമ്പിലുമൊക്കെ സാധ്യതയുണ്ട്. വനത്തിന് താങ്ങാൻ കഴിയുന്നതിലും അധികമുള്ള കടുവകളെ ഇത്തരത്തിൽ പാർപ്പിക്കാനായാൽ നല്ല കാര്യമല്ലേ. ഫണ്ടില്ല എന്നാണ് വനം വകുപ്പ് പറയുന്നത്. കടുവ ടൂറിസം സാധ്യമായാൽ വരുമാനവഴിയാകും. കോടനാട്ടെ ആന പരിശീലനകേന്ദ്രം മറ്റൊരു ഉദാഹരണം. വേണമെങ്കിൽ തായ്‌ലൻഡ് മോഡൽ ആന ടൂറിസം അവിടെയും സാധ്യമാക്കാം. കേരളത്തിൽ ഏറ്റവും കൂടുതൽ ടൂറിസ്റ്റുകൾ വരുന്ന കൊച്ചിയോടു ചേർന്നു കിടക്കുന്ന സ്ഥലം എന്നതുകൊണ്ടുതന്നെ സാധ്യത ഏറെയാണ്. പെരിയാർ ടൈഗർ റിസർവിലും ഓപ്പൺ സഫാരി വയ്ക്കാം.

കേളകം കരിയംകാപ്പിൽ കടുവയെ മയക്കുവെടിവച്ച് പിന്നാലെ ഓടുന്ന ഉദ്യോഗസ്ഥർ. ചിത്രം: ഹരിലാൽ/ മനോരമ

ലോകത്ത് മൊത്തം 45,000 ഏഷ്യൻ ആനകളാണുള്ളത്. അതിൽ 30,000 എണ്ണം ഇന്ത്യയിലാണ്. ഇതിൽ 15,000 എണ്ണം കേരളം (6000), തമിഴ്നാട് (3000), കർണാടകം (6000) എന്നീ സംസ്ഥാനങ്ങളിലാണ്. എത്ര ആനകളെ ഇന്ത്യ എന്ന രാജ്യത്തിന് കൈകാര്യം ചെയ്യാൻ കഴിയും? ഇത് കിഫ മറുപടി നൽകേണ്ട കാര്യമല്ല. ഇവിടെ വൈൽഡ്‌ലൈഫ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഉണ്ട്, നാഷനൽ വൈൽഡ് ലൈഫ് ബോർഡ് ഉണ്ട്, കേരള ഫോറസ്റ്റ് റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ട് പോലുള്ള സ്ഥാപനങ്ങളുണ്ട്. ബന്ധപ്പെട്ട കാര്യങ്ങളിൽ ഉത്തരവാദപ്പെട്ട ആളുകൾ പഠിച്ച് കൃത്യമായ വൈൽഡ്‌ലൈഫ് മാനേജ്മെന്റിലേക്ക് മാറണം. സ്ഥലംമാറ്റവും പരിഗണിക്കാവുന്നതാണ്. എന്നാൽ, ആനയുടെ കാര്യത്തിൽ അത് കാര്യമായ വിജയം കണ്ടിട്ടില്ല. സ്വന്തം സ്ഥലത്തേക്ക് തിരിച്ചു പോകാനുള്ള ശ്രമം ഉണ്ടാകും. കർണാടകത്തിൽ അത്തരത്തിലൊരു തിരിച്ചുപോക്ക് ഉണ്ടായിട്ടുണ്ട്. എന്നാൽ, അരിക്കൊമ്പന്റെ കാര്യത്തിൽ അത് വിജയിച്ചിട്ടുമുണ്ട്. ഒരിക്കലും എത്തിപ്പെടാൻ കഴിയാത്ത സ്ഥലത്തേക്കാണ് അരിക്കൊമ്പനെ മാറ്റിയത്. 

? ഇനിയൊരു ജീവൻ നഷ്ടപ്പെടാതിരിക്കാൻ എന്തു ചെയ്യാൻ കഴിയും

ഇനിയും ജീവൻ നഷ്ടപ്പെടില്ല എന്നതിന് ഒരു ഗ്യാരണ്ടിയും ഇല്ല. കടുവ എന്നെ ആക്രമിച്ച്, ഞാൻ തിരിച്ച് ആക്രമിച്ച് കടുവ ചത്താൽ ഞാൻ ജാമ്യമില്ലാ കുറ്റത്തിന് അകത്താകും. വനത്തിന് വെളിയിൽ, വന്യജീവികൾ ആക്രമിച്ചാൽ, നമുക്ക് പ്രതിരോധത്തിന്റെ ഭാഗമായി അവയെ കൊല്ലേണ്ടി വന്നാൽ നമുക്കെതിരേ കേസ് എടുക്കാൻ പാടില്ല. അതിൽ കേസ് എടുക്കാതിരിക്കാനുള്ള അധികാരം സർക്കാരിനുണ്ട്. മാങ്കുളത്ത് പുലിയെ കൊല്ലേണ്ടി വന്നപ്പോൾ കേസ് എടുക്കരുതെന്ന് വനം മന്ത്രി എ.കെ.ശശീന്ദ്രൻ ഉത്തരവിട്ടിരുന്നു.

നിലനിൽക്കാനുള്ള അവകാശം മനുഷ്യനുണ്ട്. അത് മൃഗങ്ങൾക്കുമുണ്ട്. എന്നാൽ, മനുഷ്യനു താഴയെ മൃഗങ്ങൾ വരൂ. മനുഷ്യൻ സംരക്ഷിക്കാൻ തീരുമാനിച്ചിട്ടുള്ള മൃഗങ്ങൾ മാത്രമേ സംരക്ഷിക്കപ്പെട്ടിട്ടുള്ളൂ. കടുവയുടെ കാര്യംതന്നെയെടുക്കൂ. ഇന്ത്യയിൽ വംശനാശത്തിലേക്ക് അടുത്ത കടുവകളുടെ എണ്ണം ഇപ്പോൾ 3000 എത്തിയതുതന്നെ ഈ സംരക്ഷണത്തിന്റെ ഭാഗമായാണ്. മനുഷ്യൻ മൃഗങ്ങളെ സംരക്ഷിക്കുന്നത് മനുഷ്യനുവേണ്ടിയാണ്, പ്രകൃതിക്കുവേണ്ടിയാണ്. മനുഷ്യനുവേണ്ടി, മനുഷ്യൻ ഉണ്ടാക്കിയ നിയമങ്ങളാൽ സംരക്ഷിക്കപ്പെടുന്ന മൃഗങ്ങളാൽ മനുഷ്യർ കൊല്ലപ്പെടാൻ പാടുണ്ടോ? ദൗർഭാഗ്യവശാൽ ഫോറസ്റ്റ് വകുപ്പിനും മൃഗപ്രേമികൾക്കും ഇതു മനസിലാകുന്നില്ല. മനുഷ്യൻ കൊല്ലപ്പെടട്ടെ, നിങ്ങൾ കയ്യേറിയിട്ടല്ലേ എന്നാണ് അവർ പറയുന്നത്.

ആറളം ഫാം ബ്ലോക്ക് 8 കല്ലുവെട്ടാംകുഴി ഭാഗത്ത് കഴിഞ്ഞ ദിവസമെത്തിയ കാട്ടാനക്കൂട്ടം.

? എന്തുകൊണ്ടായിരിക്കാം ഒരു വിഭാഗം ആളുകൾ മനുഷ്യ ജീവനു പകരം മൃഗങ്ങൾക്കു പ്രാധാന്യം കൊടുക്കുന്നത്

അതൊരു തെറ്റിദ്ധാരണയുടെ ഭാഗമായിരിക്കാം എന്നാണ് എനിക്ക് തോന്നുന്നത്. കൊച്ചിയിലോ കോഴിക്കോട്ടോ തിരുവനന്തപുരത്തോ ടൗണിലുള്ള ആളുകളുടെ വിചാരം മലയോരത്തു താമസിക്കുന്നവർ മുഴുവൻ കയ്യേറ്റക്കാരാണ്, ‌അവർ പരിസ്ഥിതി നശിപ്പിക്കുന്നവരാണ്, അവർ കൊള്ളക്കാരാണ് എന്നിങ്ങനെയാണ്. ഇവിടുത്തെ സാംസ്കാരിക നായകന്മാരും സാഹിത്യകാരന്മാരുമൊക്കെ ഇതിന് വളമിട്ടു കൊടുത്തിട്ടുമുണ്ട്. അവർ പറയുന്നത് പശ്ചിമഘട്ടം മുഴുവൻ തകർന്നുവെന്നാണ്. പശ്ചിമഘട്ടത്തിലെ പാറ മുഴുവൻ പശ്ചിമഘട്ടത്തിലെ ആളുകളാണോ ഉപയോഗിക്കുന്നത്? ഇത് പ്രധാനമായും പോകുന്നത് നാഷനൽ ഹൈവേ പണിയാനും കൊച്ചിയിൽ ഫ്ലാറ്റ് പണിയാനുമല്ലേ?

നഗരവാസികളുടെ സുഖസൗകര്യങ്ങൾക്കുവേണ്ടിയാണ് ഇവിടെ പരിസ്ഥിതി കൂടുതൽ നശിപ്പിക്കപ്പെട്ടിരിക്കുന്നത്. കൊച്ചി നഗരം തന്നെ ചതുപ്പല്ലേ. പരിസ്ഥിതി എന്നു പറയുന്നത് മലയുടെ മുകളിൽ മാത്രമുള്ളതല്ലല്ലോ. ചതുപ്പ് നികത്തി ഫ്ലാറ്റ് പണിത് ജീവിക്കുന്നവരാണ് പശ്ചിമഘട്ടത്തിലേക്കു നോക്കി നിങ്ങൾ പരിസ്ഥിതി നശിപ്പിക്കുന്നവരാണ്, മൃഗങ്ങളെ നശിപ്പിക്കുന്നവരാണ് എന്നു പറയുന്നത്. കിഫ വന്നതിനു ശേഷം ഞങ്ങൾ വളരെ ശക്തമായി ചെയ്തുകൊണ്ടിരുന്നത് കർഷകർക്കെതിരേയുള്ള ഇത്തരം പ്രചാരണത്തെ എതിർക്കുക എന്നതാണ്. മുൻപ് ഒരു കർഷകസംഘടനയും ഇത് ചെയ്യുന്നുണ്ടായിരുന്നില്ല.

കടുവയുടെ അലർച്ച കേട്ടതായി അറിയിച്ച പ്രദേശങ്ങളിൽ ആറളം ആർആർടി ഡ‍പ്യൂട്ടി റേഞ്ചർ എം.ഷൈനികുമാറിന്റെയും കീഴ്പ്പള്ളി സെക്‌ഷൻ ഫോറസ്റ്റർ പി.പ്രകാശന്റെയും നേതൃത്വത്തിൽ തിരച്ചിൽ നടത്തുന്നു.

? എന്തുകൊണ്ടാണ് കേരളത്തിലെ മലയോര കർഷകർ കയ്യേറ്റക്കാർ എന്ന ആരോപണം കേൾക്കുന്നത്. വനസംരക്ഷണത്തിൽ മലയോര കർഷകരുടെ പങ്ക് എത്രത്തോളം നിർണായകമാണ്

അതിലേക്കാണ് ഞാൻ പറഞ്ഞുവന്നത്. കേരളത്തിൽ 29.6 ശതമാനമാണ് റിസർവ് ഫോറസ്റ്റ്. ഇത് വനം വകുപ്പിന്റെ നിയന്ത്രണത്തിലുള്ള സ്ഥലം. എന്നാൽ, വനാവരണം എന്നൊന്നുണ്ട്, അതായത് ട്രീ കവർ, അത് 54 ശതമാനമാണ്. 24 ശതമാനം അധികമായുള്ളത് എവിടെനിന്ന് വന്നു? അത് ഞാനടക്കമുള്ള കർഷകർ സൃഷ്ടിച്ചതാണ്. കോഴിക്കോട് കൂരാച്ചുണ്ട് പഞ്ചായത്തിൽ വെറുമൊരു മൊട്ടക്കുന്നു വാങ്ങിയാണ് എന്റെ വല്യപ്പൻ കൃഷി തുടങ്ങിയത്. അതൊക്കെയാണ് ഫോറസ്റ്റ് കവറായി വന്നിട്ടുള്ളത്.

വയനാടും ഇടുക്കിയുമാണ് കയ്യേറ്റ ആക്ഷേപം കേൾക്കുന്നത്. കേരളത്തിൽ ഏറ്റവും കൂടുതൽ വനാവരണം ഉള്ളത് ഈ ജില്ലകളിലാണ്, 75 ശതമാനം. അടിസ്ഥാന കാര്യങ്ങൾ മനസിലാക്കാതെ വെറുതെ കുറ്റം പറയുകയാണ് ഇപ്പോൾ പലരും ചെയ്യുന്നത്. ഇവിടുത്തെ സ്കൂൾ പാഠപുസ്തകങ്ങൾ വരെ ഇതിന് ഉത്തരാവാദിയാണ്. യാഥാർഥ്യവുമായി യാതൊരു ബന്ധവുമില്ലാത്ത കാര്യങ്ങൾ, പരിസ്ഥിതി കാൽപനികതയുടെ പേരിൽ അടിച്ചേൽപ്പിക്കുകയാണ്. അത് ഞങ്ങളെക്കൊണ്ടു പറ്റുന്ന രീതിയിൽ എതിർക്കുന്നുണ്ട്, പ്രതിരോധിക്കുന്നുണ്ട്. എങ്കിലും ആളുകൾ സ്വയം ചിന്തിക്കേണ്ട കാര്യമാണത്.

? ഇടുക്കിയിൽ നടന്ന കർഷകശ്രീ കർഷകസഭയിൽ അലക്സ് ഉന്നയിച്ച കാര്യമാണ് വിസ്റ്റ ക്ലിയറിങ്. അത് ഇപ്പോൾ നിയമസഭയിൽ വരെ ചർച്ചയായിട്ടുണ്ട്. എന്താണ് വിസ്റ്റ ക്ലിയറിങ്?

വികസിത രാജ്യങ്ങളിലൊക്കെയുള്ള ഒരു ആശയമാണത്. റവന്യു ലാൻഡും വനവും പ്രത്യേകം വേർതിരിക്കുക. കാഴ്ചയ്ക്കു മറയില്ലാതെ ഒരു ഇടനാഴി സൃഷ്ടിക്കുക എന്നതാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. വിസ്റ്റ എന്നാൽ വഴി എന്നാണ്. കുറ്റിക്കാടുകളും മരങ്ങളുമെല്ലാം നീക്കം ചെയ്ത് വഴിപോലെ ക്ലിയർ ആയ ഇടനാഴി. ഞാൻ മുന്നോട്ടു വച്ച ആശയം 100 മീറ്റർ വീതിയിൽ വനത്തിലേക്ക് ക്ലിയർ ചെയ്യുക എന്നതാണ്. ഇവിടെ കുറ്റിക്കാടുകളും മരങ്ങളും ഒന്നും ഉണ്ടാകാൻ പാടില്ല. ഇതിന്റെ നടുവിലൂടെ ഇലക്ട്രിക് ഫെൻസിങ് ഇടുക. നമ്മുടെ നാട്ടിൽ 2 രീതിയിലാണ് ഫെൻസിങ് തകരുന്നത്.

വള്ളിപ്പടർപ്പുകൾ വളരുന്നു എന്നതാണ് ഒരു കാരണം. അടുത്തുള്ള മരങ്ങൾ ആനകൾ തള്ളിയിട്ട് നശിപ്പിക്കുന്നതാണ് മറ്റൊരു കാരണം. 100 മീറ്റർ വീതിയിൽ മരങ്ങൾ ഇല്ലെങ്കിൽ ആനയ്ക്ക് ഒരിക്കലും ഈ വൈദ്യുത വേലി തകർക്കാൻ കഴിയില്ല. കോതമംഗലത്ത് എൽദോസ് ആനയുടെ ആക്രമണത്തിൽ കൊല്ലപ്പെടാൻ കാരണം വഴിയരികിൽ നിന്ന ആനയെ കാണാൻ കഴിയാത്തതുകൊണ്ടാണ്. വനത്തിലൂടെയുള്ള വഴികളുടെ വശങ്ങളിൽ 10 മീറ്റർ അകലത്തിൽ ക്ലിയർ ചെയ്യണം. വനാതിർത്തികളിൽ 100 മീറ്ററും വേണം. 100 മീറ്റർ മണ്ണിൽക്കൂടി നടന്ന് കുരങ്ങ് കൃഷിയിടത്തിലേക്ക് കടക്കാൻ സാധ്യത കുറവാണ്. കാട്ടുപന്നിയേക്കാളും ആനയേക്കാളും വലിയ ശല്യമാണ് കുരങ്ങ്. ഞാൻ ഒന്നര വർഷമായി തേങ്ങയിട്ടിട്ട്. 50 തെങ്ങുണ്ട്. എന്നാൽ മുഴുവനും കുരങ്ങ് നശിപ്പിക്കുകയാണ്.

വൈദ്യുതി സർവീസ് വയറിലൂടെ വീടിനു മുകളിലേക്കു പോകുന്ന കുരങ്ങൻ. രാമന്തളിയിൽ നിന്നുള്ള കാഴ്ച

? കാട്ടിനുള്ളിൽ ഭക്ഷണം ലഭ്യമാക്കാനും ആശയം ഉയരുന്നു. ഈ പദ്ധതി വിജയിക്കുമോ

കാട് എന്നത് സ്വയം പര്യാപ്തമായ ഒരു സംവിധാനമാണ്. അവിടെക്കൊണ്ടുപോയി റേഷൻകട വയ്ക്കാൻ പറ്റില്ല. അരിയും പഴങ്ങളും കാട്ടിൽക്കൊണ്ടുപോയി കൊടുക്കേണ്ട കാര്യമില്ല. വെള്ളം കൊടുക്കാൻ പറ്റുമായിരിക്കും. കാട് സ്വയം പര്യാപ്തമായി നിൽക്കണം. അത് വനംവകുപ്പിന്റെ ഉത്തരവാദിത്തമാണ്. കാട്ടിൽ മൃഗങ്ങളുടെ പെരുപ്പമുണ്ടായാൽ ഭക്ഷണം കിട്ടാതാകും. അവിടെ അരി കൊണ്ടുപോയി കൊടുത്തിട്ട് കാര്യമില്ല. മൃഗങ്ങൾക്ക് ആവശ്യം പച്ചപ്പാണ്. എണ്ണം നിയന്ത്രിച്ചാൽ പച്ചപ്പ് തനിയെ ഉണ്ടായിക്കൊള്ളും. വനത്തിൽ മൃഗങ്ങൾക്ക് ഭക്ഷണമൊരുക്കാൻ 50 ലക്ഷം രൂപ കൊടുക്കുമെന്ന് പറയുന്നു. അത് പോയി എന്നു കൂട്ടിയാൽ മതി. കേരളത്തിന്റെ മൊത്തം വനത്തിന്റെ 13 ശതമാനം പ്ലാന്റേഷനുകളാണ്.

മൊത്തം 75,000 ഹെക്ടറാണ് പ്ലാന്റഷൻ. അതിൽ 25,000 ഹെക്ടർ വയനാട്ടിൽ മാത്രമാണ്. തേക്കാണ് പ്രധാന വിള. തേക്കുള്ള പ്രദേശത്ത് മറ്റൊന്നും വളരില്ല. ഇതൊക്കെ മാറ്റി സ്വാഭാവിക വനമാക്കണം. വനം എന്നാൽ ഇടതൂർന്ന മരങ്ങൾ മാത്രമല്ല, പുൽമേടുകളും വനത്തിന്റെ ഭാഗമാണ്. സസ്യഭുക്കുകൾക്ക് ആവശ്യം പുല്ലും വെള്ളവുമാണ്. അവ ലഭ്യമായാൽ മാംസഭുക്കുകളും വനത്തിനുള്ളിൽത്തന്നെ നിന്നുകൊള്ളും. വൃക്ഷവിളകൾ നട്ടുവളർത്തി വനത്തിന്റെ ഇക്കോളജി നശിപ്പിച്ചത് വനം വകുപ്പാണ്. വയനാട്ടിൽ ഇപ്പോൾ ഭീഷണിയായി മാറിയ മഞ്ഞക്കൊന്ന സോഷ്യൽ ഫോറസ്ട്രിയുടെ ഭാഗമായി വനംവകുപ്പ് നട്ടുപിടിപ്പിച്ചതാണ്. വനത്തിനുള്ളിൽ അവ വ്യപകമായി ഇപ്പോൾ വനത്തിന്റെ ഇക്കോളജി മുഴുവൻ തകർന്നിരിക്കുന്നു.

English Summary:

KIFAs Fight for Fair Forest Laws: Balancing Conservation with Human Safety