വിറ്റ സാധനങ്ങൾ കടകളിൽ തിരിച്ചെടുക്കില്ലേ? കേടായ ഉൽപന്നം മാറ്റി വാങ്ങാൻ സാധിക്കില്ലേ? ആ ബോർഡുകൾ വെറുതെ, പരിഹാരമുണ്ട്

കോളജിലെ ഒരു പരിപാടിക്കു വേണ്ടി ഏറെ അന്വേഷിച്ച് ഒടുവിൽ ടിയയ്ക്കു കിട്ടിയതായിരുന്നു ആ ഒരു ജോഡി ഷൂസ്. വാങ്ങി വീട്ടിലെത്തി പായ്ക്കറ്റ് തുറന്നപ്പോഴാണ് ഒരു പന്തികേട്. ഷൂസിന്റെ ഒരു വശത്ത് ചെറിയൊരു കീറൽ പോലെ. വാങ്ങുമ്പോള്‍ ഇതു കണ്ടില്ലല്ലോ! പായ്ക്കു ചെയ്തപ്പോൾ വേറെ ജോഡി ഷൂസാണോ അവർ തന്നത്? ടിയയുടെ തല നിറയെ സംശയങ്ങളായി. പെട്ടെന്നുതന്നെ വണ്ടി പിടിച്ച് കടയിലെത്തി. ഷൂസ് മാറ്റിത്തരണമെന്ന് ആവശ്യപ്പെട്ടു. പക്ഷേ കടയുടമ ഒരു വല്ലാത്ത ചിരിയോടെ ചുമരിലെ ഒരു ബോർഡിലേക്ക് കൈചൂണ്ടി. അതിൽ എഴുതിയിരിക്കുന്നു– ‘ഒരിക്കൽ വിറ്റ സാധനങ്ങൾ തിരികെ എടുക്കാനോ കൈമാറ്റം ചെയ്യാനോ സാധിക്കില്ല’. ‘അതെന്തൊരു ഏർപ്പാടാ!’ ടിയയ്ക്കു ദേഷ്യം വന്നു. ഇങ്ങനെ എത്രയോ പേർ കേടായ ഷൂസും വാങ്ങി ഒന്നും തിരിച്ചു പറയാനാകാതെ പോയിട്ടുണ്ടാകും. ടിയ പക്ഷേ ഒരു കാര്യം ഉറപ്പിച്ചു. ഷൂസ് മാറ്റിക്കിട്ടാതെ തിരികെ പോകുന്ന പ്രശ്നമില്ല. ടിയയ്ക്ക് അങ്ങനെ എത്ര നേരം കടക്കാരനോട് വഴക്കുണ്ടാക്കിയും തർക്കിച്ചും നിൽക്കാനാകും? നിയമം മൂലം ഇതിനെ നേരിടാനാകില്ലേ?

കോളജിലെ ഒരു പരിപാടിക്കു വേണ്ടി ഏറെ അന്വേഷിച്ച് ഒടുവിൽ ടിയയ്ക്കു കിട്ടിയതായിരുന്നു ആ ഒരു ജോഡി ഷൂസ്. വാങ്ങി വീട്ടിലെത്തി പായ്ക്കറ്റ് തുറന്നപ്പോഴാണ് ഒരു പന്തികേട്. ഷൂസിന്റെ ഒരു വശത്ത് ചെറിയൊരു കീറൽ പോലെ. വാങ്ങുമ്പോള്‍ ഇതു കണ്ടില്ലല്ലോ! പായ്ക്കു ചെയ്തപ്പോൾ വേറെ ജോഡി ഷൂസാണോ അവർ തന്നത്? ടിയയുടെ തല നിറയെ സംശയങ്ങളായി. പെട്ടെന്നുതന്നെ വണ്ടി പിടിച്ച് കടയിലെത്തി. ഷൂസ് മാറ്റിത്തരണമെന്ന് ആവശ്യപ്പെട്ടു. പക്ഷേ കടയുടമ ഒരു വല്ലാത്ത ചിരിയോടെ ചുമരിലെ ഒരു ബോർഡിലേക്ക് കൈചൂണ്ടി. അതിൽ എഴുതിയിരിക്കുന്നു– ‘ഒരിക്കൽ വിറ്റ സാധനങ്ങൾ തിരികെ എടുക്കാനോ കൈമാറ്റം ചെയ്യാനോ സാധിക്കില്ല’.
‘അതെന്തൊരു ഏർപ്പാടാ!’ ടിയയ്ക്കു ദേഷ്യം വന്നു. ഇങ്ങനെ എത്രയോ പേർ കേടായ ഷൂസും വാങ്ങി ഒന്നും തിരിച്ചു പറയാനാകാതെ പോയിട്ടുണ്ടാകും. ടിയ പക്ഷേ ഒരു കാര്യം ഉറപ്പിച്ചു. ഷൂസ് മാറ്റിക്കിട്ടാതെ തിരികെ പോകുന്ന പ്രശ്നമില്ല. ടിയയ്ക്ക് അങ്ങനെ എത്ര നേരം കടക്കാരനോട് വഴക്കുണ്ടാക്കിയും തർക്കിച്ചും നിൽക്കാനാകും? നിയമം മൂലം ഇതിനെ നേരിടാനാകില്ലേ? തീർച്ചയായും സാധിക്കും. ഒരു കടയിലെത്തുന്ന ആളുടെ പേടിസ്വപ്നമാണ്, ‘ഒരിക്കൽ വിറ്റ സാധനങ്ങൾ തിരികെ എടുക്കുകയോ കൈമാറ്റം ചെയ്യുകയോ ചെയ്യില്ല’ എന്ന ഈ പഴഞ്ചൻ മുന്നറിയിപ്പ്. യഥാർഥത്തിൽ, കടയിലോ, ബില്ലിലോ പതിച്ചിരിക്കുന്ന അത്തരം അന്യായമായ കുറിപ്പുകൾ നിയമവിരുദ്ധമാണ്. പരാതിപ്പെട്ടാൽ തീർച്ചയായും വ്യാപാരികളിൽനിന്ന് നഷ്ടപരിഹാരം ഈടാക്കാൻ പറ്റും.
∙ കടക്കാരനില്ല അങ്ങനെ ഒരു അധികാരം
യഥാർഥത്തിൽ, ഒരു വ്യാപാരിയിൽ നിന്ന് സാധനങ്ങൾ വാങ്ങുമ്പോൾ, വാങ്ങുന്ന ആളുമായി വ്യാപാരി ഒരു കരാർ ഉണ്ടാക്കുകയാണ് ചെയ്യുന്നത്. സാധാരണഗതിയിൽ, സാധനങ്ങളുടെ അപാകതകൾ സംബന്ധിച്ച ഏത് പ്രശ്‌നവും ന്യായമായ സമയത്തിനുള്ളിൽ വിൽപനക്കാരൻ പരിഹരിക്കണം. 1999ൽ കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രാലയം, ഇത്തരത്തിലുള്ള ഉപഭോക്തൃ അവകാശങ്ങൾ ലംഘിക്കുന്ന നിബന്ധനകൾ അച്ചടിക്കുന്ന രീതി തടയാൻ എല്ലാ സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാർക്ക് നിർദ്ദേശം നൽകിയിരുന്നു.
ഉപഭോക്തൃ സംരക്ഷണത്തിന്റെയും ന്യായമായ വ്യാപാര രീതികളുടെയും പശ്ചാത്തലത്തിൽ, കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രാലയം കാര്യമായ നിയമപരമായ പരിഗണനകൾ ഉന്നയിച്ചിട്ടുണ്ട്. ക്യാഷ് മെമ്മോകൾ, ഇൻവോയ്സുകൾ, ബില്ലുകൾ എന്നിവയിൽ നിന്ന് നിയമവിരുദ്ധമായ വ്യവസ്ഥ ഉടൻ നീക്കം ചെയ്യാൻ വ്യാപാരികളോട് ആവശ്യപ്പെട്ടു. വാങ്ങിയ സാധനം തിരിച്ചുകൊടുക്കേണ്ടി വരുന്നത് പലപ്പോഴും കൂടുതലായി ആവശ്യമായിട്ടു വരുന്നത് ഓൺലൈൻ വ്യാപാര ഇടപാടുകളിൽ ആണ്. കാരണം സാധനങ്ങൾ പ്രത്യേകിച്ചു വസ്ത്രങ്ങൾ, സൗന്ദര്യവർധക വസ്തുക്കൾ, ഷൂ, ചെരിപ്പുകൾ എന്നിവ വാങ്ങുമ്പോൾ, അത് കാണുകയോ പരീക്ഷിക്കുകയോ ചെയ്യുന്നില്ല.
വലുപ്പം, അനുയോജ്യത, ഗുണനിലവാരം, നിറം എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കാരണം, നിങ്ങൾ സാധനങ്ങൾ തിരികെ നൽകേണ്ടതായി വരും. ഉപഭോക്താക്കൾ പൊതുവേ ഒരു റീഫണ്ടിന് അല്ലെങ്കിൽ സാധനം മാറ്റിയെടുക്കാനായിരിക്കും ശ്രമിക്കുന്നത്. ചില സന്ദർഭങ്ങളിൽ, നിങ്ങൾ വാങ്ങിയ ഉൽപന്നങ്ങൾ തിരികെ നൽകാനോ റീഫണ്ട് ചെയ്യാനോ വിൽപനക്കാരൻ വിസമ്മതിക്കുന്നു; അതിനാൽ ഓൺലൈൻ വ്യാപാരങ്ങൾ നടത്തുമ്പോൾ റീഫണ്ട്, കാൻസലേഷൻ നയത്തെക്കുറിച്ച് നിങ്ങൾ അറിഞ്ഞിരിക്കണം.
∙ കേടായ ഉൽപന്നം തിരികെ നൽകുകതന്നെ വേണം
ഓൺലൈൻ വ്യാപാരത്തിൽ തർക്കങ്ങൾ വരുമ്പോൾ തർക്കപരിഹാരത്തിനായി ഉപയോഗിക്കുന്നത് പ്രധാനമായും രണ്ടു നിയമങ്ങൾ ആണ്. ഇൻഫർമേഷൻ ടെക്നോളജി ഭേദഗതി നിയമം, 2008. ഉപഭോക്തൃ സംരക്ഷണ നിയമം. ഇതിൽ ഉപഭോക്തൃ സംരക്ഷണ നിയമം ഉപഭോക്താക്കൾ നടത്തുന്ന എല്ലാ വ്യാപാരങ്ങൾക്കും ബാധകമാണ്. ഒരു ഇ–കൊമേഴ്സ് പ്ലാറ്റ്ഫോമിന്റെ റീഫണ്ട് നയം അനുസരിച്ച്, ഉപഭോക്താക്കൾക്ക് അതൃപ്തിയുണ്ടെങ്കിൽ വാങ്ങുന്ന സമയത്ത് അവർ നൽകിയ വിലയുടെ റീഫണ്ടിനായി സാധനങ്ങളും സേവനങ്ങളും തിരികെ നൽകാമെന്ന് വ്യവസ്ഥ ചെയ്യുന്നു. ഒരു നിശ്ചിത സമയത്തിന് ശേഷം ഉപഭോക്താക്കൾക്ക് സാധനങ്ങൾ തിരികെ നൽകാൻ നിയമപരമായി സാധിക്കില്ല. ഇതേ നിയമം തന്നെയാണ് ഓൺലൈൻ അല്ലാതെയുള്ള വിൽപനകൾക്കും ബാധകമായുള്ളത്.
കേടുപാടുള്ള ഉൽപന്നങ്ങൾ തിരികെ നൽകാൻ ഉപഭോക്താക്കൾക്ക് അവകാശമുണ്ട്. ഒരു ഉൽപന്നത്തിന് കേടുപാടുകൾ സംഭവിച്ചാലോ, തകരാറിലായാലോ, ഉൽപന്ന ലിസ്റ്റിങ്ങിൽ പറഞ്ഞിരിക്കുന്ന സ്പെസിഫിക്കേഷനുകൾ പാലിക്കുന്നതിൽ പരാജയപ്പെടുമ്പോഴോ, ഉൽപന്നങ്ങൾ തിരികെ നൽകാൻ ഉപഭോക്താക്കൾക്ക് അവകാശമുണ്ട്; പൂർണമായ റീഫണ്ടിനായി ഉൽപന്നം തിരികെ നൽകാനോ പകരം സാധനം ആവശ്യപ്പെടാനോ അവകാശം ഉണ്ട്. അതേസമയം, റിട്ടേൺ പോളിസികൾ ചില ഉപഭോക്താക്കൾ ദുരുപയോഗം ചെയ്യുന്നുമുണ്ട് . ചിലർ സാധനങ്ങൾ ദുരുദ്ദേശത്തോടെ വാങ്ങുകയും ഉപയോഗിക്കുകയും പിന്നീട് അവ തിരികെ നൽകുകയും ചെയ്യുന്നു.
‘വാർഡ്രോബിങ്’ എന്ന് പൊതുവേ വിളിക്കപ്പെടുന്ന ഈ സമ്പ്രദായം, ഓൺലൈൻ വ്യാപാരികൾക്ക് ഒരു ഭീഷണിയാണെന്ന് മാത്രമല്ല കാര്യമായ സാമ്പത്തിക നഷ്ടം വരുത്തുക എന്നതിലുപരി, ഓൺലൈൻ ഷോപ്പിങ് അനുഭവത്തിന്റെ വിശ്വാസവും സമഗ്രതയും തകർക്കുകയും ചെയ്യുന്നു. ഒരു ഉപഭോക്താവ് ഒരു ബ്രാൻഡഡ് ഷർട്ട് വാങ്ങി ഒരു അഭിമുഖത്തിനോ ഏതെങ്കിലും ചടങ്ങിനോ അത് ധരിക്കുന്നു, തുടർന്ന് അത് അതേ കവറിൽ തിരികെ നൽകുന്നു. ഉപഭോക്താവ് ഒരു ഉൽപന്നം വാങ്ങാൻ ഉദ്ദേശിക്കാതെ, സംതൃപ്തിക്കായി അത് പരീക്ഷിച്ചു, പിന്നീട് അത് തിരികെ നൽകി പണം തിരികെ വാങ്ങുന്നു.
ചിലപ്പോൾ ഉപഭോക്താക്കൾ വ്യത്യസ്‌ത നിറങ്ങളിലും വലുപ്പത്തിലുമുള്ള ധാരാളം ഉൽപന്നങ്ങൾ ഓർഡർ ചെയ്‌ത്, അതിൽ ഏറ്റവും അനുയോജ്യമായ ഒന്ന് കയ്യില്‍ സൂക്ഷിച്ച് ബാക്കിയുള്ളവ തിരികെ നൽകുന്ന രീതിയും ഉണ്ട് കൂടാതെ, ഇത് മറ്റ് ഉപഭോക്താക്കൾക്ക് അധികവില ബാധ്യതയും ഉണ്ടാക്കിയേക്കും. കാരണം ചില വ്യാപാരികൾ ഈ അന്യായ റിട്ടേണുകളുടെ ചെലവ് അവരുടെ വിലനിർണയത്തിൽ ഉൾപ്പെടുത്താൻ നിർബന്ധിതരായേക്കാം. ഇത്തരം ദുരുപയോഗം തടയുന്നതിന് ഫലപ്രദമായ നടപടികൾ ഓൺലൈൻ വ്യാപാരികൾക്ക് നടപ്പിലാക്കേണ്ടത് അത്യന്താപേക്ഷിതമാണ്, അതേസമയം നിയമാനുസൃതമായ ഉപഭോക്താക്കൾക്ക് അനാവശ്യമായി അസൗകര്യമുണ്ടാകില്ലെന്ന് ഉറപ്പാക്കുകയും ചെയ്യണം. ഓൺലൈൻ വ്യാപാരികൾ ഇത്തരത്തിലുള്ള വാർഡ്രോബിങ് സമ്പ്രദായങ്ങളെ തിരിച്ചറിയുന്നതോടൊപ്പം യഥാർത്ഥ ഉപഭോക്താക്കളുടെ അവകാശങ്ങൾ സംരക്ഷിക്കുകയും ചെയ്യണ്ടതായുണ്ട്.
∙ പരാതി പറയാം കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയോട്
2019ലെ ഉപഭോക്തൃ സംരക്ഷണ നിയമത്തിൽ ഉപഭോക്തൃ പരാതികളുമായി ബന്ധപ്പെട്ട പുതിയ മാർഗനിർദ്ദേശങ്ങളും മാനദണ്ഡങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. ഉപഭോക്താക്കളുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനായി ഒരു കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി നിലവിൽ വന്നു. ഓൺലൈൻ പോർട്ടലിൽ ലിസ്റ്റ് ചെയ്തിരിക്കുന്ന പ്രത്യേകതകളുമായി പൊരുത്തപ്പെടാത്തതോ, കേടുപാടുള്ളതോ, കാലാവധി കഴിഞ്ഞതോ, അല്ലെങ്കിൽ മറ്റെന്തെങ്കിലും തകരാറുള്ളതോ ആയ സാധനങ്ങൾ ഉപഭോക്താവിന് തിരിച്ചു കൊടുക്കാം. അത് തിരിച്ചെടുക്കാൻ വിസമ്മതിക്കുന്നത് ഗുരുതരമായ നിയമലംഘനമായി ഈ നിയമത്തിൽ കാണുന്നു.
പൊതുവേ യഥാർഥ വാങ്ങൽ തീയതി മുതൽ 15 ദിവസത്തിനുള്ളിൽ റീഫണ്ടിനായി വാങ്ങിയ സാധനങ്ങൾ തിരിച്ചു കൊടുക്കാവുന്നതാണ്. ,സാധനങ്ങൾ അവയുടെ യഥാർഥ പാക്കേജിങ്ങിൽ, കേടുപാടുകൾ കൂടാതെ, വലുപ്പമോ രൂപമോ മാറ്റാതെ തിരിച്ചയയ്ക്കേണ്ട ഉത്തരവാദിത്തം ഉപഭോക്താവിനും ഉണ്ട്, ഉപഭോക്തൃകാര്യ മന്ത്രാലയത്തിന്റെ സർക്കുലറിൽ ചില നിബന്ധനകൾ പറഞ്ഞിട്ടുണ്ട്. വാങ്ങുന്നയാൾ പ്രത്യേക സ്റ്റോറിൽ നിന്ന് സാധനം വാങ്ങിയെന്ന് തെളിയിക്കുകയും, അത് എടുത്ത വലുപ്പത്തിലും ഉള്ളടക്കത്തിലും തിരികെ നൽകുകയും, ന്യായമായ സമയത്തിനുള്ളിൽ അതേ പായ്ക്കറ്റിൽ സാധനങ്ങൾ തിരികെ നൽകുകയും ചെയ്യേണ്ടത് ഇവയിൽ പ്രധാനമാണ്. എന്നിട്ടും വ്യാപാരി നിരസിക്കുകയാണെങ്കിൽ പരാതിപ്പെടാം.
ഇന്ത്യയ്ക്കുള്ളിൽ നിങ്ങൾ വാങ്ങിയ സാധനങ്ങളെക്കുറിച്ച് പരാതി നൽകാം: ദേശീയ ഉപഭോക്തൃ ഹെൽപ്‌ലൈനിലേക്ക് വിളിച്ച് പരാതി നൽകാൻ നമ്പർ– 1800-11-4000. അല്ലെങ്കിൽ ജില്ലാ ഉപഭോക്തൃ ഫോറത്തിൽ പരാതി സമർപ്പിക്കാം.