പൂച്ചയുണ്ടോ വീട്ടിൽ? ടെൻഷൻ ഒഴിവാക്കാം, രോഗശാന്തിക്കും സഹായിക്കും; നമ്മെ നോക്കിയുള്ള ‘മ്യാവു’ കരച്ചിൽ എന്തിനു വേണ്ടിയാണ്?

പൂച്ചകൾ ഒട്ടേറെ ശാസ്ത്രജ്ഞരെ ആകർഷിച്ചിട്ടുണ്ട്. ലണ്ടൻ നാച്വറൽ ഹിസ്റ്ററി മ്യൂസിയത്തിലെ പരിണാമജീവശാസ്ത്രജ്ഞ ഡോ. അഞ്ജലി ഗോസ്വാമി ഈയിടെ പൂച്ചയ്ക്കു മണികെട്ടുന്ന ഒരു പ്രസ്താവന നടത്തി. പരിണാമജീവശാസ്ത്രമനുസരിച്ച് പൂർണത നേടിയതാണത്രേ പൂച്ചകളുടെ വംശം. വീട്ടിലെ പൂച്ച മുതൽ കാടു വാഴുന്ന കടുവയും സിംഹവും വരെ ഒട്ടേറെ ജീവികളുണ്ട് ഈ കുടുംബത്തിൽ. പലവഴികളിലൂടെ തിരിയാതെ, മുഖ്യധാരയിൽ നിലയുറപ്പിച്ചതാണ് ഈ വർഗത്തിന്റെ പ്രത്യേകത. നരിയുടെയും സിംഹത്തിന്റെയും തലയോടുകൾ തിരിച്ചറിയുക താനടക്കമുള്ള സാങ്കേതികവിദഗ്ധർക്കുപോലും വിഷമമാണെന്നു അഞ്ജലി പറയുന്നു. പൂച്ചയുടെ വശ്യത വിഖ്യാതമാണ്. ആപേക്ഷികതാ സിദ്ധാന്തത്തിന്റെ പിതാവ് ആൽബർട്ട് ഐൻസ്റ്റൈന് തന്റെ പൂച്ചയായ ടൈഗറുമായി ആഴത്തിലുള്ള ബന്ധമുണ്ടായിരുന്നു. മഴദിവസങ്ങളിൽ പൂച്ച വിഷാദത്തിലേക്കു വഴുതുമ്പോൾ അദ്ദേഹം ആശ്വസിപ്പിച്ചിരുന്നു. ഗുരുത്വാകർഷണത്തിന്റെയും ചലനനിയമങ്ങളുടെയും ഉപജ്ഞാതാവായ ഐസക് ന്യൂട്ടൻ, താൻ ജോലി ചെയ്യുമ്പോൾ തന്റെ പൂച്ചയ്ക്കു സ്വതന്ത്രമായും സ്വച്ഛമായും സഞ്ചരിക്കാൻ മുറിയിൽ പ്രത്യേക സംവിധാനമൊരുക്കി. ഓൾട്ടർനേറ്റ് കറന്റ് കണ്ടുപിടിച്ച നിക്കോള ടെസ്‌ല തന്റെ പൂച്ചയായ മിസിക്കിലിൽ അതീവ ആകൃഷ്ടനായിരുന്നു. മിസിക്കിലിന്റെ പുറംരോമങ്ങളിൽ സ്റ്റാറ്റിക് വൈദ്യുതി പൊട്ടിത്തെറിക്കുന്ന കാഴ്ച അദ്ദേഹത്തിനു വൈദ്യുതിയോടുള്ള ആകർഷണം നിലനിർത്തി.

പൂച്ചകൾ ഒട്ടേറെ ശാസ്ത്രജ്ഞരെ ആകർഷിച്ചിട്ടുണ്ട്. ലണ്ടൻ നാച്വറൽ ഹിസ്റ്ററി മ്യൂസിയത്തിലെ പരിണാമജീവശാസ്ത്രജ്ഞ ഡോ. അഞ്ജലി ഗോസ്വാമി ഈയിടെ പൂച്ചയ്ക്കു മണികെട്ടുന്ന ഒരു പ്രസ്താവന നടത്തി. പരിണാമജീവശാസ്ത്രമനുസരിച്ച് പൂർണത നേടിയതാണത്രേ പൂച്ചകളുടെ വംശം. വീട്ടിലെ പൂച്ച മുതൽ കാടു വാഴുന്ന കടുവയും സിംഹവും വരെ ഒട്ടേറെ ജീവികളുണ്ട് ഈ കുടുംബത്തിൽ. പലവഴികളിലൂടെ തിരിയാതെ, മുഖ്യധാരയിൽ നിലയുറപ്പിച്ചതാണ് ഈ വർഗത്തിന്റെ പ്രത്യേകത. നരിയുടെയും സിംഹത്തിന്റെയും തലയോടുകൾ തിരിച്ചറിയുക താനടക്കമുള്ള സാങ്കേതികവിദഗ്ധർക്കുപോലും വിഷമമാണെന്നു അഞ്ജലി പറയുന്നു.
പൂച്ചയുടെ വശ്യത വിഖ്യാതമാണ്. ആപേക്ഷികതാ സിദ്ധാന്തത്തിന്റെ പിതാവ് ആൽബർട്ട് ഐൻസ്റ്റൈന് തന്റെ പൂച്ചയായ ടൈഗറുമായി ആഴത്തിലുള്ള ബന്ധമുണ്ടായിരുന്നു. മഴദിവസങ്ങളിൽ പൂച്ച വിഷാദത്തിലേക്കു വഴുതുമ്പോൾ അദ്ദേഹം ആശ്വസിപ്പിച്ചിരുന്നു. ഗുരുത്വാകർഷണത്തിന്റെയും ചലനനിയമങ്ങളുടെയും ഉപജ്ഞാതാവായ ഐസക് ന്യൂട്ടൻ, താൻ ജോലി ചെയ്യുമ്പോൾ തന്റെ പൂച്ചയ്ക്കു സ്വതന്ത്രമായും സ്വച്ഛമായും സഞ്ചരിക്കാൻ മുറിയിൽ പ്രത്യേക സംവിധാനമൊരുക്കി. ഓൾട്ടർനേറ്റ് കറന്റ് കണ്ടുപിടിച്ച നിക്കോള ടെസ്‌ല തന്റെ പൂച്ചയായ മിസിക്കിലിൽ അതീവ ആകൃഷ്ടനായിരുന്നു. മിസിക്കിലിന്റെ പുറംരോമങ്ങളിൽ സ്റ്റാറ്റിക് വൈദ്യുതി പൊട്ടിത്തെറിക്കുന്ന കാഴ്ച അദ്ദേഹത്തിനു വൈദ്യുതിയോടുള്ള ആകർഷണം നിലനിർത്തി.
ക്വാണ്ടം സിദ്ധാന്തത്തിന്റെ ഗണിതശാസ്ത്രമനുസരിച്ച്, ഒരു ക്വാണ്ടം കണിക അതിന്റെ സാധ്യമായ എല്ലാ അവസ്ഥകളിലും ഒരേ സമയം കാണപ്പെടുന്നു. അതെക്കുറിച്ച് ഇർവിൻ ഷ്രോഡിങ്ങർ 1935ൽ അവതരിപ്പിച്ച പ്രശസ്തമായ ചിന്താപരീക്ഷണമുണ്ട് – പെട്ടിയിലെ പൂച്ച ( CAT THEORY) . ഒരു പൂച്ചയെ പെട്ടിയിൽ അടച്ചെന്നു സങ്കൽപിക്കുക. പൂച്ചയുള്ള പെട്ടിയിൽ ഒരു റേഡിയോ ആക്ടീവ് ആറ്റവും ചുറ്റികയും വിഷക്കുപ്പിയുമുണ്ട്. റേഡിയോ ആക്ടീവ് ആറ്റം വിഘടിക്കുമ്പോൾ ചുറ്റിക കുപ്പിയിലിടിച്ച് കുപ്പി പൊട്ടി വിഷം പുറത്തുവരും. അതു പൂച്ചയെ കൊല്ലും. എന്നാൽ, അങ്ങനെ സംഭവിക്കണമെന്നുമില്ല. റേഡിയോ ആക്ടീവ് ആറ്റം വിഘടിക്കാതിരിക്കാനും പൂച്ച ജീവനോടെ പെട്ടിയിലിരിക്കാനും സാധ്യതയുണ്ട്. രണ്ടു സാധ്യതകളും 50–50. ക്വാണ്ടം സിദ്ധാന്തമനുസരിച്ച്, പൂച്ച ഒരേ സമയം ജീവിക്കുകയും ചാകുകയും ചെയ്യണം. നമ്മൾ പെട്ടി തുറന്നു നോക്കിയാൽ മാത്രമേ അതു യഥാർഥത്തിൽ ചത്തോ അല്ലെങ്കിൽ ജീവനോടെയുണ്ടോ എന്ന് അറിയാനാകൂ. ക്വാണ്ടം സിദ്ധാന്തത്തിലെ വൈരുധ്യം വ്യാഖാനിക്കുകയായിരുന്നു പെട്ടിയിലെ പൂച്ചയുടെ ദൗത്യം. അത് ഇന്നും ഫിസിക്സ് ക്ലാസ് മുറികളിലും അതിനപ്പുറവും തത്വശാസ്ത്ര ചർച്ചകൾക്കു പ്രചോദനം നൽകുന്നു.
പൂച്ചയെ ദ്രവവസ്തുവായി വിവരിക്കാനാകുമോ എന്ന വിചിത്രവും ശാസ്ത്രഭദ്രവുമായ പഠനം 2017ൽ ഡോ. മാർക്ക്-ആന്റോയിൻ ഫാർഡിൻ അവതരിപ്പിച്ചു. ‘ഓൺ ദ് റിയോളജി ഓഫ് കാറ്റ്സ്’ എന്ന അദ്ദേഹത്തിന്റെ സിദ്ധാന്തത്തിനു നൊബേൽ സമ്മാനത്തിന്റെ പാരഡിയായ ഇഗ് നൊബേൽ ലഭിച്ചു. ഭൗതികശാസ്‌ത്രത്തിന്റെ നിയമങ്ങളെ വെല്ലുവിളിക്കുന്ന രീതിയിൽ പൂച്ചകൾ ഭരണികളിലേക്കോ പാത്രങ്ങളിലേക്കോ ഞെരുങ്ങിക്കയറുന്ന വിഡിയോകൾ കണ്ടാണ് അദ്ദേഹം സിദ്ധാന്തം അവതരിപ്പിച്ചത്.
പൂച്ച ഖരമോ ദ്രവമോ? ഖരപദാർഥങ്ങളിൽ തന്മാത്രകൾ അടുത്തടുത്തു നിശ്ചിത സ്ഥാനങ്ങളിൽ നിലയുറപ്പിച്ചിരിക്കും. ദ്രാവകാവസ്ഥയിൽ തന്മാത്രകൾ സഞ്ചാരസ്വാതന്ത്ര്യത്തോടെ വിഹരിക്കുന്നു. ഫാർഡിന്റെ ഗവേഷണം ദ്രവഗതികം അഥവാ റിയോളജി (RHEOLOGY) എന്ന മേഖലയിലാണ്. ഖരപദാർഥങ്ങൾക്കു നിശ്ചിത ആകൃതിയും വ്യാസവുമുണ്ട്. ദ്രാവകങ്ങൾക്കു സ്ഥിരമായ വ്യാസമുണ്ടാകാമെങ്കിലും ആകൃതി മാറാം. ഈ മാനദണ്ഡമാണു പൂച്ചയ്ക്കു ചേരുന്നത്. സ്ഥിരമായ വ്യാസമുണ്ടായാലും അവ ഭരണിയിലും കാർഡ്ബോർഡ് പെട്ടിയിലും ദ്രാവകം ഒലിച്ചിറങ്ങുംപോലെ കയറിക്കൂടും. അതായത് പൂച്ചയെ ദ്രവമായി വിശേഷിപ്പിക്കണം. വേറെയും ദ്രവഗുണം പൂച്ചയ്ക്കുണ്ടെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. കയറിക്കൂടുന്ന പെട്ടിയിലോ പാത്രത്തിലോ ദ്രാവകങ്ങളെപ്പോലെ നിറഞ്ഞു വ്യാപിക്കാനുള്ള ശേഷി പൂച്ചയുടെ ശരീരത്തിനുണ്ട്.
‘പെറ്റ്’ എന്ന വിശേഷണത്തിനപ്പുറം പൂച്ചകൾ ഗവേഷണ മാതൃകകളായി ശാസ്ത്രത്തിനു ഗണ്യമായ സംഭാവന നൽകിയിട്ടുണ്ട്. പൂച്ചകളുടെ വിഷ്വൽ കോർടെക്സിൽ നടത്തിയ പഠനങ്ങൾ മനുഷ്യമസ്തിഷ്കം എങ്ങനെ രൂപങ്ങളും ചലനങ്ങളും വിശകലനം ചെയ്യുന്നെന്നു മനസ്സിലാക്കാൻ നാഡീശാസ്ത്രജ്ഞരെ സഹായിച്ചു. 25 ഹെർട്സ് (Hz) - 150 ഹെർട്‌സ് ആവൃത്തിയിൽ കമ്പനം ചെയ്യുന്ന ഇവയുടെ മുരളൽ, മാനസിക പിരിമുറുക്കം ഒഴിവാക്കാനും രോഗശാന്തിക്കും സഹായിക്കുമെന്നു തെളിയിക്കപ്പെട്ടിട്ടുണ്ട്. പൂച്ചകളുടെ ‘മ്യാവു’ കരച്ചിൽ മനുഷ്യർക്കായി പ്രത്യേകം രൂപകൽപന ചെയ്തതെന്നാണ് ഗവേഷകർ വെളിപ്പെടുത്തുന്നത്. നമ്മുടെ ശ്രദ്ധ ആകർഷിക്കുന്നതിനുള്ള കൃത്രിമശബ്ദമാണു മ്യാവു.
പൂച്ച എപ്പോഴും നാലു കാലിലാണു വീഴുക എന്നൊരു ചൊല്ലുണ്ട്. വളയുന്ന നട്ടെല്ലും ചെവിക്കുള്ളിലെ സമതുലിതാവസ്ഥയും (Ear Balance) അതിനെ സ്വയം ക്രമപ്പെടുത്തുന്നു. ഭൗതിക തത്വങ്ങൾ ഉപയോഗിച്ച് കായികാഭ്യാസിയെപ്പോലെ അവ ശരീരം സ്വയം ക്രമീകരിക്കുന്നു. പൂച്ച കാലുകൾ വിരിച്ച് വീഴ്ച മന്ദഗതിയിലാക്കി, ആഘാതം കുറയ്ക്കുന്നു. കൂടുതൽ ഉയരത്തിൽനിന്നു വീഴുന്ന പൂച്ചയ്ക്കു സ്വയം സ്ഥാനം പിടിക്കാൻ കൂടുതൽ സമയമുള്ളതിനാൽ പരുക്കുകൾ കുറവാണെന്നു പഠനങ്ങൾ കാണിക്കുന്നു. ഈ അദ്ഭുതകരമായ അതിജീവന വൈദഗ്ധ്യം പരിണാമത്തിന്റെ ഉൽപന്നമാണ്. പൂച്ച ശരിക്കും നാലു കാലിൽ സോഫ്റ്റ് ലാൻഡിങ് ചെയ്യുകയാണ്.