ഒരു അറബിക്കഥ കേൾക്കുക. ഷെയ്ഖ് രാവിലെ പൂന്തോട്ടത്തിൽ ഉലാത്തുകയായിരുന്നു. മീൻ, മീൻ എന്നു വിളിച്ചുകൊണ്ട് ഒരാൾ കൊട്ടാരത്തിന്റെ മുന്നിലൂടെ പോകുന്നതു കണ്ടു. അയാളെ വിളിച്ച് ഏറ്റവും വലിയ മീൻ ആവശ്യപ്പെട്ടു. ഒട്ടൊക്കെ ഭയന്നു നിൽക്കുകയായിരുന്ന മീൻകാരൻ ഒന്നാന്തരം വലിയ മീനെടുത്തുവച്ചു. സന്തുഷ്ടനായ ഷെയ്ഖ് അയാൾക്ക് 5,000 റിയാൽ കൊടുത്തു. അതുംകൊണ്ട് അയാൾ പോയി. ഇത്രയുമായപ്പോൾ റാണി അവിടെയെത്തി. ഷെയ്ഖ് കബളിപ്പിക്കപ്പെട്ടുവെന്ന് അവർക്കു തോന്നി. മീൻകാരനെ വിളിച്ച് പണം തിരികെ വാങ്ങണമെന്ന് അവർ നിർബന്ധിച്ചു. താൻ അത് മനസ്സറിഞ്ഞുകൊടുത്തതാണ്, തിരികെ വാങ്ങേണ്ടെന്നായി ഷെയ്ഖ്. പണം തിരികെ വാങ്ങാൻ റാണി സൂത്രം കണ്ടുപിടിച്ചു. അയാളെ വിളിച്ച് മീൻ ആണോ പെണ്ണോ എന്നു ചോദിക്കുക. ആണെന്നു പറഞ്ഞാൽ നമുക്ക് പെണ്ണായിരുന്നു വേണ്ടതെന്നു പറഞ്ഞ് മീൻ തിരികെക്കൊടുത്തു പണം വാങ്ങുക. പെണ്ണെന്നു പറഞ്ഞാൽ നമുക്കു ആണായിരുന്നു വേണ്ടതെന്നു പറഞ്ഞ് മീൻ തിരികെക്കൊടുത്തു പണം വാങ്ങുക. ഏതായാലും പണം തിരികെക്കിട്ടും. സന്തോഷത്തോടെയല്ലെങ്കിലും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒരു അറബിക്കഥ കേൾക്കുക. ഷെയ്ഖ് രാവിലെ പൂന്തോട്ടത്തിൽ ഉലാത്തുകയായിരുന്നു. മീൻ, മീൻ എന്നു വിളിച്ചുകൊണ്ട് ഒരാൾ കൊട്ടാരത്തിന്റെ മുന്നിലൂടെ പോകുന്നതു കണ്ടു. അയാളെ വിളിച്ച് ഏറ്റവും വലിയ മീൻ ആവശ്യപ്പെട്ടു. ഒട്ടൊക്കെ ഭയന്നു നിൽക്കുകയായിരുന്ന മീൻകാരൻ ഒന്നാന്തരം വലിയ മീനെടുത്തുവച്ചു. സന്തുഷ്ടനായ ഷെയ്ഖ് അയാൾക്ക് 5000 റിയാൽ കൊടുത്തു. അതുംകൊണ്ട് അയാൾ പോയി. ഇത്രയുമായപ്പോൾ റാണി അവിടെയെത്തി. ഷെയ്ഖ് കബളിപ്പിക്കപ്പെട്ടുവെന്ന് അവർക്കു തോന്നി. മീൻകാരനെ വിളിച്ച് പണം തിരികെ വാങ്ങണമെന്ന് അവർ നിർബന്ധിച്ചു. താൻ അത് മനസ്സറിഞ്ഞുകൊടുത്തതാണ്, തിരികെ വാങ്ങേണ്ടെന്നായി ഷെയ്ഖ്. പണം തിരികെ വാങ്ങാൻ റാണി സൂത്രം കണ്ടുപിടിച്ചു.

അയാളെ വിളിച്ച് മീൻ ആണോ പെണ്ണോ എന്നു ചോദിക്കുക. ആണെന്നു പറഞ്ഞാൽ നമുക്ക് പെണ്ണായിരുന്നു വേണ്ടതെന്നു പറഞ്ഞ് മീൻ തിരികെക്കൊടുത്തു പണം വാങ്ങുക. പെണ്ണെന്നു പറഞ്ഞാൽ നമുക്കു ആണായിരുന്നു വേണ്ടതെന്നു പറഞ്ഞ് മീൻ തിരികെക്കൊടുത്തു പണം വാങ്ങുക. ഏതായാലും പണം തിരികെക്കിട്ടും. സന്തോഷത്തോടെയല്ലെങ്കിലും ഷെയ്ഖ് സമ്മതിച്ചു.

മീൻകാരനെ തിരികെ വിളിപ്പിച്ച് റാണി ചോദ്യം എറിഞ്ഞു. ‘‘ഇതു രണ്ടുമല്ലേ. അങ്ങനത്തെ ഇനം മീനുമുണ്ടേ’’ എന്നാണ് സൂത്രം ഗ്രഹിച്ച ബുദ്ധിശാലി മറുപടി പറഞ്ഞത്. അയാളുടെ ബുദ്ധികണ്ട് സന്തുഷ്ടനായ ഷെയ്ഖ് അയാൾക്ക് 5000 റിയാൽ കൂടി കൊടുത്തു. റാണിക്ക് ഇതു തീരെപ്പിടിച്ചില്ല. പക്ഷേ  അയാൾ പതിനായിരം റിയാലുമായി പോകുമ്പോൾ, ഒരു റിയാൽ നാണയം താഴെ വീണു. അത് അയാൾ കുനിഞ്ഞെടുക്കാൻ ശ്രമിച്ചു. കോപിച്ചിരുന്ന റാണി അതുകണ്ട് പറഞ്ഞു, ‘‘ഇവൻ എത്ര നീചനാണ്! വെറുതേ ഇത്രയേറെ പണം കിട്ടിയിട്ടും, താഴെപ്പോയ ഒരു റിയാൽ ഏതെങ്കിലും പാവം എടുത്തുകൊള്ളട്ടെ എന്നു ചിന്തിക്കാത്തവൻ’’.

(Representative image by: istock/Alexey Yaremenko)
ADVERTISEMENT

മീൻകാരൻ താഴ്മയോടെ പറഞ്ഞു, ‘‘അതുകൊണ്ടല്ലേ. ദൈവത്തെപ്പോലെയുള്ള നമ്മുടെ ഷെയ്‌ഖിന്റെ രൂപമുള്ള നാണയം ആരെങ്കിലും ചവിട്ടി അപമാനിക്കുന്നത് എനിക്കു സഹിക്കാൻ പറ്റില്ല. അതുകൊണ്ട് എടുത്തതാണേ’. ഇതുകേട്ട് ഷെയ്ഖിന് അവനോടു വലിയ വാത്സല്യം തോന്നി. 5000 റിയാൽകൂടി കൊടുത്തു. ഇതു കണ്ടപ്പോൾ ഇനിയും നാക്കെടുത്ത് വീശാത്തതാണു വിവേകം എന്നു റാണി തിരിച്ചറിഞ്ഞു. വെറുതേ നാക്കിട്ടലച്ച് റാണിക്ക് അബദ്ധം പറ്റിയപ്പോൾ, വിവേകത്തോടെ സംസാരിച്ച്, പഠിപ്പില്ലാത്ത മീൻകാരൻ വിജയം വരിച്ചു. ‘പറയേണ്ടതു പറയേണ്ടപ്പോൾ പറയേണ്ട രീതിയിൽ പറയാൻ പഠിക്കണം, പറയേണ്ടാത്തപ്പോൾ പറയാതിരിക്കാനും പഠിക്കണം’ എന്നു ബോധ്യപ്പെടുത്തുന്ന അറബിക്കഥ.

ഇക്കഥയ്ക്കു പ്രചോദനവുമായി വലിയ ബന്ധമുണ്ട്. നമുക്കു പലപ്പോഴും ആരെയെങ്കിലുമൊക്കെ പ്രചോദിപ്പിച്ചു കർമനിരതരാക്കേണ്ടിവരാം. പ്രവർത്തനശേഷിയുണ്ടെങ്കിലും ആലസ്യംമൂലം ഒന്നും ചെയ്യാതിരിക്കുന്നവരെ. ജീവനക്കാരുടെ മേൽനോട്ടം വഹിക്കുന്നവർക്കു മത്സരം നിലനിൽക്കുന്ന രംഗങ്ങളിൽ അനുയായികളെ കർമോന്മുഖരാക്കിയേ മതിയാകൂ. ഇതിനെല്ലാം പറഞ്ഞു ബോധ്യപ്പെടുത്തുന്നതിനു പ്രസക്തിയേറെ. വെറുംവാക്കുകൾ പോരാ, ഫലപ്രദമായ വാക്കുകൾതന്നെ വേണം. സ്വയം പ്രവർത്തിച്ചു കാട്ടുന്ന മാതൃകയുടെ പിൻബലമുള്ള വാക്കുകൾ.

നേതാവിനു ലക്ഷ്യബോധവും ദീർഘവീക്ഷണവും വേണം. ലക്ഷ്യം കൃത്യവും വ്യക്തവുമായിരിക്കണം. വിജയിക്കുന്നതിനും ആഹ്ലാദകരമായ പ്രവർത്തനത്തിനും മനസ്സിനെ സജ്ജമാക്കണം. അനുകൂലസാഹചര്യം സൃഷ്ടിക്കണം. സഹപ്രവർത്തകരുടെ സഹകരണം ഉറപ്പാക്കാൻ കഴിയണം. ഒന്നിലും ശാഠ്യം കാട്ടാതിരിക്കണം. സമന്വയത്തിന്റെ പാതയിൽ വിട്ടുവീഴ്ചയ്ക്കു പ്രാധാന്യമുണ്ടെങ്കിലും മൗലികകാര്യങ്ങളിൽ അയവു വേണ്ട.  

(Representative image by: istock/Nattakorn Maneerat)
ADVERTISEMENT

വിജയത്തിന്റെ ക്രെഡിറ്റ് സഹപ്രവർത്തകർക്കു നൽകാം. സംഘത്തിലെ ആർക്കെങ്കിലും വന്നുപോകുന്ന വീഴ്ചകളുടെ ഉത്തരവാദിത്തം സ്വയം ഏറ്റെടുക്കുകയുമാകാം. അന്യർക്കു വന്ന ചെറിയ തെറ്റുകൾ വലുതാക്കിക്കാട്ടാതെ, തിരുത്താൻ അവസരം നൽകണം. പുതിയ ആശയങ്ങൾ മുന്നോട്ടുവയ്ക്കുന്നവരെ അനുമോദിക്കണം. നേതാവ് ആഗ്രഹിക്കുന്ന കാര്യം തന്നെ ഏതെങ്കിലും അനുയായി ചർച്ചയിലോ മറ്റോ മുന്നോട്ടുവച്ചാൽ, ‌അതിന്റെ സൽപ്പേര് അയാൾക്കു നൽകാം. അക്കാരണത്താൽ അതു നടപ്പാക്കുന്നതിൽ നല്ല സഹകരണം കിട്ടും. സഹപ്രവർത്തകരുടെ അഭിപ്രായങ്ങൾ ശ്രദ്ധിച്ചുകേൾക്കാൻ ക്ഷമ കാട്ടുന്നതു പ്രധാനം. 

‘The earth has its music for those who will listen;

Its bright variations forever abound’.

കവി റെജിനാൾഡ് ഹോംസ്.

ഓരോരുത്തർക്കും താൽപര്യമുള്ള മേഖലയിലെ ചുമതലകൾ ഏൽപ്പിച്ചാൽ, ഉത്സാഹത്തോടെ പ്രവർത്തിച്ചുകൊള്ളും. കോപിച്ചുപറയുന്നതും തൊട്ടതിനൊക്കെ കുറ്റം പറയുന്നതും ഗുണം ചെയ്യില്ല. വാഗ്ദാനങ്ങൾ പാലിക്കാം. ചെയ്ത കാര്യത്തെക്കുറിച്ചുള്ള അഭിപ്രായം കേൾക്കാൻ ഏതൊരാൾക്കും താൽപര്യമുണ്ട്. നല്ലതു ചെയ്താൽ അതേക്കുറിച്ചു പറയുകതന്നെ വേണം. ഞാൻ എന്തെങ്കിലും സഹായം ചെയ്യണോ, സംശയം വല്ലതുമുണ്ടോ എന്ന ചോദ്യങ്ങൾക്കും സ്ഥാനമുണ്ട്. പറയുക എന്നതിന് ഇതിലെല്ലാം വലിയ പ്രസക്തിയുണ്ടെന്നതു മറക്കരുത്.

(Representative image by: istock/Realpictures )
ADVERTISEMENT

ആവശ്യമുള്ളപ്പോൾ സ്വയം തീരുമാനങ്ങളെടുക്കുന്നവരെ പ്രോത്സാഹിപ്പിക്കാം. സ്വന്തം വീഴ്ചയ്ക്കുള്ള കുറ്റമെല്ലാം സാഹചര്യങ്ങൾക്കാണ്, അന്യർക്കാണ് എന്ന ‘ഇരവാദം’ ചിലർക്കുണ്ട്. അവരോടു സഹതപിച്ചു സംസാരിക്കുകയും, മറ്റു പ്രവർത്തനരീതികൾ സൂചിപ്പിച്ച് ഉന്മേഷം പകരുകയും വേണം. യഥാസമയം ഫീഡ്ബാക്ക് നൽകണം. ഏതു കാര്യം ചെയ്തയാൾക്കും അതെത്ര നന്നായെന്ന് അന്യർ പറഞ്ഞറിയാൻ ആഗ്രമുണ്ട്. അത് നിർവഹിച്ചുകൊടുക്കുന്നതിൽ വീഴ്ച പാടില്ല. ശത്രുപക്ഷത്തുനിന്നു പിടികൂടുന്നവരെ സൈനികോദ്യോഗസ്ഥർ ഏകാന്തതയിൽ ഇരുട്ടുമുറിയിലിരുത്തി ക്ലേശിപ്പിക്കാറുണ്ട്. ഒരു ഫീഡ്ബാക്കോ പ്രതികരണമോ കിട്ടാതെ മാനസികമായി തളർത്തിയിട്ട്, അവരിൽനിന്നു രഹസ്യങ്ങൾ ചോർത്താനുള്ള അടവാണത്. ഒറ്റപ്പെട്ട്, ആരോടും സമ്പർക്കമില്ലാതെ കഴിയുന്നവർക്ക് ഫീഡ്ബാക്ക് കിട്ടാത്തതിന്റെ പ്രയാസമുണ്ടാകും. അവരെ സമൂഹജീവിതത്തിലേക്കു കൈപിടിച്ചു കയറ്റേണ്ടതുണ്ട്. 

(Representative image by: istock/ PeopleImages)

അർഹിക്കുന്നവരെ അപ്പപ്പോൾ അഭിനന്ദിക്കുക. ഏതു പ്രചോദകപ്രവർത്തനത്തിലും മാനുഷികബന്ധം പ്രധാനമാണ്. തലയും ഹൃദയവും തമ്മിലുള്ള 18 ഇഞ്ചു ദൂരം മറക്കരുത്. കണക്കപ്പിളളയെപ്പോലെ എല്ലാം തലയുടെ കാര്യം മാത്രമാക്കിയാൽ സ്നേഹബന്ധങ്ങൾ തകരും. ജോലിയിലെ താൽപര്യം ഏവർക്കും കുറയും. കാര്യക്ഷമത മോശമാകും. അതിനു വഴിവച്ചുകൂടാ. വിജയങ്ങൾ കൂട്ടുചേർന്ന് ആഘോഷിക്കുക. സംശയങ്ങൾ സഹതാപത്തോടെ പരിഹരിച്ചുകൊടുക്കുക. ജീവിതത്തിലെ ലിഫ്റ്റും എസ്കലേറ്ററും പലപ്പോഴും പ്രവർത്തിക്കാതിരിക്കും; പടികൾ ഓരോന്നായി ചവിട്ടിക്കയറാം. പൊരിവെയിലത്തു നടന്നുവിഷമിക്കുമ്പോൾ വഴിയോരത്തു കണ്ടേക്കാവുന്ന ശീതളച്ഛായയുടെ പ്രലോഭനത്തിനു കീഴ്പ്പെടാതിരിക്കാം. മുഖമടിച്ചു വീണാലും ചാടിയെഴുനേറ്റ് യാത്ര തുടരാം. ലക്ഷ്യത്തിൽനിന്നു മനംമടുത്തു പിന്മാറാതിരിക്കാം. വിജയം നമ്മുടേതാണ്.

‘സംഗീതസാന്ദ്രമാണീമണ്ണു, കേൾക്കുവാൻ
സന്നദ്ധമായ മനസ്സു മാത്രം മതി;
എത്ര പ്രസന്നമാം സംഗീതരീതികൾ
എന്നും നിറഞ്ഞൂ കവിയുന്നു ഭൂമിയിൽ’.

English Summary:

Unlock Your Leadership Potential: Motivational Lessons from a Wise Fishmonger in an Arabian Tale

Show comments