ഭാരതീയ പുരാണങ്ങളിൽ സരസ്വതി ദേവിയാണു വാക്കിന്റെ ദേവത. മറ്റു പുരാണങ്ങളിലും സ്ത്രീകളും വാഗ്‌വിലാസവുമായി ബന്ധം കാണാം. ഗ്രീക്ക് പുരാണങ്ങളിൽ ദേവന്മാരുടെ രാജ്ഞിയായ ഹേരയെ വാചാലയായി ചിത്രീകരിക്കുന്നു. അന്ധപ്രവാചകനായ ടിറേസിയസിന്റെ ഐതിഹ്യവും സ്ത്രീയുടെ വാക്സാമർഥ്യത്തെ പിന്താങ്ങുന്നു. ഏഴു വർഷത്തേക്ക് അദ്ദേഹം സ്ത്രീയായി രൂപാന്തരപ്പെട്ടപ്പോൾ, അവർ കൂടുതൽ സംസാരപ്രേമികളാണെന്നു നിരീക്ഷിച്ചുവത്രേ...! ഷെയ്ക്സ്പിയറുടെ സ്ത്രീകഥാപാത്രങ്ങൾ ചാപല്യത്തിന്റെയും വാചാലതയുടെയും വൈരുധ്യാത്മക സംയോജനമാണ്. പുരുഷാധിപത്യ ലോകത്തു സ്വാധീനം ഉറപ്പിക്കാൻ ബുദ്ധിയും വാചാലതയും അവർ ഉപയോഗിക്കുന്നു. വെനീസിലെ വ്യാപാരിയിൽ ആൺവക്കീലിന്റെ വേഷമണിയുന്ന പോർഷ്യ ഉദാഹരണം. സ്ത്രീകൾ പുരുഷന്മാരെക്കാൾ കൂടുതൽ സംസാരിക്കുന്നവരാണെന്ന മുദ്രാഫലകം ഇങ്ങനെ പല സംസ്കാരങ്ങളിലും കാണാം. 25–65 വയസ്സ് കാലഘട്ടത്തിൽ പുരുഷനെക്കാൾ സ്ത്രീ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഭാരതീയ പുരാണങ്ങളിൽ സരസ്വതി ദേവിയാണു വാക്കിന്റെ ദേവത. മറ്റു പുരാണങ്ങളിലും സ്ത്രീകളും വാഗ്‌വിലാസവുമായി ബന്ധം കാണാം. ഗ്രീക്ക് പുരാണങ്ങളിൽ ദേവന്മാരുടെ രാജ്ഞിയായ ഹേരയെ വാചാലയായി ചിത്രീകരിക്കുന്നു. അന്ധപ്രവാചകനായ ടിറേസിയസിന്റെ ഐതിഹ്യവും സ്ത്രീയുടെ വാക്സാമർഥ്യത്തെ പിന്താങ്ങുന്നു. ഏഴു വർഷത്തേക്ക് അദ്ദേഹം സ്ത്രീയായി രൂപാന്തരപ്പെട്ടപ്പോൾ, അവർ കൂടുതൽ സംസാരപ്രേമികളാണെന്നു നിരീക്ഷിച്ചുവത്രേ...!

ഷെയ്ക്സ്പിയറുടെ സ്ത്രീകഥാപാത്രങ്ങൾ ചാപല്യത്തിന്റെയും വാചാലതയുടെയും വൈരുധ്യാത്മക സംയോജനമാണ്. പുരുഷാധിപത്യ ലോകത്തു സ്വാധീനം ഉറപ്പിക്കാൻ ബുദ്ധിയും വാചാലതയും അവർ ഉപയോഗിക്കുന്നു. വെനീസിലെ വ്യാപാരിയിൽ ആൺവക്കീലിന്റെ വേഷമണിയുന്ന പോർഷ്യ ഉദാഹരണം. സ്ത്രീകൾ പുരുഷന്മാരെക്കാൾ കൂടുതൽ സംസാരിക്കുന്നവരാണെന്ന മുദ്രാഫലകം ഇങ്ങനെ പല സംസ്കാരങ്ങളിലും കാണാം.

ADVERTISEMENT

25–65 വയസ്സ് കാലഘട്ടത്തിൽ പുരുഷനെക്കാൾ സ്ത്രീ ദിവസം ശരാശരി 3000 വാക്കുകൾ കൂടുതൽ സംസാരിക്കുന്നുവെന്നാണ് അമേരിക്കൻ മനഃശാസ്ത്രജ്ഞൻ ഡോ. മത്യാസ് മെഹലിന്റെ അഭിപ്രായം. എന്നാൽ, പുരുഷന്മാരും സ്ത്രീകളും പ്രതിദിനം സംസാരിക്കുന്ന വാക്കുകളുടെ എണ്ണം ഏകദേശം ഒരുപോലെയാണെന്ന് (16,000) അരിസോന സർവകലാശാലയിലെ ഡോ. എം.എൽ.ന്യൂമാനും സംഘവും 2008ലെ പഠനത്തിൽ വ്യക്തമാക്കുന്നു. സ്ത്രീകൾ കൂടുതൽ വാചാലരാണെങ്കിലും ആ സ്വഭാവം ജീവിതത്തിന്റെ ഒരു നിശ്ചിതഘട്ടത്തിൽ മാത്രമാണെന്ന് ഈ ഗവേഷകർ സൂചിപ്പിക്കുന്നു. ഇതുമായി ബന്ധപ്പെട്ട 56 പഠനങ്ങളുടെ വിശദമായ വിശകലനം പഴ്സനാലിറ്റി ആൻഡ് സോഷ്യൽ സൈക്കോളജി റിവ്യൂവിൽ പ്രസിദ്ധീകരിച്ചു.

(Representative Image by fizkes/Shutterstock)

സംസാരസമയത്തിലെ സ്ത്രീ-പുരുഷ വ്യത്യാസം സന്ദർഭത്തെ ആശ്രയിച്ചിരിക്കുന്നെന്നായിരുന്നു അതിലെ കണ്ടെത്തൽ. സ്ത്രീകൾ സാമൂഹിക സാഹചര്യങ്ങളിൽ അൽപം കൂടുതൽ സംസാരിക്കുന്നവരാണ്; പക്ഷേ, മൊത്തത്തിൽ അങ്ങനെയല്ല എന്നാണു നിഗമനം. ഭാഷാപ്രയോഗത്തിലെ ലിംഗവ്യത്യാസത്തെക്കുറിച്ചു ഡോ. ന്യൂമാനും കൂട്ടരും നടത്തിയ പഠനത്തിൽ 14,000 വാചക സാംപിളുകളുടെ വിശകലനമുണ്ട്. സ്ത്രീകൾ കൂടുതൽ സാമൂഹികവും വൈകാരികവുമായ വാക്കുകൾ ഉപയോഗിക്കുമ്പോൾ, പുരുഷന്മാർ കൂടുതൽ വസ്തുനിഷ്ഠമായ വാക്കുകൾ ഉപയോഗിക്കുന്നുവത്രേ. സ്ത്രീകൾ കൂടുതൽ സംസാരിക്കുന്നു എന്ന ആശയത്തെ വെല്ലുവിളിച്ച് 1993ൽ ഡി. ജയിംസ്, ജെ.ഡ്രാക്കിച്ച് എന്നിവർ നടത്തിയ പഠനത്തിലും സാഹചര്യം നി‍ർണായകമാണെന്ന് അഭിപ്രായപ്പെട്ടിരുന്നു.

ഡോ. കാർപോവിറ്റ്സും സഹഗവേഷകരും 2012ൽ അമേരിക്കൻ പൊളിറ്റിക്കൽ സയൻസ് റിവ്യൂവിൽ രസകരമായ ഒരു വെളിപ്പെടുത്തൽ നടത്തി. കൂട്ടത്തിൽ സ്ത്രീകൾ ന്യൂനപക്ഷമെങ്കിൽ പുരുഷന്മാർ പലപ്പോഴും സംസാരത്തിൽ ആധിപത്യം പുലർത്തുന്നു. സ്വയംഭാഷണത്തിലും രണ്ടു വ്യക്തികൾ ഇടപെടുമ്പോഴും സ്ത്രീകൾ കൂടുതൽ സംസാരിക്കുമെന്നും അവർ പറഞ്ഞു. സ്ത്രീകളാണ് വാക്സാമർഥ്യത്തിൽ മുന്നിലെന്ന അനുമാനത്തിനു സാർവത്രിക സാധുതയില്ലെന്നും അതു സന്ദർഭം, പശ്ചാത്തലം എന്നിവയെ ആശ്രയിച്ചിരിക്കുന്നെന്നും ഇതോടെ വ്യക്തമായി.

ADVERTISEMENT

25നും 65നും ഇടയിൽ പ്രായമുള്ള സ്ത്രീ ശരാശരി 3000 വാക്കുകൾ കൂടുതൽ സംസാരിക്കുന്നുവെന്ന ഡോ.മത്യാസ് മെഹലിന്റെ അഭിപ്രായത്തെക്കുറിച്ചു നേരത്തേ പറഞ്ഞല്ലോ. അതേസമയം, അദ്ദേഹത്തിന്റെ പഠനത്തിൽ മറ്റു പ്രായപരിധിയിൽ കാര്യമായ ലിംഗവ്യത്യാസം പ്രകടമായില്ല. ഈ കണ്ടെത്തലുകൾ ജേണൽ ഓഫ് പഴ്സനാലിറ്റി ആൻഡ് സോഷ്യൽ സൈക്കോളജിയിൽ പ്രസിദ്ധീകരിച്ചു.

2007ൽ, ഇഎആർ (ഇലക്ട്രോണിക്കലി ആക്ടിവേറ്റഡ് റിക്കോർഡർ) എന്ന പോർട്ടബിൾ റിക്കോർഡിങ് ഉപകരണം ധരിച്ചിരുന്ന 500 സ്ത്രീ– പുരുഷന്മാരിൽനിന്നു ശേഖരിച്ച ഡേറ്റ വിശകലനം ചെയ്തുകൊണ്ടാണ്, സ്ത്രീകൾ 3000 വാക്കുകൾ കൂടുതൽ സംസാരിക്കുന്നുവെന്ന അനുമാനം ഡോ.മത്യാസ് സ്വീകരിച്ചത്. 18 വർഷത്തിനുശേഷം, മെഹലും സംഘവും വലുതും വൈവിധ്യമുള്ളതുമായ ഒരു സാംപിൾ ഉപയോഗിച്ചു പഠനം നടത്തി. നാലു രാജ്യങ്ങളിലായി നടത്തിയ 22 വ്യത്യസ്ത പഠനങ്ങളിൽനിന്നുള്ള 6,30,000 ഇഎആർ റിക്കോർഡിങ്ങുകൾ അവർ വിശകലനം ചെയ്തു. ഇതിൽ 10 മുതൽ 94 വയസ്സ് വരെയുള്ള 2,197 വ്യക്തികൾ പങ്കെടുത്തു; ആദ്യത്തെ സാംപിളിന്റെ നാലിരട്ടി. ചെറുപ്പം മുതൽ മധ്യവയസ്സ് വരെയുള്ള സ്ത്രീകൾ ദിവസം ശരാശരി 21,845 വാക്കുകൾ സംസാരിക്കുമ്പോൾ പുരുഷന്മാർ 18,570 വാക്കുകൾ സംസാരിക്കുന്നുവെന്ന് അവർ നിരീക്ഷിച്ചു.

Photo Credit: Representative image created using AI Image Generator
ADVERTISEMENT

25നും 65നും ഇടയിലുള്ള 40 വർഷം സ്ത്രീകൾ കൂടുതൽ സംസാരിക്കുന്നത് എന്തുകൊണ്ടാണെന്നു ഗവേഷകർക്കു കൃത്യമായി അറിയില്ല. ഒരു സാധ്യത, അതു കുട്ടികളെ വളർത്തുന്ന കാലയളവായതിനാൽ പ്രാഥമിക പരിചാരകരുടെ ചുമതല ഏറ്റെടുക്കുന്ന സ്ത്രീകൾ കുട്ടികളോടു കൂടുതൽ സംസാരിക്കുന്നതാകാം എന്നതാണ്. കുട്ടികളെ വളർത്തുന്നതിലും കുടുംബത്തെ പരിചരിക്കുന്നതിലുമുള്ള ലിംഗപരമായ വ്യത്യാസങ്ങളാകാം കാരണമെന്നു മെഹൽ പറയുന്നു. ‘‘ഹോർമോണുകൾ പോലുള്ള ജീവശാസ്ത്രപരമായ ഘടകങ്ങളാണു പ്രധാനകാരണമെങ്കിൽ, മുതിർന്നവരിൽ ഗണ്യമായ വ്യത്യാസം പ്രകടമാകുമായിരുന്നു. സാമൂഹികമാറ്റങ്ങളാണു കാരണമെങ്കിലും പ്രായമാകുന്തോറും വ്യത്യാസമുണ്ടാകുമായിരുന്നു. എന്നാൽ, അങ്ങനെയല്ല സംഭവിക്കുന്നത്.’’ ആളുകളുടെ സംസാരസമയത്തിൽ പൊതുവേ കുറവുണ്ട‌ാകുകയാണെന്നും ഡിജിറ്റൽ ആശയവിനിമയത്തെ കൂടുതൽ ആശ്രയിക്കുന്നതാകാം കാരണമെന്നും അദ്ദേഹം നിരീക്ഷിച്ചു.

ലിംഗഭേദമോ പ്രായഭേദമോ പരിഗണിക്കാതെ, പഠനത്തിൽ പങ്കെടുത്തവരുടെ മുഴുവൻ ശ്രേണിയും പരിശോധിക്കുമ്പോൾ, പ്രതിദിനം സംസാരിക്കുന്ന വാക്കുകളുടെ ശരാശരി എണ്ണം വർഷങ്ങളായി കുറഞ്ഞതായി ഗവേഷകർ കണ്ടെത്തി. പഠനത്തിനായി വിശകലനം ചെയ്ത ഡേറ്റ 2005നും 2018നും ഇടയിൽ ശേഖരിച്ചതാണ്. ആ കാലയളവിൽ പ്രതിദിനം സംസാരിക്കുന്ന വാക്കുകളുടെ ശരാശരി എണ്ണം ഏകദേശം 16,000ൽ നിന്നു 13,000 ആയി കുറഞ്ഞു. പ്രതിവർഷം ശരാശരി 300 വാക്കുകൾ സംസാരത്തിൽ കുറയുന്നതായി കണ്ടെത്തി.

English Summary:

Do Women Talk More?: Science Unravels the Gender Communication Mystery, A Deep Dive into Gender Differences in Communication.

Show comments