‘ഇന്ത്യ മധുരമനോജ്ഞമായ സ്ഥിതിയിലാണ്. അതിനാൽ ഇപ്പോഴത്തെ വിപണി ഇടിവിൽ ആശങ്കപ്പെടേണ്ടതില്ല. ഓഹരിയിൽ നിക്ഷേപം തുടരുക, മധ്യകാല ദീർഘകാല അടിസ്ഥാനത്തിൽ മികച്ച നേട്ടം ലഭിക്കും.‌’ പറയുന്നത് ബിഎസ്ഇ മാനേജിങ് ഡയറക്ടറും സിഇഒയുമായ സുന്ദരരാമൻ രാമമൂർത്തി. ‘‘ഓഹരിവിപണി കയറുന്നതും ഇറങ്ങുന്നതും സ്ഥിരം സംഭവമാണ്. തികച്ചും സ്വാഭാവികം. വർഷങ്ങളായി അതുതന്നെയാണു സംഭവിക്കുന്നത്. ഒരു നിശ്ചിത സമയത്ത് എന്തു സംഭവിക്കും എന്നു പ്രവചിക്കാൻ ആർക്കുമാകില്ല. അതിനാൽ ഇപ്പോഴത്തെ ഇടിവ് എന്നുവരെയെന്നോ സൂചികകൾ എന്നു തിരിച്ചുകയറുമെന്നോ പറയാൻ എനിക്കുമാകില്ല’’– സുന്ദരരാമൻ രാമമൂർത്തി പറയുന്നു. ‘‘സാധാരണ നിക്ഷേപകർ നോക്കേണ്ടത് ഓഹരിവിപണിയുടെ അടിസ്ഥാനമായ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ ശക്തമാണോ അല്ലയോ എന്നാണ്. ഇന്ത്യ സാമ്പത്തികമായി ഇപ്പോൾ...’’

‘ഇന്ത്യ മധുരമനോജ്ഞമായ സ്ഥിതിയിലാണ്. അതിനാൽ ഇപ്പോഴത്തെ വിപണി ഇടിവിൽ ആശങ്കപ്പെടേണ്ടതില്ല. ഓഹരിയിൽ നിക്ഷേപം തുടരുക, മധ്യകാല ദീർഘകാല അടിസ്ഥാനത്തിൽ മികച്ച നേട്ടം ലഭിക്കും.‌’ പറയുന്നത് ബിഎസ്ഇ മാനേജിങ് ഡയറക്ടറും സിഇഒയുമായ സുന്ദരരാമൻ രാമമൂർത്തി. ‘‘ഓഹരിവിപണി കയറുന്നതും ഇറങ്ങുന്നതും സ്ഥിരം സംഭവമാണ്. തികച്ചും സ്വാഭാവികം. വർഷങ്ങളായി അതുതന്നെയാണു സംഭവിക്കുന്നത്. ഒരു നിശ്ചിത സമയത്ത് എന്തു സംഭവിക്കും എന്നു പ്രവചിക്കാൻ ആർക്കുമാകില്ല. അതിനാൽ ഇപ്പോഴത്തെ ഇടിവ് എന്നുവരെയെന്നോ സൂചികകൾ എന്നു തിരിച്ചുകയറുമെന്നോ പറയാൻ എനിക്കുമാകില്ല’’– സുന്ദരരാമൻ രാമമൂർത്തി പറയുന്നു. ‘‘സാധാരണ നിക്ഷേപകർ നോക്കേണ്ടത് ഓഹരിവിപണിയുടെ അടിസ്ഥാനമായ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ ശക്തമാണോ അല്ലയോ എന്നാണ്. ഇന്ത്യ സാമ്പത്തികമായി ഇപ്പോൾ...’’

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘ഇന്ത്യ മധുരമനോജ്ഞമായ സ്ഥിതിയിലാണ്. അതിനാൽ ഇപ്പോഴത്തെ വിപണി ഇടിവിൽ ആശങ്കപ്പെടേണ്ടതില്ല. ഓഹരിയിൽ നിക്ഷേപം തുടരുക, മധ്യകാല ദീർഘകാല അടിസ്ഥാനത്തിൽ മികച്ച നേട്ടം ലഭിക്കും.‌’ പറയുന്നത് ബിഎസ്ഇ മാനേജിങ് ഡയറക്ടറും സിഇഒയുമായ സുന്ദരരാമൻ രാമമൂർത്തി. ‘‘ഓഹരിവിപണി കയറുന്നതും ഇറങ്ങുന്നതും സ്ഥിരം സംഭവമാണ്. തികച്ചും സ്വാഭാവികം. വർഷങ്ങളായി അതുതന്നെയാണു സംഭവിക്കുന്നത്. ഒരു നിശ്ചിത സമയത്ത് എന്തു സംഭവിക്കും എന്നു പ്രവചിക്കാൻ ആർക്കുമാകില്ല. അതിനാൽ ഇപ്പോഴത്തെ ഇടിവ് എന്നുവരെയെന്നോ സൂചികകൾ എന്നു തിരിച്ചുകയറുമെന്നോ പറയാൻ എനിക്കുമാകില്ല’’– സുന്ദരരാമൻ രാമമൂർത്തി പറയുന്നു. ‘‘സാധാരണ നിക്ഷേപകർ നോക്കേണ്ടത് ഓഹരിവിപണിയുടെ അടിസ്ഥാനമായ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ ശക്തമാണോ അല്ലയോ എന്നാണ്. ഇന്ത്യ സാമ്പത്തികമായി ഇപ്പോൾ...’’

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘ഇന്ത്യ മധുരമനോജ്ഞമായ സ്ഥിതിയിലാണ്. അതിനാൽ ഇപ്പോഴത്തെ വിപണി ഇടിവിൽ ആശങ്കപ്പെടേണ്ടതില്ല. ഓഹരിയിൽ നിക്ഷേപം തുടരുക, മധ്യകാല ദീർഘകാല അടിസ്ഥാനത്തിൽ മികച്ച നേട്ടം ലഭിക്കും.‌’ പറയുന്നത് ബിഎസ്ഇ മാനേജിങ് ഡയറക്ടറും സിഇഒയുമായ സുന്ദരരാമൻ രാമമൂർത്തി. മനോരമ സമ്പാദ്യത്തിനു അനുവദിച്ച അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങൾ.                                 

? വിപണി ഇനി എപ്പോൾ തിരിച്ചുകയറും.

ADVERTISEMENT

ഓഹരിവിപണി കയറുന്നതും ഇറങ്ങുന്നതും സ്ഥിരം സംഭവമാണ്. തികച്ചും സ്വാഭാവികം. വർഷങ്ങളായി അതുതന്നെയാണു സംഭവിക്കുന്നത്. ഒരു നിശ്ചിത സമയത്ത് എന്തു സംഭവിക്കും എന്നു പ്രവചിക്കാൻ ആർക്കുമാകില്ല. അതിനാൽ ഇപ്പോഴത്തെ ഇടിവ് എന്നുവരെയെന്നോ സൂചികകൾ എന്നു തിരിച്ചുകയറുമെന്നോ പറയാൻ എനിക്കുമാകില്ല.  

? ആശങ്കാകുലരായ നിക്ഷേപകരോട് എന്താണ് പറയാനുള്ളത്.

സാധാരണ നിക്ഷേപകർ നോക്കേണ്ടത് ഓഹരിവിപണിയുടെ അടിസ്ഥാനമായ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ ശക്തമാണോ അല്ലയോ എന്നാണ്. ഇന്ത്യ സാമ്പത്തികമായി ഇപ്പോൾ അതിശക്തമാണ്, അത് ഇനിയും തുടരും. ലോകരാജ്യങ്ങൾ എടുത്താൽതന്നെ അടിസ്ഥാനപരമായി മികച്ച സമ്പദ്‌വ്യവസ്ഥയാണ് നമ്മുടേത്. അതിനാൽ നിക്ഷേപിച്ചുകൊണ്ടേയിരിക്കുക എന്നതാണ് മധ്യകാല ദീർഘകാല നിക്ഷേപകർ ചെയ്യേണ്ടത്. അവർക്കു തീർച്ചയായും നേട്ടം ലഭിക്കും. 

ബോംബെ സ്റ്റോക്ക് എക്സ്ചേ‍ഞ്ച്. (Photo by INDRANIL MUKHERJEE / AFP)

? 2020നുശേഷം നിക്ഷേപിച്ചുതുടങ്ങിയവർ ആദ്യമായാണു നഷ്ടം നേരിടുന്നത്. അവരെല്ലാം ആശങ്കാകുലരുമാണ്. എന്താണ് അവരോടു പറയാനുള്ളത്.

ADVERTISEMENT

അത്തരക്കാരെ സംബന്ധിച്ച് ഇത് ഏറ്റവും നല്ല അവസരമാണ്. അവർ നിക്ഷേപിച്ചതിനാൽ താഴ്ന്ന വിലയില്‍ ഇപ്പോൾ ഓഹരികൾ ലഭിക്കും. ഏറ്റവും മികച്ച ഓഹരികൾ കുറഞ്ഞ വിലയ്ക്കു വാങ്ങാനുള്ള അസുലഭ അവസരം. അത് ഉപയോഗപ്പെടുത്തുക. ചെറുപ്പക്കാർക്ക് ദീർഘകാലത്തിൽ മികച്ച നേട്ടം ഉറപ്പാക്കാം. 

? അടിസ്ഥാനപരമായി ഇന്ത്യ അതിശക്തമെങ്കിൽ  വിദേശ നിക്ഷേപകർ എന്തുകൊണ്ടു വിറ്റുമാറുന്നു. 

വിദേശ നിക്ഷേപകർ എല്ലാ വർഷവും ഇവിടെ  വിൽപന നടത്താറുണ്ട്. പ്രത്യേകിച്ച് നവംബറിലും ഡിസംബറിലും. അവർക്കു ലാഭമെടുത്തു സ്വന്തം രാജ്യത്തേക്കു കൊണ്ടുപോകണം, കണക്കുകൾ  കാണിക്കണം. എല്ലാവരും എപ്പോഴും നിക്ഷേപം തുടരുമെന്നു കരുതരുത്. നിക്ഷേപകർ വിൽപന നടത്തുന്നതും ലാഭം ഉറപ്പാകുമ്പോൾ വിറ്റുമാറുന്നതും ബിസിനസിന്റെ ഭാഗമാണ്. വിദേശ നിക്ഷേപകരുടെ വിൽപന പല ഘടകങ്ങളെ ആശ്രയിച്ചാണ്. നേട്ടസാധ്യതയും ആഗോളസാഹചര്യവും പരിഗണിച്ചാവും ഇവിടെ നിക്ഷേപിക്കുക. സ്വന്തം രാജ്യത്തോ മറ്റെവിടെയെങ്കിലുമോ കൂടുതൽ നേട്ടം കിട്ടിയാൽ അവർ അങ്ങോട്ടു മാറും. പലിശയോ  വിവിധ കറൻസികളുടെ മൂല്യമോ വ്യത്യാസപ്പെട്ടാൽ നിക്ഷേപം തുടരണോ എന്നവർ ചിന്തിക്കും.

വിപണിയിൽ ഇടപാടു നടത്തുന്നവരോട്, അതു ട്രേഡറോ നിക്ഷേപകനോ ഊഹക്കച്ചവടക്കാരോ സ്കാൽപേഴ്സോ സ്ഥാപനങ്ങളോ ആകട്ടെ എനിക്കു പറയാനുള്ളത് തികച്ചും ലളിതമാണ്. നിങ്ങൾക്കു മനസ്സിലാകുന്നത് എന്താണോ അതു മാത്രം ചെയ്യുക. ചെയ്യുന്നത് എന്താണോ അതു ശരിയായി മനസ്സിലാക്കുക. 

? നമ്മുടെ വിപണി വിദേശീയരെ ആശ്രയിച്ചാണോ ഇപ്പോഴും നിൽക്കുന്നത്.

ADVERTISEMENT

ഇവിടെ നല്ലൊരു കാര്യം സംഭവിച്ചിട്ടുണ്ട്. ഏതാനും വർഷം മുൻപു വിദേശനിക്ഷേപകർ വിറ്റാൽ ഇന്ത്യൻ വിപണി തകർന്നടിയുമായിരുന്നു. ഇന്ന് അതു മാറി. അതിനു നമ്മൾ ആഭ്യന്തരനിക്ഷേപ സ്ഥാപനങ്ങളോടു നന്ദി പറയണം. മ്യൂച്വൽഫണ്ടുകൾ, ഇൻഷുറൻസ് കമ്പനികൾ, പിഎംഎസ്, ഓൾട്ടർനേറ്റീവ് ഇൻവെസ്റ്റ്മെന്റ് ഫണ്ട് തുടങ്ങിയവ വൻതോതിൽ  നിക്ഷേപിക്കുന്നതിനാൽ  വിദേശസ്ഥാപനങ്ങളുടെ സെല്ലിങ് പ്രഷർ മറികടക്കാനുള്ള ശക്തി നാം ആർജിച്ചുകഴിഞ്ഞു എന്നു പറയാം. ഇതു വിപണിക്കു പകരുന്ന സ്ഥിരത വളരെ വലുതാണ്. 

? ട്രേഡിങ് വലിയ നഷ്ടമാണെന്നു  വ്യക്തമാക്കി സെബി എടുക്കുന്ന കർശന നടപടികളുടെ ഫലം എന്താകും.

സമീപകാലത്തായി സെബി നിയന്ത്രണം കൊണ്ടുവന്നത് ഡെറിവേറ്റീവുകളിലാണ്. ഏതാനും വർഷങ്ങളായി ഇന്ത്യൻ ഡെറിവേറ്റീവ് മാർക്കറ്റ് വലിയതോതിൽ വളർന്നു. ഡെറിവേറ്റീവുകളെ എക്സപെയറി ഡേറ്റ് ഉൽപന്നമായി മാത്രം ഉപയോഗപ്പെടുത്താൻ തുടങ്ങിയതോടെയാണ് സെബി നിയന്ത്രണങ്ങൾ കൊണ്ടുവന്നത്. ചിലതു നടപ്പിലാക്കി. വരും മാസങ്ങളിൽ ചിലതുകൂടി നടപ്പാക്കും. നിയന്ത്രണങ്ങളെല്ലാം നടപ്പാക്കിയ ശേഷമേ ഫലം എന്തെന്നു പറയാനാകൂ. പക്ഷേ, നടപടികൾ ഗുണംചെയ്തു തുടങ്ങിയെന്ന് പറയാം. ഡെറിവേറ്റീവ് വ്യാപാരത്തിന്‍റെ വ്യാപ്തം കുറഞ്ഞുതുടങ്ങി. ഇടപാടുകളുടെ ക്വാളിറ്റി മെച്ചപ്പെട്ടു, എക്സ്പെയറികളുടെ എണ്ണം കുറഞ്ഞു, എക്സ്പെയറിഡേറ്റ് പ്രോഡക്ട് എന്നതിനപ്പുറം ഡെറിവേറ്റുകളിൽ ഇടപാടു നടക്കുന്നു.

? ട്രേഡർമാരോടുള്ള ഉപദേശം എന്താണ്.

വിപണിയിൽ ഇടപാടു നടത്തുന്നവരോട്, അതു ട്രേഡറോ നിക്ഷേപകനോ ഊഹക്കച്ചവടക്കാരോ സ്കാൽപേഴ്സോ സ്ഥാപനങ്ങളോ ആകട്ടെ എനിക്കു പറയാനുള്ളത് തികച്ചും ലളിതമാണ്. നിങ്ങൾക്കു മനസ്സിലാകുന്നത് എന്താണോ അതു മാത്രം ചെയ്യുക. ചെയ്യുന്നത് എന്താണോ അതു ശരിയായി മനസ്സിലാക്കുക. Trade what you understand, understand what you trade. അയൽവാസിക്കു നേട്ടമുണ്ടായി, ഈസി മണി കിട്ടി എന്നെല്ലാം കേട്ട് നിങ്ങൾ ഒരിക്കലും ട്രേഡ് ചെയ്യരുത്. അതു ശരിയല്ല.   

? വളരെ കുറച്ചു പേരേ ഇപ്പോഴും ഓഹരിയിൽ നിക്ഷേപിക്കുന്നുള്ളൂ. ബിഎസ്ഇ മേധാവിക്ക്  ഇതേക്കുറിച്ച് എന്താണു പറയാനുള്ളത്.

ദേശീയതലത്തിൽ കുടുംബങ്ങളിലെ മൊത്തം നിക്ഷേപത്തിന്റെ 7% ആണ് ഇപ്പോൾ ഫിനാൻഷ്യൽ മാർക്കറ്റിലെത്തുന്നത്. 2020ൽ ഇത് 3% ആയിരുന്നു. നാലു വർഷംകൊണ്ട് ഇരട്ടിയിലധികം വളർച്ച നാം നേടി. പുതിയ നിക്ഷേപകരുടെ എണ്ണം നാലു വർഷംകൊണ്ടു 5 കോടിയിൽനിന്ന് 20 കോടിയായി. ഇതിൽ 15 കോടിയും ടയർ–3 പട്ടണങ്ങളിലോ അതിലും താഴെനിന്നോ ഉള്ളവരാണ്. പുതിയ നിക്ഷേപകരിൽ  60%വും ഗ്രാമീണ പശ്ചാത്തലമുള്ളവരാണ് എന്നത് കാണിക്കുന്നത് വിപണി പെനെട്രേഷൻ വർധിപ്പിക്കുക എന്ന ലക്ഷ്യം നാം കുറച്ചൊക്കെ നേടിയെന്നാണ്.

ഓഹരി മുറിച്ചുവാങ്ങൽ എന്നുമുതൽ സാധ്യമാകും എന്നു ഇപ്പോൾ പറയാൻ എനിക്കാവില്ല. അതിനു റെഗുലേറ്ററി ചട്ടങ്ങളിലും നിയമങ്ങളിലുമടക്കം മാറ്റം വേണം. പക്ഷേ, റെഗുലേറ്റർ അനുവാദം നൽകിയാൽ  അതു മാനേജ്‌ചെയ്യാൻ ബിഎസ്ഇ സജ്ജമാണ്. 

? 7% വളരെ കുറവല്ലേ? എത്രയാണ് ബിഎസ്ഇയുടെ  ലക്ഷ്യം.

ഇവിടെ ഞാൻ ടാർഗറ്റ് വയ്ക്കുന്നില്ല. ചില രാജ്യങ്ങളിൽ 20% ഉണ്ട്. യുഎസിൽ 30% ആണ്. അതിനാൽ നമ്മുടെ 7% ചെറുതാണ് എന്നു പറയണം. പക്ഷേ  കഴിഞ്ഞ നാലു വർഷംകൊണ്ട് ഇരട്ടിയിലധികമായി എന്നതു മറക്കരുത്. അത് ഇനിയും വളരും. എത്രയിലെത്തും എന്നത് പല ഘടകങ്ങളെ ആശ്രയിച്ചാണ്. അതിലേക്കു ഞാനും നിങ്ങളും നമ്മുടേതായ സംഭാവന നടത്തേണ്ടതുണ്ട്. ഇവിടെ ടാർഗറ്റ് നിശ്ചയിക്കുന്നതിനപ്പുറം ഇന്നും നാളെയും എന്തുചെയ്യാനാകും എന്നാണു ഞങ്ങൾ ചിന്തിക്കുന്നത്. അതിൽ ബിഎസ്ഇയ്ക്ക്  വ്യക്തതയുമുണ്ട്. യുവാക്കളെയും സ്ത്രികളെയും ചെറുസംരംഭങ്ങളെയും ചേർത്തുപിടിച്ചു മുന്നേറുക എന്നതാണത്. മ്യൂച്വൽഫണ്ടാണ് ചെറുകിട നിക്ഷേപകർക്ക് അനുയോജ്യം എന്നതിനാൽ അതും പ്രോത്സാഹിപ്പിക്കുന്നുണ്ട്.

? ഫ്രാക്‌ഷണൽ ഷെയർ എന്നു വാങ്ങാനാകു.

ഓഹരി മുറിച്ചുവാങ്ങൽ എന്നുമുതൽ സാധ്യമാകും എന്നു ഇപ്പോൾ പറയാൻ എനിക്കാവില്ല. അതിനു റെഗുലേറ്ററി ചട്ടങ്ങളിലും നിയമങ്ങളിലുമടക്കം മാറ്റം വേണം. പക്ഷേ, റെഗുലേറ്റർ അനുവാദം നൽകിയാൽ  അതു മാനേജ്‌ചെയ്യാൻ ബിഎസ്ഇ സജ്ജമാണ്. 

സുന്ദരരാമൻ രാമമൂർത്തി. (Photo Credit: BSE India / X)

? ബിഎസ്ഇ‌യുടെ തലപ്പത്ത് രണ്ടു വർഷം പൂർത്തിയാക്കി. ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ചു. ഭാവിപരിപാടികൾ എന്തെല്ലാം.

തുടക്കത്തിൽ ഞാൻ എന്റെ ജീവനക്കാരോടു പറഞ്ഞത് Make BSE Vibrant എന്നാണ്. ഏറ്റവും പഴക്കമേറിയ സ്റ്റോക് എക്സ്‌ചേഞ്ചിനെ  ഊർജസ്വലമാക്കുക എന്ന ലക്ഷ്യത്തിലേക്കു ഞങ്ങൾ മുന്നേറുകയാണ്. ഏറെ മാറ്റങ്ങൾ വന്നെന്ന് എല്ലാവരും പറയുന്നു. ജീവനക്കാർ ഒപ്പം നിന്നു, വിജയിച്ചു. വിപണിയെ ആഴത്തിലും വ്യാപ്തിയിലും മെച്ചപ്പെടുത്തുക എന്നതായിരുന്നു രണ്ടാമത്തെ  ലക്ഷ്യം. ബ്രോക്കർമാരുടെ എണ്ണം എട്ടിൽനിന്ന് ‍500 ആയി. എഫ്പിഐ ട്രേഡർമാർ പൂജ്യത്തിൽനിന്ന് 250 ആയി.  500–600 ബ്രോക്കർമാർ, കൂടുതൽ ഉൽപന്നങ്ങൾ. 500 എഫ്പിഐകൾ...  ഇനിയും നേടാൻ ഏറെയുണ്ട്.  നേടിയതെല്ലാം കൂടുതൽ മെച്ചപ്പെടുത്തുകയും വേണം. മൂന്നാം വർഷത്തിൽ ഇനി ഞങ്ങൾ കസ്റ്റമർ ഡിലൈറ്റിലാണ് ഫോക്കസ് ചെയ്യുന്നത്. ഏറ്റവും പ്രധാനം ഉപഭോക്താക്കളാണല്ലോ? ഇന്നു മത്സരം രാജ്യത്തിനകത്തു മാത്രമല്ല ആഗോളതലത്തിലാണ്. കേരളത്തിൽനിന്ന് ഒരാൾക്ക് അബുദാബിയിൽ കമ്പനി തുടങ്ങാം, ഗ്ലോബൽ മാർക്കറ്റിൽ നിക്ഷേപിക്കാം, ട്രേഡ് ചെയ്യാം. 

ഗൾഫ് രാജ്യങ്ങളിലും സിംഗപ്പൂരിലും നിക്ഷേപമുള്ള ഇന്ത്യക്കാർ ധാരാളം. ഈ ആഗോളമത്സരത്തെ മറികടന്ന് ഉപഭോക്താക്കൾ ബിഎസ്ഇയിൽ തുടരണമെങ്കിൽ അവരെ കൂടുതൽ തൃപ്തിപ്പെടുത്തണം. സെബി, കോർപറേറ്റുകൾ, ബോർഡുകൾ, ബ്രോക്കർമാർ, എസ്‌എംഇകൾ, നിക്ഷേപകർ എന്നിവരെ  തൃപ്തിപ്പെടുത്തുകയും ഏറ്റവും മികച്ച സേവനവും നേട്ടവും ഉറപ്പാക്കുകയും വേണം. നിലവിൽ അവർ ഒകെ ആണെങ്കിൽ കൂടുതൽ തൃപ്തരാക്കണം. ഒകെ അല്ലെങ്കിൽ കാരണം കണ്ടെത്തി പരിഹരിക്കണം. അതിന് ഭൗതിക സംവിധാനം, ജീവനക്കാർ, അറിവ്, ടെക്നോളജി, നടപടികൾ അടക്കമുള്ള ഇൻഫ്രാസ്ട്രക്ചർ മെച്ചപ്പെടുത്തണം. അടുത്ത രണ്ടു വർഷത്തെ ലക്ഷ്യം അതാണ്. അതിന് എഐ, ലാർജ് ലാംഗ്വേജ് മോ‍ഡൽ എന്നിവയടക്കം ഉപയോഗപ്പെടുത്തും.എപ്പോഴും ആർക്കും എന്തും സൃഷ്ടിക്കാം. പക്ഷേ, വിജയകരമായി നിലനിർത്തുക എന്നതാണ് വെല്ലുവിളി. സ്ഥിരതയുള്ള മികച്ച പ്രകടനം, അതാണ് ബിഎസ്ഇയുടെ ലക്ഷ്യം. 

സുന്ദരരാമൻ രാമമൂർത്തി. (Photo Credit / X)

? പുതിയ എക്സ്ചേഞ്ചുകൾ വരാൻ സാധ്യതയുണ്ടോ.

ഒന്നും അസംഭവ്യമല്ല. പക്ഷേ, സ്റ്റോക് എക്സ്ചേഞ്ചിനു വലിയ  മൂലധനവും മികച്ച മാനവശേഷിയും ആവശ്യമുണ്ട്. അതുറപ്പാക്കാനായാൽ പുതിയ എക്സ്ചേഞ്ച് വരാം. വന്നാൽ ആ മത്സരത്തെ ഞങ്ങൾ സന്തോഷത്തോടെ ഏറ്റെടുക്കും. മത്സരം ജീവിതത്തിലേക്കുള്ള യഥാർഥ വഴിയാണ്. മത്സരത്തോടൊപ്പം വർക്ക്‌ചെയ്തു മുന്നേറാൻ എല്ലാവരും പഠിക്കണം.

? ഇന്ത്യാ ഗ്രോത്ത് സ്റ്റോറി ഇനി എങ്ങോട്ടാണ്.

ജിഡിപി വളർച്ചയിൽ അത്ഭുതകരമായ ട്രാക് റെക്കോർഡ്, പണപ്പെരുപ്പം നിയന്ത്രണവിധേയം, ധനക്കമ്മി നന്നായി കൈകാര്യംചെയ്യുന്നു. യുവാക്കൾക്കുള്ള മുൻതൂക്കവും പ്രധാനമാണ്. ടെക്നോളജിയിലും ആശയവിനിമയത്തിലും അറിവിലും എല്ലാം ഏറെ മികവുള്ള തലമുറയാണവർ. ഒപ്പം മൂലധനം, തൊഴിൽ അടിസ്ഥാന സൗകര്യവികസനം എന്നിവയ്ക്കുള്ള ഊന്നലും അതിനായി നീക്കിവയ്ക്കുന്ന ബജറ്റ്‌വിഹിതവും വളർച്ചയ്ക്ക് ആക്കംകൂട്ടും. അതെ, ഇന്ത്യ വളരെ മധുരമനോജ്ഞമായ സ്ഥിതിയിലാണ്. പക്ഷേ, ആ സുവർണകാലത്തെ ഉപയോഗപ്പെടുത്താനുള്ള ജാഗ്രത നാം കാട്ടണം. ഒരൊറ്റ ടീമായി മുന്നേറണം. ഇന്ത്യയെ മഹത്തരമാക്കുക എന്നത് ജന്മലക്ഷ്യമായി കണ്ട് ഓരോരുത്തരും പ്രയത്നിക്കണം. അങ്ങനെയെങ്കിൽ ഇന്ത്യാ ഗ്രോത്ത് സ്റ്റോറി ‌തുടരും. നിക്ഷേപകർക്ക് അതിന്റെ നേട്ടം കിട്ടും. 

ടിപ്പിങ് പോയിന്റ് എത്തി, ഓഹരിവ്യാപനം കുതിക്കും

ഒരു കൂറ്റൻ കല്ല് ചലിപ്പിക്കാൻ ഒട്ടേറെ പേർ ഒന്നിച്ചു ശ്രമിച്ചാലും ആദ്യമൊന്നും കല്ല് അനങ്ങില്ല. പക്ഷേ, എല്ലാവരും ഒന്നിച്ചു ശ്രമം തുടരുമ്പോൾ ഒരു നിശ്ചിത പോയിന്റിൽ ആ കല്ല് ചലിച്ചുതുടങ്ങും. കല്ല് ചലിക്കാൻ സ്വയം ഊർജം കൈവരിച്ചതുപോലെ ഇന്ത്യൻ വിപണിയും ആ ടിപ്പിങ് പോയിന്റിൽ എത്തിയെന്നാണ് എന്റെ വിശ്വാസം. നമ്മുടെ വിപണി ചലിച്ചുതുടങ്ങിയിരിക്കുന്നു.  ഇനി ഓഹരിവ്യാപനം പെട്ടെന്നാകും. 1992ൽ സ്ഥാപിതമായതുമുതൽ ഷെയർമാർക്കറ്റിനെ ജനാധിപത്യവൽക്കരിക്കാനുള്ള ശ്രമത്തിലാണ് സെബി. എല്ലാവരെയും  വിപണിയിലേക്കെത്തിക്കുക, എല്ലാവർക്കും ആവശ്യമുള്ള കൃത്യമായ വിവരങ്ങൾ യഥാസമയം ലഭ്യമാക്കുക എന്നതിലേക്ക് ഇപ്പോൾ നാം മുന്നേറുകയാണ്.

എല്ലാവർക്കും ബാങ്ക് അക്കൗണ്ട് ലഭ്യമാക്കിയതും യുപിഐ വന്നതും അടക്കം സർക്കാർ നടപടികളും സഹായിച്ചു. ഇന്ന് എല്ലാവർക്കും സ്മാർട്ട് ഫോണുണ്ട്. എവിടെ ഇരുന്നും നിക്ഷേപിക്കാം. ഇതെല്ലാം വിപണിയുടെ വളർച്ചയ്ക്കു വേഗം പകരും. ഇനി വിവരങ്ങളുടെ ലഭ്യത എടുത്താലോ? കോർപ്പറേറ്റുകളുടെ വിവരങ്ങൾ വിലകൊടുത്തു വാങ്ങേണ്ട ആവശ്യമില്ല. എല്ലാ നിക്ഷേപകർക്കും ചെറുതോ വലുതോ എന്ന വ്യത്യാസമില്ലാതെ വിവരങ്ങളെല്ലാം ഒരേസമയം കൃത്യമായി ലഭിക്കും. ലിസ്റ്റഡ് കമ്പനികൾ അവരുടെ ഡാറ്റകളും വിവരങ്ങളും നിശ്ചിത സമയത്തിനുള്ളിൽ പങ്കുവച്ചിരിക്കണം.

(മാർച്ച് ലക്കം മനോരമ സമ്പാദ്യത്തിൽ പ്രസിദ്ധീകരിച്ചത്)

English Summary:

BSE Managing Director CEO Sundararaman Ramamurthy About the Indian Stock Market's Current Volatility.

Show comments