പ്രദേശത്ത് രാത്രികളിൽ നാട്ടുകാരല്ലാത്ത ചിലർ; ഫോണിൽ കേട്ട ആ അമ്മയുടെ നിലവിളി; ലഹരിക്കെതിരെ കോട്ട കെട്ടി കൊളവയലും എങ്കക്കാടും

ലഹരിക്ക് അടിമകളായി മാറുന്ന യുവാക്കൾ. ബോധം മറയുമ്പോൾ കൊല്ലുന്നത് അടുത്ത ബന്ധുക്കളെപ്പോലും. കൗമാരക്കാർക്കിടയിൽ വരെ വ്യാപിക്കുന്ന അക്രമവാസന. ഇത്തരം ഭീതിപ്പെടുത്തുന്ന സംഭവങ്ങൾ കേരളത്തിൽ പെരുകുമ്പോൾ പ്രതിരോധത്തിന്റെ പടച്ചട്ടയണിയുകയാണ് രണ്ടു ദേശങ്ങൾ. തൃശൂരിലെ എങ്കക്കാടും കാസർകോട്ടെ കൊളവയലും. അവരുടെ ചെറുത്തുനിൽപിന്റെ കഥയറിയാം മാതൃകയാക്കി നമ്മുടെ നാടിനെ രക്ഷിക്കാം. തൃശൂർ വടക്കാഞ്ചേരി നഗരസഭയിലെ പുല്ലാനിക്കാട്, എങ്കക്കാട്, മംഗലം ഡിവിഷനുകളിലെ ജനങ്ങൾ ചേർന്ന് നാട്ടുകൂട്ടം ജനകീയ ജാഗ്രതാസമിതി രൂപീകരിച്ചാണ് ലഹരിക്കെതിരായ പോരാട്ടം ശക്തമാക്കിയിരിക്കുന്നത്. മൂന്നു വാർഡുകളിലായി 1500 വീടുകളാണ് ഈ പ്രദേശത്തുള്ളത്. 5000 ആളുകളുള്ള ഇവിടെനിന്ന് ഒരു വീട്ടിലെ ഒരംഗമെങ്കിലും ഈ കൂട്ടായ്മയുടെ ഭാഗമാകും. സ്ത്രീ പങ്കാളിത്തമാണ് പ്രധാനം. കുടുംബശ്രീ യൂണിറ്റുകൾ, വനിതാ കൂട്ടായ്മകൾ എന്നിവ പ്രധാന പങ്കുവഹിക്കും. വയോജനങ്ങൾ, അധ്യാപകർ, യുവജന ക്ലബ്ബുകൾ തുടങ്ങിയവരെയും ഭാഗമാക്കും. പ്രശ്നങ്ങൾ ഉണ്ടാകുന്നതിനു മുൻപുതന്നെ ഇടപെടുക എന്നതാണ് ‘എങ്കക്കാട് മോഡൽ’. പ്രദേശത്ത് രാത്രികളിൽ നാട്ടുകാരല്ലാത്ത

ലഹരിക്ക് അടിമകളായി മാറുന്ന യുവാക്കൾ. ബോധം മറയുമ്പോൾ കൊല്ലുന്നത് അടുത്ത ബന്ധുക്കളെപ്പോലും. കൗമാരക്കാർക്കിടയിൽ വരെ വ്യാപിക്കുന്ന അക്രമവാസന. ഇത്തരം ഭീതിപ്പെടുത്തുന്ന സംഭവങ്ങൾ കേരളത്തിൽ പെരുകുമ്പോൾ പ്രതിരോധത്തിന്റെ പടച്ചട്ടയണിയുകയാണ് രണ്ടു ദേശങ്ങൾ. തൃശൂരിലെ എങ്കക്കാടും കാസർകോട്ടെ കൊളവയലും. അവരുടെ ചെറുത്തുനിൽപിന്റെ കഥയറിയാം മാതൃകയാക്കി നമ്മുടെ നാടിനെ രക്ഷിക്കാം.
∙ 3 വഴികളിലൂടെ ലഹരിയെ തുരത്തി പുല്ലാനിക്കാട്
തൃശൂർ വടക്കാഞ്ചേരി നഗരസഭയിലെ പുല്ലാനിക്കാട്, എങ്കക്കാട്, മംഗലം ഡിവിഷനുകളിലെ ജനങ്ങൾ ചേർന്ന് നാട്ടുകൂട്ടം ജനകീയ ജാഗ്രതാസമിതി രൂപീകരിച്ചാണ് ലഹരിക്കെതിരായ പോരാട്ടം ശക്തമാക്കിയിരിക്കുന്നത്. മൂന്നു വാർഡുകളിലായി 1500 വീടുകളാണ് ഈ പ്രദേശത്തുള്ളത്. 5000 ആളുകളുള്ള ഇവിടെനിന്ന് ഒരു വീട്ടിലെ ഒരംഗമെങ്കിലും ഈ കൂട്ടായ്മയുടെ ഭാഗമാകും. സ്ത്രീ പങ്കാളിത്തമാണ് പ്രധാനം. കുടുംബശ്രീ യൂണിറ്റുകൾ, വനിതാ കൂട്ടായ്മകൾ എന്നിവ പ്രധാന പങ്കുവഹിക്കും. വയോജനങ്ങൾ, അധ്യാപകർ, യുവജന ക്ലബ്ബുകൾ തുടങ്ങിയവരെയും ഭാഗമാക്കും.
പ്രശ്നങ്ങൾ ഉണ്ടാകുന്നതിനു മുൻപുതന്നെ ഇടപെടുക എന്നതാണ് ‘എങ്കക്കാട് മോഡൽ’. പ്രദേശത്ത് രാത്രികളിൽ നാട്ടുകാരല്ലാത്ത ചിലരെ കാണാനിടയായതിനെ ചുറ്റിപ്പറ്റി അന്വേഷിച്ചപ്പോൾ ഇവർ ലഹരി വിൽപനക്കാരാണെന്നു മനസ്സിലായി. ഇതോടെയാണ് നാട് മുഴുവനായി മുന്നിട്ടിറങ്ങിയത്. പ്രദേശത്തെ ലഹരി ഉപയോഗം, വിൽപന എന്നിവ കണ്ടെത്തുകയാണ് ആദ്യഘട്ടം. തുടർന്ന് നാട്ടുകൂട്ടം നേരിട്ടുചെന്ന് ഇവരോടു സംസാരിക്കും; പിന്തിരിപ്പിക്കാൻ ശ്രമിക്കും. ഫലമില്ലെങ്കിൽ പൊലീസ്, എക്സൈസ് ഉദ്യോഗസ്ഥരെ അറിയിക്കും.
ലഹരി ഉപയോഗത്തിൽ കൗമാരക്കാർ എത്താതിരിക്കാനുള്ള സാഹചര്യങ്ങളൊരുക്കും. കളിസ്ഥലം ഒരുക്കുക, കലാകായിക മത്സരങ്ങൾ സംഘടിപ്പിക്കുക, വായനശാലകൾ സജീവമാക്കുക എന്നിവയിലൂടെ കുട്ടികൾക്കിടയിൽ സാമൂഹികസമ്പർക്കത്തിന് അവസരമുണ്ടാക്കും. കൊയ്ത്ത് കഴിഞ്ഞ പാടങ്ങളിൽ അവധിക്കാലത്തു കളിക്കാൻ സൗകര്യമൊരുക്കുന്നതോടൊപ്പം ആവശ്യമായ കായിക ഉപകരണങ്ങൾ സമിതി വാങ്ങി നൽകും. ലഹരിക്ക് അടിമകളായവരെ കണ്ടെത്തിയാൽ സ്വകാര്യത സംരക്ഷിച്ച് കൗൺസലിങ് നൽകും. ഇതിനു പുറമേ സിസിടിവി ക്യാമറ സ്ഥാപിക്കൽ, പൊലീസിനൊപ്പം രാത്രി പട്രോളിങ് എന്നിവയും ആ സൂത്രണം ചെയ്യുന്നു. ഡിവിഷൻ കൗൺസിലർ ഷീല എസ്. കൃഷ്ണയാണ് നാട്ടുകൂട്ടം ചെയർപഴ്സൻ. വി.പി.മധു, പി.കെ.വിജയൻ, പി.ജി.രവീന്ദ്രൻ എന്നിവരാണ് പിന്നിലുള്ള മറ്റുള്ളവർ.
∙ ലഹരിക്കൊളുത്ത് ഊരിയെറിഞ്ഞ് കൊളവയൽ
രണ്ടു വർഷം മുൻപ് കൊളവയലിലെ ഒരമ്മ വിളിച്ചതിനെത്തുടർന്നാണ് വാർഡ് അംഗം സി.എച്ച്.ഹംസ ആ വീട്ടിലെത്തുന്നത്. ലഹരിമരുന്നു കഴിച്ച് അക്രമാസക്തനായ 19 വയസ്സുള്ള മകനിൽനിന്നു രക്ഷതേടിയായിരുന്നു ആ വിളി. യുവാവിനെ ലഹരിവിമുക്തി കേന്ദ്രത്തിലെത്തിച്ചു. തിരിച്ചെത്തിയശേഷം ഒരുദിവസം കോയമ്പത്തൂരിലേക്കെന്നു പറഞ്ഞ് ഇറങ്ങിയ യുവാവ് മരിച്ചതായാണു വിവരം ലഭിച്ചത്.
അന്നു കാഞ്ഞങ്ങാട് ഡിവൈഎസ്പി ആയിരുന്ന ഇപ്പോഴത്തെ കാസർകോട് എഎസ്പി പി.ബാലകൃഷ്ണൻ നായർ കൊളവയലിലെ ലഹരിക്കേസുകൾ പലമടങ്ങ് വർധിച്ചെന്ന വിവരം പങ്കുവച്ചപ്പോൾ നാട്ടുകാർ ഞെട്ടി. കാഞ്ഞങ്ങാട് ടൗണിൽനിന്ന് മൂന്നു കിലോമീറ്റർ മാറി അജാനൂർ പഞ്ചായത്തിലെ മൂന്നു വാർഡുകൾ ഉൾപ്പെടുന്ന കൊളവയൽ ഗ്രാമത്തിൽ 2500 വീടുകളാണുള്ളത്.
പിന്നെ വൈകിയില്ല; ‘ലഹരിമുക്ത ഗ്രാമം’ പദ്ധതിയുമായി പൊലീസും നാട്ടുകാരും ഒന്നിച്ചിറങ്ങി. ‘ക്ലീൻ കൊളവയൽ’ പദ്ധതിയുടെ ആശയം പി.ബാലകൃഷ്ണൻ നായരുടേതായിരുന്നു. 300 പേർ പങ്കെടുത്ത യോഗത്തിൽ ‘കൊളവയൽ ലഹരിമുക്ത ജാഗ്രതാസമിതി’ക്കു രൂപംനൽകി. പൊലീസും നാട്ടുകാരും വീടുകൾതോറും കയറിയിറങ്ങി ലഹരി ഉപയോഗിക്കുന്നതായി സംശയിക്കുന്നവരുടെ പട്ടിക തയാറാക്കി. ഇതിനിടെ 13 പേർ ലഹരി ഉപേക്ഷിച്ച് ജാഗ്രതാസമിതിക്കൊപ്പം ചേർന്നു.
പൊലീസ് പട്രോളിങ്ങിനു പുറമേ ജാഗ്രതാസമിതിയും നിരീക്ഷണം ശക്തമാക്കി. വൈകുന്നേരങ്ങളിൽ യുവാക്കൾക്കായി കളികൾ സജീവമാക്കി. ബോധവൽക്കരണവും സംഘടിപ്പിച്ചു. എല്ലാ വെള്ളിയാഴ്ചയും അവലോകനയോഗങ്ങൾ ചേർന്നു. ലഹരിക്കെതിരെ മനുഷ്യച്ചങ്ങലയും ഘോഷയാത്രകളും ഒരുക്കി. ലഹരിവിൽപനക്കാരെ തടയുകയായിരുന്നു കടുത്ത ദൗത്യം. ഒരിക്കൽ നാട്ടുകാർക്കുനേരെ ആക്രമണമുണ്ടായി. സ്ഥിരം വിൽപനക്കാരായ നാലുപേരെ കാപ്പ ചുമത്തി ജയിലിലടച്ചതോടെ വിൽപനക്കാർ ഒതുങ്ങി.
ലഹരിക്ക് അടിമകളായ 3 കുട്ടികളെ വിമുക്തികേന്ദ്രത്തിലെത്തിച്ചു. പിന്നീടു ജാഗ്രതാസമിതി ഇടപെട്ട് ഇവർക്കു ഗൾഫിൽ ജോലി ശരിയാക്കി. നാട്ടിൽ അപരിചിതരെ കണ്ടാലുടൻ ജാഗ്രതാസമിതിയെ അറിയിക്കും. ലഹരി ഉപയോഗിക്കുന്നതായി സംശയിക്കുന്നവരെ ആഴ്ചയിലൊരിക്കൽ പൊലീസ് സന്ദർശിക്കുകയും നിരീക്ഷിക്കുകയും ചെയ്യുന്നു. പൊലീസും നാട്ടുകാരും പിന്തുടരുന്നതായുള്ള ഭയംമൂലം കൊളവയലിൽനിന്നു ലഹരി പിൻവാങ്ങുകയാണിപ്പോൾ.