ചിലരങ്ങനെയാണ്. പറഞ്ഞതുതന്നെ വീണ്ടും വീണ്ടും പറഞ്ഞുകൊണ്ടിരിക്കും. അല്ലെങ്കിൽ ആരെങ്കിലും പറഞ്ഞതുകേട്ട്, അതേപടി ആവർത്തിക്കും. ചിലപ്പോൾ വല്ല പത്രത്തിലും കണ്ടതായിരിക്കും വെട്ടിവിഴുങ്ങി അതുപോലെ അന്യരുടെ മുന്നിൽ ആവർത്തിച്ച് അവതരിപ്പിച്ച് കേൾവിക്കാരെ മുഷിപ്പിക്കുന്നത്. മറ്റു ചിലരങ്ങനെയല്ല. എല്ലാം

ചിലരങ്ങനെയാണ്. പറഞ്ഞതുതന്നെ വീണ്ടും വീണ്ടും പറഞ്ഞുകൊണ്ടിരിക്കും. അല്ലെങ്കിൽ ആരെങ്കിലും പറഞ്ഞതുകേട്ട്, അതേപടി ആവർത്തിക്കും. ചിലപ്പോൾ വല്ല പത്രത്തിലും കണ്ടതായിരിക്കും വെട്ടിവിഴുങ്ങി അതുപോലെ അന്യരുടെ മുന്നിൽ ആവർത്തിച്ച് അവതരിപ്പിച്ച് കേൾവിക്കാരെ മുഷിപ്പിക്കുന്നത്. മറ്റു ചിലരങ്ങനെയല്ല. എല്ലാം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചിലരങ്ങനെയാണ്. പറഞ്ഞതുതന്നെ വീണ്ടും വീണ്ടും പറഞ്ഞുകൊണ്ടിരിക്കും. അല്ലെങ്കിൽ ആരെങ്കിലും പറഞ്ഞതുകേട്ട്, അതേപടി ആവർത്തിക്കും. ചിലപ്പോൾ വല്ല പത്രത്തിലും കണ്ടതായിരിക്കും വെട്ടിവിഴുങ്ങി അതുപോലെ അന്യരുടെ മുന്നിൽ ആവർത്തിച്ച് അവതരിപ്പിച്ച് കേൾവിക്കാരെ മുഷിപ്പിക്കുന്നത്. മറ്റു ചിലരങ്ങനെയല്ല. എല്ലാം

Want to gain access to all premium stories?

Activate your premium subscription today

  • icon1
    Premium Stories
  • icon3
    Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചിലരങ്ങനെയാണ്. പറഞ്ഞതുതന്നെ വീണ്ടും വീണ്ടും പറഞ്ഞുകൊണ്ടിരിക്കും. അല്ലെങ്കിൽ ആരെങ്കിലും പറഞ്ഞതുകേട്ട്, അതേപടി ആവർത്തിക്കും. ചിലപ്പോൾ വല്ല പത്രത്തിലും കണ്ടതായിരിക്കും വെട്ടിവിഴുങ്ങി അതുപോലെ അന്യരുടെ മുന്നിൽ ആവർത്തിച്ച് അവതരിപ്പിച്ച് കേൾവിക്കാരെ മുഷിപ്പിക്കുന്നത്. മറ്റു ചിലരങ്ങനെയല്ല. എല്ലാം ശ്രദ്ധിച്ചു കേൾക്കും. പലതും വായിക്കും. ഒന്നും അതേപടി തൊണ്ടതൊടാതെ വിഴുങ്ങില്ല. കേട്ടതു ശരിയായിരിക്കുമോ? വായിച്ചതിൽ എന്തെങ്കിലും പൊരുത്തക്കേടുണ്ടോ? പോരായ്മയുണ്ടോ? അതിൽ സാമാന്യയുക്തിക്കു നിരക്കാത്തതു വല്ലതുമുണ്ടോ? എന്നെല്ലാം ചിന്തിക്കും. കേട്ടറിഞ്ഞതും വായിച്ചുകിട്ടിയതും ആയ കാര്യങ്ങൾ സ്വന്തം മുന്നറിവും തനതു യുക്തിബോധവും ഉപയോഗിച്ചു പരിശോധിച്ചു മനസ്സിൽ പാകപ്പെടുത്തി, പുതിയ ഏതെങ്കിലും അറിവു കണ്ടെത്താൻ കഴിയില്ലേ? ഇക്കൂട്ടരിൽ പുതിയ ആശയങ്ങൾ മുളയ്ക്കും. കൂടുതൽ മനനംവഴി ശ്രദ്ധേയമായ കണ്ടെത്തലുകളിൽവരെ അവർ ചെന്നെത്തിയെന്നും വരാം.

ഒരു സംഭവകഥ ഓർമ വരുന്നു. 1956ൽ ഞങ്ങൾ തിരുവനന്തപുരം എൻജിനീയറിങ് കോളജിൽ പഠിക്കുന്ന കാലം. തലസ്ഥാനത്തെ പാവപ്പെട്ട വീട്ടിലെ അമ്മയും നാലു കുഞ്ഞുങ്ങളും വിഷം കഴിച്ചു മരിച്ച ദയനീയവാർത്ത വന്നു. മരണത്തിനു മുൻപ് അവിടെ നടന്ന സംഭവങ്ങൾ പൊടിപ്പും തൊങ്ങളും വച്ച് പലരും ഹൃദയവേദനയോടെ പറഞ്ഞിരുന്നു. കേട്ടവരെല്ലാം നെഞ്ചിൽ കൈവച്ചു ദുഃഖിച്ചു. താഴത്തെ മൂന്നു കുഞ്ഞുങ്ങളുടെ മരണത്തിനുശേഷം ഏറ്റവും മൂത്ത കുട്ടിയെ വിഷം കുടിക്കാൻ അമ്മ നിർബന്ധിച്ചു വലിക്കുന്നതും കുട്ടി കുതറിയോടുന്നതും മറ്റും. കേട്ടതൊക്കെ പലരും സങ്കടത്തോടെ ആവർത്തിച്ചു. അപ്പോഴാണ് ഞങ്ങളിലൊരാൾ ഒരു ചോദ്യം ചോദിച്ചത്. ആരാണ് ഇതെല്ലാം കണ്ടത്? കേട്ടതെല്ലാം ആരുടെയോ ഭാവനാവിലാസമായിരുന്നു. സിസിടിവിയും മറ്റും കേട്ടുകേൾവി പോലുമില്ലാതിരുന്ന കാലം.

പുതുകാറ്റ് ആഞ്ഞുവീശുമ്പോൾ ചിലർ മതിൽ പണിഞ്ഞു തടയും; ചിലർ കാറ്റാടിയന്ത്രമുണ്ടാക്കി ജോലിഭാരം കുറയ്ക്കും

ADVERTISEMENT

അഭിപ്രായങ്ങളുടെ മാത്രം കാര്യമല്ലിത്. പല പ്രവർത്തനശൈലികളും മിക്ക സ്ഥാപനങ്ങളും ആവർത്തിച്ചുകൊണ്ടേയിരിക്കും. ബുദ്ധിപൂർവം ചിന്തിച്ചു പരിഷ്കരിച്ചാൽ, പുതുരീതികൾ പ്രവർത്തകരുടെ ക്ലേശം കുറയ്ക്കും. സമയലാഭം കൈവരുത്തും. വ്യവസായങ്ങളിലും മറ്റും ചെലവു കുറയ്ക്കും. അതുവഴി കാര്യക്ഷമത ഉയരുകയും മത്സരരംഗത്തു വിജയിക്കുകയും ചെയ്യും. ഇതൊക്കെ സംഭവിക്കണമെങ്കിൽ പുതുചിന്തയുടെ വഴിയിലേക്കു പോകാൻ നമുക്കു സന്നദ്ധതയും താൽപര്യവും വേണം.

പ്രതീകാത്മക ചിത്രം (Photo: Istock/dusanpetkovic)

കംപ്യൂട്ടറുകളുടെ ചരിത്രത്തിൽ വലിയൊരു വഴിത്തിരിവ് ഐബിഎം എന്ന ഭീമൻകമ്പനി വരുത്തിയത് രസകരമാണ്. തുടക്കത്തിൽ ശാസ്ത്രസാങ്കേതികരംഗത്തെ ഗവേഷണത്തിനുള്ള ഉപകരണം മാത്രമായിരുന്നു കംപ്യൂട്ടർ. അതു ബിസനസ് സ്ഥാപനങ്ങളിലെ ശമ്പളക്കണക്കടക്കമുള്ള കാര്യങ്ങൾക്ക് ഉപയോഗപ്പെടുത്താമെന്നു ചിന്തിച്ച് ‘ഐബിഎം 650’ എന്ന മോഡൽ നിർമിച്ചു പ്രചരിപ്പിച്ചു. അതു വൻതോതിൽ ഉൽപാദിപ്പിക്കപ്പെട്ട ലോകത്തിലെ ആദ്യ മോഡലായി. സയൻസിൽ മാത്രമല്ല ബിസിനസ്സിലും കംപ്യൂട്ടർ പ്രയോഗിച്ചാലെന്ത് എന്ന ആശയം ഉദിച്ച മനസ്സാണ് ഈ വിജയകഥയുടെ പിന്നിൽ.

ഒരുകാലത്ത് ലോകത്തെ ഫൊട്ടോഗ്രഫിയെയും ക്യാമറകളെയും അടക്കി ഭരിച്ചിരുന്ന കൊഡാക് കമ്പനിയുടെ കഥ ഏവർക്കും പാഠമാണ്. ഡിജിറ്റൽ ഫൊട്ടോഗ്രഫിയുടെ ഉദയത്തോടെ ഫിലിം ഉപയോഗിച്ചുള്ള ക്ലേശകരമായ ഫൊട്ടോഗ്രഫിയുടെ കാലം അസ്തമിക്കുമെന്നു വ്യക്തമായിരുന്നു. കൊഡാക്കും തുടക്കത്തിൽ ഡിജിറ്റൽ രീതി സ്വീകരിച്ചെങ്കിലും, അതിന്റെ വളർച്ചയെ പ്രോത്സാഹിപ്പിച്ചില്ല. ഏറെ ലാഭകരമായ ഫിലിം ബിസിനസ്സിനെ ഡിജിറ്റൽ തകർത്താലോ എന്ന സംശയമായിരുന്നു ഇതിനു കാരണം. പക്ഷേ മത്സരരംഗത്തുണ്ടായിരുന്ന ഇതരസ്ഥാപനങ്ങൾ ഡിജിറ്റലിനെ പുണരുകയും,ക്രമേണ ഫിലിമിനെ തീർത്തും പുറന്തള്ളുകയും ചെയ്തു. എന്തിനേറെ? നഷ്ടംകയറി 2012ൽ കൊഡാക് അടച്ചുപൂട്ടി.

ഒളിംപസിന്റെ PEN-EE ക്യാമറയും കൊഡാക് ഫിലിമും. (Photo: Istock/Baiploo)

നിത്യജീവിതത്തിലെ ചെറുകാര്യങ്ങളിലും പുതുചിന്തകൾ വലിയ സൗകര്യങ്ങൾ സൃഷ്ടിച്ചതിനു ദൃഷ്ടാന്തങ്ങളുണ്ട്. പൂന്തോട്ടങ്ങളിലും മറ്റും വെള്ളം നനയ്ക്കാൻ നടന്നു കഷ്ടപ്പെടുന്നതിനു പകരം സ്വയം ചുറ്റിത്തിരിഞ്ഞു ജലധാര എല്ലാ ചൊവ്വുകളിലേക്കും വിതറുന്ന ഗാർഡൻ സ്പ്രിങ്ക്ളർ (sprinkler) എന്ന ആശയം പൊട്ടിമുളച്ച മനസ്സിനെക്കുറിച്ച് ആലോചിച്ചുനോക്കൂ.

ADVERTISEMENT

ഇന്നു നമുക്ക് അതിലളിതമെന്നു തോന്നുന്നെങ്കിലും എത്ര സുരക്ഷിതമായ സൂചിയാണ് സേഫ്റ്റി പിൻ. മുന ഒരിക്കലും കുത്തിനോവിക്കില്ല, സ്പ്രിങ് കാരണം മുറുകിപ്പിടിച്ചിരുന്നുകൊള്ളും, ആവശ്യാനുസരണം സൗകര്യത്തോടെ കുത്തുകയോ ഊരുകയോ ചെയ്യാം. കടലാസുകൊണ്ടുള്ള ഷർട്ട്–കോളറടക്കം പല കണ്ടുപിടിത്തങ്ങളുടെയും ഉടമയായ അമേരിക്കൻ മെക്കാനിക്കൽ എൻജിനീയർ വാൾട്ടർ ഹണ്ടിന്റെ സർഗ്ഗശക്തിയാണ് ഇതിന്റെ പിന്നിൽ. 1849ലെ കണ്ടുപിടിത്തം.

പ്രതീകാത്മക ചിത്രം: Istock/alfimimnill

ഫോൺവിളിക്കുന്നതൊഴികെ എത്രയോ കാര്യങ്ങൾക്ക് ഉപയോഗിക്കുന്ന സാധനമാണ് മൊബൈൽ ഫോണെന്ന ഫലിതമോർക്കുന്നു. കാര്യം ശരിയല്ലേ? ഏതു സ്ഥലത്തുനിന്ന് ഏതു സമയത്തും ലോകത്തിലെവിടേക്കൂം ആളുകളെ നേരിട്ടുകണ്ടു സംസാരിക്കാമെന്നതു നിൽക്കട്ടെ. ബാങ്കിടപാടുകൾ മുതൽ ഇന്റർനെറ്റു വരെ എത്രയോ സേവനങ്ങൾ കൈയിലൊതുങ്ങുന്ന ഈ ചെറിയ ഉപയുക്തിയിൽ ഉൾച്ചേർത്തിരിക്കുന്നു! പഴയ ലാൻഡ് ഫോണിലെ പരിമിത സൗകര്യമെവിടെ? മൊബൈൽ ഫോണിലെ അതിരറ്റ വൈവിധ്യമെവിടെ? പുതുചിന്ത ഇത്രയേറെ പുഷ്പിച്ച മറ്റെന്തെങ്കിലുമുണ്ടോയെന്നു സംശയം തോന്നാം.

ടെലിവിഷൻ കാണാൻ നാെമല്ലാം നിത്യവും ഉപയോഗിക്കുന്ന റിമോട്ട് കൺട്രോളിലെ യുക്തിയെപ്പറ്റി എത്ര പേർ ചിന്തിക്കുന്നു! പഴയതെല്ലാം അതുപോലെ തുടർന്നാൽ മതി, പുതിയതൊന്നും വേണ്ടാ എന്ന ചിന്ത പുരോഗതിയുടെ വഴിയടയ്ക്കും. പണ്ടുള്ളതൊക്കെയും പാരം മനോജ്ഞം, ഇന്നുണ്ടായിടുന്നതിലൊന്നുമില്ല എന്നു വിചാരിക്കുന്നതിലെ തെറ്റ് എത്രയോ വർഷം മുൻപ് കുഞ്ചൻ നമ്പ്യാർ സരസമായി ചൂണ്ടിക്കാട്ടിയിരുന്നു!

ശമ്പളം കൂട്ടിക്കൊടുത്ത് ജീവനക്കാരെക്കൊണ്ട് നൂതനാശയങ്ങൾ സൃഷ്ടിക്കാമെന്നു കരുതരുത്. വളക്കൂറുള്ള മനസ്സും സർഗ്ഗശേഷിയും ഉള്ളവരിലേ അവ രൂപംകൊള്ളൂ. ‘ഒരേ രീതി ആവർത്തിച്ച് വ്യത്യസ്തഫലങ്ങൾ സൃഷ്ടിക്കാമെന്ന പ്രതീക്ഷയാണു ബുദ്ധിഭ്രമം’ എന്ന നർമം കലർന്ന നിർവചനമുണ്ട്.

ഇതെല്ലാം നിശ്ചയമുള്ളവർപോലും പലപ്പോഴും മാറിച്ചിന്തിക്കാൻ തയാറാകാറില്ല. ഇപ്പോഴുള്ളതിന് എന്താ കുഴപ്പം? എന്തിന് അനാവശ്യപരീക്ഷണങ്ങൾക്കുപോയി പുലിവാൽ പിടിക്കുന്നു എന്ന ചിന്താരീതി വ്യാപകമാണല്ലോ. പുതിയ സൃഷ്ടികൾ, പുതിയ സാധ്യതകൾ എന്നിവയിലേക്കു മനസ്സു നീങ്ങട്ടെ. ജീവിതത്തിലെ കാര്യക്ഷമത വർധിക്കാനും പ്രയാസങ്ങൾ കുറയാനും ആ സമീപനം വഴിവയ്ക്കും. ഉയർന്ന തലത്തിലേക്കു മാറാനുള്ള സന്നദ്ധതയാണ് ഏതു പരിഷ്കാരത്തിന്റെയും പിന്നിൽ. കല്ലുകൾ തീർന്നുപോയതുകൊണ്ടല്ലല്ലോ ശിലായുഗം അവസാനിച്ചത്.

ADVERTISEMENT

പലരും ചെയ്യാൻ ഭയപ്പെട്ടിരുന്നതു ചെയ്യുന്നവരായിരിക്കും പരിഷ്കാരങ്ങൾ കൊണ്ടുവരുന്നത്. അവർ ആക്ഷേപങ്ങളെ പുഞ്ചിരിയോടെ നേരിടാൻ തയാറായിരിക്കും. നിങ്ങളുടെ ആശങ്കക്കടലിന് അക്കരെയായിരിക്കാം നിങ്ങളാഗ്രഹിക്കുന്നതെല്ലാം കാത്തിരിക്കുന്നത്. ഏത് ആശയവും പ്രയോഗിക്കുമ്പോഴേ അതിനു മൂല്യമുണ്ടാകൂ എന്ന് തോമസ് എഡിസൻ. ‘പുതുകാറ്റ് ആഞ്ഞുവീശുമ്പോൾ ചിലർ മതിൽ പണിഞ്ഞു തടയും; ചിലർ കാറ്റാടിയന്ത്രമുണ്ടാക്കി ജോലിഭാരം കുറയ്ക്കും’ എന്നു ചൈനീസ് പഴമൊഴി.

ശമ്പളം കൂട്ടിക്കൊടുത്ത് ജീവനക്കാരെക്കൊണ്ട് നൂതനാശയങ്ങൾ സൃഷ്ടിക്കാമെന്നു കരുതരുത്. വളക്കൂറുള്ള മനസ്സും സർഗ്ഗശേഷിയും ഉള്ളവരിലേ അവ രൂപംകൊള്ളൂ. ‘ഒരേ രീതി ആവർത്തിച്ച് വ്യത്യസ്തഫലങ്ങൾ സൃഷ്ടിക്കാമെന്ന പ്രതീക്ഷയാണു ബുദ്ധിഭ്രമം’ എന്ന നർമം കലർന്ന നിർവചനമുണ്ട്. പ്രവർത്തനത്തിൽ ഒരു വീഴ്ചയും വരുന്നില്ലെങ്കിൽ നിങ്ങൾ ഒരേ രീതി ആവർത്തിക്കുകയാണെന്നു വ്യക്തം.

നൊബേൽ സമ്മാനം ഏർപ്പെടുത്തിയ ശാസ്ത്രജ്ഞൻ ആൽഫ്രഡ് നൊബേൽ (1833 – 1896): ‘‌‘എന്റെ ആയിരം ആശയങ്ങളിൽ ഒന്നു മാത്രം വിജയിച്ചാലും എനിക്കു സംതൃപ്തിയാണ്.’’ സാഹിത്യനൊബേൽ നേടിയ ജോൺ സ്റ്റൈൻബെക് രസകരമായി സ‍ൂചിപ്പിച്ചു, ‘‘മുയലുകളെപ്പോലെയാണ് ആശയങ്ങൾ. ഒരു ജോടിയെ ഇണക്കിക്കഴിയുമ്പോഴേക്കും ഒരു ഡസൻ മുന്നിലെത്തും.’’

ആൽഫ്രഡ് നൊബേൽ

‘‘നീണ്ട ചുവടുകൾ വയ്ക്കാൻ ഭയപ്പെടരുത്. ഭൂമിയിലെ വലിയ പിളർപ്പു കടക്കാൻ ചെറിയ രണ്ടു ചാട്ടംകൊണ്ടു കഴിയില്ല’’ എന്ന് ബ്രിട്ടനിലെ മുൻ പ്രധാനമന്ത്രി ഡേവിഡ് ലോയ്ഡ് ജോർജ്. ചിന്തയും പ്രവർത്തനശൈലിയും പഴമയിൽ തളച്ചിടാതെ, പുതുമയെ പുൽകാനും സ്വീകരിക്കാനുമുള്ള മനസ്സാകട്ടെ നമ്മെ നിയന്ത്രിക്കുന്നത്. ‘‘നമ്മുടെ സംശയങ്ങൾ രാജ്യദ്രോഹികളാണ്. നാം നേടിയേക്കാവുന്ന നന്മ പേടിപ്പിച്ചു നഷ്ടപ്പെടുത്തിക്കളയും’’ എന്നു ഷേക്സ്പിയർ – (Measure for Measure, 1:4).

English Summary:

New Thinking Fuels Innovation and Progress. Adopting a Forward-Thinking Mindset Leads to Breakthroughs, Efficiency, and Ultimately, Success in All Fields of Life and Work.- BS Warrier Writes

Show comments