‘ഹിന്ദി വടി’ കൊടുത്ത് അടി വാങ്ങി ബിജെപി; വീണ്ടും അധികാരത്തിലെത്താൻ സ്റ്റാലിന് ‘കേന്ദ്ര സഹായം’

ഒന്നുകിൽ, അടുത്ത വർഷവും ഒന്നും പ്രതീക്ഷിക്കുന്നില്ല. അല്ലെങ്കിൽ, രണ്ടും കൽപിച്ചുള്ള പുറപ്പാടിന്റെ ഭാഗമായി സംഭവിക്കുന്ന അബദ്ധമാണ്. നിയമസഭാ തിരഞ്ഞെടുപ്പിന് ഒരു വർഷം മുൻപ് തമിഴ്നാട്ടിലെ സർക്കാരുമായുള്ള ഏറ്റുമുട്ടലിന്റെ മൂർച്ച കൂട്ടാൻ ബിജെപി താൽപര്യപ്പെട്ടതിനു മറ്റെന്തെങ്കിലും കാരണം ഇതുവരെ പ്രത്യക്ഷപ്പെട്ടിട്ടില്ല. എന്തെങ്കിലും ഇനി വരില്ലെന്നു പറയാനുമാവില്ല. ബിജെപി അത്രമേൽ മോഹിക്കുന്നതാണ് തമിഴ്നാടിനെ. തിരഞ്ഞെടുപ്പിനുള്ള അജൻഡ ഏറെ നേരത്തേ സെറ്റ് ചെയ്യാൻ മുഖ്യമന്ത്രി എം.കെ.സ്റ്റാലിന് അവസരമുണ്ടാക്കുകയെന്ന സഹായമാണ് ഇപ്പോൾ ബിജെപി ചെയ്തിരിക്കുന്നത്. ദേശീയ വിദ്യാഭ്യാസനയം നടപ്പാക്കില്ലെന്നു തമിഴ്നാട് പറഞ്ഞതിന്റെ പേരിൽ കേന്ദ്രത്തിൽനിന്നുള്ള വിദ്യാഭ്യാസ ഫണ്ടുകൾ രണ്ടെണ്ണം തടഞ്ഞു. ത്രിഭാഷാ ഫോർമുല പാലിക്കണമെന്നതാണ് നയത്തോടു തമിഴ്നാടിനുള്ള പ്രധാന എതിർപ്പ്. തമിഴും ഇംഗ്ലിഷും മാത്രം പഠിച്ചതുകൊണ്ട് തമിഴ്മക്കൾക്ക് ഇതുവരെ ഗുണമേ ഉണ്ടായിട്ടുള്ളൂ, ഇനിയും അങ്ങനെ മതിയെന്നാണ് സ്റ്റാലിന്റെ തീർപ്പ്. മൂന്നു ഭാഷകളിലൊന്നായി ഹിന്ദിതന്നെ വേണമെന്നു നയത്തിൽ ഒരിടത്തും പറയുന്നില്ല. എങ്കിലും, ആ മൂന്നാം ഭാഷ ഹിന്ദിയാണെന്നു സ്റ്റാലിൻ തീരുമാനിച്ചു. ഹിന്ദിയെന്നു ഞങ്ങളാരും പറഞ്ഞില്ലെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനുൾപ്പെടെ ആണയിട്ടു. എന്തു പ്രയോജനം? ഹിന്ദി സാമ്രാജ്യത്വത്തിനും ഹിന്ദിക്കോളനികൾ ഉണ്ടാക്കാനുമുള്ള ശ്രമമാണ് ഉത്തരേന്ത്യൻ പാർട്ടിയുടേതെന്നു സ്റ്റാലിൻ തീർത്തുപറഞ്ഞു. അടുത്ത വർഷത്തെ തിരഞ്ഞെടുപ്പിനെ തമിഴ്നാട്ടിൽ ഹിന്ദി വേണോ വേണ്ടയോ എന്നതിനുള്ള ജനഹിത പരിശോധനയാക്കാൻ ധൈര്യമുണ്ടോയെന്ന വെല്ലുവിളി ബിജെപിയോടായിരുന്നെങ്കിൽ തുടർന്നു പറഞ്ഞത് കോൺഗ്രസിനെ കൊള്ളിച്ചാണ്

ഒന്നുകിൽ, അടുത്ത വർഷവും ഒന്നും പ്രതീക്ഷിക്കുന്നില്ല. അല്ലെങ്കിൽ, രണ്ടും കൽപിച്ചുള്ള പുറപ്പാടിന്റെ ഭാഗമായി സംഭവിക്കുന്ന അബദ്ധമാണ്. നിയമസഭാ തിരഞ്ഞെടുപ്പിന് ഒരു വർഷം മുൻപ് തമിഴ്നാട്ടിലെ സർക്കാരുമായുള്ള ഏറ്റുമുട്ടലിന്റെ മൂർച്ച കൂട്ടാൻ ബിജെപി താൽപര്യപ്പെട്ടതിനു മറ്റെന്തെങ്കിലും കാരണം ഇതുവരെ പ്രത്യക്ഷപ്പെട്ടിട്ടില്ല. എന്തെങ്കിലും ഇനി വരില്ലെന്നു പറയാനുമാവില്ല. ബിജെപി അത്രമേൽ മോഹിക്കുന്നതാണ് തമിഴ്നാടിനെ. തിരഞ്ഞെടുപ്പിനുള്ള അജൻഡ ഏറെ നേരത്തേ സെറ്റ് ചെയ്യാൻ മുഖ്യമന്ത്രി എം.കെ.സ്റ്റാലിന് അവസരമുണ്ടാക്കുകയെന്ന സഹായമാണ് ഇപ്പോൾ ബിജെപി ചെയ്തിരിക്കുന്നത്. ദേശീയ വിദ്യാഭ്യാസനയം നടപ്പാക്കില്ലെന്നു തമിഴ്നാട് പറഞ്ഞതിന്റെ പേരിൽ കേന്ദ്രത്തിൽനിന്നുള്ള വിദ്യാഭ്യാസ ഫണ്ടുകൾ രണ്ടെണ്ണം തടഞ്ഞു. ത്രിഭാഷാ ഫോർമുല പാലിക്കണമെന്നതാണ് നയത്തോടു തമിഴ്നാടിനുള്ള പ്രധാന എതിർപ്പ്. തമിഴും ഇംഗ്ലിഷും മാത്രം പഠിച്ചതുകൊണ്ട് തമിഴ്മക്കൾക്ക് ഇതുവരെ ഗുണമേ ഉണ്ടായിട്ടുള്ളൂ, ഇനിയും അങ്ങനെ മതിയെന്നാണ് സ്റ്റാലിന്റെ തീർപ്പ്.
മൂന്നു ഭാഷകളിലൊന്നായി ഹിന്ദിതന്നെ വേണമെന്നു നയത്തിൽ ഒരിടത്തും പറയുന്നില്ല. എങ്കിലും, ആ മൂന്നാം ഭാഷ ഹിന്ദിയാണെന്നു സ്റ്റാലിൻ തീരുമാനിച്ചു. ഹിന്ദിയെന്നു ഞങ്ങളാരും പറഞ്ഞില്ലെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനുൾപ്പെടെ ആണയിട്ടു. എന്തു പ്രയോജനം? ഹിന്ദി സാമ്രാജ്യത്വത്തിനും ഹിന്ദിക്കോളനികൾ ഉണ്ടാക്കാനുമുള്ള ശ്രമമാണ് ഉത്തരേന്ത്യൻ പാർട്ടിയുടേതെന്നു സ്റ്റാലിൻ തീർത്തുപറഞ്ഞു. അടുത്ത വർഷത്തെ തിരഞ്ഞെടുപ്പിനെ തമിഴ്നാട്ടിൽ ഹിന്ദി വേണോ വേണ്ടയോ എന്നതിനുള്ള ജനഹിത പരിശോധനയാക്കാൻ ധൈര്യമുണ്ടോയെന്ന വെല്ലുവിളി ബിജെപിയോടായിരുന്നെങ്കിൽ തുടർന്നു പറഞ്ഞത് കോൺഗ്രസിനെ കൊള്ളിച്ചാണ്; തമിഴ്നാട്ടിൽ ഹിന്ദി അടിച്ചേൽപിക്കാൻ ശ്രമിച്ചവർ പരാജയപ്പെടുകയോ നിലപാടു മാറ്റി ഡിഎംകെയോട് സഖ്യത്തിലാവുകയോ ചെയ്തതാണ് ചരിത്രമെന്ന്.
1930കളുടെ രണ്ടാം പകുതിയിൽ കോൺഗ്രസ് ഭരണത്തിൽ സി.രാജഗോപാലാചാരി സെക്കൻഡറി സ്കൂളുകളിൽ ഹിന്ദി നിർബന്ധമാക്കിയപ്പോൾ പ്രക്ഷോഭമുണ്ടായി. 1938 ഫെബ്രുവരി 27നു കാഞ്ചീപുരത്തു നടന്ന ഹിന്ദിവിരുദ്ധ സമ്മേളനത്തിൽ മുൻനിരയിലുണ്ടായിരുന്നത് പെരിയാർ ഇ.വി.രാമസ്വാമി നായ്ക്കരും സാമൂഹികമാറ്റങ്ങൾക്കായി പേനയെടുത്ത സോമസുന്ദര ഭാരതിയുമാണ്. ആ സമ്മേളനം സി.എൻ.അണ്ണാദുരൈയെന്ന നേതാവിനെയും ദ്രാവിഡ രാഷ്ട്രീയത്തിനു സമ്മാനിച്ചു. അന്ന് എം.കരുണാനിധി സ്കൂൾ വിദ്യാർഥിയാണ്. തിരുവാരൂരിലെ സ്കൂളിൽ ഹിന്ദിക്കെതിരെ സഹപാഠികളെ സംഘടിപ്പിച്ചു. ഒരു ദിവസം ജാഥ നയിക്കുമ്പോൾ കരുണാനിധി വഴിയിൽ കണ്ടത് തന്റെ ഹിന്ദി അധ്യാപകനെയാണ്. അദ്ദേഹത്തിനും കൊടുത്തു ഹിന്ദി വിരുദ്ധ ലഘുലേഖ. അതിനു തനിക്കു ഭയമേ തോന്നിയില്ലെന്നാണ് സ്റ്റാലിന്റെ അച്ഛൻ ആ സംഭവത്തെക്കുറിച്ച് ആത്മകഥയിലെഴുതിയത്. ‘ഹിന്ദി തുലയട്ടെ, തമിഴ് നീണാൾ വാഴട്ടെ’ എന്ന മുദ്രാവാക്യമായിരുന്നത്രേ കലൈഞ്ജറുടെ ഞരമ്പുകളിലോടിയ വികാരം.
പിറ്റേന്നു ഹിന്ദി ക്ലാസിൽ അധ്യാപകൻ ബോർഡിൽ ഏതാനും ഹിന്ദിവാക്കുകളെഴുതി; വായിക്കാൻ കരുണാനിധിയോട് ആവശ്യപ്പെട്ടു. എന്താണതെന്നു മനസ്സിലാവുന്നില്ലെന്നു പറഞ്ഞ കരുണാനിധി, ക്ഷുഭിതനായ അധ്യാപകനിൽനിന്ന് അടിവാങ്ങി; അന്നു മുതൽ ഹിന്ദി ക്ലാസിൽ കയറുന്നതും അവസാനിപ്പിച്ചു. പറയാനാണെങ്കിൽ സ്റ്റാലിന് അങ്ങനെയൊരു വേദനയുടെ പൈതൃകവുമുണ്ട്. 1963ൽ, ഹിന്ദിക്കൊപ്പം ഇംഗ്ലിഷിന്റെ ഉപയോഗം നിലനിർത്തി പാർലമെന്റ് ഒൗദ്യോഗിക ഭാഷാനിയമം പാസാക്കി.
എങ്കിലും, ഹിന്ദിയെക്കുറിച്ച് തമിഴ്നാട്ടുകാരുടെ ആശങ്ക തീർന്നില്ല. 1967ൽ ആണ് തമിഴ്നാട്ടിൽ കോൺഗ്രസിന് ഇനിയും എഴുന്നേൽക്കാൻ സാധിക്കാത്ത വീഴ്ചയുണ്ടാകുന്നത്. ഒൗദ്യോഗിക ഭാഷാനിയമത്തിലെ വ്യവസ്ഥകൾ തമിഴ്നാടിനു മാത്രം ബാധകമാകില്ലെന്ന് 1976ൽ കേന്ദ്രം ചട്ടമുണ്ടാക്കി. ചട്ടത്തിലെ ഈ പ്രത്യേകതയും എടുത്തുപറഞ്ഞാണ് കഴിഞ്ഞ ദിവസം സ്റ്റാലിൻ പ്രധാനമന്ത്രിക്കു കത്തെഴുതിയത്. രണ്ടു ഭാഷകൾ മാത്രമെന്ന നയവും സാമൂഹികനീതിയുമാണ് തമിഴ്നാട് നേടിയ പുരോഗതിയുടെ അടിത്തറയെന്നു കത്തിൽ എടുത്തുപറയുകയുമുണ്ടായി.
തമിഴ്നാടു പിടിക്കാൻ ഹിന്ദു മുന്നണിയിലൂടെയാണ് ആദ്യം ആർഎസ്എസ് ശ്രമിച്ചത്. അതു ഫലിച്ചില്ല. കേന്ദ്രത്തിലെ അധികാരംകൂടി ചേർത്തുള്ള ശ്രമമാണ് ബിജെപി കുറെ വർഷങ്ങളായി നടത്തുന്നത്, രണ്ടു രീതിയിൽ. ഒരുവശത്ത്, തമിഴ്നാട്ടിൽനിന്നു ചെങ്കോലെടുത്തുകൊണ്ടുവന്ന് ലോക്സഭയിൽ സ്ഥാപിച്ചു വണങ്ങി; മാമല്ലപുരത്ത് ഷി ചിൻപിങ്ങിനെ കൊണ്ടുപോയപ്പോൾ നരേന്ദ്ര മോദി തമിഴ്‌രീതിയിൽ വസ്ത്രമുടുത്തു; മോദിയുടെ മണ്ഡലമായ വാരാണസിയിൽ കാശി തമിഴ്സംഗമം നടത്തി, തമിഴിനെ ആദിഭാഷകളിലൊന്നെന്നു പുകഴ്ത്തി.
മറുവശത്ത്, കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പുകാലത്ത് കച്ചത്തീവ് വിഷയം പെട്ടെന്നെടുത്തിട്ട് കോൺഗ്രസുമായി ചേർത്തുവച്ച് ഡിഎംകെയെ പൂട്ടാൻ ശ്രമിച്ചു. ഗവർണർ ആർ.എൻ.രവി, ഏതൊരു പ്രതിപക്ഷഭരണ സംസ്ഥാനത്തെയും ഗവർണറെക്കാൾ ഉത്സാഹത്തോടെ ഉടക്കുവിവാദങ്ങൾ സൃഷ്ടിച്ചു. സനാതനധർമ വിഷയത്തിൽ ഉദയനിധി സ്റ്റാലിൻ നൽകിയ സംഭാവന മുതലാക്കാനും ബിജെപി ശ്രമിച്ചുനോക്കി. അതൊന്നും ഏശാതെ വന്നപ്പോൾ, നയംപറഞ്ഞ് വിദ്യാഭ്യാസ ഫണ്ട് തടഞ്ഞു. അതും പാളിയത്, സ്റ്റാലിൻ അതിനെ ഹിന്ദിയുമായി കൂട്ടിക്കെട്ടിയപ്പോഴാണ്.
വികാരരാഷ്ട്രീയത്തിന്റെ മത്സരത്തിൽ ഏകപക്ഷീയമായി ഗോളുകളടിച്ച് ജയിച്ചുശീലിച്ച ബിജെപിക്കു തമിഴ്നാട്ടിൽ നിലംതൊടാൻ പറ്റുന്നില്ല. ഭാഷ പ്രശ്നംതന്നെയാണെന്നും തങ്ങൾ ഹിന്ദിക്കാര്യം പറയുമ്പോൾ ഉത്തരേന്ത്യൻ പാർട്ടിയെന്ന പ്രതീതി പൊങ്ങിവരുന്നുവെന്നും ഡൽഹിയിലെ ബിജെപിക്കാർ സമ്മതിക്കുന്നു. പാർട്ടിക്കു ദക്ഷിണേന്ത്യയിൽനിന്ന് അധ്യക്ഷനെ വാഴിച്ചാൽ പരിഹാരമാകുമോയെന്ന ആലോചനപോലുമുണ്ടായിട്ടുണ്ട്. തമിഴ്നാട്ടിൽ ഹിന്ദിക്കു ഭാഷാപരം മാത്രമല്ല, ജാതിപരമായ മാനങ്ങളുമുണ്ടെന്നും തമിഴ് സംരക്ഷണം സംസ്ഥാനത്തെ സ്വാഭിമാന പ്രസ്ഥാനത്തിന്റെ ഭാഗമാണെന്നും ചരിത്രം വായിച്ച് അവർ മനസ്സിലാക്കുന്നു. പാർട്ടിയുടെ സംസ്ഥാന അധ്യക്ഷൻ കെ.അണ്ണാമലൈ സ്വയം ചാട്ടവാറുകൊണ്ടടിച്ചതുകൊണ്ട് അദ്ദേഹത്തിനു വേദനിച്ചതിൽ കവിഞ്ഞൊരു പ്രയോജനമുണ്ടായില്ലെന്ന വിലയിരുത്തലുമുണ്ട്.
ഫെഡറലിസം, കേന്ദ്രാധിപത്യം തുടങ്ങിയവ പറഞ്ഞ് മോദി സർക്കാരിനെ എതിർക്കുന്നതിനൊപ്പം ജാതിക്കാര്യങ്ങളും ഭാഷയുൾപ്പെടെയുള്ള സംസ്കാരവിഷയങ്ങളും പറഞ്ഞ് ആർഎസ്എസ് ആശയങ്ങളെയും സമർഥമായി പ്രതിരോധിക്കുന്ന രാഷ്ട്രീയത്തിലാണ് ഇപ്പോൾ സ്റ്റാലിൻ മറ്റേതു പ്രതിപക്ഷ മുഖ്യമന്ത്രിയെയുംകാൾ വിജയിച്ചുനിൽക്കുന്നത്. ലോക്സഭാ മണ്ഡല പുനഃക്രമീകരണത്തിന്റെ വിഷയത്തിൽ കേന്ദ്രത്തിനെതിരെ സംഘടിക്കാൻ പ്രതിപക്ഷ മുഖ്യമന്ത്രിമാരെ മാത്രമല്ല, ഒഡീഷയിലെ ബിജെപി മുഖ്യമന്ത്രിയെയും അദ്ദേഹം ക്ഷണിച്ചിരിക്കുന്നു. എന്നാൽ, ദേശീയ നേതാവാകാനൊട്ട് താൽപര്യവുമില്ല. തമിഴ്നാടുപോലെ, സ്റ്റാലിന്റെ രാഷ്ട്രീയയുക്തിയും ബിജെപിയെ കുഴപ്പിക്കുന്നു.