വ്യാപാരയുദ്ധം തിരിച്ചടിക്കും; അമേരിക്ക സാമ്പത്തിക മാന്ദ്യത്തിലേക്കെന്നും സംശയം; കുറയുമോ ട്രംപിന്റെ ശൗര്യം?

നീണ്ടുപോകുന്ന അനിശ്‌ചിതത്വം. അതേസമയം, പ്രതീക്ഷ നൽകുന്ന കണക്കുകളും നിരീക്ഷണങ്ങളും. വിരുദ്ധ സാഹചര്യങ്ങൾ തീർത്തിരിക്കുന്ന വിഷമസന്ധിയിൽ വഴിയറിയാനാകാതെ പരിമിതമായ നിലവാരത്തിലെ കയറ്റിറക്കങ്ങളിൽ കുടുങ്ങിക്കിടക്കുകയാണ് ഓഹരി വിപണി. അനിശ്‌ചിതത്വത്തിനു കാരണം ഒന്നേയൊന്നു മാത്രം: അമേരിക്ക. പ്രതീക്ഷയ്‌ക്കുള്ള കാരണങ്ങൾ ഏറെയുണ്ട്: ഭക്ഷ്യോൽപന്നങ്ങൾ ഉൾപ്പെടെയുള്ളവയുടെ ചില്ലറ വിലക്കയറ്റത്തെ അടിസ്‌ഥാനമാക്കിയുള്ള പണപ്പെരുപ്പ നിരക്കിലെ തുടരുന്ന ഇടിവ്, വ്യവസായോൽപാദന സൂചികയിലെ വർധന, വായ്‌പ നിരക്കുകൾ വീണ്ടും കുറയ്‌ക്കാനാകുന്ന സാഹചര്യം, ഡോളർ – രൂപ വിനിമയ നിരക്കിൽ ഏറെക്കുറെ കൈവന്നിരിക്കുന്ന സ്‌ഥിരത, ക്രൂഡ് ഓയിലിന്റെ രാജ്യാന്തര വിലയിലെ കുറവ്, ഇന്ത്യൻ വിപണിയുടെ സാധ്യതകൾ സംബന്ധിച്ച് ആഗോള തലത്തിൽ സാന്നിധ്യമുള്ള ധനസേവനദാതാക്കളിൽനിന്നുള്ള നിരീക്ഷണങ്ങൾ എന്നിങ്ങനെ.

അനിശ്‌ചിതത്വത്തിനു കാരണം ഒന്നു മാത്രമാണെങ്കിലും പ്രതീക്ഷയ്‌ക്കുള്ള എല്ലാ കാരണങ്ങളുടെയും പ്രസക്‌തി നഷ്‌ടപ്പെടുത്താൻ അതു മതിയാകും. പ്രസിഡന്റ് ട്രംപ് തുടങ്ങിവച്ചിട്ടുള്ള വ്യാപാരയുദ്ധം ലോകവിപണികളിലാകെ അനിശ്‌ചിതത്വം സൃഷ്‌ടിച്ചിട്ടുണ്ട്. യുഎസ് വിപണിക്കു പോലും രക്ഷയില്ലെന്നാണല്ലോ കഴിഞ്ഞ ആഴ്‌ച നാസ്‌ഡക് സൂചികയ്‌ക്കു നേരിട്ട 10% കവിഞ്ഞ ഇടിവു വ്യക്‌തമാക്കിയത്. ആ സ്‌ഥിതിക്ക് ഇന്ത്യൻ വിപണിയുടെ നില എത്രയോ ഭേദമാണ്. എന്നാൽ ഇന്ത്യയിൽനിന്നുള്ള ഉൽപന്നങ്ങൾക്കു പകരച്ചുങ്കം ഏർപ്പെടുത്തിയാൽ വിപണിയിലുണ്ടായേക്കാവുന്ന ആഘാതം എത്രയെന്നറിയാൻ ട്രംപ് പ്രഖ്യാപിച്ചിട്ടുള്ള ഏപ്രിൽ രണ്ട് എന്ന ‘ഡെഡ്‌ലൈൻ’ എത്തുകതന്നെ വേണം.
∙ ട്രംപിന്റെ ശൗര്യം ഫലിക്കാതാകുമോ?
ആശങ്കയ്‌ക്കിടയിലും ആശ്വാസത്തിനു ചില്ലറ വക കാണുന്നുണ്ട്. വ്യാപാരയുദ്ധം തിരിച്ചടിയായേക്കുമെന്നും അതു സാമ്പത്തിക മാന്ദ്യത്തിലേക്കു പോലും അമേരിക്കയെ കൊണ്ടെത്തിക്കുമെന്നും സംശയം ബലപ്പെടുകയാണ്. ഇതു ട്രംപിന്റെ ശൗര്യം ശമിപ്പിച്ചേക്കാൻ ഇടയാക്കിയേക്കും. തീരുവ സംബന്ധിച്ച് ഇന്ത്യയും യുഎസുമായി നടത്തിവരുന്ന കൂടിയാലോചനകൾ ഇന്ത്യയ്‌ക്കു കാര്യമായ ദോഷമില്ലാത്തവിധം ഒത്തുതീർപ്പിലെത്താനുള്ള സാധ്യതയും തെളിഞ്ഞുവരുന്നു.
∙ ദൃഢീകരണത്തിന്റെ ലക്ഷണങ്ങൾ
വിപണിയുടെ പൊതുവികാരം കാര്യമായി മെച്ചപ്പെടുന്നില്ലെങ്കിലും ദൃഢീകരണത്തിന്റെ ലക്ഷണങ്ങൾ പ്രകടമാകുന്നുണ്ട്. അതേസമയം, വിപണിയിലുള്ള വിശ്വാസം പൂർണമായും വീണ്ടെടുക്കാൻ കഴിഞ്ഞിട്ടില്ലാത്തതിനാൽ ബഹുഭൂരിപക്ഷം നിക്ഷേപകരും അറച്ചുനിൽപാണ്. നഷ്‌ടസഹനശേഷി കൂടിയ തോതിലുള്ളവർപോലും വളരെ കരുതലോടെയുള്ള ഇടപാടുകളാണു താൽപര്യപ്പെടുന്നത്. അതുകൊണ്ടാണു കഴിഞ്ഞ ആഴ്‌ച വില സൂചിക 250 – 35 0നിലവാരത്തിനുള്ളിലെ കയറ്റിറക്കങ്ങളിൽ ഒതുങ്ങിപ്പോയത്.
നിഫ്റ്റി 22,397.2 പോയിന്റിൽ അവസാനിച്ച കഴിഞ്ഞ ആഴ്ച സെൻസെക്സ് 73,828.91 നിലവാരത്തിൽ ഒതുങ്ങി. മിക്ക വ്യവസായ മേഖലകളിൽനിന്നുള്ള ഓഹരികളിലും നഷ്ടമായിരുന്നു. ഐടി, ഓട്ടോ, റിയൽറ്റി മേഖലകളിൽനിന്നുള്ള ഓഹരികളിലായിരുന്നു കൂടുതൽ നഷ്ടം. ധനസേവന മേഖലയിൽനിന്നും ഔഷധ നിർമാണ രംഗത്തുനിന്നുമുള്ള ഓഹരികൾക്കു പിടിച്ചുനിൽക്കാനായി. ഇടത്തരം, ചെറുകിട ഓഹരികളിലെ വിലയിടിവ് 2.15% – 4% ആയിരുന്നു. നിക്ഷേപകരുടെ ആസ്തി മൂല്യത്തിലുണ്ടായ ആകെ നഷ്ടം 1,71,623.67 കോടി രൂപ.
∙ സ്വീകാര്യം ‘സെൽ ഓൺ റൈസ്’ തന്ത്രം
നിഫ്റ്റിയുടെ ഇപ്പോഴത്തെ നിലവാരം 100 ആഴ്ചയിലെ ചലന ശരാശരിയായ 22,000 പോയിന്റിനു മുകളിലാണെങ്കിലും 21 ദിന ചലന ശരാശരിക്കു താഴെയുമാണ്. ഈ സാഹചര്യത്തിൽ ‘സെൽ ഓൺ റൈസ്’ തന്ത്രമായിരിക്കും സ്വീകാര്യം എന്നാണു സാങ്കേതികാടിസ്ഥാനത്തിലുള്ള വിലയിരുത്തൽ സൂചിപ്പിക്കുന്നത്. ആപേക്ഷിക ദാർഢ്യ സൂചിക (ആർഎസ്ഐ) ദ്വൈവാര ചലന ശരാശരി (എസ്എംഎ) യായ 38 നു താഴെയാണെന്നതു വിപണിയുടെ ചലന ശേഷിയിലെ ദൗർബല്യമാണു വെളിപ്പെടുത്തുന്നതെന്നും സാങ്കേതിക വീക്ഷണം വ്യക്തമാക്കുന്നു. നിഫ്റ്റിക്ക് 22,300 പോയിന്റ് പിന്തുണയുടേതാണ്. ആ നിലവാരം നിലനിർത്താനായില്ലെങ്കിൽ 22,000 പോയിന്റ് വരെ താഴാം. 22,630 നിർണായകമായ പ്രതിരോധ നിലവാരമാണെന്നു കരുതാം. അതു പിന്നിടാനായാൽ 22,800ൽ തടസ്സം പ്രതീക്ഷിച്ചാൽമതി.
∙ പണപ്പെരുപ്പവും വിദേശ നാണ്യ ശേഖരവും
ഈ ആഴ്ച പുറത്തുവരുന്ന പ്രധാന കണക്കുകൾ ഇവയുടേതാണ്: മൊത്ത വിലയിലെ കയറ്റത്തെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ നിരക്ക് മാർച്ച് 17ന്; വിദേശനാണ്യ ശേഖരത്തിന്റെ കണക്ക് മാർച്ച് 21ന്.