പുതിയ സിനിമയുടെ പേരിലും രാഷ്ട്രീയം ഒളിപ്പിച്ച് വിജയ്; എത്ര വോട്ടുകിട്ടുമെന്ന് ‘തെളിഞ്ഞു’; ടാസ്മാക്കിൽ കയറി കേന്ദ്രവും
കത്തിരിക്കാലത്തെ കത്തുന്ന ചൂട് പടരാൻ ഇനിയും ആഴ്ചകളുണ്ടെങ്കിലും, വിവാദച്ചൂടിൽ വിയർക്കുകയാണു തമിഴക രാഷ്ട്രീയം. അധികാരക്കളത്തിലെ മുഖ്യകഥാപാത്രങ്ങൾ അടുത്ത കരുനീക്കങ്ങൾക്ക് ആലോചനകൾ തുടരുമ്പോൾ, ചെറുവേഷങ്ങളിൽ ഒതുങ്ങിയവർ തിരിച്ചുവരവിനു പഴുതു തേടുന്നു. നിയമസഭാ തിരഞ്ഞെടുപ്പിന് ഒരു വർഷം മാത്രം; തമിഴ് രാഷ്ട്രീയത്തിൽ ഇനി കാണാനിരിക്കുന്ന കാഴ്ചകൾക്ക് ഒരു പക്ഷേ, സിനിമാക്കഥകളെക്കാൾ നാടകീയതയുണ്ടാകും. രാജ്യത്തെ മികച്ച മുഖ്യമന്ത്രിമാരിൽ ഒരാളെന്നു വിശേഷിപ്പിക്കപ്പെടുന്ന എം.കെ.സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡിഎംകെ സർക്കാരിനെ ഉലയ്ക്കാനുള്ളതൊന്നും നാലു വർഷത്തിനിടെ ഉണ്ടായിട്ടില്ല. തമിഴ്നാടിനെതിരെയുള്ള കേന്ദ്ര നീക്കങ്ങൾക്കു തടയിടാനും എതിർവിഭാഗത്തിൽ നിന്നുള്ളവരുടേതടക്കം പിന്തുണ ഉറപ്പിക്കാനും സ്റ്റാലിനായി. തമിഴ്നാടിനൊരു പ്രശ്നമുണ്ടായാൽ ബിജെപി ഒഴികെയുള്ള മറ്റു പ്രധാന പ്രതിപക്ഷ കക്ഷികളെല്ലാം അദ്ദേഹത്തിനൊപ്പം നിൽക്കും. ദേശീയ വിദ്യാഭ്യാസനയത്തെച്ചൊല്ലിയുള്ള വിവാദം ഉദാഹരണം. നയം അംഗീകരിക്കാത്ത തമിഴ്നാടിനു ഫണ്ട് തരില്ലെന്നു കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ പറഞ്ഞതോടെ തമിഴകം ഇളകി. തമിഴ്നാടിന്റെ ദ്വിഭാഷാ നയം മാറ്റില്ലെന്നു പ്രധാനമന്ത്രിയെ വരെ അറിയിച്ചു. എന്നിട്ടും അരിശം തീരാതെ, ബജറ്റ് രേഖയിൽനിന്നടക്കം ഹിന്ദി കലർന്ന രൂപാചിഹ്നത്തെ പുറത്താക്കി. വിരട്ടലും വിലപേശലും ഇങ്ങോട്ടുവേണ്ട എന്ന ശൈലിയിൽ തിരിച്ചടിച്ചു. കേന്ദ്രഫണ്ടില്ലെങ്കിലും കാര്യങ്ങൾ നടത്തിക്കാണിക്കാമെന്നു സർക്കാർ

കത്തിരിക്കാലത്തെ കത്തുന്ന ചൂട് പടരാൻ ഇനിയും ആഴ്ചകളുണ്ടെങ്കിലും, വിവാദച്ചൂടിൽ വിയർക്കുകയാണു തമിഴക രാഷ്ട്രീയം. അധികാരക്കളത്തിലെ മുഖ്യകഥാപാത്രങ്ങൾ അടുത്ത കരുനീക്കങ്ങൾക്ക് ആലോചനകൾ തുടരുമ്പോൾ, ചെറുവേഷങ്ങളിൽ ഒതുങ്ങിയവർ തിരിച്ചുവരവിനു പഴുതു തേടുന്നു. നിയമസഭാ തിരഞ്ഞെടുപ്പിന് ഒരു വർഷം മാത്രം; തമിഴ് രാഷ്ട്രീയത്തിൽ ഇനി കാണാനിരിക്കുന്ന കാഴ്ചകൾക്ക് ഒരുപക്ഷേ, സിനിമാക്കഥകളെക്കാൾ നാടകീയതയുണ്ടാകും.
∙ തലൈവർ തുണൈ
രാജ്യത്തെ മികച്ച മുഖ്യമന്ത്രിമാരിൽ ഒരാളെന്നു വിശേഷിപ്പിക്കപ്പെടുന്ന എം.കെ.സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡിഎംകെ സർക്കാരിനെ ഉലയ്ക്കാനുള്ളതൊന്നും നാലു വർഷത്തിനിടെ ഉണ്ടായിട്ടില്ല. തമിഴ്നാടിനെതിരെയുള്ള കേന്ദ്ര നീക്കങ്ങൾക്കു തടയിടാനും എതിർവിഭാഗത്തിൽ നിന്നുള്ളവരുടേതടക്കം പിന്തുണ ഉറപ്പിക്കാനും സ്റ്റാലിനായി. തമിഴ്നാടിനൊരു പ്രശ്നമുണ്ടായാൽ ബിജെപി ഒഴികെയുള്ള മറ്റു പ്രധാന പ്രതിപക്ഷ കക്ഷികളെല്ലാം അദ്ദേഹത്തിനൊപ്പം നിൽക്കും. ദേശീയ വിദ്യാഭ്യാസനയത്തെച്ചൊല്ലിയുള്ള വിവാദം ഉദാഹരണം. നയം അംഗീകരിക്കാത്ത തമിഴ്നാടിനു ഫണ്ട് തരില്ലെന്നു കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ പറഞ്ഞതോടെ തമിഴകം ഇളകി. തമിഴ്നാടിന്റെ ദ്വിഭാഷാ നയം മാറ്റില്ലെന്നു പ്രധാനമന്ത്രിയെ വരെ അറിയിച്ചു. എന്നിട്ടും അരിശം തീരാതെ, ബജറ്റ് രേഖയിൽനിന്നടക്കം ഹിന്ദി കലർന്ന രൂപാചിഹ്നത്തെ പുറത്താക്കി. വിരട്ടലും വിലപേശലും ഇങ്ങോട്ടുവേണ്ട എന്ന ശൈലിയിൽ തിരിച്ചടിച്ചു. കേന്ദ്രഫണ്ടില്ലെങ്കിലും കാര്യങ്ങൾ നടത്തിക്കാണിക്കാമെന്നു സർക്കാർ വെല്ലുവിളിച്ചിട്ടുമുണ്ട്.
ഡിഎംകെ ആസ്ഥാനമായ അറിവാലയം ഇടിച്ചുനിരത്തുമെന്നു വെല്ലുവിളിച്ച ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.അണ്ണാമലൈയോട് ധൈര്യമുണ്ടെങ്കിൽ സമീപത്തെ റോഡ് വരെയെങ്കിലും വരാൻ ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ വെല്ലുവിളിച്ചു. പിന്നാലെ ഡിഎംകെ പ്രധാനമന്ത്രിക്കെതിരെയും ബിജെപി സ്റ്റാലിനെതിരെയും ‘ഗെറ്റ് ഔട്ട്’ ഹാഷ്‌ടാഗ് പ്രചാരണവും തുടങ്ങി.
ജനസംഖ്യയുടെ അടിസ്ഥാനത്തിൽ ലോക്സഭാ മണ്ഡല പുനർനിർണയം നടത്താനുള്ള നീക്കത്തിലും കേന്ദ്രത്തിനെതിരെ മുന്നിലുണ്ട് തമിഴ്നാട്. ഇതും സ്റ്റാലിൻ ആയുധമാക്കിയതോടെ, അത്തരത്തിലൊരു നീക്കമില്ലെന്നു കേന്ദ്രമന്ത്രി അമിത് ഷായ്ക്കു വിശദീകരിക്കേണ്ടി വന്നു. സർവകക്ഷിയോഗം വിളിച്ച സ്റ്റാലിൻ ഈ വിഷയത്തിലും പ്രതിപക്ഷ പിന്തുണ ഉറപ്പിച്ചു. വീണ്ടും തമിഴ്നാട്ടിലെത്തിയ അമിത് ഷാ, പ്രഫഷനൽ കോഴ്സുകളും തമിഴിലാക്കാൻ വെല്ലുവിളിച്ചെങ്കിലും തമിഴ്സ്നേഹത്തെക്കുറിച്ച് ഇങ്ങോട്ടു പഠിപ്പിക്കാൻ വരേണ്ടെന്നായി ഡിഎംകെ. ബിജെപി ഇതര മുഖ്യമന്ത്രിമാരെയും രാജ്യത്തെ മറ്റു മുതിർന്ന നേതാക്കളെയും ഉൾപ്പെടുത്തി മാർച്ച് 22നു വൻസമ്മേളനം ചെന്നൈയിൽ നടത്താനിരിക്കുകയാണ് സ്റ്റാലിൻ.
തമിഴ്നാടിന്റെ ‘അമ്മ’ പദവി ജയലളിതയ്ക്കാണെങ്കിൽ ‘അപ്പ’ (പിതാവ്) പദവിയിലേക്കു സ്റ്റാലിനെ ഉയർത്തിക്കാട്ടുകയാണ് ഡിഎംകെ. വിദ്യാഭ്യാസ ധനസഹായവിതരണത്തിനിടെ കോളജ് വിദ്യാർഥിനിയാണ് സ്റ്റാലിനെ ആദ്യം ‘അപ്പ’ എന്നു വിശേഷിപ്പിച്ചത്. തുടർന്ന് പല പരിപാടികളിലും സ്റ്റാലിന് ആ പരിവേഷം നൽകാൻ ഡിഎംകെ ശ്രദ്ധിക്കുന്നു.
∙ സഖ്യത്തിൽ പുകയോ?
പാർട്ടിയെയും സഖ്യകക്ഷികളെയും ഒന്നിച്ചുകൊണ്ടുപോകുന്നതിൽ സ്റ്റാലിനുള്ള മിടുക്കും പലതവണ കണ്ടതാണ്. പാർട്ടിയുടെയും ഭരണത്തിന്റെയും തലപ്പത്ത് മകൻ ഉദയനിധിയെത്തിയപ്പോൾ അസ്വാരസ്യങ്ങളുണ്ടായില്ലെന്നതു പ്രധാനതെളിവ്. മുന്നണിയിലെത്തിയ മക്കൾ നീതി മയ്യം നേതാവ് കമൽഹാസൻ ഉടൻ രാജ്യസഭയിലേക്കെത്തും. സഖ്യകക്ഷിയായ സിപിഎം ഇതിനിടെ, സാംസങ്ങിലെ സിഐടിയു സമരത്തിലൂടെ ഡിഎംകെയെ അസ്വസ്ഥരാക്കി. നിക്ഷേപസൗഹൃദമെന്നു പേരുകേട്ട സംസ്ഥാനത്തുണ്ടായ സമരം ഒടുവിൽ സർക്കാരിന്റെ കടുത്ത സമ്മർദത്തെത്തുടർന്നാണ് അവസാനിപ്പിച്ചത്. സർക്കാരിനെ വിമർശിച്ച സിപിഎം സംസ്ഥാന സെക്രട്ടറി കെ.ബാലകൃഷ്ണനു പദവി ഒഴിയേണ്ടിവന്നതു സ്റ്റാലിന്റെ വിജയവുമായി.
∙ വിജയ് സിനിമ വിജയിക്കുമോ?
സർവം സിനിമ എന്ന തരത്തിലാണു തമിഴക വെട്രി കഴകത്തിന്റെയും (ടിവികെ) പാർട്ടി തലൈവർ നടൻ വിജയ്‌യുടെയും പോക്ക്. ഡിഎംകെയെയും ബിജെപിയെയും ശത്രുക്കളായി പ്രഖ്യാപിച്ചെങ്കിലും നയങ്ങളെല്ലാം ദ്രാവിഡ പാർട്ടികളുടേതുതന്നെ. കേന്ദ്ര – സംസ്ഥാന ഭാഷാതർക്കത്തെ ‘നഴ്സറി കുട്ടികളുടെ വഴക്ക്’ എന്നാണു വിജയ് കളിയാക്കിയത്. പ്രസംഗങ്ങൾ എല്ലാം സിനിമാസ്റ്റൈലിലാണ്. പാർട്ടിയുടെ ഒന്നാം വാർഷികത്തിൽ ബിജെപി – ഡിഎംകെ അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയമെന്നാരോപിച്ച്, ‘വാട്ട് ബ്രോ, ദിസ് ഈസ് റോങ് ബ്രോ’ എന്നായിരുന്നു പരിഹാസം. തിരഞ്ഞെടുപ്പു തന്ത്രജ്ഞൻ പ്രശാന്ത് കിഷോറിനാണ് ഉപദേശക പദവി. 20% വോട്ട് ടിവികെ നേടുമെന്നു പ്രശാന്ത് പ്രഖ്യാപിച്ചുകഴിഞ്ഞു. മുഖ്യപ്രതിപക്ഷമായ അണ്ണാഡിഎംകെയെ നോവിക്കാതിരിക്കാൻ വിജയ് ശ്രദ്ധിക്കുന്നുണ്ടെങ്കിലും ആരുമായും സഖ്യമില്ലെന്നാണ് നിലപാട്. വിജയ്‌യുടെ പുതിയ സിനിമയുടെ പേരിലുമുണ്ട് രാഷ്ട്രീയ കൗതുകം; ജനനായകൻ.
∙ താമര ആരുടെ കയ്യിൽ?
സംസ്ഥാന അധ്യക്ഷൻ കെ.അണ്ണാമലൈയുടെ 3 വർഷ കാലാവധി അവസാനിച്ചതിനെത്തുടർന്നു പുതിയ അധ്യക്ഷനെ കാത്തിരിക്കുകയാണു ബിജെപി. മുതിർന്ന നേതാവ് നൈനാർ നാഗേന്ദ്രൻ, മഹിളാ മോർച്ച ദേശീയ അധ്യക്ഷ വാനതി ശ്രീനിവാസൻ എന്നിവരുടെ പേര് ഉയരുന്നുണ്ട്. ഇരുവരും എംഎൽഎമാരുമാണ്. അണ്ണാഡിഎംകെയുമായി സഖ്യത്തിലായിരുന്നപ്പോൾ എംഎൽഎ സ്ഥാനത്തെത്തിയ ഇരുവരും പഴയസഖ്യം വേണമെന്ന നിലപാടുള്ളവരാണ്. എന്നാൽ, പാർട്ടി ഒറ്റയ്ക്കു മുന്നോട്ടു പോകണമെന്നാണ് അണ്ണാമലൈയുടെ വാദം. അണ്ണാമലൈയ്ക്കു മറ്റൊരു പദവി നൽകി, അണ്ണാഡിഎംകെയുമായി ചേർന്നു പോകുന്ന പുതിയ അധ്യക്ഷനെ കണ്ടെത്തണമെന്ന ആവശ്യം ഉയർന്നിരുന്നു. എന്നാൽ, ഡിഎംകെയെ നിരന്തരം ആക്രമിച്ച് ബിജെപിയെ ശ്രദ്ധാകേന്ദ്രമായി നിലനിർത്തുന്ന അണ്ണാമലൈ അധ്യക്ഷനായി തുടരാനാണ് സാധ്യതയേറെ. പക്ഷേ, അതു പാർട്ടിക്കുള്ളിൽ പൊട്ടിത്തെറിയുണ്ടാക്കുമോയെന്നു നേതാക്കൾക്ക് ആശങ്കയുണ്ട്. ഡിഎംകെയെ താഴെയിറക്കും വരെ ചെരിപ്പിടില്ലെന്ന അണ്ണാമലൈയുടെ പ്രഖ്യാപനവും കോളജ് ക്യാംപസിലെ സ്ത്രീ പീഡനത്തിൽ പ്രതിഷേധിച്ച് സ്വയം ചാട്ടവാറടിച്ചതും സംസ്ഥാനത്തെ മറ്റു നേതാക്കളാരും ഏറ്റെടുത്തതുമില്ല.
∙ ആർക്കൊപ്പം തമിഴകം?
അതിശക്തമായ നിലയിലാണു ഡിഎംകെ നേതൃത്വം നൽകുന്ന സെക്കുലർ പ്രോഗ്രസീവ് അലയൻസ് (എസ്പിഎ). പ്രതിപക്ഷമില്ലാത്ത അവസ്ഥയാണെന്നു പറഞ്ഞാലും അതിശയോക്തിയില്ല. പലതായി പിളർന്ന അണ്ണാഡിഎംകെ കേസും ബഹളവുമായി നടക്കുന്നു. വി.കെ.ശശികലയും ടി.ടി.വി.ദിനകരനും പ്രസ്താവനകളിൽ മാത്രമായി ഒതുങ്ങി. ഇപ്പോൾ ലോക്സഭാ തിരഞ്ഞെടുപ്പു നടന്നാലും ഡിഎംകെ തന്നെ മുഴുവൻ സീറ്റും ജയിക്കുമെന്ന സർവേ റിപ്പോർട്ട് മറ്റു പാർട്ടികൾക്കുണ്ടാക്കിയ ഉൾക്കിടിലം ചെറുതല്ല. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ നേടിയതിനെക്കാൾ 10 ശതമാനത്തിലേറെ വോട്ട് കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഡിഎംകെ സഖ്യം നേടി. അണ്ണാഡിഎംകെ – ബിജെപി സഖ്യം പുനഃസ്ഥാപിച്ചാൽപോലും ഡിഎംകെയുടെ കരുത്ത് മറികടക്കാൻ പാടുപെടേണ്ടി വരും. വിജയ്‌യുടെ ടിവികെ എന്തദ്ഭുതം കാണിക്കുമെന്ന് കണ്ടുതന്നെയറിയണം. കേന്ദ്ര ഏജൻസികൾ വീണ്ടും തമിഴ്നാട്ടിൽ രംഗത്തിറങ്ങിയിട്ടുണ്ട്. മദ്യവിതരണ സംവിധാനമായ ടാസ്മാക്കിലാണ് ഒടുവിൽ കയറിയത്. 1000 കോടിയുടെ തട്ടിപ്പും കള്ളപ്പണം വെളുപ്പിക്കലും കണ്ടെത്തിയെന്നും അറിയിച്ചു. ലക്ഷ്യം വീണ്ടും വൈദ്യുതി – എക്സൈസ് മന്ത്രി വി.സെന്തിൽ ബാലാജിയാണെന്നു വ്യക്തം.
∙ മുന്നോട്ടുകുതിച്ച് നിക്ഷേപം
മൂന്നു വർഷത്തിനിടെ 9.74 ലക്ഷം കോടി രൂപയുടെ നിക്ഷേപങ്ങളാണു തമിഴ്നാട്ടിലെത്തിയത്. പുതിയ 27 ഫാക്ടറികൾ തുറന്നു. 31 ലക്ഷം പേർക്കു ജോലി ലഭിച്ചു. അതിവേഗം കുതിക്കുകയാണു വ്യവസായ മേഖല.
∙ തമിഴകത്തിന്റെ ‘അപ്പ’
തമിഴ്നാടിന്റെ ‘അമ്മ’ പദവി ജയലളിതയ്ക്കാണെങ്കിൽ ‘അപ്പ’ (പിതാവ്) പദവിയിലേക്കു സ്റ്റാലിനെ ഉയർത്തിക്കാട്ടുകയാണ് ഡിഎംകെ. വിദ്യാഭ്യാസ ധനസഹായവിതരണത്തിനിടെ കോളജ് വിദ്യാർഥിനിയാണ് സ്റ്റാലിനെ ആദ്യം ‘അപ്പ’ എന്നു വിശേഷിപ്പിച്ചത്. തുടർന്ന് പല പരിപാടികളിലും സ്റ്റാലിന് ആ പരിവേഷം നൽകാൻ ഡിഎംകെ ശ്രദ്ധിക്കുന്നു. മാതാപിതാക്കളും അധ്യാപകരും തമ്മിലുള്ള ആശയവിനിമയം മെച്ചപ്പെടുത്താൻ സർക്കാർ അവതരിപ്പിച്ച മൊബൈൽ ആപ്ലിക്കേഷന്റെ പേരും ‘അപ്പ’ എന്നാണ്.