വൻ ജലപാതങ്ങളെയും മഞ്ഞുമലകളെയും ചിറ്റരുവികളെയും നീർച്ചാലുകളെയും ഒരുപോലെ നെഞ്ചിലേറ്റിയ മഹാനദിയായിരുന്നു ഇന്ത്യൻ ദേശീയപ്രസ്ഥാനം. ചർക്കയും ഉപ്പും പദയാത്രകളും പിക്കറ്റിങ്ങും നൃത്തവും നാടകവും യക്ഷഗാനവും മാത്രമല്ല, അമ്പും വില്ലും വാളും പരിചയും തോക്കും ബോംബും പീരങ്കിയും വരെ ഒരേ ലക്ഷ്യത്തോടെ അതിൽ പങ്കാളികളായി. ആശയങ്ങളുടെയും ആയുധങ്ങളുടെയും ഈ മഹാപ്രവാഹത്തിൽ ചെറുവഞ്ചികളും ചങ്ങാടങ്ങളുമായി ഒറ്റയ്ക്കു തുഴയാനിറങ്ങിയ ചില മനുഷ്യരും ഉണ്ടായിരുന്നു. ഈ പോരാളികളിൽ പലരും പിന്നീട് പാടേ വിസ്മൃതരായി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഉഷ മേത്ത അതിലൊരാളാണ്. 22–ാം വയസ്സിൽ വീടു വിട്ടിറങ്ങിയ ആ ഗുജറാത്തി പെൺകുട്ടിയുടെ സാഹസികസ്വപ്നങ്ങളിൽനിന്നാണ് ‘റേഡിയോ’ എന്ന, ഇന്ത്യൻ ദേശീയപ്രസ്ഥാനത്തിന്റെ നൂതനവും ശക്തവുമായ ഒരായുധം പിറവിയെടുത്തത്. ‘കോൺഗ്രസ് റേഡിയോ’ എന്ന് പിന്നീട് പ്രശസ്തമായ ആ റേഡിയോ സ്റ്റേഷന്റെ രൂപീകരണത്തോടെ ഉഷ മേത്ത ‘റേഡിയോ ബെഹൻ’ എന്നറിയപ്പെട്ടു.

ADVERTISEMENT

തെക്കൻ ഗുജറാത്തിലെ സൂറത്തിനടുത്ത് 1920 മാർച്ച് 25നു ജനിച്ച ഉഷ മേത്ത കുട്ടിക്കാലത്ത് മഹാത്മാഗാന്ധിയെ നേരിൽ കണ്ടതുമുതലാണ് ദേശീയപ്രസ്ഥാനത്തിൽ താൽപര്യം കാണിച്ചുതുടങ്ങിയത്. ബോംബെയിലെത്തി കോളജ് വിദ്യാഭ്യാസം ആരംഭിച്ചതോടെ ഉഷ സ്വാതന്ത്ര്യസമരത്തിൽ സജീവമായി. 1942 ഓഗസ്റ്റ്‌ എട്ടിന് ഗോവാലിയാ ടാങ്ക് മൈതാനത്തു ഗാന്ധിജി നടത്തിയ പ്രസംഗത്തിൽനിന്നു പകർന്നുകിട്ടിയ അതിരറ്റ ഊർജവുമായി ക്യാംപസിലെത്തിയ ഉഷ, ക്വിറ്റ്‌ ഇന്ത്യാസമരത്തെ സഹായിക്കാൻ റേഡിയോ സ്റ്റേഷൻ ആരംഭിക്കണമെന്ന് അതിയായി ആഗ്രഹിച്ചു. ആ ആശയം സുഹൃത്തുക്കളായ വിത്തൽഭായ് കാക്കർ, വിത്തൽഭായ് ജാവേരി, ചന്ദ്രകാന്ത് ജാവേരി എന്നിവരുമായി പങ്കുവച്ചു.

ബ്രിട്ടിഷ് ഭരണത്തിനെതിരെ ‘ക്വിറ്റ് ഇന്ത്യ’ സമരം പ്രഖ്യാപിച്ച 1942 ഓഗസ്റ്റിലെ ഓൾ ഇന്ത്യ കോൺഗ്രസ് കമ്മിറ്റി യോഗത്തിൽ മഹാത്മാഗാന്ധിയും പ്രഥമ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്‌റുവും. (Photo by PRESS INFORMATION BUREAU ARCHIVE / AFP)

ചരിത്രത്തിലുടനീളം സമരങ്ങളും വിപ്ലവങ്ങളും പരാജയപ്പെടാനുള്ള കാരണങ്ങളിലൊന്ന് ആശയവിനിമയസംവിധാനങ്ങൾ ഇല്ലാത്തതായിരുന്നെന്ന തിരിച്ചറിവിൽനിന്നാണ് സ്വന്തമായി റേഡിയോപ്രക്ഷേപണം എന്ന ആശയത്തിലേക്ക് ഉഷ എത്തിയത്.

ആവേശഭരിതരായ ആ സുഹൃത്തുക്കൾ ‘ആസാദ് റേഡിയോ’ സാർഥകമാക്കാനുള്ള കൂട്ടായശ്രമങ്ങൾ ആരംഭിച്ചു. പണമില്ലാതെ ‘നാൽവർസംഘം’ ബുദ്ധിമുട്ടുന്നതു കണ്ടപ്പോൾ ഉഷയുടെ ഇളയമ്മ സ്ത്രീധനമായി കിട്ടിയ സ്വർണാഭരണങ്ങൾ നൽകി. അമച്വർ റേഡിയോ ലൈസൻസും ഉപകരണങ്ങളും കൈവശമുണ്ടായിരുന്ന നരിമാൻ പ്രിന്റർ എന്ന ബിസിനസുകാരൻ സഹായത്തിനെത്തി. സാമ്പത്തികനേട്ടം മാത്രമായിരുന്നു പ്രിന്ററുടെ ലക്ഷ്യമെങ്കിലും, ഉപകരണങ്ങളും ‘റേഡിയോ സ്റ്റേഷൻ’ സ്ഥാപിക്കാൻ പറ്റിയ ഒളിയിടവും സംഘടിപ്പിക്കാൻ അദ്ദേഹത്തിന്റെ സഹായം അനിവാര്യമായിരുന്നു. ഏറെ അലച്ചിലുകൾക്കുശേഷമാണ് ആംപ്ലിഫയറും മറ്റുപകരണങ്ങളും വാങ്ങിയതും ചൗപാത്തി കടൽത്തീരത്തിനടുത്തുള്ള പഴഞ്ചൻ കെട്ടിടത്തിന്റെ ഏറ്റവും മുകളിലുള്ള മുറിയിൽ സ്റ്റേഷൻ പ്രവർത്തനസജ്ജമാക്കിയതും.

1942 ഓഗസ്റ്റ്‌ 27ന് ആ സാഹസികസ്വപ്നം സാക്ഷാത്കരിക്കപ്പെട്ടു. അന്നു വൈകുന്നേരം 7.30ന്, ‘ദിസ്‌ ഈസ്‌ ദ് കോൺഗ്രസ് റേഡിയോ കോളിങ് ഓൺ 42.34 മീറ്റർ സംവേർ ഇൻ ഇന്ത്യ’ എന്ന ഉഷ മേത്തയുടെ വാക്കുകളോടെ റേഡിയോ പ്രക്ഷേപണം ആരംഭിച്ചു.

‘കോൺഗ്രസ് റേഡിയോ’ മാറ്റിമറിച്ചത് ഇന്ത്യൻ യുവാക്കളെ മാത്രമായിരുന്നില്ല; ഉഷയുടെ ജീവിതത്തെക്കൂടിയായിരുന്നു. ഒളിവുജീവിതത്തിന്റെയും പരക്കംപാച്ചിലിന്റെയും അശാന്തവും സംഘർഷഭരിതവുമായ വഴികളിലേക്ക് ഉഷയും കൂട്ടുകാരും പൊടുന്നനെ എടുത്തെറിയപ്പെട്ടു. പ്രക്ഷേപണകേന്ദ്രങ്ങൾ അടിക്കടി മാറ്റിയും തൽസമയപ്രക്ഷേപണത്തിനു പകരം റിക്കോർഡ് ചെയ്ത ബുള്ളറ്റിനുകൾ ഇറക്കിയും അവർ പൊലീസ് റെയ്ഡിനെ പ്രതിരോധിച്ചു.

ADVERTISEMENT

ചിറ്റഗോങ് മുതൽ പെഷാവർ വരെയും തിരുവിതാംകൂർ മുതൽ കശ്മീർ വരെയും നീണ്ട അനൗപചാരിക വാർത്താശൃംഖല ഉഷ സൃഷ്ടിച്ചെടുത്തു. മറ്റു ദേശീയ മാധ്യമങ്ങൾ സെൻസർഷിപ്പിനു വിധേയമായപ്പോൾ, ഉഷയുടെ ആവേശം തുളുമ്പുന്ന ബുള്ളറ്റിനുകളിൽനിന്നാണ് കൊളോണിയൽ ഭരണത്തിന്റെ മർദകസ്വഭാവം ജനങ്ങൾ മനസ്സിലാക്കിയത്. വിദൂരദേശത്ത് ഉഷയുടെ ശബ്ദത്തിനുവേണ്ടി കോരിത്തരിപ്പോടെ കാത്തിരുന്ന രമണീയമായ ആ കാലത്തെക്കുറിച്ച് ക്യാപ്റ്റൻ ലക്ഷ്മി വികാരഭരിതയായി ഓർമിക്കുന്നുണ്ട്. ദിവസവും ‘സാരേ ജഹാം സേ അച്ചാ’ കേൾപ്പിച്ചു തുടങ്ങുന്ന ബുള്ളറ്റിനുകൾ അവസാനിച്ചിരുന്നത് ‘വന്ദേമാതരം’ ചൊല്ലിയാണ്. ‘കോൺഗ്രസ് റേഡിയോ’ യുവാക്കളുടെ ആവേശമായതോടെ റാം മനോഹർ ലോഹ്യയും അച്യുത് പട്‌വർധനും ജയപ്രകാശ് നാരായണും അവരുടെ സഹായത്തിനെത്തി. സാമ്പത്തികബാധ്യത ലോഹ്യ ഏറ്റെടുത്തതോടെ ഉഷയുടെയും കൂട്ടുകാരുടെയും ശ്രദ്ധ വാർത്തയിൽ മാത്രമായി.

Photo from Archive

മഹാരാഷ്ട്രയിലെ കിർലോസ്കർവാടിയിലെ ഉരുക്കു തൊഴിലാളികളുടെ മഹാസമരവും നെല്ലൂരിലെ പൊലീസ് സ്റ്റേഷൻ ആക്രമണവും തിരു-കൊച്ചിയിലെ വിദ്യാർഥിസമരവും ഉഷയുടെ വാക്കുകളിലൂടെ ലക്ഷക്കണക്കിനു ജനങ്ങളിലേക്ക് എത്തി. മാത്രമല്ല, ഐൻസ്റ്റൈനും റൊമൈൻ റൊളാങ്ങും ലൂയി ഫിഷറും ഹാരൾഡ്‌ ലാസ്കിയും ഒക്കെ ഇന്ത്യൻ ജനത അനുഭവിക്കുന്ന നീതിനിഷേധത്തെക്കുറിച്ചു പറഞ്ഞ വാക്കുകളും പ്രക്ഷേപണം ചെയ്തു.

ആ റേഡിയോയ്ക്ക് അധികം ആയുസ്സുണ്ടായിരുന്നില്ല. കോൺഗ്രസ് റേഡിയോയുടെ വേരുകൾ തേടിയിറങ്ങിയ ബോംബെ പൊലീസ് 1942 നവംബർ 12ന് ആ ദൗത്യത്തിൽ വിജയിച്ചു. വന്ദേമാതരം പ്രക്ഷേപണം ചെയ്തുകൊണ്ടിരിക്കെ, അവർ ഉഷയെയും സുഹൃത്തുക്കളെയും അറസ്റ്റ് ചെയ്തു. പങ്കാളിയായിരുന്ന നരിമാൻ പ്രിന്ററിൽനിന്നാണ് പൊലീസിനു നിർണായകവിവരം കിട്ടിയത്. ‘ചർച്ചിലിന്റെ സാമ്രാജ്യം’ ശിഥിലീകരിക്കപ്പെടേണ്ടതിന്റെ അനിവാര്യതയെക്കുറിച്ചായിരുന്നു ഉഷയുടെ അവസാന ബുള്ളറ്റിൻ! .

ഉഷയും സുഹൃത്തുക്കളും നാലു വർഷത്തെ കഠിനതടവിനു ശിക്ഷിക്കപ്പെട്ടു. തിരഞ്ഞെടുപ്പിനെത്തുടർന്ന്, 1946ൽ മൊറാർജി ദേശായ് ബോംബെയിലെ ആഭ്യന്തരമന്ത്രിയായപ്പോൾ ആദ്യം വിട്ടയയ്ക്കപ്പെട്ട രാഷ്ട്രീയത്തടവുകാരി ഉഷയായിരുന്നു. പക്ഷേ, ദുരിതപൂർണമായ ജയിൽവാസം അവരുടെ ആരോഗ്യത്തെ ബാധിച്ചു. രാജ്യം മുഴുവൻ സ്വാതന്ത്ര്യം ആഘോഷിച്ച വേളയിലും അവർ രോഗക്കിടക്കയിലായിരുന്നു.

മണിഭവൻ ഗാന്ധി സംഗ്രഹാലയത്തിൽ ഉഷ മേത്ത. (Photo: Mani Bhavan)
ADVERTISEMENT

സജീവരാഷ്ട്രീയം ഉപേക്ഷിച്ച ഉഷ പിന്നീട് ഗാന്ധിയൻ പ്രസ്ഥാനങ്ങളിലും അക്കാദമികരംഗത്തും പ്രവർത്തിച്ചു. ദീർഘകാലം ബോംബെയിലെ ‘മണിഭവൻ ഗാന്ധി സംഗ്രഹാലയത്തിന്റെ’ സാരഥ്യം വഹിച്ച അവർ ഗാന്ധി സ്മരകനിധിയുടെയും ഗാന്ധി പീസ്‌ ഫൗണ്ടേഷന്റെയും അധ്യക്ഷയായിരുന്നു. 1998ൽ രാജ്യം പത്മവിഭൂഷൺ നൽകി ആദരിച്ചു.

സ്വയം നൂറ്റ ഖാദിസാരി ധരിച്ചിരുന്ന, ലളിതജീവിതം നയിച്ചിരുന്ന, അവിവാഹിതയായിരുന്ന ഉഷ മരണംവരെയും രാജ്യസ്നേഹം തന്നിൽ ജ്വലിപ്പിച്ചുനിർത്തി. 2000 ഓഗസ്റ്റ്‌ ഒൻപതിന് അവർ പതിവുപോലെ ഗോവാലിയ ടാങ്ക് മൈതാനത്തെത്തി ദേശീയപതാകയെ വന്ദിച്ചു. തിരികെ വീട്ടിലെത്തിയ ഉഷ പനി ബാധിച്ചു കിടപ്പിലായി. ആ കിടപ്പിൽനിന്ന് എഴുന്നേറ്റില്ല. ഓഗസ്റ്റ്‌ 11ന് അവർ ഓർമയായി.

രണ്ടരമാസം മാത്രമാണ് കോൺഗ്രസ് റേഡിയോ പ്രവർത്തിച്ചതെങ്കിലും, ഇന്ത്യൻജനതയിൽ സ്വാതന്ത്ര്യ സ്വപ്നങ്ങളുടെ അഗ്നി ഊതിയൂതി തെളിക്കാൻ ആ പ്രക്ഷേപണത്തിലൂടെ ഉഷയ്ക്കു കഴിഞ്ഞു. പക്ഷേ, ഇന്ത്യൻ രാഷ്ട്രീയം പ്രക്ഷുബ്ധമായിരുന്ന കാലത്ത്, ഒരു വാൽനക്ഷത്രത്തിന്റെ ക്ഷണികവെളിച്ചം പോലും കൂട്ടിനില്ലാതെ, രാജ്യസ്നേഹത്തിന്റെ ചെറുചങ്ങാടത്തിലേറി ഒഴുക്കിനെതിരെ നീങ്ങിയ ഉഷ മേത്തയെ ഇന്നും അധികമാരും അറിയില്ല.

English Summary:

Usha Mehta: the unsung hero of India's freedom struggle. Discover the incredible story of 'Radio Behan' and her clandestine Congress Radio station.