'നമുക്കുള്ള പ്രകൃതിവിഭവമാണ് വെള്ളം; ബ്ലീച്ചിങ് പൗഡറിടുന്ന കാലം കഴിഞ്ഞു; ജലക്ഷാമമുള്ള ഹൈദരാബാദിൽ ആരംഭിച്ചത് കേരളത്തിൽ പറ്റില്ലേ?'

ജലത്തിന്റെ കാര്യത്തിൽ കേരളം സമ്പന്നമാണ്. എങ്കിലും ശുദ്ധജലം ലഭിക്കാൻ ബുദ്ധിമുട്ടുന്ന സ്ഥലങ്ങൾ ഇപ്പോഴും ഇവിടെയുണ്ട്. കേരളത്തിന്റെ അയൽ സംസ്ഥാനങ്ങൾ ജലം അമൂല്യവസ്തുവായി കാണുമ്പോഴും മൊത്തം ജലലഭ്യതയുടെ കേവലം 10 മുതൽ 12 ശതമാനം മാത്രമാണ് നമ്മൾ ഉപയോഗിക്കുന്നത്. കൃത്യമായ പദ്ധതികൾ ഒരുക്കി ജലം പ്രയോജനപ്പെടുത്താൻ വർഷങ്ങൾ കഴിഞ്ഞിട്ടും നമുക്ക് പദ്ധതികളില്ലെന്നതുതന്നെ കാരണം. കേരളത്തിൽ കുടിവെള്ള ലഭ്യത ഉറപ്പാക്കാൻ പൊതുകിണറുകൾ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. കിണറുകളിൽ നെല്ലിപ്പടി സ്ഥാപിച്ച് കുടിവെള്ളം ശുദ്ധമാക്കാൻ നടത്തിയ ശ്രമങ്ങൾ വിജയകരമായിരുന്നു എന്നു ശാസ്ത്രീയമായും തെളിയിച്ചിട്ടുണ്ട്. നമ്മുടെ ജലസംരക്ഷണത്തിനെ കുറിച്ചുള്ള ചിന്തകൾ കേവലം സീസണലാണെന്ന് തുറന്നു പറയുകയാണ് 'കേരള വാട്ടർമാൻ' എന്ന വിശേഷണമുള്ള ജലശാസ്ത്രജ്ഞൻ ഡോ.ഇ.ജെ.ജയിംസ്. സംസ്ഥാനത്തെ നദികളിലെ ജലം ശാസ്ത്രീയമായി ഉപയോഗിക്കേണ്ടതിന്റെയും കാവേരിജലവിഹിതം പ്രയോജനപ്പെടുത്താനുമുളള സംസ്ഥാന ഉന്നതസമിതിയിലെ പഠനസമിതിയുടെ ചെയർമാൻ കൂടിയാണ് ഇദ്ദേഹം. ജലസംരക്ഷണം, പരിപാലനം, ഗുണനിലവാരം എന്നിവയിൽ ഒട്ടേറെ പ്രവർത്തനവും ഇടപെടലും നടത്തിയ ഡോ.ഇ.ജെ.ജയിംസ് മനോരമ ഓൺലൈൻ പ്രീമിയത്തിനു അനുവദിച്ച അഭിമുഖത്തിൽ മനസ്സുതുറക്കുന്നു.

ജലത്തിന്റെ കാര്യത്തിൽ കേരളം സമ്പന്നമാണ്. എങ്കിലും ശുദ്ധജലം ലഭിക്കാൻ ബുദ്ധിമുട്ടുന്ന സ്ഥലങ്ങൾ ഇപ്പോഴും ഇവിടെയുണ്ട്. കേരളത്തിന്റെ അയൽ സംസ്ഥാനങ്ങൾ ജലം അമൂല്യവസ്തുവായി കാണുമ്പോഴും മൊത്തം ജലലഭ്യതയുടെ കേവലം 10 മുതൽ 12 ശതമാനം മാത്രമാണ് നമ്മൾ ഉപയോഗിക്കുന്നത്. കൃത്യമായ പദ്ധതികൾ ഒരുക്കി ജലം പ്രയോജനപ്പെടുത്താൻ വർഷങ്ങൾ കഴിഞ്ഞിട്ടും നമുക്ക് പദ്ധതികളില്ലെന്നതുതന്നെ കാരണം. കേരളത്തിൽ കുടിവെള്ള ലഭ്യത ഉറപ്പാക്കാൻ പൊതുകിണറുകൾ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. കിണറുകളിൽ നെല്ലിപ്പടി സ്ഥാപിച്ച് കുടിവെള്ളം ശുദ്ധമാക്കാൻ നടത്തിയ ശ്രമങ്ങൾ വിജയകരമായിരുന്നു എന്നു ശാസ്ത്രീയമായും തെളിയിച്ചിട്ടുണ്ട്.
നമ്മുടെ ജലസംരക്ഷണത്തിനെ കുറിച്ചുള്ള ചിന്തകൾ കേവലം സീസണലാണെന്ന് തുറന്നു പറയുകയാണ് 'കേരള വാട്ടർമാൻ' എന്ന വിശേഷണമുള്ള ജലശാസ്ത്രജ്ഞൻ ഡോ.ഇ.ജെ.ജയിംസ്. സംസ്ഥാനത്തെ നദികളിലെ ജലം ശാസ്ത്രീയമായി ഉപയോഗിക്കേണ്ടതിന്റെയും കാവേരിജലവിഹിതം പ്രയോജനപ്പെടുത്താനുമുളള സംസ്ഥാന ഉന്നതസമിതിയിലെ പഠനസമിതിയുടെ ചെയർമാൻ കൂടിയാണ് ഇദ്ദേഹം. ജലസംരക്ഷണം, പരിപാലനം, ഗുണനിലവാരം എന്നിവയിൽ ഒട്ടേറെ പ്രവർത്തനവും ഇടപെടലും നടത്തിയ ഡോ.ഇ.ജെ.ജയിംസ് മനോരമ ഓൺലൈൻ പ്രീമിയത്തിനു അനുവദിച്ച അഭിമുഖത്തിൽ മനസ്സുതുറക്കുന്നു.
? ജലമേഖലയിലെ നീണ്ടകാലത്തെ ഗവേഷണവും പ്രവർത്തനവും തിരിഞ്ഞുനോക്കുമ്പോൾ എന്തുതോന്നുന്നു
∙ ജലശാസ്ത്രജ്ഞൻ എന്ന നിലയിൽ അഭിമാനവും ആഹ്ലാദവുമുണ്ട്. ജലത്തെക്കുറിച്ച് സംസ്ഥാനത്തു ഒരു ശാസ്ത്രീയ കാഴ്ചപ്പാട് രൂപപ്പെടാത്ത കാലത്ത് 1980– ലാണ് ജലവിനിമയ വിനിയോഗ കേന്ദ്രത്തിലെത്തുന്നത്. ജലസാക്ഷരതയുണ്ടാക്കലായിരുന്നു സ്ഥാപനത്തിന്റെ ആദ്യ ലക്ഷ്യം. ഒപ്പം ഗവേഷണത്തിനും തുടക്കമിട്ടു. കേന്ദ്രത്തിന്റെ കൂട്ടായ നിരന്തരമായ പ്രവർത്തനത്തിലൂടെ പൊതുസമൂഹത്തിൽ ജനപ്രതിനിധികളിൽ, സംഘടനകളിൽ, ഉദ്യോഗസ്ഥർക്കിടയിൽ ജലത്തെക്കുറിച്ചുള്ള പൊതു അറിവ് ഉണ്ടാക്കാനായി. ശരാശരി ജലബോധം തെളിഞ്ഞു. അത് ഏറ്റെടുക്കാൻ നിരവധി സ്ഥാപനങ്ങളും സംഘടനകളും എത്തിയത് നേട്ടമായി. ഒട്ടേറെ പദ്ധതികളിൽ പങ്കാളിയായി. കേരളത്തിന്റെ ജലസമ്പന്നത മറ്റുളളവർക്കും മനസ്സിലാക്കി നൽകാനുള്ള ശ്രമവും വിജയിച്ചു. അതിന്റെ തുടർച്ചയാണ് ഇനിവേണ്ടത്. അതിനു കഴിവുള്ളവരുണ്ടെന്നതും പ്രതീക്ഷയാണ്.
? ജലദിനത്തിലൊതുങ്ങുകയാണോ കേരളത്തിലെ ജലചർച്ചകൾ
∙ വെള്ളത്തെക്കുറിച്ച് പറയുമ്പോൾ ജീവനെക്കുറിച്ചാണു പറയുന്നത്. നിലനിൽപ്പിന്റെ വിഷയമാണത്. ജലം മനുഷ്യനു കുടിക്കാനും കുളിക്കാനും കൃഷിക്കും മാത്രല്ല. അത് എല്ലാ ജീവജാലങ്ങൾക്കും അവകാശപ്പെട്ടതാണ്. ഇതാണ് എന്നും എപ്പോഴും മനസ്സിലും പ്രവൃത്തിയിലും വേണ്ട വിഷയം.
? കേരളത്തിന്റെ ജലസംരക്ഷണ, ശുദ്ധീകരണ പാരമ്പര്യം എത്രത്തോളമാണ്
∙ നീണ്ട പാരമ്പര്യമുണ്ട്. മറ്റെവിടെ ഉള്ളതിനേക്കാളും പ്രത്യേകതയുമുണ്ട്. എന്റെ വീട്, എന്റെ കിണർ, എന്റെ പരിസരം വൃത്തിയായി സൂക്ഷിക്കണമെന്ന ബോധം കേരളത്തിൽ ശക്തമായിരുന്നു. സംസ്ഥാനത്തെ 66 ലക്ഷം പൊതുകിണറുകളിൽ 44 ലക്ഷം ഇപ്പോഴുമുണ്ട്. ഒരു കിണറിൽ നിന്ന് നാലുപേർ ജലമെടുക്കുന്നുണ്ടെങ്കിൽ പൊതുകിണറിന്റെ പ്രസക്തി എത്രത്തോളമുണ്ടെന്ന് ആലോചിച്ചുനോക്കൂ. ഇവയുടെയെല്ലാം ചെലവ് കുടുംബങ്ങൾ സ്വയം വഹിച്ചതാണ്. കുടിക്കാനും കുളിക്കാനും വെവ്വേറെ വെള്ളമായിരുന്നു. സ്ത്രീകൾക്കായി അടുക്കള കിണറുകളും ഉണ്ടാക്കി. ഇതൊക്കെ പുതിയ ആശയമായിരുന്നു. കിണറുകളിൽ നെല്ലിപ്പടി സ്ഥാപിച്ചതിലൂടെ ജലശുദ്ധീകരണവും നടന്നു.
സിഡബ്ല്യുആർഡിഎമ്മിന്റെ പഠനത്തിൽ നെല്ലിപ്പടി സ്ഥാപിച്ച കിണറിലെ ജലത്തിൽ ഇ കോളി ഇല്ലാതാകുമെന്ന് കണ്ടെത്തിയിട്ടുണ്ട്. കൂടാതെ കുളങ്ങൾ, പാലക്കാട് വയലുകളിലെ ജലസേചനത്തിനായി തലമുറകൾക്ക് മുൻപ് നിർമിച്ച ഏരികൾ (തലക്കുളങ്ങൾ) എന്നിവ ചില ഉദാഹരണങ്ങളാണ്. പൊതു കിണറുകൾ നിലനിർത്താൻ സർക്കാർ ചെറിയ സഹായമെങ്കിലും ചെയ്താൽതന്നെ ശുദ്ധജലത്തിന്റെ പേരിൽ പണം കുറച്ചു ചെലവഴിച്ചാൽ മതിയാകും. ഒരു പൊതുകിണർ സംരക്ഷണ ക്യാംപെയിൻ കേരളത്തിൽ വേണം.
? ശുചിത്വ ക്യാംപെയിൻ ജലശുചീകരണത്തിനും സഹായകരമല്ലേ
∙ സഹായിച്ചേക്കാം. അടിച്ചു വൃത്തിയാക്കലും നല്ല വേഷവും രണ്ടും മൂന്നും നേരം കുളിക്കുന്നതും മാത്രമല്ല ശുചിത്വം. കുടുംബങ്ങളിലും വ്യക്തികൾക്കും കിട്ടുന്ന ശുദ്ധജലത്തിന്റെ ഗുണനിലവാരം കൂടിയാണ് യഥാർഥശുചിത്വം നിശ്ചയിക്കുന്നത്.
? അപ്പോൾ എല്ലാവർക്കും പൈപ്പിലൂടെ ശുദ്ധജലം എന്ന ലക്ഷ്യമോ
∙ നല്ലതു തന്നെ. എല്ലാവർക്കും എത്തിക്കാൻ ജലം ഉണ്ടെന്നിരിക്കട്ടെ. അതു നടപ്പാക്കാൻ പഞ്ചവൽസര പദ്ധതി തന്നെ വേണ്ടിവരും. അതിന് വാട്ടർ അതോറിറ്റിക്ക് പണം നൽകണം. ഇതുവരെയുളള അനുഭവങ്ങൾ അടിസ്ഥാനമാക്കി അത്തരം ജോലികളുടെ സ്ഥിതി ചിന്തിച്ചുനോക്കൂ, ഇങ്ങനെ മുതൽതിന്നു നമ്മുക്ക് എത്രകാലം കഴിയാനാകും. എല്ലാവർക്കും ശുദ്ധജല കണക്ഷൻ നൽകാനായി പലയിടത്തും കിണറുകൾ മൂടുകയാണ്. തിരുവനന്തപുരം നഗരത്തിൽ ജലകണക്ഷൻ നൽകാൻ അരുവിക്കര, നെയ്യാർഡാമുകൾ കേന്ദ്രീകരിച്ചുള്ള പദ്ധതിയിലും കിണറുകളാണ് ഇല്ലാതായത്. കിണർ മൂടി എല്ലാവർക്കും പൈപ്പുവെളളം എന്നതിൽ എന്തോ പന്തികേടില്ലേ?
? ശുദ്ധജലത്തിനായി പുഴകളിലും നദികളിലും തടയണകളും ചെറുഡാമുകളും പണിയുന്നുണ്ടല്ലോ
∙നമ്മൾ ഇനിയെങ്കിലും നദീതടം അടിസ്ഥാനമാക്കി ജലസംരക്ഷണം ആരംഭിക്കണം, എത്രയോ കാലം മുൻപ് പറയാൻ തുടങ്ങിയതാണ് ഇതൊക്കെ. തോന്നിയിടത്തൊക്കെ തടയണയും ഡാമുകളും നിർമിക്കരുത്. അങ്ങനെ വന്നാൽ വേമ്പനാട്ടിലും അഷ്ടമുടിയിലും പെരിയാറിലും പമ്പയിലും ഭാരതപ്പുഴയിലും വളപട്ടണപുഴയിലും സ്വാഭാവികമായി എത്തേണ്ട വെള്ളം എത്താതാകും. പിന്നെന്തു സംഭവിക്കുമെന്നത് സാധാരണബുദ്ധിയിൽ ആലോചിച്ചാൽ അറിയാമല്ലോ. പുഴകളെ ചെളിക്കുണ്ടുകൾ ആക്കാതിരിക്കാൻ ശ്രദ്ധിക്കണം.
? ജലത്തോടുള്ള പുതിയ തലമുറയുടെ സമീപനം എങ്ങനെ വിലയിരുത്തുന്നു
∙കുട്ടികൾ അവരുടെ അറിവനുസരിച്ച് ജലവിഷയങ്ങളിൽ ഇടപെടുന്നത് പ്രതീക്ഷയ്ക്കു വക നൽകുന്നു. ഡിജിറ്റൽ ലോകത്തിലാണ് അവർ ജീവിക്കുന്നത്. അവരെ കുറ്റം പറയുകയല്ല, പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടത്. കേരളത്തിൽ പുതിയതലമുറയിൽ താൽപര്യം വളരുന്നില്ലെങ്കിൽ പഴിക്കേണ്ടത് കുട്ടികളെ അല്ല. പരിശീലനത്തിനും പഠനത്തിനും സൗകര്യമില്ലാത്തതും അതിനു കാരണമാണ്. നമ്മുടെ എത്ര സർവകലാശാലയിൽ, പ്രധാന സ്ഥാപനങ്ങളിൽ ജലവിനിയോഗത്തിൽ പ്രോഗ്രാമുകളുണ്ട്? മറ്റു പലതിലുമാണ് നമുക്ക് താൽപര്യം.
? കാലാവസ്ഥ വ്യതിയാനകാലത്ത് ശുദ്ധജലത്തിൽ കേരളത്തിന്റെ സാഹചര്യം
∙ കാലാവസ്ഥ വ്യതിയാനത്തിൽ ആർക്കും ഒഴിഞ്ഞുമാറാനാകില്ല. അതിനെ പ്രാദേശികമായി നേരിടാനുള്ള തയാറെടുപ്പാണ് വേണ്ടത്. ഈ സാഹചര്യത്തിലും ശുദ്ധജല ലഭ്യത ഉറപ്പുവരുത്താൻ കേരളത്തിൽ പ്രയാസമുണ്ടാകില്ല. അതിനു മനസ്സുവേണമെന്നുമാത്രം. നിലവിൽ സംസ്ഥാനത്ത് ചില വിഭാഗങ്ങൾക്കാണ് ശുദ്ധജലം കിട്ടാത്തത്. അവർ തീരദേശത്തും മലമുകളിലുമാണ് താമസിക്കുന്നത്. മലമുകളിലുള്ളവർ നേരത്തേ നല്ല വെള്ളവും നല്ല മണ്ണുമായി ആരോഗ്യപരമായി മറ്റിടങ്ങളിൽ ജീവിച്ചവരാണ്. ആ പ്രദേശം മറ്റുപലതിനും ഏറ്റെടുത്ത് നമ്മൾ അവരെ പുനരധിവസിപ്പിച്ചത് ജലവും നല്ല മണ്ണുമില്ലാത്ത പ്രദേശങ്ങളിലാണ്. നല്ലസ്ഥലത്ത് ഞങ്ങൾ താമസിച്ചോളാം എന്നാണ് അവരോട് പറയുന്നത്. ശേഷം മലയിലും തീരത്തും ശുദ്ധജലം എത്തിക്കാൻ പദ്ധതി തയാറാക്കുന്നു. വർഷങ്ങൾ കഴിഞ്ഞാലും പലതും പൂർത്തിയാകില്ല.
ഇത്തരം ആളുകൾക്ക് ശുദ്ധജലം ഉറപ്പാക്കാനാണ് മുൻഗണന നൽകേണ്ടത്. അതിന് വാട്ടർ അതോറിറ്റിയുടെ ഒരുവർഷത്തെ ബജറ്റ് തുക മതിയാവില്ല. പകരം വെളളം കിട്ടിക്കൊണ്ടിരിക്കുന്നവർക്ക് അതു വീണ്ടും വീണ്ടും എത്തിക്കാനാണ് ശ്രമം.100 ലീറ്റർ കിട്ടുന്നവർക്ക് 160 നൽകുന്നതിലാണ് മുൻഗണന. മലമ്പുഴ ഡാമിലെ വെള്ളം മുഴുവൻ ശുദ്ധജലം നൽകാൻ ഉപയോഗിക്കാൻ തീരുമാനിച്ചാൽ മേഖലയിലെ വീടുകളിൽ ജലലഭ്യത ഉറപ്പാക്കാം. അപ്പോൾ പ്രശ്നം കൃഷിക്കുളള ജലമാണ്. വരും വർഷങ്ങളിൽ സംസ്ഥാനത്തെ വെല്ലുവിളിയും കാർഷിക ജലസേചനമായിരിക്കും, കാലാവസഥ വ്യതിയാനത്തിൽ ഇനിയങ്ങോട്ട് തുടർച്ചയായി വെള്ളപ്പൊക്കവും വരൾച്ചയും ശുദ്ധജലക്ഷാമവും പ്രതീക്ഷിക്കണം.
പൊതുകിണർ സംരക്ഷണത്തിനും ഗുണം ഉറപ്പാക്കാനും ഒരു ക്യാംപെയിന് നമ്മൾ തീരുമാനിക്കണം. കാരണം പലതും ഇക്കോളി നിറഞ്ഞതിനാൽ ജലജന്യരോഗങ്ങളുണ്ടാകുന്നുണ്ട്. ആധുനിക സംവിധാനം ഉപയോഗിച്ച് ഗുണനിലവാരം ഉറപ്പാക്കാൻ മടിക്കരുത്. പൈപ്പ് ജലത്തിലെ സൂക്ഷ്മമായ മാലിന്യങ്ങൾ നിരീക്ഷിക്കാനുളള സംവിധാനം ഉള്ളപ്പോൾ ജലശുദ്ധീകരണത്തിന് ചാക്കിൽ കുറെ ബ്ലീച്ചിങ് പൗഡർ ഇടുന്ന രീതി ഉപേക്ഷിക്കേണ്ട കാലം കഴിഞ്ഞു.
? ജലം ഉപയോഗപ്പെടുത്തുന്നതിൽ പരാജയപ്പെടുന്നുവെന്ന വിമർശനത്തെക്കുറിച്ച്
∙ മൊത്തം ജലലഭ്യതയിൽ 10 മുതൽ 12 ശതമാനമാണ് നമ്മൾ ഉപയോഗിക്കുന്നത്. തമിഴ്നാട് കാവേരിയിൽനിന്ന് ഉൾപ്പെടെ ലഭിക്കുന്ന മുഴുവൻ ജലവും പരമാവധി ഉപയോഗിക്കുന്നു. നമുക്ക് കാവേരിവിഹിതം പ്രയോജനപ്പെടുത്താൻ വർഷങ്ങൾ കഴിഞ്ഞിട്ടും പദ്ധതികളില്ല. കാവേരി ട്രൈബ്യൂണൽ കേരളത്തിന് അർഹമായ വിഹിതം നൽകിയില്ലെന്നതും ഒാർമിക്കണം. വയനാട്ടിൽ നിന്നുമാത്രം 100 ടിഎംസി ജലം കാവേരി നദിയിലെത്തുന്നുണ്ട്. എന്നാൽ സംസ്ഥാനത്തിനു മൊത്തം നൽകിയ വിഹിതം 30 ടിഎംസിയാണ്. അതു തെറ്റായ തീരുമാനമാണ്. കേരളത്തിൽ തുലാവർഷത്തിൽ കുറവുണ്ടായാൽ ആശങ്ക തമിഴ്നാടിനും കർണാടകയ്ക്കുമാണ്. കാരണം അതുവഴിയുളള ജലം കൂടുതൽ അവർക്കാണ് ലഭിക്കുന്നത്.
? ജലമേഖലയിലുണ്ടോ ആസൂത്രണത്തിന്റെ കുറവ്
∙ ജലത്തിന്റെ കാര്യത്തിൽ ആസൂത്രണമില്ല, കുറച്ചുകൂടി വ്യക്തമായി പറഞ്ഞാൽ ശാസ്ത്രീയമായി ആസൂത്രണം ചെയ്ത് ശീലമില്ല. വരൾച്ചയും വെള്ളപ്പൊക്കവും കൃഷിയെയാണ് കാര്യമായി ബാധിക്കുക. പ്രത്യേകിച്ച് നാണ്യവിളകളെ. നാണ്യവിളകളാണ് സംസ്ഥാനത്തിന് വിദേശനാണ്യം നേടിത്തരുന്നത്.
പ്രളയമുണ്ടായാൽ ഡാമുകൾ മുഴുവൻ ശാസ്ത്രീയമായി ഒാപ്പറേറ്റ് ചെയ്യാൻ സംവിധാനം ഒരുക്കണം. കഴിഞ്ഞ പ്രളയകാലത്ത് ചില ഡാമുകളിൽ അത് നടപ്പാക്കിയിരുന്നു. സെൻസർ ഉൾപ്പെടെ നടപ്പാക്കുകയാണ് വേണ്ടത്. പ്രളയസാധ്യതാ പ്രദേശങ്ങളുടെ മാപ്പിങ്പോലും ഇതുവരെ കൃത്യമാക്കാൻ നമ്മുക്കായില്ല. വയനാട്ടിൽ ഉരുൾപ്പൊട്ടലുണ്ടായി ആറുമാസം കഴിഞ്ഞിട്ടും അവിടെ കാര്യമായി ഒന്നും ചെയ്യാനായില്ലെന്ന് ഒാർമിക്കണം.
? വ്യവസായത്തിൽ ജലസംരക്ഷണത്തിന്റെ പ്രസക്തി
∙നമുക്കുള്ള മികച്ച പ്രകൃതിവിഭവം വെള്ളമാണ്. കാര്യമായ മറ്റുധാതുലവണങ്ങളില്ല. വെള്ളം എങ്ങനെ പരമാവധി ഉപയോഗിക്കാം എന്നാണ് പഠിക്കേണ്ടതും നടപ്പാക്കേണ്ടതും. എല്ലായിടത്തും വൻകിട വ്യവസായം പറ്റില്ല. എന്നാൽ സോഫ്റ്റ് ഇൻഡസ്ട്രിക്ക് സാധ്യതയുണ്ടല്ലോ? ജലക്ഷാമം നേരിടുന്ന ഹൈദരാബാദിൽ ഇലക്ട്രോണിക് സിറ്റി ആരംഭിച്ചെങ്കിൽ കേരളത്തിൽ എന്തുകൊണ്ട് തുടങ്ങാനാകുന്നില്ല. അവർ ജലസംരക്ഷണത്തിലും പരിപാലനത്തിനും വിജയിച്ചുവെന്ന് കൂടി അറിയണം. ഒരു മഴപെയ്താൽ, ജലത്തെക്കുറിച്ചുള്ള എല്ലാചർച്ചകളും ആശങ്കയും അവസാനിപ്പിക്കുന്നവരാണ് നമ്മൾ. മറ്റിടങ്ങളിൽ അങ്ങനെയല്ല.
? നദികളും പുഴകളും കേന്ദ്രീകരിച്ചുള്ള ജലസംവിധാനവും ഗുണനിലവാര നടപടികളും പരാജയപ്പെടുന്നത് എന്തുകൊണ്ടാണ്
∙ നദീതടങ്ങൾ അടിസ്ഥാനമാക്കി ജലവിഭവ മാനേജ്മെന്റ് സംവിധാനം ശാസ്ത്രീയമായി നടപ്പാക്കാത്തത് വലിയ വീഴ്ചയാണ്. നദികൾക്ക് അതോറിറ്റികൾ വേണം. സർക്കാരുദ്യോഗസ്ഥരല്ല, തദ്ദേശ സ്ഥാപനങ്ങളും, സന്നദ്ധസംഘടനകളും, വിദഗ്ധരുമാണ് അതോറിറ്റിയിൽ വേണ്ടത്. സർക്കാർ സംവിധാനം മേൽനോട്ടം വഹിച്ചാൽ മതി. നിലവിലെ പല പദ്ധതികളും ജലസംരക്ഷണത്തിനും ഗുണനിലവാരം ഉറപ്പാക്കുന്നതിനും ഉതകുന്നതല്ല. എന്തെങ്കിലും എവിടെയെങ്കിലും കെട്ടിയുണ്ടാക്കുകയാണ് ചെയ്യുന്നത്. എല്ലാവർക്കും ആവശ്യമനുസരിച്ചു ശുദ്ധജലം എത്തിക്കാൻ കേരളത്തിന് കഴിയും. വിഭവം ശരിയായ രീതിയിൽ ഉപയോഗിക്കണമെന്നുമാത്രം.
ശുദ്ധജലം ലഭിക്കാത്തവന് അത് ഉറപ്പാക്കാനാണ് മുൻഗണന നൽകേണ്ടത്. പൊതുകിണർ സംരക്ഷണത്തിനും ഗുണം ഉറപ്പാക്കാനും ഒരു ക്യാംപെയിൻ നമ്മൾ തീരുമാനിക്കണം. കാരണം പലതും ഇ കോളി നിറഞ്ഞതിനാൽ ജലജന്യരോഗങ്ങളുണ്ടാകുന്നുണ്ട്. ആധുനിക സംവിധാനം ഉപയോഗിച്ച് ഗുണനിലവാരം ഉറപ്പാക്കാൻ മടിക്കരുത്. പൈപ്പ് ജലത്തിലെ സൂക്ഷ്മമായ മാലിന്യങ്ങൾ നിരീക്ഷിക്കാനുളള സംവിധാനം ഉള്ളപ്പോൾ ജലശുദ്ധീകരണത്തിന് ചാക്കിൽ കുറെ ബ്ലീച്ചിങ് പൗഡർ ഇടുന്ന രീതി ഉപേക്ഷിക്കേണ്ട കാലം കഴിഞ്ഞു.
പരിസ്ഥിതിക്ക് കോട്ടം വരുന്ന നടപടികൾ പരമാവധി കുറച്ച് ജലസംഭരണപദ്ധതികൾ നടപ്പാക്കിയില്ലെങ്കിൽ പലയിടത്തും മരുഭൂമിസമാനമായ സ്ഥിതിവിശേഷം ഉണ്ടാകും. ഇപ്പോൾ ഇതൊക്കെ തമാശയായി തോന്നാം. വലിയ വിഭാഗത്തിന് ഏതു വിധേനയും വെള്ളം കിട്ടുന്ന സാഹചര്യമുള്ളതിനാൽ പ്രശ്നം ലളിതമായാണ് കാണുന്നത്. ജലവിഷയത്തിൽ നമ്മൾ ബോധവാന്മാരാണെന്നു തോന്നുന്നില്ല. സീസണലായിട്ടാണ് കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത്. കയ്യുംകണക്കുമില്ലാതെയാണു ഉപയോഗം. ഗുണനിലവാരത്തെക്കുറിച്ചും ചർച്ചയില്ല.