ജനസംഖ്യാടിസ്ഥാനത്തിലാണ് വിവിധ സംസ്ഥാനങ്ങളിലെ ലോക്‌സഭാ – നിയമസഭാ സീറ്റുകളുടെ എണ്ണം നിശ്ചയിക്കുന്നത്. അടുത്ത സെൻസസിന്റെ കണക്കുകൾ ലഭ്യമായാലേ ജനസംഖ്യാ വളർച്ചയുടെ ഇപ്പോഴത്തെ കൃത്യമായ സ്ഥിതി അറിയാനാകൂ. എന്നാൽ, ലഭ്യമായ വിവരങ്ങൾ സൂചിപ്പിക്കുന്നത് വിവിധ സംസ്ഥാനങ്ങൾ തമ്മിൽ ജനസംഖ്യാ വളർച്ചനിരക്കിൽ ഇപ്പോഴും തുല്യത കൈവരിച്ചിട്ടില്ലെന്നാണ്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ജനസംഖ്യാ വളർച്ചനിരക്ക് കുറവാണ്. ഇതു ചില സംസ്ഥാനങ്ങളുടെ പാർലമെന്റ് പ്രാതിനിധ്യത്തിന്റെ തോതിനെ ബാധിച്ചേക്കുമെന്ന ആശങ്ക ചില കോണുകളിൽ ശക്തമായി നിലനിൽക്കുന്നു. 1951-52ലെ ആദ്യ പൊതുതിരഞ്ഞെടുപ്പിനായി, മണ്ഡലങ്ങളുടെ അതിർത്തി നിർണയിക്കാനുള്ള ചുമതല തിരഞ്ഞെടുപ്പു കമ്മിഷനെ ഏൽപിച്ചു. വിവിധ സംസ്ഥാനങ്ങൾക്കായി രൂപീകരിച്ച പാർലമെന്ററി ഉപദേശക സമിതികളുമായി കൂടിയാലോചിച്ചാണ് ഇതു ചെയ്യേണ്ടിയിരുന്നത്. സ്പീക്കർ നാമനിർദേശം ചെയ്ത, ഭരണഘടനാ നിർമാണസഭയിലെ അംഗങ്ങളായിരുന്നു ഉപദേശക സമിതികളിലുണ്ടായിരുന്നത്. 1950 മാർച്ച് ഒന്ന് അടിസ്ഥാനമാക്കി സെൻസസ് കമ്മിഷണർ നൽകിയ ജനസംഖ്യാക്കണക്ക് അനുസരിച്ചായിരുന്നു അതിർത്തിനിർണയം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജനസംഖ്യാടിസ്ഥാനത്തിലാണ് വിവിധ സംസ്ഥാനങ്ങളിലെ ലോക്‌സഭാ – നിയമസഭാ സീറ്റുകളുടെ എണ്ണം നിശ്ചയിക്കുന്നത്. അടുത്ത സെൻസസിന്റെ കണക്കുകൾ ലഭ്യമായാലേ ജനസംഖ്യാ വളർച്ചയുടെ ഇപ്പോഴത്തെ കൃത്യമായ സ്ഥിതി അറിയാനാകൂ. എന്നാൽ, ലഭ്യമായ വിവരങ്ങൾ സൂചിപ്പിക്കുന്നത് വിവിധ സംസ്ഥാനങ്ങൾ തമ്മിൽ ജനസംഖ്യാ വളർച്ചനിരക്കിൽ ഇപ്പോഴും തുല്യത കൈവരിച്ചിട്ടില്ലെന്നാണ്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ജനസംഖ്യാ വളർച്ചനിരക്ക് കുറവാണ്. ഇതു ചില സംസ്ഥാനങ്ങളുടെ പാർലമെന്റ് പ്രാതിനിധ്യത്തിന്റെ തോതിനെ ബാധിച്ചേക്കുമെന്ന ആശങ്ക ചില കോണുകളിൽ ശക്തമായി നിലനിൽക്കുന്നു.

1951-52ലെ ആദ്യ പൊതുതിരഞ്ഞെടുപ്പിനായി, മണ്ഡലങ്ങളുടെ അതിർത്തി നിർണയിക്കാനുള്ള ചുമതല തിരഞ്ഞെടുപ്പു കമ്മിഷനെ ഏൽപിച്ചു. വിവിധ സംസ്ഥാനങ്ങൾക്കായി രൂപീകരിച്ച പാർലമെന്ററി ഉപദേശക സമിതികളുമായി കൂടിയാലോചിച്ചാണ് ഇതു ചെയ്യേണ്ടിയിരുന്നത്. സ്പീക്കർ നാമനിർദേശം ചെയ്ത, ഭരണഘടനാ നിർമാണസഭയിലെ അംഗങ്ങളായിരുന്നു ഉപദേശക സമിതികളിലുണ്ടായിരുന്നത്. 1950 മാർച്ച് ഒന്ന് അടിസ്ഥാനമാക്കി സെൻസസ് കമ്മിഷണർ നൽകിയ ജനസംഖ്യാക്കണക്ക് അനുസരിച്ചായിരുന്നു അതിർത്തിനിർണയം. 

മണ്ഡല പുനർനിർണയത്തിനെതിരെ തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ വിളിച്ച യോഗത്തിൽ തെക്കേ ഇന്ത്യയിലെ മുഖ്യമന്ത്രിമാർ അടക്കമുള്ളവർ പങ്കെടുക്കുന്നു. (Photo: X/PallaviGhosh)
ADVERTISEMENT

ഭരണഘടനയുടെ 82-ാം വകുപ്പനുസരിച്ച്, ഓരോ സെൻസസിനു ശേഷവും ഓരോ സംസ്ഥാനത്തെയും ലോക്‌സഭാ സീറ്റുകളുടെ വിഹിതത്തിലും മണ്ഡലങ്ങളുടെ അതിർത്തിയിലും പുനഃക്രമീകരണം നടത്തണം. 170(3) വകുപ്പനുസരിച്ച് നിയമസഭാ മണ്ഡലങ്ങളുടെ കാര്യത്തിലും ഇതു വേണം. 1951-52ലെ ആദ്യ തിരഞ്ഞെടുപ്പിനു ശേഷം, 1951ലെ സെൻസസിന്റെ അടിസ്ഥാനത്തിൽ മറ്റൊരു അതിർത്തിനിർണയം നടത്തേണ്ടി വന്നു. ഇതിനുവേണ്ടി പ്രത്യേക കമ്മിഷൻ രൂപീകരിക്കാനുള്ള വ്യവസ്ഥകളുണ്ടാക്കാൻ തിരഞ്ഞെടുപ്പു കമ്മിഷൻ സർക്കാരിനോടു ശുപാർശ ചെയ്തു. 1952ൽ പാർലമെന്റ് ‘അതിർത്തി നിർണയ കമ്മിഷൻ നിയമം’ പാസാക്കി. അതോടെ അതിർത്തി നിർണയം ഈ കമ്മിഷന്റെ ചുമതലയായി. 

1961, 1971 സെൻസസ് കണക്കുകളുടെ അടിസ്ഥാനത്തിലുള്ള അതിർത്തി നിർണയത്തിന് 1962, 1972 വർഷങ്ങളിലും സമാന നിയമങ്ങൾ പാസാക്കി. സുപ്രീം കോടതിയിൽനിന്നു വിരമിച്ച ജഡ്ജിയായിരുന്നു കമ്മിഷൻ തലവൻ. വിരമിച്ച ഹൈക്കോടതി ജഡ്ജി അംഗവും നിലവിലെ മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണർ എക്സ് ഒഫിഷ്യോ അംഗവുമായിരുന്നു. ലോക്‌സഭാ സ്പീക്കറും ബന്ധപ്പെട്ട സംസ്ഥാനത്തെ നിയമസഭാ സ്പീക്കറും നിർദേശിക്കുന്ന പാർലമെന്റ്, നിയമസഭാംഗങ്ങളെ സഹഅംഗങ്ങളായി തിരഞ്ഞെടുക്കാൻ നിയമത്തിൽ വ്യവസ്ഥ ചെയ്തിരുന്നു. ആദ്യ അതിർത്തി നിർണയം നടത്തിയ ഉപദേശക സമിതികൾക്കു സമാനമായ സംവിധാനമാണിത്. അതിർത്തി നിർണയ കമ്മിഷൻ തീരുമാനങ്ങളെടുക്കുമ്പോൾ സഹഅംഗങ്ങൾക്കു വോട്ടവകാശം നൽകിയിരുന്നില്ല.

(Representative image by Indranil MUKHERJEE / AFP)
ADVERTISEMENT

1972ലെ അതിർത്തി നിർണയ നിയമപ്രകാരം രൂപീകരിച്ച കമ്മിഷൻ 1976ൽ പ്രവർത്തനം പൂർത്തിയാക്കി. അക്കാലത്ത് ഏറെ ചർച്ച ചെയ്യപ്പെട്ട ഭരണഘടനയുടെ 42–ാം ഭേദഗതിയിലൂടെ 2001ലെ സെൻസസ് വരെ കൂടുതൽ അതിർത്തി നിർണയം നടത്തുന്നതു മരവിപ്പിച്ചു. ജനസംഖ്യാ നിയന്ത്രണം സർക്കാർ സജീവമായി പ്രോത്സാഹിപ്പിക്കുന്ന സാഹചര്യത്തിലായിരുന്നു അതിർത്തി നിർണയം താൽക്കാലികമായി മരവിപ്പിച്ചത്. അതുവഴി ജനസംഖ്യാ വളർച്ച നിയന്ത്രണവിധേയമാക്കുന്ന സംസ്ഥാനങ്ങൾക്കു പാർലമെന്റിലും സംസ്ഥാന നിയമസഭയിലും പ്രാതിനിധ്യം കുറയുന്ന സാഹചര്യം ഒഴിവാക്കാനും ജനസംഖ്യ വർധിക്കുന്ന മറ്റു സംസ്ഥാനങ്ങൾക്ക് അധികസീറ്റുകൾ ലഭിക്കുന്നതു തടയാനും സാധിച്ചു. എംഎൽഎമാരുടെ വോട്ടിന്റെ മൂല്യം നിർണയിക്കാൻ ജനസംഖ്യ ഘടകമായ രാഷ്ട്രപതി തിരഞ്ഞെടുപ്പിൽപോലും 1971ലെ സെൻസസാണ് പരിഗണിച്ചത്. 

ഭരണഘടനയുടെ 55-ാം വകുപ്പിൽ ഭേദഗതി വരുത്തിയാണ് ഇതു സാധിച്ചത്. അതിർത്തി നിർണയം താൽക്കാലികമായി മരവിപ്പിച്ചിരുന്നത് 2001ൽ അവസാനിച്ചു. എന്നാൽ, പാർലമെന്റിലെയും നിയമസഭകളിലെയും അംഗങ്ങളുടെ എണ്ണം കൂടാതിരിക്കേണ്ട‌ത് അനിവാര്യമാണെന്ന് അന്നത്തെ സർക്കാർ തീരുമാനിച്ചു. നഗരങ്ങളിലേക്കുള്ള കുടിയേറ്റവും തൊഴിലടക്കമുള്ള അവസരങ്ങൾ തേടിയുള്ള ജനങ്ങളുടെ യാത്രയും ഓരോ പ്രദേശത്തെയും ജനസംഖ്യയിൽ ഈ കാലയളവിൽ വലിയ അസന്തുലിതാവസ്ഥയുണ്ടാക്കി. അതിനാൽ, മണ്ഡലങ്ങൾ തമ്മിലുള്ള ജനസംഖ്യാതുല്യതയ്ക്ക് അതിർത്തികൾ പുനർനിർണയിക്കേണ്ടത് ആവശ്യമാണെന്നു സർക്കാർ തീരുമാനിച്ചു. സീറ്റുകളുടെ എണ്ണത്തിൽ മാറ്റം വരുത്താതെ, 2001ലെ സെൻസസ് കണക്കുകളുടെ അടിസ്ഥാനത്തിൽ മണ്ഡലങ്ങളുടെ അതിർത്തികൾ പുനഃക്രമീകരിക്കാൻ ഭരണഘടനാ വ്യവസ്ഥകളിൽ ഭേദഗതി വരുത്തി.

സെൻസസിന്റെ ഭാഗമായി ബിഹാറിലെ വീടുകളിലൊന്നിൽ ക്രമ നമ്പർ എഴുതുന്ന ഉദ്യോഗസ്ഥ. (PTI Photo)
ADVERTISEMENT

അന്നത്തെ നിയമമന്ത്രി അരുൺ ജയ്റ്റ്ലി ഈ വിഷയത്തിൽ അവതരിപ്പിച്ച ബില്ലിന്റെ ലക്ഷ്യങ്ങളും കാരണങ്ങളും വ്യക്തമാക്കുന്ന പ്രസ്താവനയിൽ, ദേശീയ ജനസംഖ്യാ നയത്തിന്റെ ഭാഗമായി അതിർത്തിപുനർനിർണയം 2026 വരെ മരവിപ്പിക്കാൻ തീരുമാനിച്ചതായി വ്യക്തമാക്കി. കുടുംബാസൂത്രണ പരിപാടികളുടെ പുരോഗതി കണക്കിലെടുത്ത്, ജനസംഖ്യാ സ്ഥിരത പിന്തുടരാൻ സംസ്ഥാന സർക്കാരുകളെ പ്രേരിപ്പിക്കുന്നതിനുള്ള നടപടിയായാണ് കേന്ദ്രം ഇതിനെ കണ്ടത്.

25 വർഷത്തിനുള്ളിൽ സംസ്ഥാനങ്ങളിലെ ജനസംഖ്യാ വളർച്ച സ്ഥിരമാകുമെന്നാണ് അക്കാലത്തു കരുതിയിരുന്നത്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, എല്ലാ സംസ്ഥാനങ്ങളിലും വളർച്ചനിരക്ക് ഏകദേശം തുല്യമാകുമെന്ന്. 2002ലെ അതിർത്തി നിർണയ നിയമപ്രകാരം രൂപീകരിച്ച കമ്മിഷനാണ് മണ്ഡലങ്ങളുടെ അതിർത്തികൾ പുനർനിർണയിച്ചത്. 2001ൽ എൺപത്തിനാലാം ഭേദഗതിയിലൂടെ മാറ്റം വരുത്തിയ 82, 170(3) വകുപ്പുകളിലെ നിലവിലുള്ള വ്യവസ്ഥകൾ അനുസരിച്ച്, 2026നു ശേഷം നടത്തുന്ന ആദ്യ സെൻസസിന്റെ ജനസംഖ്യാ കണക്കുകൾ പ്രസിദ്ധീകരിക്കുന്നതു വരെ അതിർത്തി നിർണയിക്കുന്നതിലെ മരവിപ്പിക്കൽ തുടരും. സീറ്റുകളുടെ എണ്ണത്തിൽ മാറ്റം വരാതിരിക്കാൻ 1976ലും 2001ലും ഉപയോഗിച്ച തത്വം വീണ്ടും പരിഗണിക്കുകയാണെങ്കിൽ, ഇതുമായി ബന്ധപ്പെട്ട് സർക്കാരെടുക്കുന്ന ഏതു തീരുമാനത്തിലും ജനസംഖ്യാ വളർച്ചയിലെ അസമത്വം പ്രധാനഘടകമായി മുന്നിൽനിൽക്കും.

English Summary:

Population, Politics, and Representation: The Complexities of Delimitation in India