കേരളത്തിലെ പ്രളയത്തിൽ അവർക്കുമില്ല ആ വിശ്വാസം; ഹിമാനികൾ ഉരുകുമ്പോൾ കൊച്ചിയ്ക്കും ആശങ്ക; വേണ്ടത് ജപ്പാൻ മോഡലോ?

ഈ വർഷത്തെ ലോകജലദിനത്തിന്റെ സന്ദേശം ‘ഹിമാനികളുടെ സംരക്ഷണം’ (Glacier Preservation) എന്നതാണ്. ഭൂമിയിൽ ഒഴുകിനടക്കുന്ന മഞ്ഞുപാടങ്ങളാണു ഹിമാനികൾ. പർവതങ്ങളുടെ അഗ്രങ്ങളിലും ധ്രുവപ്രദേശങ്ങളിലും ഇവ കാണപ്പെടുന്നു. അന്റാർട്ടിക്ക, ഗ്രീൻലാൻഡ് തുടങ്ങിയ പ്രദേശങ്ങളിലെയും ഹിമാലയം, ആൽപ്സ് പർവതങ്ങളിലെയും ഹിമാനികൾ ഭൂമിയുടെ ഉപരിതലത്തിന്റെ ഏകദേശം 10% പങ്കിട്ടെടുത്തിരിക്കുന്നു. ആഗോള ശുദ്ധജലത്തിന്റെ 75% ഈ ഹിമാനികളിലാണ്. വർധിച്ചുവരുന്ന താപനിലയും മനുഷ്യരുടെ പ്രവൃത്തികളും ഇവ ഉരുകാൻ കാരണമാകുന്നു. ഹിമാലയൻ ഹിമാനികൾ ഉരുകുന്നതു ദക്ഷിണേഷ്യൻ രാജ്യങ്ങളിലെ ജലലഭ്യതയെ ബാധിക്കും, സമുദ്രനിരപ്പ് ഉയരാനും ഇടയാക്കും. ഹിമാനികൾ ഉരുകുന്നതുകൊണ്ടുമാത്രം 2100ൽ സമുദ്രനിരപ്പ് 30 സെന്റിമീറ്ററോളം ഉയരുമെന്നാണു കണക്കാക്കുന്നത്. കൊച്ചിക്കു ചുറ്റുമുള്ള തീരപ്രദേശവും കേരളത്തിലെ താഴ്ന്ന പ്രദേശങ്ങളും വെള്ളത്തിനടിയിലാകാൻ ഇതു കാരണമാകാം. തീരപ്രദേശങ്ങളിലെ ജലവിതരണ സംവിധാനത്തിൽ ലവണാംശം കലരുകയും ചെയ്യും. തണ്ണീർത്തടങ്ങളിലെ ജലനിരപ്പ് 50 സെന്റിമീറ്റർ വരെ ഉയരാം. നെല്ല് ഉൽപാദനത്തെയും ജൈവവൈവിധ്യത്തെയും ഇതു ബാധിക്കും. തീരദേശങ്ങളിൽ വെള്ളപ്പൊക്കത്തിനും ഇതിടയാക്കും. പ്രകൃതി നൽകുന്ന മുന്നറിയിപ്പുകൾ തിരിച്ചറിഞ്ഞ് ഈ സാഹചര്യങ്ങളെ നേരിടാനും ജലവിനിയോഗം ആസൂത്രണം ചെയ്യാനും നാം തയാറാകണം.

ഈ വർഷത്തെ ലോകജലദിനത്തിന്റെ സന്ദേശം ‘ഹിമാനികളുടെ സംരക്ഷണം’ (Glacier Preservation) എന്നതാണ്. ഭൂമിയിൽ ഒഴുകിനടക്കുന്ന മഞ്ഞുപാടങ്ങളാണു ഹിമാനികൾ. പർവതങ്ങളുടെ അഗ്രങ്ങളിലും ധ്രുവപ്രദേശങ്ങളിലും ഇവ കാണപ്പെടുന്നു. അന്റാർട്ടിക്ക, ഗ്രീൻലാൻഡ് തുടങ്ങിയ പ്രദേശങ്ങളിലെയും ഹിമാലയം, ആൽപ്സ് പർവതങ്ങളിലെയും ഹിമാനികൾ ഭൂമിയുടെ ഉപരിതലത്തിന്റെ ഏകദേശം 10% പങ്കിട്ടെടുത്തിരിക്കുന്നു. ആഗോള ശുദ്ധജലത്തിന്റെ 75% ഈ ഹിമാനികളിലാണ്. വർധിച്ചുവരുന്ന താപനിലയും മനുഷ്യരുടെ പ്രവൃത്തികളും ഇവ ഉരുകാൻ കാരണമാകുന്നു. ഹിമാലയൻ ഹിമാനികൾ ഉരുകുന്നതു ദക്ഷിണേഷ്യൻ രാജ്യങ്ങളിലെ ജലലഭ്യതയെ ബാധിക്കും, സമുദ്രനിരപ്പ് ഉയരാനും ഇടയാക്കും. ഹിമാനികൾ ഉരുകുന്നതുകൊണ്ടുമാത്രം 2100ൽ സമുദ്രനിരപ്പ് 30 സെന്റിമീറ്ററോളം ഉയരുമെന്നാണു കണക്കാക്കുന്നത്.
കൊച്ചിക്കു ചുറ്റുമുള്ള തീരപ്രദേശവും കേരളത്തിലെ താഴ്ന്ന പ്രദേശങ്ങളും വെള്ളത്തിനടിയിലാകാൻ ഇതു കാരണമാകാം. തീരപ്രദേശങ്ങളിലെ ജലവിതരണ സംവിധാനത്തിൽ ലവണാംശം കലരുകയും ചെയ്യും. തണ്ണീർത്തടങ്ങളിലെ ജലനിരപ്പ് 50 സെന്റിമീറ്റർ വരെ ഉയരാം. നെല്ല് ഉൽപാദനത്തെയും ജൈവവൈവിധ്യത്തെയും ഇതു ബാധിക്കും. തീരദേശങ്ങളിൽ വെള്ളപ്പൊക്കത്തിനും ഇതിടയാക്കും. പ്രകൃതി നൽകുന്ന മുന്നറിയിപ്പുകൾ തിരിച്ചറിഞ്ഞ് ഈ സാഹചര്യങ്ങളെ നേരിടാനും ജലവിനിയോഗം ആസൂത്രണം ചെയ്യാനും നാം തയാറാകണം.
കേരളത്തിലെ 2018, 2019 വർഷങ്ങളിലെ പ്രളയം കാലാവസ്ഥാ വ്യതിയാനം മൂലമാണെന്നു വിദഗ്ധരിൽ പലരും വിശ്വസിക്കുന്നില്ല. കാരണം, 1951 മുതൽ 2017 വരെയുള്ള കാലയളവിൽ മൺസൂൺ മഴയിൽ വർധന ഉണ്ടായിട്ടില്ല. 2018, 19 വർഷങ്ങളിലെ പ്രളയം 1924ലെ പ്രളയം പോലെ സംഭവിച്ചതാകാം. എന്നാൽ, പ്രളയത്തിനും ചൂരൽമല–മുണ്ടക്കൈ ഉരുൾപൊട്ടലിനും ശേഷവും കാലാവസ്ഥാ പ്രവചനത്തിനും മുന്നറിയിപ്പിനും കൃത്യമായ സംവിധാനം വികസിപ്പിക്കാൻ നമുക്കു കഴിഞ്ഞിട്ടില്ല.
∙ കേരളത്തിന്റെ ജലസമ്പത്ത് വിനിയോഗത്തിലെ പരിമിതികൾ
കേരളം മഴക്കാടുകളാലും നദികളാലും സമ്പുഷ്ടമാണ്. എന്നാൽ, ശാസ്ത്രീയ ജലസംരക്ഷണ നയങ്ങളില്ലാത്തതും കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭീഷണി കണക്കിലെടുത്തു പദ്ധതികൾ ആവിഷ്കരിക്കാത്തതും കേരളത്തിനു വലിയ വെല്ലുവിളിയാകുന്നു. 2018ലെ പ്രളയത്തിനു ശേഷം നടന്ന പഠനങ്ങൾ കേരളം ശാസ്ത്രീയമായ റിസർവോയർ പ്രവർത്തനനയം (Reservoir Operation Policy) ഇല്ലാത്ത സംസ്ഥാനമാണെന്നു വ്യക്തമാക്കുന്നു.
ലോകത്തെ ഏറ്റവും മൂല്യമുള്ള വിഭവങ്ങളിലൊന്നാണു ജലം. കൃഷി, വ്യവസായം, ഊർജം എന്നിവയ്ക്കും ഏതൊരു പ്രദേശത്തിന്റെയും സാമൂഹിക, സാമ്പത്തിക, പാരിസ്ഥിതിക ക്ഷേമത്തിനും സുസ്ഥിര വികസനത്തിനും ജലം അത്യാവശ്യമാണ്. കേരളത്തിലെ മുഴുവൻ നദികളുടെയും വാർഷിക ജലശേഷി 70 ബില്യൻ ക്യുബിക് മീറ്ററാണ്. അതിൽ 43 ബില്യൻ ക്യുബിക് മീറ്റർ മാത്രമേ ഉപയോഗിക്കാൻ കഴിയുന്നുള്ളൂ. എന്നാൽ, അയൽസംസ്ഥാനങ്ങൾ അവിടുത്തെ നദികളുടെ ഏകദേശം മുഴുവൻ ജലശേഷിയും വിനിയോഗിക്കുന്നു. ഭൂപ്രകൃതി, ജനസാന്ദ്രത, ഭൂവിനിയോഗം, ഭൂപ്രദേശം എന്നിവയുടെ പ്രത്യേകതകളാണ് കേരളത്തിലെ ജലവിനിയോഗത്തിനുള്ള തടസ്സങ്ങൾ.
ഇന്റർനെറ്റ് ഓഫ് തിങ്സ്, നിർമിതബുദ്ധി, ജിപിഎസ്, ഡ്രോൺ, ഡേറ്റ അനലിറ്റിക്സ് തുടങ്ങിയ സാങ്കേതികവിദ്യകൾ ഉപയോഗിച്ച് കൃത്യമായ ഡേറ്റ മാനേജ്മെന്റ് സിസ്റ്റം കേരളം പ്രാവർത്തികമാക്കണം. ശുദ്ധജലവിതരണം, ജലസേചനം, ഊർജോൽപാദനം, പരിസ്ഥിതി സംരക്ഷണം തുടങ്ങിയ ആവശ്യങ്ങൾ നിറവേറ്റാനും മുന്നറിയിപ്പില്ലാത്ത പ്രളയങ്ങളെ നേരിടാനും കൂടുതൽ ജലസംഭരണികൾ കേരളത്തിന് അനിവാര്യമാണ്. ചെറുരാജ്യമായ ജപ്പാനിൽ വലിയരീതിയിൽ ബന്ധിപ്പിച്ച അണക്കെട്ടുകളിൽ ശാസ്ത്രീയ പ്രവർത്തനരീതി നടപ്പാക്കിയതിനാൽ ജല സംബന്ധമായ പ്രശ്നങ്ങൾ തരണം ചെയ്യാൻ സാധിച്ചു. 2019ലെ പ്രളയത്തിനുശേഷം കേരളം സന്ദർശിച്ച ലോകബാങ്ക് സംഘം ജപ്പാനിലെ അണക്കെട്ടുകളുടെ പ്രവർത്തനരീതിയെക്കുറിച്ചും ആ മാതൃകയിൽ കേരളത്തിലെ പ്രളയം, മണ്ണിടിച്ചിൽ എന്നിവയുടെ ദുരന്തനിവാരണ നടപടികൾ എങ്ങനെ ആവിഷ്കരിക്കണമെന്നും വിശദീകരിച്ചിരുന്നു. ജലവിഭവങ്ങളുടെ അതിരൂക്ഷ ചൂഷണം, ഉദാഹരണത്തിന് അനിയന്ത്രിത മീൻപിടിത്തം, മണൽഖനനം തുടങ്ങിയവ നിയമവിധേയമായി നിയന്ത്രിക്കേണ്ടതാണ്.
കേരളം 66 ലക്ഷം തുറന്ന കിണറുകളുള്ള നാടാണ്. ഇവയിൽ ഏകദേശം 45 ലക്ഷം കിണറുകൾ പ്രവർത്തനക്ഷമമാണ്. എന്നാൽ, ഇവയിൽ 85% ബാക്ടീരിയ ബാധിതമാണ്. കേരളത്തിൽ 30 ലക്ഷം പേർക്കു ഗുണമേന്മയുള്ള ജലം ലഭിക്കുന്നില്ലെന്നാണ് കണക്ക്
∙ കേരളത്തിലെ കായലുകളും ജൈവവൈവിധ്യവും
വേമ്പനാട്, അഷ്ടമുടി, കടലുണ്ടി തുടങ്ങിയ കായലുകൾ മീൻപിടിത്തത്തിനും ജൈവവൈവിധ്യം നിലനിർത്തുന്നതിനും കണ്ടൽക്കാടുകൾ സംരക്ഷിക്കുന്നതിനും സഹായിക്കുന്നു. വേമ്പനാട്ടുകായൽ, അഷ്ടമുടിക്കായൽ എന്നിവയെ രാജ്യാന്തര പ്രാധാന്യമുള്ള ജലാശയങ്ങളായി 2002ൽ റാംസർ ബ്യൂറോ പ്രഖ്യാപിച്ചതിനുശേഷവും ഇതിന്റെ സംരക്ഷണപ്രവർത്തനങ്ങളിൽ കാര്യമായ പുരോഗതിയുണ്ടായിട്ടില്ല. ലവണജല സന്തുലനവും ജൈവവൈവിധ്യവും നിലനിർത്താൻ തീരദേശ ജലാശയങ്ങളെ സൂക്ഷ്മമായി പരിപാലിക്കേണ്ടതുണ്ട്.
∙ കാടുകളും ജലസമ്പത്തും
കേരളത്തിലെ കാടുകൾ പ്രളയം നിയന്ത്രിക്കാനും വേനൽക്കാല പ്രവാഹങ്ങൾ നിലനിർത്താനും മണ്ണൊലിപ്പു തടയാനും സൂക്ഷ്മ കാലാവസ്ഥ സംരക്ഷിക്കാനും സഹായിക്കുന്നു. അതിനാൽ, വേനൽക്കാല ജലസേചനം ഉറപ്പാക്കാൻ കാടുകളുടെ സംരക്ഷണം സഹായിക്കുമെന്നാണു സെന്റർ ഫോർ വാട്ടർ റിസോഴ്സ് ഡവലപ്മെന്റ് ആൻഡ് മാനേജ്മെന്റ് (സിഡബ്ല്യുആർഡിഎം) പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നത്.
∙ ഭൂഗർഭ ജലവിഭവശേഷി
കേന്ദ്ര ഭൂഗർഭ ജലബോർഡ് (സിജിഡബ്ല്യുബി) കണക്കുകൾപ്രകാരം, കേരളത്തിന്റെ ഭൂഗർഭജല ഉപയോഗശേഷി 6 ബില്യൻ ക്യുബിക് മീറ്റർ ആണ്. എന്നാൽ, ചിറ്റൂർ ബ്ലോക്ക് 100% ഭൂഗർഭ ജലോപയോഗം നടക്കുന്ന അമിത ജലചൂഷണ വിഭാഗത്തിലാണെന്നു കണ്ടെത്തിയിട്ടുണ്ട്. കാസർകോട്, മലമ്പുഴ ബ്ലോക്കുകൾ 90% - 100% ഉപയോഗമുള്ള മേഖലകളായി കണക്കാക്കുന്നു. അനധികൃത കുഴൽക്കിണറുകളുടെ എണ്ണം ക്രമാതീതമായി വർധിച്ചുകൊണ്ടിരിക്കുകയാണ്. വയലുകൾ, ജലാശയങ്ങൾ എന്നിവ നികത്തുന്നതും തുടരുകയാണ്. ഇതു ഭൂഗർഭ ജലനിരപ്പിനെ ഗുരുതരമായി ബാധിക്കുകയും പ്രളയസാധ്യത കൂട്ടുകയും ചെയ്യും.
∙ തുറന്ന കിണറുകൾ
കേരളം 66 ലക്ഷം തുറന്ന കിണറുകളുള്ള നാടാണ്. ഇവയിൽ ഏകദേശം 45 ലക്ഷം കിണറുകൾ പ്രവർത്തനക്ഷമമാണ്. എന്നാൽ, ഇവയിൽ 85% ബാക്ടീരിയ ബാധിതമാണ്. കേരളത്തിൽ 30 ലക്ഷം പേർക്കു ഗുണമേന്മയുള്ള ജലം ലഭിക്കുന്നില്ലെന്നാണ് കണക്ക്. ഇതിൽ അധികംപേരും മലമ്പ്രദേശത്തും കടൽത്തീരത്തും വസിക്കുന്ന സാധാരണക്കാരാണ്.
∙ മാറണം നമ്മൾ
പൈപ്പ് വഴിയുള്ള വിതരണംകൊണ്ടുമാത്രം ശുദ്ധജലക്ഷാമത്തിനു പരിഹാരം കാണാനാകില്ല. കിണറുകൾ ശുദ്ധീകരിക്കാനും പുനരുജ്ജീവിപ്പിക്കാനും വിപുലപദ്ധതി വേണം. അനധികൃത കുഴൽക്കിണറുകൾ തടയണം. വെള്ളം ഉപയോഗിക്കുന്നതിനു കരുതൽ വേണം. ജലാശയങ്ങൾ സംരക്ഷിക്കാനുള്ള നിയമങ്ങൾ കർശനമാക്കണം. നദികളിലേക്കുള്ള മലിനജല ഒഴുക്കു തടയണം. നദികൾ, കുളം, തടാകം, കിണർ, മഴവെള്ള സംഭരണി എന്നിവ സംരക്ഷിക്കാൻ സാമൂഹിക പങ്കാളിത്തം ഉറപ്പാക്കണം. ദീർഘകാല അടിസ്ഥാനത്തിലുള്ള പദ്ധതികൾ വിഭാവനം ചെയ്യണം. ഇതിനായി ഡബ്ലിൻ കോൺഫറൻസിലും റിയോ ഡി ജനീറോയിൽ നടന്ന ലോക ഉച്ചകോടിയിലും എടുത്തുപറഞ്ഞ സംയോജിത ജലവിഭവ മാനേജ്മെന്റ് കേരളത്തിൽ നടപ്പാക്കണം.
സുസ്ഥിര വികസനം സാധ്യമാക്കാൻ ജലസ്രോതസ്സുകൾ അവിഭാജ്യ ഘടകമാണെന്നു മനസ്സിലാക്കി, ജലം പരിമിതമായ വിഭവമാണെന്നു തിരിച്ചറിഞ്ഞ് ജനപിന്തുണയോടെ ജലസ്രോതസ്സുകൾ സംരക്ഷിക്കപ്പെടണം. ജലവിനിയോഗം സുഗമമായി നടത്തിക്കൊണ്ടുപോകാൻ നദീതട അടിസ്ഥാനത്തിലുള്ള അതോറിറ്റികൾ രൂപീകരിക്കുന്നതു നന്നായിരിക്കും. സ്വാതന്ത്ര്യത്തോടെയും ജനപങ്കാളിത്തത്തോടെയും അവയ്ക്കു പ്രവർത്തിക്കാനുള്ള സംവിധാനവും ഒരുക്കണം.