ഇന്ത്യൻ സമ്പദ്‌വ്യവസ്‌ഥ സുരക്ഷിതം; തുടരുമോ ‘മാർച്ച് ഇഫക്‌ട്’? വിപണിയിലെ ആഘോഷത്തിനു കാരണമെന്താണ്?

തിരിച്ചുവരവിന്റെ ആഘോഷം. സുനിത വില്യംസിന്റെ അനിശ്‌ചിതമായി നീണ്ട ബഹിരാകാശവാസത്തിനു ശേഷമുള്ള മടങ്ങിവരവു പോലെയായിരുന്നു കഴിഞ്ഞ ആഴ്‌ച ഓഹരി വിപണിയുടെ നേട്ടത്തിലേക്കുള്ള തിരിച്ചുവരവ്. അഞ്ചു മാസത്തിലേറെ നീണ്ട വിലയിടിവിനും അനിശ്‌ചിതത്വത്തിനും ശേഷമുണ്ടായ തിരിച്ചുവരവിന്റെ ആശ്വാസം അഞ്ചു വ്യാപാരദിനങ്ങളിലും വിപണിക്ക് ആഘോഷത്തിന്റേതായി. വിദേശ നിക്ഷേപകരുടെ തിരിച്ചുവരവ്, പണപ്പെരുപ്പ നിരക്കിന്റെ താഴ്‌ന്ന തലത്തിലേക്കുള്ള മടക്കം, ഉയർന്ന നിലവാരത്തിലേക്കുള്ള രൂപയുടെ മടങ്ങിവരവ് എന്നിവയെല്ലാം ഒത്തുചേർന്നതിന്റെ ഫലമായിരുന്നു വിപണിയിലെ കൂട്ടക്കുതിപ്പ്. മുന്നേറ്റത്തിന് എല്ലാ വ്യവസായ മേഖലകളിൽനിന്നുമുള്ള ഓഹരികൾ പിന്തുണ നൽകിയെന്നതും ശ്രദ്ധേയം. വിപണിയിൽനിന്നു വിട്ടുനിൽക്കുകയായിരുന്ന ചില്ലറ നിക്ഷേപകരുടെ തിരിച്ചുവരവിനും വില സൂചികകളിലെ തുടർച്ചയായ ഉയർച്ച പ്രേരണയായി. വിപണിയുടെ മുന്നേറ്റത്തിനു വലിയ പ്രേരണയായതു യുഎസ് ഫെഡറൽ റിസർവ് ഈ വർഷം പലിശ നിരക്കിൽ രണ്ടു തവണ ഇളവ് അനുവദിക്കാനുള്ള സാധ്യത സൂചിപ്പിക്കപ്പെട്ടതാണ്. യൂറോപ്പിലെ പല കേന്ദ്ര ബാങ്കുകളുടെയും പലിശ നയവും വിപണിയുടെ മുന്നേറ്റത്തിന് ഉത്തേജനമേകി.

തിരിച്ചുവരവിന്റെ ആഘോഷം. സുനിത വില്യംസിന്റെ അനിശ്‌ചിതമായി നീണ്ട ബഹിരാകാശവാസത്തിനു ശേഷമുള്ള മടങ്ങിവരവു പോലെയായിരുന്നു കഴിഞ്ഞ ആഴ്‌ച ഓഹരി വിപണിയുടെ നേട്ടത്തിലേക്കുള്ള തിരിച്ചുവരവ്. അഞ്ചു മാസത്തിലേറെ നീണ്ട വിലയിടിവിനും അനിശ്‌ചിതത്വത്തിനും ശേഷമുണ്ടായ തിരിച്ചുവരവിന്റെ ആശ്വാസം അഞ്ചു വ്യാപാരദിനങ്ങളിലും വിപണിക്ക് ആഘോഷത്തിന്റേതായി.
വിദേശ നിക്ഷേപകരുടെ തിരിച്ചുവരവ്, പണപ്പെരുപ്പ നിരക്കിന്റെ താഴ്‌ന്ന തലത്തിലേക്കുള്ള മടക്കം, ഉയർന്ന നിലവാരത്തിലേക്കുള്ള രൂപയുടെ മടങ്ങിവരവ് എന്നിവയെല്ലാം ഒത്തുചേർന്നതിന്റെ ഫലമായിരുന്നു വിപണിയിലെ കൂട്ടക്കുതിപ്പ്. മുന്നേറ്റത്തിന് എല്ലാ വ്യവസായ മേഖലകളിൽനിന്നുമുള്ള ഓഹരികൾ പിന്തുണ നൽകിയെന്നതും ശ്രദ്ധേയം. വിപണിയിൽനിന്നു വിട്ടുനിൽക്കുകയായിരുന്ന ചില്ലറ നിക്ഷേപകരുടെ തിരിച്ചുവരവിനും വില സൂചികകളിലെ തുടർച്ചയായ ഉയർച്ച പ്രേരണയായി. വിപണിയുടെ മുന്നേറ്റത്തിനു വലിയ പ്രേരണയായതു യുഎസ് ഫെഡറൽ റിസർവ് ഈ വർഷം പലിശ നിരക്കിൽ രണ്ടു തവണ ഇളവ് അനുവദിക്കാനുള്ള സാധ്യത സൂചിപ്പിക്കപ്പെട്ടതാണ്. യൂറോപ്പിലെ പല കേന്ദ്ര ബാങ്കുകളുടെയും പലിശ നയവും വിപണിയുടെ മുന്നേറ്റത്തിന് ഉത്തേജനമേകി.
∙ പ്രതീക്ഷ നൽകുന്ന നിലപാടു മാറ്റം
കഴിഞ്ഞ ആഴ്‌ചയിലെ മൂന്നു വ്യാപാരദിനങ്ങളിൽ ഇന്ത്യൻ വിപണിയിലേക്കു വിദേശ നിക്ഷേപം എത്തുകയുണ്ടായി. കനത്ത വിൽപനയിലൂടെ വിപണിയെ നിരാശയിലാഴ്‌ത്തിയ വിദേശ നിക്ഷേപകരുടെ നിലപാടു മാറ്റം പ്രതീക്ഷ നൽകുന്നതാണ്. വിദേശ നിക്ഷേപത്തിന്റെ തിരിച്ചുവരവു രൂപയ്‌ക്കു കരുത്തേറുന്നതിനും സഹായകമാകുന്നു. യുഎസ് ഡോളറുമായുള്ള രൂപയുടെ വിനിമയ നിരക്ക് 85.97 നിലവാരത്തിലേക്കു മെച്ചപ്പെട്ടിരിക്കുകയാണ്. രൂപയുടെ മൂല്യത്തിലെ ഈ മാസത്തെ വർധന 1.8 ശതമാനമായിരിക്കുന്നു. 1.2 ശതമാനമാണു കഴിഞ്ഞ ആഴ്‌ചയിലെ വർധന. രണ്ടു വർഷത്തിനു ശേഷമാണു രൂപയ്‌ക്ക് ഇത്ര വലിയ തോതിലുള്ള പ്രതിവാര നേട്ടം.
വിദേശ നാണ്യ ശേഖരം 65,427 കോടി ഡോളറിലേക്ക് ഉയർന്നിട്ടുണ്ട്. ഇതാകട്ടെ മൂന്നു മാസത്തിനിടയിലെ ഏറ്റവും കൂടിയ അളവാണ്. ഇറക്കുമതിയിലെ വലിയ ഇടിവിന്റെ ഫലമായി വ്യാപാരക്കമ്മി 1,405 കോടി ഡോളറിലേക്കു ചുരുങ്ങിയതായാണു ഫെബ്രുവരിയിലെ കണക്കുകൾ വ്യക്‌തമാക്കുന്നത്. ജനുവരിയിൽ കമ്മി 2,290 കോടി ഡോളറായിരുന്ന സ്‌ഥാനത്താണിത്.
നിഫ്‌റ്റിയിൽ അവസാനം രേഖപ്പെടുത്തിയ നിലവാരം 23,350.40 പോയിന്റാണ്. ‘ലോങ് – ഷോർട്’ അനുപാതം ഗണ്യമായി വർധിച്ചിട്ടുള്ളതിനാൽ മുന്നേറ്റം തുടർന്നേക്കാം. 23,400 നിർണായകമായ പ്രതിരോധത്തിന്റേതാകും. അതു പിന്നിടാനായാൽ 23,600 – 23,800 നിലവാരത്തിലേക്കുള്ള പ്രയാണം പ്രതീക്ഷിക്കാം. 24,000 – 24,100 നിലവാരത്തിലേക്കുള്ള മുന്നേറ്റത്തിന്റെ കാലം വിദൂരമല്ലെന്നും ആശ്വസിക്കാം.
∙ സമ്പദ്‌വ്യവസ്‌ഥ സുരക്ഷിതം
ആഗോള തലത്തിലെ അസ്വസ്‌ഥതകൾക്കിടയിലും ഇന്ത്യൻ സമ്പദ്‌വ്യവസ്‌ഥ പ്രതിരോധ ശേഷി നിലനിർത്തുന്നുവെന്നതും വിപണിക്ക് അനുകൂലമായ ഘടകമാണ്. ഉൽപാദന, സേവന മേഖലകളിലെ അനുകൂല പ്രവണത സാമ്പത്തിക വളർച്ചയ്ക്കു സഹായകമാകുമെന്നാണു റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) യുടെ നിരീക്ഷണം.
∙ ‘മാർച്ച് ഇഫക്‌ട്’ ആവർത്തിക്കുമോ?
യാഥാർഥ്യങ്ങളെ അടിസ്‌ഥാനമാക്കിയുള്ള ഈ പ്രതീക്ഷകളോടെല്ലാം ചേർത്തുവയ്‌ക്കാൻ ചരിത്രത്താളുകളിൽനിന്നുള്ള അനുഭവസാക്ഷ്യവുമുണ്ട്: അതാണു ‘മാർച്ച് ഇഫക്‌ട്’. കഴിഞ്ഞ 10 വർഷങ്ങളിൽ നേട്ടത്തിന്റേതായിരുന്നു ഏഴു മാർച്ച് മാസങ്ങളും. ഇത്തവണയും അങ്ങനെതന്നെയാകണമെങ്കിൽ ഈ ആഴ്‌ചയിലും വിപണി നേട്ടത്തിൽ തുടരണം.
∙ നിഫ്റ്റിയുടെ പ്രയാണം 23,800 പോയിന്റിലേക്ക്
നിഫ്‌റ്റിയിൽ അവസാനം രേഖപ്പെടുത്തിയ നിലവാരം 23,350.40 പോയിന്റാണ്. ‘ലോങ് – ഷോർട്’ അനുപാതം ഗണ്യമായി വർധിച്ചിട്ടുള്ളതിനാൽ മുന്നേറ്റം തുടർന്നേക്കാം. 23,400 നിർണായകമായ പ്രതിരോധത്തിന്റേതാകും. അതു പിന്നിടാനായാൽ 23,600 – 23,800 നിലവാരത്തിലേക്കുള്ള പ്രയാണം പ്രതീക്ഷിക്കാം. 24,000 – 24,100 നിലവാരത്തിലേക്കുള്ള മുന്നേറ്റത്തിന്റെ കാലം വിദൂരമല്ലെന്നും ആശ്വസിക്കാം.
∙ ‘ഡിസ്കൗണ്ട്’ ചെയ്തു കഴിഞ്ഞ ആശങ്ക
ഇന്ത്യയിൽനിന്നുള്ള ഉൽപന്നങ്ങൾക്കു കൂടിയ തോതിൽ യുഎസ് ചുമത്തിയേക്കാവുന്ന ഇറക്കുമതിച്ചുങ്കത്തിന്റ നിരക്കു പ്രഖ്യാപനം പ്രതീക്ഷിക്കുന്നത് ഏപ്രിൽ രണ്ടിനാണ്. അതിനാൽ സമീപദിവസങ്ങളിൽ വിപണിയുടെ നീക്കം കരുതലോടെയാണെന്നു വരാം. ആശങ്ക അതിരുകടന്നാൽ നിഫ്‌റ്റിക്ക് 23,000 – 22,800 നിലവാരത്തിലേക്കുള്ള മടക്കയാത്രയായിരിക്കും ഫലം. എന്നാൽ പകരച്ചുങ്കം വിപണി ‘ഡിസ്കൗണ്ട്’ചെയ്തുകഴിഞ്ഞതാകയാൽ ആ ഇടിവു തൽകാലികമായിരിക്കും. അതുകൊണ്ടുതന്നെ നിക്ഷേപകർക്കു മുന്നിൽ തുറന്നുകിട്ടുന്നതു നേട്ടത്തിന്റെ സാമാന്യം ദീർഘമായ പാതയായിരിക്കും.