‘ഗ്രേറ്റ് ഫിനിഷർ’, ഷാറുഖും ബച്ചനും തോറ്റുപോകുന്ന സ്റ്റാർ; ധോണിയെ ചെന്നൈ സൂപ്പർ കിങ്സ് ‘വിറ്റഴിക്കുകയാണോ?’

സെലിബ്രിറ്റികളുടെ കഥ ദയനീയമാണ്. ഫുട്ബോളിലെ താരങ്ങളെപ്പറ്റി യുറഗ്വായ് എഴുത്തുകാരനായ എഡ്വാഡോ ഗലീയാനോ പറയുന്നു, ബിസിനസുകാർ അവരെ വാങ്ങുന്നു, പരമാവധി ഉപയോഗിക്കുന്നു, കൂടുതൽ വിലയ്ക്കു മറിച്ചു വിൽക്കുന്നു. പ്രശസ്തിക്കും വലിയ പ്രതിഫലത്തിനും പകരമായി തടവിലിട്ടിരിക്കുകയാണവരെ. പട്ടാളത്തിലേതിനെക്കാൾ തീവ്രമായ അച്ചടക്കം, നിരന്തരമായ പരിശീലനം, വേദനസംഹാരികളുടെ തുടർച്ചയായ ഉപയോഗം കാരണം നിർവികാരമായിത്തീർന്ന ശരീരം. മത്സരങ്ങളുള്ള ദിവസങ്ങളിൽ കോൺസൻട്രേഷൻ ക്യാംപുകളിലേതിനു തുല്യമായ ജീവിതം. ഇഷ്ടഭക്ഷണം ലഭിക്കില്ല. രുചികെട്ട, എന്നാൽ സ്റ്റാമിന കൂട്ടുന്ന ഭക്ഷണം. സ്വകാര്യതയുടെ

സെലിബ്രിറ്റികളുടെ കഥ ദയനീയമാണ്. ഫുട്ബോളിലെ താരങ്ങളെപ്പറ്റി യുറഗ്വായ് എഴുത്തുകാരനായ എഡ്വാഡോ ഗലീയാനോ പറയുന്നു, ബിസിനസുകാർ അവരെ വാങ്ങുന്നു, പരമാവധി ഉപയോഗിക്കുന്നു, കൂടുതൽ വിലയ്ക്കു മറിച്ചു വിൽക്കുന്നു. പ്രശസ്തിക്കും വലിയ പ്രതിഫലത്തിനും പകരമായി തടവിലിട്ടിരിക്കുകയാണവരെ. പട്ടാളത്തിലേതിനെക്കാൾ തീവ്രമായ അച്ചടക്കം, നിരന്തരമായ പരിശീലനം, വേദനസംഹാരികളുടെ തുടർച്ചയായ ഉപയോഗം കാരണം നിർവികാരമായിത്തീർന്ന ശരീരം. മത്സരങ്ങളുള്ള ദിവസങ്ങളിൽ കോൺസൻട്രേഷൻ ക്യാംപുകളിലേതിനു തുല്യമായ ജീവിതം. ഇഷ്ടഭക്ഷണം ലഭിക്കില്ല. രുചികെട്ട, എന്നാൽ സ്റ്റാമിന കൂട്ടുന്ന ഭക്ഷണം. സ്വകാര്യതയുടെ പരിപൂർണമായ നിഷേധം. എല്ലാം ഇട്ടെറിഞ്ഞുപോവാൻ തോന്നാത്ത ഒരു സെലിബ്രിറ്റിയുമുണ്ടാവില്ല. പക്ഷേ പറ്റുമോ? വലിയ പ്രശസ്തി, വലിയ പ്രതിഫലം, പുറത്തേക്കിറങ്ങുന്നത് ഇരമ്പുന്ന ആരാധകരിലേക്ക്. ചങ്ങലയിലാണെങ്കിലും സ്വർണച്ചങ്ങലയിലാണ്. ഊരിയെറിയാനാവുമോ?
മഹേന്ദ്ര സിങ് ധോണിയുടെ അവസ്ഥ നോക്കൂ. ചെന്നൈ സൂപ്പർ കിങ്സിന്റെ ‘കാഴ്ചബംഗ്ലാവിലെ’ ഏറ്റവും വിലകൂടിയ താരം അയാളാണ്. ധോണി അല്ലാതെ മറ്റൊരു സൂപ്പർതാരം ടീമിലില്ലാത്ത ചെന്നൈ ഈ കുറവ് മറികടക്കാൻ അദ്ദേഹത്തെ അമിതമായി ആശ്രയിക്കുന്നു. ഏഴാമതായി, എട്ടാമതായി അല്ലെങ്കിൽ ഒൻപതാമതായി, മറ്റെല്ലാ ഐറ്റവും കഴിയുമ്പോൾ ബാറ്റ് ചെയ്യാൻ അയാളെ പുറത്തുകൊണ്ടുവരും. വിജയദിവസങ്ങളിൽ അയാൾക്കു മുൻപേ കളി തീർന്നിട്ടുണ്ടാവും. പണത്തിന്റെ കളിയാണ് ക്രിക്കറ്റ്. ഒരോവർ കളിക്കാർ കളിച്ചാൽ അടുത്ത ഓവർ പരസ്യങ്ങളിലുടെ മാനേജ്മെന്റാണ് കളിക്കുക. മറ്റൊരു കളിയിലും ക്രിക്കറ്റിലേതുപോലെ കളിക്കുന്നതിനിടയിൽക്കയറി കളിക്കാൻ പണത്തിനവസരമില്ല. പരുക്കേറ്റ കളിക്കാർക്കു പിന്നീടെന്തു പറ്റിയെന്നു കാണിക്കുന്നതിനുപകരം അഞ്ചോ ആറോ പരസ്യങ്ങളാണ് മാനേജർ കാണിക്കുക.
ഷാറുഖ് ഖാനെക്കാൾ, അമിതാഭ് ബച്ചനെക്കാൾ ഫാൻ ബേസുള്ള താരമാണ് ധോണി. ചെന്നൈ സൂപ്പർ കിങ്സ് ആ സാധ്യതയാണ് വിറ്റുതീർക്കുന്നത്. വിക്കറ്റ് കീപ്പറായും പിന്നെ പവിലിയനിൽ സൊറ പറയുന്ന വിവിഐപിയായും ഒടുവിലവസരം കിട്ടിയാൽ മടിച്ചുമടിച്ചിറങ്ങുന്ന താരമായും ധോണിയുണ്ടാവണം. കാണികൾക്കതിൽപരമൊരു ഗാരന്റി നൽകാനില്ല. ഒറ്റയ്ക്കു കളി ജയിപ്പിക്കാൻ കഴിയുന്ന താരമായിരുന്നു. എത്രയെത്ര പ്രതിസന്ധിഘട്ടങ്ങളെയാണ് കൂൾ കൂളായി ആ നായകൻ കൈകാര്യം ചെയ്തത്. മിന്നലിനുപോലും ഈ വിക്കറ്റ് കീപ്പറുടെ മാസ്മരവേഗത്തിൽ സ്റ്റംപ് ചെയ്യാനായിട്ടില്ല. പക്ഷേ, കാലം കടന്നുപോയിരിക്കുന്നു. എങ്കിലും പൂർവപ്രതാപം മാത്രമല്ല ഈ മഹേന്ദ്രജാലക്കാരനുള്ളതെന്നും ശേഷിക്കുന്ന മൂന്നു പന്തിൽ പതിനെട്ടു റൺസ് അടിച്ചെടുക്കാൻ ഈ ഗ്രേറ്റ് ഫിനിഷർക്ക് ഇപ്പോഴും കഴിയുമെന്നുമുള്ള വിശ്വാസം അവർ കാണികളിൽ നിലനിർത്തുന്നു.
ഒരിക്കൽ വിജയശ്രീലാളിതനായി, കാണികളെ അഭിവാദ്യം ചെയ്ത്, തോറ്റ എതിർടീമിലെ കളിക്കാർക്ക് ഓരോരുത്തർക്കായി കൈ നീട്ടിയ ധോണി, ജയിച്ച എതിർടീമിലെ സമാശ്വസിപ്പിക്കുന്ന കൈകൾക്കായി കൈനീട്ടുന്ന കാഴ്ചയാണ് നാമിപ്പോൾ തുടർച്ചയായി കാണുന്നത്. ഇതവസാന ഇന്നിങ്സ് ആയിരിക്കാം. പക്ഷേ, താരപരിവേഷത്തിന്റെ അവസാനതുള്ളി വരെ വിൽക്കുകയാണ് ചെന്നൈ സൂപ്പർ കിങ്സ്. അവസാന വറ്റുവരെ തുടച്ചു തിന്നാനുള്ള അവകാശമവർ മുൻപേ വാങ്ങിയിട്ടുണ്ട്.