ഉയർന്ന ഇറക്കുമതിത്തീരുവ ചുമത്തി തങ്ങളെ ദ്രോഹിക്കുന്ന രാജ്യങ്ങൾക്കെതിരെ ഏപ്രിൽ 2ന് ‘പകരം തീരുവ’ പ്രഖ്യാപിക്കാനിരിക്കുന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഈ ദിവസത്തെ രാജ്യത്തിന്റെ മോചനദിനം (ലിബറേഷൻ ഡേ) എന്നാണ് വിശേഷിപ്പിച്ചത്. പക്ഷേ, ലോകക്രമത്തെ മാറ്റിമറിക്കാനും ഐക്യരാഷ്ട്ര സംഘടനയും ലോക വ്യാപാരസംഘടനയും പോലുള്ള രാജ്യാന്തര വേദികളെ അപ്രസക്തമാക്കാനും, ഒരുപക്ഷേ, ഒരു മൂന്നാം ലോകയുദ്ധത്തിനുതന്നെയും (അങ്ങനെ സംഭവിക്കാതിരിക്കട്ടെ) അതു കാരണമാകുമോ എന്നതാണു പ്രധാനചോദ്യം. ഇതിനെല്ലാം നല്ല സാധ്യതയുണ്ടെന്നതു സത്യം. ഇറക്കുമതിയോ കയറ്റുമതിയോ നടത്തുന്ന വ്യാപാരികളെ മാത്രം ബാധിക്കുന്നൊരു പ്രശ്നമാണ് ഇതെന്നു കരുതുന്നതു വിഡ്ഢിത്തമാകും. ‘വ്യാപാരദ്രോഹികളായ’ രാജ്യങ്ങൾക്കുമേൽ പകരം തീരുവ ചുമത്തുമെന്നതു ട്രംപിന്റെ തിരഞ്ഞെടുപ്പു വാഗ്ദാനങ്ങളിലൊന്നായിരുന്നു; ജയിച്ചുവന്നപ്പോൾ അതു പാലിക്കുന്നു. ഒറ്റനോട്ടത്തിൽ അങ്ങനെ പറയാം. പക്ഷേ, യുഎസിൽനിന്നുള്ള കാർഷികോൽപന്നങ്ങൾ മുതൽ വിസ്കിക്കും വാഹനങ്ങൾക്കും വരെ ഉയർന്ന ഇറക്കുമതിത്തീരുവ ചുമത്തുന്ന ഇന്ത്യയാണ് ട്രംപിന്റെ ഉന്നങ്ങളിലൊന്നെന്നു വ്യക്തം. അത്രകണ്ട് വികസിച്ചിട്ടില്ലാത്ത രാജ്യമായതുകൊണ്ടും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഉയർന്ന ഇറക്കുമതിത്തീരുവ ചുമത്തി തങ്ങളെ ദ്രോഹിക്കുന്ന രാജ്യങ്ങൾക്കെതിരെ ഏപ്രിൽ 2ന് ‘പകരം തീരുവ’ പ്രഖ്യാപിക്കാനിരിക്കുന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഈ ദിവസത്തെ രാജ്യത്തിന്റെ മോചനദിനം (ലിബറേഷൻ ഡേ) എന്നാണ് വിശേഷിപ്പിച്ചത്. പക്ഷേ, ലോകക്രമത്തെ മാറ്റിമറിക്കാനും ഐക്യരാഷ്ട്ര സംഘടനയും ലോക വ്യാപാരസംഘടനയും പോലുള്ള രാജ്യാന്തര വേദികളെ അപ്രസക്തമാക്കാനും, ഒരുപക്ഷേ, ഒരു മൂന്നാം ലോകയുദ്ധത്തിനുതന്നെയും (അങ്ങനെ സംഭവിക്കാതിരിക്കട്ടെ) അതു കാരണമാകുമോ എന്നതാണു പ്രധാനചോദ്യം. ഇതിനെല്ലാം നല്ല സാധ്യതയുണ്ടെന്നതു സത്യം. ഇറക്കുമതിയോ കയറ്റുമതിയോ നടത്തുന്ന വ്യാപാരികളെ മാത്രം ബാധിക്കുന്നൊരു പ്രശ്നമാണ് ഇതെന്നു കരുതുന്നതു വിഡ്ഢിത്തമാകും.

‘വ്യാപാരദ്രോഹികളായ’ രാജ്യങ്ങൾക്കുമേൽ പകരം തീരുവ ചുമത്തുമെന്നതു ട്രംപിന്റെ തിരഞ്ഞെടുപ്പു വാഗ്ദാനങ്ങളിലൊന്നായിരുന്നു; ജയിച്ചുവന്നപ്പോൾ അതു പാലിക്കുന്നു. ഒറ്റനോട്ടത്തിൽ അങ്ങനെ പറയാം. പക്ഷേ, യുഎസിൽനിന്നുള്ള കാർഷികോൽപന്നങ്ങൾ മുതൽ വിസ്കിക്കും വാഹനങ്ങൾക്കും വരെ ഉയർന്ന ഇറക്കുമതിത്തീരുവ ചുമത്തുന്ന ഇന്ത്യയാണ് ട്രംപിന്റെ ഉന്നങ്ങളിലൊന്നെന്നു വ്യക്തം. അത്രകണ്ട് വികസിച്ചിട്ടില്ലാത്ത രാജ്യമായതുകൊണ്ടും വലിയൊരു വിഭാഗം ജനങ്ങൾ ഉപജീവനത്തിന് ആശ്രയിക്കുന്ന ആഭ്യന്തര വ്യവസായമേഖലയുടെ സംരക്ഷണത്തിനു വേണ്ടിയുമാണ് ഇറക്കുമതിക്ക് ഉയർന്ന തീരുവ ഈടാക്കുന്നതെന്നാണ് ഇന്ത്യയുടെ ന്യായം (വിലപ്പെട്ട വിദേശനാണ്യ ശേഖരം മുഴുവൻ അനിയന്ത്രിത ഇറക്കുമതിയിലൂടെ നഷ്ടപ്പെടുന്നതും ഒരു കാരണമാണ്).

ഫെബ്രുവരിയിലെ യുഎസ് സന്ദർശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും. (Photo by Jim WATSON / AFP)
ADVERTISEMENT

ട്രംപിന്റെ പകരം തീരുവ എത്രയായിരിക്കും, ഏതൊക്കെ ഉൽപന്നങ്ങൾക്കു മേലായിരിക്കും എന്നൊക്കെയുള്ള വിശദാംശങ്ങൾ അറിയാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, ഡൽഹിയിൽ അധികാരത്തിന്റെ ഇടനാഴികളിൽ ഭീതി പരന്നിട്ടുണ്ട്. ട്രംപിനെ ‘ഗുഡ് ഫ്രണ്ട്’ ആയി വിശേഷിപ്പിക്കുന്ന മോദിയോട് യുഎസ് പ്രസിഡന്റ് കടുംകയ്യൊന്നും ചെയ്യില്ലെന്നും ഇന്ത്യയുമായി മാന്യമായ ഇടപാടിനാണ് താൽപര്യപ്പെടുന്നതെന്നുമാണ് ഡൽഹിയിലെ അധികാരകേന്ദ്രങ്ങൾ തുടക്കത്തിൽ കരുതിയത്. എന്നാൽ, എന്തും സംഭവിച്ചേക്കാം എന്ന യാഥാർഥ്യവുമായി അവർ ഏറക്കുറെ പൊരുത്തപ്പെട്ടുകഴിഞ്ഞു.

ആഗോള വ്യാപാരത്തെ കൈപ്പിടിയിലൊതുക്കാൻ ശ്രമിക്കുന്ന ചൈനയാണ് യുഎസിന്റെ പ്രധാനശത്രു. യൂറോപ്പാകട്ടെ ഇതുവരെ യുഎസിനെ തങ്ങളുടെ സംരക്ഷണ കവചമായി ഉപയോഗിച്ചു വരികയായിരുന്നു. ആ റോൾ അവസാനിപ്പിക്കാനാണ് ട്രംപിന്റെ തീരുമാനം.‘എന്റെ കയ്യിൽനിന്ന് ആയുധം വാങ്ങി സ്വയം രക്ഷിച്ചോളൂ’ എന്നാണ് ഇപ്പോൾ യൂറോപ്പിനോടുള്ള ട്രംപിന്റെ നിലപാട് .

ഫെബ്രുവരിയിൽ വൈറ്റ് ഹൗസിൽ നടന്ന ട്രംപ് - മോദി കൂടിക്കാഴ്ചയെത്തുടർന്ന് യുഎസുമായുള്ള വ്യാപാര, വാണിജ്യ ചർച്ചകളിൽ ഇന്ത്യയ്ക്കു വലിയ പ്രതീക്ഷയുണ്ടായിരുന്നു. വ്യാപാര ഇടപാടുകൾ ഇരട്ടിയാക്കാനും ഉഭയകക്ഷി വ്യാപാര കരാറിൽ ഒപ്പുവയ്ക്കാനുമെല്ലാം കൂടിക്കാഴ്ചയിൽ ധാരണയായതുമാണ്. അതുപ്രകാരം യുഎസ് വ്യാപാര പ്രതിനിധി ബ്രെൻഡൻ ലിഞ്ച് കഴിഞ്ഞയാഴ്ച ഡൽഹി സന്ദർശിച്ചു ചർച്ച നടത്തിയിരുന്നു. നിശ്ചയിച്ചതിലും ഒരു ദിവസംകൂടി ചർച്ച നീണ്ടതോടെ ഇന്ത്യയുടെ പ്രതീക്ഷകൾ വർധിക്കുകയും ചെയ്തു. പക്ഷേ, ഉയർന്ന തീരുവ ചുമത്തുന്ന ഒരു രാജ്യത്തെയും പകരം തീരുവയിൽനിന്ന് ഒഴിവാക്കില്ലെന്നു തൊട്ടുപിറ്റേന്നുതന്നെ ട്രംപ് പ്രഖ്യാപിച്ചതോടെ എല്ലാ പ്രതീക്ഷയും നിലംപതിച്ചു.

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും. (Photo by SAUL LOEB / AFP)
ADVERTISEMENT

∙ വ്യാപാര കരാറിൽ പ്രതീക്ഷ

ഇതൊക്കെയാണെങ്കിലും, നമുക്കു പ്രതീക്ഷയ്ക്കു വക നൽകുന്ന ചില അനുകൂല ഘടകങ്ങളുണ്ട്. ഓട്ടമൊബീൽ ഉൽപന്നങ്ങളിലോ ഇലക്ട്രിക് വാഹന ഘടകങ്ങളിലോ ട്രംപ് പകരം തീരുവ ചുമത്തിയാലും, അപ്പുറത്ത് ഇന്ത്യ-യുഎസ് ഉഭയകക്ഷി വ്യാപാര കരാറിനുള്ള ചർച്ചകൾ മുന്നേറുന്നുണ്ട് എന്നു സമാധാനിക്കാം. സെപ്റ്റംബർ- ഒക്ടോബർ കാലയളവിൽ കരാറിൽ ഒപ്പുവയ്ക്കാനാണു ധാരണ. അങ്ങനെ നോക്കുമ്പോൾ, പകരം തീരുവ നിലവിൽ വന്നാൽ നമുക്കു ചെറിയൊരു തിരിച്ചടിയാകുമെങ്കിലും ഉഭയകക്ഷി വ്യാപാര കരാറിലൂടെ അതു മറികടക്കാനാകും എന്നാണു പ്രതീക്ഷ.

ADVERTISEMENT

പല കാരണങ്ങളാൽ ഇന്ത്യയോടു മൃദുസമീപനം സ്വീകരിക്കാതിരിക്കാൻ ട്രംപിനു കഴിയില്ലെന്നു വിശ്വസിക്കുന്നവരും നമ്മുടെ വ്യാപാര– വ്യവസായ മേഖലയിലുണ്ട്. ഒന്നാമത്, ആഗോള വ്യാപാരത്തെ കൈപ്പിടിയിലൊതുക്കാൻ ശ്രമിക്കുന്ന ചൈനയാണ് യുഎസിന്റെ പ്രധാനശത്രു. യൂറോപ്പാകട്ടെ ഇതുവരെ യുഎസിനെ തങ്ങളുടെ സംരക്ഷണ കവചമായി ഉപയോഗിച്ചു വരികയായിരുന്നു. ആ റോൾ അവസാനിപ്പിക്കാനാണ് ട്രംപിന്റെ തീരുമാനം.‘എന്റെ കയ്യിൽനിന്ന് ആയുധം വാങ്ങി സ്വയം രക്ഷിച്ചോളൂ’ എന്നാണ് ഇപ്പോൾ യൂറോപ്പിനോടുള്ള ട്രംപിന്റെ നിലപാട് . ഈ സാഹചര്യത്തിൽ യുഎസിന് ഇന്ത്യയെ ആവശ്യമുണ്ട്. പൂർവദേശത്തു ചൈനയ്ക്കു പകരം നിൽക്കാൻ വിശ്വസിക്കാവുന്ന സൈനിക-സാമ്പത്തിക ശക്തി ഇന്ത്യ മാത്രമാണെന്നതാണു കാരണം. മാത്രമല്ല, ഇന്ത്യയിലെ വിശാലമായ ആഭ്യന്തരവിപണിയും വർധിച്ചുവരുന്ന സമ്പന്ന– മധ്യവർഗ സാന്നിധ്യവും അമേരിക്കയിലെ ബിസിനസുകാരെ ഏറ്റവുമധികം ആകർഷിക്കുന്ന ഘടകങ്ങളുമാണ്.

ഡോണൾഡ് ട്രംപ് (Image Credit : Instagram/realdonaldtrump)

∙ ചരിത്രം ആവർത്തിച്ചാൽ

യുഎസിന്റെ ഈ താരിഫ് യുദ്ധത്തിന്റെ പ്രത്യാഘാതങ്ങൾ എല്ലാവരെയും ആശങ്കപ്പെടുത്തുന്നുണ്ട്. കാര്യങ്ങൾ കഠിനമായിരിക്കുമെന്നാണ് ഒന്നാം ട്രംപ് സർക്കാരിൽ ഇന്ത്യയുമായുള്ള വ്യാപാര ചർച്ചകളിലെ പ്രധാനിയായിരുന്ന മാർക്ക് ലിൻസ്‌കോട്ടിനെപ്പോലുള്ളവർ പറയുന്നത്; ആ പ്രവചനം ശരിയാകാൻ സാധ്യത കുറവാണെങ്കിലും. രണ്ടു ലോകയുദ്ധങ്ങൾക്കിടയിൽ, 1930കളിൽ നിലനിന്ന ആഗോള സാഹചര്യവുമായി ഈ പുതിയ സാഹചര്യങ്ങൾക്കു സാമ്യമുണ്ടെന്ന് അദ്ദേഹം പറയുന്നു. അന്ന് യുഎസും മറ്റു ചില രാജ്യങ്ങളും തീരുവ വർധിപ്പിച്ചപ്പോൾ കനത്ത തിരിച്ചടിയാണുണ്ടായത്. ആഗോളബന്ധങ്ങൾ നിലയ്ക്കുകയും പല രാജ്യങ്ങളും ഉഭയകക്ഷി വ്യാപാരകരാറുകളിൽ ഏർപ്പെടുകയും ചെയ്തു. രണ്ടാം ലോകയുദ്ധം തുടങ്ങാൻ അതുമൊരു കാരണമായിരുന്നെന്നു കരുതുന്നവരുണ്ടെന്നും ലിൻസ്‌കോട്ട് പറയുന്നു.

വ്യാപാരബന്ധങ്ങളിലെ സാമ്യങ്ങളെക്കുറിച്ചു മാത്രമാണ് ലിൻസ്കോട്ട് പറഞ്ഞതെങ്കിലും, ഭൗമരാഷ്ട്രീയത്തിലും അത്തരം സമാനതകൾ ആവർത്തിക്കുന്നതു നമുക്കു കാണാം. 1920കളിൽ പൊട്ടിപ്പുറപ്പെട്ട സ്പാനിഷ് പകർച്ചപ്പനിയോട് അദ്ഭുതകരമായ സാമ്യമുണ്ടായിരുന്നു 2020ലെ കോവിഡ് മഹാമാരിക്ക്. കോവിഡിനെത്തുടർന്ന് ആഗോള സാമ്പത്തിക മാന്ദ്യത്തെക്കുറിച്ചുണ്ടായ ഭീതി ഇന്നും തുടരുന്നുണ്ട്. 1929ൽ ഉണ്ടായ മാന്ദ്യം (ഗ്രേറ്റ് ഡിപ്രഷൻ) അതീവ വിനാശകരമായിരുന്നു. അതിർത്തികൾ വികസിപ്പിക്കാനുള്ള സാമ്രാജ്യശക്തികളുടെ ശ്രമങ്ങളിലും ആ സമാനത കാണാം. അന്നു ജർമനിയും ജപ്പാനുമായിരുന്നെങ്കിൽ ഇന്നു റഷ്യയും ചൈനയും. ശക്തി ക്ഷയിച്ച ഐക്യരാഷ്ട്ര സംഘടനയും ലോക വ്യാപാര സംഘടനയും എല്ലാറ്റിനും മൂകസാക്ഷികളായി നിൽക്കുന്നു (അന്ന് ലീഗ് ഓഫ് നേഷൻസ്). വ്യാപാരകരാറുകൾ യാഥാർഥ്യമാകട്ടെ എന്നതിനെക്കാൾ, ചരിത്രം ആവർത്തിക്കാതിരിക്കട്ടെ എന്നു നമുക്കു പ്രത്യാശിക്കാം.

English Summary:

Trump's Tariffs: A Looming Trade War and the Threat of Global Instability