'പവർ' വന്ന ഇരുപതാം ഓവർ: കാവ്യയ്ക്ക് 'മിസ്സ്' ഈ ആവേശപ്പോരാട്ടം, ഒടുവിൽ ക്യാപ്റ്റൻ കമിൻസിന്റെ ആ ചിരി
ഭാഗ്യത്തേക്കാളേറെ ഭാഗ്യദോഷങ്ങൾ മാറിമറിഞ്ഞ ആവേശപ്പോരിനാണ് മുല്ലാംപുർ സാക്ഷ്യംവഹിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ സൺറൈസേഴ്സ് ഹൈദരാബാദിനൊപ്പം തുടക്കം മുതൽ ഭാഗ്യദോഷവും കൂടെക്കൂടി. കണ്ണടച്ച് തുറക്കും മുൻപ് മുൻനിര ബാറ്റർമാർ ക്രീസിലേക്ക് പോയതിനേക്കാൾ വേഗത്തിൽ ഡ്രസിങ് റൂമിലേക്ക് മടങ്ങി. ഹൈദരാബാദിന്റെ ഭാഗ്യദോഷത്തെ ചെറുത്തു നിന്നുകൊണ്ട് ടീമിന് മാന്യമായി ടോട്ടൽ സമ്മാനിക്കാൻ വഴിയൊരുക്കിയത് യുവതാരം നിതീഷ് റെഡ്ഡിയുടെ (37 പന്തിൽ 64) ഒറ്റയാൾ പോരാട്ടമാണ്. മറുപടി ബാറ്റിങ്ങിനായി കളത്തിലിറങ്ങിയ പഞ്ചാബ് കിങ്സും ഭാഗ്യദോഷത്തോട് മല്ലിട്ടാണ് മുന്നോട്ടു പോയത്. ഒടുവിൽ പഞ്ചാബിന്റെ കഴിഞ്ഞ കളിയിലെ ‘രക്ഷകരായ’ ശശാങ്ക് സിങ്– അശുതോഷ് ശർമ കൂട്ടുകെട്ട് വീണ്ടും ഒന്നിച്ചു. പിന്നീട് അറിയാനുണ്ടായിരുന്നത് ഒന്നുമാത്രം, വിജയം എന്ന ഭാഗ്യം ആർക്കൊപ്പം നിൽക്കും? ജയദേവ് ഉനദ്കട്ട് എറിഞ്ഞ 20–ാം ഓവറിന്റെ അഞ്ചാം പന്തിന് ശേഷം ഹൈദരാബാദ് നായകൻ പാറ്റ് കമിൻസിന്റെയും ഉനദ്കട്ടിന്റെയും മുഖത്ത് വിരിഞ്ഞ പുഞ്ചിരിക്ക് തൊട്ടുമുൻപുവരെ ആ ചോദ്യത്തിനുള്ള ഉത്തരം ആർക്കും അറിയില്ലായിരുന്നു. ഒടുവിൽ മുല്ലാംപുരിൽ വെറും 2 റൺസിന് ഹൈദരാബാദിന്റെ വിജയ സൂര്യൻ ഉദിച്ചതോടെ ഒന്നുറപ്പിച്ചു, ഭാഗ്യദോഷത്തിന്റെ ഗ്രഹണം പിടികൂടിയത് ആതിഥേയരെ ആയിരുന്നു...

ഭാഗ്യത്തേക്കാളേറെ ഭാഗ്യദോഷങ്ങൾ മാറിമറിഞ്ഞ ആവേശപ്പോരിനാണ് മുല്ലാംപുർ സാക്ഷ്യംവഹിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ സൺറൈസേഴ്സ് ഹൈദരാബാദിനൊപ്പം തുടക്കം മുതൽ ഭാഗ്യദോഷവും കൂടെക്കൂടി. കണ്ണടച്ച് തുറക്കും മുൻപ് മുൻനിര ബാറ്റർമാർ ക്രീസിലേക്ക് പോയതിനേക്കാൾ വേഗത്തിൽ ഡ്രസിങ് റൂമിലേക്ക് മടങ്ങി. ഹൈദരാബാദിന്റെ ഭാഗ്യദോഷത്തെ ചെറുത്തു നിന്നുകൊണ്ട് ടീമിന് മാന്യമായി ടോട്ടൽ സമ്മാനിക്കാൻ വഴിയൊരുക്കിയത് യുവതാരം നിതീഷ് റെഡ്ഡിയുടെ (37 പന്തിൽ 64) ഒറ്റയാൾ പോരാട്ടമാണ്.
മറുപടി ബാറ്റിങ്ങിനായി കളത്തിലിറങ്ങിയ പഞ്ചാബ് കിങ്സും ഭാഗ്യദോഷത്തോട് മല്ലിട്ടാണ് മുന്നോട്ടു പോയത്. ഒടുവിൽ പഞ്ചാബിന്റെ കഴിഞ്ഞ കളിയിലെ ‘രക്ഷകരായ’ ശശാങ്ക് സിങ്– അശുതോഷ് ശർമ കൂട്ടുകെട്ട് വീണ്ടും ഒന്നിച്ചു. പിന്നീട് അറിയാനുണ്ടായിരുന്നത് ഒന്നുമാത്രം, വിജയം എന്ന ഭാഗ്യം ആർക്കൊപ്പം നിൽക്കും? ജയദേവ് ഉനദ്കട്ട് എറിഞ്ഞ 20–ാം ഓവറിന്റെ അഞ്ചാം പന്തിന് ശേഷം ഹൈദരാബാദ് നായകൻ പാറ്റ് കമിൻസിന്റെയും ഉനദ്കട്ടിന്റെയും മുഖത്ത് വിരിഞ്ഞ പുഞ്ചിരിക്ക് തൊട്ടുമുൻപുവരെ ആ ചോദ്യത്തിനുള്ള ഉത്തരം ആർക്കും അറിയില്ലായിരുന്നു. ഒടുവിൽ മുല്ലാംപുരിൽ വെറും 2 റൺസിന് ഹൈദരാബാദിന്റെ വിജയ സൂര്യൻ ഉദിച്ചതോടെ ഒന്നുറപ്പിച്ചു, ഭാഗ്യദോഷത്തിന്റെ ഗ്രഹണം പിടികൂടിയത് ആതിഥേയരെ ആയിരുന്നു...
∙ നെഞ്ചിടിപ്പിച്ച് ആ 20–ാം ഓവർ
ഹൈദരാബാദിന്റെ ജയദേവ് ഉനദ്കട്ട് എറിഞ്ഞ അവസാന ഓവറിൽ 29 റൺസായിരുന്നു പഞ്ചാബിന്റെ വിജയ ലക്ഷ്യം. ആദ്യ പന്തിൽ അശുതോഷിന്റെ സിക്സർ. അടുത്ത രണ്ടു പന്തുകൾ വൈഡ്. വീണ്ടും അശുതോഷിന്റെ ബാറ്റിൽ നിന്ന് സിക്സ്. അടുത്ത രണ്ടു പന്തുകളിൽ നിന്നും 2 റൺസ് വീതം ഓടിയെടുത്തു. വീണ്ടുമൊരു വൈഡ്. അവസാന 2 പന്തുകൾക്കും വിജയത്തിനും ഇടയിൽ 10 റൺസ്. അഞ്ചാം പന്തിൽ കൂറ്റനടിക്ക് ശ്രമിച്ചെങ്കിലും ഒരു റൺ നേടാനെ അശുതോഷിന് സാധിച്ചുള്ളൂ. അതോടെ പഞ്ചാബിന്റെ പരാജയം ഉറപ്പിച്ചെങ്കിലും അവസാന പന്തിൽ ശശാങ്ക് സിങ് സിക്സർ നേടി പരാജയത്തിന്റെ അകലം 2 റൺസായി ചുരുക്കി. സ്കോർ: ഹൈദരാബാദ് 20 ഓവറിൽ 9ന് 182. പഞ്ചാബ് 20 ഓവറിൽ 6ന് 180.
∙ പവറില്ലാതെ പവർ പ്ലേ ഓവറുകൾ
രണ്ട് ടീമുകൾക്കും ഈ സീസണിലെ ഏറ്റവും മോശം പവർ പ്ലേ ഓവറുകളാണ് മുല്ലാംപുർ സമ്മാനിച്ചത്. ആദ്യം ബാറ്റ് ചെയ്ത സൺറൈസേഴ്സിന് ഇന്നിങ്സിന്റെ തുടക്കത്തിൽ തന്നെ ട്രാവിസ് ഹെഡ് (15 പന്തിൽ 21), അഭിഷേക് ശർമ (11 പന്തിൽ 16), എയ്ഡൻ മാർക്രം (2 പന്തിൽ 0) എന്നിവരെ നഷ്ടമായതോടെ 5 ഓവറുകൾ പൂർത്തിയായപ്പോൾ 3 വിക്കറ്റ് നഷ്ടത്തിൽ 39 റൺസ് മാത്രമായിരുന്നു സമ്പാദ്യം. തുടർന്ന് ഹർഷൽ പട്ടേൽ എറിഞ്ഞ ആറാം ഓവറിൽ നേടാനായത് കേവലം ഒരു റൺസും. അതോടെ പവർ പ്ലേ ഓവറുകൾ അവസാനിച്ചപ്പോൾ ഹൈദരാബാദിന്റെ സ്കോർ ബോർഡിൽ ഉണ്ടായിരുന്നത് വെറും 40 റൺസ്.
മറുപടി ബാറ്റിങ്ങിനെത്തിയ പഞ്ചാബിന്റ അവസ്ഥയായിരുന്നു ഏറ്റവും ദയനീയം. ആദ്യ ഓവറിൽ ലഭിച്ചത് ആകെ ഒരു റൺ, അതും ലെഗ് ബൈയുടെ അക്കൗണ്ടിൽ. രണ്ടാം ഓവറിൽ പാറ്റ് കമിൻസ്, ജോണി ബയസ്റ്റോയുടെ കുറ്റി തെറിപ്പിച്ചതിനൊപ്പം ആകെ വിട്ടു നൽകിയത് ഒരു റൺ. മൂന്നാം ഓവറിൽ 9 രണ്ട് ബൗണ്ടറികളുടെ അകമ്പടിയിൽ 9 റൺസ് കൂട്ടിച്ചേർത്തെങ്കിലും അവസാന പന്തിൽ രണ്ടാം വിക്കറ്റും നിലംപതിച്ചു. നാലാം ഓവറിൽ നിന്ന് തട്ടിയും മുട്ടിയും 3 റൺസ് കൂടി.
അഞ്ചാം ഓവറിന്റെ രണ്ടാം പന്തിൽ അബ്ദുൽ സമദിന്റെ കൈവഴുതിപ്പോയ നായകൻ ശിഖർ ധവാന്റെ ക്യാച്ച് ബൗണ്ടറിയിൽ കലാശിച്ചതിലൂടെ 4 റൺസ് ലഭിച്ചെങ്കിലും രണ്ട് പന്തുകൾക്കപ്പുറം ധവാൻ വിക്കറ്റ് തുലച്ചു.
ഭുവനേശ്വർ കുമാറിന്റെ പന്തിൽ ക്രീസിൽ നിന്ന് മുന്നോട്ടിറങ്ങി കൂറ്റനടിക്ക് ശ്രമിച്ച ധവാനെ വിക്കറ്റ് കീപ്പർ ക്ലാസൻ സ്റ്റംപ് ചെയ്ത് പുറത്താക്കുകയായിരുന്നു. 20ന് മൂന്ന് വിക്കറ്റ് എന്ന ദയനീയ നിലയിലാണ് പഞ്ചാബ് 5–ാം ഓവർ പൂർത്തിയാക്കിയത്. ആറാം ഓവറിൽ 7 റൺസ് കൂടി കൂട്ടിച്ചേർത്തെങ്കിലും പവർ പ്ലേ അവസാനിക്കുമ്പോൾ 27ന് 3 വിക്കറ്റ് എന്നായിരുന്നു പഞ്ചാബിന്റെ സ്കോർ ബോർഡ്. ഈ സീസണിലെ ഏതൊരു ടീമിന്റെയും ഏറ്റവും മോശം പവർ പ്ലേ ടോട്ടൽ!
∙ 10ൽ ഒന്നിച്ച് ഇരു ടീമുകളും
ഹൈദരാബാദിന് ആദ്യ 50 റൺസ് തികയ്ക്കാൻ 43 പന്തുകൾ (7.1 ഓവർ) വേണ്ടിവന്നപ്പോൾ പഞ്ചാബ് ഈ കടമ്പകടന്നത് 50 പന്തുകൾ (8.2 ഓവർ) തന്നെ ഉപയോഗപ്പെടുത്തിയാണ്. എന്നാൽ ആദ്യ 10 ഓവർ പൂർത്തിയായപ്പോൾ രണ്ട് ടീമുകൾക്കും ഒരേ സ്കോർ ആയിരുന്നു, 66 റൺസിന് 4 വിക്കറ്റ്. അവിടെ നിന്ന് 100 എന്ന കടമ്പകടക്കാൻ ഹൈദരാബാദിന് 12.5 ഓവർ വരെ (77 പന്തുകൾ) കാത്തിരിക്കേണ്ടിവന്നപ്പോൾ പഞ്ചാബ് 14.3 ഓവറിലാണ് (87 പന്തുകൾ) ആ ലക്ഷ്യം മറികടന്നത്. ഇന്നിങ്സിന്റെ അവസാനത്തെ 10 ഓവറുകളിൽ നിന്ന് ഹൈദരാബാദ് 116 റൺസ് സ്കോർ ചെയ്തപ്പോൾ പഞ്ചാബിന്റെ സമ്പാദ്യം 114 റൺസ് ആയിരുന്നു.
∙ ഇംപാക്ട് സൃഷ്ടിക്കാതെ ഇംപാക്ട് പ്ലെയേഴ്സ്
രണ്ട് ടീമുകളുടെയും ഇംപാക്ട് ബാറ്റർമാർ അമ്പേ പരാജയപ്പെടുന്ന കാഴ്ചയ്ക്കുകൂടി മുല്ലാംപുരിലെ ആരാധകർ സാക്ഷികളായി. ഹൈദരാബാദിന്റെ ഇംപാക്ട് പ്ലെയർ രാഹുൽ തൃപതി ക്രീസിലെത്തുന്നത് നാലാം ഓവറിന്റെ അവസാന പന്തിലാണ്. 14 പന്തുകൾ നേരിട്ട രാഹുൽ 78.57 സ്ട്രൈക് റേറ്റിൽ വെറും 11 റൺസ് മാത്രമാണ് ഹൈദരാബാദിനായി സംഭാവന ചെയ്തത്. ഹർഷൽ പട്ടേൽ എറിഞ്ഞ ബൗൺസർ അപ്പർ കട്ടിന് ശ്രമിച്ച രാഹുലിന് പാളുകയായിരുന്നു. സാം കറണിന്റെ നിർദേശപ്രകാരം പഞ്ചാബ് നായകൻ ശിഖർ ധവാൻ എടുത്ത റിവ്യൂവിലാണ് പന്ത് രാഹുലിന്റെ ബാറ്റിൽ ഉരസിയാണ് വിക്കറ്റ് കീപ്പർ ജിതേഷ് ശർമയുടെ കൈകളിൽ എത്തിയതെന്ന് ഉറപ്പിച്ചത്.
പഞ്ചാബിന്റെ ഇംപാക്ട് ബാറ്റർ പ്രഭ്സിമ്രാൻ സിങ് ക്രീസിലെത്തുന്നത് രണ്ടാം ഓവറിന്റെ നാലാം പന്തിലാണ്. മൂന്നാം നമ്പർ ബാറ്ററായി ക്രീസിലെത്തിയ പ്രഭ്സിമ്രാൻ സിങ്ങിൽ നിന്ന് പഞ്ചാബ് ഏറെ പ്രതീക്ഷിച്ചെങ്കിലും 6 പന്തുകളിൽ നിന്ന് 4 റൺസ് മാത്രം നേടി പവലിയനിലേക്ക് മടങ്ങി. നേരിട്ട 5–ാം പന്തിൽ നേടിയ ഒരു ബൗണ്ടറി മാത്രമായിരുന്നു അദ്ദേഹത്തിന്റെ സംഭാവന. അമിതാവേശത്തിൽ ക്രീസിന് പുറത്തേക്ക് ഇറങ്ങി ഉയർത്തിയടിക്കാൻ ശ്രമിച്ച പന്ത് ദിശമാറി നിതീഷ് റെഡ്ഡിയുടെ കൈകളിലേക്ക് എത്തുകയായിരുന്നു.
∙ 3 ഓവറിൽ നിന്ന് 14ന് 4 വിക്കറ്റ്, നാലാം ഓവറിൽ 15 റൺസ്!
വമ്പൻ അടിക്കാരാൽ സമ്പന്നമായ സൺറൈസേഴ്സ് ഹൈദരാബാദ് നിരയെ തുടക്കത്തിൽ വരിഞ്ഞുമുറുക്കിയത് അർഷ്ദീപ് സിങ്ങാണ്. തന്റെ ആദ്യ ഓവറിൽ 6 റൺസ് വിട്ടുനൽകിയ അർഷ്ദീപ് രണ്ടാം ഓവറിൽ വഴങ്ങിയത് വെറും 2 റൺസ് മാത്രം, സ്വന്തമാക്കിയത് 2 വിക്കറ്റുകളും. ട്രാവിസ് ഹെഡ് (15 പന്തിൽ 21), എയ്ഡൻ മാർക്രം (2 പന്തിൽ 0) എന്നിവരെയാണ് മത്സരത്തിന്റെ നാലാം ഓവറിൽ അർഷ്ദീപ് കൂടാരം കയറ്റിയത്. പിന്നീട് 17–ാം ഓവറിൽ തന്റെ രണ്ടാം സ്പെല്ലിനെത്തിയ അർഷ്ദീപ് 6 റൺസ് വിട്ടുനൽകിയെങ്കിലും 2 വിക്കറ്റുകൾകൂടി സ്വന്തമാക്കി.
ഹൈദരാബാദിനെ തകർച്ചയിൽ നിന്ന് കരകയറ്റിയ അബ്ദുൽ സമദ് (12 പന്തിൽ 25), നിതീഷ് റെഡ്ഡി (37 പന്തിൽ 64) എന്നിവരായിരുന്നു ഇത്തവണ അർഷ്ദീപിന്റെ ഇരകൾ. എന്നാൽ, ആദ്യ മൂന്ന് ഓവറുകളിലെ സ്റ്റാർ ബോളറെ നാലാം ഓവറിൽ കാണാനേ ആയില്ല. കൃത്യതയോടെ പന്തെറിയുന്നതിൽ വീഴ്ച്ചവരുത്തിയ അർഷ്ദീപിനെ മത്സരത്തിന്റെ 19–ാം ഓവറിൽ രണ്ട് തവണയാണ് ഷെഹ്ബാസ് അഹമ്മദ് ബൗണ്ടറികടത്തിയത്. ഒരു ഫോറും ഒരു സിക്സറും സഹിതം 15 റൺസാണ് ആ ഓവറിൽ അർഷ്ദീപ് വഴങ്ങിയത്.
∙ ഹൈദരാബാദിന് നിതീഷ് – സമദ്, പഞ്ചാബിന് ശശാങ്ക് – അശുതോഷ്
വിക്കറ്റുകൾ തുടരെക്കൊഴിഞ്ഞെങ്കിലും ഹൈദരാബാദിനെ മാന്യമായ ടോട്ടലിലേക്ക് എത്തിച്ചത് നിതീഷ് റെഡ്ഡി – അബ്ദുൽ സമദ് കൂട്ടുകെട്ടാണ്. ആറാം വിക്കറ്റിൽ ഒരുമിച്ച ഇവർ 20 പന്തുകളിൽ 50 റൺസ് നേടിയ ശേഷമാണ് വേർപിരിഞ്ഞത്. ബാറ്റിങ് അതിദുഷ്കരമായ മുല്ലാംപുരിലെ പിച്ചിൽ നിന്ന് 18 പന്തിൽ നിന്നുതന്നെ ഈ കൂട്ടുകെട്ട് 50 റൺസ് കണ്ടെത്തിയിരുന്നു. ഡെത്ത് ഓവറുകളിലെ ഇവരുടെ മിന്നും പ്രകടനമാണ് ഹൈദരാബാദിന്റെ സ്കോർ 150 കടത്തിയത്.
തുടക്കത്തിൽ വളരെ കരുതലോടെ കളിച്ച നിതീഷ് റെഡ്ഡി, പിച്ചിന്റെ സ്വഭാവം മനസ്സിലാക്കിയ ശേഷമാണ് വമ്പൻ അടികൾക്ക് മുതിർന്നത്. പിന്നീട് അബ്ദുൽ സമദും കൂട്ടിനെത്തിയതോടെ സ്കോറിങ്ങിന്റെ വേഗം ടോപ് ഗിയറിലാക്കുകയായിരുന്നു. 5 സിക്സറുകളുടെയും 4 ഫോറുകളുടെയും അകമ്പടിയോടെ 37 പന്തിൽ 64 റൺസ് നേടിയ നിതീഷ് തന്നെയാണ് പ്ലെയർ ഓഫ് ദ് മാച്ചും. സിക്സറുകൾ പായിച്ചില്ലെങ്കിലും 5 ഫോറുകളുടെ അകമ്പടിയോടെ 208.33 സ്ട്രൈക് റേറ്റിലാണ് അബ്ദുൽ സമദ് 12 പന്തിൽ 25 റൺസ് നേടിയത്.
പഞ്ചാബിനും എടുത്തുപറയാൻ ഇതുപോലെ ഒരു കൂട്ടുകെട്ടുണ്ട്. പഞ്ചാബിന് ഗുജറാത്തിനെതിരെ അവിശ്വസനീയ ജയം സമ്മാനിച്ച ശശാങ്ക് സിങ് – അശുതോഷ് ശർമ കൂട്ടുകെട്ട് തന്നെയാണ് ഹൈദരാബാദിനെതിരെയും തിളങ്ങിയത്. വിജയത്തിന്റെ പടിവാതിൽ വരെ പഞ്ചാബിനെ എത്തിച്ച ഇരുവരും ചേർന്ന് ഏഴാം വിക്കറ്റിൽ വെറും 27 പന്തിൽ നിന്ന് 66 റൺസിന്റെ അപരാജിത കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്.
∙ റീപ്ലേകളിൽ നിറഞ്ഞ് ക്യാപ്റ്റൻമാരുടെ ക്യാച്ചുകൾ
അർഷ്ദീപ് സിങ്ങിന്റെ പന്തിൽ ട്രാവിസ് ഹെഡിന്റെ ക്യാച്ച് കൈപ്പിടിയിലൊതുക്കുന്ന പഞ്ചാബ് നായകൻ ശിഖർ ധവാൻ, നടരാജന്റെ പന്തിൽ സാം കറണിന്റെ ക്യാച്ച് പറന്നു പിടിക്കുന്ന ഹൈദരാബാദ് നായകൻ പാറ്റ് കമ്മിൻസ് – പഞ്ചാബ് – ഹൈദരാബാദ് മത്സരത്തിനിടയിൽ ടിവി സ്ക്രീനുകളിൽ വീണ്ടും വീണ്ടും ഏറ്റവുമധികം ഇടംപിടിച്ച 2 രംഗങ്ങളാണിവ. ആരെയും ത്രസിപ്പിക്കുന്ന ക്യാച്ചുകളായിരുന്നു ഇരു നായകന്മാരും സ്വന്തമാക്കിയത്. ശിഖർ ധവാൻ ഉയർന്നു പൊങ്ങിയ ബോളിന്റെ പിന്നാലെ ഓടി ക്യാച്ച് കൈപ്പിടിയിലാക്കിയപ്പോൾ, ഉയർന്നു പറന്ന പന്ത് അതിനൊപ്പം ഉയർന്നു ചാടിയാണ് പാറ്റ് കമിൻസ് കൈക്കലാക്കിയത്.
∙ കൈ ചോർച്ചയുടെ അവസാന ഓവറുകൾ
ഹൈദരാബാദിനെതിരെ സാം കറൻ എറിഞ്ഞ അവസാന ഓവറിലെ അവസാന ബോൾ. ഉനദ്കട്ട് വീശിയടിച്ച ബോൾ ബൗണ്ടറി ലൈനിന്റെ തൊട്ടടുത്ത് ഹർഷൽ പട്ടേലിന്റെ കൈകളിൽ ഒതുങ്ങുമെന്ന് കരുതിയെങ്കിലും കയ്യിലിടിച്ച ബോൾ ബൗണ്ടറി ലൈൻ കടന്ന് സിക്സർ. മറുപടി ബാറ്റിങ്ങിനെത്തിയ പഞ്ചാബിനെതിരെ ഉനദ്കട്ട് എറിഞ്ഞ 20–ാം ഓവറിന്റെ ആദ്യ പന്ത്, അശുതോഷ് ശർമ പായിച്ചുവിട്ട പന്ത് ബൗണ്ടറി ലൈനിൽ നിതീഷ് റെഡ്ഡിയുടെ കൈകളിൽ തട്ടി സിക്സർ. രണ്ട് വൈഡുകൾക്ക് ശേഷം ഓവറിലെ രണ്ടാം ബോൾ. വീണ്ടും അശുതോഷിന്റെ ബാറ്റിൽ നിന്ന് പന്ത് ബൗണ്ടറി ലൈനിലേക്ക്. ഇത്തവണ പിഴച്ചത് അബ്ദുൽ സമദിന്. ഉയർന്നു ചാടിയ ടൈമിങ്ങിൽ ചെറിയ പിഴവു വന്നതോടെ കയ്യിൽ ഉരസി വീണ്ടും സിക്സർ. ഓവറിലെ അഞ്ചാം പന്ത്, ഇത്തവണ രാഹുൽ തൃപതിയുടെ ഊഴം. അശുതോഷ് ശർമയുടെ ക്യാച്ച് കൈപ്പിടിയിൽ ഒതുക്കിയില്ലെങ്കിലും വിട്ടുനൽകിയത് ഒരു റൺമാത്രം.
∙ ഏറ്റുമുട്ടിയത് താര സുന്ദരിമാരുടെ ടീമുകൾ
ടെലിവിഷൻ ക്യാമറകളും ആരാധകരും ഗ്രൗണ്ടിന് അകത്തേക്കെന്ന പോലെ ഇരു ടീമുകളുടെയും ഡഗൗട്ടിന് സമീപത്തേക്കും ഒരുപോലെ പ്രതീക്ഷയോടെ നോക്കിയ മത്സരമായിരുന്നു മുല്ലാംപുരിലേത്. എല്ലാ മത്സരങ്ങളിലും ഇരു ടീമുകൾക്കും ഊർജം പകർന്നുകൊണ്ട് ഗാലറിയിൽ കാണാറുള്ള പഞ്ചാബ് കിങ്സ് ഉടമ പ്രീതി സിന്റയേയും സൺറൈസേഴ്സ് ഹൈദരാബാദിന്റെ ഉടമ കാവ്യാ മാരനെയുമാണ് ഏവരും പരതിയത്. പഞ്ചാബിനായി പ്രീതി സിന്റ ഗാലറിയിൽ ഉണ്ടായിരുന്നെങ്കിലും ഹൈദരാബാദിന്റെ ബൗണ്ടറികൾക്ക് കയ്യടിക്കാൻ കാവ്യ ഇന്നലെ ഗാലറിയിൽ ഉണ്ടായിരുന്നില്ല.