പാണ്ഡ്യയുടെ മായാജാലക്കാരൻ: 'ഇവൻ എറിഞ്ഞ് കാലൊടിക്കും'; തിരിച്ചെത്തി ഡുപ്ലെസി , ഡക്ക് റെക്കോർഡിട്ട് മാക്സ്‌വെൽ
ബോളിങ്ങിൽ ബുമ്ര, ബാറ്റിങ്ങിൽ ഇഷാൻ, സൂര്യ, രോഹിത്, ഹാർദിക്... മുംബൈ ഇന്ത്യൻസിനായി ഈ ഇന്ത്യൻ താരങ്ങളെല്ലാം ഒന്നിച്ച് മിന്നിക്കത്തിയപ്പോൾ പരാജയമല്ലാതെ മറ്റൊന്നും ബെംഗളൂരുവിന് മുന്നിൽ ഇല്ലായിരുന്നു. അത് എത്ര വൈകിപ്പിക്കാം എന്നു മാത്രമായിരുന്നു അവരുടെ ചിന്ത. എന്നാൽ തുടക്കം മുതൽ ഒടുക്കം വരെ മുംബൈ ഇന്ത്യൻസ് ബാറ്റർമാർ എല്ലാം സംഹാരരൂപികളായപ്പോൾ ബെംഗളൂരു ഉയർത്തിയ 197 റൺസ് വിജയലക്ഷ്യം 27 പന്തും 7 വിക്കറ്റുകളും ബാക്കി നിൽക്കെ മുംബൈ മറികടന്നു. സ്കോർ: ബെംഗളൂരു– 20 ഓവറിൽ 8ന് 196. മുംബൈ– 15.3 ഓവറിൽ 3ന് 199. ‘ജസ്പ്രീത് ബുമ്ര ടീമിലുള്ളത് എനിക്ക് അനുഗ്രഹമാണ്. എപ്പോഴെല്ലാം പന്തേൽപ്പിക്കുന്നോ അപ്പോഴെല്ലാം എന്തെങ്കിലും മായാജാലം അദ്ദേഹം ഒരുക്കിവച്ചിട്ടുണ്ടാകും’ – മുംബൈ ഇന്ത്യൻസ് – റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു മത്സരത്തിന് ശേഷം മുംബൈ നായകൻ ഹാർദിക് പാണ്ഡ്യ പറഞ്ഞ വാക്കുകളാണിത്.
ബോളിങ്ങിൽ ബുമ്ര, ബാറ്റിങ്ങിൽ ഇഷാൻ, സൂര്യ, രോഹിത്, ഹാർദിക്... മുംബൈ ഇന്ത്യൻസിനായി ഈ ഇന്ത്യൻ താരങ്ങളെല്ലാം ഒന്നിച്ച് മിന്നിക്കത്തിയപ്പോൾ പരാജയമല്ലാതെ മറ്റൊന്നും ബെംഗളൂരുവിന് മുന്നിൽ ഇല്ലായിരുന്നു. അത് എത്ര വൈകിപ്പിക്കാം എന്നു മാത്രമായിരുന്നു അവരുടെ ചിന്ത. എന്നാൽ തുടക്കം മുതൽ ഒടുക്കം വരെ മുംബൈ ഇന്ത്യൻസ് ബാറ്റർമാർ എല്ലാം സംഹാരരൂപികളായപ്പോൾ ബെംഗളൂരു ഉയർത്തിയ 197 റൺസ് വിജയലക്ഷ്യം 27 പന്തും 7 വിക്കറ്റുകളും ബാക്കി നിൽക്കെ മുംബൈ മറികടന്നു. സ്കോർ: ബെംഗളൂരു– 20 ഓവറിൽ 8ന് 196. മുംബൈ– 15.3 ഓവറിൽ 3ന് 199. ‘ജസ്പ്രീത് ബുമ്ര ടീമിലുള്ളത് എനിക്ക് അനുഗ്രഹമാണ്. എപ്പോഴെല്ലാം പന്തേൽപ്പിക്കുന്നോ അപ്പോഴെല്ലാം എന്തെങ്കിലും മായാജാലം അദ്ദേഹം ഒരുക്കിവച്ചിട്ടുണ്ടാകും’ – മുംബൈ ഇന്ത്യൻസ് – റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു മത്സരത്തിന് ശേഷം മുംബൈ നായകൻ ഹാർദിക് പാണ്ഡ്യ പറഞ്ഞ വാക്കുകളാണിത്.
ബോളിങ്ങിൽ ബുമ്ര, ബാറ്റിങ്ങിൽ ഇഷാൻ, സൂര്യ, രോഹിത്, ഹാർദിക്... മുംബൈ ഇന്ത്യൻസിനായി ഈ ഇന്ത്യൻ താരങ്ങളെല്ലാം ഒന്നിച്ച് മിന്നിക്കത്തിയപ്പോൾ പരാജയമല്ലാതെ മറ്റൊന്നും ബെംഗളൂരുവിന് മുന്നിൽ ഇല്ലായിരുന്നു. അത് എത്ര വൈകിപ്പിക്കാം എന്നു മാത്രമായിരുന്നു അവരുടെ ചിന്ത. എന്നാൽ തുടക്കം മുതൽ ഒടുക്കം വരെ മുംബൈ ഇന്ത്യൻസ് ബാറ്റർമാർ എല്ലാം സംഹാരരൂപികളായപ്പോൾ ബെംഗളൂരു ഉയർത്തിയ 197 റൺസ് വിജയലക്ഷ്യം 27 പന്തും 7 വിക്കറ്റുകളും ബാക്കി നിൽക്കെ മുംബൈ മറികടന്നു. സ്കോർ: ബെംഗളൂരു– 20 ഓവറിൽ 8ന് 196. മുംബൈ– 15.3 ഓവറിൽ 3ന് 199. ‘ജസ്പ്രീത് ബുമ്ര ടീമിലുള്ളത് എനിക്ക് അനുഗ്രഹമാണ്. എപ്പോഴെല്ലാം പന്തേൽപ്പിക്കുന്നോ അപ്പോഴെല്ലാം എന്തെങ്കിലും മായാജാലം അദ്ദേഹം ഒരുക്കിവച്ചിട്ടുണ്ടാകും’ – മുംബൈ ഇന്ത്യൻസ് – റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു മത്സരത്തിന് ശേഷം മുംബൈ നായകൻ ഹാർദിക് പാണ്ഡ്യ പറഞ്ഞ വാക്കുകളാണിത്.
ബോളിങ്ങിൽ ബുമ്ര, ബാറ്റിങ്ങിൽ ഇഷാൻ, സൂര്യ, രോഹിത്, ഹാർദിക്... മുംബൈ ഇന്ത്യൻസിനായി ഈ ഇന്ത്യൻ താരങ്ങളെല്ലാം ഒന്നിച്ച് മിന്നിക്കത്തിയപ്പോൾ പരാജയമല്ലാതെ മറ്റൊന്നും ബെംഗളൂരുവിന് മുന്നിൽ ഇല്ലായിരുന്നു. അത് എത്ര വൈകിപ്പിക്കാം എന്നു മാത്രമായിരുന്നു അവരുടെ ചിന്ത. എന്നാൽ തുടക്കം മുതൽ ഒടുക്കം വരെ മുംബൈ ഇന്ത്യൻസ് ബാറ്റർമാർ എല്ലാം സംഹാരരൂപികളായപ്പോൾ ബെംഗളൂരു ഉയർത്തിയ 197 റൺസ് വിജയലക്ഷ്യം 27 പന്തും 7 വിക്കറ്റുകളും ബാക്കി നിൽക്കെ മുംബൈ മറികടന്നു. സ്കോർ: ബെംഗളൂരു– 20 ഓവറിൽ 8ന് 196. മുംബൈ– 15.3 ഓവറിൽ 3ന് 199.
∙ 5 വിക്കറ്റ്, പർപ്പിൾ ക്യാപ്, പ്ലെയർ ഓഫ് ദ് മാച്ച് ... ‘ജസ്റ്റ് ബുമ്ര തിങ്സ്’
‘ജസ്പ്രീത് ബുമ്ര ടീമിലുള്ളത് എനിക്ക് അനുഗ്രഹമാണ്. എപ്പോഴെല്ലാം പന്തേൽപ്പിക്കുന്നോ അപ്പോഴെല്ലാം എന്തെങ്കിലും മായാജാലം അദ്ദേഹം ഒരുക്കിവച്ചിട്ടുണ്ടാകും’ – മുംബൈ ഇന്ത്യൻസ് – റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു മത്സരത്തിന് ശേഷം മുംബൈ നായകൻ ഹാർദിക് പാണ്ഡ്യ പറഞ്ഞ വാക്കുകളാണിത്. അതെ, ഓരോ തവണ ബോളുമായി വരുമ്പോഴും മായാജാലം കാട്ടുന്ന ബുമ്ര മാത്രമാണ് വാങ്കഡെയിൽ തല ഉയർത്തി മുന്നേറിയ ബോളർ. 26 സിക്സറുകളും 33 ഫോറുകളും ഉൾപ്പെടെ ആകെ ബോളുകളുടെ നാലിൽ ഒന്നും ബൗണ്ടറി ലൈൻ താണ്ടിയ മത്സരത്തിൽ ഒരേ ഒരു ബോളർ മാത്രമാണ് വേറിട്ട വഴിയിൽ മുന്നേറിയത്. മുംബൈയുടെ ബുമ്ര 4 ഓവറിൽ (24 പന്തിൽ) ആകെ വിട്ടുനൽകിയത് ഒരു ഫോറും ഒരു സിക്സും മാത്രം. എറിഞ്ഞ പന്തുകളിൽ പകുതിയിലേറെയും (13) ഡോട്ട് ബോളുകളാക്കിയ ബുമ്ര ആകെ വിട്ടുനൽകിയത് 21 റൺസ് മാത്രം. പിഴുതെടുത്തത് 5 വിക്കറ്റുകളും.
ഇതോടെ 17–ാം സീസണിലെ ഏറ്റവും മികച്ച ബോളിങ് പ്രകടനവും ഏറ്റവും കൂടുതൽ വിക്കറ്റ് നേടുന്ന താരത്തിനുള്ള പർപ്പിൾ ക്യാപ്പും ബുമ്ര സ്വന്തമാക്കി. ഐപിഎൽ കരിയറിൽ രണ്ടാം തവണ 5 വിക്കറ്റ് നേട്ടം സ്വന്തമാക്കിയ ബുമ്ര കരിയറിലെ രണ്ടാമത്തെ മികച്ച ബോളിങ് പ്രകടനം കൂടിയായിരുന്നു ബെംഗളൂരുവിനെതിരെ പുറത്തെടുത്തത്. 2022ൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ 10 റൺസ് മാത്രം വഴങ്ങി 5 വിക്കറ്റ് കൊയ്തതാണ് ബുമ്രയുടെ കരിയർ ബെസ്റ്റ്.
ബോളിങ്ങിനായി ആദ്യം നിയോഗിക്കപ്പെട്ട മത്സരത്തിന്റെ മൂന്നാം ഓവറിൽ തന്നെ സീസണിലെ ഓറഞ്ച് ‘കിരീടാവകാശി’ വിരാട് കോലിയെ (9 പന്തിൽ 3) പുറത്താക്കിക്കൊണ്ടാണ് ബുമ്ര തന്റെ സംഹാരം ആരംഭിച്ചത്. ആ ഓവറിലും തുടർന്ന് പന്തെറിഞ്ഞ 11–ാം ഓവറിലും 4 റൺസ് വീതം മാത്രമാണ് ബുമ്ര വിട്ടുനൽകിയത്. പിന്നീട് തീതുപ്പുന്ന പന്തുകളുമായെത്തിയ 17–ാം ഓവറിന്റെ നാലും അഞ്ചും പന്തുകളിൽ ഫാഫ് ഡുപ്ലെസി , മഹിപാൽ ലോംറോർ എന്നിവരെ പുറത്താക്കിയ ബുമ്ര 19–ാം ഓവറിന്റെ മൂന്നും നാലും പന്തുകളിൽ സൗരവ് ചൗഹാൻ, വിജയകുമാർ വൈശാഖ് എന്നിവരെക്കൂടി പുറത്താക്കിയാണ് 5 വിക്കറ്റ് നേട്ടം എത്തിപ്പിടിച്ചത്. ഈ പ്രകടനത്തിനുള്ള അംഗീകാരമായി പ്ലെയർ ഓഫ് ദ് മാച്ച് പുരസ്കാരവും ബുമ്രയെ തേടിയെത്തി.
സീസണിലെ തുടർന്നുള്ള മത്സരങ്ങളിൽ ബുമ്രയെ നേരിടാൻ ഒരുങ്ങുന്ന ബാറ്റർമാരുടെ മനസ്സിലേക്ക് ആദ്യം എത്തുന്നത്, ട്വന്റി 20 ക്രിക്കറ്റിലെ ലോക ഒന്നാം നമ്പർ ബാറ്ററും മുംബൈ ഇന്ത്യൻസിന്റെ വെടിക്കെട്ട് അടിക്കാരനുമായ സൂര്യകുമാർ യാദവ് തമാശരൂപേണ പറഞ്ഞ ഈ വാക്കുകളാകും, – ‘കുറഞ്ഞത് അടുത്ത മൂന്ന് മാസത്തേക്കെങ്കിലും നെറ്റ്സിൽ എനിക്കെതിരെ ബോൾ ചെയ്യാൻ ബുമ്രയെ അയയ്ക്കരുതെന്ന് ടീം മാനേജ്മെന്റിനോട് ഞാൻ അഭ്യർഥിക്കും. അല്ലെങ്കിൽ അവന്റെ പന്ത് കൊണ്ട് എന്റെ ബാറ്റ് ഒടിയും അല്ലെങ്കിൽ എന്റെ കാലൊടിയും’.
∙ ട്രാക്ക് മാറ്റിപ്പിടിച്ച് ഡുപ്ലെസി
സീസണിലെ ആദ്യ 5 മത്സരങ്ങളിൽ നിന്ന് ആകെ 109 റൺസ് മാത്രം അക്കൗണ്ടിൽ ഉണ്ടായിരുന്ന ഫാഫ് ഡുപ്ലെസിയെ അല്ല വാങ്കഡെയിൽ കണ്ടത്. ഇതുവരെയുള്ള മത്സരങ്ങളിൽ സഹഓപ്പണറായ വിരാട് കോലി കത്തികയറുമ്പോൾ കുറച്ചുനേരം മറുവശത്ത് കാഴ്ചക്കാരനായി നിന്ന ശേഷം പവലിയനിലേക്ക് മടങ്ങിയിരുന്ന ഫാഫ് ആറാം മത്സരത്തിൽ കാര്യങ്ങൾ ഒന്നു മാറ്റിപ്പിടിക്കുകയായിരുന്നു. മൂന്ന് സിക്സറുകളും 4 ഫോറുമായി 40 പന്തിൽ 61 റൺസ് അടിച്ചുകൂട്ടിയ ഡുപ്ലെസി ഫോമിലേക്ക് തിരികെ എത്തിക്കഴിഞ്ഞു.
ഐപിഎൽ കരിയറിലെ 34–ാം അർധ സെഞ്ചറിയാണ് വാങ്കഡെയിൽ ഫാഫ് സ്വന്തമാക്കിയത്. ഓപ്പണറായി എത്തി 17–ാം ഓവർ വരെ ബെംഗളൂരു ഇന്നിങ്സിനെ മുന്നിൽ നിന്നു നയിച്ചപ്പോൾ കഴിഞ്ഞ സീസണിൽ കണ്ട ഡുപ്ലെസിയെ വീണ്ടും കാണാൻ കിട്ടിയതിന്റെ ആവേശത്തിലായിരുന്നു ആരാധകരും. 2023ൽ 14 മത്സരങ്ങളിൽ നിന്ന് 8 അർധ സെഞ്ചറികൾ ഉൾപ്പെടെ 730 റൺസായിരുന്നു ഡുപ്ലെസി തല്ലിക്കൂട്ടിയത്.
ഒരു മത്സരം; പിറന്നത് 5 അർധ സെഞ്ചറികൾ
ബോളർമാരുടെമേൽ ഇരു ടീമുകളിലേയും ബാറ്റർമാർ സംഹാര താണ്ഡവമാടിയപ്പോൾ വാങ്കഡെയിൽ പിറന്നത് 5 അർധ സെഞ്ചറികൾ. ആദ്യം ബാറ്റ് ചെയ്ത ബെംഗളൂരുവിനായി നായകൻ ഫാഫ് ഡുപ്ലെസി, രജത് പട്ടിദാർ, വിക്കറ്റ് കീപ്പർ ബാറ്റർ ദിനേശ് കാർത്തിക് എന്നിവർ 50 റൺസ് താണ്ടിയപ്പോൾ, മറുപടി ബാറ്റിങ്ങിനെത്തിയ മുംബൈ ഇന്ത്യൻസിനുവേണ്ടി ഇഷൻ കിഷൻ, സൂര്യകുമാർ യാദവ് എന്നിവരാണ് അർധ സെഞ്ചറി നേടിയത്.
∙ വൻ തിരിച്ചുവരവിന്റെ സൂചനയുമായി പട്ടിദാർ
എണ്ണം പറഞ്ഞ 4 സിക്സറുകൾ 3 ഫോറുകൾ, റജത് പട്ടിദാറിന്റെ 17–ാം സീസണിലെ ആദ്യ അർധ സെഞ്ചറി ശരിക്കും ത്രസിപ്പിക്കുന്നതായിരുന്നു. 26 പന്തിൽ നിന്ന് 50 റൺസ് ബെംഗളൂരുവിന്റെ സ്കോർ ബോർഡിൽ ചേർത്തതോടെ ടീമിന്റെ റൺറേറ്റ് ഉയർന്നു നിൽക്കാൻ അത് വലിയ സംഭാവനയായി. കഴിഞ്ഞ 5 മത്സരങ്ങളിലെ 46 പന്തുകൾ നേരിട്ട് വെറും 50 റൺസ് മാത്രം അക്കൗണ്ടിൽ ഉണ്ടായിരുന്ന പട്ടിദാറും വൻ തിരിച്ചുവരവിന്റെ സൂചനയാണ് നൽകിയത്. ഐപിഎലിൽ പട്ടിദാറിന്റെ മൂന്നാം അർധ സെഞ്ചറിയാണ് വാങ്കഡെയിൽ പിറന്നത്. മൂന്നാം വിക്കറ്റ് കൂട്ടുകെട്ടിൽ ഡുപ്ലെസിക്കൊപ്പം 47 പന്തിൽ 82 റൺസാണ് പട്ടിദാർ ബെംഗളൂരു സ്കോർ ബോർഡിൽ ചേർത്തത്. ഇതായിരുന്നു റോയൽ ചാലഞ്ചേഴ്സ് ഇന്നിങ്സിന്റെ നട്ടെല്ലും.
∙ ആളിക്കത്തി കാർത്തിക്
ദിനേശ് കാർത്തിക് ഈ സീസണിൽ വേറെ ലെവലാണ്. വിക്കറ്റിന് പിന്നിലെ മികച്ച പ്രകടനത്തിനൊപ്പം ടീമിന് ആവശ്യമുള്ളപ്പോഴെല്ലാം ബാറ്റുകൊണ്ട് കരുത്തുകാട്ടാനും കാർത്തിക്കിന് ആകുന്നുണ്ട്. വാങ്കഡെയിൽ ഒരുഘട്ടത്തിൽ 8ന് 170 എന്ന നിലയിലേക്കു വീണുപോയ ബെംഗളൂരു സ്കോറിനെ 196 എന്ന നിലയിലേക്ക് എത്തിച്ചത് അവസാന ഓവറുകളിൽ കാർത്തിക് നടത്തിയ ആളിക്കത്തൽ ആയിരുന്നു. ബാറ്റർമാർ തൊടാൻ ഭയന്ന ബുമ്രയ്ക്കെതിരെ വാങ്കഡെയിൽ ഏക സിക്സർ നേടിയതും കാർത്തിക് ആയിരുന്നു. ഇതുൾപ്പെടെ 4 സിക്സറുകളും 5 ഫോറുകളും സഹിതം വെറും 23 പന്തുകളിൽ നിന്ന് 53 റൺസാണ് കാർത്തിക് അടിച്ചുകൂട്ടിയത്. ഐപിഎലിലെ 21–ാം അർധ സെഞ്ചറിയും. കഴിഞ്ഞ സീസണിലെ 13 മത്സരങ്ങളിൽ നിന്ന് ആകെ സമ്പാദിച്ച 140 റൺസിന്റെ സ്ഥാനത്ത് ഈ സീസണിലെ ആദ്യ 6 മത്സരങ്ങൾ പിന്നിടുമ്പോൾ തന്നെ 143 റൺസ് കാർത്തിക് സ്വന്തമാക്കികഴിഞ്ഞു.
∙ കണ്ണഞ്ചിപ്പിച്ച് ഇഷൻ
തുടക്കം പതിഞ്ഞ താളത്തിൽ. ആദ്യം നേരിട്ട 7 പന്തുകളിൽ നിന്ന് സമ്പാദ്യം ഒരേ ഒരു റൺ മാത്രം. എന്നാൽ, അവിടെ നിന്നങ്ങോട്ട് കതിനയ്ക്ക് തീ കൊളുത്തിയതുപോലെ ആയിരുന്നു ഇഷൻ കിഷന്റെ കുതിപ്പ്. ബൗണ്ടറികളും സിക്സറുകളുമായി നാല് ഓവർ പൂർത്തിയാകുമ്പോൾ 16 പന്തിൽ 22 റൺസായിരുന്നു ഇഷന്റെ സമ്പാദ്യം. അഞ്ചാം ഓവറിൽ പന്തുമായി സിറാജ് എത്തുന്നു, 6, 4, 6, 1 ആദ്യ നാല് പന്തുകളിൽ നിന്ന് 17 റൺസ് ഇഷന്റെ അക്കൗണ്ടിൽ. ആറാം ഓവറിൽ മാക്സ്‌വെല്ലിനെയും ഇഷൻ വെറുതേവിട്ടില്ല. 2 ഫോറുകളും ഒരു സിക്സറും സഹിതം ആ ഓവറിൽ നിന്നും 16 റൺസ് അടിച്ചെടുത്തു. ഒടുവിൽ ആകാശ് ദീപ് എറിഞ്ഞ 9–ാം ഓവറിന്റെ അവസാന പന്തിൽ കോലിക്ക് ക്യാച്ച് നൽകി മടങ്ങുമ്പോൾ 34 പന്തിൽ 69 റൺസായിരുന്നു കിഷന്റെ സംഭാവന. 5 സിക്സറുകളും 7 ഫോറുകളും പായിച്ച ഇഷൻ തന്നെയാണ് വാങ്കഡെയിൽ ബെംഗളൂരു – മുംബൈ മത്സരത്തിൽ ഏറ്റവും കൂടുതൽ ബൗണ്ടറികൾ സ്വന്തമാക്കിയതും. ഐപിഎലിൽ ഇഷന്റെ 16–ാം അർധ സെഞ്ചറിയാണ് ഈ വെടിക്കെട്ടിനൊടുവിൽ പിറവിയെടുത്തത്.
∙ സുര്യകുമാറിന് ‘സ്കൈ’ ഈസ് ദ് ലിമിറ്റ്
പരുക്കിന്റെ പിടിയിൽ നിന്ന് ടീമിലേക്ക് മടങ്ങിയെത്തിയ ആദ്യ മത്സരത്തിൽ ടീമിന് സംഭാവന ഒന്നും നൽകാതെ മടങ്ങേണ്ടിവന്നതിന്റെ എല്ലാ കണക്കിനും സൂര്യകുമാർ യാദവ് എന്ന ‘സ്കൈ’ വാങ്കഡെയിൽ ബാറ്റുകൊണ്ട് മറുപടി നൽകി. ട്വന്റി 20 ക്രിക്കറ്റിലെ ഈ ഒന്നാം നമ്പർ ബാറ്ററിന്റെ ബാറ്റിൽ നിന്ന് വാങ്കഡെയുടെ ഗാലറിയിലേക്ക് ഇടതടവില്ലാതെ ബൗണ്ടറികൾ പാഞ്ഞപ്പോൾ 50 റൺസ് എന്ന നാഴികക്കല്ല് വെറും 17 പന്തിൽ സ്കൈ പിന്നിട്ടു. ഈ സീസണിലെ ഏറ്റവും വേഗമേറിയ രണ്ടാമത്തെ അർധ സെഞ്ചറി. ഐപിഎൽ കരിയറിലെ 22–ാം അർധ സെഞ്ചറിയും. ആത്മവിശ്വാസത്തിന്റെ പ്രതീകമായി പതിവുകൾ തെറ്റിക്കാതെ ഗ്രൗണ്ടിന്റെ എല്ലാ ഭാഗത്തേക്കും ഒരുപോലെ പന്തുകൾ പായിച്ച സൂര്യകുമാർ മുംബൈ ആരാധകർക്ക് ശരിക്കും കാഴ്ചയുടെ വിരുന്നൊരുക്കി. 4 സിക്സറുകളും 5 ഫോറുകളും സഹിതം 19 പന്തിൽ 52 റൺസ് സ്വന്തമാക്കിയ ‘സ്കൈ’ പുറത്താകുമ്പോഴേക്കും 39 പന്തിൽ 21 എന്ന നിലയിലേക്ക് മുംബൈയുടെ വിജയലക്ഷ്യം ചുരുങ്ങിയിരുന്നു. 273.68 എന്ന മാസ്മരിക സ്ട്രൈക് റേറ്റിൽ ബാറ്റ് വീശിയ സൂര്യ മറ്റൊരു സിക്സർ നേടാൻ ശ്രമിക്കുന്നതിനിടെയാണ് പുറത്തായതും.
∙ സ്ഥിരത നേടി ഓപ്പണിങ്, അടിച്ചൊതുക്കി നായകൻ
ഒരുവശത്ത് ഇഷൻ തകർത്തടിക്കുമ്പോൾ മറുവശത്ത് രോഹിത് ശർമ (24 പന്തിൽ 38) നിലയുറപ്പിച്ച് കളിച്ചു. മോശം പന്തുകൾ മാത്രം തിരഞ്ഞെടുത്ത് ബൗണ്ടറികടത്തിയ രോഹിത് 3 വീതം സിക്സറുകളും ഫോറും അടിച്ചുകൂട്ടി. ഇരുവരും നിലയുറപ്പിച്ചതോടെ പവർപ്ലേ ഓവറുകൾ പൂർത്തിയായപ്പോൾ തന്നെ മുംബൈ സ്കോർ 72ൽ എത്തിയിരുന്നു. ഒൻപതാം ഓവറിലെ അവസാന പന്തിൽ ഇഷൻ (69) പുറത്തായപ്പോഴേക്കും 53 പന്തിൽ 101 റൺസ് ഒന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് നേടിയിരുന്നു.
ഈ കൂട്ടുകെട്ടിന്റെ അടിത്തറയിലാണ് മുംബൈ മത്സരം വരുതിയിലാക്കിയത്. പിന്നീട് വന്നവർക്ക് ടീമിന്റെ വിജയം എത്രയും വേഗത്തിലാക്കുക എന്ന ലക്ഷ്യം മാത്രമേ ഉണ്ടായിരുന്നുള്ളു. ആ ലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ നായകൻ ഹാർദിക് പാണ്ഡ്യ വെറും 6 പന്തിൽ 21 റൺസ് അടിച്ചുപറത്തി. മുംബൈയുടെ വിജയം കുറിച്ച സിക്സർ ഉൾപ്പെടെ 3 സിക്സറുകളാണ് ഹാർദിക്കിന്റെ ബാറ്റിൽ നിന്ന് ആരാധകർക്കിടയിലേക്ക് പറന്നിറങ്ങിയത്. 10 പന്തിൽ 16 റൺസ് നേടിയ തിലക് വർമ അവസാന പന്തുകളിൽ ഹാർദികിന് മികച്ച പിന്തുണ നൽകി.
∙ ഒന്നും നേടാതെ റെക്കോർഡ് നേടി മാക്സ്‌വെൽ
സീസണിലെ കഴിഞ്ഞ 5 മത്സരങ്ങളിൽ നിന്ന് ബെംഗളൂരുവിന് 32 റൺസ് മാത്രം സംഭാവന ചെയ്ത് മാക്സ്‌വെൽ, വാങ്കഡെയിൽ ആ അക്കത്തിൽ മാറ്റമൊന്നും വരുത്താൻ തുനിഞ്ഞില്ല. 4 പന്തുകൾ നേരിട്ടെങ്കിലും സംപൂജ്യനായി മടങ്ങിയ മാക്സ്‌വെൽ പക്ഷേ ഒരു റെക്കോർഡിൽ പങ്കാളിയായി. ഐപിഎലിൽ ഏറ്റവും കൂടുതൽ തവണ ഡക്കാകുന്ന താരങ്ങളുടെ പട്ടികയിലാണ് മാക്സ്‌വെല്ലും ഒന്നാമതായി ഇടം നേടിയത്. ഇതേ ‘കോട്ടത്തിൽ’ ദിനേശ് കാർത്തിക്, രോഹിത് ശർമ എന്നിവരും മാക്സ്‌വെല്ലിന് പങ്കാളികളായുണ്ട്. എന്നാൽ അവർ 2 പേരും 240ൽ ഏറെ മത്സരങ്ങൾ കളിച്ചപ്പോഴാണ് 17 തവണ ഡക്കായി മടങ്ങിയത്. എന്നാൽ, മാക്സ്‌വെൽ ഈ ‘കോട്ടം’ കൈവരിച്ചത് വെറും 130 മത്സരങ്ങൾക്കിടയിലാണ്.