കുൽദീപ് യാദവിന്റെ മാന്ത്രികതയിൽ ലക്നൗ സൂപ്പർ ജയന്റ്സിന്റെ മുൻനിര മയങ്ങി വീണപ്പോൾ ഡൽഹിക്ക് സീസണിൽ രണ്ടാം ജയം. തുടക്കത്തിലെ വൻ വീഴ്ചയിലും പതറാതെ ലക്നൗവിനെ മുന്നിൽ നിന്ന് നയിച്ച് ആയുഷ് ബദോനിയുടെ പോരാട്ടം വിഫലം. ലക്നൗവിന്റെ ഹോം ഗ്രൗണ്ടിൽ ഡൽഹിയുടെ വിജയം 11 പന്തുകൾ ശേഷിക്കെ 6 വിക്കറ്റിന്. സ്കോർ: ലക്നൗ സൂപ്പർ ജയന്റ്സ്: 20 ഓവറിൽ 7 വിക്കറ്റിന് 167. ഡൽഹി ക്യാപിറ്റൽസ്: 18.1 ഓവറിൽ 4 വിക്കറ്റിന് 170. ഐപിഎൽ താര ലേലത്തിൽ ആർക്കും വേണ്ടാതെ തഴയപ്പെട്ടവൻ. ഡൽഹിയിലേക്ക് എത്തിയത് പകരക്കാരന്റെ വേഷത്തിൽ. ആദ്യ മത്സരത്തിൽ നേരിട്ട രണ്ടാം പന്തിൽ സിക്സർ പായിച്ചുകൊണ്ട് റൺവേട്ടയ്ക്ക് തുടക്കം. അരങ്ങേറ്റ മത്സരത്തിൽ തന്നെ അർധ സെഞ്ചറി നേട്ടത്തോടെ ടീമിന്റെ വിജയശിൽപി ആയ താരം. ഈ വിശേഷണങ്ങളെല്ലാം ഒരാൾക്ക് അവകാശപ്പെട്ടതാണ്. ഈ സീസണിൽ ഇതുവരെ കളത്തിലിറങ്ങിയ നാലിൽ മൂന്ന് മത്സരങ്ങളിലും വിജയിച്ച് പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്ത് നിലയുറപ്പിച്ചിരുന്ന ലക്നൗ സൂപ്പർ ജയന്റ്സിനെ അവരുടെ ഹോം ഗ്രൗണ്ടിൽ ചെന്ന് പഞ്ഞിക്കിട്ട യുവ താരം ജെയ്ക് ഫ്രേസർ മക്കര്‍ഗാണ് ശരിക്കും ഡൽഹിയുടെ വിജയശിൽപി. ക്രുനാൽ പാണ്ഡ്യ പന്തെടുത്ത 13–ാം ഓവറിൽ തുടരെത്തുടരെ അടിച്ചു പറത്തിയ 3 സിക്സറുകൾ കണ്ട ആരും ജെയ്ക്കിനെ ഒരിക്കലും മറക്കില്ല. അത്ര മികച്ചതായിരുന്നു ആ ഓരോ സിക്സറുകളും. 35 പന്തിൽ നിന്ന് ആകെ 5 സിക്സറുകളും 2 ഫോറുകളും സഹിതം ജെയ്ക് അടിച്ചെടുത്തത് 55 റൺസ് ആണ്. മൂന്നാമനായി ക്രീസിലെത്തിയ ജെയ്ക് തന്നെയാണ് ഡൽഹിയുടെ ടോപ് സ്കോററും. സ്ട്രൈക് റേറ്റ് 157.14.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുൽദീപ് യാദവിന്റെ മാന്ത്രികതയിൽ ലക്നൗ സൂപ്പർ ജയന്റ്സിന്റെ മുൻനിര മയങ്ങി വീണപ്പോൾ ഡൽഹിക്ക് സീസണിൽ രണ്ടാം ജയം. തുടക്കത്തിലെ വൻ വീഴ്ചയിലും പതറാതെ ലക്നൗവിനെ മുന്നിൽ നിന്ന് നയിച്ച് ആയുഷ് ബദോനിയുടെ പോരാട്ടം വിഫലം. ലക്നൗവിന്റെ ഹോം ഗ്രൗണ്ടിൽ ഡൽഹിയുടെ വിജയം 11 പന്തുകൾ ശേഷിക്കെ 6 വിക്കറ്റിന്. സ്കോർ: ലക്നൗ സൂപ്പർ ജയന്റ്സ്: 20 ഓവറിൽ 7 വിക്കറ്റിന് 167. ഡൽഹി ക്യാപിറ്റൽസ്: 18.1 ഓവറിൽ 4 വിക്കറ്റിന് 170. 

 ∙ രക്ഷകനായി ജെയ്ക്

ADVERTISEMENT

ഐപിഎൽ താര ലേലത്തിൽ ആർക്കും വേണ്ടാതെ തഴയപ്പെട്ടവൻ. ഡൽഹിയിലേക്ക് എത്തിയത് പകരക്കാരന്റെ വേഷത്തിൽ. ആദ്യ മത്സരത്തിൽ നേരിട്ട രണ്ടാം പന്തിൽ സിക്സർ പായിച്ചുകൊണ്ട്  റൺവേട്ടയ്ക്ക് തുടക്കം. അരങ്ങേറ്റ മത്സരത്തിൽ തന്നെ അർധ സെഞ്ചറി നേട്ടത്തോടെ ടീമിന്റെ വിജയശിൽപി ആയ താരം. ഈ വിശേഷണങ്ങളെല്ലാം ഒരാൾക്ക് അവകാശപ്പെട്ടതാണ്. ഈ സീസണിൽ ഇതുവരെ കളത്തിലിറങ്ങിയ നാലിൽ മൂന്ന് മത്സരങ്ങളിലും വിജയിച്ച് പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്ത് നിലയുറപ്പിച്ചിരുന്ന ലക്നൗ സൂപ്പർ ജയന്റ്സിനെ അവരുടെ ഹോം ഗ്രൗണ്ടിൽ ചെന്ന് പഞ്ഞിക്കിട്ട യുവ താരം  ജെയ്ക് ഫ്രേസർ മക്കര്‍ഗാണ് ശരിക്കും ഡൽഹിയുടെ വിജയശിൽപി. ക്രുനാൽ പാണ്ഡ്യ പന്തെടുത്ത 13–ാം ഓവറിൽ തുടരെത്തുടരെ അടിച്ചു പറത്തിയ 3 സിക്സറുകൾ കണ്ട ആരും ജെയ്ക്കിനെ ഒരിക്കലും മറക്കില്ല. അത്ര മികച്ചതായിരുന്നു ആ ഓരോ  സിക്സറുകളും. 35 പന്തിൽ നിന്ന് ആകെ 5 സിക്സറുകളും 2 ഫോറുകളും സഹിതം ജെയ്ക് അടിച്ചെടുത്തത് 55 റൺസ് ആണ്. മൂന്നാമനായി ക്രീസിലെത്തിയ ജെയ്ക് തന്നെയാണ് ഡൽഹിയുടെ ടോപ് സ്കോററും. സ്ട്രൈക് റേറ്റ് 157.14.  

ഡൽഹിയുടെ വിജയശിൽപികളായ ജെയ്ക് ഫ്രേസർ മക്കര്‍ഗും നായകൻ ഋഷഭ് പന്തും. (Photo by Noah SEELAM / AFP)

∙ തേരാളികളായി ഷായും പന്തും 

മുന്നിൽ നിന്ന് യുദ്ധം നയിച്ചത് ജെയ്ക് ആണെങ്കിലും ജെയ്ക് ഉൾപ്പെടെയുള്ള ഡൽഹി ഇന്നിങ്സിനെ മുന്നോട്ട് നയിച്ച തേരാളികൾ പ്രിഥ്വി ഷായും ഋഷഭ് പന്തും ആയിരുന്നു. ഇന്നിങ്സിന്റെ തുടക്കത്തിൽ തന്നെ തുടർച്ചയായി ബൗണ്ടറികൾ നേടിക്കൊണ്ടായിരുന്നു പ്രിഥി ഷാ കളം നിറഞ്ഞത്. സഹ ഓപ്പണറും ടീമിലെ വെടിക്കെട്ട് ബാറ്ററുമായ ഡേവിഡ് വാർണർ (9 പന്തിൽ 8 റൺസ്) തുടക്കത്തിൽ തന്നെ പുറത്തായെങ്കിലും ആ ആഘാതം ഡൽഹി ഇന്നിങ്സിൽ നിഴലിച്ച് നിൽക്കാതിരുന്നത് ഷായുടെ ബാറ്റിങ് ഷോ കൊണ്ടാണ്. 21 പന്തിൽ നിന്ന് 24 റൺസായിരുന്നു ഒന്നാം വിക്കറ്റ് കൂട്ടുകെട്ടിൽ പിറന്നത്. ഇതിൽ 16 റൺസും ഷായുടെ ബാറ്റിൽ നിന്നായിരുന്നു. 

വാർണർ പുറത്തായ ശേഷം ജെയ്ക്കിനോടൊപ്പവും 21 പന്തുകൾ നീണ്ട കൂട്ടുകെട്ട് പടുത്തുയർത്തി മുന്നേറുന്നതിനിടയിലാണ് ഷായുടെ വിക്കറ്റ് നഷ്ടമാകുന്നത്. ഇതിനോടകം തന്നെ ആ കൂട്ടുകെട്ടിൽ നിന്ന് 39 റൺസ് പിറവിയെടുത്തിരുന്നു. ഒടുവിൽ ഏഴാം ഓവറിന്റെ അവസാന പന്തിൽ നിക്കോളാസ് പുരാന്റെ അതിമനോഹരമായ ക്യാച്ചിലൂടെ രവി ബിഷ്ണോയിക്ക് വിക്കറ്റ് നൽകി പുറത്താകുന്നതിന് മുൻപ് ഷാ 22 പന്തുകളിൽ 6 ഫോറുകളുടെ അകമ്പടിയോടെ 32 റൺസ് സ്കോർ ചെയ്തിരുന്നു. 

ഡൽഹി ക്യാപിറ്റൽസ് നായകൻ ഋഷഭ് പന്തിന്റെ ബാറ്റിങ് പ്രകടനം. (Photo by Noah SEELAM / AFP)
ADVERTISEMENT

ദീർഘകാലം ക്രീസിൽ നിന്ന് വിട്ടുനിന്ന ശേഷം മടങ്ങിയെത്തിയ ഒരാളാണ് ഇങ്ങനെ ബാറ്റ് ചെയ്യുന്നതെന്ന് പറഞ്ഞാൽ വിശ്വസിക്കാൻ പ്രയാസം തോന്നുന്ന തരത്തിലാണ് ഈ സീസണിലെ ഋഷഭ് പന്തിന്റെ മുന്നേറ്റം. സീസണിൽ ഇതിനോടകം രണ്ട് അർധ സെഞ്ചറികൾ സ്വന്തമാക്കിയ പന്ത് മൂന്നാം അർധ സെഞ്ചറിയിലേക്ക് കുതിക്കുകയാണെന്ന് തോന്നിയ നിമിഷങ്ങളിലാണ് ഭാഗ്യദോഷം ആ ഇന്നിങ്സിന് മേൽ കരിനിഴൽ വീഴ്ത്തിയത്. പതിയെത്തുടങ്ങിയ ഇന്നിങ്സ് ബൗണ്ടറികളും സിക്സറുകളുമായി ടോപ് ഗിയറിലേക്ക് ഉണർന്നു തുടങ്ങുന്നതിനിടെയായിരുന്നു രവി ബിഷ്ണോയിയുടെ ഗൂഗ്‌ളിയിൽ ‘പന്ത്’ വട്ടംകറങ്ങി പോയത്. 

ലക്‌നൗ സൂപ്പർ ജയന്റ്സ് ബാറ്റർ ക്രുനാൽ പാണ്ഡ്യയുടെ വിക്കറ്റ് വീഴ്ത്തിയ ഡൽഹി താരം മുകേഷ് കുമാർ സഹതാരങ്ങൾക്കൊപ്പം ആഘോഷിക്കുന്നു. (Photo by Noah SEELAM / AFP)

16–ാം ഓവറിന്റെ മൂന്നാം പന്തിൽ ബിഷ്ണോയിയുടെ ഗൂഗ്‌ളിയെ ക്രീസിന് പുറത്തേക്ക് ഇറങ്ങി ഉയർത്തിയടിക്കാൻ ശ്രമിക്കുന്നതിനിടെയാണ് പന്തിന്റെ വിക്കറ്റും ബാറ്റും കയ്യിൽ നിന്ന് വഴുതിയത്. 24 പന്തിൽ ഫോറുകളും 2 സിക്സറുകളും സഹിതം 41  റൺസ് നേടിയ പന്ത് ജെയ്ക്കുമായി ചേർന്ന് നാലാം വിക്കറ്റിൽ 77 റൺസിന്റെ കൂട്ടുകെട്ടും പടുത്തുയർത്തിയിരുന്നു. 46 പന്തുകൾ നീണ്ട ആ കൂട്ടുകെട്ട് തന്നെയായിരുന്നു ഡൽഹി ഇന്നിങ്സിന്റെ നട്ടെല്ല്. ഡൽഹി ഇന്നിങ്സിൽ ഏറ്റവും മികച്ച സ്ട്രൈക് റേറ്റിൽ ബാറ്റ് വീശിയതും പന്താണ്, 170.83. 

ഡൽഹി ക്യാപിറ്റൽസ് താരം പ്രിഥ്വി ഷാ. (Photo by Noah SEELAM / AFP)

∙ അടിത്തറയിളക്കി കുൽ‍ദീപ്

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ലക്നൗ സൂപ്പർ ജയ്ന്റ്സിന്റെ അടിത്തറയിളക്കിയത് കുൽദീപ് യാദവ് ആണ്. 4 ഓവറുകളിൽ നിന്ന് 20 റൺസ് മാത്രം വിട്ടുനൽകി കുൽദീപ് സ്വന്തമാക്കിയത് 3 വിക്കറ്റുകളാണ്. ബോളിങ്ങിന് ആദ്യമായി എത്തിയ 8–ാം ഓവറിലെ മൂന്നാം പന്തിൽ മാർക്കസ് സ്റ്റോയ്നിസിനെയും (10 പന്തിൽ 8 റൺസ്) തൊട്ടടുത്ത പന്തിൽ (7.4) നിക്കോളാസ് പുരാനെയും (ഗോൾഡൻ ഡക്ക്) പുറത്താക്കിയ കുൽദീപ് ആ ഓവറിൽ നിന്ന് ആകെ വിട്ടുനൽകിയത് 3 റൺസ് മാത്രം. കുൽദിപിന്റെ മൂന്നാം വിക്കറ്റ് 10–ാം ഓവറിന്റെ മൂന്നാം പന്തിൽ ആയിരുന്നു. അതുവരെയും ലക്നൗ ഇന്നിങ്സിന്റെ നട്ടെല്ലായി നിന്ന നായകൻ കെ.എൽ. രാഹുലായിരുന്നു കുൽദീപിന്റെ ഇത്തവണത്തെ ഇര. 

രാഹുലിന്റെ ബാറ്റിൽ ഉരസി പന്ത് പന്തിന്റെ കയ്യിൽ എത്തുമ്പോൾ 4 റൺസിന് 3 വിക്കറ്റ് എന്നതായിരുന്നു കുൽദീപിന്റെ ബോളിങ് സ്റ്റാറ്റസ്. ഒടുവിൽ 4 ഓവറുകളും പൂർത്തിയായപ്പോഴും കുൽദീപിന് എതിരെ ഒരു തവണപോലും ബൗണ്ടറി പായിക്കാൻ ലക്നൗ ബാറ്റർമാർക്ക് ആർക്കും സാധിച്ചിരുന്നില്ല. കുൽദീപ് ആകെ വഴങ്ങിയത് ഒരു എക്ട്രാ റൺ മാത്രവും. ഇതിന്റെ എല്ലാം അംഗീകാരമായി പ്ലെയർ ഓഫ് ദ മാച്ച് പട്ടവും കുൽദീപിന് സ്വന്തം. 

ഡൽഹി ക്യാപിറ്റൽസ് താരം ജെയ്ക് ഫ്രേസർ മക്കര്‍ഗ്. (Photo by Noah SEELAM / AFP)
ADVERTISEMENT

∙ വീഴാതെ കാത്തത് രാഹുലും ബദോനിയും അർഷദ് ഖാനും

തുടക്കത്തിലെ പ്രഹരമായി ക്വിന്റൻ ‍ഡികോക്കിന്റെ വിക്കറ്റ് (13 പന്തിൽ 19 റൺസ്), അഞ്ചാം മത്സരത്തിലും ഫോം കണ്ടെത്താനാകാതെ ദേവദത്ത് പടിക്കൽ (6 പന്തിൽ 3 റൺസ്), നിലയുറപ്പിക്കാനാകാതെ മാർക്കസ് സ്റ്റോയ്നിസ് (10 പന്തിൽ 8 റൺസ്), സംപൂജ്യനായി നിക്കോളാസ് പുരാൻ, ഇംപാക്ട് ഉണ്ടാക്കാതെ ദീപക് ഹൂഡ (13 പന്തിൽ 10 റൺസ്), പൊരുതാതെ മടങ്ങി ക്രുനാൽ പാണ്ഡ്യ (4 പന്തിൽ 3 റൺസ്) ഇങ്ങനെ 6 ബാറ്റർമാരിൽ നിന്ന് കാര്യമായ സംഭവനകൾ ഒന്നും ലഭിക്കാതിരുന്ന ലക്നൗവിനെ ഇന്നലെ ചുമലിലേറ്റിയത് നായകൻ കെ.എൽ.രാഹുൽ, ആയുഷ് ബദോനി, അർഷദ് ഖാൻ എന്നീ 3 ബാറ്റർമാരാണ്. സ്വന്തം മണ്ണിൽ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ലക്നൗവിന്റെ തുടക്കം തന്നെ മോശമായപ്പോൾ, രക്ഷകന്റെ വേഷം ധരിച്ചത് നായകൻ കെ.എൽ. രാഹുലാണ്. 

ലക്നൗ സൂപ്പർ ജയന്റ്സ് ബാറ്റർ ആയുഷ് ബദോനി. (Photo by Noah SEELAM / AFP)

ഒരറ്റത്ത് വിക്കറ്റുകൾ നഷ്ടമായപ്പോഴും മറുവശത്ത് രാഹുൽ ഉണ്ടായിരുന്നു. ഒടുവിൽ 10–ാം ഓവറിന്റെ മൂന്നാം പന്തിൽ അഞ്ചാം വിക്കറ്റായി രാഹുൽ മടങ്ങുമ്പോഴേക്കും ടീം ടോട്ടൽ 75ൽ എത്തിയിരുന്നു. അതിൽ പകുതിയിലേറെയും രാഹുലിന്റെ ബാറ്റിൽ നിന്നും. 22 പന്തുകൾ നേരിട്ട രാഹുൽ ഒരു സിക്സറും 5 ഫോറുകളും സഹിതം 39 റൺസാണ് ടീം ടോട്ടലിൽ ചേർത്തത്. സാഹചര്യം നോക്കാതെ ഇഴയുന്ന ബാറ്റിങ് എന്നതായിരുന്നു ഇതുവരെ രാഹുലിന്റെ മേലുള്ള വിമർശകരുടെ പരാതിയെങ്കിൽ ഡൽഹിക്കെതിരെ ടീം ഏറ്റവും മോശം സാഹചര്യത്തിൽക്കൂടി കടന്നുപോകുമ്പോഴും 177.27 എന്ന സ്ട്രൈക് റേറ്റിലാണ് രാഹുൽ ഇന്നലെ റൺ വേട്ട നടത്തിയത്. 

ലക്നൗ സൂപ്പർ ജയന്റ്സ് നായകൻ കെ.എൽ.രാഹുൽ. Photo by Noah SEELAM / AFP)

രാഹുലിന്റെ വിക്കറ്റിന് പിന്നാലെ കാര്യങ്ങൾ കൂടുതൽ പരുങ്ങലിലായി. ലക്നൗ സ്കോർ 94ന് 7 വിക്കറ്റ് എന്ന വളരെ മോശം സാഹചര്യത്തിലൂടെ പോകുമ്പോഴാണ് ആയുഷ് ബദോനി – അർഷദ് ഖാൻ കൂട്ടുകെട്ട് പിറക്കുന്നത്. ഇന്നിങ്സിന്റെ ആദ്യ പകുതിയിൽ തുടരെത്തുടരെ 7 വിക്കറ്റുകൾ സ്വന്തമാക്കിയ ഡൽഹി ബോളർമാർക്ക്  അവസാന 42 പന്തുകളിൽ നിന്ന് ഒരു വിക്കറ്റ് പോലും നേടാനുള്ള അവസരം ആയുഷും അർഷദും നൽകിയില്ല. 73 റൺസിന്റെ അപരാജിത കൂട്ടുകെട്ടിലൂടെ ടീമിനെ 167 എന്ന മാന്യമായ ടോട്ടലിലേക്ക് ഉയർത്തിയ ശേഷമാണ് അവർ പോരാട്ടം അവസാനിപ്പിച്ചത്. ഏഴാമനായി ബാറ്റിങ്ങിനെത്തയ ബദോനി 5 ഫോറുകളും ഒരു സിക്സറും ഉൾപ്പെടെ 35 പന്തിൽ നേടിയ 55 റൺസാണ് ലക്നൗവിന്റെ ബാറ്റിങ് നിരയിലെ ഉയർന്ന സ്കോറും. അവസാന ഓവറുകളിൽ വിക്കറ്റ് നഷ്ടപ്പെടുത്താതെ ബദോനിക്ക് മികച്ച പിന്തുണ നൽകിയ അർഷദ് ഖാൻ 16 പന്തുകളിൽ നിന്ന് 2 ഫോറുകൾ സഹിതം 20 റൺസ് നേടി.

English Summary:

Delhi Capitals overcome Lucknow Super Giants to register their second IPL 2024 victory