ഐപിഎലിലെ കൊമ്പൻമാർ തമ്മിലുള്ള പോരാട്ടം, വേദി, ഇന്ത്യൻ ക്രിക്കറ്റിന്റെ ഈറ്റില്ലങ്ങളിൽ ഒന്നായ വാങ്ക‍ഡെ സറ്റേഡിയം. 5 തവണ വീതം ഐപിഎൽ കിരീടത്തിൽ മുത്തമിട്ടിട്ടുള്ള മുംബൈ ഇന്ത്യൻസും ചെന്നൈ സൂപ്പർ കിങ്സും പഴയ ‘പകയോടെ’ നേർക്കുനേർ എത്തിയത് പുതിയ നായകൻമാരുടെ നേതൃത്വത്തിൽ. എന്നാൽ, ഗാലറിയിൽ നിറഞ്ഞുകവിഞ്ഞ നീലകുപ്പായക്കാർക്കും മഞ്ഞപ്പടയ്ക്കും ആഹ്ലാദിക്കാനുള്ള നിമിഷങ്ങൾ സമ്മാനിക്കാൻ മുന്നിൽ നിന്നത് ഇരു ടീമുകളുടെയും മുൻ നായകൻമാരായ ‘തല’ ധോണിയും ‘ഹിറ്റ്മാൻ’ രോഹിത്തും. ധോണി, വെറും 4 പന്തുകൾ മാത്രം നീണ്ട ഇന്നിങ്സിലൂടെ തന്റെ ആരാധകരുടെ മനം നിറച്ചപ്പോൾ, 20 ഓവറും ക്രീസിൽ നിന്ന് അപരാജിത സെഞ്ചറി നേട്ടത്തോടെയായിരുന്നു ഹിറ്റ്മാന്റെ ഹിറ്റ് ഇന്നിങ്സ്. ബാറ്റർമാർക്കൊപ്പം ബോളർമാരും മിന്നുന്ന ഫോമിലായതോടെ ട്വന്റി 20 ക്രിക്കറ്റിന്റെ എല്ലാ ഭാവങ്ങളും വാങ്കഡെയിലെ ചരടിൽ കോർത്തു, നീലയും മഞ്ഞയും മുത്തുകൾക്കൊണ്ട് തീർത്ത മാല പോലെ... അവസാന ഓവറിലെ ധോണിയുടെ ഫിനിഷിങ് ടച്ചിലൂടെ ചെന്നൈ ഉയർത്തിയ 207 റൺസ് വിജയലക്ഷ്യം പിന്തുടർന്ന മുംബൈയുടെ ഇന്നിങ്സ് 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 186 റൺസിൽ അവസാനിച്ചു. ചെന്നൈയ്ക്ക് 20 റൺസ് വിജയം. ധോണിക്ക് പുറമേ ക്യാപ്റ്റൻ ഋതുരാജ് ഗെയ്‌ക്‌വാദ് (40 പന്തിൽ 69), ശിവം ദുബെ (38 പന്തിൽ 66*) എന്നിവരുടെ ബാറ്റിങ് മികവിലാണ് ചെന്നൈ മികച്ച സ്കോർ പടുത്തുയർത്തിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ പരീക്ഷണാടിസ്ഥാനത്തിൽ കളത്തിലിറക്കിയ ഓപ്പണർ അജിൻക്യ രഹാനെ (8 പന്തിൽ 5) തുടക്കത്തിൽ തന്നെ പുറത്തായെങ്കിലും മൂന്നാമനായി എത്തിയ ക്യാപ്റ്റൻ ഋതുരാജ് ഗെയ്‌ക്‌വാദും രചിൻ രവീന്ദ്രയും (16 പന്തിൽ 21) ചേർന്ന് രണ്ടാം വിക്കറ്റ് കൂട്ടുകെട്ടിൽ 52 റൺസും (37 പന്തിൽ) ശിവം ദുബെ – ഋതുരാജ് ഗെയ്‌ക്‌വാദ് മൂന്നാം വിക്കറ്റ് കൂട്ടുകെട്ട് 90 റൺസും (45 പന്തിൽ) സ്വന്തമാക്കിയിരുന്നു. ഇതായിരുന്നു ചെന്നൈ ഇന്നിങ്സിന്റെ നട്ടെല്ല്. മുംബൈയ്ക്കായി 4 ഓവറിൽ 27 റൺസ് മാത്രം വഴങ്ങിയ ജസ്പ്രീത് ബുമ്രയും 3 ഓവറിൽ 19 റൺസ് മാത്രം വഴങ്ങിയ മുഹമ്മദ് നബിയും ബോളിങ്ങിൽ തിളങ്ങി. ഹാർദിക് പാണ്ഡ്യ രണ്ടു വിക്കറ്റും ജെറാൾഡ് കോട്ട്‌സി, ശ്രേയസ് ഗോപാൽ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഐപിഎലിലെ കൊമ്പൻമാർ തമ്മിലുള്ള പോരാട്ടം, വേദി, ഇന്ത്യൻ ക്രിക്കറ്റിന്റെ ഈറ്റില്ലങ്ങളിൽ ഒന്നായ വാങ്ക‍ഡെ സറ്റേഡിയം. 5 തവണ വീതം ഐപിഎൽ കിരീടത്തിൽ മുത്തമിട്ടിട്ടുള്ള മുംബൈ ഇന്ത്യൻസും ചെന്നൈ സൂപ്പർ കിങ്സും പഴയ ‘പകയോടെ’ നേർക്കുനേർ എത്തിയത് പുതിയ നായകൻമാരുടെ നേതൃത്വത്തിൽ. എന്നാൽ, ഗാലറിയിൽ നിറഞ്ഞുകവിഞ്ഞ നീലകുപ്പായക്കാർക്കും മഞ്ഞപ്പടയ്ക്കും ആഹ്ലാദിക്കാനുള്ള നിമിഷങ്ങൾ സമ്മാനിക്കാൻ മുന്നിൽ നിന്നത് ഇരു ടീമുകളുടെയും മുൻ നായകൻമാരായ ‘തല’ ധോണിയും ‘ഹിറ്റ്മാൻ’ രോഹിത്തും. ധോണി, വെറും 4 പന്തുകൾ മാത്രം നീണ്ട ഇന്നിങ്സിലൂടെ തന്റെ ആരാധകരുടെ മനം നിറച്ചപ്പോൾ, 20 ഓവറും ക്രീസിൽ നിന്ന് അപരാജിത സെഞ്ചറി നേട്ടത്തോടെയായിരുന്നു ഹിറ്റ്മാന്റെ ഹിറ്റ് ഇന്നിങ്സ്. ബാറ്റർമാർക്കൊപ്പം ബോളർമാരും മിന്നുന്ന ഫോമിലായതോടെ ട്വന്റി 20 ക്രിക്കറ്റിന്റെ എല്ലാ ഭാവങ്ങളും വാങ്കഡെയിലെ ചരടിൽ കോർത്തു, നീലയും മഞ്ഞയും മുത്തുകൾക്കൊണ്ട് തീർത്ത മാല പോലെ...

ഋതുരാജ് ഗെയ്‌ക്‌വാദും ശിവം ദുബെയും. (Photo by INDRANIL MUKHERJEE / AFP)

അവസാന ഓവറിലെ ധോണിയുടെ ഫിനിഷിങ് ടച്ചിലൂടെ ചെന്നൈ ഉയർത്തിയ 207 റൺസ് വിജയലക്ഷ്യം പിന്തുടർന്ന മുംബൈയുടെ ഇന്നിങ്സ് 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 186 റൺസിൽ അവസാനിച്ചു. ചെന്നൈയ്ക്ക് 20 റൺസ് വിജയം. ധോണിക്ക് പുറമേ ക്യാപ്റ്റൻ ഋതുരാജ് ഗെയ്‌ക്‌വാദ് (40 പന്തിൽ 69), ശിവം ദുബെ (38 പന്തിൽ 66*) എന്നിവരുടെ ബാറ്റിങ് മികവിലാണ് ചെന്നൈ മികച്ച സ്കോർ പടുത്തുയർത്തിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ പരീക്ഷണാടിസ്ഥാനത്തിൽ കളത്തിലിറക്കിയ ഓപ്പണർ അജിൻക്യ രഹാനെ (8 പന്തിൽ 5) തുടക്കത്തിൽ തന്നെ പുറത്തായെങ്കിലും മൂന്നാമനായി എത്തിയ ക്യാപ്റ്റൻ ഋതുരാജ് ഗെയ്‌ക്‌വാദും രചിൻ രവീന്ദ്രയും (16 പന്തിൽ 21) ചേർന്ന് രണ്ടാം വിക്കറ്റ് കൂട്ടുകെട്ടിൽ 52 റൺസും (37 പന്തിൽ) ശിവം ദുബെ – ഋതുരാജ് ഗെയ്‌ക്‌വാദ് മൂന്നാം വിക്കറ്റ് കൂട്ടുകെട്ട് 90 റൺസും (45 പന്തിൽ) സ്വന്തമാക്കിയിരുന്നു. ഇതായിരുന്നു ചെന്നൈ ഇന്നിങ്സിന്റെ നട്ടെല്ല്.

മുംബൈയ്ക്കായി 4 ഓവറിൽ 27 റൺസ് മാത്രം വഴങ്ങിയ ജസ്പ്രീത് ബുമ്രയും 3 ഓവറിൽ 19 റൺസ് മാത്രം വഴങ്ങിയ മുഹമ്മദ് നബിയും ബോളിങ്ങിൽ തിളങ്ങി. ഹാർദിക് പാണ്ഡ്യ രണ്ടു വിക്കറ്റും ജെറാൾഡ് കോട്ട്‌സി, ശ്രേയസ് ഗോപാൽ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

ADVERTISEMENT

∙ ആ 4 ബോൾ തല ആരാധകർക്ക് വേണ്ടതിനും അപ്പുറമുള്ള ഇന്നിങ്സ്

മുംബൈ നായകൻ ഹാർദിക് പാണ്ഡ്യ എറിഞ്ഞ 20–ാം ഓവറിലെ മൂന്നാം പന്തിൽ ഡാരിൽ മിച്ചൽ പുറത്തായപ്പോൾ ചെന്നൈ ആരാധകർ ശരിക്കും സന്തോഷിക്കുകയാകും ചെയ്തിട്ടുണ്ടാവുക. 14 പന്തിൽ 17 റൺസ് മാത്രം സ്വന്തമാക്കിയ മിച്ചൽ പോകുന്ന സ്ഥാനത്തേക്ക് വരാനുണ്ടായിരുന്നത് ചെന്നൈയുടെ സ്വന്തം തല ‘ധോണി’ ആയിരുന്നു. ചെന്നൈയ്ക്കായി തന്റെ 250–ാം മത്സരത്തിന് പാഡണിഞ്ഞ ധോണി, മത്സരം അവസാനിക്കാൻ 4 ബോളുകൾ മാത്രം അവശേഷിക്കെ ക്രീസിലേക്ക് എത്തി. വാങ്കഡെയിലെ നീലക്കടലിന് ഇടയിലെ മഞ്ഞപ്പട ആർത്തുവിളിച്ചു, ധോണി, ധോണി... ആദ്യ പന്ത് ലോങ് ഓഫിലേക്ക് സിക്സർ പായിച്ച് ധോണി വരവറിയിച്ചു.

എംഎസ് ധോണി ബാറ്റിങിനിടെ. (Photo by INDRANIL MUKHERJEE / AFP)

അടുത്ത പന്തിൽ വീണ്ടും സിക്സർ, ഇത്തവണ ലോങ് ഓണിലേക്ക്... അടുത്ത പന്തിൽ യോർക്കറിന് ശ്രമിച്ച് പാളിയ ഹാർദിക് എറിഞ്ഞ ഫുൾടോസ് ബോൾ ധോണിയുടെ ഹൈ ഹിറ്റിൽ പറന്നത് സ്ക്വയർ ലെഗിലേക്ക്... തുടർച്ചയായി 3 സിക്സറുകൾ! ഇന്നിങ്സിലെ അവസാന പന്തിലും വൻ അടിക്ക് ശ്രമിച്ചെങ്കിലും ബാറ്റിന്റെ അരികിൽ കൊണ്ട പന്ത് കൈപ്പിടിയിലാക്കാൻ വിക്കറ്റ് കീപ്പർ ഇഷൻ കിഷന് എളുപ്പമായില്ല. അവിടെയും പിറന്നു 2 റൺസ്. ഒടുവിൽ ഇന്നിങ്സ് പൂർത്തിയായപ്പോൾ വെറും 4 പന്തുകളിൽ 500 സ്ട്രൈക് റേറ്റിൽ 20* റൺസ് ആയിരുന്നു ധോണിയുടെ സമ്പാദ്യം. ഇതിനിടയിൽ 186 എന്ന ടീം ടോട്ടൽ 206 എന്ന നിലയിലേക്കും ധോണി അടിച്ചുയർത്തി. മുംബൈ ഇന്ത്യൻസ് ചെന്നൈയ്ക്ക് എതിരെ പരാജയപ്പെട്ടതും 20 റൺസിനാണെന്ന് പറയുമ്പോഴാണ് ധോണിയുടെ ഇന്നിങ്സ് ചെന്നൈയുടെ ‘തല’വര എങ്ങനെ മാറ്റിമറിച്ചെന്ന് വ്യക്തമാകൂ.

എംഎസ് ധോണി ബാറ്റിങിനിടെ. (Photo by INDRANIL MUKHERJEE / AFP)

∙ സ്വയം പന്തെടുത്തു, വാങ്ങിക്കൂട്ടിയത് 26 റൺസ്! ‘ഹാർദിക്കിന് എല്ലാമായി!!!’

ADVERTISEMENT

19 ഓവറുകൾ പൂർത്തിയാകുമ്പോൾ ചെന്നൈ സ്കോർ ബോർഡ് 180ന് മൂന്ന് വിക്കറ്റ് എന്ന നിലയിലായിരുന്നു. ബുമ്ര എറിഞ്ഞ 19–ാം ഓവറിൽ ആകെ വഴങ്ങിയത് 7 റൺസും. എന്നാൽ, 20–ാം ഓവറിൽ കളി ആകെ മാറിമറിഞ്ഞു. ബോളുമായി എത്തിയത് മുംബൈ നായകൻ ഹാർദിക് പാണ്ഡ്യ. ആദ്യ പന്ത് വൈഡ്, അടുത്ത പന്ത് ഡാരിൽ മിച്ചൽ ബൗണ്ടറി ലൈൻ കടത്തി, 4 റൺസ്. പിന്നാലെ വീണ്ടും ഒരു വൈഡ്.

ഹാർദിക് പാണ്ഡ്യ. (Photo by INDRANIL MUKHERJEE / AFP)

അംപയറിന്റെ തീരുമാനത്തിനെതിരെ മുംബൈ റിവ്യു നൽകിയെങ്കിലും ഫലം അനുകൂലമായില്ല. അടുത്ത പന്ത് ലോങ് ഓണിലേക്ക് പറത്തിയ മിച്ചലിന് ചെറുതായി പിഴച്ചു. പന്ത് പറന്നിറങ്ങിയത് മുഹമ്മദ് നബിയുടെ കൈകളിലേക്ക്. പിന്നീടുണ്ടായിരുന്ന 4 പന്തുകളിൽ ധോണിയുടെ പടയോട്ടം (6, 6, 6, 2) കൂടി കഴിഞ്ഞപ്പോൾ 20–ാം ഓവറിൽ  ഹാർദിക് പാണ്ഡ്യ ആകെ വഴങ്ങിയത് 26 റൺസ്, ഒരു വിക്കറ്റ്.

∙ ആഘോഷമില്ലാതെ ആ സെഞ്ചറി

ഹിറ്റ്മാന്റെ ഒപ്പം ‘കട്ടയ്ക്കു’ നിൽക്കാൻ ഒരാളെങ്കിലും ഉണ്ടായിരുന്നെങ്കിൽ വാങ്കഡെയിൽ മുംബൈയ്ക്ക് തല താഴ്ത്തേണ്ടി വരില്ലായിരുന്നു. അത്ര മനോഹരമായാണ് രോഹിത് മുംബൈ ഇന്നിങ്സിന്റെ ‘നല്ല പാതി’ തോളിലേറ്റിയത്. തുടക്കം മുതൽ ആക്രമിച്ചുകളിച്ച രോഹിത് 30 പന്തിൽ അർധ സെഞ്ചറിയും 61 പന്തിൽ സെഞ്ചറിയും പൂർത്തിയാക്കി. പതിരന, മുസ്തഫിസുർ, ഷാർദുൽ താക്കൂർ, തുഷാർ ദേശ്പാണ്ഡെ തുടങ്ങിയ ചെന്നൈ ബോളർമാർ സംഹാരരൂപികളായി താണ്ഡവമാടിയതിനൊപ്പം ഒന്നിനു പിന്നാലെ മറ്റൊന്നെന്ന നിലയിൽ ബാറ്റർമാർ കൂടാരം കയറിയപ്പോഴും രോഹിത്തിനെ കുലുക്കാൻ ആർക്കുമായില്ല.

രോഹിത് ശർമ. (Photo credit: X/ipl)
ADVERTISEMENT

11 ഫോറുകൾ സ്വന്തമാക്കിയ രോഹിത്തിന്റെ ബാറ്റിൽ നിന്ന് എണ്ണം പറഞ്ഞ 5 സിക്സറുകളും ഗാലറിയിലേക്ക് പാഞ്ഞു. ഇതോടെ ട്വന്റി 20 ക്രിക്കറ്റിൽ 500ൽ ഏറെ (502) സിക്സറുകൾ പറത്തുന്ന ആദ്യ ഇന്ത്യൻ താരവും ലോകത്തെ അഞ്ചാമത്തെ താരവുമായി രോഹിത് ‘ഹിറ്റ്മാൻ’ ശർമ മാറി. 11–ാം ഓവറിൽ രവീന്ദ്ര ജഡേജയെ സിക്സർ പറത്തിയാണ് രോഹിത് 500 സിക്സറുകൾ എന്ന റെക്കോർഡ് പിന്നിട്ടത്. 17 വർഷം നീണ്ട ഐപിഎൽ കരിയറിൽ രോഹിത്തിന്റെ രണ്ടാം സെഞ്ചറിയാണ് ഇന്നലെ വാങ്കഡെയിൽ പിറന്നത്. രണ്ട് സെഞ്ചറികളും മുംബൈ ഇന്ത്യൻസിന് വേണ്ടിയും. 12 വർഷത്തിന്റെ ഇടവേളയ്ക്കു ശേഷം രോഹിത് നേടിയ ഈ സെഞ്ചറിക്ക് മറ്റൊരു പ്രത്യകത കൂടിയുണ്ട്.

രോഹിത് ശർമ, എം.എസ്.ധോണി (Photo by INDRANIL MUKHERJEE / AFP)

മുംബൈ ഇന്ത്യൻസിനായി ഐപിഎലിൽ 2 സെഞ്ചറികൾ നേടുന്ന ആദ്യ താരമാണ് രോഹിത്. എന്നാൽ സെഞ്ചറി നേട്ടത്തിന് ശേഷം ബാറ്റ് ഉയർത്തി ഗാലറിയെ അഭിസംബോധന ചെയ്യാൻ പോലും രോഹിത് മുതിരാതിരുന്നത് ആരാധകരെ നിരാശരാക്കി. സെഞ്ചറി പിന്നിട്ടിട്ടും അത് ടീമിന്റെ വിജയത്തിലേക്ക് എത്തിക്കാൻ ഉപകരിച്ചില്ലെന്ന കാരണത്താലാണ് ഹിറ്റ്മാൻ ആഘോഷങ്ങളിൽ നിന്ന് ഒഴിഞ്ഞു നിന്നത്. ചെന്നെയ്ക്കെതിരായ വെടിക്കെട്ട് ഇന്നിങ്സിനു പിന്നാലെ 17–ാം സീസണിലെ ഏറ്റവും കൂടുതൽ റൺ വേട്ടക്കാരിൽ വിരാട് കോലി (319), റിയാൻ പരാഗ് (284), സഞ്ജു സാംസൺ (264) എന്നിവർക്ക് പിന്നിൽ 4–ാം സ്ഥാനത്തേക്കും രോഹിത് (261) കുതിച്ചെത്തി. ഈ പട്ടികയിലെ ആദ്യ 14ലെ ഏക മുംബൈ താരവും രോഹിത് മാത്രമാണ്.

∙ മുംബൈയുടെ നട്ടെല്ലൊടിച്ച് പതിരാന

പതിരാനയ്ക്കു മുൻപും പതിരാനയ്ക്ക് ശേഷവും – ചെന്നൈയ്ക്കെതിരെ തോൽവി വഴങ്ങിയ മുംബൈ ഇന്നിങ്സിനെ ഇങ്ങനെ വിഭജിക്കാം. പതിരാന ആദ്യമായി ബോളുമായി എത്തിയ എട്ടാം ഓവറിന് തൊട്ടുമുൻപുവരെ കളി മുംബൈയുടെ പക്ഷത്തായിരുന്നു. 7 ഓവറുകളിൽ നിന്ന് വിക്കറ്റ് നഷ്ടമില്ലാതെ 70 റൺസ്. രോഹിത് ശർമയ്ക്കൊപ്പം കഴിഞ്ഞ കളിയിലെ താരം വിക്കറ്റ് കീപ്പർ ഇഷൻ കിഷനും (15 പന്തിൽ 23) നിലയുറപ്പിച്ചു നിന്നു. എന്നാൽ, പതിരാന എത്തിയതോടെ കാര്യങ്ങൾ കീഴ്മേൽ മറിഞ്ഞു. ആദ്യ പന്തിൽ തന്നെ ഇഷൻ കിഷനെ താക്കൂറിന്റെ കൈകളിൽ എത്തിച്ചു. പിന്നാലെ  ഇംപാക്ട് പ്ലെയറായി എത്തിയ ലോക ഒന്നാം നമ്പർ ട്വന്റി 20 ബാറ്റർ സൂര്യകുമാർ യാദവിനെ സംപൂജ്യനാക്കി മടക്കി. 

മതീഷ് പതിരാന. (Photo by INDRANIL MUKHERJEE / AFP)

ബെംഗളൂരുവിന് എതിരായി വാങ്കഡെയിൽ തന്നെ ദിവസങ്ങൾക്ക് മുൻപ് നടന്ന മത്സരത്തിൽ വെടിക്കെട്ട് ബാറ്റിങ്ങിലൂടെ അർധ സെഞ്ചറി നേടിയ സൂര്യകുമാർ പതിരാനയ്ക്കെതിരെ ക്രീസിൽ പിടിച്ചുനിന്നത് വെറും 2 പന്തുകളിൽ മാത്രം. തുടർച്ചയായി 2 വിക്കറ്റുകൾ വീണ ശേഷം രോഹിത്തിന് അൽപമെങ്കിലും പിന്തുണ നൽകിയ തിലക് വർമയേയും 14–ാം ഓവറിന്റെ അഞ്ചാം പന്തിൽ പതിരാന തിരിച്ചയച്ചു. ആരെല്ലാം പോയാലും രോഹിത്തിനൊപ്പം മുംബൈയെ വിജയത്തിലെത്തിക്കാൻ റോമാരിയോ ഷെപ്പേഡ് ഉണ്ടാകുമെന്നായിരുന്നു മുംബൈ ആരാധകരുടെ പ്രതീക്ഷ.

എന്നാൽ. 17–ാം ഓവറിൽ ആ പ്രതീക്ഷയും തല്ലിക്കെടുത്തിയ പതിരാന 4 വിക്കറ്റ് നേട്ടത്തിലേക്കും കയ്യുയർത്തി. 3 ഓവറിൽ 15 റൺസിന് 4 വിക്കറ്റ് എന്ന നിലയിൽ തിളങ്ങിയ പതിരാനയ്ക്ക് കുറച്ചെങ്കിലും റൺസ് വിട്ടുനൽകേണ്ടിവന്നത് 20–ാം ഓവറിലാണ്. 34 റൺസ് വിജയലക്ഷ്യവുമായി എത്തിയ മുംബൈ 13 റൺസ് നേടിയ ആ ഓവറിൽ മാത്രമാണ് പതിരാനയ്ക്ക് വിക്കറ്റ് ലഭിക്കാതെ പോയതും. നാല് വിക്കറ്റ് വീഴ്ത്തിയ മുംബൈയെ പിടിച്ചുകെട്ടിയ മതീഷ് പതിരാനയ്ക്ക് തന്നെയാണ് ‘പ്ലെയർ ഓഫ് ദ് മാച്ച്’ പുരസ്കാരം ലഭിച്ചതും.

പതിരാന. (Photo by INDRANIL MUKHERJEE / AFP)

∙ മുംബൈയെ വരിഞ്ഞു മുറുക്കിയ അവസാന ഓവറുകൾ

സാക്ഷാൽ ഹിറ്റ്മാൻ രോഹിത് ശർമയ്ക്കു പോലും ഡത്ത് ഓവറുകളിൽ പലപ്പോഴും ലക്ഷ്യം പിഴച്ചു. ഡോട്ട് ബോളുകള്‍ ഇടയ്ക്കിടെ പിറവിയെടുത്തു. 13 ഓവറുകൾ പൂർത്തിയായപ്പോൾ മുംബൈയുടെ മുന്നിലുണ്ടായിരുന്ന ലക്ഷ്യം 42 പന്തിൽ 83 റൺസ് ആയിരുന്നു. ഓരോ ഓവറിൽ നിന്നും വേണ്ടത് ശരാശരി 12 റൺസിൽ താഴെയും. എന്നാൽ പിന്നീടുള്ള ഏതാനും ഓവറുകൾ കളിയുടെ വരതന്നെ മാറ്റി എഴുതി.

14–ാം ഓവർ: പതിരാന ആകെ വഴങ്ങിയത് 6 റൺസ്. ഒപ്പം  തിലക് വർമയുടെ വിക്കറ്റും. രോഹിത്തിന് മികച്ച പിന്തുണയായി നിലയുറപ്പിച്ചിരുന്ന തിലകിനെ (20 പന്തിൽ 31) നഷ്ടപ്പെട്ടത് മുംബൈയ്ക്ക് കനത്ത തിരിച്ചടിയായി.

15–ാം ഓവർ: ഷാർദുൽ താക്കൂർ ആകെ വഴങ്ങിയത് രണ്ടേ രണ്ട് റൺസ്. ഓവറിൽ 4 ഡോട്ട് ബോളുകൾ. ഈ ഓവർ പൂർത്തിയായതോടെ മുംബൈയുടെ വിജയലക്ഷ്യം 30 പന്തുകളിൽ 70 റൺസ് എന്ന നിലയിലായി. ഓരോ ഓവറിൽ നിന്നും വേണ്ട ശരാശരി റൺസ് 15 എന്ന നിലയിലേക്കും ഉയർന്നു.

16–ാം ഓവർ: തുഷാർ ദേശ്പാണ്ഡെ വഴങ്ങിയത് 3 റൺസ്, പിഴുതത് ഒരു വിക്കറ്റും. 6 പന്തുകളിൽ നിന്ന് 2 റൺസ് മാത്രം സ്വന്തമാക്കിയ മുംബൈ നായകൻ ഹാർദിക് പാണ്ഡ്യയെ ആണ് തുഷാർ പുറത്താക്കിയത്.

17–ാം ഓവർ: മുസ്തഫിസുർ 19 റൺസ് വഴങ്ങിയെങ്കിലും തുടർച്ചയായ 2 സിക്സറുകൾ സഹിതം 5 പന്തിൽ നിന്ന് 13 റൺസുമായി മികച്ച രീതിയിൽ കളിച്ചു തുടങ്ങിയ ടിം ഡേവിഡിന്റെ വിക്കറ്റ് പിഴുതു.

18–ാം ഓവർ: ഡൽഹിക്കെതിരെ അവസാന ഓവറിൽ 32 റൺസ് തല്ലിക്കൂട്ടിയ റൊമാരിയോ ഷെപ്പേഡ് (2 പന്തിൽ 1) ക്ലീൻ ബൗൾഡ്. മത്സരത്തിലെ 4–ാം വിക്കറ്റ് സ്വന്തമാക്കിയ പതിരാന ഈ ഓവറിൽ ആകെ വിട്ടുനൽകിയത് 6 റൺസ്.

19–ാം ഓവർ: മുംബൈ വിജയത്തിനും പരാജയത്തിനും ഇടയിൽ 47 റൺസും 12 പന്തുകളും. മത്സരത്തിന്റെ ഏറ്റവും നിർണായക ഓവറിൽ ആദ്യ 5 പന്തുകളിലും ബൗണ്ടറി വഴങ്ങാതെ മുസ്തഫിസുർ മുംബൈ ബാറ്റർമാരെ പിടിച്ചുകെട്ടി. 2 വൈഡുകൾ ഉൾപ്പെടെ ആകെ വഴങ്ങിയത് 7 റൺസ്. എന്നാൽ, അവസാന പന്ത് രോഹിത്ത് സിക്സർ പറത്തിയതോടെ ഓവറിൽ നിന്ന് ആകെ മുംബൈ സ്വന്തമാക്കിയത് 13 റൺസ്.

20–ാം ഓവർ: 6 പന്ത് 34 റൺസ്, മുംബൈയ്ക്ക് വിജയിക്കണമെങ്കിൽ കുറഞ്ഞത് 5 സിക്സറുകൾ ഉള്‍പ്പെടെ ആറു പന്തുകളും ബൗണ്ടറികടക്കണം. എന്നാൽ  രോഹിത്തിന്റെ ബാറ്റിൽ നിന്ന് പിറന്ന 2 ഫോറുകൾ ഉൾപ്പെടെ ആകെ നേടാനായത് 13 റൺസ് മാത്രം. ഒറ്റയാൾ പോരാട്ടവുമായി നിലയുറപ്പിച്ച രോഹിത്ത് ശർമ സെഞ്ചറി (63 പന്തിൽ 105) നേടിയെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാൻ അദ്ദേഹത്തിനും ആയില്ല.

English Summary:

Rohit Sharma Smashes History with Second IPL Century, but Chennai's Bowling Overpowers Mumbai