പൊരുതി തോറ്റിട്ടും ‘ചരിത്രം’ എഴുതി ബെംഗളൂരു; സ്വയം ‘തിരുത്തി’ ഹൈദരാബാദ്; റെക്കോർഡുകളുടെ പെരുമഴ പെയ്ത രാവ്
ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ രാത്രി വൈകിയും സൂര്യൻ അസ്തമിച്ചിരുന്നില്ല. ഹൈദരാബാദിന്റെ വെടിക്കെട്ട് ഇന്നിങ്സിന് അതേ നാണയത്തിൽ മറുപടി കൊടുക്കുന്ന തിരക്കിലായിരുന്നു ബെംഗളൂരുവും ചിന്നസ്വാമിയിലെ ആരാധകരും. ഒടുവിൽ പൊരുതി വീണെങ്കിലും ബെംഗളൂരു താരങ്ങളും ആരാധകരും തല ഉയർത്തി തന്നെയാണ് ചിന്നസ്വാമി സ്റ്റേഡിയം വിട്ടത്. ആർസിബി പരാജയപ്പെട്ടത് ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വലിയ സ്കോറിനോട് പടപൊരുതിയാണ്. സൺറൈസേഴ്സ് ഹൈദരാബാദ് ഉയർത്തിയ 288 റൺസ് എന്ന പടുകൂറ്റൻ വിജയലക്ഷ്യത്തിന് 25 റൺസിന് പിന്നിൽ മത്സരം അവസാനിച്ചെങ്കിലും ബെംഗളൂരു സ്വന്തമാക്കിയത് ഐപിഎലിലെ ഏറ്റവും ഉയർന്ന അഞ്ചാമത്തെ ടോട്ടൽ ആണ് (262 റൺസ്). ∙ ഹൈദരാബാദിന്റെ ‘തല’ 41 പന്തിൽ 102 റൺസെടുത്ത ട്രാവിസ് ഹെഡാണു ഹൈദരാബാദ് ഇന്നിങ്സിന്റെ നെടുനായകൻ. 39 പന്തുകളിൽ നിന്നാണ് ട്രാവിസ് സെഞ്ചറി പൂർത്തിയാക്കിയത്. ഐപിഎൽ ചരിത്രത്തിലെ വേഗമേറിയ നാലാം സെഞ്ചറിയും ഈ സീസണിലെ ഏറ്റവും വേഗമേറിയ സെഞ്ചറിയുമാണ് ട്രാവിസിന്റേത്. 30 പന്തുകളിൽ നിന്ന് സെഞ്ചറി കണ്ടെത്തിയിട്ടുള്ള ക്രിസ് ഗെയിലാണ് ഈ പട്ടികയിലെ ഒന്നാമൻ. 8 സിക്സറുകളും 9 ഫോറുകളും ഉൾപ്പെടുന്നതായിരുന്നു ട്രാവിസിന്റെ ചിന്നസ്വാമിയിലെ ഇന്നിങ്സ്. അഭിഷേക് ശർമയുമായി (22 പന്തിൽ 34) ചേർന്ന് പവർ പ്ലേ ഓവറുകളിൽ നിന്ന് ടീം സ്കോർബോർഡിൽ 75 റൺസാണ് ട്രാവിസ് ഹെഡ് എഴുതിച്ചേർത്തത്. ഇവരുടെ ഒന്നാം വിക്കറ്റ് കൂട്ടുകെട്ടിൽ ആകെ പിറന്നത് 108 റൺസാണ്. അതും 49 പന്തുകളിൽ നിന്ന്.

ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ രാത്രി വൈകിയും സൂര്യൻ അസ്തമിച്ചിരുന്നില്ല. ഹൈദരാബാദിന്റെ വെടിക്കെട്ട് ഇന്നിങ്സിന് അതേ നാണയത്തിൽ മറുപടി കൊടുക്കുന്ന തിരക്കിലായിരുന്നു ബെംഗളൂരുവും ചിന്നസ്വാമിയിലെ ആരാധകരും. ഒടുവിൽ പൊരുതി വീണെങ്കിലും ബെംഗളൂരു താരങ്ങളും ആരാധകരും തല ഉയർത്തി തന്നെയാണ് ചിന്നസ്വാമി സ്റ്റേഡിയം വിട്ടത്. ആർസിബി പരാജയപ്പെട്ടത് ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വലിയ സ്കോറിനോട് പടപൊരുതിയാണ്. സൺറൈസേഴ്സ് ഹൈദരാബാദ് ഉയർത്തിയ 288 റൺസ് എന്ന പടുകൂറ്റൻ വിജയലക്ഷ്യത്തിന് 25 റൺസിന് പിന്നിൽ മത്സരം അവസാനിച്ചെങ്കിലും ബെംഗളൂരു സ്വന്തമാക്കിയത് ഐപിഎലിലെ ഏറ്റവും ഉയർന്ന അഞ്ചാമത്തെ ടോട്ടൽ ആണ് (262 റൺസ്).
∙ ഹൈദരാബാദിന്റെ ‘തല’
41 പന്തിൽ 102 റൺസെടുത്ത ട്രാവിസ് ഹെഡാണു ഹൈദരാബാദ് ഇന്നിങ്സിന്റെ നെടുനായകൻ. 39 പന്തുകളിൽ നിന്നാണ് ട്രാവിസ് സെഞ്ചറി പൂർത്തിയാക്കിയത്. ഐപിഎൽ ചരിത്രത്തിലെ വേഗമേറിയ നാലാം സെഞ്ചറിയും ഈ സീസണിലെ ഏറ്റവും വേഗമേറിയ സെഞ്ചറിയുമാണ് ട്രാവിസിന്റേത്. 30 പന്തുകളിൽ നിന്ന് സെഞ്ചറി കണ്ടെത്തിയിട്ടുള്ള ക്രിസ് ഗെയിലാണ് ഈ പട്ടികയിലെ ഒന്നാമൻ.
8 സിക്സറുകളും 9 ഫോറുകളും ഉൾപ്പെടുന്നതായിരുന്നു ട്രാവിസിന്റെ ചിന്നസ്വാമിയിലെ ഇന്നിങ്സ്. അഭിഷേക് ശർമയുമായി (22 പന്തിൽ 34) ചേർന്ന് പവർ പ്ലേ ഓവറുകളിൽ നിന്ന് ടീം സ്കോർബോർഡിൽ 75 റൺസാണ് ട്രാവിസ് ഹെഡ് എഴുതിച്ചേർത്തത്. ഇവരുടെ ഒന്നാം വിക്കറ്റ് കൂട്ടുകെട്ടിൽ ആകെ പിറന്നത് 108 റൺസാണ്. അതും 49 പന്തുകളിൽ നിന്ന്.
∙ എല്ലാം 50ന് മുകളിൽ
അഭിഷേകിന് പിന്നാലെ എത്തിയ ഹെൻറിച്ച് ക്ലാസനും (31 പന്തിൽനിന്ന് 67) ഹെഡിനു മികച്ച പിന്തുണ നൽകി. ഇരുവരും ചേർന്ന് 26 പന്തിൽ നിന്ന് 57 റൺസാണ് രണ്ടാം വിക്കറ്റ് കൂട്ടുകെട്ടിൽ ഹൈദരാബാദിന് സമ്മാനിച്ചത്. ഹെഡ് പുറത്തായതിന് പിന്നാലെ ക്ലാസന് കൂട്ടായി എത്തിയ എയ്ഡന്‍ മാര്‍ക്രവും (17 പന്തിൽ 32) തകർത്തടിച്ചതോടെ മൂന്നാം വിക്കറ്റ് കൂട്ടുകെട്ടും 50 പ്ലസ് സ്കോർ പടുത്തുയർത്തി. ക്ലാസനും മാർക്രവും ചേർന്ന് 27 പന്തിൽ 66 റൺസാണ് ബെംഗളൂരുവിന് എതിരെ സ്വന്തമാക്കിയത്. ക്ലാസന് പകരക്കാരനായി എത്തിയ അബ്ദുൽ സമദ് (10 പന്തിൽ 37) വെടിക്കെട്ട് ബാറ്റിങ് പുറത്തെടുത്തപ്പോൾ പിറന്നത് 3 സിക്സറുകളും 4 ഫോറുകളും.
ഒടുവിൽ ഇന്നിങ്സ് അവസാനിക്കുമ്പോഴും അപരാജിതരായി ക്രീസിലുണ്ടായിരുന്ന മാർക്രം–സമദ് കൂട്ടുകെട്ടിൽ ഹൈദരാബാദ് സ്കോർ ബോർഡിൽ ചേർക്കപ്പെട്ടത് 19 പന്തിൽ 56 റൺസാണ്. ഒന്നാം വിക്കറ്റ് കൂട്ടുകെട്ടു മുതൽ നാലാം വിക്കറ്റ് കൂട്ടുകെട്ടുവരെയും 50ന് മുകളിൽ റൺസ് കണ്ടെത്തിയ ശേഷം മാത്രമാണ് വേർപിരിഞ്ഞത്. പന്ത് കയ്യിൽ എടുത്ത എല്ലാ റോയൽ ചലഞ്ചേഴ്സ് പേസ് ബോളർമാരെയും 4 ഓവറുകളിൽ നിന്ന് 50 റൺസിന് മുകളിൽ തല്ലിക്കൂട്ടിയാണ് ഹൈദരാബാദ് ബാറ്റർമാർ തിരിച്ചയച്ചത്. ബെംഗളൂരു ബോളർമാർ വിട്ടുനൽകിയ 15 എക്സ്ട്രാസുകൾ ഉൾപ്പെടെയാണ് ഹൈദരാബാദ് ടോട്ടൽ 287ൽ എത്തിയത്. ബെംഗളൂരുവിനായി ലോക്കി ഫെർഗൂസൻ 2 വിക്കറ്റുകൾ സ്വന്തമാക്കി. 4 ഓവറിൽ 68 റൺസ് വിട്ടുകൊടുത്ത റീസ് ടേപ്പ്‌ലെ ഒരു വിക്കറ്റും നേടി.
∙ ഹൈദരാബാദ് നിർത്തിയിടത്തു നിന്ന് ബെംഗളൂരു
ഹൈദരാബാദ് ബാറ്റർമാർ നിർത്തിയിടത്തു നിന്നാണ് ബെംഗളൂരു ഓപ്പണർമാരായ വിരാട് കോലിയും ഫാഫ് ഡുപ്ലെസിയും തുടങ്ങിയത്. പവർ പ്ലേ ഓവറുകളിൽ നിന്ന് ഇവർ ഇരുവരും തല്ലിക്കൂട്ടിയത് 79 റൺസ് ആണ്. ഹൈദരാബാദ് ബാറ്റർമാർ പോലും 75 റൺസായിരുന്നു പവർ പ്ലേയിൽ നിന്ന് സ്വന്തമാക്കിയത്. വിജയം എത്തിപ്പിടിക്കാൻ ആവാത്ത അത്ര ഉയരത്തിലല്ലെന്ന് ആർസിബി ആരാധകർ വിശ്വസിച്ച സമയം. എന്നാൽ, ഏഴാം ഓവറിന്റെ രണ്ടാം പന്തിൽ മാർക്കണ്ടെയുടെ ഗൂഗ്ലിയിൽ കോലി വീണു. 2 സിക്സറുകളും 6 ഫോറുകളും ഉൾപ്പെടെ 20 പന്തിൽ 42 റൺസായിരുന്നു കോലിയുടെ സംഭാവന.
കോലി പോയിട്ടും മത്സരം വിട്ടുകൊടുക്കാൻ ഫാഫ് തയാറല്ലായിരുന്നു. തുടർച്ചയായ രണ്ടാം അർധ സെഞ്ചറി തികച്ച് കുതിച്ച ഫാഫ് ആർസിബിയുടെ വിജയ നായകനാകുമെന്ന് ആരാധകർ സ്വപ്നം കണ്ടുതുടങ്ങിയിരുന്നു. കോലിയുടെ വീഴ്ചയോടെ നിശബ്ദമായ ഗാലറി വീണ്ടും ഇളകി മറിയാൻ തുടങ്ങി. എന്നാൽ, മികച്ച കൂട്ടുകെട്ട് ഉണ്ടാക്കാൻ പറ്റിയ ബാറ്ററെ കിട്ടാതെ വിഷമിച്ച ഫാഫിനെ 10–ാം ഓവറിന്റെ മൂന്നാം പന്തിൽ ഹൈദരാബാദ് നായകൻ പാറ്റ് കമ്മിൻസ് വിക്കറ്റ് കീപ്പർ ക്ലാസന്റെ കയ്യിൽ എത്തിച്ചു. അതോടെ പൂർണമായി തകർന്നെന്ന് കരുതിയ ബെംഗളൂരു പിന്നീട് കാത്തിരുന്നത് ഒരു രക്ഷകന് വേണ്ടിയാണ്.
∙ ബെംഗളൂരുവിന്റെ ‘ഹെഡ്’ അഥവാ ദിനേശ് കാർത്തിക്
മധ്യ ഓവറുകളിലെ തകർച്ചയിൽ നിന്ന് ടീമിനെ കരകയറ്റാനായി ഒടുവിൽ വിക്കറ്റ് കീപ്പർ ബാറ്റർ ദിനേഷ് കാർത്തിക് അവതരിച്ചു. ശരിക്കും രക്ഷാ ദൗത്യവുമായി. ഹൈദാരാബാദ് ഇന്നിങ്സിൽ ഹെഡ് എന്തായിരുന്നോ അതായിരുന്നു ബെംഗളൂരു ഇന്നിങ്സിൽ കാർത്തിക്. വെറും 35 പന്തിൽ 7 സിക്സറുകളും 5 ഫോറുകളും സഹിതം കാർത്തിക് അടിച്ചുകൂട്ടിയത് 83 റൺസാണ്. ട്രാവിസ് ഹെഡ് 248.78 സ്ട്രൈക് റേറ്റിലായിരുന്നു 102 റൺസ് നേടിയതെങ്കിൽ 237.14 സ്ട്രൈക് റേറ്റിലാണ് കാർത്തിക് 83 റൺസ് നേടിയത്. 11 പന്തിൽ 19 റൺസ് നേടിയ മഹിപാൽ ലോംറോർ ദിനേശ് കാർത്തിക്കിന് മികച്ച പിന്തുണ നൽകിയിരുന്നു.
എന്നാൽ ലക്ഷ്യം പൂർത്തിയാക്കാനാകാതെ കാർത്തിക്കും മടങ്ങിയതോടെ അനുജ് റാവത്ത് (14 പന്തിൽ 25) അവസാന ശ്രമം നടത്തിയെങ്കിലും ടീമിനെ വിജയിപ്പിക്കാൻ അത് പോരായിരുന്നു. ഹൈദരാബാദിനു വേണ്ടി 4 ഓവറിൽ 43 റൺസ് വിട്ടുനൽകിയെങ്കിലും 3 വിക്കറ്റുകൾ സ്വന്തമാക്കിയ ക്യാപ്റ്റൻ പാറ്റ് കമ്മിൻസിന് 2 വിക്കറ്റ് നേടിയ മായങ്ക് മാർക്കണ്ടെയും ഒരു വിക്കറ്റ് സ്വന്തമാക്കിയ നടരാജനും ബോളിങ്ങിൽ പിന്തുണ നൽകി. 6ൽ അഞ്ച് മത്സരങ്ങിലും പരാജയപ്പെട്ട റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു നിലവിൽ പോയിന്റ് പട്ടികയിൽ അവസാന സ്ഥാനത്താണ്. ഹൈദരാബാദ് നാലാം സ്ഥാനത്തും.
∙ റെക്കോർഡുകളുടെ പെരുമഴ പെയ്ത രാവ്
സ്വന്തം റെക്കോർഡുകളും ചിന്നസ്വാമി സ്റ്റേഡിയത്തിന്റെ റെക്കോർഡുകളും തിരുത്തി എഴുതുന്ന തിരക്കിലായിരുന്നു സൺറൈസേഴ്സ് ഹൈദരാബാദിന്റെ ബാറ്റർമാർ. സ്വന്തം റെക്കോർഡുകൾ പലതും പഴങ്കഥയാകുന്നത് നോക്കി നിൽക്കേണ്ടി വന്ന റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവും മറ്റു ചില റെക്കോർഡുകൾ സ്വന്തമാക്കി ആശ്വാസം കണ്ടെത്തി.
287/3: ഐപിഎൽ ചരിത്രത്തിലെ ഏതൊരു ടീമിന്റെയും ഏറ്റവും ഉയർന്ന സ്കോർ. 2024 മാർച്ച് 27ന് മുംബൈ ഇന്ത്യൻസിന് എതിരെ നേടിയ സ്വന്തം സ്കോർ വീണ്ടും തിരുത്തിയെഴുതി സൺറൈസേഴ്സ് ഹൈദരാബാദ്. അന്ന് നേടിയ 277/3 ഇനി പഴങ്കഥ. ചിന്നസ്വാമിയിൽ ഹൈദരാബാദ് സ്വന്തമാക്കിയ 287/3ന് മുകളിലുള്ള സ്കോർ ലോക പുരുഷ ട്വന്റി 20 മത്സരങ്ങളിൽ പിറന്നത് ഒരിക്കല്‍ മാത്രം. ഏഷ്യൻ ഗെയിംസിൽ മംഗോളിയയ്ക്കെതിരെ ശ്രീലങ്ക നേടിയ 314/4.
549: ഒരു ഐപിഎൽ മത്സരത്തിലെ രണ്ട് ഇന്നിങ്സുകളിൽ നിന്നുമായി പിറന്ന ഏറ്റവും വലിയ ടോട്ടൽ സ്കോർ. ഐപിഎലിൽ മാത്രമല്ല, പുരുഷ ട്വന്റി 20യുടെ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന ടോട്ടൽ സ്കോറാണിത്. പഴങ്കഥയായത് ഈ സീസണിൽ തന്നെ 2024 മാർച്ച് 27ന് സൺറൈസേഴ്സ് ഹൈദരാബാദും മുംബൈ ഇന്ത്യൻസും ചേർന്ന് അടിച്ചുകൂട്ടിയ 523 റൺസിന്റെ റെക്കോർഡ്.
22 സിക്സറുകൾ: ഐപിഎൽ ചരിത്രത്തിൽ ഒരു ഇന്നിങ്സിൽ നിന്ന് പിറക്കുന്ന ഏറ്റവും കൂടുതൽ സിക്സറുകൾ. രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത് 2013ൽ ചിന്നസ്വാമിയിൽ തന്നെ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു പുണെ വാരിയേഴ്സിന് എതിരെ നേടിയ 21 സിക്സറുകളുടെ റെക്കോർഡ്. അന്ന് 5 വിക്കറ്റ് നഷ്ടത്തിൽ 263 റൺസാണ് ബെംഗളൂരു ആകെ നേടിയത്. ഐപിഎൽ 17–ാം സീസണിന്റെ തുടക്കംവരെയും ഈ സ്കോറായിരുന്നു ഐപിഎൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ടീം ടോട്ടൽ.
38 സിക്സറുകൾ: രണ്ട് ടീമുകളും ചേർന്ന് ഒരു ഐപിഎൽ മത്സരത്തിലും ലോക പുരുഷ ക്രിക്കറ്റിലും നേടുന്ന ഏറ്റവും വലിയ സിക്സർ വേട്ട. 2024 മാർച്ച് 27ന് നടന്ന സൺറൈസേഴ്സ് ഹൈദരാബാദ് – മുംബൈ ഇന്ത്യൻസ് മത്സരത്തിലും 38 സിക്സറുകൾ പിറന്നിരുന്നു. അന്ന് 20 സിക്സറുകൾ പായിച്ചത് മുംബൈ ബാറ്റർമാർ ആയിരുന്നു. 18 എണ്ണം ഹൈദരാബാദ് ബാറ്റർമാരും.
81 ബൗണ്ടറികൾ: ഏറ്റവും കൂടുതൽ ബൗണ്ടറികൾ പിറന്ന മത്സരം. റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു 40 ബൗണ്ടറി നേടിയപ്പോൾ ഹൈദരാബാദിന്റെ സമ്പാദ്യം 41 ബൗണ്ടറികള്‍. 2023ൽ സെഞ്ചൂറിയനിൽ നടന്ന ദക്ഷിണാഫ്രിക്ക – വെസ്റ്റ് ഇൻഡീസ് മത്സരത്തിലും 81 ബൗണ്ടറികൾ പിറന്നിട്ടുണ്ട്.
262/7: ഐപിഎലിൽ പരാജയപ്പെട്ട ഒരു ടീം നേടുന്ന ഏറ്റവും ഉയർന്ന സ്കോർ. ലോക ട്വന്റി 20 ക്രിക്കറ്റിലും ഇത് പുതിയ റെക്കോർഡ് ആണ്. 2023ൽ സെഞ്ചൂറിയനിൽ നടന്ന ദക്ഷിണാഫ്രിക്ക – വെസ്റ്റ് ഇൻഡീസ് മത്സരത്തിൽ വെസ്റ്റ് ഇൻഡീസ് നേടിയ 258/5 ആണ് ചിന്നസ്വാമിയിൽ പഴങ്കഥയായത്.
250 പ്ലസ് സ്കോർ 2 തവണ: ആർസിബി – എസ്ആർഎച് മത്സരത്തിന്റെ ഏറ്റവും വലിയ മറ്റൊരു സവിശേഷത, ഐപിഎലിൽ 250ന് മുകളിൽ സ്കോർ ഒന്നിലേറെ തവണ കണ്ടെത്തുന്ന ആദ്യ ടീമുകളായി ഇവർ മാറി. ബെംഗളൂരു 2013ലും ഹൈദരാബാദ് ഈ സീസണിന്റെ തുടക്കത്തിൽ മുംബൈയ്ക്കെതിരെയുമാണ് മുൻപ് 250ന് മുകളിൽ സ്കോർ കണ്ടെത്തിയത്. ഇതോടെ ഒരേ സീസണിൽ ഒന്നിലേറെ 250 പ്ലസ് സ്കോർ കണ്ടെത്തുന്ന ടീമായും ഹൈദരാബാദ് മാറി.
50 പ്ലസ് കൂട്ടുകെട്ടുകൾ 7: ആർസിബി – എസ്ആർഎച് മത്സരത്തിൽ ആകെ പിറന്നത് ഏഴ് 50 പ്ലസ് കൂട്ടുകെട്ടുകൾ. ഹൈദരാബാദിന്റെ എല്ലാ കൂട്ടുകെട്ടുകളും (4 എണ്ണം) 50ന് പുറത്ത് റൺസ് കണ്ടെത്തിയപ്പോൾ ബെംഗളൂരുവിന്റെ 3 കൂട്ടുകെട്ടുകളാണ് 50ന് പുറത്ത് റൺസ് നേടിയത്. ഫാഫ് ഡുപ്ലെസി – വിരാട് കോലി (38 പന്തിൽ 80), ദിനേശ് കാർത്തിക് – മഹിപാൽ ലോംറോർ (25 പന്തിൽ 59), ദിനേശ് കാര്‍ത്തിക് – അനുജ് റാവത്ത് (28 പന്തിൽ 63).