ഈഡൻ ഗാർഡന് ആദ്യ ഹോം സെഞ്ചറി സമ്മാനിച്ച് നരെയ്ൻ; വിജയം ഉറപ്പിച്ച് കൊൽക്കത്ത; ബട്ട്... ബട്ലർ...
ആർആറിന് ആറാം വിജയം. ഇത്തവണ വിജയം ഇന്ത്യൻ ക്രിക്കറ്റിന്റെ തറവാടായ ഈഡൻ ഗാർഡനിൽ. ശരിക്കും ‘ഒന്നാമൻ’ ആരെന്ന് അറിയാനുള്ള മത്സരത്തിൽ തകർത്തത് സീസണിലെ ഏറ്റവും മികച്ച എതിരാളികളായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ. പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനം രാജസ്ഥാൻ റോയൽസ് നിലനിർത്തുമോ, അതോ കൊൽക്കത്തയ്ക്കു മുന്നിൽ അടിയറവയ്ക്കുമോ എന്ന ചോദ്യവുമായി തുടങ്ങിയ പോരിൽ പട നയിച്ചത് സഞ്ജു, പട വെട്ടിയത് ജോസ് ബട്‌ലറും. ഒടുവിൽ അവസാന പന്തിൽ വിജയ റൺ പിറന്നപ്പോൾ, നൈറ്റ് റൈഡേഴ്സിന്റെ വിജയത്തിനായി ആർപ്പുവിളിച്ച ഈഡൻ ഗാർഡനിലെ ഗാലറിക്ക് ഒന്നേ പറയാനുണ്ടായിരുന്നുള്ളു, ‘വെൽ പ്ലെയ്ഡ് കെകെആർ. ബട്ട്... ബട്‌ലർ....’ സുനിൽ നരെയ്ന്റെ തകർപ്പൻ സെഞ്ചറിയുടെ കരുത്തിൽ കൊൽക്കത്ത മുന്നോട്ടുവച്ച 224 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന രാജസ്ഥാൻ റോയൽസ് ഒരുഘട്ടത്തിൽ 121ന് 6 വിക്കറ്റ് എന്ന നിലയിലേക്ക് കൂപ്പുകുത്തിയിരുന്നു. മുൻനിരയിൽ ഉണ്ടായിരുന്ന കൂട്ടാളികൾ എല്ലാം വീണുപോയെങ്കിലും ബട്‌ലർ തളർന്നില്ല. വീറോടെ പോരാടി അവസാന പന്തുവരെ. സ്കോർ: കൊൽക്കത്ത: 223/6, രാജസ്ഥാൻ: 224/8. ഇംപാക്ട് പ്ലെയറായി എത്തി സീസണിലെ രണ്ടാം സെഞ്ചറിയുമായി രാജസ്ഥാൻ ഇന്നിങ്സിനെ മുന്നിൽനിന്നു നയിച്ച് വിജയം സമ്മാനിച്ച ബട്‌ലർ തന്നെയാണ് പ്ലെയർ ഓഫ് ദ് മാച്ചും.

ആർആറിന് ആറാം വിജയം. ഇത്തവണ വിജയം ഇന്ത്യൻ ക്രിക്കറ്റിന്റെ തറവാടായ ഈഡൻ ഗാർഡനിൽ. ശരിക്കും ‘ഒന്നാമൻ’ ആരെന്ന് അറിയാനുള്ള മത്സരത്തിൽ തകർത്തത് സീസണിലെ ഏറ്റവും മികച്ച എതിരാളികളായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ. പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനം രാജസ്ഥാൻ റോയൽസ് നിലനിർത്തുമോ, അതോ കൊൽക്കത്തയ്ക്കു മുന്നിൽ അടിയറവയ്ക്കുമോ എന്ന ചോദ്യവുമായി തുടങ്ങിയ പോരിൽ പട നയിച്ചത് സഞ്ജു, പട വെട്ടിയത് ജോസ് ബട്‌ലറും. ഒടുവിൽ അവസാന പന്തിൽ വിജയ റൺ പിറന്നപ്പോൾ, നൈറ്റ് റൈഡേഴ്സിന്റെ വിജയത്തിനായി ആർപ്പുവിളിച്ച ഈഡൻ ഗാർഡനിലെ ഗാലറിക്ക് ഒന്നേ പറയാനുണ്ടായിരുന്നുള്ളു, ‘വെൽ പ്ലെയ്ഡ് കെകെആർ. ബട്ട്... ബട്‌ലർ....’
സുനിൽ നരെയ്ന്റെ തകർപ്പൻ സെഞ്ചറിയുടെ കരുത്തിൽ കൊൽക്കത്ത മുന്നോട്ടുവച്ച 224 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന രാജസ്ഥാൻ റോയൽസ് ഒരുഘട്ടത്തിൽ 121ന് 6 വിക്കറ്റ് എന്ന നിലയിലേക്ക് കൂപ്പുകുത്തിയിരുന്നു. മുൻനിരയിൽ ഉണ്ടായിരുന്ന കൂട്ടാളികൾ എല്ലാം വീണുപോയെങ്കിലും ബട്‌ലർ തളർന്നില്ല. വീറോടെ പോരാടി അവസാന പന്തുവരെ. സ്കോർ: കൊൽക്കത്ത: 223/6, രാജസ്ഥാൻ: 224/8. ഇംപാക്ട് പ്ലെയറായി എത്തി സീസണിലെ രണ്ടാം സെഞ്ചറിയുമായി രാജസ്ഥാൻ ഇന്നിങ്സിനെ മുന്നിൽനിന്നു നയിച്ച് വിജയം സമ്മാനിച്ച ബട്‌ലർ തന്നെയാണ് പ്ലെയർ ഓഫ് ദ് മാച്ചും.
∙ ബട്‌ലറിന് രണ്ടാം സെഞ്ചറി, രാജസ്ഥാന് വീണ്ടും വിജയം
17–ാം സീസണിന്റെ തുടക്കത്തിൽ ഫോം ഇല്ലായ്മയുടെ പേരിൽ ഏറ്റവുമധികം പഴി കേൾക്കേണ്ടി വന്ന താരങ്ങളിൽ മുൻപന്തിയിലായിരുന്നു ജോസ് ബട്‌ലർ. എന്നാൽ, റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിന് എതിരായ മത്സരം വിരാട് കോലിയുടെ അപരാജിത സെഞ്ചറിയുടെ മികവിൽ രാജസ്ഥാന് ശരിക്കും ചാലഞ്ചായപ്പോൾ ബട്‌ലറിലെ പോരാളി ഉയർന്നു. അന്ന് രാജസ്ഥാന്റെ തേരാളി കുമാർ സങ്കക്കാര പറഞ്ഞതുപോലെ, ഫോം എന്നത് തികച്ചും ഒരു മാനസിക അവസ്ഥയാണെന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ് പിങ്ക് രാജകുമാരൻ, ജോസ് ബട്‌ലർ. ഇത്തവണ ബട്‌ലറിന്റെ ഫോമിന് ഇരയായത് കൊൽക്കത്ത നൈറ്റ് റൈഡേഴ്സും. അന്ന് കോലിയുടെ സെഞ്ചറി വിഫലമായെങ്കിൽ ഈഡൻ ഗാർഡനിൽ വിഫലമായത് സുനിൽ നരെയ്ന്റെ സെഞ്ചറി.
വലിയ ലക്ഷ്യത്തിൽ ഇംപാക്ട് ഉണ്ടാക്കാനായി ഓപ്പണറായി തന്നെ നിയോഗിച്ച ക്യാപ്റ്റന്റെ വിശ്വാസം കാത്ത ബട്‌ലർ, 20–ാം ഓവറിന്റെ അവസാന പന്ത് വരെ പോരാടിയാണ് ടീമിന് അപ്രാപ്യമെന്ന് തോന്നിയ ലക്ഷ്യം കൈക്കരുത്താൽ പിടിച്ചടക്കിയത്. ടീമിലെ മറ്റെല്ലാ താരങ്ങളും ചേർന്ന് 60 പന്തുകളിൽ നിന്ന് 101 റൺസ് നേടിയപ്പോൾ പന്തുകളുടെ ശേഷിച്ച മറുപകുതി (60) കൈവശപ്പെടുത്തിയ ബട്‌ലർ ആറു സിക്സറുകളും ഒൻപത് ഫോറുകളും ഉൾപ്പെടെ സ്വന്തമാക്കിയത് 107 റൺസ്. കൊൽക്കത്ത ബോളർമാർ വിട്ടുനൽകിയ 16 എക്സ്ട്രാ റൺസുകൾ കൂടി ആയപ്പോൾ രാജസ്ഥാന് വിജയവും പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനവും ഭദ്രം.
∙ വീണ്ടും നെഞ്ചിടിപ്പിച്ച് അവസാന ഓവർ
തകർച്ചകളിൽ നിന്ന് മുന്നേറി ടീമിനെ നയിച്ച് വീജയതീരത്തേക്ക് അടുപ്പിക്കാൻ ശ്രമിക്കുന്ന ബട്‌ലർ ഒരു വശത്ത്, മറുവശത്ത് 3 ഓവറുകളിൽ നിന്ന് 27 റൺസ് വിട്ടുകൊടുത്ത് 2 വിക്കറ്റുകൾ പിഴുത വരുൺ ചക്രവർത്തി. ആദ്യ പന്തിൽ സിക്സർ പറത്തിയ ബട്‌ലർ സീസണിലെ രണ്ടാം സെഞ്ചറിയും സിക്സറിലൂടെ തന്നെ പൂർത്തിയാക്കി. ബാക്കിയുള്ളത് 5 പന്തുകൾ, വിജയിക്കാൻ വേണ്ടത് 3 റൺസ് മാത്രം. എന്നാൽ കയ്യിലുള്ളത് 2 വിക്കറ്റുകൾ മാത്രവും. ജയം ഒരു രീതിയിലും അകന്നു പോകരുതെന്ന് നിർബന്ധമുണ്ടായിരുന്നതിനാൽ ബാറ്റിങ്ങിൽ വിശ്വാസം അർപ്പിക്കാനാകാത്ത ‘ബോളർമാർക്ക്’ സ്ട്രൈക് കൈമാറാൻ ബട്‌ലർ തയാറായില്ല. പിന്നീടുള്ള 3 പന്തുകളിൽ നിന്ന് ഒരു റൺ പോലും ഓടിയെടുക്കാൻ ബട്‌ലർ തയാറാകാതിരുന്നത് ഇതിനാലാണ്.
ഒടുവിൽ അഞ്ചാം പന്തിൽ, സ്ട്രൈക് തിരികെപ്പിടിക്കാനാകുമെന്ന് ഉറപ്പുള്ള ദൂരത്തേക്ക് പന്ത് പാഞ്ഞപ്പോൾ ബട്‌ലർ റൺ ഓടിയെടുക്കാൻ തയാറായി. 2 റൺസ് നേടി സ്കോർ ഓപ്പത്തിനൊപ്പം എത്തിച്ചു.അവസാന പന്ത് വിജയിക്കാൻ വേണ്ടത് ഒരു റൺ. അതും ഓടിയെടുത്ത് ബട്‌ലർ ടീമിനെ സുരക്ഷിതമായി വിജയതീരത്തെത്തിച്ചു. അതിനു ശേഷമായിരുന്നു ആഘോഷം. വിജയത്തിന്റേതും സെഞ്ചറിയുടേതും...
∙ ബട്‌ലറിനൊപ്പം പൊരുതി, ചെഹൽ ഒഴികെ 9 പേരും...
224 റൺസ് എന്ന വലിയ വിജയലക്ഷ്യവുമായി ഈഡൻ ഗാർഡനിലെ വലിയ ഗ്രൗണ്ടിലേക്ക് ഇറങ്ങിയ രാജസ്ഥാനു വേണ്ടി യശസ്വി ജയ്സ്വാളും ജോസ് ബട്‍ലറും മികച്ച രീതിയിൽതന്നെയാണ് തുടങ്ങിയത്. കഴിഞ്ഞ കളികളിലൂടെ ഫോമിലേക്ക് തിരികെ വരുന്നതിന്റെ ലക്ഷണങ്ങൾ കാണിച്ചുതുടങ്ങിയ ജയ്സ്വാൾ കൊൽക്കത്തയിലും തുടക്കം മികച്ചതാക്കി. എന്നാൽ, ഒരു സിക്സറും 3 ഫോറുകളുമായി അതിവേഗം 19 റൺസ് കണ്ടെത്തിയ ജയ്സ്വാളിനെ രണ്ടാം ഓവറിന്റെ അവസാന പന്തിൽ തന്നെ വൈഭവ് അറോറ വെങ്കിടേഷ് അയ്യരുടെ കൈകളിൽ എത്തിച്ചു. സ്കോർ 22/1
മൂന്നാമനായി സഞ്ജു ക്രീസിലെത്തിയപ്പോഴും ആരാധകർ വലിയ പ്രതീക്ഷയോടെയാണ് വരവേറ്റത്. സീസണിൽ മികച്ച ഫോമിൽ ബാറ്റ് വീശുന്ന, റൺവേട്ടക്കാരുടെ പട്ടികയിൽ ടോപ് ഓർഡറിലുള്ള സഞ്ജുവും ബട്‌ലറും ചേർന്നാൽ വിജയത്തിൽ കുറഞ്ഞതൊന്നും ഉണ്ടാകില്ലെന്ന് അവർ ഉറച്ചു വിശ്വസിച്ചിരുന്നു. എന്നാൽ, നിർണായക നിമിഷം നായകന്റെ കാലിടറി. ലക്ഷ്യംതെറ്റി ഉയർന്ന് പൊങ്ങിയ പന്ത് നരെയ്ന്റെ കൈകളിലേക്ക്. ഇന്നിങ്സിന്റെ നാലാം ഓവറിൽ ഹർഷിത് റാണയുടെ പന്തിൽ സഞ്ജു പുറത്താകുമ്പോൾ രാജസ്ഥാൻ സ്കോർ 47/2.
അടുത്ത ഊഴം റിയാൻ പരാഗിന്റേതായിരുന്നു. സീസണിലെ റൺവേട്ടക്കാരിൽ വിരാട് കോലിക്ക് പിന്നാലെ രണ്ടാം സ്ഥാനത്തുള്ള പരാഗ്, ആ പ്രൗഢിക്കൊത്ത പ്രകടനം തന്നെ പുറത്തെടുത്തു (34). 14 പന്തുകളിൽ നിന്ന് 2 സിക്സറുകളും 4 ഫോറുകളും പറത്തിയ പരാഗിനെ കൂട്ടുപിടിച്ച ബട്‌ലർ ടീം ടോട്ടൽ 97 എന്ന നിലയിലേക്ക് എത്തിച്ചു. എന്നാൽ, ഹർഷിത് റാണ എറിഞ്ഞ എട്ടാം ഓവറിലെ അഞ്ചാം പന്ത് ഉയർത്തി അടിക്കാനുള്ള പരാഗിന്റെ ശ്രമം റസലിന്റെ കൈകളിൽ ഒടുങ്ങി. സ്കോർ 97/3
പിന്നാലെ ധ്രുവ് ജുറൽ (4 പന്തിൽ 2), രവിചന്ദ്രൻ അശ്വിൻ (11 പന്തിൽ 8), ഷിമറോൺ ഹെറ്റ്‌മെയർ (ഗോൾഡൻ ഡക്ക്) എന്നിവർ വന്നുപോയതുപോലും അറിഞ്ഞില്ല. സ്കോർ 121/6. പിന്നാലെ ഏഴാം വിക്കറ്റിൽ ഒപ്പം ചേർന്ന റോവ്‍മാൻ പവൽ ബട്‌ലറിന് പവറേകി. പതിയെത്തുടങ്ങി അടിച്ചുകയറിയ പവൽ 13 പന്തുകളിൽ 3 സിക്സറുകളും ഒരു ഫോറും ഉൾപ്പെടെ 26 റൺസ് സ്വന്തമാക്കി. നരെയ്ൻ എറിഞ്ഞ 17–ാം ഓവറിലെ ആദ്യ പന്ത് ഫോറും പിന്നാലെ 2 പന്തുകളിൽ തുടരെ സിക്സറുകളും പറത്തി കത്തിനിൽക്കുന്നതിനിടെ അഞ്ചാം പന്തിൽ വിക്കറ്റിന് മുന്നിൽ കുരുങ്ങി. അംപയർ അനുവദിച്ച എൽബിഡബ്ല്യു റിവ്യു ചെയ്യപ്പെട്ടെങ്കിലും ഫലം പവലിനെ തുണച്ചില്ല. സ്കോർ 178/7
രാജസ്ഥാൻ പരാജയം മണത്തു തുടങ്ങിയപ്പോൾ ക്രീസിലെത്തിയ ട്രെന്റ് ബോൾട്ട് റൺ കണ്ടെത്താനുള്ള ഓട്ടത്തിനിടെ റൺ ഒന്നും നേടാനാകാതെ പുറത്തായി. സ്കോർ 186–8. പിന്നീട് രാജസ്ഥാനും വിജയത്തിനും ഇടയിൽ ഉണ്ടായിരുന്നത് 15 പന്തും 38 റൺസും 2 വിക്കറ്റും മാത്രം. ബോൾട്ടിനു പകരക്കാരനായി ക്രീസിലെത്തിയ ആവേശ് ഖാനെ ഒരു വശത്ത് ഒതുക്കി നിർത്തി (ഒരു പന്ത് പോലും നേരിടാതെ ഗ്രൗണ്ടിൽ ചെലവഴിച്ചത് കളിയുടെ അവസാന 14 മിനിറ്റ്) ബട്‍ലർ പൂർണമായും കാര്യങ്ങൾ ഏറ്റെടുത്തു. ആവേശ് ഖാനെ സാക്ഷി നിർത്തി അവസാന പന്തിൽ വിജയ റൺ അടിച്ചെടുക്കുന്നതുവരെയും ആ പോരാട്ടം തുടർന്നു... കെകെആർ ഉടമ ‘കിങ് ഖാൻ’ ഉൾപ്പെടെയുള്ള ഗാലറി കയ്യടിച്ച്, പറയാതെ പറഞ്ഞു, ‘വെൽ പ്ലെയ്ഡ് കെകെആർ, ബട്ട്... ബട്‌ലർ....’
∙ കെകെആറിന് 3–ാം സെഞ്ചറി സമ്മാനിച്ച് നരെയ്ൻ
17 വർഷത്തെ ഐപിഎൽ ചരിത്രത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനായി സെഞ്ചറി തികയ്ക്കുന്ന മൂന്നാം താരമായി സുനിൽ നരെയ്ൻ. 83 മത്സരങ്ങൾ കളിച്ചിട്ടുള്ള ഹോം ഗ്രൗണ്ടായ ഈഡൻ ഗാർഡനിൽ കൊൽക്കത്തയ്ക്കായുള്ള ആദ്യ സെഞ്ചറിയും നരെയ്ന്റേതുതന്നെ. 56 പന്തിൽ 6 സിക്സറുകളുടെയും 13 ഫോറുകളുടെയും അകമ്പടിയോടെയാണ് നരെയ്ൻ 109 റൺസ് നേടിയത്. ബാറ്റിങ് മികവിനൊപ്പം 2 വിക്കറ്റുകളും നരെയ്ൻ സ്വന്തമാക്കി. സെഞ്ചറി നേടുന്നതിനൊപ്പം ഒന്നിലേറെ വിക്കറ്റുകളും സ്വന്തമാക്കുക എന്നത് ഐപിഎലിൽ പതിവില്ലാത്ത കാഴ്ചയാണ്. ക്രിസ് ഗെയ്ൽ (2 തവണ), ഷെയ്ൻ വാട്സൻ എന്നിവർ മാത്രമാണ് നരെയ്ന് മുൻപ് ഈ അദ്ഭുതം കാട്ടിയിട്ടുള്ളത്. ഐപിഎൽ ചരിത്രത്തിൽ ഒരു ഇന്നിങ്സിൽ നിന്ന് ഹാട്രിക് ഉൾപ്പെടെ 5 വിക്കറ്റ് നേട്ടം സ്വന്തം പേരിലുള്ള ഒരു താരം സെഞ്ചറി തികയ്ക്കുന്നതും ഇത് ആദ്യമായാണ്. 2012ൽ പഞ്ചാബ് കിങ്സിനെതിരെയാണ് നരെയ്ൻ 5 വിക്കറ്റുകൾ സ്വന്തമാക്കിയത്.
∙ നരെയ്ൻ തുടങ്ങി, റിങ്കു പൂർത്തിയാക്കി
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കൊൽക്കത്തയുടെ ഇന്നിങ്സിന്റെ നെടുന്തൂണായത് ഓപ്പണർ സുനിൽ നരെയ്ൻ തന്നെയായിരുന്നു. 18–ാം ഓവറിലെ മൂന്നാം പന്തിൽ ബോൾട്ടിന്റെ പന്തിൽ പുറത്താകുന്നതുവരെയും ആ മേൽക്കോയ്മ തുടരുകയും ചെയ്തു. കൊൽക്കത്തയുടെ കഴിഞ്ഞ കളിയിലെ താരവും നരെയ്ന്റെ സഹ ഓപ്പണറുമായ ഫിൽ സാൾട് ഇന്നിങ്സിന്റെ ആദ്യ പന്തിൽ തന്നെ നൽകിയ അവസരം റിയാൻ പരാഗ് നിലത്തിട്ടെങ്കിലും ആവേശ് ഖാൻ എറിഞ്ഞ മൂന്നാം ഓവറിൽ ആവേശ് ഖാന് തന്നെ ക്യാച്ച് നൽകി പുറത്തായി (13 പന്തിൽ 10). എന്നാൽ, മൂന്നാമനായി എത്തിയ അംഗ്ക്രിഷ് രഘുവംശിയും (18 പന്തിൽ 30) നരെയ്നും ചേർന്ന് രണ്ടാം വിക്കറ്റിൽ 85 റൺസ് കൊൽക്കത്ത സ്കോർ ബോർഡിൽ കൂട്ടിച്ചേർത്തു. നായകൻ ശ്രേയസ്സ് അയ്യർ (7 പന്തിൽ 11), ആന്ദ്രെ റസൽ (10 പന്തിൽ 13) എന്നിവർ കാര്യമായ സംഭാവനകൾ നൽകാതെ മടങ്ങി. പിന്നീട് ബോൾട്ട് നരെയ്നെ പുറത്താക്കിയെങ്കിലും അവസാന ഓവറുകളിൽ റിങ്കു സിങ് (9 പന്തിൽ 20*) വെങ്കിടേഷ് അയ്യർ എന്നിവർ നടത്തിയ പോരാട്ടം (6 പന്തിൽ 8) കൊൽക്കത്ത സ്കോർ 200 കടത്തുകയായിരുന്നു.
∙ ബോളർമാരിൽ തിളങ്ങിയത് ഇവർ
രാജസ്ഥാനു വേണ്ടി ആവേശ് ഖാൻ രണ്ടു വിക്കറ്റുകളും ട്രെന്റ് ബോൾട്ട്, കുൽദീപ് സെൻ, യുസ്‍വേന്ദ്ര ചെഹൽ എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തിയപ്പോൾ മറുവശത്ത് കൊൽക്കത്തയ്ക്കായി ഹർഷിത റാണ, സുനിൽ നരെയ്ൻ, വരുൺ ചക്രവർത്തി എന്നിവർ രണ്ടു വിക്കറ്റു വീതവും വൈഭവ് അറോറ ഒരു വിക്കറ്റും നേടി.