എറിഞ്ഞു വീഴ്ത്തി, അടിച്ചൊതുക്കി ‘ക്യാപിറ്റൽ’ പണിഷ്മെന്റ്; ഗുജറാത്തിനെ വീഴ്ത്തിയത് 67 പന്തുകൾ ബാക്കി നിർത്തി
ദേ വന്നു, ദാ പോയി... ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ സീസണിലെ ഏറ്റവും ചെറിയ സ്കോറിൽ (89) പുറത്തായ ഗുജറാത്ത് ടൈറ്റൻസിന്റെ അവസ്ഥയാണിത്. മറുപടി ബാറ്റിങ്ങിൽ മിന്നൽ വേഗത്തിൽ 92 റൺസ് അടിച്ചെടുത്ത് പന്തും പടയും വിജയ വഴിയിൽ മുന്നേറുകകൂടി ചെയ്തതോടെ മത്സരം കാണാനിരുന്നവരും പറഞ്ഞു, ദേ വന്നു, ദാ പോയി... ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വേഗമേറിയ ഏഴാമത്തെ വിജയം സ്വന്തമാക്കാൻ ഡൽഹി ക്യാപിറ്റൽസിനു വേണ്ടിവന്നത് വെറും 53 പന്തുകൾ. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഗുജറാത്തിന്റെ 10 വിക്കറ്റുകളും ഞൊടിയിടയിൽ എറിഞ്ഞു വീഴ്ത്തിയ ഡൽഹി ക്യാപ്റ്റൽസ് പിന്നാലെ മിന്നൽ വേഗത്തിൽ ലക്ഷ്യത്തിലേക്ക് പാഞ്ഞുകയറിയത് 6 വിക്കറ്റുകൾ ബാക്കിവച്ച്. 17.3 ഓവറിൽ ഗുജറാത്ത് നേടിയ 89 റൺസ് ഡൽഹി മറികടന്നത് വെറും 8.5 ഓവറിൽ 4 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി...

ദേ വന്നു, ദാ പോയി... ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ സീസണിലെ ഏറ്റവും ചെറിയ സ്കോറിൽ (89) പുറത്തായ ഗുജറാത്ത് ടൈറ്റൻസിന്റെ അവസ്ഥയാണിത്. മറുപടി ബാറ്റിങ്ങിൽ മിന്നൽ വേഗത്തിൽ 92 റൺസ് അടിച്ചെടുത്ത് പന്തും പടയും വിജയവഴിയിൽ മുന്നേറുകകൂടി ചെയ്തതോടെ മത്സരം കാണാനിരുന്നവരും പറഞ്ഞു, ദേ വന്നു, ദാ പോയി... ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വേഗമേറിയ ഏഴാമത്തെ വിജയം സ്വന്തമാക്കാൻ ഡൽഹി ക്യാപിറ്റൽസിനു വേണ്ടിവന്നത് വെറും 53 പന്തുകൾ. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഗുജറാത്തിന്റെ 10 വിക്കറ്റുകളും ഞൊടിയിടയിൽ എറിഞ്ഞു വീഴ്ത്തിയ ഡൽഹി ക്യാപ്റ്റൽസ് പിന്നാലെ മിന്നൽ വേഗത്തിൽ ലക്ഷ്യത്തിലേക്ക് പാഞ്ഞുകയറിയത് 6 വിക്കറ്റുകൾ ബാക്കിവച്ച്. 17.3 ഓവറിൽ ഗുജറാത്ത് നേടിയ 89 റൺസ് ഡൽഹി മറികടന്നത് വെറും 8.5 ഓവറിൽ 4 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി...
∙ തീ പന്തമായി പന്ത്, കളിയിലെ താരവും
ഗുജറാത്ത് ടൈറ്റൻസിന്റെ ബാറ്റിങ്ങിനിടയിൽ ഏറ്റവുമധികം തെളിഞ്ഞുനിന്ന മുഖം ഡൽഹി ക്യാപിറ്റൽസ് നായകൻ ഋഷഭ് പന്തിന്റേതാണ്. വിക്കറ്റിന് മുന്നിൽ നിൽക്കുന്ന ബാറ്റർമാരെക്കാളും പന്തെറിയുന്ന ബോളർമാരെക്കാളും ആവേശത്തോടെ വിക്കറ്റിനു പിന്നിൽ പറന്നു നടന്ന പന്ത് കൈപ്പിടിയിലൊതുക്കിയത് 2 ക്യാച്ചുകൾ, വിജയകരമായി പൂർത്തിയാക്കിയത് 2 സ്റ്റംപിങ്ങുകൾ. എതിരാളികളുടെ ഭാഗ്യംകൊണ്ട് മാത്രം പാളിപ്പോയ സ്റ്റംപിങ് ശ്രമങ്ങൾ കൂടി ചേർത്താൽ പന്തിന്റെ പ്രകടനത്തിന്റെ ഗ്രാഫ് വീണ്ടും ഉയരങ്ങളിലേക്ക് കുതിക്കും.
വിക്കറ്റിന് പിന്നിൽ എന്നപോലെ ബാറ്റുമായി വിക്കറ്റിന് മുന്നിലെത്തിയപ്പോഴും പന്ത് മികച്ച പ്രകടനവുമായി തിളങ്ങി. പരമാവധി വേഗത്തിൽ ജയിച്ച് നെറ്റ് റൺറേറ്റ് ഉയർത്തുക എന്ന ലക്ഷ്യത്തോടെ മുന്നേറിയ ഡൽഹിക്കായി വിക്കറ്റ് നഷ്ടപ്പെടുത്താതെ 11 പന്തുകളിൽ 16 റൺസും പന്ത് സ്വന്തമാക്കി. ഒരു ഫോറും ഒരു സിക്സറും ഉൾപ്പെട്ട പന്തിന്റെ ഇന്നിങ്സിന്റെ സ്ട്രൈക് റേറ്റ് 145.45 ആണ്. പന്തിന്റെ ശ്രമം വിജയിച്ചതിന്റെ ഭാഗമായി ഡൽഹി ക്യാപിറ്റൽസ് നെറ്റ് റൺറേറ്റ് -0.975 നിന്ന് -0.074 എന്ന നിലയിലേക്ക് ഉയർത്തി, പോയിന്റ് പട്ടികയിൽ ആറാം സ്ഥാനത്തേക്കും ചുവടുവച്ചു. ബാറ്റിങ്, കീപ്പിങ് മികവുകൾക്കൊപ്പം തന്ത്രശാലിയായ നായകന്റെ നീക്കങ്ങൾ കൂടി പരിഗണിച്ചപ്പോൾ കളിയിലെ താരമായി (പ്ലെയർ ഓഫ് ദ് മാച്ച്) തിരഞ്ഞെടുക്കപ്പെട്ടതും പന്ത് തന്നെയാണ്. വിക്കറ്റ് കീപ്പറിന്റെ വേഷത്തിൽ കണ്ട് പരിചയിച്ചിട്ടുള്ള ട്രിസ്റ്റൻ സ്റ്റബ്സിനെ പന്ത് ഏൽപ്പിച്ച് ഒരോവറിൽ രണ്ട് വിക്കറ്റ് കൊയ്തതിലൂടെ തന്നെ പന്തിലെ തന്ത്രശാലിയായ നായകൻ തിളങ്ങിനിന്നു.
ഡൽഹിയുടെ കഴിഞ്ഞ കളിയിലെ വിജയ ശിൽപിയായ ഓപ്പണിങ് ബാറ്റർ ജെയ്ക് ഫ്രെസറും ഗുജറാത്തിനെതിരെ ആളിക്കത്തി. 2 വീതം സിക്സറുകളും ഫോറുകളുമായി 10 പന്തിൽ 20 റൺസ് നേടിയ ജെയ്ക്ക് പുറത്താകാതെ നിന്നിരുന്നെങ്കിൽ ഡൽഹി വിജയം ഇനിയും വേഗത്തിൽ ആകുമായിരുന്നു. മികച്ച നെറ്റ് റൺറേറ്റ് നിലനിർത്തി വിജയത്തിലേക്ക് കുതിക്കാൻ ഡൽഹിക്ക് അടിത്തറയായത് ജെയ്ക്കിന്റെ ഇന്നിങ്സാണ്.
∙ ഈ ചെറുത് അത്ര ചെറുതല്ല
ഗുജറാത്ത് ടൈറ്റൻസ് ഐപിഎലിന്റെ ഭാഗമായ 2022 മുതൽ ഇതുവരെയുള്ള അവരുടെ ഏറ്റവും ചെറിയ സ്കോറിനാണ് അഹമ്മദാബാദ് നരേന്ദ്രമോദി സ്റ്റേഡിയം സാക്ഷ്യംവഹിച്ചത്. ടീം സ്കോറിന്റെ കാര്യത്തിൽ റെക്കോർഡുകൾ പെയ്തിറങ്ങുന്ന ഐപിഎൽ 17–ാം സീസണിലെ ഏറ്റവും ചെറിയ ടീം ടോട്ടലും ഗുജറാത്ത് ടൈറ്റൻസിന്റെ 89 തന്നെയാണ്. കഴിഞ്ഞ ദിവസം സൺറൈസേഴ്സ് ഹൈദരാബാദ് അടിച്ചുകൂട്ടിയ 287 റൺസിന്റെ മൂന്നിൽ ഒന്നുപോലും സ്വന്തം തട്ടകത്തിൽ നേടാൻ കഴിയാതെ പോയത് ടൈറ്റൻസിന്റെ മനോവീര്യം കെടുത്തുന്ന കാര്യവുമാണ്.
എന്നാൽ, ഐപിഎൽ ചരിത്രം പരിശോധിച്ചാൽ മനസ്സിലാകുന്ന ഒരു കാര്യമുണ്ട്. ഐപിഎലില്‍ ഈ 89 ഒന്നും അത്ര ചെറിയ സ്കോർ അല്ല! ഐപിഎൽ ചരിത്രത്തിൽ ഏറ്റവും ചെറിയ സ്കോറുകളിൽ 29–ാം സ്ഥാനത്ത് മാത്രമാണ് ഗുജറാത്ത് ടൈറ്റൻസ് ഇടംപിടിച്ചത്.
സെഞ്ചറികളും അർധ സെഞ്ചറികളും ചറപറ പിറക്കാറുള്ള ഐപിഎലിൽ ഒരു ടീമിലെ എല്ലാ ബാറ്റർമാർക്കും ചേർന്ന് 50 തികയ്ക്കാൻ പറ്റാതെ പോയ മത്സരങ്ങൾ വരെയുണ്ട്. 2017ൽ ഈഡൻ ഗാർഡനിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് എതിരെ വെറും 49 റൺസിന് ഓൾ ഔട്ടായ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു തന്നെയാണ് ഈ പട്ടികയിൽ ഒന്നാം സ്ഥാനത്ത്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് മുന്നോട്ടുവച്ച 132 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ആർസിബിയുടെ ഒറ്റ ബാറ്റർ പോലും രണ്ടക്കം കടന്നില്ല. ക്രിസ് ഗെയ്ൽ, വിരാട് കോലി, എ.ബി. ഡിവില്ലിയേഴ്സ് തുടങ്ങി ലോക ക്രിക്കറ്റിലെ മഹാൻമാരായ താരങ്ങൾ ഉൾപ്പെട്ടിരുന്ന ആർസിബിയുടെ ടോപ് സ്കോറർ 9 റൺസ് നേടിയ കേദാർ ജാദവ് ആയിരുന്നു.
∙ സ്കോർ ചെറുതല്ലെങ്കിലും പരാജയം വലുത്
67 പന്തുകൾ ബാക്കി നിർത്തി ഡൽഹി ക്യാപിറ്റൽസ് സ്വന്തമാക്കിയത് അത്ര ചെറിയ വിജയമല്ല. ഐപിഎൽ ചരിത്രത്തിൽ ശേഷിച്ച ബോളുകളുടെ അടിസ്ഥാനത്തിലുള്ള ഏറ്റവും വലിയ ഏഴാമത്തെ വിജയമാണ് ഡൽഹി സ്വന്തമാക്കിയത്. ഈ സീസണിലെ ഏറ്റവും വലുതും. മുംബൈ ഇന്ത്യൻസ് റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിന് എതിരെയും രാജസ്ഥാൻ റോയൽസ് മുംബൈ ഇന്ത്യൻസിനെതിരെയും 27 പന്തുകൾ ബാക്കിയാക്കി നേടിയ വിജയങ്ങളാണ് ഈ സീസണിൽ രണ്ടാം സ്ഥാനത്തുള്ളത്.
ഐപിഎൽ ചരിത്രത്തിൽ ഇത്തരത്തിലുള്ള വിജയങ്ങളിൽ ഒന്നാം സ്ഥാനത്തുള്ളത് മുംബൈ ഇന്ത്യൻസാണ്. ഐപിഎലിന്റെ ആദ്യ സീസണിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ മുംബൈ സ്വന്തമാക്കിയ ഈ റെക്കോർഡ് ഇതുവരെയും തിരുത്തപ്പെട്ടിട്ടില്ല. 68 റൺസ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ മുംബൈ ബാറ്റർമാർ വെറും 5.3 ഓവറിൽ കാര്യം കഴിച്ചു. ബാക്കിയായത് 87 പന്തുകൾ!
∙ റാഷിദ് ഖാൻ ഇല്ലായിരുന്നെങ്കിൽ!!!
രണ്ടാം ഓവറിന്റെ അഞ്ചാം പന്തിൽ ക്യാപ്റ്റൻ ശുഭ്മൻ ഗില്ലിനെ (6 പന്തിൽ 8) നഷ്ടമായതോടെ ഗുജറാത്തിന്റെ തകർച്ചയും തുടങ്ങി. രണ്ട് ഓവറുകൾക്ക് ശേഷം സഹ ഓപ്പണർ വൃദ്ധിമാൻ സാഹയും (10 പന്തിൽ 2) പുറത്തായി. തൊട്ടുപിന്നാലെ (4.1 ഓവർ) സായ് സുദർശൻ (9 പന്തിൽ 12) റൺ ഔട്ട്. അതേ ഓവറിന്റെ അവസാന പന്തിൽ ഡേവിഡ് മില്ലർ (6 പന്തിൽ 2) കൂടി വീണതോടെ 30ന് 4 വിക്കറ്റ് എന്ന നിലയിലേക്കു ഗുജറാത്ത് വീണു. പവർ പ്ലേ ഓവറുകളിൽ നിന്ന് 39 റൺസ് സ്വന്തമാക്കിയ ടൈറ്റൻസിന് അടുത്ത കടുത്ത പ്രഹരം ഏൽക്കേണ്ടിവന്നത് 9–ാം ഓവറിലാണ്.
ട്രിസ്റ്റൻ സ്റ്റബ്സിന്റെ ഓവറിലെ മൂന്നാം പന്തിൽ അഭിനവ് മനോഹറിനെയും (14 പന്തിൽ 8) അഞ്ചാം പന്തിൽ ഷാരുഖ് ഖാനെയും (ഒരു പന്തിൽ 0) പുറത്താക്കിയതോടെ 9–ാം ഓവർ പിന്നിടുമ്പോൾ 6ന് 48 എന്ന നിലയിലായിരുന്നു ഗുജറാത്ത്. മോഹിത് ശർമ (14 പന്തിൽ രണ്ട്), നൂർ അഹമ്മദ് (ഏഴു പന്തിൽ ഒന്ന്) എന്നിവരും നിരാശപ്പെടുത്തി. സ്പെൻസർ ജോൺസൻ ഒറു റണ്ണുമായി പുറത്താകാതെ നിന്നു. വാലറ്റത്ത് ചെറുത്തുനിന്ന രാഹുൽ തെവാത്തിയ (15 പന്തിൽ 10), റാഷിദ് ഖാൻ (24 പന്തിൽ 31) എന്നിവരാണ് ഗുജറാത്തിനെ നാണക്കേടിന്റെ പടുകുഴിയിൽ നിന്ന് രക്ഷിച്ചത്. രണ്ടു ഫോറും ഒരു സിക്സും സഹിതം 31 റൺസെടുത്ത റാഷിദ് ഖാനാണ് ഗുജറാത്തിന്റെ ടോപ് സ്കോറർ.
∙ ചിന്നസ്വാമിയിൽ ഹൈദരാബാദ് തല്ലിക്കൂട്ടിയത് 22, അഹമ്മദാബാദിൽ ഗുജറാത്ത് നേടിയത് ഒന്നു മാത്രം
17–ാം സീസണിലെ 30–ാം മത്സരത്തിൽ ബെംഗളൂരുവിനെതിരെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഹൈദരാബാദ് ബാറ്റർമാർ 22 സിക്സറുകൾ തല്ലിക്കൂട്ടി പുതിയ റെക്കോർഡ് സ്ഥാപിച്ചിരുന്നു. ഐപിഎലിൽ ഒരു ഇന്നിങ്സിൽ നിന്ന് ഏറ്റവും കൂടുതൽ സിക്സറുകൾ നേടുന്ന ടീം എന്ന നേട്ടമാണ് അവർ സ്വന്തം പേരിൽ കുറിച്ചത്. എന്നാൽ രണ്ടേ രണ്ട് മത്സരങ്ങൾക്കിപ്പുറം, സീസണിലെ 32–ാം മത്സരത്തിൽ സ്വന്തം തട്ടകമായ അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഗുജറാത്ത് ടൈറ്റൻസിന് നേടാനായത് വെറും ഒരേ ഒരു സിക്സർ. അത് പിറന്നത് റാഷിദ് ഖാന്റെ ബാറ്റിൽ നിന്നും. സിക്സർ ഒന്നിൽ നിന്നപ്പോൾ ഫോറുകൾ 8 എണ്ണം നേടാനായത് ഡൽഹിക്ക് ആശ്വാസത്തിന് അൽപം വകനൽകി. മറുപടി ബാറ്റിങ്ങിൽ ഡൽഹി ക്യാപിറ്റൽസ് 6 സിക്സറുകൾ പറത്തി. ഓരോ സിക്സർ നേടുമ്പോഴും വിജയ ലക്ഷ്യത്തിന്റെ 1/15 വീതം റൺസാണ് ഡൽഹി സ്കോർ ബോർഡിൽ ചേർന്നുകൊണ്ടിരുന്നത്.
∙ ഗുജറാത്തിനായുള്ള അരങ്ങേറ്റം മിന്നിച്ച് സന്ദീപ് വാരിയർ
ഡൽഹിക്കായി മുകേഷ് കുമാർ 2.3 ഓവറിൽ 14 റൺസ് വിട്ടുനൽകി 3 വിക്കറ്റ് വീഴ്ത്തി. ഇഷാന്ത് ശർമ രണ്ട് ഓവറിൽ 8 റൺസ് വഴങ്ങിയും ട്രിസ്റ്റൻ സ്റ്റബ്സ് ഒരു ഓവറിൽ 11 റൺസ് വഴങ്ങിയും രണ്ടു വീതം വിക്കറ്റുകൾ വീഴ്ത്തി. അക്ഷർ പട്ടേൽ, ഖലീൽ അഹമ്മദ് എന്നിവർ ഓരോ വിക്കറ്റും സ്വന്തമാക്കി ഗുജറാത്ത് ദഹനം പൂർത്തിയാക്കി. ഗുജറാത്തിന്റെ അരങ്ങേറ്റ താരവും മലയാളിയുമായ സന്ദീപ് വാരിയർ ഗുജറാത്ത് ടൈറ്റൻസിനായി 3 ഓവറിൽ 40 റൺസ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തി. സ്പെൻസർ ജോൺസൻ രണ്ട് ഓവറിൽ 22 റൺസ് വഴങ്ങിയും റാഷിദ് ഖാൻ രണ്ട് ഓവറിൽ 12 റൺസ് വഴങ്ങിയും ഓരോ വിക്കറ്റ് നേടി.