രണ്ടക്കം കാണാതെ 13 ഓവറുകൾ; ‘തല – ദളപതി’ കൂട്ടുകെട്ട് വിഫലം; ജയന്റ് ‘സ്ട്രൈക്കുമായി’ രാഹുൽ
‘തല – ദളപതി’മാരുടെ പോരാട്ടം വിഫലം, ക്ലാസിക് ഇന്നിങ്സിലൂടെ ചെന്നൈയിൽ നിന്ന് വിജയം തട്ടിയെടുത്ത് ലക്നൗ നായകൻ കെ.എൽ.രാഹുൽ. അവസാന ഓവറിൽ റൺ കൊടുങ്കാറ്റായ ‘തല’ ധോണിയും നങ്കൂരമിട്ട് മുന്നേറിയ ‘ദളപതി’ ജഡേജയുടെയും കരുത്തിൽ പടുത്തുയർത്തിയ 177 റൺസിന്റെ വിജയലക്ഷ്യം ലക്നൗ സൂപ്പർ ജയന്റ്സ് മറികടന്നത് 19 ഓവറിൽ 2 വിക്കറ്റ് മാത്രം നഷ്ടത്തിൽ. ലക്നൗവിന്റെ ഹോം ഗ്രൗണ്ടായ എ.ബി.വാജ്പേയി ഇകാന സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ചെന്നൈയ്ക്കെതിരെ ലക്നൗവിന് 8 വിക്കറ്റ് വിജയം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ചെന്നൈ 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 176 റൺസ് നേടിയപ്പോൾ ലക്നൗ 19 ഓവറിൽ 180 റൺസ് നേടി വിജയം വശത്താക്കി. ബാറ്റിങ് കരുത്തിൽ ടീമിനെ മുന്നിൽ നിന്ന് നയിച്ച രാഹുലാണ് പ്ലെയർ ഓഫ് ദ് മാച്ച്...

‘തല – ദളപതി’മാരുടെ പോരാട്ടം വിഫലം, ക്ലാസിക് ഇന്നിങ്സിലൂടെ ചെന്നൈയിൽ നിന്ന് വിജയം തട്ടിയെടുത്ത് ലക്നൗ നായകൻ കെ.എൽ.രാഹുൽ. അവസാന ഓവറിൽ റൺ കൊടുങ്കാറ്റായ ‘തല’ ധോണിയും നങ്കൂരമിട്ട് മുന്നേറിയ ‘ദളപതി’ ജഡേജയുടെയും കരുത്തിൽ പടുത്തുയർത്തിയ 177 റൺസിന്റെ വിജയലക്ഷ്യം ലക്നൗ സൂപ്പർ ജയന്റ്സ് മറികടന്നത് 19 ഓവറിൽ 2 വിക്കറ്റ് മാത്രം നഷ്ടത്തിൽ. ലക്നൗവിന്റെ ഹോം ഗ്രൗണ്ടായ എ.ബി.വാജ്പേയി ഇകാന സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ചെന്നൈയ്ക്കെതിരെ ലക്നൗവിന് 8 വിക്കറ്റ് വിജയം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ചെന്നൈ 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 176 റൺസ് നേടിയപ്പോൾ ലക്നൗ 19 ഓവറിൽ 180 റൺസ് നേടി വിജയം വശത്താക്കി. ബാറ്റിങ് കരുത്തിൽ ടീമിനെ മുന്നിൽ നിന്ന് നയിച്ച രാഹുലാണ് പ്ലെയർ ഓഫ് ദ് മാച്ച്.
∙ കിതച്ച് തുടങ്ങി, കുതിച്ച് നിന്നു
രണ്ടാം ഓവറിന്റെ ആദ്യ പന്തിൽ തന്നെ വിക്കറ്റ് വീണതോടെ ചെന്നൈ തുടക്കത്തിൽ തന്നെ കിതച്ചു. സീസണിലെ ആദ്യ 2 മത്സരങ്ങളിൽ ഒഴികെ പിന്നീടൊരിക്കലും തിളങ്ങാൻ കഴിയാതെ പോയ രചിൻ രവീന്ദ്ര ലക്നൗവിലും ആ പതിവ് തെറ്റിച്ചില്ല. നേരിട്ട ആദ്യ പന്തിൽ തന്നെ അനാവശ്യ ഷോട്ടിന് ശ്രമിച്ച് വഴിയേപോയ പന്ത് വലിച്ച് സ്വന്തം വിക്കറ്റിലേക്ക് അടുപ്പിച്ച് കൂടാരം കയറുകയായിരുന്നു. സീസണിലെ ആദ്യ 2 മത്സരങ്ങളിൽ 37, 46 എന്നിങ്ങനെയായിരുന്നു രചിന്റെ സംഭാവന എന്നാൽ പിന്നീടുള്ള അഞ്ച് മത്സരങ്ങളിൽ 2, 12, 15, 21, 0 എന്നിങ്ങനെയാണ്.
രചിൻ പോയതോടെ രഹാനയ്ക്കൊപ്പം നായകൻ ഋതുരാജ് മുന്നിൽ നിന്ന് ഇന്നിങ്സ് കെട്ടിപ്പടുത്തുമെന്ന് കരുതിയ ആരാധകർക്ക് വീണ്ടും നിരാശയായിരുന്നു ഫലം. അഞ്ചാം ഓവറിന്റെ രണ്ടാം പന്തിൽ ഋതുരാജും പുറത്തായി. 13 പന്തിൽ 17 റൺസ് നേടിയ ചെന്നൈ നായകൻ വിക്കറ്റിന് പിന്നിൽ നിന്ന ലക്നൗ നായകൻ കെ.എൽ. രാഹുലിന് ക്യാച്ച് നൽകിയാണ് ഡഗൗട്ടിലേക്ക് മടങ്ങിയത്. അപ്പോഴും ടീം ടോട്ടൽ 33ൽ എത്തിയിട്ടേ ഉണ്ടായിരുന്നുള്ളു.
ബാറ്റിങ് ഓഡറിൽ സ്ഥാനക്കയറ്റം ലഭിച്ച് എത്തിയ രവീന്ദ്ര ജഡേജയെ കൂട്ടുപിടിച്ച് അജിങ്ക്യ രഹാനെ (24 പന്തിൽ 36) മൂന്നാം വിക്കറ്റിൽ കൂട്ടിച്ചേർത്ത 35 റൺസ് (23 പന്തിൽ) ആണ് ചെന്നൈ ഇന്നിങ്സിന് അടിത്തറപാകിയത്. രഹാനെ പുറത്തായതോടെ ചെന്നൈയുടെ നില വീണ്ടും പരിതാപകരമായി. ശിവം ദുബെ (8 പന്തിൽ 3), സമീർ റിസ്‌വി (5 പന്തിൽ ഒന്ന്) എന്നിവർ കാര്യമായ സംഭാവനകൾ ഒന്നും തന്നെ നൽകാതെ മടങ്ങി. 12.2 ഓവറിൽ 90 റൺസിന് 5 വിക്കറ്റ് എന്ന ദയനീയ നിലയിലേക്കു വീണ ചെന്നൈയെ മധ്യ ഓവറുകളിൽ തളരാതെ കാത്തത് ജഡേജയും ഏഴാമനായി എത്തിയ മോയിൻ അലിയും (20 പന്തിൽ 30) ചേർന്നാണ്.
വിക്കറ്റുകൾ തുടരെ വീണുകൊണ്ടിരുന്നപ്പോൾ ജഡേജയ്ക്ക് പിന്തുണയുമായി ഉറച്ചു നിന്നെങ്കിലും ആദ്യ 16 പന്തിൽ 12 റൺസ് മാത്രമായിരുന്നു മോയിൻ അലിയുടെ സമ്പാദ്യം. ചെന്നൈ സ്കോർ 17 ഓവറിൽ നിന്ന് 123ന് 5 വിക്കറ്റ് എന്ന നിലയിലും. എന്നാൽ രവി ബിഷ്ണോയിയുടെ 18–ാം ഓവറിൽ കാര്യങ്ങൾ ആകെ മാറിമറിഞ്ഞു. തുടർച്ചയായ 3 സിക്സറുകൾ പായിച്ചുകൊണ്ട് മോയിൻ അലി തന്റെ സ്കോർ മുപ്പതിലേക്കും ടീം സ്കോർ 141 എന്ന നിലയിലേക്കും പെട്ടെന്ന് ഉയർത്തി. എന്നാൽ അടുത്ത പന്തിൽ തന്നെ അലി പുറത്തായെങ്കിലും തുടർന്നു വരാനിരിക്കുന്നത് എം.എസ്.ധോണി ആയതിനാൽ തന്നെ ചെന്നൈ ആരാധകർക്ക് അത് നിരാശയായില്ല. തുടർന്നുള്ള 13 പന്തുകളിൽ ധോണിയും ജഡേജയും ചേർന്ന് നേടിയ 35 റൺസാണ് ചെന്നൈ സൂപ്പർ കിങ്സിനെ പൊരുതാവുന്ന 176 എന്ന സ്കോറിലേക്ക് എത്തിച്ചത്.
∙ തലയായി തലയെടുപ്പായി ധോണി ഭായ്...
വെറും 9 പന്തിൽ, 2 സിക്സും 3 ഫോറും ഉൾപ്പെടെയാണ് ധോണി 28 റൺസ് അടിച്ചെടുത്തത്. മുബൈയ്ക്ക് എതിരെ വാങ്കഡെയിൽ നിർത്തിയിടത്തു നിന്നാണ് ലക്നൗവിൽ ധോണി തുടങ്ങിയത്. എം.എസ്. ധോണിയുടെ പ്രതാപകാലത്തെ അനുസ്മരിപ്പിക്കുന്ന പ്രകടനം. ചെന്നൈ നായകൻ ഋതുരാജ് പറഞ്ഞതുപോലെ വിക്കറ്റിന് പിന്നിൽ നിൽക്കാറുള്ള യുവാവ് ചെന്നൈ ടീമിനെ എത്തിച്ചത് വേറെ ലെവലിലേക്കാണ്. 18–ാം ഓവറിന്റെ അവസാന പന്തിൽ മാത്രം ക്രീസലെത്തിയ ധോണി പിന്നീടുള്ള 13 പന്തുകളിൽ ഒൻപതും കൈവശപ്പെടുത്തിയപ്പോൾ പിറന്നത് 28 റൺസ്. സ്ട്രൈക്ക് റേറ്റ് 311.11!
ധോണി ക്രീസിലുണ്ടെങ്കിൽ അവസാന ഓവറിൽ പൊടിപാറുമെന്ന ശൈലിയിലേക്ക് കാര്യങ്ങൾ തിരികെ എത്തിയതിന്റെ ആവേശത്തിലാണ് തല ആരാധകർ. ഐപിഎലിൽ നാളിതുവരെ 99 ഇന്നിങ്സുകളിലാണ് അവസാന ഓവറിൽ ധോണി ക്രീസിലുണ്ടായിരുന്നത്. നേരിട്ടത് 313 പന്തുകൾ, സ്വന്തമാക്കിയത് 772 റൺസും. ഇതിൽ 65 സിക്സറുകളും 53 ഫോറുകളും ഉൾപ്പെടും. സ്ട്രൈക് റേറ്റ് 246.64! ഇതിൽ 17–ാം സീസൺ മാത്രം എടുത്താൽ ധോണി അവസാന ഓവറുകളിൽ നേരിട്ടത് 16 പന്തുകൾ. പറന്നത് 6 സിക്സറുകളും 4 ഫോറുകളും സഹിതം 356.25 സ്ട്രൈക് റേറ്റിൽ 57 റൺസ്! അവസാന ഓവറുകളിൽ സ്വന്തം ടീമിന്റെ മറ്റ് വിക്കറ്റുകൾ വീഴുമ്പോൾ ചെന്നൈ ആരാധകർ ആവേശഭരിതരാകുന്നതിന്റെ കാര്യവും ഈ കണക്കുകൾ തന്നെയാണ്. അവസാന ഓവറിൽ കൊടുങ്കാറ്റായി വീശാൻ ‘തല’ ക്രീസിൽ എത്താൻ വേണ്ടിയാണ്...
ചെന്നൈയുടെ ‘കാവലനായി’ ‘ദളപതി’ ജഡു
മധ്യ ഓവറുകളിൽ വിക്കറ്റുകൾ തുടരെക്കൊഴിഞ്ഞപ്പോഴും അവസാന ഓവറുകളിൽ മോയിൻ അലിയും ധോണിയും പറന്നു കളിച്ചപ്പോഴുമെല്ലാം മറുവശത്ത് ചെന്നൈ ടീമിനെ തോളിലേറ്റിയത് അവരുടെ സ്വന്തം ‘ദളപതി’യാണ്, ‘സർ ജഡേജ’. ലക്നൗവിൽ നേരിട്ട 34–ാം പന്തിൽ തന്റെ ഐപിഎൽ മൂന്നാം അർധ സെഞ്ചറി പിന്നിട്ട ജഡേജ ഇന്നിങ്സ് അവസാനിക്കുമ്പോൾ 40 പന്തിൽ ഒരു സിക്സും 5 ഫോറും ഉൾപ്പെടെ 57 റൺസുമായി ധോണിക്കൊപ്പം ക്രീസിൽ ഉണ്ടായിരുന്നു.
∙ രണ്ടക്കം കാണാതെ 13 ഓവറുകൾ! 6ൽ താഴെ 5 എണ്ണം..
ഒന്നാം ഓവറിൽ 4 റൺസ്, രണ്ടാം ഓവറിൽ 3 റൺസിന് ഒരു വിക്കറ്റ്, 12–ാം ഓവറിൽ 2 റൺസിന് ഒരു വിക്കറ്റ്, 13–ാം ഓവറിൽ 4 റൺസിന് ഒരു വിക്കറ്റ്, 14–ാം ഓവറിൽ 5 റൺസ്! ഈ ഓവറുകൾ മാത്രം മതി കരുത്തുറ്റ ചെന്നൈ സൂപ്പർ കിങ്സ് ലക്നൗ സൂപ്പർ ജയന്റ്സിന് എതിരെ പരാജയപ്പെട്ടത് എങ്ങനെയെന്ന് വ്യക്തമാകാൻ. ആകെയുള്ള 20 ഓവറുകളിൽ 7 എണ്ണത്തിൽ മാത്രമാണ് ചെന്നൈയ്ക്ക് രണ്ടക്ക സ്കോർ കണ്ടെത്താനായത്. അതിൽ തന്നെ 4 എണ്ണം മോയിൻ അലിയും ധോണിയും ജഡേജയ്ക്കൊപ്പം കളത്തിലുണ്ടായിരുന്ന 17 മുതൽ 20 വരെയുള്ള ഓവറുകളാണ്.
ആദ്യ 35 പന്തിൽ (5.5 ഓവർ) 50 റൺസ് നേടിയ ടീം ടോട്ടൽ 100ൽ എത്തിയത് പിന്നീടുള്ള 51 പന്തുകളിൽ (14.2 ഓവർ) നിന്നാണ്. 15 ഓവർ പൂർത്തിയായപ്പോൾ (90 പന്തുകൾ) ചെന്നൈ സ്കോർ ബോർഡിൽ ഉണ്ടായിരുന്നത് വെറും 105 റൺസിന് 5 വിക്കറ്റ്. അവസാന 5 ഓവറുകളിൽ (30 പന്തുകൾ) നിന്ന് നേടിയ 71 റൺസിന്റെ കരുത്തിലാണ് അവർ ഭേദപ്പെട്ട സ്കോറിൽ എത്തിയത്. അതിൽ തന്നെ അവസാന 3 ഓവറുകളിൽ (18 പന്തുകൾ) നിന്നാണ് 53 റൺസ് നേടിയത്.
∙ റെക്കോർഡ് കൂട്ടുകെട്ടിന്റെ പുതിയ റെക്കോർഡ്
പവർപ്ലേയിൽ വിക്കറ്റ് നഷ്ടമില്ലാതെ 54 റൺസ് അടിച്ചുകൂട്ടിയ ഓപ്പണർമാർ ഒന്നാം വിക്കറ്റിൽ ആകെ നേടിയത് 90 പന്തിൽ 134 റൺസ്. ഐപിഎൽ 17–ാം സീസണിലെ ഏറ്റവും ഉയർന്ന ഒന്നാം വിക്കറ്റ് കൂട്ടുകെട്ടാണ് ക്യാപ്റ്റൻ രാഹുലും ക്വിന്റൻ ഡികോക്കും ചേർന്ന് അടിച്ചെടുത്തത്. ഐപിഎൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഓപ്പണിങ് വിക്കറ്റ് കൂട്ടുകെട്ടിന് ഉടമകളും ഇവർ ഇരുവരും തന്നെയാണ്. ഐപിഎൽ 15–ാം സീസണിൽ (2022) കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് എതിരെ ഇരുവരും ചേർന്ന് തല്ലിക്കൂട്ടിയ അപരാജിത സ്കോറായ 210* ആണ് ഐപിഎൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഒന്നാം വിക്കറ്റ് കൂട്ടുകെട്ട്.
53 പന്തിൽ 3 സിക്സും 9 ഫോറും ഉൾപ്പെടെ 82 റൺസ് നേടിയ രാഹുലും 43 പന്തിൽ ഒരു സിക്സും 5 ഫോറും ഉൾപ്പെടെ 54 റൺസ് നേടിയ ഡികോക്കും പുറത്തായെങ്കിലും പിന്നാലെയെത്തിയ നിക്കോളാസ് പുരാൻ (12 പന്തിൽ 23*) മാർക്കസ് സ്റ്റൊയ്നിസിനെ (7 പന്തിൽ 8) കൂട്ടുപിടിച്ച് ലക്നൗവിനെ അനായാസം വിജയത്തിൽ എത്തിക്കുകയായിരുന്നു.
∙ ബോളിങ്ങിൽ തിളങ്ങി ക്രുനാൽ
ലക്നൗവിനു വേണ്ടി ക്രുനാൽ പാണ്ഡ്യ 3 ഓവറിൽ 16 റൺസ് വഴങ്ങി 2 വിക്കറ്റ് വീഴ്ത്തി. 2 ഓവറിൽ നിന്ന് 7 റൺസ് മാത്രം വിട്ടുനൽകിയ മാർക്കസ് സ്റ്റൊയ്നിസും മികച്ച പ്രകടനം നടത്തി. ചെന്നൈയ്ക്കായി പതിരാന 4 ഓവറിൽ 29 റൺസ് വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തി. ഒരു ഓവറിൽ നിന്ന് 5 റൺസ് മാത്രം വിട്ടുനൽകിയ മോയിൻ അലിയും മികച്ച പ്രകടനം നടത്തി.