റെക്കോർഡുകൾ, സൺറൈസേഴ്സിന് അതൊരു ശീലമാണ്; ഈ ഓസീസ് താരങ്ങൾക്ക് ആര് മണികെട്ടും?
ഓരോ മത്സരം കഴിയുമ്പോഴും ‘സ്വയം തിരുത്തി’ മുന്നേറുന്ന സൺഹൈസേഴ്സ് ഹൈദരാബാദിന്റെ കുതിപ്പ് തുടരുന്നു. കളിക്കളത്തിനൊപ്പം പോയിന്റ് ടേബിളിലും ആ കുതിപ്പിന്റെ പ്രകമ്പനം പ്രകടം. കഴിഞ്ഞ 4 മത്സരങ്ങളിലും തുടർച്ചായായി വിജയിച്ച ടീം നിലവിൽ പോയിന്റ് ടേബിളിൽ സഞ്ജുവിന്റെ രാജസ്ഥാൻ റോയൽസിന് പിന്നാലെ രണ്ടാം സ്ഥാനത്താണ്. ടോപ് സ്കോറിങ് ബാറ്റർമാരുടെ പട്ടികയിലെ രണ്ടാം സ്ഥാനവും അവർക്ക് സ്വന്തമാണ്. 324 റൺസ് സ്വന്തമായുള്ള ട്രാവിസ് ഹെഡ് ആണ് ഹൈദരാബാദിന്റെ ‘അഹങ്കാരം’. പട്ടികയിലെ ഒന്നാം സ്ഥാനക്കാരനായ വിരാട് കോലി (361) ഉൾപ്പെടെയുള്ള ആദ്യ 5 സ്ഥാനക്കാരിൽ മറ്റെല്ലാവരും 7 മത്സരങ്ങളിലെ 7 ഇന്നിങ്സും ബാറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ഹെഡ് മാത്രം 6 മത്സരങ്ങളിലൂടെയാണ് പട്ടികയിൽ ഇടംപിടിച്ചത്.
ഓരോ മത്സരം കഴിയുമ്പോഴും ‘സ്വയം തിരുത്തി’ മുന്നേറുന്ന സൺഹൈസേഴ്സ് ഹൈദരാബാദിന്റെ കുതിപ്പ് തുടരുന്നു. കളിക്കളത്തിനൊപ്പം പോയിന്റ് ടേബിളിലും ആ കുതിപ്പിന്റെ പ്രകമ്പനം പ്രകടം. കഴിഞ്ഞ 4 മത്സരങ്ങളിലും തുടർച്ചായായി വിജയിച്ച ടീം നിലവിൽ പോയിന്റ് ടേബിളിൽ സഞ്ജുവിന്റെ രാജസ്ഥാൻ റോയൽസിന് പിന്നാലെ രണ്ടാം സ്ഥാനത്താണ്. ടോപ് സ്കോറിങ് ബാറ്റർമാരുടെ പട്ടികയിലെ രണ്ടാം സ്ഥാനവും അവർക്ക് സ്വന്തമാണ്. 324 റൺസ് സ്വന്തമായുള്ള ട്രാവിസ് ഹെഡ് ആണ് ഹൈദരാബാദിന്റെ ‘അഹങ്കാരം’. പട്ടികയിലെ ഒന്നാം സ്ഥാനക്കാരനായ വിരാട് കോലി (361) ഉൾപ്പെടെയുള്ള ആദ്യ 5 സ്ഥാനക്കാരിൽ മറ്റെല്ലാവരും 7 മത്സരങ്ങളിലെ 7 ഇന്നിങ്സും ബാറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ഹെഡ് മാത്രം 6 മത്സരങ്ങളിലൂടെയാണ് പട്ടികയിൽ ഇടംപിടിച്ചത്.
ഓരോ മത്സരം കഴിയുമ്പോഴും ‘സ്വയം തിരുത്തി’ മുന്നേറുന്ന സൺഹൈസേഴ്സ് ഹൈദരാബാദിന്റെ കുതിപ്പ് തുടരുന്നു. കളിക്കളത്തിനൊപ്പം പോയിന്റ് ടേബിളിലും ആ കുതിപ്പിന്റെ പ്രകമ്പനം പ്രകടം. കഴിഞ്ഞ 4 മത്സരങ്ങളിലും തുടർച്ചായായി വിജയിച്ച ടീം നിലവിൽ പോയിന്റ് ടേബിളിൽ സഞ്ജുവിന്റെ രാജസ്ഥാൻ റോയൽസിന് പിന്നാലെ രണ്ടാം സ്ഥാനത്താണ്. ടോപ് സ്കോറിങ് ബാറ്റർമാരുടെ പട്ടികയിലെ രണ്ടാം സ്ഥാനവും അവർക്ക് സ്വന്തമാണ്. 324 റൺസ് സ്വന്തമായുള്ള ട്രാവിസ് ഹെഡ് ആണ് ഹൈദരാബാദിന്റെ ‘അഹങ്കാരം’. പട്ടികയിലെ ഒന്നാം സ്ഥാനക്കാരനായ വിരാട് കോലി (361) ഉൾപ്പെടെയുള്ള ആദ്യ 5 സ്ഥാനക്കാരിൽ മറ്റെല്ലാവരും 7 മത്സരങ്ങളിലെ 7 ഇന്നിങ്സും ബാറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ഹെഡ് മാത്രം 6 മത്സരങ്ങളിലൂടെയാണ് പട്ടികയിൽ ഇടംപിടിച്ചത്.
പൂരം പലതുണ്ട്, എന്നാൽ തൃശൂർ പൂരം അത് ഒന്നേയുള്ളൂ എന്ന് പറയുന്നതുപോലെയാണ് സൺറൈസേഴ്സ് ഹൈദരാബാദിന്റെ കാര്യം. വെടിക്കെട്ട് ബാറ്റിങ് നടത്തുന്ന പല ടീമുകളും ഉണ്ടാകും എന്നാൽ, അതൊരു ശീലമാക്കിമാറ്റിയ ഒരേ ഒരു ടീം മാത്രമേ ഐപിഎൽ 17–ാം സീസണിലുള്ളൂ, അത് സൺറൈസേഴ്സ് ഹൈദരാബാദാണ്. തലയെടുപ്പുള്ള ഇന്ത്യൻ ബാറ്റർമാർ ആരുമില്ലെങ്കിലും കൈക്കരുത്ത് ആവശ്യത്തിലേറെയുള്ള വിദേശ താരങ്ങളുടെയും പ്രാദേശിക താരങ്ങളുടെയും മികവിലാണ് അവരുടെ മേളക്കൊഴുപ്പ്.
ഓരോ മത്സരം കഴിയുമ്പോഴും ‘സ്വയം തിരുത്തി’ മുന്നേറുന്ന സൺറൈസേഴ്സ് ഹൈദരാബാദിന്റെ വെടിക്കെട്ട് തുടരുകയാണ്. കളിക്കളത്തിനൊപ്പം പോയിന്റ് ടേബിളിലും ആ കുതിപ്പിന്റെ പ്രകമ്പനം പ്രകടം. കഴിഞ്ഞ 4 മത്സരങ്ങളിലും തുടർച്ചയായി വിജയിച്ച ടീം നിലവിൽ പോയിന്റ് ടേബിളിൽ സഞ്ജുവിന്റെ രാജസ്ഥാൻ റോയൽസിന് പിന്നിൽ രണ്ടാം സ്ഥാനത്താണ്. ഏറ്റവും ഒടുവിൽ മുന്നിൽക്കിട്ടിയ ഡൽഹി ക്യാപിറ്റൽസിനെ 67 റൺസിനാണ് സൺറൈസേഴ്സിന്റെ കൊമ്പൻമാർ മലർത്തിയടിച്ചത്. ട്രാവിസ് ഹെഡിന്റെ നേതൃത്വത്തിലുള്ള ഹൈദരാബാദ് ബാറ്റിങ് വെടിക്കെട്ട് സംഘം 7 വിക്കറ്റ് നഷ്ടത്തിൽ 266 റൺസ് നേടിയപ്പോൾ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഡൽഹി ടീം നടരാജന്റെ നേതൃത്വത്തിൽ ബോളിങ് നിരയ്ക്കു മുന്നിൽ 19.1 ഓവറിൽ 199 റൺസിന് ഓൾഔട്ട് ആക്കുകയായിരുന്നു.
∙ ഹൈദരാബാദിന്റെ ‘അഹങ്കാരമായി’ ട്രാവിസ്
സീസണിൽ ഇതുവരെ 324 റൺസ് സ്വന്തമായുള്ള ട്രാവിസ് ഹെഡ് ആണ് ഹൈദരാബാദിന്റെ ‘അഹങ്കാരം’. പട്ടികയിലെ ഒന്നാം സ്ഥാനക്കാരനായ വിരാട് കോലി (361) ഉൾപ്പെടെയുള്ള ആദ്യ 5 സ്ഥാനക്കാരിൽ മറ്റെല്ലാവരും 7 മത്സരങ്ങളിലെ 7 ഇന്നിങ്സും ബാറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ഹെഡ് മാത്രം 6 മത്സരങ്ങളിലൂടെയാണ് പട്ടികയിലെ രണ്ടാം സ്ഥനം എത്തിപ്പിടിച്ചത്. ഡൽഹിക്കെതിരെ ഹൈദരാബാദിന്റെ നട്ടെല്ലായ ഹെഡിന്റെ ഇന്നിങ്സാണ് (32 പന്തിൽ 89) അദ്ദേഹത്തിന്റെ പെട്ടെന്നുള്ള കുതിപ്പിന് വഴിയൊരുക്കിയത്. ഡൽഹിക്കെതിരായ ഇന്നിങ്സിൽ അഭിഷേക് ശർമ (12 പന്തിൽ 46) ഹെഡിന്റെ മികച്ച പങ്കാളിയായപ്പോൾ ആദ്യ ഓവറുകളിൽ റൺസ് ഒഴുകി. എന്നാൽ, പവർപ്ലേയ്ക്ക് തൊട്ടുപിന്നാലെ കുൽദീപ് യാദവിന്റെ പന്തിൽ അഭിഷേക് ശർമയും എയ്ഡൻ മാർക്രവും (1) പുറത്തായതോടെ ഹൈദരാബാദ് റൺറേറ്റ് കുത്തനെ ഇടിഞ്ഞു. ആദ്യ 10 ഓവറിൽ 158 റൺസ് നേടിയ ഹൈദരാബാദിന് അവസാന 10 ഓവറിൽ നേടാനായത് 108 റൺസ്. വിക്കറ്റ് കീപ്പർ ബാറ്ററും വിശ്വസ്തനായ സിക്സ് അടി വീരനുമായ ക്ലാസനും (15) മാർക്രവും (1) നിരാശപ്പെടുത്തിയതായിരുന്നു ഹൈദരാബാദിന്റെ മധ്യ ഓവറുകളിലെ നിറം മങ്ങലിന് കാരണം. എന്നാൽ അവസാന ഓവറുകളിൽ ആളിക്കത്തിയ ഷഹബാസ് അഹമ്മദും (59) നിതീഷ് റെഡ്ഡിയും (37) ടീമിനെ വമ്പൻ സ്കോറിലേക്ക് എത്തിക്കുകയായിരുന്നു.
∙ ഡൽഹി 15ന് മുകളിൽ വാങ്ങിക്കൂട്ടിയത് 9 തവണ
ഓവറിൽ 15ന് മുകളിൽ റൺസ് സ്കോർ ചെയ്ത് ഡൽഹി ബോളർമാരെ ഹൈദരാബാദ് ബാറ്റർമാർ പഞ്ഞിക്കിട്ടത് 9 തവണ. ഇതിൽ ആദ്യ 6 ഓവറുകളും പവർപ്ലേ ഓവറുകളായിരുന്നു. മധ്യ ഓവറുകളിൽ സ്കോറിങ് നിരക്ക് കുറഞ്ഞെങ്കിലും അവസാന 2 ഓവറുകളിൽ വീണ്ടും 15ന് മുകളിൽ റൺസ് കണ്ടെത്തിയ ഹൈദരാബാദ് സ്വന്തമാക്കിയത് ഐപിഎൽ ചരിത്രത്തിലെ എക്കാലത്തെയും ഉയർന്ന നാലാമത്തെ ടീം ടോട്ടലായ 266 റൺസ്.
ഖലീൽ അഹമ്മദിന്റെ ആദ്യ ഓവറിൽ 19 റൺസ് (ഒരു സിക്സ്, 3 ഫോർ), രണ്ടാം ഓവറിൽ സ്പിന്നർ ലളിത് യാദവിനെതിരെ 21 റൺസ് (2 സിക്സ്, 2 ഫോർ), മൂന്നാം ഓവറിൽ ആൻറിച് നോർട്യയ്ക്കെതിരെ 22 റൺസ് (1 സിക്സ്, 4 ഫോർ), നാലാം ഓവറിൽ വീണ്ടും ലളിത് യാദവിന്റെ ഊഴം. ഇത്തവണ തല്ലിക്കൂട്ടിയത് 21 റൺസ് (3 സിക്സ്). അഞ്ചാം ഓവറിൽ കുൽദീപ് യാദവിനെതിരെ നേടിയത് 20 റൺസ് (3 സിക്സ്). ആറാം ഓവറിൽ ഹൈദരാബാദിന്റെ ബാറ്റുകളുടെ ചൂടറിഞ്ഞത് മുകേഷ് കുമാർ. വഴങ്ങിയത് 22 റൺസ് (1 സിക്സ്, 4 ഫോർ). പിന്നീട് ഇടവേളയ്ക്ക് ശേഷം 9–ാം ഓവറിൽ കുൽദീപ് യാദവിനെതിരെ 16 റൺസ് (2 സിക്സ്). പിന്നീട് നീണ്ട ഇടവേളയ്ക്കു ശേഷമാണ് 15ന് മുകളിൽ സ്കോർ ചെയ്ത ഒരു ഓവർ പിറന്നത്. 19–ാം ഓവറിൽ ഖലീൽ അഹമ്മദിന് എതിരെ നേടിയത് 20 റൺസ് (3 സിക്സ്). അവസാന ഓവറിൽ മുകേഷ് കുമാർ വഴങ്ങിയത് 16 റൺസ്.
∙ മിന്നിത്തുടങ്ങി, എരിഞ്ഞൊടുങ്ങി...
267 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യത്തിലേക്ക് ബാറ്റിങ് തുടങ്ങിയ ഡൽഹി ക്യാപിറ്റൽസിന് മികച്ച തുടക്കമാണ് പൃഥ്വി ഷാ സമ്മാനിച്ചത്. വാഷിങ്ടൻ സുന്ദർ എറിഞ്ഞ ആദ്യ ഓവറിൽ തുടർച്ചയായ 4 ഫോറുകൾ. എന്നാൽ, ആദ്യ ഓവറിലെ അവസാന പന്തിൽതന്നെ ഷായുടെ ആളിക്കത്തൽ അണഞ്ഞു. തുടർന്ന് രണ്ടാം ഓവറിലെ അവസാന പന്തിൽ ഡേവിഡ് വാർണറും (1) പുറത്തായി. എന്നാൽ, 18 പന്തിൽ 65 റൺസ് അടിച്ചുകൂട്ടിയ ജെയ്‌ക് ഫ്രേസറും 22 പന്തിൽ 42 സ്വന്തമാക്കിയ അഭിഷേക് പോറലും ഡൽഹിയുടെ ക്ഷീണമകറ്റി. എന്നാൽ ഇവർ ഇരുവരെയും പുറത്താക്കിയ മായങ്ക് മാർഖണ്ഡെ ഡൽഹിയുടെ ആവേശം തണുപ്പിച്ചു. നായകൻ ഋഷഭ് പന്ത് നിലയുറപ്പിച്ച് കളിച്ചെങ്കിലും (35 പന്തിൽ 44) ഹൈദരാബാദ് ഉയർത്തിയ റൺമല താണ്ടാൻ ആ ശൈലി മതിയാകുമായിരുന്നില്ല. 4 ഓവറിൽ 19 റൺസ് മാത്രം വഴങ്ങി 4 വിക്കറ്റെടുത്ത പേസർ ടി.നടരാജനാണ് ഡൽഹി ബാറ്റിങ് നിരയെ തച്ചുടച്ചത്.
∙ ആദ്യ നാലും 2024ൽ; അതിൽ മൂന്നും സൺറൈസേഴ്സ് വക
ഐപിഎൽ ചരിത്രത്തിലെ എക്കാലത്തെയും ഉയർന്ന ടീം ടോട്ടലുകളിൽ ആദ്യ നാല് സ്ഥാനങ്ങളും സ്വന്തമാക്കി 17–ാം സീസൺ. പകുതി മത്സരങ്ങൾ (35) മാത്രം പിന്നിടുന്നതിനിടെയാണ് 2024ലെ ഐപിഎൽ 17–ാം സീസൺ താരമാകുന്നത്. ഈ പട്ടികയിൽ ആദ്യ നാലിൽ 3 സ്ഥാനങ്ങളും ഹൈദരാബാദിന്റെ സ്വന്തമാണ്. ഒന്നാം സ്ഥാനത്ത് റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെ നേടിയ 3 വിക്കറ്റിന് 287 റൺസ്. രണ്ടാം സ്ഥാനത്ത് മുംബൈ ഇന്ത്യൻസിനെതിരെ നേടിയ 3 വിക്കറ്റിന് 277 റൺസ്. നാലാം സ്ഥാനത്ത് ഡൽഹി ക്യാപിറ്റൽസിനെതിരെ 7 വിക്കറ്റിന് 266 റൺസ്.
പട്ടികയിൽ ആദ്യ നാലിൽ ഹൈദരാബാദ് ഒഴികെയുള്ള ഏക ടീമായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് മൂന്നാം സ്ഥാനമാണുള്ളത്. ഡൽഹി ക്യാപിറ്റൽസിനെതിരെ അവർ നേടിയത് 7 വിക്കറ്റ് നഷ്ടത്തിൽ 272 റൺസ്. ഈ പട്ടികയിലെ ആദ്യ 10ൽ മറ്റ് രണ്ട് സ്ഥാനങ്ങൾക്കൂടി 17–ാം സീസണിന് സ്വന്തമാണ്. 6, 10 സ്ഥാനങ്ങളാണവ. ആറാം സ്ഥാനത്ത് റോയൽ ചാലഞ്ചേഴ്സാണ്. ബെംഗളൂരുവിൽ ഹൈദരാബാദിന് എതിരെ പരാജയപ്പെട്ടെങ്കിലും മറുപടി ബാറ്റിങ്ങിൽ 7 വിക്കറ്റ് നഷ്ടത്തിൽ 262 റൺസാണ് അവർ സ്വന്തമാക്കിയത്. 10–ാം സ്ഥാനത്തുള്ള മുംബൈ ഇന്ത്യൻസും ഹൈദരാബാദിൽ സൺറൈസേഴ്സിനോട് പരാജയപ്പെട്ടെങ്കിലും മറുപടി ബാറ്റിങ്ങിൽ 5 വിക്കറ്റ് നഷ്ടത്തിൽ 246 റൺസാണ് അവർ സ്വന്തമാക്കിയത്.
∙ റെക്കോർഡുകൾ, അതൊരു ശീലമാണ്
സൺറൈസേഴ്സ് ഹൈദരാബാദിന്റെ ഓരോ മത്സരം ആരംഭിക്കുന്നതിനു മുൻപും ആരാധകർ കാത്തിരിക്കുന്നത് മത്സര ശേഷം എത്ര പുതിയ റെക്കോർഡുകൾ പിറക്കും എന്നാണ്. ഡൽഹിക്കെതിരായ മത്സര ശേഷവും ആരാധകർക്ക് നിരാശരാകേണ്ടിവന്നില്ല. ഒരു കുന്ന് പുതിയ ഐപിഎൽ റെക്കോർഡുകളും കൊണ്ടാണ് ഡൽഹിയിലെ മത്സരത്തിന് തിരശ്ശീല വീണത്.
∙ ഏതാനും ദിവസങ്ങൾക്ക് മുൻപ് ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ റോയൽ ചാലഞ്ചേഴ്സിന് എതിരെ സ്ഥാപിച്ച ഐപിഎലിൽ ഒരു ഇന്നിങ്സിൽ നിന്ന് ഏറ്റവും അധികം സിക്സറുകൾ (22) നേടുന്ന ടീം എന്ന സ്വന്തം റെക്കോർഡ് സൺറൈസേഴ്സ് ഡൽഹിയിൽ സ്വയം പുതുക്കി. ഡൽഹിക്കെതിരെയും സൺറൈസേഴ്സ് ബാറ്റർമാർ പറത്തി, 22 സിക്സറുകൾ.
∙ ഐപിഎൽ ചരിത്രത്തിൽ ആദ്യ 5 ഓവറുകളിൽ നിന്ന് 100ന് പുറത്ത് റൺസ് നേടുന്ന ആദ്യ ടീം എന്ന ഒരിക്കലും മായാത്ത മേൽവിലാസവും സൺറൈസേഴ്സിന് സ്വന്തം. വിക്കറ്റ് നഷ്ടപ്പെടുത്താതെ 103 റൺസാണ് സൺറൈസേഴ്സ് ഓപ്പണർമാർ ആദ്യ 5 ഓവറുകൾ നിന്ന് അടിച്ചുകൂട്ടിയത്.
∙ പവർ പ്ലേ ഓവറുകളിൽ നിന്ന് ഏറ്റവും അധികം റൺസ് നേടുന്ന ടീമായി മാറിയ സൺറൈസേഴ്സ് ഡൽഹിക്കെതിരെ 6 ഓവറിൽ തല്ലിക്കൂട്ടിയത് 125 റൺസ്. 2017ൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് സ്ഥാപിച്ച 105 റൺസിന്റെ റെക്കോർഡാണ് 7 വർഷങ്ങൾക്കുശേഷം തിരുത്തപ്പെട്ടത്.
∙ പവർ പ്ലേ ഓവറുകളിൽ നിന്ന് ഏറ്റവും അധികം ബൗണ്ടറികൾ നേടുന്ന ടീമെന്ന ഖ്യാതിയും ഇനി സൺറൈസേഴ്സിന് സ്വന്തം. 36 പന്തുകളിൽ 24 പന്തുകളും ബൗണ്ടറി ലൈൻ താണ്ടി. ഇതിൽ 11 സിക്സറുകളും 13 ഫോറുകളും ഉൾപ്പെടും. മൂന്നിൽ 2 പന്തുകളും ബൗണ്ടറി ആയപ്പോൾ രക്ഷപ്പെട്ടത് 12 പന്തുകൾ മാത്രം. ആദ്യ 36 പന്തുകൾക്കിടയിൽ ആകെ പിറന്നത് 5 ഡോട്ട് ബോളുകൾ മാത്രവും.
∙ ആദ്യ 10 ഓവറുകളിൽ നിന്ന് ഏറ്റവും കൂടുതൽ സ്കോർ എന്ന സ്വന്തം റെക്കോർഡും സൺറൈസേഴ്സ് പുതുക്കി. ഈ സീസണിൽ മുംബൈ ഇന്ത്യൻസിനെതിരെ നേടിയ 148 റൺസ് എന്ന റെക്കോർഡ് പുതുക്കിയത് ഡൽഹിക്കെതിരെ 10 റൺസ് കൂടുതൽ സ്വന്തമാക്കി 158ൽ എത്തിച്ചു. 10 ഓവറിലെ ഉയർന്ന സ്കോറുകളിൽ ഒന്നും രണ്ടും സ്ഥാനങ്ങളിൽ ഉണ്ടായിരുന്നത് സൺറൈസേഴ്സ്, മുംബൈ ടീമുകളായിരുന്നു. ഇരു ടീമുകളും ഈ നേട്ടത്തിൽ എത്തിയിരുന്നത് ഒറ്റ മത്സരത്തിൽ നിന്നായിരുന്നു, 17–ാം സീസണിലെ എട്ടാം മത്സരത്തിൽ. സൺറൈസേഴ്സ് 148 നേടിയപ്പോൾ മറുപടി ബാറ്റിങ്ങിനെത്തിയ മുംബൈ സ്കോർ ചെയ്തത് 141 റൺസ് ആയിരുന്നു. ഒന്നാം സ്ഥാനത്തിന് പുതിയ അവകാശി വന്നതോടെ ഈ രണ്ട് സ്കോറുകളും യഥാസമയം രണ്ട്, മൂന്ന് സ്ഥാനങ്ങളിലേക്ക് പിന്തള്ളപ്പെട്ടു.
∙ 17–ാം സീസണിലെ വേഗമേറിയ അർധ സെഞ്ചറി എന്ന നേട്ടത്തിന് വേണ്ടി ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന മത്സരത്തിന് കൂടിയാണ് ഡൽഹിയിൽ സൺറൈസേഴ്സിന്റെയും ഡൽഹിയുടെയും ആരാധകർ സാക്ഷ്യം വഹിച്ചത്. പോര് നടന്നത് ഇരു ടീമുകള്‍ക്കായി കളത്തിലിറങ്ങിയ രണ്ട് ഓസീസ് താരങ്ങൾ തമ്മിലും. ആദ്യം ബാറ്റ് ചെയ്ത സൺറൈസേഴ്സിനു വേണ്ടി ട്രാവിസ് ഹെഡ് 16 പന്തിൽ അർധ സെഞ്ചറി പിന്നിട്ടു. ഈ സീസണിലെ വേഗമേറിയ അർധ സെഞ്ചറിയെന്ന നേട്ടത്തിൽ സഹതാരം അഭിഷേക് ശർമയ്‍ക്കൊപ്പമെത്തുകയും ചെയ്തു. എന്നാൽ, മറുപടി ബാറ്റിങ്ങിനെത്തിയപ്പോൾ കാര്യങ്ങൾ ഒരു പന്തുകൂടി പിന്നിലേക്കായി. ഡൽഹി താരം ജെയ്‌ക് ഫ്രേസറിന്റെ ബാറ്റിൽ നിന്ന് അർധ സെഞ്ചറി പിറന്നത് വെറും 15 പന്തിൽ. ഏറ്റവും കുറവ് പന്തുകളിൽ നിന്ന് ഐപിഎൽ അർധ ശതകം പിന്നിടുന്ന താരങ്ങളുടെ പട്ടികയിലെ മൂന്നാം സ്ഥാനത്തും ഫ്രേസർ ഇടംപിടിച്ചു. യൂസഫ് പഠാൻ (2014), സുനിൽ നരെയ്ൻ (20217), നിക്കോളാസ് പുരാൻ (2023) എന്നിവരാണ് മുൻപ് 15 പന്തുകളിൽ നിന്ന് അർധ സെഞ്ചറി നേടിയിട്ടുള്ള താരങ്ങൾ. ഈ പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത് 13 പന്തുകളിൽ നിന്ന് അർധ സെഞ്ചറി നേടിയിട്ടുള്ള യശ്വസി ജെയ്സ്വാളാണ് (2023). കെ.എൽ രാഹുൽ 2018ലും പാറ്റ് കമിൻസ് 2022ലും 14 പന്തുകളിൽ നിന്ന് ഐപിഎൽ അർധ ശതകം പിന്നിട്ടിട്ടുണ്ട്. ഇവർ രണ്ടുപേരുമാണ് പട്ടികയിലെ രണ്ടാം സ്ഥാനം കയ്യാളുന്നതും.