സീസണിൽ മുഖാമുഖമെത്തിയ രണ്ടാം മത്സരത്തിലും സഞ്ജുവിന്റെ രാജസ്ഥാന് ഹാർദിക്കിന്റെ മുംബൈയോട് പറയാന്‍ ഒന്നേ ഉണ്ടായിരുന്നുള്ളു, ‘‘ഞങ്ങളെ പിടിച്ചുകെട്ടാന്‍ ആകില്ല മക്കളേ...’’ വാങ്കഡെയിൽ സ്വന്തം തട്ടകത്തിൽ ഏറ്റ പരാജയത്തിന് കണക്കു ചോദിക്കാൻ ജയ്പുരിലെത്തിയ മുംബൈ സംഘത്തിന് തോൽവിയുടെ രാവ് സമ്മാനിച്ച രാജസ്ഥാൻ പോയിന്റ് പട്ടികയിലെ തങ്ങളുടെ ഒന്നാം സ്ഥാനം ഒരിക്കൽക്കൂടി അരക്കിട്ട് ഉറപ്പിച്ചു. കളത്തിലിറങ്ങിയ 8ൽ 7 മത്സരങ്ങളിലും വെന്നിക്കൊടിപാറിച്ച ‘റോയൽസ്’ 14 പോയിന്റുമായാണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് തുടരുന്നത്. രാജസ്ഥാൻ നിരയിൽ ഫോമിൽ അല്ലാതിരുന്ന ഏക ബാറ്റർ യശസ്വി ജയ്സ്വാളിന്റെ തിരിച്ചുവരവിനും മുംബൈ ബോളർമാർ വഴിയൊരുക്കി. 4 ഓവറിൽ 18 റൺസ് വഴങ്ങി 5 വിക്കറ്റ് വീഴ്ത്തി മുംബൈ ബാറ്റിങ് നിരയുടെ വീര്യം കെടുത്തിയ സന്ദീപ് ശർമയ്ക്ക് പിന്നാലെ ഐപിഎൽ കരിയറിൽ തന്റെ രണ്ടാം സെഞ്ചറിയോടെ നിറഞ്ഞുനിന്ന ജയ്സ്വാളിന്റെ ബാറ്റിങ് മികവിലൂടെയുമാണ് രാജസ്ഥാൻ മുംബൈയ്ക്കെതിരെ 9 വിക്കറ്റിന്റെ ആധികാരിക ജയം സ്വന്തമാക്കിയത്. ∙ ‘ജയ്’സ്വാളിനെ രാജസ്ഥാന് തിരികെകിട്ടി 14 മത്സരങ്ങൾ, ഒരു സെഞ്ചറി ഉൾപ്പെടെ 625 റൺസ്. 2023 സീസണിൽ രാജസ്ഥാൻ റോയൽസിനുവേണ്ടി യശസ്വി ജയ്സ്വാളിന്റെ സംഭാവന ആയിരുന്നു ഇത്. പിന്നാലെ ദേശീയ ടീമിനായി ക്രീസിലെത്തിയപ്പോഴെല്ലാം മിന്നും പ്രകടനങ്ങൾ. എന്നാൽ, ഇത്രയും മിന്നുന്ന ഫോമിൽ കളിക്കുന്ന യശസ്വിയെ പ്രതീക്ഷിച്ച് ഇത്തവണത്തെ ഐപിഎൽ വേദികളിലേക്കെത്തിയ ആരാധകർ തീർത്തും നിരാശരായിരുന്നു. കളിച്ച 7 മത്സരങ്ങളില്‍ നിന്ന് ആകെ സ്കോർ ചെയ്തത് വെറും 121 റൺസ്. ഉയർന്ന സ്കോർ 39 റൺസും. ഇതെല്ലാം മുബൈ ഇന്ത്യൻസ് – രാജസ്ഥാൻ റോയൽസ് മത്സരത്തിന് മുൻപുവരെയുള്ള കഥ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സീസണിൽ മുഖാമുഖമെത്തിയ രണ്ടാം മത്സരത്തിലും സഞ്ജുവിന്റെ രാജസ്ഥാന് ഹാർദിക്കിന്റെ മുംബൈയോട് പറയാന്‍ ഒന്നേ ഉണ്ടായിരുന്നുള്ളു, ‘‘ഞങ്ങളെ പിടിച്ചുകെട്ടാന്‍ ആകില്ല മക്കളേ...’’ വാങ്കഡെയിൽ സ്വന്തം തട്ടകത്തിൽ ഏറ്റ പരാജയത്തിന് കണക്കു ചോദിക്കാൻ ജയ്പുരിലെത്തിയ മുംബൈ സംഘത്തിന് തോൽവിയുടെ രാവ് സമ്മാനിച്ച രാജസ്ഥാൻ പോയിന്റ് പട്ടികയിലെ തങ്ങളുടെ ഒന്നാം സ്ഥാനം ഒരിക്കൽക്കൂടി അരക്കിട്ട് ഉറപ്പിച്ചു.

കളത്തിലിറങ്ങിയ 8ൽ 7 മത്സരങ്ങളിലും വെന്നിക്കൊടിപാറിച്ച ‘റോയൽസ്’ 14 പോയിന്റുമായാണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് തുടരുന്നത്. രാജസ്ഥാൻ നിരയിൽ ഫോമിൽ അല്ലാതിരുന്ന ഏക ബാറ്റർ യശസ്വി ജയ്സ്വാളിന്റെ തിരിച്ചുവരവിനും മുംബൈ ബോളർമാർ വഴിയൊരുക്കി. 4 ഓവറിൽ 18 റൺസ് വഴങ്ങി 5 വിക്കറ്റ് വീഴ്ത്തി മുംബൈ ബാറ്റിങ് നിരയുടെ വീര്യം കെടുത്തിയ സന്ദീപ് ശർമയ്ക്ക് പിന്നാലെ ഐപിഎൽ കരിയറിൽ തന്റെ രണ്ടാം സെഞ്ചറിയോടെ നിറഞ്ഞുനിന്ന ജയ്സ്വാളിന്റെ ബാറ്റിങ് മികവിലൂടെയുമാണ് രാജസ്ഥാൻ  മുംബൈയ്ക്കെതിരെ 9 വിക്കറ്റിന്റെ ആധികാരിക ജയം സ്വന്തമാക്കിയത്.

സെഞ്ചറി നേട്ടം ആഘോഷിക്കുന്ന യശ്വസി ജയ്സ്വാൾ. (Photo Arun Sankar /AFP)
ADVERTISEMENT

∙ ‘ജയ്’സ്വാളിനെ രാജസ്ഥാന് തിരികെകിട്ടി

14 മത്സരങ്ങൾ, ഒരു സെഞ്ചറി ഉൾപ്പെടെ 625 റൺസ്. 2023 സീസണിൽ രാജസ്ഥാൻ റോയൽസിനുവേണ്ടി യശസ്വി ജയ്സ്വാളിന്റെ സംഭാവന ആയിരുന്നു ഇത്. പിന്നാലെ ദേശീയ ടീമിനായി ക്രീസിലെത്തിയപ്പോഴെല്ലാം മിന്നും പ്രകടനങ്ങൾ. എന്നാൽ, ഇത്രയും മിന്നുന്ന ഫോമിൽ കളിക്കുന്ന യശസ്വിയെ പ്രതീക്ഷിച്ച് ഇത്തവണത്തെ ഐപിഎൽ വേദികളിലേക്കെത്തിയ ആരാധകർ തീർത്തും നിരാശരായിരുന്നു. കളിച്ച 7 മത്സരങ്ങളില്‍ നിന്ന് ആകെ സ്കോർ ചെയ്തത് വെറും 121 റൺസ്. ഉയർന്ന സ്കോർ 39 റൺസും. ഇതെല്ലാം മുബൈ ഇന്ത്യൻസ് – രാജസ്ഥാൻ റോയൽസ് മത്സരത്തിന് മുൻപുവരെയുള്ള കഥ.

എന്നാൽ, ഒറ്റ ഇന്നിങ്സുകൊണ്ട് യശസ്വി ആകെ മാറി, രാജസ്ഥാന്റെ ‘ജയ്’സ്വാളായി (60 പന്തിൽ 104*). 59 പന്തിൽ സെഞ്ചറി തികച്ച ജയ്സ്വാൾ, നേരിട്ട 60–ാം പന്തിൽ ടീമിന്റെ വിജയ റൺസും ബൗണ്ടറി കടത്തി. ജോസ് ബട്‌ലറിനൊപ്പം ഓപ്പണറായി എത്തിയ ജയ്സ്വാളിൽ കണ്ടത് കഴിഞ്ഞ സീസണിലെ പോരാളിയെയാണ്. ബാറ്റിങ്ങിൽ താളംകണ്ടെത്തുന്നതിൽ തുടര്‍ച്ചയായി പരാജയപ്പെട്ടെങ്കിലും ബാറ്റിങ് ഓഡർപോലും മാറ്റാതെ യശ്വസിയെ ചേർത്തു നിർത്തിയ രാജസ്ഥാൻ ടീമിന് കിട്ടിയ അഭിനന്ദനംകൂടിയാണ് ജയ്സ്വാളിന്റെ സെഞ്ചറി. 7 സിക്സറുകളും 9 ഫോറും ഉൾപ്പെട്ടതായിരുന്നു ജയ്സ്വാളിന്റെ ഇന്നിങ്സ്. ജയ്സ്വാളിന്റെ രണ്ടാം ഐപിഎൽ സെഞ്ചറിയാണിത്. കഴിഞ്ഞ സീസണിൽ നേടിയ 124 റൺസാണ് ഐപിഎലിൽ ജയ്സ്വാളിന്റെ ഉയർന്ന സ്കോർ.

∙ തിരികെവന്ന ഓപ്പണിങ് വസന്തം

ADVERTISEMENT

ജോസ് ബട്‌ലർ – ജയ്സ്വാൾ സഖ്യത്തിന്റെ തിരിച്ചുവരവ് രാജസ്ഥാന്‍ ആരാധകർക്ക് സമ്മാനിച്ചിരിക്കുന്നത് വലിയ ഉണർവാണ്. ജോസ് ബട്‌ലറും യശസ്വി ജയ്സ്വാളും ഒന്നിച്ചു ഫോമായാൽ പിന്നെ നടക്കുന്ന അടിയുടെ പൂരത്തിന് പലതവണ സാക്ഷികളായിട്ടുള്ള രാജസ്ഥാൻ ആരാധകർക്ക് ഇക്കുറി അത് ആദ്യമായി കണ്ടതിന്റെ സന്തോഷമാണ് ജയ്പുരിൽ നിന്ന് ലഭിച്ചത്. മുംബൈയ്ക്ക് എതിരെ ഓപ്പണിങ് വിക്കറ്റിൽ 48 പന്തിൽ 74 റൺസാണ് ബട്‌ലർ (25 പന്തിൽ 35) – യശസ്വി സഖ്യം രാജസ്ഥാന് സമ്മാനിച്ചത്.

യശ്വസി ജയ്സ്വാളും ജോസ് ബട്‌ലറും. (Photo by ARUN SANKAR/AFP)

ഈ ശക്തമായ അടിത്തറയിൽ ഊന്നിയാണ് അവർ വിജയക്കുതിപ്പ് നടത്തിയതും. ആദ്യ ഓവറുകളിൽ തന്നെ അടിയുടെ പെരുമഴ പെയ്തപ്പോൾ പവർപ്ലേ ഓവറുകളിൽ നിന്ന് പിറന്നത് ഈ സീസണിലെ രാജസ്ഥാൻ റോയൽസിന്റെ ഏറ്റവും ഉയർന്ന പവർ പ്ലേ സ്കോർ. വിക്കറ്റ് നഷ്ടമില്ലാതെ 61 റൺസ്. പിന്നാലെ 40 മിനിറ്റിലേറെ മഴ തടസ്സപ്പെടുത്തിയ മത്സരം പുനരാരംഭിച്ച ശേഷമാണ് ഈ കൂട്ടുകെട്ട് പിരിക്കാൻ മുംബൈ ബോളിങ് നിരയ്ക്കു സാധിച്ചത്.

∙ 200ന്റെ തിളക്കത്തിൽ ചെഹൽ

17 വർഷം പാരമ്പര്യമുള്ള ഐപിഎലി‍ന്റെ ചരിത്രത്തില്‍ 200 വിക്കറ്റ് തികയ്ക്കുന്ന ആദ്യ ബോളറായി രാജസ്ഥാൻ റോയൽസിന്റെ സ്പിൻ മാന്ത്രികൻ യുസ്‌വേന്ദ്ര ചെഹൽ. മുംബൈ ഇന്ത്യൻസിന്റെ  മുഹമ്മദ് നബിയെ പുറത്താക്കിയാണ് ചെഹൽ 200 വിക്കറ്റ് നേട്ടത്തിൽ മുത്തമിട്ടത്. 153 മത്സരങ്ങളിൽ നിന്ന് 7.73 ഇക്കോണമി റേറ്റിലാണ് ചെഹലിന്റെ 200 വിക്കറ്റ് നേട്ടം. 183 വിക്കറ്റുകൾ സ്വന്തമാക്കിയിട്ടുള്ള ഡ്വയ്ൻ ബ്രാവോ, 181 വിക്കറ്റുകളുമായി പിയുഷ് ചൗള, 174 വിക്കറ്റുകളുമായി ഭുവനേശ്വർ കുമാർ, 173 വിക്കറ്റുകളുമായി അമിത് മിശ്ര എന്നിവരാണ് ഏറ്റവും കൂടുതൽ ഐപിഎൽ വിക്കറ്റ് നേട്ടത്തിൽ ചെഹലിന്റെ പിന്നിലുള്ളത്.

യുസ്‌വേന്ദ്ര ചെഹലും മുഹമ്മദ് നബിയും. (Photo by ARUN SANKAR/AFP)
ADVERTISEMENT

17–ാം സീസണിലെ ഇതുവരെയുള്ള 8 മത്സരങ്ങളിൽ നിന്ന് 13 വിക്കറ്റുകളാണ് ചെഹൽ സ്വന്തമാക്കിയിട്ടുള്ളത്. 13 വിക്കറ്റുകൾവീതം തന്നെ സ്വന്തമാക്കിയിട്ടുള്ള ജസ്പ്രീത് ബുമ്ര (മുംബൈ ഇന്ത്യൻസ്), ഹർഷൽ പട്ടേൽ (പഞ്ചാബ് കിങ്സ്) എന്നിവർക്കൊപ്പം സീസണിലെ വിക്കറ്റ് നേട്ടക്കാരുടെ പട്ടികയിലെ ടോപ് ഓഡറിലാണ് ചെഹലിന്റെ സ്ഥാനം. 8 മത്സരങ്ങളിലെ 30 ഓവറുകളിൽ (180 പന്ത്) നിന്ന് 8.83 ഇക്കോണമി റേറ്റില്‍ 265 റൺസാണ് ചെഹൽ ഈ സീസണിൽ ഇതുവരെ ആകെ വഴങ്ങിയത്.

∙ 2 വർഷം മുൻപ് ആർക്കും വേണ്ട, ഇന്ന് രാജസ്ഥാന്റെ വജ്രായുധം

4 ഓവറിൽ 18 റൺസ് വഴങ്ങി 5 വിക്കറ്റ്. രണ്ട് വർഷങ്ങൾക്ക് മുന്‍പ് ഐപിഎൽ താരലേലത്തിൽ ആർക്കും വേണ്ടാതെ പോവുകയും പിന്നീട് പകരക്കാരന്റെ വേഷത്തിൽ ടീമിൽ ഇടം നേടുകയും ചെയ്ത ഒരു താരത്തിന്റെ പ്രകടനമാണിത്. അതും പരുക്കിന്റെ പിടിയിൽ നിന്ന് മടങ്ങിവന്ന ആദ്യ മത്സരത്തിലെ പ്രകടനം. രാജസ്ഥാന്‍ റോയൽസ് – മുംബൈ ഇന്ത്യൻസ് മത്സരത്തില്‍ ജയ്സ്വാളിന്റെ സെഞ്ചറിയെയും മറികടന്ന് ‘പ്ലെയർ ഓഫ് ദ് മാച്ച്’ പുരസ്കാരത്തിന് അർഹമായ പ്രകടനം.മറ്റാരുമല്ല, രാജസ്ഥാന്റെ സ്വന്തം സന്ദീപ് ശർമയാണ് ഈ നേട്ടം പോക്കറ്റിലാക്കിയത്.

രാജസ്ഥാൻ റോയൽസ് താരം സന്ദീപ് ശർമ. (Photo by Arun SANKAR / AFP)

ഒരുഘട്ടത്തിൽ 200 കടക്കുമെന്നു തോന്നിച്ച മുംബൈ ടോട്ടലിനെ 179 റൺസിൽ പിടിച്ചുനിർത്തിയത് സന്ദീപ് ശർമയുടെ ബോളിങ് മികവുകൊണ്ട് മാത്രമാണ്. 20–ാം ഓവറിൽ സന്ദീപ് ശർമ സ്വന്തമാക്കിയത് 3 മുംബൈ വിക്കറ്റുകളാണ്. ഇതാണ് അവസാന ഓവറിലെ റൺ കുതിപ്പിന് തടയിട്ടതും. ആദ്യ ഓവറുകളിൽ മുംബൈ ഓപ്പണർ ഇഷൻ കിഷൻ, സ്റ്റാർ ബാറ്റർ സൂര്യകുമാർ യാദവ് എന്നിവരുടെ വിക്കറ്റുകൾ പിഴുതതും സന്ദീപ് ശർമ തന്നെയാണ്.

∙ സഞ്ജു വീണ്ടും ടോപ് 5ൽ

നായകന്റെ പക്വതയോടെ ജയ്സ്വാളിന് ഉറച്ച പിന്തുണയുമായി ടീമിനെ വിജയത്തിൽ എത്തിക്കുന്നതുവരെ അപരാജിതനായി നിലയുറപ്പിച്ച് കളിച്ച സ‍‍ഞ്ജു (28 പന്തിൽ 38) ടൂർണമെന്റിലെ ടോപ് 5 റൺവേട്ടക്കാരുടെ പട്ടികയിലേക്ക് തിരികെയെത്തി. പട്ടികയിൽ വിരാട് കോലി ( 379 – ബെംഗളൂരു), ട്രാവിസ് ഹെഡ് (324 – ഹൈദരാബാദ്), സഹതാരം റിയാൻ പരാഗ് (318) എന്നിവർക്ക് പിന്നിലായി നാലാം സ്ഥാനത്താണ് സഞ്ജു (314) ഇപ്പോഴുള്ളത്. രാജസ്ഥാന്‍ റോയൽസ് – മുംബൈ ഇന്ത്യൻസ് മത്സരത്തില്‍ തിളങ്ങാൻ കഴിഞ്ഞില്ലെങ്കിലും രോഹിത് ശർമ (303 – മുംബൈ) പട്ടികയിലെ അഞ്ചാം സ്ഥാനത്തുണ്ട്.

യശസ്വി ജയ്സ്വാളും സഞ്ജു സാംസണും. (Picture courtesy X /@IPL)

∙ തുടക്കത്തിലെ പതറി മുംബൈ

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത മുംബൈ ഇന്ത്യൻസിന് തുടക്കത്തിൽ തന്നെ പാളി. സീസണിലെ മുംബൈയുടെ ടോപ് സ്കോററായ രോഹിത് ശർമയെ (5 പന്തിൽ 6) ആദ്യ ഓവറിലെ അഞ്ചാം പന്തിലും സഹ ഓപ്പണർ ഇഷൻ കിഷനെ (3 പന്തിൽ 0) രണ്ടാം പന്തിലും നഷ്ടപ്പെട്ട സന്ദർശകരുടെ പിന്നീടുള്ള പ്രതീക്ഷ മുഴുവൻ സൂര്യകുമാർ യാദവിലായിരുന്നു. എന്നാൽ, അപകടങ്ങളിൽ മുംബൈയ്ക്കു മുകളിൽ സംരക്ഷണത്തിന്റെ വലയം തീർക്കാറുള്ള ‘സ്കൈ’ (8 പന്തില്‍ 10) പതിവു തെറ്റിച്ചപ്പോൾ 3.1 ഓവറിൽ 20 റൺസിന് 3 വിക്കറ്റ് എന്ന ദയനീയ നിലയിലായിരുന്നു മുംബൈ സ്കോർ ബോർഡ്.

സൂര്യകുമാർ യാദവ് പുറത്തായപ്പോൾ രാജസ്ഥാൻ താരങ്ങളുടെ ആഹ്ലാദ പ്രകടനം. (Photo by ARUN SANKAR/AFP)

ആദ്യ മൂന്ന് ബാറ്റർമാർ ചേർന്ന് ആകെ നേടിയത് വെറും 3 ബൗണ്ടറികളും. പിന്നാലെ എത്തിയ മുഹമ്മദ് നബി (17 പന്തിൽ 23) തിലക് വർമയ്ക്കൊപ്പം പിടിച്ചു നിന്നതോടെ പവർപ്ലേയിൽ മുബൈ സ്കോർ കൂടുതൽ വിക്കറ്റ് നഷ്ടപ്പെടാതെ 45ൽ എത്തി. എന്നാൽ, 200–ാം ഐപിഎൽ വിക്കറ്റ് നേട്ടം കണ്ണുവച്ചെത്തിയ ചെഹലിന് മുന്നിൽ നബിയും വീണു. പിന്നീട് അഞ്ചാം വിക്കറ്റിൽ ഒത്തുചേർന്ന തിലക്– നേഹൽ സഖ്യമാണ് മുംബൈയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്. 52 പന്തിൽ 99 റൺസ് ചേർത്ത ഇരുവരും ചേർന്ന് മുംബൈ സ്കോർ 150 കടത്തി.

തിലക് വർമ്മയും നേഹൽ വഡേന്ധ്രയും. (Photo by ARUN SANKAR/AFP)

തിലക് 3 സിക്സറുകളും 5 ഫോറുകളും ഉൾപ്പെടെ 45 പന്തിൽ നിന്ന് 65 റൺസ് നേടിയപ്പോൾ 24 പന്തിൽ 4 സിക്സും 3 ഫോറും അടക്കമാണ് നേഹൽ 49 റൺസ് സ്വന്തമാക്കിയത്. എന്നാൽ, 10 പന്തിൽ 10 റൺസ് നേടിയ നായകൻ ഹാർദിക് പാണ്ഡ്യയ്ക്ക് പിന്നാലെ മുംബൈ ബാറ്റർമാർ ഓരോരുത്തരായി വന്നതിലും വേഗത്തില്‍ മടങ്ങിയതോടെ ടീം ടോട്ടൽ 9 വിക്കറ്റിന് 179ൽ ഒതുങ്ങുകയായിരുന്നു.

∙ ‘കോസ്റ്റ്ലി’ ബുമ്ര

4 ഓവറിൽ 37 റൺസ് 0 വിക്കറ്റ്! ഐപിഎലിൽ ഈ കണക്ക് സർവസാധാരണമാണ്. എന്നാൽ, ജസ്പ്രീത് ബുമ്രയാണ് ബോളർ എന്ന് വന്നാൽ ഈ കണക്ക് അത്ര സാധാരണമല്ല. രാജസ്ഥാനെതിരെ ജയ്പുരിൽ നടന്ന മത്സരത്തിലാണ് ഈ കണക്ക് ചരിത്രമായത്. 4 ഓവറിൽ 9.25 ഇക്കോണമി റേറ്റിൽ ബുമ്ര വഴങ്ങിയത് 37 റൺസാണ്. സീസണിൽ ആകെ ബുമ്രയുടെ ഇക്കോണമി റേറ്റ് വെറും 6.38 ആയിരിക്കുമ്പോഴാണ് ഒറ്റ മത്സരത്തിൽ കണക്കുകൾ ആകെ താളം തെറ്റിയത്. പവർപ്ലേയിൽ ബുമ്രയുടെ ആദ്യ രണ്ട് ഓവറുകളിൽ വഴങ്ങിയത് 11 റൺസ്. ഇതിൽ തന്നെ ആദ്യ ഓവറിൽ 2 റൺസും രണ്ടാം ഓവറിൽ 9 റൺസും.

ജസ്പ്രീത് ബുമ്ര. (Photo by ARUN SANKAR/ AFP)

എന്നാൽ രണ്ടാം സ്പെലിൽ പന്തെറിയാൻ ബുമ്ര എത്തിയത് 10 ഓവറുകളുടെ ഇടവേളയ്ക്കു ശേഷം 15–ാം ഓവറിലാണ്. ആ ഓവറിൽ ഒരു വൈഡ്, ഒരു നോ ബോൾ, ഒരു സിക്സർ, രണ്ട് ഫോറുകൾ എന്നിവയെല്ലാം ഉൾപ്പെടെ 16 റൺസാണ് ബുമ്ര വഴങ്ങിയത്. ഈ സീസണിലെ ബുമ്രയുടെ ഏറ്റവും വിലപിടിച്ച ഓവർ! തുടർന്ന് 17–ാം ഓവറിൽ 10 റൺസ്കൂടി വഴങ്ങിയതോടെയാണ് ആകെ വിട്ടുനൽകിയ റൺസ് 37 ആയത്. രാജസ്ഥാനെതിരെ വിക്കറ്റുകൾ ഒന്നും നേടാൻ കഴിഞ്ഞില്ലെങ്കിലും മത്സരം അവസാനിച്ചപ്പോഴും സീസണിലെ വിക്കറ്റു നേട്ടക്കാരുടെ പട്ടികയിലെ ഒന്നാം സ്ഥാനവും പർപ്പിൾ ക്യാപ്പും ബുമ്രയുടെ തലയിൽ തന്നെയുണ്ട്! സീസണിൽ രാജസ്ഥാന് എതിരായ പ്രകടനത്തോട് ചേർന്ന് നിൽക്കുന്ന മറ്റൊരു മോശം പ്രകടനം ബുമ്രയുടെ ഭാഗത്തുനിന്ന് ഉണ്ടായത് സൺറൈസേഴ്സ് ഹൈദരാബാദിന് എതിരെയാണ്. അന്ന് 4 ഓവറിൽ വിക്കറ്റ് നേടാതെ 36 റൺസാണ് ബുമ്ര വഴങ്ങിയത്. 19–ാം ഓവറിൽ 13 റൺസും.

English Summary:

From Zero to Hero: Yashaswi Jaiswal's Redemption Story Powers Rajasthan to a Dominant Win Against Hardik's Mumbai