ടോസിൽ ‘പാസാകാതെ’ ഋതുരാജ്; ഹോമും കൈവിട്ട് സിഎസ്കെ; ഇത് മാർകസ് സ്റ്റോയ്നിസിന്റെ വിജയഗാഥ
നിർണായകഘട്ടങ്ങളിലെല്ലാം സൂപ്പർ കിങ്സിനൊപ്പം നിന്നിട്ടുള്ള ചെപ്പോക്ക് സ്റ്റേഡിയവും ഒടുവിൽ ചെന്നൈയെ കൈവിട്ടു. ഐപിഎൽ 17–ാം സീസണിൽ സിഎസ്കെയ്ക്ക് ആദ്യ ഹോം ഗ്രൗണ്ട് തോൽവി. നേരത്തേ നടന്ന മൂന്ന് മത്സരങ്ങളിലും ചെന്നൈയ്ക്ക് വിജയം സമ്മാനിച്ച മൈതാനമാണ് മാർകസ് സ്റ്റോയ്നിസിന്റെ അപരാജിത സെഞ്ചറിക്ക് മുന്നിൽ മുട്ടുമടക്കിയത്. ഇതോടെ പോയിന്റ് പട്ടികയിൽ ചെന്നൈ ആദ്യ നാലിൽ നിന്ന് പുറത്തായി അഞ്ചാം സ്ഥാനത്തെത്തി. ഈ സീസണിൽ ഹോം ഗ്രൗണ്ടിന് പുറത്ത് ചെന്നൈ ഒറ്റ മത്സരം മാത്രമേ വിജയിച്ചിട്ടുള്ളൂ. വാങ്കഡെയിൽ മുംബൈ ഇന്ത്യൻസിനെതിരെ. ∙ ചെന്നൈയെ കൈവിട്ട് എം.എ.ചിദംബരം സ്റ്റേഡിയവും 2008 ഏപ്രിൽ 23, ചെന്നൈ സൂപ്പർ കിങ്സ് ചെപ്പോക്ക് സ്റ്റേഡിയത്തിൽ തങ്ങളുടെ ആദ്യ ഹോം മാച്ചിനിറങ്ങിയ ദിവസം. 16 വർഷങ്ങൾക്കിപ്പുറം മറ്റൊരു ഏപ്രിൽ 23ന് ചെന്നൈ ടീം വീണ്ടും ചെപ്പോക്കിൽ എത്തി, അവരുടെ ഹോം മത്സരത്തിനായി. എതിരാളികളിലും മത്സര ഫലത്തിലുമെല്ലാം ഈ രണ്ട് മത്സരങ്ങൾ തമ്മിൽ വ്യത്യാസങ്ങൾ ഒട്ടേറെയുണ്ടെങ്കിലും ചെന്നൈ സ്കോർ ബോർഡും ഈ രണ്ട് മത്സരങ്ങളും തമ്മിൽ കൗതുകകരമായ ചില സമാനതകളുണ്ട്. രണ്ട് മത്സരങ്ങളിലും ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ സ്കോർ 200 കടത്തി. രണ്ട് തവണയും സ്കോർ 100 കടന്നത് 11.3 ഓവറുകളിൽ നിന്ന്. ടീം ടോട്ടൽ 150ൽ എത്താൻ 2008ൽ 15.3 ഓവറുകൾ വേണ്ടിവന്നപ്പോൾ 2024ൽ കേവലം ഒരു പന്തിന്റെ വ്യത്യാസത്തിൽ 15.4 ഓവറിൽ 150 പൂർത്തിയായി.

നിർണായകഘട്ടങ്ങളിലെല്ലാം സൂപ്പർ കിങ്സിനൊപ്പം നിന്നിട്ടുള്ള ചെപ്പോക്ക് സ്റ്റേഡിയവും ഒടുവിൽ ചെന്നൈയെ കൈവിട്ടു. ഐപിഎൽ 17–ാം സീസണിൽ സിഎസ്കെയ്ക്ക് ആദ്യ ഹോം ഗ്രൗണ്ട് തോൽവി. നേരത്തേ നടന്ന മൂന്ന് മത്സരങ്ങളിലും ചെന്നൈയ്ക്ക് വിജയം സമ്മാനിച്ച മൈതാനമാണ് മാർകസ് സ്റ്റോയ്നിസിന്റെ അപരാജിത സെഞ്ചറിക്ക് മുന്നിൽ മുട്ടുമടക്കിയത്. ഇതോടെ പോയിന്റ് പട്ടികയിൽ ചെന്നൈ ആദ്യ നാലിൽ നിന്ന് പുറത്തായി അഞ്ചാം സ്ഥാനത്തെത്തി. ഈ സീസണിൽ ഹോം ഗ്രൗണ്ടിന് പുറത്ത് ചെന്നൈ ഒറ്റ മത്സരം മാത്രമേ വിജയിച്ചിട്ടുള്ളൂ. വാങ്കഡെയിൽ മുംബൈ ഇന്ത്യൻസിനെതിരെ.
∙ ചെന്നൈയെ കൈവിട്ട് എം.എ.ചിദംബരം സ്റ്റേഡിയവും
2008 ഏപ്രിൽ 23, ചെന്നൈ സൂപ്പർ കിങ്സ് ചെപ്പോക്ക് സ്റ്റേഡിയത്തിൽ തങ്ങളുടെ ആദ്യ ഹോം മാച്ചിനിറങ്ങിയ ദിവസം. 16 വർഷങ്ങൾക്കിപ്പുറം മറ്റൊരു ഏപ്രിൽ 23ന് ചെന്നൈ ടീം വീണ്ടും ചെപ്പോക്കിൽ എത്തി, അവരുടെ ഹോം മത്സരത്തിനായി. എതിരാളികളിലും മത്സര ഫലത്തിലുമെല്ലാം ഈ രണ്ട് മത്സരങ്ങൾ തമ്മിൽ വ്യത്യാസങ്ങൾ ഒട്ടേറെയുണ്ടെങ്കിലും ചെന്നൈ സ്കോർ ബോർഡും ഈ രണ്ട് മത്സരങ്ങളും തമ്മിൽ കൗതുകകരമായ ചില സമാനതകളുണ്ട്. രണ്ട് മത്സരങ്ങളിലും ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ സ്കോർ 200 കടത്തി. രണ്ട് തവണയും സ്കോർ 100 കടന്നത് 11.3 ഓവറുകളിൽ നിന്ന്. ടീം ടോട്ടൽ 150ൽ എത്താൻ 2008ൽ 15.3 ഓവറുകൾ വേണ്ടിവന്നപ്പോൾ 2024ൽ കേവലം ഒരു പന്തിന്റെ വ്യത്യാസത്തിൽ 15.4 ഓവറിൽ 150 പൂർത്തിയായി.
രണ്ട് മത്സരങ്ങളിലും ടീം സ്കോർ 200 കടന്നത് അവസാന ഓവറിന്റെ ആദ്യ പന്തിലാണ് (19.1). എല്ലാറ്റിനും ഉപരിയായ സവിശേഷത എം.എസ്.ധോണിയുടെ സാന്നിധ്യമാണ്. 16 വർഷത്തെ ഇടവേളകൾക്കിടയിലുള്ള ഈ 2 മത്സരങ്ങളിലും ചെന്നൈ സൂപ്പർ കിങ്സ് ജഴ്സിയിൽ പൊതുവായി കളത്തിലുണ്ടായിരുന്ന ഒരേയൊരു താരം സാക്ഷാൽ എം.എസ്.ധോണിയാണ്. 2008ൽ എതിരാളികളായ മുംബൈ ഇന്ത്യൻസിനെ 6 റൺസിന് പരാജയപ്പെടുത്തിയെങ്കിൽ 2024ൽ എതിരാളികളായ ലക്നൗ സൂപ്പർ ജയന്റ്സ് വിജയിച്ചു,3 പന്തുകൾ ബാക്കി നിർത്തി 6 വിക്കറ്റിന്. 2008 മുതല്‍ ഇതുവരെ ചെപ്പോക്കിൽ ചെന്നൈ സൂപ്പർ കിങ്സ് എതിരാളികളെ നേരിട്ടുള്ളത് 68 മത്സരങ്ങളിലാണ്.
ഇതിൽ 48 മത്സരങ്ങളിൽ ചെന്നൈ വിജയിച്ചപ്പോൾ 19 മത്സരങ്ങളിൽ ചെന്നൈ പരാജിതരുടെ പക്ഷത്തായിരുന്നു. ഒരു മത്സരം സമനിലയിലും പിരിഞ്ഞു (2010ൽ പഞ്ചാബ് കിങ്സിന് എതിരെ).
ചെന്നൈ മുന്നോട്ടുവച്ച 211 റൺസിന്റെ വിജയ ലക്ഷ്യം 213 റൺസ് നേടി അവസാനിപ്പിച്ചപ്പോൾ ലക്നൗ സൂപ്പർ ജയന്റ്സ് മറ്റൊരു ചരിത്രംകൂടി തിരുത്തിയെഴുതി. ചെപ്പോക്ക് വേദിയായിട്ടുളള ഐപിഎൽ മത്സരങ്ങളിലെ ഏറ്റവും ഉയർന്ന വിജയകരമായ റൺ ചേസ്. 2023ൽ ചെന്നൈയ്‌ക്കെതിരെ പഞ്ചാബ് നേടിയ 201 റൺസ് ആയിരുന്നു ഇതുവരെയുള്ള ചെപ്പോക്കിലെ ഉയർന്ന വിജയകരമായ ഐപിഎൽ റൺ ചേസ്.
∙ റെക്കോർഡുകൾ കടപുഴക്കിയ സെഞ്ചറി
ഐപിഎൽ 17–ാം സീസണിൽ സെഞ്ചറി നേടുന്ന ആദ്യ നായകൻ, ചെന്നൈ സൂപ്പർ കിങ്സിനായി സെഞ്ചറി നേടുന്ന ആദ്യ നായകൻ, ഈ സീസണിൽ സെഞ്ചറി നേടുന്ന ആദ്യ ചെന്നൈ താരം... തുടങ്ങി ഒട്ടേറെ സവിശേഷതകളുള്ള ഒരു സെഞ്ചറിയാണ് ഋതുരാജ് ഗെയ്ക്‌വാദ് ചെപ്പോക്കിൽ സ്വന്തമാക്കിയത്. 60 പന്തുകളിൽ നിന്ന് 3 സിക്സറും 12 ഫോറുകളും ഉൾപ്പെടെയാണ് 108 റൺസ് തല്ലിക്കൂട്ടിയത്. ഐപിഎൽ കരിയറിലെ രണ്ടാം സെഞ്ചറി പൂർത്തിയാക്കിയ ഋതുരാജ് 17–ാം സീസണിലെ ഉയർന്ന റൺസ് നേട്ടക്കാരുടെ പട്ടികയിൽ രണ്ടാം സ്ഥാനത്തേക്കും ഉയർന്നു.
രചിൻ രവീന്ദ്രയുടെ അഭാവത്തിൽ ഋതുരാജിനൊപ്പം ഇന്നിങ്സ് ഓപ്പൺ ചെയ്ത അജിങ്ക്യ രഹാനെ (3 പന്തിൽ ഒന്ന്) തുടക്കത്തിൽ തന്നെ പുറത്തായതോടെ ഋതുരാജ് – ഡി.ജെ. മിച്ചൽ സഖ്യം (10 പന്തിൽ 11) ഒത്തുചേർന്നു. രണ്ടാം വിക്കറ്റ് കൂട്ടുകെട്ടിൽ 26 പന്തിൽ 45 റൺസ് നേടിയ ശേഷമാണ് ഇവർ പിരിഞ്ഞത്. മൂന്നാം വിക്കറ്റിൽ രവീന്ദ്ര ജഡേജയുമായി (19 പന്തിൽ 16) ചേർന്ന് 39 പന്തിൽ 52 റൺസും ശിവം ദുബെയുമായി ചേർന്ന് നാലാം വിക്കറ്റിൽ 46 പന്തിൽ നിന്ന് 104 റൺസും ഏറ്റവും ഒടുവിൽ എം.എസ്. ധോണിയുമായി ചേർന്ന് അഞ്ചാം വിക്കറ്റിൽ 2 പന്തിൽ 5 റൺസും നേടിയാണ് ടീം ടോട്ടലും വ്യക്തിഗത സ്കോറും നായകൻ മുന്നോട്ടു നയിച്ചത്.
∙ ഒപ്പം നിന്നു, കൂടുതൽ വേഗത്തിൽ പാഞ്ഞ് ദുബെ
ശിവം ദുബെയുടെ ഇടംകയ്യൻ ബാറ്റിങ്ങിന്റെ പ്രഹരം ലക്നൗ ബോളർമാർ ശരിക്കും അറിഞ്ഞു. നായകൻ ഋതുരാജിനൊപ്പം നിന്ന് അവസാന ഓവറുകളിൽ ടോപ് ഗിയറിൽ സ്കോർ ബോർഡ് ചലിപ്പിച്ച ദുബെ 27 പന്തുകളിൽ നിന്ന് 244.44 സ്ട്രൈക് റേറ്റിൽ തല്ലിക്കൂട്ടിയത് 66 റൺസാണ്. 7 സിക്സറുകളും 3 ഫോറുകളും ഉൾപ്പെട്ട ഇന്നിങ്സ് ശരിക്കും ഒരു എന്റർടെയ്നർ ആയിരുന്നു.
മിന്നൽ വേഗത്തിലുള്ള ഈ ഇന്നിങ്സിലൂടെ സീസണിലെ റൺവേട്ടക്കാരുടെ പട്ടികയിൽ 311 റൺസുമായി ആറാം സ്ഥാനത്തും ഇടംപിടിച്ചു. കഴിഞ്ഞ 8 മത്സരങ്ങളിൽ നിന്നായി 22 സിക്സറുകളും 23 ഫോറുകളുമാണ് ദുബെയുടെ ബാറ്റിൽ നിന്ന് പിറന്നത്.
∙ മിന്നിത്തിളങ്ങി ധോണി ഇഫക്ട്
ചെന്നൈ ഇന്നിങ്സ് അവസാന പന്തുകളിലേക്ക് എത്തിയപ്പോൾ ആരാധകരുടെ പ്രാർഥനയുടെ ഫലം എന്നപോലയാണ് ശിവം ദുബെ റൺ ഔട്ട് ആകുന്നത്. ഒരു പന്തെങ്കിൽ ഒരു പന്ത് ധോണി ബാറ്റ് ചെയ്യുന്നത് കാണാനായി എം.എ.ചിദംബരം സ്റ്റേഡിയം ഇളകിമറിയുകയായിരുന്നു. ഒടുവിൽ 19.5–ാം ഓവറിൽ ധോണി ഗ്രൗണ്ടിലിറങ്ങി, ഗാലറിയിലെങ്ങും ആരാധകർ തെളിച്ച മൊബൈൽ ടോർച്ചിന്റെ മിന്നിത്തെളിയുന്ന പ്രകാശത്തിനിടയിലൂടെ. എത്തിയത് നോൺ സ്ട്രൈക്കേഴ്സ് എൻഡിലേക്കാണെങ്കിലും നായകൻ ഋതുരാജ് ഒരു റൺ ഓടിയെടുത്ത് സ്ട്രൈക് ധോണിക്ക് കൈമാറി.
ഇരുപതാം ഓവറിന്റെ അവസാന പന്ത് നേരിടാൻ ധോണി ക്രീസിൽ. മാർകസ് സ്റ്റോയ്നിസ് എറിഞ്ഞ പന്ത് ബൗണ്ടറി ലൈൻ കടത്തി ധോണി കരുത്തുകാട്ടിയപ്പോൾ ഗാലറി ഇളകിമറിഞ്ഞു. ഒരു പന്തിൽ 400 സ്ട്രൈക് റേറ്റിൽ 4 റൺസ്! സീസണിൽ ഇതുവരെ കുറഞ്ഞത് 30 പന്തുകൾ എങ്കിലും നേരിട്ട ബാറ്റർമാരിൽ ഏറ്റവും ഉയർന്ന ബാറ്റിങ് സ്ട്രൈക് റേറ്റ് ഉള്ള താരം സാക്ഷാൽ തല എം.എസ്. ധോണി തന്നെയാണ്. ഇതുവരെയുള്ള 8 മത്സരങ്ങളിൽ നിന്ന് 35 പന്തുകൾ നേരിട്ട ധോണി സ്വന്തമാക്കിയിട്ടുള്ളത് 91 റൺസാണ്. സ്ട്രൈക് റേറ്റ് 260.00! സീസണിൽ ആകെ 8 വീതം സിക്സറുകളും ഫോറുകളും സ്വന്തമാക്കിയിട്ടുള്ള ധോണിയുടെ ഉയർന്ന സ്കോർ ഡൽഹി ക്യാപിറ്റൽസിന് എതിരെ 16 പന്തുകളിൽ നിന്ന് പുറത്താകാതെ നേടിയ 37 റൺസ് ആണ്.
∙ ഒറ്റയാനായി മാർകസ് സ്റ്റോയ്നിസ്
ദിവസങ്ങൾക്കു മുൻപ് സീസണിൽ ആദ്യമായി ലക്നൗവിൽ നേർക്കുനേർ കൊമ്പുകോർത്തപ്പോൾ വിജയം അന്നത്തെ ആതിഥേയരായിരുന്ന ലക്നൗവിന് ഒപ്പം ആയിരുന്നു. എന്നാൽ, അതിന് ചെന്നൈയിൽ സ്വന്തം ആരാധകർക്ക് മുന്നിൽ കണക്കുചോദിക്കാൻ കാത്തിരുന്ന ചെന്നൈയ്ക്ക് ചെറുതായി ഒന്നു പിഴച്ചു. മാർകസ് സ്റ്റോയ്നിസ് എന്ന ബാറ്ററെ കൈകാര്യം ചെയ്യുന്നതിൽ മാത്രമാണ് അവർക്ക് പിഴച്ചത്. എന്നാൽ മാർകസ് സ്റ്റോയ്നിസ് എന്ന ബോളറെ നന്നായി കൈകാര്യം ചെയ്യാൻ അവർ ഒട്ടും മറന്നുമില്ല. 4 ഓവറിൽ നിന്ന് 49 റൺസാണ് ചെന്നൈ ബാറ്റർമാർ അടിച്ചെടുത്തത്.
വലിയ ലക്ഷ്യത്തിന് മുന്നിലേക്ക് ബാറ്റുമായി എത്തിയ ക്വിന്റൻ ഡിക്കോക് ആദ്യ ഓവറിലെ മൂന്നാം പന്തിൽ തന്നെ പുറത്തായി. തുടർന്ന് പകരക്കാരനായി ആണ് മാർകസ് സ്റ്റോയ്നിസ് ക്രീസിലെത്തിയത്. ഐപിഎലിലെ തന്റെ ആദ്യ സെഞ്ചറി പൂർത്തിയാക്കിയ മാർകസ് സ്റ്റോയ്നിസ് (63 പന്തിൽ 124* റൺസ്) നെഞ്ചുറപ്പോടെ മുന്നേറിയതിന്റെ ഫലമായി മാത്രമാണ് വിജയക്കാറ്റ് ലക്നൗവിനായി വീശിയത്. ഐപിഎൽ റൺചേസിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ നേടിയാണ് സ്റ്റോയ്നിസ് ടീമിനെ വിജയത്തിലെത്തിച്ചത്. പോൾ വാൽതാട്ടിയുടെ 120* റൺസിന്റെ റെക്കോർഡാണ് സ്റ്റോയ്നിസ് മറികടന്നത്.
നായകൻ കെ.എൽ. രാഹുലിനൊപ്പം രണ്ടാം വിക്കറ്റിൽ 25 പന്തിൽ 33 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കിയ മാർകസ് സ്റ്റോയ്നിസ് തുടർന്ന് വന്ന 3 ബാറ്റർമാർക്കൊപ്പവും 50ൽ ഏറെ റൺസിന്റെ കൂട്ടുകെട്ടുകൾ ഉണ്ടാക്കി. ദേവദത്ത് പടിക്കലിനൊപ്പം 39 പന്തിൽ 55, നിക്കോളാസ് പുരനൊപ്പം 34 പന്തിൽ 70, ഒടുവിലായി ദീപക് ഹൂഡയ്ക്കൊപ്പം വെറും 19 പന്തിൽ അടിച്ചെടുത്തത് അപരാജിത 55 റൺസിന്റെ കൂട്ടുകെട്ടാണ്. ഈ കുട്ടുകെട്ടാണ് ടീമിനെ വിജയത്തിലേക്ക് നയിച്ചതും.
∙ അവസാന ഓവർ ത്രില്ലർ
അവസാന ഓവറിൽ (6 പന്തിൽ) ലക്നൗവിന് വിജയിക്കാൻ വേണ്ടത് 17 റൺസ്. പന്തുമായി എത്തിയത് മുസ്തഫിസുർ. ആദ്യ പന്ത് തന്നെ സ്റ്റോയ്നിസ് ഗാലറിയിലേക്ക് പറത്തിവിട്ടു, സിക്സർ. രണ്ടാം പന്തിൽ ഒരു ഫോർ റൺസ് കൂടി. അടുത്ത പന്തും ബൗണ്ടറി ലൈൻ കടന്നതിന് പിന്നാലെ അംപയറുടെ നോബോൾ അലർട്ടും എത്തി. ചുരുക്കത്തിൽ ആദ്യ 2 പന്തുകളിൽ നിന്നുതന്നെ 15 റൺസ് ലക്നൗ അക്കൗണ്ടിൽ. അവിടെ നിന്ന് ലക്നൗവിന്റെ വിജയത്തിലേക്കുള്ള ദുരം 4 പന്തുകളിൽ 2 റൺസ്. മൂന്നാം പന്തും ബൗണ്ടറികടത്തി സ്റ്റോയ്നിസ് വിജയം ഊട്ടിയുറപ്പിച്ചു.