സൺറൈസേഴ്സ് ഹൈദരാബാദിന്റെ ഇത്തവണത്തെ ബാറ്റിങ് ആരും അസൂയയോടെ നോക്കിപ്പോകും. ബോളർമാരെ ഒട്ടും ബഹുമാനിക്കാതെ, തലങ്ങും വിലങ്ങും അടിയോടടി. ടീമിനായി ഓസ്ട്രേലിയയുടെ ലോകകപ്പ് ജേതാവ് ട്രാവിസ് ഹെഡ് ഒരറ്റത്ത് സംഹാര താണ്ഡവമാടുമ്പോൾ എതിർവശത്ത് അതിമനോഹരമായി സിക്സറുകൾ പറത്തുന്നത് ഒരു അൺക്യാപ്‌ഡ് ഇന്ത്യൻ താരമാണ്... അഭിഷേക് ശർമ. യുവ്‌രാജ് സിങ്ങിന്റെ ശിഷ്യനായ ഈ പഞ്ചാബി താരം, യുവിയെ അനുസ്മരിപ്പിക്കുന്ന പ്രകടനമാണ് പുറത്തെടുക്കുന്നത്. ബാറ്റിങ് പറുദീസയായ ഫ്ലാറ്റ് പിച്ചുകൾ എന്ന കുറ്റം പറയാമെങ്കിലും ഭയമില്ലാതെ അത്രയേറെ അനായാസമായാണ് അഭിഷേകിന്റെ ബാറ്റ് ചലിക്കുന്നത്. അഭി ക്രീസിലുള്ള മിക്ക കളികളിലും സ്ട്രൈക് റേറ്റ് ഹെഡിനും മുകളിലായിരുന്നു. ഏതു ടീമും കൊതിക്കുന്ന ഈ ഓപ്പണർ, ട്വന്റി 20 ലോകകപ്പ് നടക്കുന്ന വർഷം ഇന്ത്യൻ ടീമിലേക്കുള്ള ചർച്ചയിൽപോലും വരുന്നില്ല എന്നതാണ് കഷ്ടം. വെറുമൊരു സീസണിലെ സ്പാർക് കണ്ട് ടീമിലെടുക്കണമെന്ന് പറയുകയാണോ. സംശയം തോന്നാം? എന്നാൽ അഭിഷേകിന്റെ കാര്യത്തിൽ അങ്ങനെയൊരു ശങ്ക വേണ്ട. ആഭ്യന്തര മത്സരങ്ങളിലെ ‘കില്ലാടി’യാണ് താരം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സൺറൈസേഴ്സ് ഹൈദരാബാദിന്റെ ഇത്തവണത്തെ ബാറ്റിങ് ആരും അസൂയയോടെ നോക്കിപ്പോകും. ബോളർമാരെ ഒട്ടും ബഹുമാനിക്കാതെ, തലങ്ങും വിലങ്ങും അടിയോടടി. ടീമിനായി ഓസ്ട്രേലിയയുടെ ലോകകപ്പ് ജേതാവ് ട്രാവിസ് ഹെഡ് ഒരറ്റത്ത് സംഹാര താണ്ഡവമാടുമ്പോൾ എതിർവശത്ത് അതിമനോഹരമായി സിക്സറുകൾ പറത്തുന്നത് ഒരു അൺക്യാപ്‌ഡ് ഇന്ത്യൻ താരമാണ്... അഭിഷേക് ശർമ. യുവ്‌രാജ് സിങ്ങിന്റെ ശിഷ്യനായ ഈ പഞ്ചാബി താരം, യുവിയെ അനുസ്മരിപ്പിക്കുന്ന പ്രകടനമാണ് പുറത്തെടുക്കുന്നത്. 

ബാറ്റിങ് പറുദീസയായ ഫ്ലാറ്റ് പിച്ചുകൾ എന്ന കുറ്റം പറയാമെങ്കിലും ഭയമില്ലാതെ അത്രയേറെ അനായാസമായാണ് അഭിഷേകിന്റെ ബാറ്റ് ചലിക്കുന്നത്. അഭി ക്രീസിലുള്ള മിക്ക കളികളിലും സ്ട്രൈക് റേറ്റ് ഹെഡിനും മുകളിലായിരുന്നു. ഏതു ടീമും കൊതിക്കുന്ന ഈ ഓപ്പണർ, ട്വന്റി20 ലോകകപ്പ് നടക്കുന്ന വർഷം ഇന്ത്യൻ ടീമിലേക്കുള്ള ചർച്ചയിൽപോലും വരുന്നില്ല എന്നതാണ് കഷ്ടം. വെറുമൊരു സീസണിലെ സ്പാർക് കണ്ട് ടീമിലെടുക്കണമെന്ന് പറയുകയാണോ. സംശയം തോന്നാം? എന്നാൽ അഭിഷേകിന്റെ കാര്യത്തിൽ അങ്ങനെയൊരു ശങ്ക വേണ്ട. ആഭ്യന്തര മത്സരങ്ങളിലെ ‘കില്ലാടി’യാണ് താരം.

യുവ്‌രാജ് സിങ്ങിനൊപ്പം അഭിഷേക് ശർമ. 2018ലെ ചിത്രം (Photo Arranged)
ADVERTISEMENT

ഇക്കഴിഞ്ഞ സയ്യിദ് മുഷ്താഖ് അലി ട്രോഫി ട്വന്റി20 ടൂർണമെന്റിൽ 485 റൺസാണ് ടൂർണമെന്റിലെ താരമായി തിരഞ്ഞെടുക്കപ്പെട്ട അഭിഷേക് നേടിയത്. സ്ട്രൈക് റേറ്റ് 192.46. ആരാധകരെ ത്രസിപ്പിക്കുന്ന ഇടങ്കയ്യൻ താരത്തിന് കളി മാറ്റിമറിക്കാൻ പവർ പ്ലേ പോലും മുഴുവൻ വേണ്ട. സ്ട്രൈക് കിട്ടിയാൽ 3 ഓവറിൽ തന്നെ കളി സ്വന്തം ടീമിന് അനുകൂലമാക്കും. യുവിയെപ്പോലെ ഇടങ്കയ്യൻ സ്പിന്നർകൂടിയാണ് അഭിഷേക്. താരത്തെ ഫോമിന്റെ ഉന്നതിയിൽ നിൽക്കുമ്പോൾ ടീമിലെടുത്തില്ലെങ്കിൽ പിന്നെ എന്നാണ്? 

രോഹിത് ശർമയും വിരാട് കോലിയുമാണ് ഇന്ത്യയ്ക്കായി ഓപ്പൺ ചെയ്യാൻ പോകുന്നതെന്ന് കേൾക്കുന്നു. അങ്ങനെയെങ്കിൽ ശുഭ്മാൻ ഗില്ലിനോ യശസ്വി ജയ്‌സ്വാളിനു പോലുമോ ഇലവനിൽ സ്ഥാനമുണ്ടാകില്ല. പിന്നെയെങ്ങനെ അഭിഷേക് ചർച്ചയിൽപോലും ഇടം പിടിക്കും അല്ലേ..? 2011ന് ശേഷം ഒരു ലോകകിരീടം പോലും ഷെൽഫിൽ വയ്ക്കാനില്ലാത്ത ടീമാണ് ഇന്ത്യ. എല്ലാ ടൂർണമെന്റിലും അവസാനം വരെയെത്തി കാലിടറി വീഴും.

രോഹിത് ശർമയും വിരാട് കോലിയും (Photo by Punit PARANJPE / AFP)

മത്സര സമ്മർദം പ്രധാന കളികളിൽ ഇന്ത്യയെ ‘ചോക്കേഴ്സ്’ ആക്കി മാറ്റുന്നു. ഒന്നും നഷ്ടപ്പെടാനില്ലാത്തവരെപ്പോലെ കളിക്കുകയാണ് അതിനു പ്രതിവിധി. 2007ലെ ധോണിയുടെ ടീമിനെപ്പോലെ. യുവാക്കളുടെ പുതുനിരയെ അയയ്ക്കുന്നതിനു പകരം യാഥാസ്ഥിതിക രീതി പിന്തുടർന്ന് വീണ്ടും ‘സീനിയർ’മാരെത്തന്നെ ആശ്രയിക്കാനാണ് പക്ഷേ ടീം മാനേജ്മെന്റിന് താൽപര്യം. 

2007ലെ ട്വന്റി20 ലോകകപ്പ് കിരീടവുമായി എം.എസ്.ധോണി (Photo by SAJJAD HUSSAIN / AFP)

∙ സച്ചിൻ വഴികാട്ടി

ADVERTISEMENT

2007 സെപ്റ്റംബറിൽ പ്രഥമ ട്വന്റി20 ലോകകപ്പിന് ദക്ഷിണാഫ്രിക്ക ആതിഥ്യമരുളുമ്പോൾ സച്ചിൻ തെൻഡുൽക്കറിനു പ്രായം 34. ആ വർഷം മാർച്ചിൽ നടന്ന ഏകദിന ലോകകപ്പിലെ ഇന്ത്യയുടെ ദയനീയ പ്രകടനവും ക്ഷീണവുമെല്ലാം കാരണം സച്ചിൻ ട്വന്റി20 ലോകകപ്പിൽനിന്നു വിട്ടു നിൽക്കാൻ തീരുമാനിച്ചു. യുവനിരയെ അയയ്ക്കണമെന്നും എം.എസ്.ധോണിയെ നായകനാക്കണമെന്നും നിർദേശിച്ചതും സച്ചിനാണ്. സച്ചിൻ കാണിച്ച വഴിയിൽ രാഹുൽ ദ്രാവിഡും സൗരവ് ഗാംഗുലിയും നീങ്ങിയതോടെ ഇന്ത്യൻ ട്വന്റി20 ടീമിൽ യുവരക്തം നിറഞ്ഞു. അവരുടെ പോരാട്ട വീര്യം കിരീട നേട്ടത്തിൽവരെയെത്തിയത് നാം കണ്ടതാണ്. 2007ൽ സച്ചിന് ഒരു ലോകകപ്പ് പോലുമുണ്ടായിരുന്നില്ല, എന്നിട്ടും അദ്ദേഹം പുതിയ ടീമിനായി വിട്ടുനിന്നു.

നിലവിലെ ഇന്ത്യൻ നായകൻ രോഹിത് ശർമയ്ക്ക് ഏപ്രിൽ 30ന് പ്രായം 37 തികയും. 2007ലെ ആദ്യ ട്വന്റി20 ലോകകപ്പ് നേടിയ താരമാണ്. 2011ലെ ഏകദിന ലോകകപ്പ് ടീമിൽ രോഹിത് ഉണ്ടായിരുന്നില്ല. പിന്നീട് പല ലോകകപ്പുകൾ കളിച്ചെങ്കിലും അദ്ദേഹത്തിനു കപ്പെടുക്കാൻ യോഗമുണ്ടായില്ല. ഇക്കഴിഞ്ഞ ഏകദിന ലോകകപ്പിലും ഫൈനലിൽ വീണു. തനിക്ക് ലോകകപ്പ് നേടണമെന്ന വാശിയിൽ അദ്ദേഹം വീണ്ടും ഇറങ്ങാനൊരുങ്ങുകയാണ്. രോഹിത് മോശം കളിക്കാരനോ മോശം ക്യാപ്റ്റനോ അല്ല. എന്നാൽ അദ്ദേഹത്തേക്കാൾ നന്നായി കളിക്കുന്ന നാലോ അഞ്ചോ ഓപ്പണർമാരെങ്കിലും യുവതാരങ്ങളിൽ ഇല്ലേ. സീനിയർ താരങ്ങളിൽ ഒരിക്കലും ഒഴിച്ചുകൂടാനാകാത്തയാൾ ഉണ്ടെങ്കിൽ അത് വിരാട് കോലിയാണ്.

രോഹിത് ശർമയും വിരാട് കോലിയും (Photo by Punit PARANJPE / AFP)

കഴിഞ്ഞ ട്വന്റി20 ലോകകപ്പിൽ പാക്കിസ്ഥാനെതിരെ കോലി ഒറ്റയ്ക്കു നിന്ന് ജയിപ്പിച്ച പോരാട്ട വീര്യം, അത് മറ്റാർക്കും  സാധ്യമെന്ന് തോന്നുന്നില്ല. ഒരറ്റത്ത് വിക്കറ്റ് വീണാലും മറുവശത്ത് കോലിയുണ്ടെങ്കിൽ ടീമിനു ലഭിക്കുന്ന ധൈര്യവും വേറെത്തന്നെ. 

∙ എല്ലാം നേരത്തേ തീരുമാനിച്ചോ?

ADVERTISEMENT

ഓൾറൗണ്ടർമാരായി ഹാർദിക് പാണ്ഡ്യയും രവീന്ദ്ര ജഡേജയും വിക്കറ്റ് കീപ്പറായി ഋഷഭ് പന്ത്. ഇവരൊക്കെ തീരുമാനമായതു പോലെയാണ് കാര്യങ്ങൾ. ഇങ്ങനെ വന്നാൽ പിന്നെങ്ങനെ ടീം കപ്പടിക്കും. ഹാർദിക് ഏകദിന ലോകകപ്പിൽ പരുക്കേറ്റ് പുറത്തുപോയതിനു ശേഷം പിന്നെ കളിക്കുന്നത് ഐപിഎലിലാണ്. അവിടെയാണെങ്കിൽ ബാറ്റിങ്ങുമില്ല, ബോളിങ്ങുമില്ല എന്ന അവസ്ഥ. എന്നാൽ ശിവം ദുബെയുടെ കാര്യം അങ്ങനെയല്ല. ചെന്നൈ സൂപ്പർ കിങ്സിൽ എത്തിയതിൽ പിന്നെ ദുബെ 2.0 ആണ്. ഐപിഎലിലെ ഒരു ക്യാപ്റ്റനും ദുബെ ക്രീസിലുള്ളപ്പോൾ സ്പിന്നർക്ക് ബോൾ കൊടുക്കാൻ ധൈര്യപ്പെടുന്നില്ല. മധ്യനിരയിലിറങ്ങി സ്പിന്നർമാരുടെ ‘കൊലപാതകം’ തന്നെ നടത്തുന്ന ദുബെക്ക് സിക്സറടിക്കാൻ സ്റ്റേഡിയം തികയാതെ വരും. അത്യാവശ്യത്തിന് ഉപയോഗിക്കാവുന്ന മീഡിയം പേസും വശമുണ്ട്. ഹാർദിക് വന്നാൽ ദുബെ പുറത്തിരിക്കേണ്ടി വരും. 

ശിവം ദുബെ (Photo by R. Satish BABU / AFP)

ഫിനിഷിങ് റോളിൽ ഹാർദിക് പാണ്ഡ്യയും രവീന്ദ്ര ജഡേജയും ഒരു പോലെ പരാജയപ്പെടുന്നതാണ് ഐപിഎലിൽ കാണുന്നത്. ഇവരെയാണ് ടീം മാനേജ്മെന്റ് താൽപര്യപ്പെടുന്നതെങ്കിൽ കുറഞ്ഞകാലം കൊണ്ടുതന്നെ ഫിനിഷിങ് മികവ് കാണിച്ചു തന്ന റിങ്കു സിങ്ങിന് ഇലവനിൽ ഇടംപിടിക്കുക പ്രയാസമാകും. നിർഭയരായ റിങ്കുവിനെയും യശസ്വിയെയുമെല്ലാം പുറത്തിരുത്തി ഇന്ത്യ ലോകകപ്പിനിറങ്ങുമോ? 

∙ കീപ്പർ ആര്?

ഋഷഭ് പന്ത് ഇന്ത്യൻ ക്രിക്കറ്റിന് നൽകിയ സംഭാവനകളൊക്കെ എല്ലാവർക്കുമറിയാം. ഐപിഎലിൽ തരക്കേടില്ലാതെ കളിക്കുന്നുമുണ്ട്. ഗുജറാത്ത് ടൈറ്റൻസിനെതിരെ 43 പന്തിൽ 88 റൺസ് നേടിയിരുന്നു.  എന്നാൽ പന്തിനേക്കാൾ മികച്ച വിക്കറ്റ് കീപ്പർമാർ വേറെയില്ലേ. സ്ഥിരതയില്ലായ്മയ്ക്ക് പഴികേട്ടിരുന്ന മലയാളി താരം സഞ്ജു സാംസണാണ് അക്കൂട്ടത്തിൽ ഒന്നാമൻ. രാജസ്ഥാൻ റോയൽസിനെ മികച്ച രീതിയിൽ നയിക്കുന്നതിനു പുറമേ വിക്കറ്റിനു പിന്നിലും മുന്നിലും സഞ്ജു ഫോമിലാണ്. നിന്നുകളിക്കാനും ആക്രമിക്കാനുമെല്ലാം വ്യത്യസ്ത ഗീയറുള്ള പുതിയ സഞ്ജുവാണ് ഇത്തവണത്തെ ഐപിഎലിൽ കാണുന്നത്. റൺ വേട്ടക്കാരിലും മുൻപിലുണ്ട്.

സഞ്ജു സാംസൺ (Photo by Biju BORO / AFP)

ഇവർക്കു പകരം മെല്ലെ കളിക്കുന്ന കെ.എൽ.രാഹുലിനെയാണ് മറ്റൊരു കീപ്പറായി പരിഗണിക്കുന്നതെങ്കിൽ ഇന്ത്യൻ ആരാധകർതന്നെ എതിരാകും. പേസ് ബോളിങ്ങിൽ ബുമ്രയെക്കഴിഞ്ഞാൽ ചൂണ്ടിക്കാണിക്കാൻ ഒരു പേരില്ലെന്നതൊഴിച്ചാൽ ബാക്കിയെല്ലാറ്റിനും ഇന്ത്യയ്ക്ക് പല ഓപ്ഷൻ ഉണ്ട്. ശരിയായ കോമ്പിനേഷൻ കണ്ടെത്തി, നിർഭയമായി കളിച്ചാൽ കപ്പടിക്കാവുന്നതേയുള്ളൂ. എത്ര സീനിയേഴ്സ് അകത്ത്, എത്ര പേർ പുറത്ത് എന്ന് വൈകാതെയറിയാം. ജൂൺ 1 മുതൽ 29 വരെയാണ് ഇത്തവണ ട്വന്റി20 ലോകകപ്പ് മത്സരങ്ങൾ.

English Summary:

Indian T20 Team Dilemma: Veteran Presence vs Emerging Youth Stars