വീട്ടിൽ കയറി അടിച്ച ഹൈദരാബാദിനെ അതേ നാണയത്തിൽ തിരിച്ചടിച്ച് ബെംഗളൂരു. സീസണിൽ മുഖാമുഖം വന്ന ആദ്യ മത്സരത്തിൽ ബെംഗളൂരുവിൽ സൺറൈസേഴ്സ് സ്വന്തമാക്കിയതിലും വലിയ വിജയവുമായി ഹൈദരാബാദിൽ റോയൽ ചാലഞ്ചേഴ്സ് പകരം വീട്ടി. ആദ്യ മത്സരത്തില്‍ എസ്ആർഎച് മുന്നോട്ടുവച്ച 288 റൺസിന്റെ പടുകൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ബെംഗവൂരു ബാറ്റർമാർക്ക് കാലിടറിയത് വിജയത്തിന് 26 റൺസ് അകലെയാണ്. എന്നാൽ, രണ്ടാം മത്സരത്തിൽ ആർസിബി ബോളർമാർ ഹൈദരാബാദിനെ എറിഞ്ഞിട്ടത് വിജയത്തിന് 36 റൺസ് അകലെ. സ്കോർ: ബെംഗളൂരു– 20 ഓവറിൽ 7ന് 206. ഹൈദരാബാദ്– 20 ഓവറിൽ 8ന് 171. സീസണില്‍ മുൻപ് കളത്തിലിറങ്ങിയ 7ൽ 4 മത്സരങ്ങളിലും സ്കോർ 200 കടത്തിയ, അതില്‍ തന്നെ 3 തവണ ഐപിഎൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന സ്കോറുകളുടെ പട്ടികയിലെ ആദ്യ നാലിൽ ഇടംപിടിച്ചുകൊണ്ട് 250ന് മുകളിൽ സ്കോർ കണ്ടെത്തിയ സൺറൈസേഴ്സിനെയാണ് അവരുടെ തട്ടകത്തിൽ ബെംഗളൂരു അടിച്ചിട്ടതെന്നത് ആർസിബി ആരാധകർക്ക് ഇരട്ടി സന്തോഷം നൽകുന്നു. 207 റൺസ് വിജയലക്ഷ്യം ഹൈദരാബാദിന്റെ തീപ്പൊരി ബാറ്റിങ് ലൈനപ്പിന് അനായാസം കീഴട‌ക്കാമെന്ന പ്രതീക്ഷയിലാണ് അവർ മറുപടി ബാറ്റിങ്ങിനിറങ്ങിയത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വീട്ടിൽ കയറി അടിച്ച ഹൈദരാബാദിനെ അതേ നാണയത്തിൽ തിരിച്ചടിച്ച് ബെംഗളൂരു. സീസണിൽ മുഖാമുഖം വന്ന ആദ്യ മത്സരത്തിൽ ബെംഗളൂരുവിൽ സൺറൈസേഴ്സ് സ്വന്തമാക്കിയതിലും വലിയ വിജയവുമായി ഹൈദരാബാദിൽ റോയൽ ചാലഞ്ചേഴ്സ് പകരം വീട്ടി. ആദ്യ മത്സരത്തിൽ എസ്ആർഎച്ച് മുന്നോട്ടുവച്ച 288 റൺസിന്റെ പടുകൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ബെംഗളൂരു ബാറ്റർമാർക്ക് കാലിടറിയത് വിജയത്തിന് 26 റൺസ് അകലെയാണ്. എന്നാൽ, രണ്ടാം മത്സരത്തിൽ ആർസിബി ബോളർമാർ ഹൈദരാബാദിനെ എറിഞ്ഞു നിർത്തിയത് വിജയത്തിന് 36 റൺസ് അകലെ. സ്കോർ: ബെംഗളൂരു– 20 ഓവറിൽ 7ന് 206. ഹൈദരാബാദ്– 20 ഓവറിൽ 8ന് 171.

സീസണിൽ മുൻപ് കളത്തിലിറങ്ങിയ 7ൽ 4 മത്സരങ്ങളിലും സ്കോർ 200 കടത്തിയ, അതിൽ തന്നെ 3 തവണ ഐപിഎൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന സ്കോറുകളുടെ പട്ടികയിലെ ആദ്യ നാലിൽ ഇടംപിടിച്ചുകൊണ്ട് 250ന് മുകളിൽ സ്കോർ കണ്ടെത്തിയ സൺറൈസേഴ്സിനെയാണ് അവരുടെ തട്ടകത്തിൽ ബെംഗളൂരു എറിഞ്ഞൊതുക്കിയതെന്നത് ആർസിബി ആരാധകർക്ക് ഇരട്ടി സന്തോഷം നൽകുന്നു. 207 റൺസ് വിജയലക്ഷ്യം അനായാസം മറികടക്കാമെന്ന പ്രതീക്ഷയിലാണ് ഹൈദരാബാദിന്റെ തീപ്പൊരി ബാറ്റർമാർ മറുപടി ബാറ്റിങ്ങിനിറങ്ങിയത്.

സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരം വിജയിച്ചതിനു ശേഷം റോയൽ ചാലഞ്ചേഴ്‌സ് ബെംഗളൂരു നായകൻ ഫാഫ് ഡുപ്ലെസിസും സഹതാരം വിരാട് കോലിയും. (Photo by Noah SEELAM / AFP)
ADVERTISEMENT

എന്നാൽ, സീസണിൽ ഇതുവരെ കാണാത്ത ആവേശത്തിൽ പന്തെറിഞ്ഞ ആർസിബി ബോളർമാർക്ക് മുന്നിൽ ആ ചിന്തകളെല്ലാം അസ്ഥാനത്തായി. ഈ സീസണിൽ റോയൽ ചാലഞ്ചേഴ്സിന് എതിരായ 2 മത്സരങ്ങളിൽ നിന്ന് ഹൈദരാബാദ് സ്വന്തമാക്കിയ ടോട്ടൽ സ്കോറുകൾ തമ്മിലുള്ള വ്യത്യാസം 116 റൺസിന്റേതാണ്. ആദ്യ മത്സരത്തിൽ തങ്ങളെ ‘പഞ്ഞിക്കിട്ട’ ഹൈദരാബാദ് ബാറ്റർമാരോട് ആർസിബി ബോളർമാർക്ക് ഉണ്ടായിരുന്ന പകയുടെ കനൽ എത്രത്തോളം ശക്തമായിരുന്നെന്ന് ഈ കണക്കിൽ നിന്നുതന്നെ വ്യക്തമാകും.

∙ ഉണർന്ന് കളിച്ച് ബെംഗളൂരു ബാറ്റർമാർ

തുടർന്നുള്ള മത്സരങ്ങൾ ചടങ്ങിന് വേണ്ടി കളിക്കണോ അതോ പ്രതീക്ഷയോടെ കളിക്കണോ എന്ന നിർണായക ചോദ്യത്തിന് ഉത്തരംതേടി കളത്തിലിറങ്ങിയ മത്സരത്തിൽ ബെംഗളൂരു ബാറ്റർമാർ ഉണർന്നു കളിച്ചു. മധ്യ ഓവറുകളിൽ സ്കോറിങ് നിരക്ക് കുത്തനെ കുറഞ്ഞെങ്കിലും ആദ്യ ഓവറുകളുടെയും അവസാന ഓവറുകളുടെയും മികവിൽ ബെംഗളൂരു 20 ഓവറിൽ തല്ലിക്കൂട്ടിയത് 7 വിക്കറ്റ് നഷ്ടത്തിൽ 206 റൺസ്. അർധ സെഞ്ചറികൾ നേടിയ വിരാട് കോലിയും (43 പന്തിൽ 51) രജത് പാട്ടിദാറുമാണ് (20 പന്തിൽ 50) ബെംഗളൂരുവിന്റെ ടോപ് സ്കോറർമാർ.

റോയൽ ചാലഞ്ചേഴ്‌സ് ബെംഗളൂരു ബാറ്റർ രജത് പാട്ടിദാർ അർധ സെഞ്ചറി നേടിയ ശേഷം ആഘോഷിക്കുന്നു. (Photo by Noah SEELAM / AFP)

സീസണിൽ രണ്ടാമത്തെ വിജയം മാത്രമാണ് ആർസിബി സ്വന്തമാക്കിയതെങ്കിലും ടീം ടോട്ടൽ 200 കടന്നത് മൂന്നാം തവണയാണ്. പരാജയപ്പെട്ടാൽ പ്ലേ ഓഫ് സാധ്യതകൾ പൂർണമായും അണയും എന്നുറപ്പുവന്ന മത്സരത്തിൽ തകർത്തടിച്ച ക്യാപ്റ്റൻ ഫാഫ് ഡുപ്ലെസിയും (12 പന്തിൽ 25) വിരാട് കോലിയും ചേർന്ന് മികച്ച തുടക്കമാണ് നൽകിയത്. ആദ്യ ഓവറിൽ അഭിഷേക് ശർമയ്ക്കെതിരെ 10 റൺസ്, രണ്ടാം ഓവറിൽ ഭുവനേശ്വർ കുമാറിനെതിരെ 14 റൺസ്, മൂന്നാം ഓവറിൽ സൺറൈസേഴ്സ് നായകൻ പാറ്റ് കമിൻസിനെതിരെ 19 റൺസ്. മൂന്ന് ഓവർ പിന്നിട്ടപ്പോഴേക്കും ടീം ടോട്ടൽ വിക്കറ്റ് നഷ്ടമില്ലാതെ 43 റൺസ്.

ADVERTISEMENT

എന്നാൽ, നാലാം ഓവറിൽ ആർസിബി നായകൻ‍ ഫാഫ് ഡുപ്ലെസിയെ പുറത്താക്കിയ ടി.നടരാജൻ ബെംഗളൂരുവിന് ആദ്യ പ്രഹരമേൽപിച്ചു. ആ ഓവറിൽ വിട്ടുനൽകിയത് 6 റൺസ് മാത്രവും. അഞ്ചാം ഓവറിൽ ഷഹബാസ് അഹമ്മദ് വഴങ്ങിയത് 2 റൺസ് മാത്രം. നടരാജൻ എറിഞ്ഞ ആറാം ഓവറിൽ 10 റൺസ് കണ്ടെത്താനായതോടെ പവർപ്ലേയിലെ ടീം ടോട്ടൽ 61ന് ഒരു വിക്കറ്റ് എന്ന നിലയിലായിരുന്നു. ഏഴാം ഓവറിൽ വീണ്ടും സ്കോറിങ്ങിന് ഇഴച്ചിൽ തുടരുന്നതിനിടെ വിൽ ജാക്സിനെ (9 പന്തിൽ 6) മാർക്കണ്ഡെ പുറത്താക്കി.

∙ നിലയുറപ്പിച്ച് കോലി, അടിച്ചു പറത്തി പട്ടിദാർ

പവർപ്ലേ ഓവറുകളിൽ ഡുപ്ലെസിക്കൊപ്പം തകർത്തടിച്ച് ആദ്യ 18 പന്തിൽ 32 റൺസ് നേടിയ കോലിയുടെ സ്കോറിങ് നിരക്ക് പിന്നീട് ഒച്ചിഴയുന്ന വേഗത്തിലായെങ്കിലും നാലാമനായി ക്രീസിലെത്തിയ പാട്ടിദാർ ആഞ്ഞടിച്ചതോടെ ബെംഗളൂരുവിന് പുത്തൻ ഊർജം ലഭിക്കുകയായിരുന്നു. 19 പന്തിൽ നിന്ന് 2 ഫോറും 5 സിക്സും പറത്തിയ പട്ടിദാർ ‍അർധ സെഞ്ചറി പിന്നിട്ടു. തൊട്ടടുത്ത പന്തിൽ ജയ്‌ദേവ് ഉനദ്കടിന് വിക്കറ്റ് നൽകി മടങ്ങിയെങ്കിലും ക്രീസിലുണ്ടായിരുന്ന 21 മിനിറ്റിനിടെ ബെംഗളൂരുവിന്റെ റൺറേറ്റ് നഷ്ടം നികത്തി.

എന്നാൽ വീണ്ടും തുഴച്ചിൽ തുടർന്ന വിരാട് കോലി അവസാനം നേരിട്ട 25 പന്തുകളിൽ നിന്ന് 19 റൺസ് മാത്രം കൂട്ടിച്ചേർത്ത് 14–ാം ഓവറിൽ അർധ സെഞ്ചറി സ്വന്തമാക്കിയ ശേഷം പുറത്തായി. ജയ്‌ദേവ് ഉനദ്കടിന്റെ ബൗൺസർ ഉയർത്തിയടിക്കാൻ ശ്രമിച്ച കോലിക്ക് ടൈമിങ് പിഴയ്ക്കുകയായിരുന്നു. കോലിക്കൊപ്പം തുടക്കത്തിൽ തുടരെ സിംഗിളുകൾ ഓടിയെടുത്ത് കളിച്ച ഓസീസ് താരം കാമറൂൺ ഗ്രീൻ (20 പന്തിൽ 37*) അവസാന ഓവറുകളിൽ ഉറക്കംവിട്ട് ആഞ്ഞടിച്ചതോടെയാണ് ബെംഗളൂരു സ്കോർ 200 കടന്നത്.

റോയൽ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ ദിനേഷ് കാർത്തിക്കും കാമറൂൺ ഗ്രീനും. (Photo by Noah SEELAM / AFP)
ADVERTISEMENT

∙ പകവീട്ടി ബെംഗളൂരു ബോളർമാർ

സ്വന്തം നായകൻ പോലും ആത്മവിശ്വാസം അർപ്പിക്കാതിരുന്ന ബെംഗളൂരുവിന്റെ ബോളിങ് പട ഉണർന്നുകളിച്ചു, ജയം അല്ലെങ്കിൽ പുറത്താകൽ എന്ന സ്ഥിതി എത്തിയതോടെ. മുന്നോട്ടുള്ള യാത്രയ്ക്ക് എല്ലാ മത്സരങ്ങളിലും വിജയം എന്ന മന്ത്രം മാത്രം ബാക്കിയായപ്പോൾ. അതിശക്തരും അപകടകാരികളുമായ സൺറൈസേഴ്സ് ഹൈദാരാബാദ് ബാറ്റർമാരെ തുടക്കത്തിൽ തന്നെ എറിഞ്ഞിട്ട അവർ ബെംഗളൂരുവിന് സമ്മാനിച്ചത് നിർണായക വിജയം.

കഴിഞ്ഞ 6 മത്സരങ്ങളിലും തുടർച്ചയായി തോൽവി വഴങ്ങിയ ബെംഗളൂരുവിനെ അല്ല ഹൈദരാബാദിൽ കണ്ടത്. 207 റൺസ് വിജയലക്ഷ്യം അനായാസം കീഴട‌ക്കാൻ ശേഷിയുള്ള ഹൈദരാബാദ് ബാറ്റർമാർക്ക് അവർ ആദ്യ പ്രഹരം നൽകിയത് ആദ്യ ഓവറിൽ തന്നെയാണ്. നേർക്കുനേർ വന്ന ആദ്യ മത്സരത്തിൽ അതിവേഗ സെഞ്ചറിയുമായി (41 പന്തിൽ 102) കളിയിലെ കേമനായ സൺറൈസേഴ്സ് ഓപ്പണർ ട്രാവിസ് ഹെഡിനെ (3 പന്തിൽ 1) പുറത്താക്കി വിൽ ജാക്സ് ബെംഗളൂരുവിന് ആദ്യ മധുരം സമ്മാനിച്ചു.

2 സിക്സ‍‌ും 3 ഫോറുമായി 13 പന്തിൽ 31 റൺസുമായി ബാറ്റിങ് വെടിക്കെട്ടിന് തുടക്കംകുറിച്ച അഭിഷേക് ശർമയെ നാലാം ഓവറിൽ യഷ് ദയാൽ പുറത്താക്കിയതോടെ സൺറൈസേഴ്സിന് വീണ്ടും കാലിടറി. തുടർന്ന് അഞ്ചാം ഓവറിൽ സ്വപ്നിൽ സിങ് 2 സിക്സറുകളും ഒരു ഫോറും സഹിതം 19 റൺസ് വഴങ്ങിയെങ്കിലും 2 വിക്കറ്റുകളാണ് പിഴുതെടുത്തത്. അതും ഏറ്റവും അപകടകാരികളായ എയ്ഡൻ മാർക്രം (8 പന്തിൽ 7), ഹെൻറിച് ക്ലാസൻ (3 പന്തിൽ 7) എന്നിവരുടെ വിക്കറ്റുകൾ. അതോടെ മത്സരം പൂർണമായും ബെംഗളൂരുവിന് അനുകൂലമാകുകയായിരുന്നു. പവർപ്ലേ ഓവറുകളിൽ നിന്ന് 62 റൺസ് സ്വന്തമാക്കിയെങ്കിലും മുൻനിരയിലെ 4 വമ്പൻമാരെ അവർക്ക് നഷ്ടമായിരുന്നു.

സൺറൈസേഴ്‌സ് ഹൈദരാബാദിന്റെ ഷഹബാസ് അഹമ്മദിന്റെ ബാറ്റിങ്. (Photo by Noah SEELAM / AFP)

പവർപ്ലേയ്ക്ക് ശേഷമുള്ള 14 ഓവറുകളിൽ 4 എണ്ണത്തിൽ മാത്രമാണ് ഹൈദരാബാദ് ബാറ്റർമാർക്ക് രണ്ടക്ക സ്കോർ കണ്ടെത്താനായത്. ആദ്യ 36 പന്തുകളിൽ 62 റൺസ് നേടിയ സൺറൈസേഴ്സ് സ്കോർബോർഡിൽ അവസാന 84 പന്തുകളിൽ നിന്ന് നേടാനായത് വെറും 109 റൺസ് മാത്രം. ഇതിനിടയിൽ കൂടാരം കയറിയത് 4 ബാറ്റർമാരും. ഷഹബാസ് അഹമ്മദ് (37 പന്തിൽ 40) പുറത്താകാതെ നിലയുറപ്പിച്ചു നിൽക്കുകയും നായകൻ പാറ്റ് കമിൻസ് (15 പന്തിൽ 31) 3 സിക്സറുകൾ സഹിതം തീപ്പൊരി ബാറ്റിങ് പുറത്തെടുത്തിട്ടും ടീമിനെ വിജയത്തിന് അടുത്തുപോലും എത്തിക്കാൻ അവർക്ക് ഇരുവർക്കും ആയില്ല.

സൺറൈസേഴ്‌സ് ഹൈദരാബാദിന്റെ അബ്ദുൽ സമദിന്റെ വിക്കറ്റ് വീഴ്ത്തിയ റോയൽ ചാലഞ്ചേഴ്‌സ് ബെംഗളുരു ബോളർ കരൺ ശർമ സഹതാരങ്ങൾക്കൊപ്പം. (Photo by Noah SEELAM / AFP)

∙ ഇംപാക്ട് പ്ലെയർ = സ്വപ്നിൽ സിങ്

ഒരു ഇംപാക്ട് പ്ലെയറിന് കളിയിൽ കൊണ്ടുവരാവുന്ന ഇംപാക്ട് എന്താണെന്ന് ചോദിച്ചാൽ അതിനുള്ള ഉത്തരമാണ് സ്വപ്നിൽ സിങ് ഹൈദരാബാദിനെതിരെ പുറത്തെടുത്തത്. ആദ്യം ബാറ്റുകൊണ്ട്, 6 പന്തിൽ ഒരു സിക്സും ഒരു ഫോറും സഹിതം 12 റൺസ്. ബെംഗളൂരു സ്കോർ ഈ സീസണിൽ മൂന്നാം തവണ 200 കടന്നത് ഈ ബാറ്റിങ് കരുത്തിലാണ്. പിന്നീട് ബോളിങ്ങിൽ, 3 ഓവറിൽ 40 റൺസ് വഴങ്ങിയെങ്കിലും പിഴുതെടുത്തത് 2 വിക്കറ്റുകളാണ്. അതും നിലയുറപ്പിച്ചാൽ  ഒറ്റയ്ക്ക് വിജയം അടിച്ചെടുക്കാൻ ശേഷിയുള്ള എയ്ഡൻ മാർക്രത്തിന്റെയും ഹെൻറിച് ക്ലാസന്റെയും വിക്കറ്റുകൾ. അതും ഒരേ ഓവറിൽ. പതിവു ശൈലിയിൽ സിക്സർ പറത്തി തുടങ്ങിയ ക്ലാസനെ നിലയുറപ്പിക്കും മുൻപ് പുറത്താക്കാനായതാണ് കളിയിലെ സുപ്രധാന വഴിത്തിരുവുകളിൽ ഒന്നും. ചുരുക്കി പറഞ്ഞാൽ, സ്വപ്നിലിനെ അക്ഷരം തെറ്റാതെ വിളിക്കാം ‘ഇംപാക്ട് പ്ലെയർ’ എന്ന്.

∙ ബോളിങ്ങിൽ തിളങ്ങിയ താരങ്ങൾ

സ്വപ്നിൽ സിങ്ങിന് പുറമേ 2 വിക്കറ്റുകൾ വീതം വീഴ്ത്തിയ കാമറൂൺ ഗ്രീൻ (2 ഓവറിൽ 12 റൺസ്), കരൺ ശർമ (4 ഓവറിൽ 29 റൺസ്) എന്നിവർ വിക്കറ്റ് നേട്ടത്തിൽ മുന്നിട്ടു നിന്നപ്പോൾ 4 ഓവറിൽ 20 റൺസ് മാത്രം വിട്ടുനൽകിയ മുഹമ്മദ് സിറാജും 3 ഓവറിൽ 18 റൺസിന് ഒരു വിക്കറ്റും സ്വന്തമാക്കിയ യഷ് ദയാലും റൺസ് വിട്ടുനൽകുന്നതിൽ പിശുക്കുകാട്ടി റോയൽ ചാലഞ്ചേഴ്സിന് കരുത്തായി. 3 വിക്കറ്റെടുത്ത ജയ്‌ദേവ് ഉനദ്കടും (4 ഓവറിൽ 30 റൺസ്) 2 വിക്കറ്റെടുത്ത ടി.നടരാജനും (4 ഓവറിൽ 39 റൺസ്) ഹൈദരാബാദ് ബോളിങ്ങിൽ തിളങ്ങി.

English Summary:

IPL 2024: Bengaluru clinch 2nd win of the season

Show comments