42 സിക്സറുകൾ, ഒരു സെഞ്ചറി, 4 അർധ സെഞ്ചറി; കൊൽക്കത്തയിൽ ‘ബാറ്റിങ്’ ചുഴലി; പഞ്ചാബ് പിന്തുടർന്ന് നേടിയത് ചരിത്രം
ലോക ട്വന്റി20 ക്രിക്കറ്റിന്റെ ചരിത്രത്തിലെ ഏറ്റവും വിജയകരമായ റൺ ചേസിനാണ് ഇന്ത്യൻ ക്രിക്കറ്റിന്റെ ഈറ്റില്ലമായ ഈഡൻ ഗാർഡൻസ് സാക്ഷ്യം വഹിച്ചത്. 19–ാം ഓവറിന്റെ നാലാം പന്തിൽ ശശാങ്ക് സിങ്ങിന്റെ ബാറ്റിൽ നിന്ന് കൊൽക്കത്ത നൈറ്റ് റൈസേഴ്സിന് എതിരായ വിജയ റൺ പിറന്നപ്പോൾ അത് പഞ്ചാബ് കിങ്സിന് പുതിയ ചരിത്രത്തിലേക്കുള്ള ചുവടുവയ്പ്പായി. 2023ൽ വെസ്റ്റ് ഇൻഡീസ് മുന്നോട്ടുവച്ച 259 റൺസ് വിജയലക്ഷ്യം 4 വിക്കറ്റ് നഷ്ടത്തിൽ വിജയകരമായി പിന്തുടർന്ന ദക്ഷിണാഫ്രിക്കൻ ദേശീയ ടീമിന്റെ പേരിൽ ഉണ്ടായിരുന്ന റെക്കോർഡാണ് പഞ്ചാബ് കിങ്സ് സ്വന്തം പേരിലേക്ക് മാറ്റി എഴുതിയത്. 250 മുകളിലുള്ള ലക്ഷ്യം വിജയകരമായി കീഴടക്കിയ മറ്റൊരു ട്വന്റി20 മത്സരം നടന്നതും 2023ൽ തന്നെയാണ്. വൈറ്റാലിറ്റി ബ്ലാസ്റ്റിൽ സറേ മുന്നോട്ടുവച്ച 253 റൺസിന്റെ വിജയലക്ഷ്യം മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 254 റൺസ് നേടിക്കൊണ്ടാണ് മിഡിൽസെക്സ് മറികടന്നത്. രണ്ട് ഇന്നിങ്സുകളിലുമായി ഈഡൻ ഗാർഡന്റെ ഗാലറിയിലേക്ക് പറന്നിറങ്ങിയത് 42 സിക്സറുകളാണ്. ഇതും പുതിയ റെക്കോർഡാണ്. ഒരു ട്വന്റി20 മത്സരത്തിൽ നിന്ന് പിറക്കുന്ന ഏറ്റവും കൂടുതൽ സിക്സറുകൾ എന്ന റെക്കോർഡ്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ബാറ്റർമാർ 18 സിക്സറുകൾ പറത്തിയപ്പോൾ മറുപടി ബാറ്റിങ്ങിൽ പഞ്ചാബ് നിരയിൽ നിന്ന് പറന്നത് 24 സിക്സറുകളാണ്. ഒരു മാസം മുൻപ്, 2024 മാർച്ച് 27ന് സൺറൈസേഴ്സ് ഹൈദരാബാദ് – മുംബൈ ഇന്ത്യൻസ് മത്സരത്തിൽ പിറക്കുകയും 2024 ഏപ്രിൽ 15ന് സൺറൈസേഴ്സ് – റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു മത്സരത്തിൽ പുതുക്കപ്പെടുകയും ചെയ്ത 38 സിക്സറുകളുടെ റെക്കോർഡാണ് ഈഡൻ ഗാർഡൻസിൽ പഴങ്കതയായത്.

‘പരിശ്രമിക്കുക, കഴിയുന്നിടത്തോളം അടിച്ചെടുക്കുക’... പഞ്ചാബ് കിങ്സ് ഓപ്പണർ ജോണി ബെയർസ്റ്റോ പറഞ്ഞ ഈ വാക്കുകൾ അദ്ദേഹവും കൂട്ടാളികളും കളിക്കളത്തിൽ പ്രാവർത്തികമാക്കിയപ്പോൾ പിറന്നത് ഒരുപിടി റെക്കോർഡുകൾ. ഒപ്പം കൊൽക്കത്ത നൈറ്റ് റൈസേഴ്സിന് എതിരെ അതിശയിപ്പിക്കുന്ന വിജയവും. തുടക്കത്തിൽ ആഞ്ഞടിച്ച കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് 20 ഓവറിൽ നിന്ന് 6 വിക്കറ്റ് നഷ്ടത്തിൽ സ്വന്തമാക്കിയ 261 റൺസ് പഞ്ചാബ് കിങ്സ് മറികടന്നത് 8 പന്തുകൾ ബാക്കി നിൽക്കെ, 2 വിക്കറ്റ് നഷ്ടത്തിൽ.
ലോക ട്വന്റി20 ക്രിക്കറ്റിന്റെ ചരിത്രത്തിലെ ഏറ്റവും വിജയകരമായ റൺ ചേസിനാണ് ഇന്ത്യൻ ക്രിക്കറ്റിന്റെ ഈറ്റില്ലമായ ഈഡൻ ഗാർഡൻസ് സാക്ഷ്യം വഹിച്ചത്. 19–ാം ഓവറിന്റെ നാലാം പന്തിൽ ശശാങ്ക് സിങ്ങിന്റെ ബാറ്റിൽ നിന്ന് കൊൽക്കത്ത നൈറ്റ് റൈസേഴ്സിന് എതിരായ വിജയ റൺ പിറന്നപ്പോൾ അത് പഞ്ചാബ് കിങ്സിന് പുതിയ ചരിത്രത്തിലേക്കുള്ള ചുവടുവയ്പ്പായി. 2023ൽ വെസ്റ്റ് ഇൻഡീസ് മുന്നോട്ടുവച്ച 259 റൺസ് വിജയലക്ഷ്യം 4 വിക്കറ്റ് നഷ്ടത്തിൽ വിജയകരമായി പിന്തുടർന്ന ദക്ഷിണാഫ്രിക്കൻ ദേശീയ ടീമിന്റെ പേരിൽ ഉണ്ടായിരുന്ന റെക്കോർഡാണ് പഞ്ചാബ് കിങ്സ് സ്വന്തം പേരിലേക്ക് മാറ്റി എഴുതിയത്. 250ന് മുകളിലുള്ള ലക്ഷ്യം വിജയകരമായി കീഴടക്കിയ മറ്റൊരു ട്വന്റി20 മത്സരം നടന്നതും 2023ൽ തന്നെയാണ്. വൈറ്റാലിറ്റി ബ്ലാസ്റ്റിൽ സറേ മുന്നോട്ടുവച്ച 253 റൺസിന്റെ വിജയലക്ഷ്യം മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 254 റൺസ് നേടിക്കൊണ്ടാണ് മിഡിൽസെക്സ് മറികടന്നത്.
രണ്ട് ഇന്നിങ്സുകളിലുമായി ഈഡൻ ഗാർഡന്റെ ഗാലറിയിലേക്ക് പറന്നിറങ്ങിയത് 42 സിക്സറുകളാണ്. ഇതും പുതിയ റെക്കോർഡാണ്. ഒരു ട്വന്റി20 മത്സരത്തിൽ പിറക്കുന്ന ഏറ്റവും കൂടുതൽ സിക്സറുകൾ എന്ന റെക്കോർഡ്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ബാറ്റർമാർ 18 സിക്സറുകൾ പറത്തിയപ്പോൾ മറുപടി ബാറ്റിങ്ങിൽ പഞ്ചാബ് നിരയിൽ നിന്ന് പറന്നത് 24 സിക്സറുകളാണ്. ഒരു മാസം മുൻപ്, 2024 മാർച്ച് 27ന് സൺറൈസേഴ്സ് ഹൈദരാബാദ് – മുംബൈ ഇന്ത്യൻസ് മത്സരത്തിൽ പിറക്കുകയും 2024 ഏപ്രിൽ 15ന് സൺറൈസേഴ്സ് – റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു മത്സരത്തിൽ പുതുക്കപ്പെടുകയും ചെയ്ത 38 സിക്സറുകളുടെ റെക്കോർഡാണ് ഈഡൻ ഗാർഡൻസിൽ പഴങ്കതയായത്.
∙ 17–ാം സീസണിലെ മികച്ച രണ്ടാമത്തെ പവർപ്ലേ
ജോണി ബെയർസ്റ്റോ (48 പന്തിൽ 108 നോട്ടൗട്ട്) ശശാങ്ക് സിങ് (28 പന്തിൽ 68 നോട്ടൗട്ട്), പ്രഭ്സിമ്രൻ സിങ് (20 പന്തിൽ 54) എന്നിവരായിരുന്നു പഞ്ചാബിന്റെ അദ്ഭുത വിജയത്തിന് ചുക്കാൻപിടിച്ച മൂവർസഘം. ഓപ്പണർമാരായി എത്തിയ പ്രഭ്സിമ്രൻ സിങ്ങും ജോണി ബെയർസ്റ്റോയും ഒരുപോലെ കത്തിക്കയറിയപ്പോൾ പവർപ്ലേയിൽ പഞ്ചാബ് 20ന് മുകളിൽ റൺസ് സ്കോർ ചെയ്തത് 2 ഓവറുകളിൽ. 6 ഓവറുകൾക്കിടയിൽ സ്കോർ 10ൽ താഴെപ്പോയത് ഒരിക്കൽ മാത്രം. വെടിക്കെട്ട് കൂട്ടുകെട്ടിന് വിരാമംകുറിച്ചുകൊണ്ട് ആറാം ഓവറിന്റെ അവസാന പന്തിൽ (5.6) പ്രഭ്സിമ്രൻ സിങ് പുറത്താകുമ്പോഴേക്കും ഐപിഎൽ 17–ാം സീസണിലെ രണ്ടാമത്തെ ഉയർന്ന പവർപ്ലേ സ്കോർ അവർ സ്വന്തമാക്കിയിരുന്നു. ഒരു വിക്കറ്റ് നഷ്ടത്തിൽ 93 റൺസ്. 5 സിക്സറുകളും 4 ഫോറുകളും ഉൾപ്പെടെ 270 സ്ട്രൈക് റേറ്റിലായിരുന്നു പ്രഭ്സിമ്രന്റെ വെടിക്കെട്ട് ഇന്നിങ്സ്.
കൊൽക്കത്ത Vs. പഞ്ചാബ് റെക്കോർഡ് ബുക്ക്
262 റൺസ് : ലോക ട്വന്റി20യിൽ പിന്തുടർന്നു നേടുന്ന ഏറ്റവും വലിയ വിജയം
42 സിക്സ് : ലോക ട്വന്റി20യിൽ ഒരു മത്സരത്തിൽ പിറന്ന കൂടുതൽ സിക്സറുകൾ
24 സിക്സ് : ലോക ട്വന്റി20യിൽ ഒരു ഇന്നിങ്സിൽ പിറന്ന രണ്ടാമത്തെ കൂടുതൽ സിക്സറുകൾ. ഒന്നാം സ്ഥാനത്ത്, 2023ൽ ഏഷ്യ കപ്പിൽ മങ്കോളിയയ്ക്ക് എതിരെ നേപ്പാൾ നേടിയ 26 സിക്സറുകൾ
523 റൺസ് : ലോക ട്വന്റി20യിൽ ഒരു മത്സരത്തിൽ പിറന്ന ഏറ്റവും വലിയ രണ്ടാമത്തെ സംയോജിത ടോട്ടൽ. ഒന്നാം സ്ഥാനത്ത്, 2024 ഏപ്രിൽ 15ന് നടന്ന സൺറൈസേഴ്സ് – റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു മത്സരത്തിലെ 549 റൺസ്
4 ഓപ്പണർമാർക്കും 50 പ്ലസ് : രണ്ട് ടീമുകളിലെയും ഓപ്പണർമാർ അർധ സെഞ്ചറിക്ക് മുകളിൽ സ്കോർ നേടി. കെകെആറിന്റെ സുനിൽ നരെയ്ൻ (71) ഫിൽ സോൾട്ട് (75) പഞ്ചാബിന്റെ ജോണി ബെയർസ്റ്റോ (108*), പ്രഭ്സിമ്രൻ സിങ് (54)
ആകെ പിറന്ന 5 അർധ സെഞ്ചറികൾക്കും 200ന് മുകളിൽ സ്ട്രൈക് റേറ്റ് : കെകെആറിന്റെ സുനിൽ നരെയ്ൻ (32 പന്തിൽ 71, സ്ട്രൈക് റേറ്റ്: 221.87), ഫിൽ സോൾട്ട് (37 പന്തിൽ 75, സ്ട്രൈക് റേറ്റ്: 202.70), പഞ്ചാബിന്റെ ജോണി ബെയർസ്റ്റോ (48 പന്തിൽ 108*, സ്ട്രൈക് റേറ്റ്: 225), ശശാങ്ക് സിങ് (28 പന്തിൽ 68*, സ്ട്രൈക് റേറ്റ്: 242.85), പ്രഭ്സിമ്രൻ സിങ് (20 പന്തിൽ 54, സ്ട്രൈക് റേറ്റ്: 270). ലോക പുരുഷ ട്വന്റി20 ചരിത്രത്തിൽ ഒരു മത്സരത്തിൽ 5 താരങ്ങൾ 200ന് മുകളിൽ സ്ട്രൈക് റേറ്റിൽ അർധ സെഞ്ചറിക്കു മുകളിൽ സ്കോർ നേടുന്നത് ആദ്യമായാണ്.
∙ 50 കടക്കാതെ ഒരാൾ മാത്രം
കൊൽക്കത്തയ്ക്കെതിരെ മുന്നും പിന്നും നോക്കാതെ പടപ്പുറപ്പാടിനിറങ്ങിയ പഞ്ചാബ് ബാറ്ററൻമാരിൽ അർധ സെഞ്ചറി കാണാതിരുന്നത് ഒരേ ഒരാൾ മാത്രമായിരുന്നു, റൈലി റൂസോ (16 പന്തിൽ 26). പ്രഭ്സിമ്രൻ സിങ് പുറത്തായതിന് ശേഷം മൂന്നാമനായി ക്രീസിലെത്തിയ റൂസോ 2 സിക്സും ഒരു ഫോറും സഹിതം മികച്ച ഫോമിലാണ് ഇന്നിങ്സ് തുടങ്ങിയെങ്കിലും സുനിൽ നരെയ്നു മുന്നിൽ പിടിച്ചുനിൽക്കാനാകാതെ പതറി വീഴുകയായിരുന്നു. റൂസോയുടെ ഇന്നിങ്സിന് അധികം ദൈർഘ്യം ഇല്ലായിരുന്നെങ്കിലും രണ്ടാം വിക്കറ്റിൽ ജോണി ബയസ്റ്റോയ്ക്കൊപ്പം 39 പന്തിൽ 85 റൺസിന്റെ കൂട്ടുകെട്ടിൽ പങ്കാളിയായി.
∙ ശശാങ്ക് വന്നു, കളി തീർന്നു...
37 പന്തുകൾക്കിടയിൽ പിറന്നത് അപരാജിത മൂന്നാം വിക്കറ്റ് കൂട്ടുകെട്ടും 84 റൺസും വിജയവും ഒരുപിടി റെക്കോർഡുകളും. 12.4–ാം ഓവറിൽ തുടങ്ങി 18.4–ാം ഓവർ വരെ നീണ്ട ഈ കൂട്ടുകെട്ടിന്റെ ഒരു തലയ്ക്കൽ ജോണി ബെയർസ്റ്റോ കത്തികയറിയപ്പോൾ മറുതലയ്ക്കൽ ശശാങ്ക് സിങ് സിക്സറുകൾക്കൊണ്ട് അമ്മാനമാടുകയായിരുന്നു. 8 സിക്സറുകളും 2 ഫോറുകളും സഹിതം 56 റൺസാണ് ബൗണ്ടറികളിലൂടെ ശശാങ്ക് അടിച്ചെടുത്തത്. തീപാറുന്ന ഈ കൂട്ടുകെട്ട് മുന്നോട്ടു പോകുന്നതിനിടയിൽ ഒരുഘട്ടത്തിൽ കമന്ററി ബോക്സിൽ നിന്നുകേട്ട വാചകം തന്നെയാകും കളി കണ്ടുകൊണ്ടിരുന്ന കോടിക്കണക്കിന് ആരാധകരുടെ മനസ്സിലൂടെയും കടന്നുപോയത്. ‘ഈഡൻ ഗാർഡൻസിൽ എല്ലാ സാധ്യതകളും ഉണ്ടെങ്കിലും ഐപിഎലിൽ ഒരു ടീം 300 കടക്കുന്നത് കാണാനുള്ള ഭാഗ്യം ഉണ്ടാകാതെ പോകുമല്ലോ’ എന്ന നിരാശയായിരുന്നു അവർ പങ്കുവച്ചത്. കാരണം 262 റൺസ് മാത്രമായിരുന്നു പഞ്ചാബിന്റെ വിജയ ലക്ഷ്യം... പഞ്ചാബിന്റേത് ആദ്യ ബാറ്റിങ് ആയിരുന്നെങ്കിൽ സ്കോർ 300 കടക്കുമെന്നത് ഉറപ്പായിരുന്നു.
∙ തുടക്കം മുതൽ ഒടുക്കംവരെ കുലുങ്ങാതെ ബെയർസ്റ്റോ
ഓപ്പണറായി എത്തി ടീമിന്റെ വിജയ നിമിഷം വരെ ക്രീസിൽ നിലയുറപ്പിച്ച ബെയർസ്റ്റോയുടെ ബാറ്റിൽ നിന്ന് ഈഡൻ ഗാർഡൻസിലെ ഗാലറിയിലേക്ക് പാഞ്ഞത് 9 സിക്സറുകളും 8 ഫോറുകളും. 108ൽ 86 റൺസും ബൗണ്ടറിയിലൂടെ മാത്രം കണ്ടെത്തിയ ബെയർസ്റ്റോ കത്തികയറിയത് 225 സ്ട്രൈക് റേറ്റിൽ. മൂന്ന് സഹതാരങ്ങൾക്കൊപ്പവും ഏകദേശം തുല്യമായ കൂട്ടുകെട്ടുകൾ പടുത്തുയർത്തിയ ബെയർസ്റ്റോ സ്വയം റൺസ് കണ്ടെത്തുന്നതിനൊപ്പം മറ്റുള്ളവർക്ക് കൃത്യമായ പിന്തുണയും ഉറപ്പാക്കി. ബാറ്റുകൊണ്ട് വിസ്മയം തീർക്കുന്നതിന് മുൻപ് സുനിൽ നരെയ്ന്റെ മാസ്മരിക ഇന്നിങ്സിന് അവസാനം കുറിക്കുന്നതിലും ബെയർസ്റ്റോ പങ്കാളിയായിരുന്നു. രാഹുൽ ചഹാറിന്റെ പന്തിൽ ബെയർസ്റ്റോയുടെ കൈപ്പിടിയിൽ ഒതുങ്ങിയാണ് നരെയ്ൻ കൂടാരംകയറിയത്.
∙ ബാറ്റിങ് വെടിക്കെട്ടിന് തുടക്കിമിട്ട് കെകെആർ
ഹോം ഗ്രൗണ്ടിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കൊൽക്കത്ത നൈറ്റ് റൈസേഴ്സിനു വേണ്ടി ഓപ്പണർമാരായ സുനിൽ നരെയ്നും (32 പന്തിൽ 71) ഫിൽ സോൾട്ടും (37 പന്തിൽ 75) ചേർന്ന് സമ്മാനിച്ചത് സ്വപ്ന സമാനമായ തുടക്കമായിരുന്നു. തുടക്കംമുതൽ അടിച്ചുകളിച്ച ഇവർ പവർപ്ലേ ഓവറുകളിൽ കൊൽക്കത്ത സ്കോർ 76ൽ എത്തിച്ചു. 63 പന്തുകളിൽ നിന്ന് 138 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തിയ ശേഷമാണ് ഇവർ വേർപിരിഞ്ഞത്. ഫിൽ സോൾട്ട് 6 വീതം സിക്സറുകളും ഫോറുകളുമായി കളം നിറഞ്ഞപ്പോൾ 4 സികസറും 9 ഫോറുകളുമായാണ് നരെയ്ൻ അടിച്ചു തകർത്തത്. അർധ സെഞ്ചറി നേടിയ ഓപ്പണർമാർ പുറത്തായതിനു പിന്നാലെ വെങ്കടേഷ് അയ്യരും (23 പന്തിൽ 39) ആന്ദ്രെ റസലും (12 പന്തിൽ 24) ചേർന്ന് മധ്യ ഓവറുകളുടെ അറ്റാക്കിങ് ചുമതല ഏറ്റെടുത്തു. റസലിനു പിന്നാലെ എത്തിയ ക്യാപ്റ്റൻ ശ്രേയസ് അയ്യരും (10 പന്തിൽ 28) തകർത്തടിച്ചതോടെയാണ് കൊൽക്കത്ത ടോട്ടൽ 250 കടന്നത്.
∙ നരെയ്നാണ് താരം
ബാറ്റിങ്ങിൽ ഓപ്പണറായി എത്തി 222 സ്ട്രൈക് റേറ്റിൽ തകർത്തടിച്ച് അർധ സെഞ്ചറിയോടെ (32 പന്തിൽ 71) മടക്കം. ബോളിങ്ങിനെത്തിയപ്പോൾ റൺമഴ പെയ്യുന്ന പിച്ചിൽ 4 ഓവറിൽ 24 റൺസ് മാത്രം വിട്ടുകൊടുത്ത് ഒരു വിക്കറ്റും സ്വന്തം. ഫീൽഡറായി എത്തിയപ്പോൾ, പഞ്ചാബ് ഓപ്പണർ പ്രഭ്സിമ്രൻ സിങ്ങിനെ എറിഞ്ഞിട്ട് കൊൽക്കത്തയ്ക്ക് ആദ്യ വിക്കറ്റും സമ്മാനിച്ചു. മത്സരത്തിലെ പന്തെടുത്ത മറ്റെല്ലാ ബോളർമാരും തല്ല് ഇരന്നുവാങ്ങിയ സ്ഥാനത്താണ് സുനിലിന്റെ ഈ മാസ്മരിക പ്രകടനം. പഞ്ചാബിന്റെ രാഹുൽ ചാഹർ മാത്രമാണ് സുനിൽ നരെയ്ന് പുറമേ ഈഡൻ ഗാർഡൻസിൽ 10ൽ താഴെ ഇക്കോണമി നിലനിർത്തിയ ബോളർ.