‘ടീം ടോട്ടലിനു മുന്നിൽ 3 എന്ന നമ്പർ കാണാനുള്ള കാത്തിരിപ്പിലാണ് ഞങ്ങൾ’– റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെ 20 ഓവറിൽ 287 റൺസ് നേടി, ഐപിഎൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ടീം ടോട്ടൽ സ്വന്തം പേരിൽ കുറിച്ച ശേഷം സൺറൈസേഴ്സ് ഹൈദരാബാദ് താരം ട്രാവിസ് ഹെഡ് പറഞ്ഞു. 287 റൺസ് നേടാൻ സാധിച്ച തങ്ങൾക്ക് 300 റൺസ് എന്ന മാജിക്കൽ നമ്പറിലേക്ക് എത്താൻ അധികം സമയം വേണ്ടെന്ന സൂചന കൂടി ഹെഡിന്റെ വാക്കുകളിൽ ഉണ്ടായിരുന്നു. കഴിഞ്ഞ സീസൺ വരെ 200 റൺസ് എന്നത് ഐപിഎലിലെ മികച്ച ടോട്ടലായിരുന്നെങ്കിൽ ഈ സീസണിൽ 250 റൺസ് പോലും സേഫ് അല്ലെന്നതാണ് വാസ്തവം. കഴിഞ്ഞ ദിവസം കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് മുന്നോട്ടുവച്ച 262 റൺസ് വിജയലക്ഷ്യം 8 പന്ത് ബാക്കി നി‍ർത്തിയാണ് പഞ്ചാബ് കിങ്സ് മറികടന്നത്. 42 സിക്സറുകളായിരുന്നു ആ മത്സരത്തിൽ ആകെ പിറന്നത്. ട്വന്റി20 ചരിത്രത്തിൽ തന്നെ ഇത് റെക്കോർഡാണ്. ഇത്തരത്തിൽ റൺമഴ നിർത്താതെ പെയ്യുന്ന ഈ ഐപിഎൽ സീസണിൽ ബോളർമാരുടെ സ്ഥിതിയാണ് കഷ്ടം. ബാറ്റർമാർ ഒന്നിനു പുറകേ ഒന്നായി റെക്കോർഡുകൾ വാരിക്കൂട്ടുമ്പോൾ നാണക്കേടിന്റെ റെക്കോർഡുകൾ മുഴുവൻ ബോളർമാർ ഏറ്റുവാങ്ങുകയാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘ടീം ടോട്ടലിനു മുന്നിൽ 3 എന്ന നമ്പർ കാണാനുള്ള കാത്തിരിപ്പിലാണ് ഞങ്ങൾ’– റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെ 20 ഓവറിൽ 287 റൺസ് നേടി, ഐപിഎൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ടീം ടോട്ടൽ സ്വന്തം പേരിൽ കുറിച്ച ശേഷം സൺറൈസേഴ്സ് ഹൈദരാബാദ് താരം ട്രാവിസ് ഹെഡിന്റെ വാക്കുകൾ. 287 റൺസ് നേടാൻ സാധിച്ച തങ്ങൾക്ക് 300 റൺസ് എന്ന മാജിക്കൽ നമ്പറിലേക്ക് എത്താൻ അധികം സമയം വേണ്ടെന്ന സൂചന കൂടി ഹെഡിന്റെ വാക്കുകളിൽ ഉണ്ടായിരുന്നു. കഴിഞ്ഞ സീസൺ വരെ 200 റൺസ് എന്നത് ഐപിഎലിലെ മികച്ച ടോട്ടലായിരുന്നെങ്കിൽ ഈ സീസണിൽ 250 റൺസ് പോലും സേഫ് അല്ലെന്നതാണ് വാസ്തവം.

കഴിഞ്ഞ ദിവസം കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് മുന്നോട്ടുവച്ച 262 റൺസ് വിജയലക്ഷ്യം 8 പന്ത് ബാക്കി നി‍ർത്തിയാണ് പഞ്ചാബ് കിങ്സ് മറികടന്നത്. 42 സിക്സറുകളായിരുന്നു ആ മത്സരത്തിൽ ആകെ പിറന്നത്. ട്വന്റി20 ചരിത്രത്തിൽ തന്നെ ഇത് റെക്കോർഡാണ്. ഇത്തരത്തിൽ റൺമഴ നിർത്താതെ പെയ്യുന്ന ഈ ഐപിഎൽ സീസണിൽ ബോളർമാരുടെ സ്ഥിതിയാണ് കഷ്ടം. ബാറ്റർമാർ ഒന്നിനു പുറകേ ഒന്നായി റെക്കോർഡുകൾ വാരിക്കൂട്ടുമ്പോൾ നാണക്കേടിന്റെ റെക്കോർഡുകൾ മുഴുവൻ ബോളർമാർ ഏറ്റുവാങ്ങുകയാണ്.

ആവേശ് ഖാൻ (Photo by DIBYANGSHU SARKAR / AFP)
ADVERTISEMENT

∙ ബോളിങ്ങിലെ ഓറഞ്ച് ക്യാപ്

സൂപ്പർ താരം വിരാട് കോലി കയ്യടക്കിവച്ചിരിക്കുന്ന ഓറഞ്ച് ക്യാപ് (ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരത്തിനുള്ള ക്യാപ്) അധികം വൈകാതെ ഡൽഹി ക്യാപിറ്റൽസ് താരം ഖലീൽ അഹമ്മദിന്റെ തലയി‍ൽ ഇരിക്കാനാണ് സാധ്യത. ബാറ്റുകൊണ്ടല്ല, ബോളുകൊണ്ടാണ് ഖലീലിന്റെ നേട്ടം എന്നുമാത്രം. ഇതുവരെ 37 ഓവർ പന്തെറിഞ്ഞ ഖലീൽ ഇതിനോടകം വിട്ടുനൽകിയത് 351 റൺസാണ്. ഖലീലിനു പുറമേ, 7 ബോളർമാർ കൂടി ഇതിനോടകം 300 റൺസ് ക്ലബ്ബിൽ ഇടംപിടിച്ചുകഴിഞ്ഞു. മറുവശത്ത് ബാറ്റിങ്ങിലാവട്ടെ 15 താരങ്ങൾക്ക് മാത്രമാണ് ഇതുവരെ 300നു മുകളിൽ റൺസ് നേടാൻ സാധിച്ചത്.

∙ നമ്മളില്ലേ..!

ബോളർമാർ തല്ലുകൊള്ളാൻ മത്സരിക്കുന്ന സീസണാണ് ഇതെങ്കിലും ഇവർക്കു ‘പേരുദോഷം’ കേൾപ്പിക്കാൻ പോന്ന രണ്ടുപേർ ഇത്തവണ ഐപിഎലിലുണ്ട്, ജസ്പ്രീത് ബുമ്രയും സുനിൽ നരെയ്നും. മുംബൈ ഇന്ത്യൻസിന്റെ കുന്തമുനയായ ബുമ്രയാണ് സീസണിൽ ഇതുവരെ ഏറ്റവും മികച്ച ഇക്കോണമി റേറ്റിൽ പന്തെറിഞ്ഞത്– 6.63. ഒൻപതു മത്സരങ്ങളിൽ നിന്നായി ആകെ 36 ഓവർ പന്തെറിഞ്ഞ ബുമ്ര 239 റൺസ് വിട്ടുകൊടുത്ത് നേടിയത് 14 വിക്കറ്റുകൾ. 8 മത്സരങ്ങളിൽനിന്നായി 32 ഓവറിൽ 223 റൺസ് വഴങ്ങി 10 വിക്കറ്റ് വീഴ്ത്തിയ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് സ്പിന്നർ സുനിൽ നരെയ്നാണ് (6.96) സീസണിൽ കുറഞ്ഞത് 5 മത്സരങ്ങളെങ്കിലും കളിച്ച്, ഏഴിൽ താഴെ ഇക്കോണമി റേറ്റ് നിലനിർത്തുന്ന മറ്റൊരു ബോളർ.

ജസ്പ്രീത് ബുമ്ര (Photo by INDRANIL MUKHERJEE / AFP)
ADVERTISEMENT

∙ അടിമുടി 50

ഒരു ഇന്നിങ്സിൽ 50ൽ അധികം റൺസ് ബോളർമാർ വിട്ടുനൽകുന്ന കാഴ്ചയും ഈ സീസണിൽ പതിവായി. ഇതുവരെ 39 തവണയാണ് ഈ സീസണിലെ ഒരു ഇന്നിങ്സിൽ ബോളർമാർ 50ൽ അധികം റൺസ് വഴങ്ങിയത്. ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ 4 ഓവറിൽ 73 റൺസ് വഴങ്ങിയ ഗുജറാത്ത് ടൈറ്റൻസ് താരം മോഹിത് ശർമ, ഐപിഎൽ ചരിത്രത്തിൽ ഒരു ഇന്നിങ്സിൽ ഏറ്റവുമധികം റൺസ് വഴങ്ങുന്ന ബോളർ എന്ന നാണക്കേടിന്റെ റെക്കോർഡ് സമ്പാദിച്ചതും ഈ സീസണിൽ തന്നെ.

കഗീസോ റബാദ (Photo by Arun SANKAR / AFP)

∙ പിഴച്ചതെവിടെ ?

നിലവാരത്തകർച്ചയുടെ പേരിൽ ബോളർമാർ പഴികേൾക്കുമ്പോഴും പിച്ചുകളെക്കുറിച്ച് അധികമാരും ചർച്ച ചെയ്തുകാണുന്നില്ല. മുൻ വർഷങ്ങളിൽ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിന്റെ ഹോം ഗ്രൗണ്ടായ ചിന്നസ്വാമി സ്റ്റേഡിയത്തിൽ മാത്രമായിരുന്നു സ്ഥിരമായി റൺമഴ പെയ്തിരുന്നത്. പിച്ചിന്റെ സ്വഭാവത്തേക്കാൾ ബൗണ്ടറികളുടെ വലുപ്പക്കുറവായിരുന്നു ചിന്നസ്വാമിയിൽ വമ്പൻ ടോട്ടലുകൾ പിറക്കാൻ കാരണം. മറുവശത്ത് സ്പിന്നർമാർക്ക് ആധിപത്യം ലഭിച്ചിരുന്ന ചെന്നൈ സൂപ്പർ കിങ്സിന്റെ ഹോം ഗ്രൗണ്ടായ ചെപ്പോക്ക് സ്റ്റേഡിയത്തിൽ ബാറ്റർമാർ സ്ഥിരമായി വെള്ളംകുടിക്കുന്നതും കാണാമായിരുന്നു.

യുസ്‌വേന്ദ്ര ചെഹൽ (Photo by Arun SANKAR / AFP)
ADVERTISEMENT

എന്നാൽ ഈ സീസണിൽ ഏറക്കുറെ എല്ലാ ഗ്രൗണ്ടുകളും ചിന്നസ്വാമിക്ക് സമമാണ്. ബൗണ്ടറി ലൈനുകളുടെ വലുപ്പം കാര്യമായി കുറച്ചില്ലെങ്കിലും  പിച്ചുകളുടെ ഘടനയിൽ ഇത്തവണ കാര്യമായ മാറ്റങ്ങൾ ഉണ്ടായി. പേസ് ബോളർമാർക്ക് ആനുകൂല്യം ലഭിക്കുന്ന, പുല്ലിന്റെ അംശം കൂടുതലായുള്ള പിച്ചുകളോ സ്പിന്നർമാരെ തുണയ്ക്കുന്ന വരണ്ട ട്രാക്കുകളോ ഇത്തവണ ഒരു ഗ്രൗണ്ടിലും ഇല്ലായിരുന്നു. പിച്ചുകളെല്ലാം ബാറ്റിങ്ങിന് അനുകൂലമായ ഫ്ലാറ്റ് ട്രാക്ക് രീതിയിലാണ് തയാറാക്കിയത്. മത്സരങ്ങളിൽ മാക്സിമം എന്റർടെയ്ൻമെന്റ് ഉറപ്പാക്കാനായിരുന്നു ഇത്തരമൊരു നടപടിയെന്നാണ് വിവരം.

ഹർഷൽ പട്ടേൽ (Photo by Idrees MOHAMMED / AFP)

∙ 200 നിസ്സാരം!

സീസണിൽ 44 മത്സരങ്ങൾ പിന്നിടുമ്പോൾ ഇതുവരെ 24 തവണയാണ് ടീം ടോട്ടൽ 200 കടന്നത്. അതിൽ 8 തവണയും സ്കോർ 250നു മുകളിൽ പോയി. കഴിഞ്ഞ 16 സീസണുകളിൽ ഒരു തവണ മാത്രമായിരുന്നു ടീം ടോട്ടൽ 250 കടന്നത്. 2013ൽ പുണൈ വാരിയേഴ്സിനെതിരെ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു നേടിയ 263 റൺസ് ടോട്ടലായിരുന്നു അത്. ഈ സീസണിൽ ഇതിനോടകം 4 തവണയാണ് ഈ സ്കോർ മറികടക്കപ്പെട്ടത്.

English Summary:

Bowlers Beware: IPL Pitches Turn Batsmen's Paradise as Scores Skyrocket