ഒരു വശത്ത് ഐപിഎൽ ചരിത്രത്തിലെ അഞ്ചാമത്തെ വേഗമേറിയ സെഞ്ചറിയുമായി റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിന്റെ വിൽ ജാക്സ് (41 പന്തിൽ 100). മറുവശത്ത് 2 റൺസ് അകലെ സീസണിലെ രണ്ടാം സെഞ്ചറി നഷ്ടമായ ചെന്നൈ നായകൻ ഋതുരാജ് ഗെയ്ക്‌വാദ്. സന്തോഷവും ദുഖവും ആവേശവും നിരാശയും എല്ലാം മിന്നിമറയുന്ന ഐപിഎൽ വേദികളിൽ നിന്ന് ആരാധകർക്ക് സമിശ്രമായ വികാരങ്ങൾ നൽകിക്കൊണ്ടാണ് 2024 ഏപ്രിൽ 28 കടന്നുപോയത്. വെടിക്കെട്ട് അടികളുടെ പൂരമായ ഐപിഎലിൽ സെഞ്ചറികൾക്കും സെഞ്ചറി നഷ്ടങ്ങൾക്കും പറയാൻ ഒട്ടേറെ കഥകളുണ്ട്. 2008 ഏപ്രിൽ 18ന് ബെംഗളൂരുവിൽ നടന്ന ഉദ്ഘാടന മത്സരത്തിൽ തുടങ്ങി 17–ാം സീസണിന്റെ പകുതി വരെ എത്തിനിൽക്കുമ്പോൾ വരെയുള്ള അവസാനിക്കാത്ത മൂന്നക്കങ്ങളുടെ 98 കഥകൾ. ജാക്സ് നേടിയ 100 റൺസ് ഐപിഎൽ ചരിത്രത്തിലെ 98–ാം സെഞ്ചറി ആയിരുന്നു. 98ൽ പുറത്തായ ഋതുരാജിന് നഷ്ടമായത് 99–ാം സെഞ്ചറിയും. ഐപിഎലിലെ 17 സീസണുകൾക്കിടയിൽ ഏറ്റവും അധികം സെഞ്ചറികൾ പിറന്നത് കഴിഞ്ഞ വർഷമാണ്, 12 എണ്ണം. എന്നാൽ ഈ സീസണിലെ കുതിപ്പിന് മുന്നിൽ ആ 12ന്റെ തലപ്പൊക്കം താഴാൻ അധിക മണിക്കൂറുകൾപോലും വേണ്ടിവരില്ല. 17–ാം സീസണ്‍ പകുതി ദൂരം പിന്നിട്ടപ്പോൾ തന്നെ 11 സെഞ്ചറികൾ‍ അക്കൗണ്ട് ബുക്കിൽ ചേർത്തുകഴിഞ്ഞു. കഴിഞ്ഞ വർഷത്തെ റെക്കോർഡിനൊപ്പമെത്താൻ വേണ്ടത് കേവലം ഒരു സെഞ്ചറി മാത്രം. പുതിയ റെക്കോർഡ് സ്ഥാപിക്കാൻ വേണ്ടത് 2 സെഞ്ചറികളും. 46 മത്സരങ്ങൾക്കിടയിൽ 11 സെഞ്ചറികൾ പിറന്നെങ്കിൽ ശേഷിക്കുന്ന 28 മത്സരങ്ങള്‍ക്കിടയിൽ 2 സെഞ്ചറികൾ എന്നത് അസാധ്യമായ കാര്യമേയല്ല.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒരു വശത്ത് ഐപിഎൽ ചരിത്രത്തിലെ അഞ്ചാമത്തെ വേഗമേറിയ സെഞ്ചറിയുമായി റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിന്റെ വിൽ ജാക്സ് (41 പന്തിൽ 100). മറുവശത്ത് 2 റൺസ് അകലെ സീസണിലെ രണ്ടാം സെഞ്ചറി നഷ്ടമായ ചെന്നൈ നായകൻ ഋതുരാജ് ഗെയ്ക്‌വാദ്. സന്തോഷവും ദുഃഖവും ആവേശവും നിരാശയും എല്ലാം മിന്നിമറയുന്ന ഐപിഎൽ വേദികളിൽ നിന്ന് ആരാധകർക്ക് സമിശ്രമായ വികാരങ്ങൾ നൽകിക്കൊണ്ടാണ് 2024 ഏപ്രിൽ 28 കടന്നുപോയത്.

വെടിക്കെട്ട് അടികളുടെ പൂരമായ ഐപിഎലിൽ സെഞ്ചറികൾക്കും സെഞ്ചറി നഷ്ടങ്ങൾക്കും പറയാൻ ഒട്ടേറെ കഥകളുണ്ട്. 2008 ഏപ്രിൽ 18ന് ബെംഗളൂരുവിൽ നടന്ന ഉദ്ഘാടന മത്സരത്തിൽ തുടങ്ങി 17–ാം സീസണിന്റെ പകുതി വരെ എത്തിനിൽക്കുമ്പോൾ അവസാനിക്കാത്ത മൂന്നക്കങ്ങളുടെ 98 കഥകൾ. ജാക്സ് നേടിയ 100 റൺസ് ഐപിഎൽ ചരിത്രത്തിലെ 98–ാം സെഞ്ചറി ആയിരുന്നു. 98ൽ പുറത്തായ ഋതുരാജിന് നഷ്ടമായത് 99–ാം സെഞ്ചറിയും.

ഋതുരാജ് ഗെയ്ക്‌വാദ് (Photo by R.Satish BABU / AFP)
ADVERTISEMENT

ഐപിഎലിലെ 17 സീസണുകൾക്കിടയിൽ ഏറ്റവും അധികം സെഞ്ചറികൾ പിറന്നത് കഴിഞ്ഞ വർഷമാണ്, 12 എണ്ണം. എന്നാൽ ഈ സീസണിലെ കുതിപ്പിന് മുന്നിൽ ആ 12ന്റെ തലപ്പൊക്കം താഴാൻ അധിക മണിക്കൂറുകൾപോലും വേണ്ടിവരില്ല. 17–ാം സീസണ്‍ പകുതി ദൂരം പിന്നിട്ടപ്പോൾ തന്നെ 11 സെഞ്ചറികൾ‍ അക്കൗണ്ട് ബുക്കിൽ ചേർത്തുകഴിഞ്ഞു. കഴിഞ്ഞ വർഷത്തെ റെക്കോർഡിനൊപ്പമെത്താൻ വേണ്ടത് കേവലം ഒരു സെഞ്ചറി മാത്രം. പുതിയ റെക്കോർഡ് സ്ഥാപിക്കാൻ വേണ്ടത് 2 സെഞ്ചറികളും. 46 മത്സരങ്ങൾക്കിടയിൽ 11 സെഞ്ചറികൾ പിറന്നെങ്കിൽ ശേഷിക്കുന്ന 28 മത്സരങ്ങള്‍ക്കിടയിൽ 2 സെഞ്ചറികൾ എന്നത് അസാധ്യമായ കാര്യമേയല്ല.

∙ ആദ്യത്തേത് 19ൽ, പിന്നെ സെഞ്ചറിയുടെ തോരാമഴ

18 മത്സരങ്ങളിലെ സെഞ്ചറി വരൾച്ചയ്ക്കു ശേഷം 19–ാം മത്സരത്തിലാണ് ഈ സീസണിലെ ആദ്യ സെഞ്ചറി പിറന്നത്. അതും കിങ് കോലിയുടെ ബാറ്റിൽ നിന്ന്. രാജസ്ഥാൻ റോയൽസിനെതിരെ കോലി തുടങ്ങിയത് മറുപടി ബാറ്റിങ്ങിൽ ജോസ് ബട്‌ലറും ആവർത്തിച്ചതോടെ സീസണിന്റെ മുഖഛായ തന്നെ മാറുകയായിരുന്നു. പിന്നീട് ഇങ്ങോട്ട് സെഞ്ചറികളുടെ തോരാമഴയ്ക്കാണ് മൈതാനങ്ങൾ സാക്ഷ്യം വഹിച്ചത്. ജോസ് ബട്‌ലർ ഇതിനോടകം തന്നെ രണ്ട് സെഞ്ചറികളാണ് സീസണിൽ സ്വന്തം പേരിൽ ചേർത്തത്.

ജോസ് ബട്‌ലറുടെ വിജയാഘോഷം (Photo by DIBYANGSHU SARKAR / AFP)

12 വർഷങ്ങളുടെ ഇടവേളയ്ക്കു ശേഷം മുംബൈ ഇന്ത്യൻസിന്റെ രോഹിത് ശർമയും ഇത്തവണ സെഞ്ചറി നേടി. ട്രാവിസ് ഹെഡ് (ഹൈദരാബാദ്), സുനിൽ നരെയ്ൻ (കൊൽക്കത്ത), യശ്വസി ജയ്സ്വാൾ (രാജസ്ഥാൻ), ഋതുരാജ് ഗെയ്ക്‌വാദ് (ചെന്നൈ), സ്റ്റോണിസ് (ലക്നൗ), ജോണി ബെയസ്റ്റോ (പഞ്ചാബ് കിങ്സ്), വിൽ ജാക്സ് (ബെംഗളൂരു) എന്നിവരും ഈ സീസണിൽ ഇതുവരെ മൂന്നക്കം കടന്നവരാണ്.

ADVERTISEMENT

∙ മുന്നിൽ നയിച്ച് കിങ് കോലി

ഐപിഎലിൽ നാളിതുവരെ ഏറ്റവും കൂടുതൽ സെഞ്ചറി നേടിയിട്ടുള്ള താരം വിരാട് കോലിയാണ്, 8 എണ്ണം. 7 സെഞ്ചറികളുമായി ജോസ് ബട്‌ലർ രണ്ടാം സ്ഥാനത്തും 6 സെഞ്ചറികളുമായി ക്രിസ് ഗെയ്ൽ മൂന്നാം സ്ഥാനത്തുമുണ്ട്. 2019ൽ പുറത്താകാതെ നേടിയ 99 റണ്‍സിനൊപ്പവും 2020ൽ പുറത്തായ 99 റൺസിനൊപ്പവും ഓരോ റൺസ് കൂടി ചേർക്കാൻ പറ്റിയിരുന്നെങ്കിൽ ഗെയിലിന്റെ ആകെ സെഞ്ചറി നേട്ടം കോലിക്കൊപ്പം 8 ആകുമായിരുന്നു.

വിരാട് കോലി (Photo by Punit PARANJPE / AFP)

17 വർഷമായി ഐപിഎലിനൊപ്പം ഉണ്ടെങ്കിലും ഒരിക്കല്‍ പോലും മൂന്നക്കം കാണാന്‍ കഴിയാതെ പോയവരിൽ ഒന്നാം സ്ഥാനത്തുള്ളത് ചെന്നൈയുടെ തല എം.എസ്.ധോണിയാണ്. മധ്യ നിരയിൽ ബാറ്റിങ്ങിനെത്തുന്നതിനാലാണ് അദ്ദേഹത്തിന് ഐപിഎലിൽ ഇതുവരെ സെഞ്ചറി നേടാൻ കഴിയാതെ പോയത്. സെഞ്ചറി പൂർത്തിയാക്കാൻ സാവകാശം കിട്ടിയിട്ടില്ലെങ്കിലും പുറത്താകാതെ 84 റൺസ് എന്ന നേട്ടംവരെ എത്താൻ ‘ഫിനിഷർ’ ധോണിക്ക് സാധിച്ചിട്ടുണ്ട്.

എം.എസ്.ധോണി (Photo by INDRANIL MUKHERJEE / AFP)

∙ വെടിക്കെട്ടോടെ തുടക്കം

ADVERTISEMENT

ഐപിഎലിന്റെ ചരിത്രത്തിലെ ആദ്യ മത്സരം. സൗരവ് ഗാംഗുലിയുടെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സും രാഹുൽ ദ്രാവിഡിന്റെ ബാംഗ്ലൂർ റോയൽ ചാലഞ്ചേഴ്സും നേർക്കുനേർ. ഐപിഎൽ പൂരത്തിന് തിരിതെളിച്ച ആ മത്സരത്തിൽ തന്നെ കെകെആറിന്റെ  ബ്രണ്ടൻ മക്കല്ലം ബാറ്റിങ് വെടിക്കെട്ടിനും തിരിതെളിച്ചു. 73 പന്തുകളിൽ 10 ഫോറുകളും 13 സിക്സറുകളും സഹിതം പുറത്താകാതെ 158 റൺസ്.

ബ്രണ്ടൻ മക്കല്ലം. (Photo by INDRANIL MUKHERJEE / AFP)

ആദ്യ മത്സരം, ആദ്യ സെഞ്ചറി. മക്കല്ലത്തിന് പിന്നാലെ മൈക്ക് ഹസി (ചെന്നൈ സൂപ്പർ കിങ്സ്), ആൻഡ്രൂ സൈമൺസ് (ഡെക്കാൻ ചാർജേഴ്സ് ഹൈദരാബാദ്),  ആഡം ഗിൽക്രിസ്റ്റ് (ഡെക്കാൻ ചാർജേഴ്സ് ഹൈദരാബാദ്), സനത്ത് ജയസൂര്യ (മുംബൈ ഇന്ത്യൻസ്), ഷോൺ മാർഷ് (കിങ്സ് 11 പഞ്ചാബ്) എന്നിവരും കന്നി സീസണില്‍ സെഞ്ചറി നേടി.

∙ ദക്ഷിണാഫ്രിക്കൻ മണ്ണിൽ 2 സെഞ്ചറികൾ മാത്രം

ദക്ഷിണാഫ്രിക്കയിൽ അരങ്ങേറിയ രണ്ടാം സീസണിൽ ആകെ പിറന്നത് 2 സെഞ്ചറികൾ മാത്രം. എന്നാൽ ഇന്ത്യൻ താരത്തിന്റെ ആദ്യ ഐപിഎൽ സെഞ്ചറി എന്ന നാഴികക്കല്ല് പിന്നിട്ടത് ഈ സീസണിലാണ്. റോയൽ ചാലഞ്ചേഴ്സ്  ബാംഗ്ലൂരിനായി മനീഷ് പാണ്ഡെയാണ് ഈ റെക്കോർഡ് കുറിച്ചത്. ഡൽഹി ഡെയർ ഡെവിൾസിനായി  എ.ബി.ഡിവില്ലിയേഴ്സ് ആണ് സീസണിലെ രണ്ടാം സെഞ്ചറി നേടിയത്.

മനീഷ് പാണ്ഡെ (Photo by Manjunath KIRAN / AFP)

∙ യൂസഫ് പഠാന്റെ മിന്നൽ സെഞ്ചറി

യൂസഫ് പഠാൻ (രാജസ്ഥാൻ റോയൽസ്) 37 പന്തിൽ തികച്ച സെഞ്ചറിയാണ് 2010 ഐപിഎലിലെ ഏറ്റവും മനോഹര മുഹൂർത്തങ്ങളിലൊന്ന്. ഡേവിഡ് വാർണർ (ഡൽഹി ഡെയർ ഡെവിൾസ്), മുരളി വിജയ് (ചെന്നൈ സൂപ്പർ കിങ്സ്), മഹേള ജയവർധന (കിങ്സ് 11 പഞ്ചാബ്) എന്നിവരുടേത് ഉൾപ്പെടെ 4 സെഞ്ചറികളാണ് മൂന്നാം സീസണിൽ ആകെ പിറന്നത്.

∙ 6 സെഞ്ചറികളുമായി 2011 

പോൾ വാൽത്താട്ടി (കിങ്സ് 11 പഞ്ചാബ്) 120 (63) X ചെന്നൈ സൂപ്പർ കിങ്സ്

സച്ചിൻ തെൻഡുൽക്കർ (മുംബൈ ഇന്ത്യൻസ്) 100 (66) X കൊച്ചി ടസ്കേഴ്സ് കേരള

ക്രിസ് ഗെയ്ൽ (റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ) 102 (55) X കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്  

വിരേന്ദർ സെവാഗ് (ഡൽഹി ഡെയൽ ഡെവിൾസ്) 119 (56) X ഡെക്കാൻ ചാർജേഴ്സ് 

ക്രിസ് ഗെയ്ൽ (റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ) 107 (49) X കിങ്സ് 11 പഞ്ചാബ്

ആഡം ഗിൽക്രിസ്റ്റ് (കിങ്സ് 11 പഞ്ചാബ്) 106 (55) X റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ

∙ പവർ ഹിറ്റർമാരുടെ 2012

ലോക ക്രിക്കറ്റിലെ സിക്സടി വീരൻമാരായ രോഹിത് ശർമയുടെയും ക്രിസ് ‍‍ഗെയിലിന്റെയും സെഞ്ചറികള്‍ക്ക് വേദിയൊരുക്കിയ സീസണായിരുന്നു 2012. രോഹിത്തിന്റെ ആദ്യ ഐപിഎൽ സെഞ്ചറി പിറന്ന സീസണിൽ ക്രിസ് ഗെയ്ൽ സ്വന്തമാക്കിയത് മൂന്നാം ഐപിഎൽ സെഞ്ചറി. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ അവരുടെ ഹോം ഗ്രൗണ്ടായ ഈഡൻ ഗാർഡൻസിൽ രോഹിത് ശർമ 109 (79 പന്തിൽ) റൺസ് സ്വന്തമാക്കിയപ്പോൾ ഡൽഹി ഡെയർ ഡെവിൾസിന് എതിരെ 62 പന്തുകളില്‍ നിന്ന് 13 സിക്സറുകളുടെ അകമ്പടിയോടെ ആയിരുന്നു ക്രിസ് ഗെയ്ൽ 128* റൺസ് നേടിയത്.

രോഹിത് ശർമ ബാറ്റിങ്ങിനിടെ. Photo: INDRANILMUKHERJEE/AFP

മുരളി വിജയ് ചെന്നൈയ്ക്കായും (58 പന്തിൽ 113) ഡേവിഡ് വാർണർ ഡൽഹി ഡെയൽ ഡെവിൾസിനായും തങ്ങളുടെ രണ്ടാം സെഞ്ചറികൾ പൂർത്തിയാക്കിയ  സീസണിൽ രാജസ്ഥാൻ റോയൽസിനായി അജിൻക്യ രഹാനെ (60 പന്തിൽ 103), ഡൽഹി ഡെയൽ ഡെവിൾസിനായി കെവിൻ പീറ്റേഴ്സൺ (64 പന്തിൽ 103) എന്നിവരും സെഞ്ചറി തികച്ചു.

∙ ഒരു സെഞ്ചറി, തിരുത്തപ്പെടാത്ത 2 റെക്കോർഡുകൾ

ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ (175*), ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വേഗമേറിയ സെഞ്ചറി (30 പന്തിൽ) ഈ രണ്ട് റെക്കോർഡ് നേട്ടത്തോടെ ക്രിസ് ഗെയ്‌ൽ (ആർസിബി) നാലാം സെഞ്ചറി പൂർത്തിയാക്കിയതിനൊപ്പം കിങ്സ് 11 പഞ്ചാബിന്റെ ഡേവിഡ് മില്ലറിന്റെ മിന്നൽ വേഗത്തിലുള്ള സെഞ്ചറിക്കും 2013ലെ സീസൺ കളമൊരുക്കി. റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ 38 പന്തിൽ 101 റൺസാണ് മില്ലർ അടിച്ചു പറത്തിയത്. ഇവർ ഇരുവർക്കും പുറമേ ഷെയിന്‍ വാട്സൻ (61 പന്തിൽ 101, രാജസ്ഥാന്‍ റോയൽസ്), സുരേഷ് റെയ്ന (53 പന്തിൽ 100, ചെന്നൈ സൂപ്പർ കിങ്സ്) എന്നിവരും സെഞ്ചറി തികച്ചു.

ക്രിസ് ഗെയ്ൽ (Photo by INDRANIL MUKHERJEE / AFP)

∙ മൂന്നിൽ ഒതുങ്ങി 2014

വിരേന്ദ്ര സെവാഗ് ഡൽഹി വിട്ട് കിങ്സ് 11 പഞ്ചാബിന്റെ കൂട്ടിലെത്തിയ ശേഷമുള്ള ആദ്യ സെഞ്ചറിയും (58 പന്തിൽ 122) ഐപിഎൽ കരിയറിലെ രണ്ടാം സെഞ്ചറിയും പൂർത്തിയാക്കി. ലെൻഡിൽ സിമൺസ് മുംബൈ ഇന്ത്യൻസിനായും (61 പന്തിൽ 100) വൃദ്ധിമാൻ സാഹ കിങ്സ് 11 പഞ്ചാബിനായും (55 പന്തിൽ 115) സെഞ്ചറി തികച്ചെങ്കിലും സീസണിലെ ആകെ സെഞ്ചറികളുടെ എണ്ണം മൂന്നിൽ ഒതുങ്ങി.

∙ മക്കല്ലം ഹിറ്റ് മടങ്ങിവന്ന 2015 

ഐപിഎലിൽ സെഞ്ചറി വെടിക്കെട്ട് തുടങ്ങിവച്ച ബ്രണ്ടൻ മക്കല്ലം 2008ന് ശേഷം ഐപിഎലിൽ സെഞ്ചറി തികച്ചത് 2015ൽ ആണ്. ഇത്തവണ ചെന്നൈ സൂപ്പർ കിങ്സിനുവേണ്ടി ആയിരുന്നു മക്കല്ലത്തിന്റെ സെഞ്ചറി (56 പന്തിൽ 100). മക്കല്ലം രണ്ടാം സെഞ്ചറി നേടിയപ്പോൾ ക്രിസ് ഗെയ്ൽ അഞ്ചാം സെഞ്ചറിയും പൂർത്തിയാക്കി 57 പന്തിൽ 117). 

ബാംഗ്ലൂർ റോയൽ ചാലഞ്ചേഴ്സിനു വേണ്ടി 2015ൽ മറ്റൊരു താരംകൂടി സെഞ്ചറി നേടി; എ.ബി.ഡിവില്ലിയേഴ്സ് (53 പന്തിൽ 133). രാജസ്ഥാൻ റോയൽസിനുവേണ്ടി ഷെയിൻ വാട്സണും സെഞ്ചറി ( 59 പന്തിൽ 104) തികച്ചതോടെ സീസണിലെ ആകെ സെഞ്ചറികളുടെ എണ്ണം 4 ആയി.

∙ 4 സെഞ്ചറികളുമായി ‘കിങ്ങിന്റെ’ പട്ടാഭിഷേകം

2016 ഐപിഎലിൽ ആകെ പിറന്നത് 6 സെഞ്ചറികൾ. ഇതിൽ നാലും ഒരു ബാറ്റില്‍ നിന്ന്, ആർസിബിയുടെ സ്വന്തം സാക്ഷാൽ കിങ് കോലിയുടെ താരോദയത്തിന്റെയും അടിച്ചൊതുക്കലിന്റെയും വർഷമായിരുന്നു 2016. കോലിയുടെ ആദ്യ ഐപിഎൽ സെഞ്ചറി ഗുജറാത്ത് ലയൺസിന് എതിരെ ആയിരുന്നു. 63 പന്തിൽ 100 റൺസായിരുന്നു കോലിയുടെ സമ്പാദ്യം. രണ്ടാം സെഞ്ചറി പുണെയ്ക്ക് എതിരെ, 58 പന്തിൽ 108 റൺസ്. മൂന്നാം സെഞ്ചറി നേട്ടവും ഗുജറാത്ത് ലയൺസിന് എതിരെ, 55 പന്തിൽ 109. ഒടുവിൽ കിങ്സ് 11 പഞ്ചാബിന് എതിരെ 55 പന്തിൽ 109 റൺസുമായി സീസണിലെ നാലാം സെഞ്ചറിയും കോലി അടിച്ചെടുത്തു.

വിരാട് കോലി. Photo: X@MuffadalVohra

ഗുജറാത്ത് ലയൺസിന് എതിരായ രണ്ടാം മത്സരത്തിൽ കോലിക്ക് പുറമേ റോയൽ ചാലഞ്ചേഴ്സിനു വേണ്ടി മറ്റൊരു താരംകൂടി സെഞ്ചറി നേടിയിരുന്നു. 52 പന്തിൽ 129 റൺസ് നേടിയ എ.ബി.ഡിവില്ലിയേഴ്സ് ആയിരുന്നു കളിയിലെ താരം. 2016ൽ ആർസിബിക്കു വേണ്ടി അല്ലാതെ ആകെ പിറന്നത് ഒരേ ഒരു സെഞ്ചറിയാണ്, റൈസിങ് പുണെ ജയ്ന്റ്സിനു വേണ്ടി സ്റ്റീവ് സ്മിത്താണ് 54 പന്തിൽ 101 റൺസ് സ്വന്തമാക്കിയത്.

∙ സഞ്ജുവിന്റെ കന്നി സെഞ്ചറി, ഡൽഹിക്കു വേണ്ടി

2017– കിങ്സ്11 പഞ്ചാബിന് വേണ്ടി ഹാഷിം അംല 2 മാന്ത്രിക സെഞ്ചറികൾ (മുംബൈ ഇന്ത്യൻസിനെതിരെയും  ഗുജറാത്ത് ലയൺസിനെതിരെയും 60 പന്തുകളിൽ 104 റൺസ് വീതം) നേടിയ സീസൺ ആണെങ്കിലും മലയാളികൾ ഏറ്റവും നെഞ്ചേറ്റിയത് റൈസിങ് പുണെ ജയ്ന്റ്സിന് എതിരെ ഡൽഹി കുപ്പായത്തിൽ 2017ൽ സഞ്ജു സാംസൺ സ്വന്തമാക്കിയ സെഞ്ചറിയാണ്. 63 പന്തിൽ 102 റൺസായിരുന്നു സഞ്ജുവിന്റെ സമ്പാദ്യം. സീസണിൽ ഡേവിഡ് വാർണർ സൺറൈസേഴ്സ് ഹൈദരാബാദിനു വേണ്ടിയും ബെൻ സ്റ്റോക്സ് പുണെയ്ക്കു വേണ്ടിയും സെഞ്ചറികൾ സ്വന്തമാക്കി.

ലക്നൗവിനെതിരെ സഞ്ജു സാംസണിന്റെ ബാറ്റിങ് (Photo by Sajjad HUSSAIN / AFP)

∙ 2018ൽ പന്തിന്റെ ഉദയം

ഋഷഭ് പന്ത് ആദ്യമായി ഐപിഎൽ സെഞ്ചറി സ്വന്തമാക്കിയ വർഷമാണ് 2018. സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ ആയിരുന്നു ഡൽഹി താരത്തിന്റെ കന്നി ഐപിഎൽ സെഞ്ചറി. 63 പന്തിൽ 128 റൺസാണ് പന്ത് ആ ഇന്നിങ്സിൽ സ്വന്തമാക്കിയത്. പന്തിന് പുറമേ ഷെയിൻ വാട്സനും 2018ൽ തിളങ്ങി, ഇരട്ട സെഞ്ചറിയുമായി. ചെന്നൈ സുപ്പര്‍ കിങ്സിനു വേണ്ടി പുണെയ്ക്ക് എതിരെയും ഹൈദരാബാദിന് എതിരെയുമായിരുന്നു വാട്സന്റെ സെഞ്ചറികൾ. ചെന്നൈ സൂപ്പർ കിങ്സ് താരം തന്നെയായ അമ്പാട്ടി റായിഡുവും തന്റെ കന്നി ഐപിഎൽ സെഞ്ചറി 2018ൽ പൂർത്തിയാക്കി.

ഋഷഭ് പന്ത്. (Photo by Noah SEELAM/AFP)

∙ 2019 : വീണ്ടും കോലി, സഞ്ജു

സഞ്ജു സാംസൺ രാജസ്ഥാൻ റോയൽസിനു വേണ്ടി സെഞ്ചറി തികച്ച വർഷമാണ് 2019. റോയൽ ചാലഞ്ചേഴ്സ് ആയിരുന്നു എതിരാളികൾ. സീസണിൽ സൺറൈസേഴ്സിനു വേണ്ടി ആർസിബിക്കെതിരെ ഡേവിഡ് വാർണർ സെഞ്ചറി നേടിയപ്പോൾ ആർസിബിക്കുവേണ്ടി വിരാട് കോലി ഈഡൻ ഗാർഡൻസിൽ കൊൽക്കത്തയ്ക്കെതിരെ സെഞ്ചറി നേടി.   

കെ.എൽ.രാഹുൽ. (Photo by INDRANIL MUKHERJEE/AFP)

കെ.എൽ രാഹുൽ പഞ്ചാബ് കിങ്സിനുവേണ്ടിയും അജിൻക്യ രഹാനെ രാജസ്ഥാനുവേണ്ടിയും ജോണി െബയസ്റ്റോ ഈ സീസണിൽ സെഞ്ചറികൾ കണ്ടെത്തി. ആകെ പിറന്നത് 6 സെഞ്ചറികൾ.

∙ ശിഖർ ധവാന്റെ 2020 (ട്വന്റി20)

ട്വന്റി20 ക്രിക്കറ്റിലെ ഇന്ത്യൻ പൂരമായ ഐപിഎൽ 2020 വർഷത്തിലേക്ക് എത്തിയയപ്പോൾ ഇരട്ട സെഞ്ചറികളുമായി തിളങ്ങിയത് ഡൽഹിയുടെ സ്വന്തം ശിഖർ ധവാൻ. ചെന്നൈ സൂപ്പർ കിങ്സ്, കിങ്സ് 11 പഞ്ചാബ് എന്നിവർക്കെതിരെയായിരുന്നു ധവാന്റെ ബാറ്റിങ് വെടിക്കെട്ട്. യുഎഇ വേദിയായ മത്സരങ്ങളിൽ കിങ്സ് 11 പഞ്ചാബിനു വേണ്ടി കെ.എൽ. രാഹുലും മായങ്ക് അഗർവാളും സെഞ്ചറി നേടിയപ്പോൾ രാജസ്ഥാൻ റോയൽസിന് വേണ്ടി ബെൻ സ്റ്റോക്സും സെഞ്ചറി നേടി.

ശിഖർ ധവാൻ. (Photo by Arun Sankar/AFP)

∙ 2021 മലയാളി വർഷം

ഐപിഎൽ കരിയറിലെ മൂന്നാമത്തേതും രാജസ്ഥാൻ റോയൽസിനു വേണ്ടിയുള്ള രണ്ടാമത്തെയും സെഞ്ചറി പൂർത്തിയാക്കിയ സഞ്ജു സാംസണിനൊപ്പം മറ്റൊരു മലയാളികൂടി ഐപിഎൽ സെഞ്ചറി നേടിയ വർഷമാണ് 2021. റോയൽ ചാലഞ്ചേഴ്സിനുവേണ്ടി സെഞ്ചറി സ്വന്തമാക്കിയ ദേവദത്ത് പടിക്കലാണ് ആ രണ്ടാം മലയാളി. രാജസ്ഥാന് വേണ്ടി ജോസ് ബട്‌ലർ സെഞ്ചറി നേടിയപ്പോൾ ചെന്നൈയുടെ നിലവിലെ നായകൻ ഋതുരാജ് ഗെയ്ക്‌വാദ് ആദ്യമായി സെഞ്ചറി നേടിയ വർഷം കൂടിയായിരുന്നു 2021.

ദേവദത്ത് പടിക്കൽ (Photo by Idrees MOHAMMED / AFP)

∙ ഒരേ ബാറ്റിൽ നിന്ന് വീണ്ടും 4 സെഞ്ചറികൾ

2016ലെ കോലി ഷോയ്ക്കു ശേഷം വീണ്ടും ഒരേ ബാറ്റർ ഒരേ സീസണിൽ 4 സെഞ്ചറികൾ നേടിയത് 2022ൽ ആണ്. രാജസ്ഥാൻ റോയൽസ് ഫൈനല്‍ പോരാട്ടത്തിൽവരെ എത്തിയ 2022ൽ ആയിരുന്നു രാജസ്ഥാൻ ബാറ്റർ ജോസ് ബട്‌ല‌റിന്റെ ഈ മിന്നും പ്രകടനം. മുംബൈ ഇന്ത്യൻസ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, ഡൽഹി ക്യാപിറ്റൽസ്, റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ എന്നീ ടീമുകളാണ് ബട്‌‌ലറിന്റെ ബാറ്റിന്റെ ചൂടറിഞ്ഞത്.

കൊൽക്കത്തയ്ക്കെതിരെ ബാറ്റു ചെയ്യുന്ന രാജസ്ഥാൻ താരം ജോസ് ബട്‌ലർ‌ (Photo by DIBYANGSHU SARKAR/ AFP)

ബട്‌ലർ 4 സെഞ്ചറികളുമായി തിളങ്ങിയപ്പോള്‍, പുതിയ ടീമായ ലക്നൗ സൂപ്പർ ജയന്റ്സിന്റെ അമരക്കാരനായി എത്തിയ കെ.എൽ.രാഹുൽ സ്വന്തമാക്കിയത് 2 സെഞ്ചറികൾ. രണ്ടു തവണയും എതിർ പക്ഷത്ത് മുംബൈ ഇന്ത്യൻസ്. രണ്ട് തവണയും സ്വന്തമാക്കിയത് 103 റൺസും. ബാംഗ്ലൂരിന് വേണ്ടി രജത് പട്ടിദാർ, ലക്നൗ സൂപ്പർ ജയന്റ്സിന് വേണ്ടി ക്വിന്റൻ ഡിക്കോക് എന്നിവരും 100 റൺസ് പിന്നിട്ടതോടെ സീസണിലെ സെഞ്ചറികളുടെ എണ്ണം 8 ആയി.

ശുഭ്മൻ ഗില്ലിന്റെ ബാറ്റിങ് (Photo by Arun SANKAR / AFP)

∙ 2023 അഥവാ ‘ഗിൽ’ വർഷം

ഐപിഎലിലെ യങ് സൂപ്പർ സ്റ്റാർ ശുഭ്മൻ ഗില്ലിന്റെ ബാറ്റിൽ നിന്ന് 3 സെഞ്ചറികൾ. എതിർ പക്ഷത്ത് ഹൈദരാബാദ്, ബാംഗ്ലൂർ, മുംബൈ ടീമുകൾ. ‘പ്രിൻസ്’ ഗിൽ 3 അടിച്ചപ്പോൾ ‘കിങ്’ കോലിയും മോശമാക്കിയില്ല. അടിച്ചുകൂട്ടിയത് 2 ശതകങ്ങള്‍. എതിരാളികളായി നിന്നത് ഹൈദരാബാദും ഗുജറാത്തും. ഇവർക്ക് രണ്ടാൾക്കും പുറമേ സൂര്യകുമാർ യാദവ് (മുംബൈ), വെങ്കിടേശ് അയ്യർ (കൊൽക്കത്ത), യശ്വസി ജെയ്സ്വാള്‍ (രാജസ്ഥാൻ), പ്രഫ്സിമാരൻ സിങ് (പഞ്ചാബ്) എന്നീ ഇന്ത്യൻ താരങ്ങളും. ബ്രൂക്ക് (ഹൈദരാബാദ്), ക്ലാസൻ (ഹൈദരാബാദ്), ഗ്രീൻ (മുംബൈ) എന്നിങ്ങനെ ആകെ സെഞ്ചറികളുടെ എണ്ണം ആദ്യമായി രണ്ടക്കം കടന്നു. 12 സെഞ്ചറികളാണ് 2023 സീസണിൽ ആകെ പിറന്നത്.

English Summary:

Batting Brilliance and Heartache: IPL's Sensational Journey Through Explosive Centuries