2013 മേയ് 26. വേദി ഇന്ത്യൻ ക്രിക്കറ്റിന്റെ തറവാടായ കൊൽക്കത്ത ഈഡൻ ഗാർഡൻസ്. ഐപിഎൽ ആറാം സീസണിന്റെ ഫൈനൽ പോരാട്ടത്തിൽ ധോണിയുടെ ചെന്നൈ വീഴുകയും രോഹിത്തിന്റെ മുംബൈ വാഴുകയും ചെയ്ത ദിവസം. ക്രിക്കറ്റ് ഇതിഹാസങ്ങളായ സച്ചിൻ തെൻഡുൽക്കറിനും റിക്കി പോണ്ടിങ്ങിനും കിരീട നേട്ടത്തിന്റെ തൃപ്തിയോടെ ഐപിഎൽ താരങ്ങളുടെ കുപ്പായം അഴിച്ചുവയ്ക്കാൻ അവസരമൊരുക്കിയ രാവ്. ടൂർണമെന്റ് വിജയികൾക്കുള്ള ട്രോഫിയുമായി അന്നത്തെ ബിസിസിഐ പ്രസിഡന്റ് എൻ.ശ്രീനിവാസൻ മുന്നോട്ടുവരുന്നു. ട്രോഫി ഏറ്റുവാങ്ങാനായി ഒരു 26 വയസ്സുകാരൻ വേദിയിലേക്ക് ഓടിയെത്തുന്നു. എന്നാൽ, ട്രോഫി ഏറ്റുവാങ്ങുന്നതിന് മുൻപ് ഒരു നിമിഷം പിന്നിലേക്ക് നോക്കിയ ശേഷം രണ്ടുപേരെക്കൂടി വേദിയിലേക്ക് ക്ഷണിക്കുന്നു. മുന്നിലേക്കുവന്ന സച്ചിൻ തെൻഡുൽക്കറിന്റെ സാന്നിധ്യത്തിൽ റിക്കി പോണ്ടിങ്ങിനൊപ്പം ചേർന്ന് ശ്രീനിവാസനിൽ നിന്ന് ട്രോഫി ഏറ്റുവാങ്ങുന്നു.ഒരു മുംബൈ ഇന്ത്യൻസ് ആരാധകർക്ക് ഒരിക്കലും മറക്കാനാകാത്ത നിമിഷം, ഐപിഎലിലെ അവരുടെ കന്നി കിരീട നേട്ടം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

2013 മേയ് 26. വേദി ഇന്ത്യൻ ക്രിക്കറ്റിന്റെ തറവാടായ കൊൽക്കത്ത ഈഡൻ ഗാർഡൻസ്. ഐപിഎൽ ആറാം സീസണിന്റെ ഫൈനൽ പോരാട്ടത്തിൽ ധോണിയുടെ ചെന്നൈ വീഴുകയും രോഹിത്തിന്റെ മുംബൈ വാഴുകയും ചെയ്ത ദിവസം. ക്രിക്കറ്റ് ഇതിഹാസങ്ങളായ സച്ചിൻ തെൻഡുൽക്കറിനും റിക്കി പോണ്ടിങ്ങിനും കിരീട നേട്ടത്തിന്റെ തൃപ്തിയോടെ ഐപിഎൽ താരങ്ങളുടെ കുപ്പായം അഴിച്ചുവയ്ക്കാൻ അവസരമൊരുക്കിയ രാവ്. ടൂർണമെന്റ് വിജയികൾക്കുള്ള ട്രോഫിയുമായി അന്നത്തെ ബിസിസിഐ പ്രസിഡന്റ് എൻ.ശ്രീനിവാസൻ മുന്നോട്ടുവരുന്നു. ട്രോഫി ഏറ്റുവാങ്ങാനായി ഒരു 26 വയസ്സുകാരൻ  വേദിയിലേക്ക് ഓടിയെത്തുന്നു. എന്നാൽ, ട്രോഫി ഏറ്റുവാങ്ങുന്നതിന് മുൻപ് ഒരു നിമിഷം പിന്നിലേക്ക് നോക്കിയ ശേഷം രണ്ടുപേരെക്കൂടി വേദിയിലേക്ക് ക്ഷണിക്കുന്നു.

2013ൽ ആദ്യ ഐപിഎൽ കിരീടം സ്വന്തമാക്കിയ മുംബൈ ഇന്ത്യൻസ് താരങ്ങൾ ഉടമ നിത അംബാനിക്കൊപ്പം (File Photo by PTI)

മുന്നിലേക്കുവന്ന സച്ചിൻ തെൻഡുൽക്കറിന്റെ സാന്നിധ്യത്തിൽ റിക്കി പോണ്ടിങ്ങിനൊപ്പം ചേർന്ന് ശ്രീനിവാസനിൽ നിന്ന് ട്രോഫി ഏറ്റുവാങ്ങുന്നു.  മുംബൈ ഇന്ത്യൻസ് ആരാധകർക്ക് ഒരിക്കലും മറക്കാനാകാത്ത നിമിഷം, ഐപിഎലിലെ അവരുടെ കന്നി കിരീട നേട്ടം. ആ നിമിഷത്തിനെ ക്രിക്കറ്റ് ആരാധകരുടെ  എക്കാലത്തെയും ഏറ്റവും മികച്ച ഓർമകളിൽ ഒന്നാക്കിമാറ്റിയത് ആ ചെറുപ്പക്കാരന്റെ പ്രവൃത്തിയാണ്. വന്നവഴി മറക്കാത്ത രോഹിത് ശർമയെന്ന മുംബൈ ഇന്ത്യൻസിന്റെ വിജയനായകന്റെ പ്രവൃത്തി. അഞ്ചു സീസണുകൾ പിന്നിട്ടിട്ടും ഒരിക്കൽപോലും കിരീടത്തിൽ മുത്തമിടാൻ സാധിക്കാതിരുന്ന മുംബൈ ഇന്ത്യൻസ് ആറാം സീസണിന്റെ തുടക്കത്തിൽ ക്യാപ്റ്റന്റെ തൊപ്പി കൈമാറിയത് റിക്കി പോണ്ടിങ്ങിനാണ്.

2013ൽ ആദ്യ ഐപിഎൽ കിരീടം സ്വന്തമാക്കിയ മുംബൈ ഇന്ത്യൻസ് താരങ്ങളുടെ ആഘോഷം (File Photo by PTI)
ADVERTISEMENT

എന്നാൽ, ഓസീസിന്റെ മഞ്ഞപ്പടയ്ക്കായി പുറത്തെടുത്തിരുന്ന തന്ത്രങ്ങളൊന്നും മുംബൈയുടെ നീലപ്പടയ്ക്ക് േചരാതെ വന്നതോടെ 6 മത്സരങ്ങൾക്ക് ശേഷം റിക്കി പോണ്ടിങ് നായകസ്ഥാനം സ്വയം ഒഴിഞ്ഞു. മൂന്ന് വിജയം മൂന്ന് പരാജയം എന്ന നിലയിൽ മുന്നോട്ടുപോയ ടീമിന്റെ നായക സ്ഥാനം ഏറ്റെടുത്ത രോഹിത് പിന്നീട് വിശ്രമിച്ചത് ഐപിഎലിലെ നീലപ്പടയ്ക്ക് ആദ്യ കിരീടം സമ്മാനിച്ച ശേഷമാണ്. എന്നാൽ, കിരീടം സ്വീകരിക്കാൻ എത്തിയപ്പോഴും രോഹിത് ക്രിക്കറ്റിന്റെ മാന്യത കൈവിട്ടില്ല. സീസണിലെ ആദ്യ 6 മത്സരങ്ങളിൽ ടീമിനെ നയിച്ച റിക്കി പോണ്ടിങ്ങിനൊപ്പം മാത്രമാണ് അദ്ദേഹം ട്രോഫി ഏറ്റുവാങ്ങിയത്. അതും ക്രിക്കറ്റിന്റെ ദൈവം സച്ചിൻ തെൻഡുൽക്കറിന്റെ സാന്നിധ്യം വേദിയിൽ ഉറപ്പാക്കിയ ശേഷം മാത്രം.

അവിടെ നിന്ന് ആ ചെറുപ്പക്കാരൻ വളർന്നു, മുംബൈയ്ക്ക് 5 കിരീടങ്ങൾ സമ്മാനിച്ച നായകനായി, അതിലൂടെ ഇന്ത്യൻ ദേശീയ ടീമിന്റെ നായകനായി, പറയാനുള്ള കാര്യങ്ങൾ വെട്ടിത്തുറന്ന് പറയുന്ന നേതാവായി, പുതുതലമുറയിലെ താരങ്ങളുടെ പ്രിയ രോഹിത് ഭയ്യ ആയി... ഇന്ന് ഏപ്രിൽ 30ന് 37–ാം പിറന്നാൾ ദിനത്തിൽ ലക്നൗ സൂപ്പർ ജയന്റ്സിന് എതിരായ മത്സരത്തിൽ രോഹിത് കളത്തിലെത്തുമ്പോൾ ആരാധകർ പ്രതീക്ഷയോടെ കാത്തിരിക്കുന്നതും ഒരു രോ‘ഹിറ്റ്’ ബർത്ത്ഡേ ഇന്നിങ്സിനു വേണ്ടിയാണ്... ആ കാത്തിരിപ്പിന് ഇടയിൽ വിശദമായി അറിയാം, രോഹിത്തിന്റെ കൂടുതൽ ഐപിഎൽ വിശേഷങ്ങൾ...

മുംബൈ ഇന്ത്യൻസിന്റെ അഞ്ച് ഐപിഎൽ ട്രോഫികളുമായി രോഹിത് ശർമ (Photo by AFP)

ഐപിഎൽ റെക്കോർഡുകളുടെ ‘കളി’ത്തോഴൻ

∙ ഏറ്റവും കൂടുതൽ കിരീടങ്ങൾ സ്വന്തമാക്കിയിട്ടുള്ള ക്യാപ്റ്റൻ. 5 കിരീടം സ്വന്തമാക്കി എം.എസ്. ധോണിയും ഈ നേട്ടം പങ്കിടുന്നുണ്ട്

∙ ഏറ്റവും കൂടുതൽ കിരീടങ്ങൾ സ്വന്തമാക്കിയിട്ടുള്ള താരം. ആകെ നേടിയ 6 കിരീടങ്ങളിൽ 5 എണ്ണവും മുംബൈ ഇന്ത്യൻസ് നായകനായി. ശേഷിക്കുന്ന ഒരെണ്ണം ഡക്കാൻ ചാർജേഴ്സിലെ താരമായി. 6 കിരീട നേട്ടവുമായി അമ്പാട്ടി റായിഡുവും ഈ നേട്ടം പങ്കിടുന്നുണ്ട്.

∙ ഏറ്റവും കുറഞ്ഞ പ്രായത്തിൽ ഐപിഎൽ കിരീടം സ്വന്തമാക്കിയ നായകൻ. 2013ൽ മുംബൈ ഇന്ത്യൻസിനായി ആദ്യ കിരീടം ഏറ്റുവാങ്ങുമ്പോൾ 26 വയസ്സും 13 ദിവസവുമായിരുന്നു രോഹിത്തിന്റെ പ്രായം.

∙ ഒന്ന്, രണ്ട്, മൂന്ന്, നാല്, അഞ്ച് കിരീടങ്ങൾ സ്വന്തമാക്കാൻ ഏറ്റവും കുറച്ച് മത്സരങ്ങൾ മാത്രം വേണ്ടിവന്ന നായകൻ

∙ സെഞ്ചറിയും ഹാട്രിക് വിക്കറ്റും 100 ക്യാച്ചും തികച്ചിട്ടുള്ള ഏക താരം.

രോഹിത് ശർമയും സച്ചിൻ തെൻഡുൽക്കറും. 2012ലെ ഐപിഎൽ മത്സരത്തിൽ (File Photo by PUNIT PARANJPE / AFP)

∙ സെഞ്ചറിയും ഹാട്രിക് വിക്കറ്റും നേടിയിട്ടുള്ള മൂന്ന് താരങ്ങളിൽ ഒന്നാമൻ. ഷെയ്ൻ വാട്സൻ, സുനിൽ നരെയ്ൻ എന്നിവരാണ് രോഹിത്തിന് പുറമേ സെഞ്ചറിയും ഹാട്രിക് വിക്കറ്റും നേടിയിട്ടുള്ള താരങ്ങൾ.

∙ ഏറ്റവും കൂടുതൽ പ്ലയർ ഓഫ് ദ് മാച്ച് പുരസ്കാരങ്ങൾ സ്വന്തമാക്കിയിട്ടുള്ള ഇന്ത്യൻ താരം. 19 മത്സരങ്ങളിൽ. വിദേശ താരങ്ങളെക്കൂടി ഉൾപ്പെടുത്തി നോക്കിയാൽ എ.ബി.ഡിവില്ലിയേഴ്സ് (25), ക്രിസ് ഗെയ്ൽ (22) എന്നിവർക്ക് പിന്നിൽ മൂന്നാം സ്ഥാനത്താണ് രോഹിത്തിന്റെ സ്ഥാനം.

∙ ക്യാപ്റ്റന്റെ തൊപ്പിയുമായി ഏറ്റവും കൂടുതൽ മത്സരങ്ങളിൽ കളത്തിലിറങ്ങിയ രണ്ടാമത്തെ താരം. രോഹിത് 158 മത്സരങ്ങളിൽ മുംബൈ ഇന്ത്യൻസിനെ നയിച്ചപ്പോൾ പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ള ധോണി 226 മത്സരങ്ങളിലാണ് ചെന്നൈ സൂപ്പർ കിങ്സിനെ നയിച്ചത്.

∙ ഐപിഎൽ പ്രതിഫല കണക്കിൽ മുന്നിൽ നിൽക്കുന്ന താരവും രോഹിത് തന്നെയാണ്. 178.6 കോടി രൂപയാണ് ഐപിഎൽ താരലേലത്തിലൂടെ രോഹിത്തിന് ലഭിച്ചിട്ടുള്ള തുക. എം.എസ്.ധോണി (176.8 കോടി), വിരാട് കോലി (173.2 കോടി) എന്നിവരാണ് രോഹിത്തിന് തൊട്ടുപിന്നിൽ ഉള്ളത്.

∙ ചരിത്രത്തിൽ ഏറ്റവും കൂടുതൽ മത്സരങ്ങിൽ (252) കളത്തിലിറങ്ങിയിട്ടുള്ള താരങ്ങളിൽ രണ്ടാമൻ. 259 മത്സരങ്ങളിൽ പങ്കെടുത്തിട്ടുള്ള എം.എസ്.ധോണിയാണ് ഒന്നാം സ്ഥാനത്ത്. ദിനേശ് കാർത്തിക്കും 252 മത്സര പരിചയവുമായി രോഹിത്തിനൊപ്പം രണ്ടാം സ്ഥാനം പങ്കിടുന്നു. 247 മത്സരങ്ങളിൽ കളത്തിലിറങ്ങിയിട്ടുള്ള വിരാട് കോലിയാണ് മൂന്നാം സ്ഥാനത്ത്.

2017ൽലെ ഐപിഎൽ കിരീടം ഏറ്റുവാങ്ങുന്ന മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ രോഹിത് ശർമ (File Photo by PTI)

∙ ഏറ്റവും കൂടുതൽ റൺസ് (6,522) നേടിയിട്ടുള്ള താരങ്ങളിൽ നാലാം സ്ഥാനം. വിരാട് കോലി (7763), ശിഖർ ധവാൻ (6769), ഡേവിഡ് വാർണർ (6564) എന്നിവരാണ് രോഹിത്തിനു മുകളിലായി ആദ്യ 3 സ്ഥാനങ്ങൾ അലങ്കരിക്കുന്നത്.

∙ മുംബൈ ഇന്ത്യൻസിനായി ഏറ്റവും കൂടുതൽ റൺസ് (5,352) നേടിയിട്ടുള്ള താരം.

∙ ഏറ്റവും കൂടുതൽ സിക്സറുകൾ പറത്തിയതിൽ രണ്ടാം സ്ഥാനം (275). 357 സിക്സറുകൾ നേടിയിട്ടുള്ള ക്രിസ് ഗെയ്ൽ ആണ് ഒന്നാം സ്ഥാനത്ത്.

∙ ഏറ്റവും കൂടുതൽ ഫോറുകളിൽ നാലാം സ്ഥാനം (586). ശിഖർ ധവാൻ (768), വിരാട് കോലി (689), ഡേവിഡ് വാർണർ (663) എന്നിവരാണ് ആദ്യ മൂന്ന് സ്ഥാനങ്ങളിൽ

∙ ഏറ്റവും കൂടുതൽ 50 പ്ലസ് സ്കോറുകളിൽ നാലാം സ്ഥാനം (44). ഡേവിഡ് വാർണർ (66), വിരാട് കോലി (62), ശിഖർ ധവാൻ (53) എന്നിവരാണ് ആദ്യ മൂന്ന് സ്ഥാനങ്ങളിൽ

മുംബൈ ഇന്ത്യൻസ് താരം രോഹിത് ശർമയും ചെന്നൈ സൂപ്പർ കിങ്സ് താരം എം.എസ്.ധോണിയും (Photo by INDRANIL MUKHERJEE / AFP)

∙ ഒരു ടീമിനുവേണ്ടി 200ലധികം മത്സരങ്ങൾക്കായി  കളത്തിലിറങ്ങിയ മൂന്നാമത്തെ താരം. രോഹിത് മുംബൈ ഇന്ത്യൻസിനു വേണ്ടി ഈ റെക്കോർഡ് സ്വന്തമാക്കിയപ്പോൾ എം.എസ്. ധോണി ചെന്നൈയ്ക്കുവേണ്ടിയും വിരാട് കോലി ബെംഗളൂരുവിന് വേണ്ടിയും ഈ നേട്ടം കൈവരിച്ചിട്ടുണ്ട്.

∙ 17 സീസണുകളുടെ ചരിത്രത്തിലെ ഏറ്റവും മികച്ച ബോളിങ് പ്രകടനങ്ങളുടെ പട്ടികയിലെ 38–ാം സ്ഥാനവും രോഹിത്തിനൊപ്പമുണ്ട്. 2 ഓവറിൽ നിന്ന് 6 റൺസ് വിട്ടുനൽകി ഹാട്രിക് ഉൾപ്പെടെ 4 മുംബൈ വിക്കറ്റുകളാണ് 2009 മേയ് 6ന് സെഞ്ചൂറിയനിൽ ഡെക്കാൻ ചാർജേഴ്സിന് വേണ്ടി രോഹിത് സ്വന്തമാക്കിയത്.

∙ മുംബൈ ഇന്ത്യൻസിനു വേണ്ടി ഏറ്റവും കൂടുതൽ സെഞ്ചറികൾ (2) നേടിയിട്ടുള്ള താരം. മുംബൈയ്ക്കായി ഏറ്റവും കൂടുതൽ 90 പ്ലസ് റൺസ് സ്കോർ ചെയ്തിട്ടുള്ള താരവും രോഹിത്താണ്. 2 സെഞ്ചറികൾക്കൊപ്പം 2015ൽ ഈഡൻ ഗാർഡൻസിൽ കൊൽക്കത്തയ്ക്കെതിരെ പുറത്താകാതെ നേടിയ 98 റൺസും 2018ൽ വാങ്കഡെയിൽ ആർസിബിക്കെതിരെ നേടിയ 94 റൺസും ചേർത്താൽ 4 തവണയാണ് രോഹിത് 90 പ്ലസ് സ്കോർ കണ്ടെത്തിയത്.

∙ ഏറ്റവും കൂടൂതൽ തവണ (17) റൺസ് സ്കോർ ചെയ്യാതെ പുറത്തായതിന്റെ റെക്കോർഡും രോഹിത്തിനൊപ്പമുണ്ട്. ദിനേശ് കാർത്തിക്, ഗ്ലെൻ മാക്സ്‌വെൽ എന്നിവരും ഈ നെഗറ്റീവ് റെക്കോർഡ് രോഹിത്തിനൊപ്പം പങ്കിടുന്നുണ്ട്.

∙ ബാറ്ററുടെ റോളിൽ രോഹിത് നേരിട്ടത് 4970 പന്തുകൾ. സ്വന്തമാക്കിയത് 6522 റൺസ്, 2 സെഞ്ചറികൾ, 42 അർധ സെഞ്ചറികൾ, 586 ഫോറുകൾ, 275 സിക്സറുകൾ, ഉയർന്ന സ്കോർ: 109*, ആവറേജ്: 29.92, സ്ട്രൈക് റേറ്റ്: 131.23

∙ ബോളറുടെ റോളിൽ രോഹിത് എറിഞ്ഞത് 363 പന്തുകൾ. വഴങ്ങിയത് 453 റൺസ്. നേടിയത് 15 വിക്കറ്റുകൾ. മികച്ച പ്രകടനം 6 റൺസ് വഴങ്ങി 4 വിക്കറ്റുകൾ.

∙ 2008ൽ ആദ്യ സീസൺ മുതൽ 2010 സീസൺ വരെ രോഹിത് ഡെക്കാൻ ചാർജേഴ്സ് ഹൈദരാബാദിന്റെ താരമായിരുന്നു. അവിടെ നിന്നാണ് 2011ലെ മെഗാ താരലേലത്തിലൂടെ രോഹിത് മുംബൈ ഇന്ത്യൻസിൽ എത്തുന്നത്. അന്നുമുതൽ ഇന്നുവരെയും നീലക്കുപ്പായത്തിൽ മാത്രമാണ് രോഹിത് ഐപിഎൽ മത്സരങ്ങൾക്കിറങ്ങിയിട്ടുള്ളു.

English Summary:

Rohit Sharma: A Journey from IPL's Rising Star to Record-Breaking Captain