‘വിയർപ്പു തുന്നിയിട്ട കുപ്പായം’. ട്വന്റി20 ലോകകപ്പിനുള്ള ദേശീയ ടീമിൽ ഇടം ഉറപ്പിച്ച ശേഷം സഞ്ജു സാംസൺ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വരികളാണിത്. സമീപകാലത്ത് ഏറ്റവും ഹിറ്റായ മലയാള സിനിമയിലെ ഈ വരികൾ പോലെ തന്നെയാണ് സഞ്ജുവിന്റെ രാജ്യാന്തര കരിയറും. ഒഴിവാക്കാൻ ഒരു കാരണമെങ്കിലും കണ്ടെത്താൻ കാത്തിരിക്കുന്നവർക്ക് മുന്നിലേക്ക് കണ്ണടയ്ക്കാൻ കഴിയാത്ത നൂറിലേറെ കാരണങ്ങൾ വച്ചുനീട്ടുന്ന തീപ്പൊരി താരം. വർഷങ്ങൾ നീണ്ട, തോറ്റ് പിന്മാറാൻ തയാറാക്കാത്ത കഠിന പ്രയത്നത്തിന്റെ വിയർപ്പ് പറ്റിയതാണ് ഇത്തവണത്തെ ട്വന്റി20 ലോകകപ്പിലേക്കുള്ള സഞ്ജുവിന്റെ ദേശീയ കുപ്പായം. ലോകകപ്പുകളിലെ ടീം ഇന്ത്യയുടെ വിജയ സാന്നിധ്യമാകാൻ വീണ്ടും ഒരു മലയാളി, സഞ്ജു സാംസൺ. ഏതൊക്കെ ലോകകപ്പ് ടീമുകളിൽ മലയാളി സാന്നിധ്യമുണ്ടായിരുന്നോ അന്നൊക്കെ ഇന്ത്യ കപ്പിൽ മുത്തമിട്ടതാണ് ചരിത്രം. ആ ചരിത്രം സഞ്ജുവിലൂടെയും ആവർത്തിക്കപ്പെടുമെന്നുതന്നെയാണ് മലയാളി ക്രിക്കറ്റ് ആരാധകരുടെ പ്രതീക്ഷയും. 2015 ജൂലൈയിൽ സിംബാബ്‍വെയ്ക്കെതിരെയാണ് സഞ്ജു സാംസണ്‍ ഇന്ത്യയ്ക്കായി ട്വന്റി20യിൽ അരങ്ങേറിയത്. 25 രാജ്യാന്തര മത്സരങ്ങളിൽ നിന്ന് 374 റൺസ് നേടിയിട്ടുള്ള താരം ഐസിസിയുടെ ഒരു പരമ്പരയിൽ പോലും ടീം ഇന്ത്യയുടെ നീലക്കുപ്പായത്തിൽ ഇതുവരെ കളത്തിലിറങ്ങിയിട്ടില്ലായിരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘വിയർപ്പു തുന്നിയിട്ട കുപ്പായം’. ട്വന്റി20 ലോകകപ്പിനുള്ള ദേശീയ ടീമിൽ ഇടം ഉറപ്പിച്ച ശേഷം സഞ്ജു സാംസൺ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വരികളാണിത്. സമീപകാലത്ത് ഏറ്റവും ഹിറ്റായ മലയാള സിനിമയിലെ ഈ വരികൾ പോലെ തന്നെയാണ് സഞ്ജുവിന്റെ രാജ്യാന്തര കരിയറും. ഒഴിവാക്കാൻ ഒരു കാരണമെങ്കിലും കണ്ടെത്താൻ കാത്തിരിക്കുന്നവർക്ക് മുന്നിലേക്ക് കണ്ണടയ്ക്കാൻ കഴിയാത്ത നൂറിലേറെ കാരണങ്ങൾ വച്ചുനീട്ടുന്ന തീപ്പൊരി താരം. വർഷങ്ങൾ നീണ്ട, തോറ്റ് പിന്മാറാൻ തയാറാക്കാത്ത കഠിന പ്രയത്നത്തിന്റെ വിയർപ്പ് പറ്റിയതാണ് ഇത്തവണത്തെ ട്വന്റി20 ലോകകപ്പിലേക്കുള്ള സഞ്ജുവിന്റെ ദേശീയ കുപ്പായം.

ലോകകപ്പുകളിലെ ടീം ഇന്ത്യയുടെ വിജയ സാന്നിധ്യമാകാൻ വീണ്ടും ഒരു മലയാളി, സഞ്ജു സാംസൺ. ഏതൊക്കെ ലോകകപ്പ് ടീമുകളിൽ മലയാളി സാന്നിധ്യമുണ്ടായിരുന്നോ അന്നൊക്കെ ഇന്ത്യ കപ്പിൽ മുത്തമിട്ടതാണ് ചരിത്രം. ആ ചരിത്രം സഞ്ജുവിലൂടെയും ആവർത്തിക്കപ്പെടുമെന്നുതന്നെയാണ് മലയാളി ക്രിക്കറ്റ് ആരാധകരുടെ പ്രതീക്ഷയും. 2015 ജൂലൈയിൽ സിംബാബ്‍വെയ്ക്കെതിരെയാണ് സഞ്ജു സാംസണ്‍ ഇന്ത്യയ്ക്കായി ട്വന്റി20യിൽ അരങ്ങേറിയത്. 25 രാജ്യാന്തര മത്സരങ്ങളിൽ നിന്ന് 374 റൺസ് നേടിയിട്ടുള്ള താരം ഐസിസിയുടെ ഒരു പരമ്പരയിൽ പോലും ടീം ഇന്ത്യയുടെ നീലക്കുപ്പായത്തിൽ ഇതുവരെ കളത്തിലിറങ്ങിയിട്ടില്ലായിരുന്നു.

സഞ്ജു സാംസൺ (Photo by DERYCK FOSTER / AFP)
ADVERTISEMENT

ദേശീയ ടീമിൽ പലപ്പോഴും അർഹിക്കുന്ന പരിഗണന ലഭിക്കാതിരുന്നപ്പോഴെല്ലാം സഞ്ജു തന്റെ സാന്നിധ്യം അറിയിച്ചുകൊണ്ടിരുന്നത് ഐപിഎലിലൂടെയാണ്. താരമായും നായകനായും മികച്ച പ്രകടനങ്ങളിലൂടെ ആരാധക ശ്രദ്ധ പിടിച്ചുപറ്റിയിരുന്ന സഞ്ജുവിന് എക്കാലത്തും പഴി കേൾക്കേണ്ടി വന്നിരുന്നത് സ്ഥിരത ഇല്ലായ്മയുടെ പേരിലാണ്. എന്നാൽ, തുടക്കത്തിൽ മിന്നുകയും പിന്നീട് മങ്ങുകയും ചെയ്യുന്ന താരം എന്ന ദുഷ്പേര് 17–ാം സീസണോടെ സഞ്ജു പൂർണമായും മായ്ച്ചുകളഞ്ഞു. പന്ത് കണ്ടാൽ ആഞ്ഞടിക്കാൻ വെമ്പിയിരുന്ന സഞ്ജുവിനെയല്ല ഈ സീസണിൽ കാണാൻ കഴി‍ഞ്ഞത്. കളിയോടുള്ള സമീപനം മാറിയതോടെതന്നെ സഞ്ജുവിന്റെ കളിയും മാറി, സഞ്ജുവിനോടുള്ള മറ്റുള്ളവരുടെ സമീപനവും മാറി. കൃത്യസമയത്തുണ്ടായ ഈ മാറ്റം തന്നെയാണ് ലോകകപ്പ് ടീമിലേക്ക് സഞ്ജുവിന് ഇടം ഉറപ്പിച്ചതും. 2020 സീസണ്‍ മുതൽ പരിശോധിച്ചാൽ തന്നെ സഞ്ജുവിന്റെ ഈ മാറ്റത്തിന്റെ വ്യാപ്തി വ്യക്തമാകും. സഞ്ജുവിന്റെ ഈ മാറ്റത്തിന്റെ നാൾവഴികളിലൂടെ ഒരു യാത്ര നടത്താം, ഒപ്പം 17–ാം സീസണിലെ സ‍ഞ്ജുവിന്റെ പ്രകടനങ്ങളിലൂടെയും.

സഞ്ജു സാംസൺ (Photo by Sajjad HUSSAIN / AFP)

2020 ഐപിഎലിൽ ചെന്നൈയ്ക്ക് എതിരെ നടന്ന ആദ്യ മത്സരത്തിൽ 32 പന്തിൽ 74 റൺസ് നേടിയ സഞ്ജുവിന് ടൂർണമെന്റിലെ 14 മത്സരങ്ങളിൽ നിന്ന് 28.84 എന്ന ശരാശരിയിൽ ആകെ നേടാനായത് 375 റൺസ്. 2021ൽ ആദ്യ മത്സരത്തിൽ തന്നെ പഞ്ചാബിനെതിരെ സെഞ്ചറിയോടെ (63 പന്തിൽ 119) തുടങ്ങിയ സഞ്ജു ആകെയുള്ള 14 മത്സരങ്ങളിൽ നിന്ന് നേടിയത് 40.33 ആവറേജിൽ 484 റൺസ്.

2022ൽ ആദ്യ മത്സരം ഹൈദരാബാദിനോട്. 27 പന്തിൽ 55 റൺസ് അടിച്ചെടുക്കുകയും ചെയ്തു. പിന്നീട് ഫൈനൽവരെ എത്തിയ രാജസ്ഥാന്റെ 17 മത്സരങ്ങളിൽ നിന്ന് സ‍ഞ്ജുവിന് നേടാനായത് 28.63 ശരാശരിയിൽ 458 റൺസ് മാത്രം. കഴിഞ്ഞ സീസണിലും (2023) ഹൈദരാബാദിനെതിരെ അർധ സെഞ്ചറിയുമായി (32 പന്തലില്‍ 55) തുടങ്ങിയ സ‍ഞ്ജുവിന് 14 മത്സരങ്ങളിൽ നിന്ന് 30.17 ശരാശരിയിൽ നേടാനായത് 362 റൺസ്. എന്നാൽ 17–ാം സീസണിൽ ഇതില്‍ നിന്നെല്ലാം വ്യത്യസ്തനായ സഞ്ജുവിനെയാണ് കളത്തിൽ കാണാൻ കഴിയുന്നത്.

സ‍ഞ്ജു സാംസൺ (Photo by Sajjad HUSSAIN / AFP)

ഇത്തവണ തുടക്കം ലക്നൗവിന് എതിരെ ആയിരുന്നു. 52 പന്തുകളിൽ നിന്ന് പുറത്താകാതെ 82 റൺസ് അടിച്ചെടുത്ത സഞ്ജു, തുടർന്ന് ഇതിനോടകം കളത്തിലിറങ്ങിയ 9 മത്സരങ്ങളി‍ൽ നിന്ന് 77 ശരാശരിയിൽ ആകെ നേടിയത് 385 റൺസ്. ടൂർണമെന്റിലെ ടോപ് റൺസ് നേട്ടക്കാരുടെ പട്ടികയിൽ ആറാം സ്ഥാനത്തും സ‍ഞ്ജുവുണ്ട്. ക്യാപ്റ്റനെന്ന നിലയിലും സഞ്ജുവിന്റെ മിന്നും പ്രകടനത്തിനാണ് ഈ സീസണ്‍ സാക്ഷ്യം വഹിക്കുന്നത്. ഇതുവരെയുള്ള 9ൽ 8 മത്സരങ്ങളിലും വിജയിച്ച് പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്താണ് സഞ്ജുവിന്റെ രാജസ്ഥാൻ റോയൽസ്.

ADVERTISEMENT

∙ അഞ്ചാം തവണയും മിന്നിച്ച് തുടക്കം

ലക്നൗ സൂപ്പർ ജയന്റ്സിനെതിരെ രാജസ്ഥാനെ മുന്നിൽ നിന്ന് നയിച്ച സഞ്ജു ഇത്തവണയും പതിവ് തെറ്റിച്ചില്ല, തുടർച്ചയായ അഞ്ചാം സീസണിലും ആദ്യ മത്സരത്തിൽ അർധ സെഞ്ചറിക്കു മുകളിൽ (52 പന്തിൽ 82) റൺസും ടീം ടോപ് സ്കോറർ പട്ടവും സഞ്ജുവിന് സ്വന്തം.  ഇത്തവണയും ആദ്യ കളിയിലെ കേമൻ പട്ടവും സഞ്ജുവിന് തന്നെയായിരുന്നു. 2020– 2024 ഐപിഎൽ സീസണുകളിൽ ആദ്യ കളിയിലെ പ്ലയർ ഓഫ് ദ് മാച്ച് പട്ടം സഞ്ജുവിന് ലഭിക്കാതെ പോയത് ഒരിക്കൽ മാത്രമാണ്, 2023ൽ. ആ സീസണിലും ആദ്യ മത്സരത്തിൽ 32 പന്തിൽ 55 റൺസ് അടിച്ചുകൂട്ടി റോയൽസിന്റെ ടോപ് സ്കോറർ ആയത് സഞ്ജു ആയിരുന്നെങ്കിലും 22 പന്തുകളിൽ 54 റൺസ് നേടിയ ജോസ് ബട്‌ലറാണ് അത്തവണ പ്ലയർ ഓഫ് ദ് മാച്ചായി തിരഞ്ഞെടുക്കപ്പെട്ടത്.

ലക്നൗവിനെതിരെ സഞ്ജു സാംസണിന്റെ ബാറ്റിങ് (Photo by Sajjad HUSSAIN / AFP)

2020 മുതൽ 2024 വരെ രാജസ്ഥാൻ റോയൽസ് ആദ്യ മത്സരത്തിൽ തോൽവി നുണഞ്ഞിട്ടുള്ളത് ഒരിക്കൽ മാത്രമാണ്, സഞ്ജു സാംസൺ രാജസ്ഥാന്റെ നായക പദവി ഏറ്റെടുത്ത 2021ൽ. എന്നാൽ, മത്സരത്തിൽ പരാജയപ്പെട്ടെങ്കിലും സെഞ്ചറി നേട്ടത്തോടെ (63 പന്തിൽ 119 റൺസ്) ടീമിനെ മുന്നിൽ നിന്ന് നയിച്ച സഞ്ജുവിനെത്തന്നെയാണ് അത്തവണയും കളിയിലെ കേമനായി തിരഞ്ഞെടുത്തത്.

∙ വീണ്ടും പഴയവഴിയിലെന്നു തോന്നിച്ച ശേഷം ആ മടങ്ങിവരവ്

ADVERTISEMENT

എന്നാൽ, തുടർന്നു നടന്ന ഡൽഹിക്കെതിരായ മത്സരത്തിൽ 15 റൺസുമായും മുംബൈയ്ക്ക് എതിരായ മത്സരത്തിൽ 12 റൺസിനും സഞ്ജു പുറത്തായതോടെ പലഭാഗത്തുനിന്നും മുറുമുറുപ്പുകൾ ആരംഭിച്ചിരുന്നു. ‍സഞ്ജു പതിവു ശൈലിയിലേക്ക് മടങ്ങുകയാണെന്നുവരെ വിമർശനം ഉണ്ടായി. എന്നാൽ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിന് എതിരായ മത്സരം വരെമാത്രമേ അത്തരം ആരോപണങ്ങൾക്ക് ആയുസ്സുണ്ടായിരുന്നുള്ളു. 42 പന്തിൽ 2 സിക്സറും 8 ഫോറും ഉൾപ്പെടെ 69 റൺസ് അടിച്ചുകൂട്ടിയ സഞ്ജു ജോസ് ബട്‌ലറുമായി ചേർന്ന് രണ്ടാം വിക്കറ്റിൽ അടിച്ചുകൂട്ടിയ 148 റൺസിന്റെ കരുത്തിലാണ് അന്ന് ടീം വിജയത്തില്‍ എത്തിയത്.

രാജസ്ഥാൻ റോയൽസ് നായകൻ സഞ്ജു സാംസൺ (Photo by Arun SANKAR / AFP)

ഇതിനിടയിൽ മറ്റൊരു സുപ്രധാന നാഴികക്കല്ലുകൂടി സഞ്ജു പിന്നിട്ടു. ഐപിഎലിൽ 4000 റൺസ് നേട്ടം കൈവരിക്കുന്ന താരങ്ങളുടെ പട്ടികയിലേക്ക് സഞ്ജു ഇടംപിടിച്ചു. 156 മത്സരങ്ങളിൽ നിന്നാണ് സഞ്ജു ഈ നേട്ടം കൈവരിച്ചത്. ബാംഗ്ലൂരിനെതിരായ മത്സരത്തിൽ സഞ്ജു സാംസൺ എന്ന തന്ത്രശാലിയായ ക്യാപ്റ്റന്റെ മികവും വളരെ ശ്രദ്ധേയമായിരുന്നു. ബാറ്റര്‍മാരേക്കാള്‍ ഒരുപടി മുകളിൽ തന്റെ ബോളർമാരെ വിശ്വാസത്തിലെടുത്ത ക്യാപ്റ്റന്‍ സഞ്ജു കൃത്യസമയങ്ങളിൽ ബോളിങ്ങിലും ഫീൽഡിങ്ങിലും മറ്റും കൊണ്ടുവന്ന തന്ത്രപരമായ മാറ്റങ്ങളാണ് ബെംഗളൂരുവിനെ 200ൽ താഴെ ടോട്ടലിൽ പിടിച്ചുകെട്ടിയത്.

സഞ്ജു സാംസൺ. (ചിത്രം∙മനോരമ)

രാജസ്ഥാന്റെ നായകനായുള്ള 50–ാം മത്സരത്തിൽ ഗുജറാത്തിനെതിരെ സഞ്ജു പുറത്താകാതെ നേടിയത് 68 റൺസ്. 38 പന്തുകൾക്കിടയിൽ 2 സിക്സറും 7 ഫോറുകളും പറന്നപ്പോൾ സീസണിലെ മൂന്നാം അർധ സെഞ്ചറിയും സഞ്ജു  പൂർത്തിയാക്കി. ഈ മത്സരത്തിനൊടുവിൽ സീസണിലെ മികച്ച റൺ വേട്ടക്കാരുടെ പട്ടികയിൽ 4–ാം സ്ഥാനത്തും സഞ്ജു ഇടംപിടിച്ചിരുന്നു.

Show more

∙ ചെറിയ മങ്ങലിന് ശേഷം വലിയ തിരിച്ചുവരവ്

പഞ്ചാബിന് എതിരായ മത്സരത്തിൽ ആയാസരഹിതമായി എത്തിപ്പിടിക്കുമെന്ന് കരുതിയ ലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ സഞ്ജുവിന് കാര്യങ്ങൾ അത്ര അനുകൂലമായിരുന്നില്ല. 14 പന്തിൽ 18 റൺസ് സംഭാവനചെയ്യാൻ മാത്രമാണ് സാധിച്ചത്. കൊൽക്കത്തയ്ക്കെതിരായ മത്സരത്തിലും സഞ്ജുവിന് കാര്യമായി തിളങ്ങാനായില്ല. മികച്ച തുടക്കം ലഭിച്ചെങ്കിലും കൂറ്റനടിക്ക് ശ്രമിക്കുന്നതിനിടെ ലക്ഷ്യംതെറ്റി ഉയർന്ന് പൊങ്ങിയ പന്ത് നരെയ്ന്റെ കൈകളിലേക്ക്. 8 പന്തിൽ 12 റൺസുമായി ഇന്നിങ്സിന്റെ നാലാം ഓവറിൽ ഹർഷിത് റാണയുടെ പന്തിൽ സഞ്ജു പുറത്താകുമ്പോൾ രാജസ്ഥാൻ സ്കോർ 47/2. 

സഞ്ജു സാംസൺ. (Photo Credit:Instagram/iamsanjusamson)

മുംബൈ ഇന്ത്യൻസിന് എതിരായ രണ്ടാം മത്സരത്തിൽ നായകന്റെ പക്വതയോടെ ജയ്സ്വാളിന് ഉറച്ച പിന്തുണയുമായി ടീമിനെ വിജയത്തിൽ എത്തിക്കുന്നതുവരെ നിലയുറപ്പിച്ച് കളിച്ച സ‍‍ഞ്ജു (28 പന്തിൽ 38) ടൂർണമെന്റിലെ ടോപ് 5 റൺവേട്ടക്കാരുടെ പട്ടികയിലേക്കും തിരികെയെത്തിയിരുന്നു. ഏറ്റവും ഒടുവിലായി ലക്നൗ സൂപ്പർ ജയന്റ്സിന് എതിരെ സീസണിലെ രണ്ടാം മത്സരത്തിലും അർധ സെഞ്ചറി നേടിയ സഞ്ജു സീസണിലെ അർധ സെഞ്ചരികളുടെ എണ്ണം 4 ആക്കി ഉയർത്തി. 28 പന്തുകളിൽ അർധസെഞ്ചറി പിന്നിട്ട സഞ്ജു ആകെ 33 പന്തുകൾ നേരിട്ട് ഏഴു ഫോറും നാലു സിക്സും സഹിതം 71 റൺസുമായി പുറത്താകാതെ നിന്നു. നാലാം വിക്കറ്റിൽ സഞ്ജു – ജുറൽ സഖ്യം പടുത്തുയർത്തിയ സെഞ്ചറി കൂട്ടുകെട്ടാണ് രാജസ്ഥാനെ വിജയത്തിലെത്തിച്ചത്. 62 പന്തിൽനിന്ന് ഇരുവരും അടിച്ചുകൂട്ടിയത് 121 റൺസാണ്.

English Summary:

Sanju Samson: From IPL Superstar to India's World Cup Hope – A Journey of Grit and Runs