ആദ്യം സഞ്ജുവിനെ എറിഞ്ഞിട്ടു, 'അവസാനം' രാജസ്ഥാനെയും: അന്ന് കരഞ്ഞത് അജിൻക്യ: എന്ന് തീരും ഈ ഒരു ബോൾ 2 റൺസ് ശാപം!
അവസാന പന്തുവരെ നീളുന്ന ആവേശം, ട്വന്റി20 ക്രിക്കറ്റിന്റെ, ഏറെ പ്രത്യേകിച്ച് ഐപിഎലിന്റെ ഏറ്റവും മനോഹര കാഴ്ചയാണിത്. ഒരു വശത്ത് ഞൊടിയിടയിൽ വിജയവും പോയിന്റ് പട്ടികയിലെ നേട്ടങ്ങളും ആഘോഷമാക്കുന്ന ടീമും ആരാധകരും. മറുവശത്ത് കൺമുന്നിലൂടെ വിജയം പനറന്നകലുന്നത് കണ്ട് നെടുവീർപ്പെടുന്ന ടീമും ആരാധകരും. രണ്ടും രണ്ട് എക്സ്ട്രീമാണ്. ഒന്ന് വിജയത്തിന്റേത്, മറ്റൊന്നു പരാജയത്തിന്റേതും. ഇതിനോടകം ഒട്ടേറെ ആവേശപ്പോരാട്ടങ്ങൾക്ക് സാക്ഷ്യം വഹിച്ച 17–ാം സീസണിൽ തന്നെ ഇതിനുള്ള മികച്ച ഉദാഹരണങ്ങൾ ഒന്നിലേറെയാണ്... ഇതിൽ ഏറ്റവും കൂടുതൽ തോൽവിയുടെ നോവ് അറിയേണ്ടിവന്നത് സീസണിലെ ഒന്നാം നമ്പർ ടീമായ രാജസ്ഥാൻ റോയൽസിനും. അവശേഷിക്കുന്നത് ഒരു പന്ത്. വിജയിക്കാൻ വേണ്ടത് രണ്ട് റൺസ്. ഒരു റൺസ് നേടിയാൽ മത്സരം സമനിലയിൽ, റൺസ് ഒന്നും നേടാൻ കഴിഞ്ഞില്ലെങ്കിൽ ഒരു റൺ പരാജയം. ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും നിർണായക നിമിഷങ്ങളിൽ ഒന്നാണിത്. ഇത്തരം സാഹചര്യങ്ങളിൽ മിക്കപ്പോഴും വിജയം കൈവരിക്കാറുള്ളത് ബാറ്റിങ് ടീം തന്നെയാണ്. എന്നാൽ ഐപിഎൽ 17–ാം സീസണിന്റെ 50–ാം മത്സരത്തിൽ ഫലം തിരിച്ചായി. വിജയിക്കാൻ അവസാന പന്തിൽ 2 റൺസ് വേണ്ടിയിരുന്ന രാജസ്ഥാന്റെ റോവ്മാൻ പവലിനെ അവസാന പന്തിൽ വിക്കറ്റിന് മുന്നിൽ കുടുക്കി വിജയം ഹൈദരാബാദ് പക്ഷത്തേക്ക് റാഞ്ചിയെടുത്തത് മറ്റാരുമല്ല, ഒരുകാലത്ത് ഇന്ത്യൻ ദേശീയ ടീമിന്റെ ഏറ്റവും വിശ്വസ്തനായ ബോളർ ആയിരുന്ന ഭുവനേശ്വർ കുമാറാണ് ആ മായാജാലം കാട്ടിയത്. അവസാന ഓവറിൽ രാജസ്ഥാനെ ചെറുക്കാൻ ഹൈദരാബാദിന്റെ കയ്യിൽ ആകെയുണ്ടായിരുന്നത് 13 റൺസാണ്...

അവസാന പന്തുവരെ നീളുന്ന ആവേശം, ട്വന്റി20 ക്രിക്കറ്റിന്റെ, ഏറെ പ്രത്യേകിച്ച് ഐപിഎലിന്റെ ഏറ്റവും മനോഹര കാഴ്ചയാണിത്. ഒരു വശത്ത് ഞൊടിയിടയിൽ വിജയവും പോയിന്റ് പട്ടികയിലെ നേട്ടങ്ങളും ആഘോഷമാക്കുന്ന ടീമും ആരാധകരും. മറുവശത്ത് കൺമുന്നിലൂടെ വിജയം പനറന്നകലുന്നത് കണ്ട് നെടുവീർപ്പെടുന്ന ടീമും ആരാധകരും. രണ്ടും രണ്ട് എക്സ്ട്രീമാണ്. ഒന്ന് വിജയത്തിന്റേത്, മറ്റൊന്നു പരാജയത്തിന്റേതും. ഇതിനോടകം ഒട്ടേറെ ആവേശപ്പോരാട്ടങ്ങൾക്ക് സാക്ഷ്യം വഹിച്ച 17–ാം സീസണിൽ തന്നെ ഇതിനുള്ള മികച്ച ഉദാഹരണങ്ങൾ ഒന്നിലേറെയാണ്... ഇതിൽ ഏറ്റവും കൂടുതൽ തോൽവിയുടെ നോവ് അറിയേണ്ടിവന്നത് സീസണിലെ ഒന്നാം നമ്പർ ടീമായ രാജസ്ഥാൻ റോയൽസിനും.
∙ അവസാന ബോൾ ത്രില്ലർ, വീണുടഞ്ഞ് പവൽ
അവശേഷിക്കുന്നത് ഒരു പന്ത്. വിജയിക്കാൻ വേണ്ടത് രണ്ട് റൺസ്. ഒരു റൺസ് നേടിയാൽ മത്സരം സമനിലയിൽ, റൺസ് ഒന്നും നേടാൻ കഴിഞ്ഞില്ലെങ്കിൽ ഒരു റൺ പരാജയം. ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും നിർണായക നിമിഷങ്ങളിൽ ഒന്നാണിത്. ഇത്തരം സാഹചര്യങ്ങളിൽ മിക്കപ്പോഴും വിജയം കൈവരിക്കാറുള്ളത് ബാറ്റിങ് ടീം തന്നെയാണ്. എന്നാൽ ഐപിഎൽ 17–ാം സീസണിന്റെ 50–ാം മത്സരത്തിൽ ഫലം തിരിച്ചായി. വിജയിക്കാൻ അവസാന പന്തിൽ 2 റൺസ് വേണ്ടിയിരുന്ന രാജസ്ഥാന്റെ റോവ്മാൻ പവലിനെ അവസാന പന്തിൽ വിക്കറ്റിന് മുന്നിൽ കുടുക്കി വിജയം ഹൈദരാബാദ് പക്ഷത്തേക്ക് റാഞ്ചിയെടുത്തത് മറ്റാരുമല്ല, ഒരുകാലത്ത് ഇന്ത്യൻ ദേശീയ ടീമിന്റെ ഏറ്റവും വിശ്വസ്തനായ ബോളർ ആയിരുന്ന ഭുവനേശ്വർ കുമാറാണ് ആ മായാജാലം കാട്ടിയത്. അവസാന ഓവറിൽ രാജസ്ഥാനെ ചെറുക്കാൻ ഹൈദരാബാദിന്റെ കയ്യിൽ ആകെയുണ്ടായിരുന്നത് 13 റൺസാണ്.
ഐപിഎലിന്റെ ഡത്ത് ഓവറിൽ ഏതൊരു ദുർബലമായ ടീമിനും നിഷ്പ്രയാസം മറികടക്കാവുന്ന സ്കോർ. അങ്ങനെയുള്ളപ്പോൾ രാജസ്ഥാൻ റോയൽസിന്റെ കാര്യം എടുത്തു പറയേണ്ട കാര്യംപോലുമില്ലെന്നാണ് ആരാധകർ ഉറച്ചു വിശ്വസിച്ചിരുന്നത്. ഏറെ പ്രത്യേകിച്ച് 19–ാം ഓവറിന്റെ അവസാന പന്തിൽ സിക്സർ നേടിക്കൊണ്ട് അവസാന ഓവറിലെ വിജയ ലക്ഷ്യം 13 റൺസ് ആക്കി ചുരുക്കിയ റോവ്മാൻ പവലും ആപത്ഘട്ടങ്ങളിൽ ടീമിന്റെ ആശ്രയമാകാറുള്ള രവിചന്ദ്ര അശ്വിനും ക്രീസിലുള്ളപ്പോൾ. എന്നാൽ, ഇത്തരത്തിൽ ഒരു അതിനിർണായക സാഹചര്യത്തിൽ മറ്റൊരു ഓപ്ഷനിലേക്കും പോകാതെ ഭുവിയെത്തന്നെ തന്നെ അവസാന ഓവറിൽ പന്തേൽപ്പിച്ചതിന് ഹൈദരാബാദ് നായകൻ പാറ്റ് കമിൻസിന് വ്യക്തമായ മറുപടിയുണ്ട്. ഏറെ പ്രത്യേകിച്ച് ഇന്നലെ. 17–ാം സീസണിൽ ഏറ്റവും മികച്ച രീതിയിൽ ബാറ്റിങ് കരുത്ത് പ്രകടിപ്പിക്കുന്ന താരങ്ങളിൽ ഒരാളായ രാജസ്ഥാൻ നായകൻ സഞ്ജു സാംസണിനെ റൺസ് ഒന്നും സ്കോർ ചെയ്യാൻ അനുവദിക്കുന്നതിന് മുന്നേ എറിഞ്ഞിട്ട ആ ഒരു ബോളിന്റെ പിന്തുണ മാത്രം മതിയായിരുന്നു ഭുവിയുടെ കൈകളിലേക്ക് അവസാന ഓവറിൽ പന്തേൽപ്പിക്കാൻ.
20–ാം ഓവർ ആരംഭിക്കുമ്പോൾ രാജസ്ഥാനുവേണ്ടി ക്രീസിൽ ഉണ്ടായിരുന്നത് രവിചന്ദ്ര അശ്വിൻ ആണ്. ആദ്യ പന്തിൽ തന്നെ ആരാധകർ ആഗ്രഹിച്ചതുപോലെ ഒരു റൺസ് ഓടിയെടുത്ത അദ്ദേഹം മികച്ച ഫോമിൽ ബാറ്റുചെയ്തുകൊണ്ടിരുന്ന പവലിന് സ്ട്രൈക് കൈമാറുകയും ചെയ്തു. രാജസ്ഥാന് വിജയത്തിന് ആവശ്യം 5 പന്തിൽ 12 റൺസ്. നേരിട്ട ആദ്യ പന്തിൽ 2 റൺസ് ഓടിയെടുത്ത പവൽ രണ്ടാം പന്തിൽ ബൗണ്ടറിയും നേടി. ബാക്കിയുള്ള 3 പന്തുകളിൽ നിന്നു വേണ്ടത് 6 റൺസ്. അടുത്തടുത്ത 2 പന്തുകളിൽകൂടി 2 റൺസ് വീതം ഓടിയെടുക്കുക കൂടി ചെയ്തതോടെ വിജയത്തിനും പരാജയത്തിനും ഇടയിൽ ഒരു പന്തും 2 റൺസും എന്ന നിലയിലേക്ക് രാജസ്ഥാൻ സ്കോർ എത്തിക്കാൻ പവൽ – അശ്വിൻ കൂട്ടുകെട്ടിന് സാധിച്ചു. 19.5–ാം പന്തിൽ രണ്ടാം റൺ ഫിനിഷ് ചെയ്യുന്നതിനിടയിൽ ക്ലാസൻ സ്റ്റംപ് ചെയ്തെങ്കിലും പവൽ ക്രീസിനുള്ളിൽ സുരക്ഷിതനായി എത്തിയിരുന്നു. എന്നാൽ, ആ രക്ഷപ്പെടൽ ടീമിന് ശിക്ഷയായിമാറിയത് തൊട്ടടുത്ത പന്തിലാണ്. ഭുവനേശ്വർ കുമാർ എറിഞ്ഞ അവസാന പന്ത്, അതും ഫുൾടോസ് ബോൾ ബാറ്റിൽ കണക്ട് ചെയ്യിക്കാൻ കഴിയാതെ വിക്കറ്റിന് മുന്നിൽ കുടുങ്ങി പവൽ മടങ്ങി, ടീമിന് ഒരു റൺസിന്റെ പരാജയം സമ്മാനിച്ചുകൊണ്ട്...
∙ സീസണിൽ രാജസ്ഥാന്റെ രണ്ടാം പരാജയം, അതും അവസാന പന്തിൽ!
അവസാന ഓവറിലെ അവസാന പന്തിൽ കളി കൈവിടുന്നത് രാജസ്ഥാന് ഇത് ആദ്യ സംഭവം അല്ല. ഈ സീസണിൽ ടീമിന്റെ രണ്ടാം പരാജയത്തിനാണ് ഇന്നലെ ഹൈദരാബാദ് സാക്ഷ്യം വഹിച്ചതെങ്കിൽ, സീസണിലെ ടീമിന്റെ ആദ്യ പരാജയവും ഇതേ രീതിയിൽ തന്നെ അവസാന ഓവറിലെ അവസാന പന്തിൽ ആയിരുന്നു. അന്ന് ഉണ്ടായിരുന്ന ഏക വ്യത്യാസം അന്ന് രാജസ്ഥാൻ റോയൽസ് ബോളിങ് പക്ഷത്തും അവസാന ഓവറിലെ അവസാന പന്തിൽ അവരുടെ കയ്യിൽ നിന്ന് വിജയം തട്ടിയെടുത്ത ഗുജറാത്ത് ടൈറ്റൻസ് ബാറ്റിങ് പക്ഷത്തുമായിരുന്നു. ഹൈദരാബാദിൽ ഭുവി ബോളുകൊണ്ടാണ് രാജസ്ഥാന്റെ വിജയ സ്വപ്നങ്ങൾക്ക് മേൽ കരിനിഴൽ ആയതെങ്കിൽ ഗുജറാത്തിനെതിരായ മത്സരത്തിൽ റാഷിദ് ഖാനാണ് ബാറ്റുകൊണ്ട് രാജസ്ഥാനെ അടിച്ചിട്ടത്.
2024 ഏപ്രിൽ 10ന് ജയ്പുരിൽ രാജസ്ഥാൻ റോയൽസിന്റെ അവേശ് ഖാൻ എറിഞ്ഞ 20–ാം ഓവറിന്റെ അവസാന പന്ത് റാഷിദ് ഖാൻ ബൗണ്ടറി ലൈൻ കടത്തുന്നതുവരെയും ആരാധകർ അക്ഷമരായി കാത്തിരുന്നു, വിജയി ആരെന്നറിയാൻ. ജയ്പുരിലെ ഇളകി മറിയുന്ന പിങ്ക് ഗാലറിയുടെ മുന്നിൽ, അസാധ്യം എന്നു തോന്നിച്ച വിജയമാണ് റാഷിദ് ഖാൻ ഗുജറാത്തിന് അന്ന് സാധ്യമാക്കി നൽകിയത്. ഹൈദരാബാദിൽ ടീമിനെ വിജയത്തിലെത്തിക്കാൻ അവസാന പന്തിൽ പവലിന് മുന്നിലുണ്ടായിരുന്ന 2 റൺ ലക്ഷ്യം തന്നെയായിരുന്നു ജയ്പുരിൽ റാഷിദ് ഖാന് മുന്നിൽ ഉണ്ടായിരുന്നതും.
എന്നാൽ പവലിന് കാലിടറിയപ്പോൾ റാഷിദ് അടിച്ചു നേടി. 15 പന്തിൽ 40 റൺസ് എന്ന വിജയ ലക്ഷ്യം മുന്നിലുള്ളപ്പോഴാണ് റാഷിദ് ഖാൻ ഗുജറാത്തിന് വേണ്ടി ബാറ്റിങ്ങിനായി ക്രീസിലെത്തുന്നത്. പിന്നീട് അങ്ങോട്ട് ഗുജറാത്തിന്റെ വിജയം വരെ 11 പന്തുകളിൽ നിന്ന് 4 ഫോറുകൾ സഹിതം 24 റൺസാണ് റാഷിദ് ഖാൻ അടിച്ചുകൂട്ടിയത്. അവസാന ഓവറിൽ വേണ്ടിയിരുന്നത് 15 റൺസ്. ആവേശ് ഖാന്റെ ആവേശം തല്ലിക്കെടുത്തിക്കൊണ്ട് റാഷിദ് ഖാൻ ആദ്യ പന്തിൽ തന്നെ ബൗണ്ടറി നേടി. രണ്ടാം പന്തിൽ 2 റൺസും മൂന്നാം പന്തിൽ വീണ്ടും ബൗണ്ടറിയും നേടിയതോടെ വിജയലക്ഷ്യം 3 പന്തിൽ 5 റൺസ് എന്ന നിലയിലായി. അടുത്ത പന്തിൽ ഒരു റൺ, തൊട്ടടുത്തപന്തിൽ 3 റൺസ് ഓടിയെടുക്കാനുള്ള റാഷിദ് ഖാന്റെയും രാഹുൽ തെവാത്തിയയുടെയും ശ്രമം രണ്ട് റൺസിലും തെവാത്തിയയുടെ റണ്ണൗട്ടിലും കലാശിച്ചു. ഒടുവിൽ അവസാന പന്തിൽ വിജയലക്ഷ്യം 2 റൺസ്. മനസ്സുറപ്പിച്ച് ക്രീസിൽ നിന്ന റാഷിദ് 2ന് പകരം 4 റൺസ് നേടി ടീമിനെ വിജയത്തിലെത്തിച്ചു. രാജസ്ഥാന് സീസണിലെ ആദ്യ പരാജയവും.
∙ മറക്കാനാകില്ല, 2012ലെ രഹാനയുടെ കണ്ണീർ
കഴിഞ്ഞ 16 സീസണുകളിൽ ഇതിനു മുൻപ് ആകെ ഒരു തവണ മാത്രമാണ് അവസാന പന്തിൽ രാജസ്ഥാൻ ബാറ്റർക്ക് തോൽവി വഴങ്ങേണ്ടി വന്നിട്ടുള്ളത്. 2024ൽ പവലിനാണ് പിഴച്ചതെങ്കിൽ 2012ൽ പിഴച്ചത് അജിൻക്യ രഹാനെയ്ക്കാണ്. അഞ്ചാം സീസണിൽ 2012 ഏപ്രിൽ 29ന് ഡൽഹി ഡെയർ ഡെവിൾസിന് എതിരെ ആയിരുന്നു ആ ‘ദുരന്തം’. ഡൽഹി ഉയർത്തിയ 153 റൺസ് വിജയലക്ഷ്യം പിന്തുടർന്ന രാജസ്ഥാൻ റോയൽസിന് അവസാന ഓവറിൽ വിജയിക്കാൻ വേണ്ടിയിരുന്നത് 12 റൺസ്. ക്രീസിൽ അജിൻക്യ രഹാനെയും ഒവൈസ് ഷായും. ഉമേഷ് യാദവ് എറിഞ്ഞ ആദ്യ പന്തിൽ റൺസ് നേടാൻ രഹാനെയ്ക്കായില്ല. തൊട്ടടുത്ത 2 പന്തുകളിൽ നിന്ന് രണ്ട് സിംഗിളുകൾ. വിജയ ലക്ഷ്യം 3 പന്തിൽ 10 റൺസ്. ഓവറിന്റെ നാലാം പന്തിൽ സിക്സർ പറത്തിയ രഹാനെ അഞ്ചാം പന്തിൽ 2 റൺസും നേടി. അവസാന പന്തിൽ വിജയിക്കാൻ 2 റൺസ്, സമനിലയ്ക്ക് ഒരു റൺസ്, പരാജയപ്പെടാൻ പൂജ്യം റൺസ്. 62 പന്തിൽ 84 റൺസ് നേടിയ രഹാനെയ്ക്ക് അവസാന പന്ത് ബാറ്റിൽ കണക്ട് ചെയ്യിക്കാനായില്ല. എങ്കിലും റൺസിനായി ഓടുന്നതിനിടയിൽ ലക്ഷ്യത്തിലെത്തും മുൻപ് ഷായുടെ കുറ്റിതെറിച്ചു. ഡൽഹിക്ക് ഒരു റൺ വിജയം.
∙ കെകെആറിന്റെ ‘പറക്കും ഹീറോ’ ഫിൽ സോൾട്ട്
ഐപിഎൽ ചരിത്രത്തിൽ അവസാന പന്തിൽ കളിയുടെ വിധി നിർണയിക്കപ്പെടുകയും ഒരു റൺസിന് വിജയം വഴിമാറുകയും ചെയ്തിട്ടുള്ളത് 14 തവണയാണ്. ഈ പട്ടികയിൽ 17–ാം സീസണിലെ മറ്റൊരു മത്സരംകൂടി ഉൾപ്പെട്ടിട്ടുണ്ട്. 2024 ഏപ്രിൽ 21ന് ഈഡൻ ഗാർഡൻസിൽ നടന്ന കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് – റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു മത്സരത്തിൽ. കൊൽക്കത്ത മുന്നോട്ടുവച്ച 223 ലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ബെംഗളൂരുവിന് വിജയിക്കാൻ അവസാന ഓവറിൽ വേണ്ടിയിരുന്നത് 21 റൺസ്. അസാധ്യമെന്ന് ഉറപ്പുണ്ടായിരുന്ന റൺമല ചെറുക്കാൻ കൊൽക്കത്ത നിയോഗിച്ചത് ഐപിഎൽ ചരിത്രത്തിലെ തന്നെ ഏറ്റവും ‘വിലയേറിയ’ താരം മിച്ചൽ സ്റ്റാർക്കിനെ.
ഫീൽഡ് അംപയർ ഔട്ട് വിളിക്കാത്തതിൽ പ്രതിഷേധിച്ച് കൊൽക്കത്തയുടെ റിവ്യൂ. പന്ത് ബാറ്റിൽ ഉരസിയാണ് പിന്നിലേക്ക് പോയതെന്ന് ഉറപ്പായെങ്കിലും സാൾട്ടിന്റെ കൈപ്പിടിയിൽ ഒതുങ്ങും മുൻപ് പന്ത് നിലത്ത് മുട്ടിയെന്ന് ടിവി അംപയർ വിധിയെഴുതി. ചുരുക്കത്തിൽ കൊൽക്കത്തയുടെ അപ്പീൽ പാഴായി. ഫീൽഡ് അംപയർ വിധിച്ചപോലെ കരൺ ഔട്ട് അല്ലെന്ന് ടിവി അംപയറും ഉറപ്പിച്ചു. എന്നാൽ, ടിവി അംപയർ ഒരുവശത്തു നിന്നുള്ള ദൃശ്യങ്ങൾ മാത്രമാണ് പരിശോധിച്ചതെന്നും പന്ത് തന്റെ കൈവഴുതിയിട്ടില്ലെന്നും ഉന്നയിച്ച് ഫിൽ സോൾട്ട് ഫീൽഡ് അംപയറിനോട് നേരിട്ട് പ്രതിഷേധം അറിയിക്കുകയും ചെയ്തു. പിന്നെയും 3 പന്തുകളും 2 വിക്കറ്റുകളും ബാക്കി. വിജയത്തിലേക്ക് വേണ്ടത് 9 റൺസും. നാലാം പന്ത് കരൺ വീണ്ടും വീശിയടിച്ചു. ഇത്തവണയും ബോൾ പറന്നത് ബൗണ്ടറി ലൈനിന് മുകളിലൂടെ...ഓവറിലെ മൂന്നാം സിക്സർ. ബെംഗളൂരുവിനും വിജയത്തിനും ഇടയിൽ 2 പന്തുകളും 3 റൺസും 2 വിക്കറ്റും.
ക്രീസിൽ ബെംഗളൂരുവിന്റെ ഒൻപതാം നമ്പർ ബാറ്റർ കരൺ ശർമ. 19–ാം ഓവറിന്റെ അവസാന പന്തിൽ ദിനേശ് കാർത്തിക് പുറത്തായപ്പോൾ തന്നെ ഗാലറിയിലുണ്ടായിരുന്ന കെകെആർ ആരാധകർ വിജയാഘോഷം തുടങ്ങിയിരുന്നു. എന്നാൽ, എല്ലാ പ്രതീക്ഷകളെയും തച്ചുടയ്ക്കുന്ന നിമിഷങ്ങൾക്കാണ് ഈഡൻ ഗാർഡൻ പിന്നീട് സാക്ഷ്യം വഹിച്ചത്. വൈഡ് ലൈനിനോട് ചേർന്നുപോയ 20–ാം ഓവറിലെ ആദ്യ പന്തിനെ സിക്സർ പായിച്ചുകൊണ്ട് കരൺ തുടങ്ങി. രണ്ടാം പന്തും ബൗണ്ടറി ലൈനിന് മുകളിലൂടെ മൂളിപ്പറന്നപ്പോൾ ഈഡൻ ഗാർഡനിലെ ഗാലറി ആകെ ശോകമൂകമായി. 4 പന്തുകളിൽ ആർസിബിക്ക് വിജയിക്കാൻ വേണ്ടത് വെറും 9 റൺസ്. മൂന്നാം പന്ത് കരണിന്റെ ബാറ്റിൽ ഉരസി വിക്കറ്റ് കീപ്പർ ഫിൽ സോൾട്ടിന്റെ കൈകളിലേക്ക്.
അഞ്ചാം പന്തിൽ വീണ്ടും കൂറ്റനടിക്ക് ശ്രമിച്ച കരണിന് ടൈമിങ് പിഴച്ചു. റിട്ടേൺ ക്യാച്ച് ഞൊടിയിടയിൽ പാഞ്ഞുകയറിയത് മിച്ചൽ സ്റ്റാർക്കിന്റെ കൈകളിലേക്ക്. വിജയം ഉറപ്പിച്ച ബെംഗളൂരു വീണ്ടും പ്രതിസന്ധിയിലായി. അവസാന പന്തിൽ വിജയിക്കാൻ വേണ്ടത് 3 റൺസ്. എന്നാൽ ലോക്കി ഫെർഗൂസന് ബൗണ്ടറി കണ്ടെത്താൻ കഴിയാതെ വന്നതോടെ ടീം സ്കോർ ടൈ ആക്കി സൂപ്പർ ഓവറിലേക്ക് കടത്താനായി ആർസിബി ബാറ്റർമാരുടെ ശ്രമം. അതിനായി 2 റൺസ് സമ്പാദിക്കാനുള്ള ഫെർഗൂസന്റെ ശ്രമം വിജയത്തിൽ എത്തുന്നതിന് മുൻപുതന്നെ വിക്കറ്റ് കീപ്പർ ഫിൽ സോൾട്ട് പന്തുമായി സ്റ്റംപിന് മുകളിലേക്ക് പറന്നിറങ്ങി, കൊൽക്കത്തയുടെ സൂപ്പർമാനായി. കെകെആറിന്റെ വിജയം ഒരു റൺസിന്!