അവസാന ബോളിൽ ‘റെക്കോർഡ്’ ഇട്ട ഗിൽക്രിസ്റ്റ്; ജയ്സ്വാളിന്റെ ‘യശസ്സ്’ തകർത്ത ബോൾ; ചെഹൽ തിരുത്തുമോ കുംബ്ലെയുടെ റെക്കോർഡ്?
റെക്കോർഡുകളുടെ പെരുമഴക്കാലമാണ് ഓരോ ഐപിഎൽ സീസണും. ബാറ്റർമാർ െതളിഞ്ഞുവാഴുന്ന ഐപിഎൽ മൈതാനങ്ങളിൽ കൂടുതലായും പിറവിയെടുക്കുന്നതും തിരുത്തിക്കുറിക്കപ്പെടുന്നതും ബാറ്റുമായി ബന്ധപ്പെട്ട റെക്കോർഡുകളാണ്. ബോളർമാർക്ക് പലപ്പോഴും കിട്ടുന്നത് നാണക്കേടിന്റെ നെഗറ്റീവ് റെക്കോർഡുകളും. എന്നിരുന്നാലും ഐപിഎലിലെ ചില വ്യത്യസ്തമായ റെക്കോർഡുകളിലൂടെയും കൗതുകങ്ങളിലൂടെയും ഒരു യാത്ര നടത്തിയാലോ.... ∙ ബാറ്റുകൊണ്ട് നേടാനാകാത്ത ഇരട്ട സെഞ്ചറി ബോളിങ്ങിൽ ഐപിഎലിൽ സെഞ്ചറികളുടെ എണ്ണം സെഞ്ചറിയുടെ പടിവാതിൽക്കലാണ് (98). സെഞ്ചറി തികച്ച ബാറ്റർമാരുടെ എണ്ണം അർധ സെഞ്ചറി പിന്നിടുകയും (52) ചെയ്തു. അതേസമയം വിക്കറ്റുകൾക്കൊണ്ട് ഐപിഎലിൽ സെഞ്ചറി തികച്ചവരും കുറവല്ല. ഇതുവരെ 24 ബോളർമാരാണ് ഈ നേട്ടം കൈവരിച്ചത്. ബാറ്റുകൊണ്ട് 98 സെഞ്ചറികൾ പിറന്നിട്ടും ഒരിക്കൽ പേലും കൈവരിക്കാനാകാത്ത ഒരു നേട്ടമുണ്ട്. ഐപിഎലിൽ ഒരു ഇരട്ട സെഞ്ചറി. എന്നാൽ ബോളിങ് നിരയിൽ നിന്ന് ഈ റെക്കോർഡും സാധ്യമായിട്ടുണ്ട്. ക്രിസ് ഗെയ്‌ലിന്റെ പേരിലുള്ള 175 നോട്ടൗട്ട് (2013) ആണ് ഐപിഎൽ ചരിത്രത്തിലെ നാളിതുവരെയുള്ള ഉയർന്ന സ്കോർ.

റെക്കോർഡുകളുടെ പെരുമഴക്കാലമാണ് ഓരോ ഐപിഎൽ സീസണും. ബാറ്റർമാർ െതളിഞ്ഞുവാഴുന്ന ഐപിഎൽ മൈതാനങ്ങളിൽ കൂടുതലായും പിറവിയെടുക്കുന്നതും തിരുത്തിക്കുറിക്കപ്പെടുന്നതും ബാറ്റുമായി ബന്ധപ്പെട്ട റെക്കോർഡുകളാണ്. ബോളർമാർക്ക് പലപ്പോഴും കിട്ടുന്നത് നാണക്കേടിന്റെ നെഗറ്റീവ് റെക്കോർഡുകളും. എന്നിരുന്നാലും ഐപിഎലിലെ ചില വ്യത്യസ്തമായ റെക്കോർഡുകളിലൂടെയും കൗതുകങ്ങളിലൂടെയും ഒരു യാത്ര നടത്തിയാലോ....
∙ ബാറ്റുകൊണ്ട് നേടാനാകാത്ത ഇരട്ട സെഞ്ചറി ബോളിങ്ങിൽ
ഐപിഎലിൽ സെഞ്ചറികളുടെ എണ്ണം സെഞ്ചറിയുടെ പടിവാതിൽക്കലാണ് (98). സെഞ്ചറി തികച്ച ബാറ്റർമാരുടെ എണ്ണം അർധ സെഞ്ചറി പിന്നിടുകയും (52) ചെയ്തു. അതേസമയം വിക്കറ്റുകൾക്കൊണ്ട് ഐപിഎലിൽ സെഞ്ചറി തികച്ചവരും കുറവല്ല. ഇതുവരെ 24 ബോളർമാരാണ് ഈ നേട്ടം കൈവരിച്ചത്. ബാറ്റുകൊണ്ട് 98 സെഞ്ചറികൾ പിറന്നിട്ടും ഒരിക്കൽ പേലും കൈവരിക്കാനാകാത്ത ഒരു നേട്ടമുണ്ട്. ഐപിഎലിൽ ഒരു ഇരട്ട സെഞ്ചറി. എന്നാൽ ബോളിങ് നിരയിൽ നിന്ന് ഈ റെക്കോർഡും സാധ്യമായിട്ടുണ്ട്. ക്രിസ് ഗെയ്‌ലിന്റെ പേരിലുള്ള 175 നോട്ടൗട്ട് (2013) ആണ് ഐപിഎൽ ചരിത്രത്തിലെ നാളിതുവരെയുള്ള ഉയർന്ന സ്കോർ.
അതേ സമയം 200 വിക്കറ്റുകളുമായി യുസ്‌വേന്ദ്ര ചെഹൽ ഇപ്പോഴും തന്റെ ഐപിഎൽ ജൈത്രയാത്ര തുടരുകയാണ്. ചെഹലിന് പിന്നിലായി പിയൂഷ് ചൗള (184), ബ്രാവോ (183), ഭുവനേശ്വർ കുമാർ (178), സുനിൽ നരെയ്ൻ (176) എന്നിവരും ക്രിസ് ഗെയ്‌ലിനേക്കാൾ ‘സ്കോർ’ ചെയ്തിട്ടുള്ളവരാണ്. ഇവരിൽ ബ്രാവോ ഒഴികെ മറ്റെല്ലാവരും ഐപിഎൽ കളിക്കളത്തിൽ ഇപ്പോഴും സജീവവുമാണ്. അതിനാൽ തന്നെ ബാറ്റർമാർ ഡബിൾ സെഞ്ചറി നേടിയാലും ഇല്ലെങ്കിലും വിക്കറ്റു നേട്ടത്തിന്റെ കാര്യത്തിൽ കൂടുതൽ ഡബിൾ സെഞ്ചറികൾ സമീപ ഭാവിയിൽ തന്നെ പ്രതീക്ഷിക്കാം.
∙ ഒരേ ഒരു ബോൾ, ആ ബോളിൽ പറന്നത് സിക്സറും
ഐപിഎൽ ചരിത്രത്തിൽ ആകെ എറിഞ്ഞിട്ടുള്ളത് ഒരേ ഒരു ബോൾ, ആ ബോളിൽ പറന്നത് സിക്സറും. 36 ഇക്കോണമി നിരക്കോടെ ഐപിഎൽ ചരിത്രത്തിലെ ഏറ്റവും എക്സ്പെൻസീവ് ബോളറുടെ തൊപ്പി അലങ്കരിക്കുന്നത് രാജസ്ഥാൻ റോയൽസിലെ ഇന്ത്യൻ യുവ താരം യശ്വസി ജയ്സ്വാളാണ്. 2022 ഏപ്രിൽ 5ന് നടന്ന രാജസ്ഥാൻ റോയൽസ് – റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ മത്സരത്തിന്റെ അവസാന പന്തിലാണ് ഈ അപൂർവ റെക്കോർഡ് പിറന്നത്. രാജസ്ഥാൻ മുന്നോട്ടുവച്ച 170 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന റോയൽ ചാലഞ്ചേഴ്സ് 19 ഓവറുകൾ പൂർത്തിയായപ്പോൾ 6 വിക്കറ്റ് നഷ്ടത്തിൽ 167 റൺസ് സ്വന്തമാക്കിയിരുന്നു.
അവസാന ഓവറിലെ വിജയലക്ഷ്യം വെറും 6 പന്തിൽ 3 റൺസ്. 99 ശതമാനവും തോൽവി ഉറപ്പാക്കിയ നിമിഷം രാജസ്ഥാൻ നായകൻ സഞ്ജു സാംസൺ അറ്റകൈ പ്രയോഗം എന്ന നിലയിൽ അവസാന ഓവർ എറിയാൻ അന്നുവരെ ഐപിഎലിൽ ഒരു പന്തുപോലും എറിഞ്ഞിട്ടില്ലാത്ത യശ്വസി ജയ്സ്വാളിനെ പന്തേൽപ്പിച്ചു. ആരുടെയും ‘പ്രതീക്ഷകൾ തെറ്റിയില്ല’ ആദ്യ പന്തിൽ തന്നെ സിക്സർ പായിച്ചുകൊണ്ട് ഹർഷൽ പട്ടേൽ ബാംഗ്ലൂരിന് വിജയവും ജയ്സ്വാളിന് നാണക്കേടിന്റെ റെക്കോർഡും സമ്മാനിച്ചു.
∙ ഒരേ ഒരു ബോളിൽ വിക്കറ്റ് തെറിപ്പിച്ച് ‘വിക്കറ്റ് കീപ്പർ ബോളർ’
ജയ്സ്വാളിന്റെ കഥയ്ക്ക് ആന്റി ക്ലൈമാക്സ് ആണെങ്കിൽ, വളരെ വിജയകരമായി മാറിയ ഒരു പരീക്ഷണമുണ്ട് ഐപിഎൽ ചരിത്രത്തിൽ. ആകെ എറിഞ്ഞിട്ടുള്ളത് ഒരേ ഒരു ബോൾ, ആ ബോളിൽ പിഴുതെടുത്തത് ഒരു വിക്കറ്റും. 0 ഇക്കോണമി നിരക്കോടെ ഐപിഎൽ ചരിത്രത്തിലെ ഏറ്റവും മികച്ച സ്പെൽ – 0.1–0–0–1! ഓസീസ് ഇതിഹാസ താരവും വിക്കറ്റ് കീപ്പറുമായിരുന്ന ആദം ഗിൽക്രിസ്റ്റാണ് ഈ അപൂർവ നേട്ടത്തിന്റെ ഉടമ. 2013 മേയ് 18ന് ധരംശാലയിൽ നടന്ന മുംബൈ ഇന്ത്യൻസ് – കിങ്സ് ഇലവൻ പഞ്ചാബ് മത്സരത്തിലായിരുന്നു നാടകീയ രംഗങ്ങൾ അരങ്ങേറിയത്.
പഞ്ചാബ് ഉയർത്തിയ 184 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ മുംബൈ ഇന്ത്യൻസ് ബാറ്റർമാർ 133 റൺസ് നേടുന്നതിനിടയിൽ കുഴഞ്ഞുവീണു. ഇന്നിങ്സിന്റെ അവസാന ഓവറിൽ മുംബൈ ഇന്ത്യൻസിന് ജയിക്കാൻ വേണ്ടിയിരുന്നത് 52 റൺസ്. തന്റെ അവസാന ഐപിഎൽ മത്സരത്തിനായി കളത്തിലെത്തിയ പഞ്ചാബ് നായകൻ ആദം ഗിൽക്രിസ്റ്റ് വിക്കറ്റിന് പിന്നിലെ കാവലിന് ബോളർ പ്രവീൺ കുമാറിന് ഗ്ലൗസ് കൈമാറിയ ശേഷം പന്ത് മറ്റാർക്കും വിട്ടുകൊടുക്കാതെ ബോളിങ് എൻഡിലേക്ക് എത്തി. ടീം അംഗങ്ങൾക്ക് പോലും ഒന്നും വ്യക്തമായിരുന്നില്ല. എന്നാൽ ചരിത്രത്തിലെ തന്റെ ആദ്യ പന്തിൽ തന്നെ ഹർഭജൻ സിങ്ങിന്റെ ഫ്യൂസ് ഊരി. വിക്കറ്റ് നേട്ടത്തിന് പിന്നാലെ പൊള്ളാർഡിന്റെ ശൈലിയിൽ വിജയാഹ്ലാദ പ്രകടനം നടത്തിയ ഗില്ലി, ഹർഭജൻ സ്റ്റൈലിൽ ഓപ്പൺ ഗന്നം സ്റ്റൈലിലും ചുവടുവച്ചു.
∙ 22 പന്തിൽ 12 റൺസിന് 6 വിക്കറ്റ്
3.4 ഓവറുകളിൽ (22 പന്തുകൾ) നിന്ന് 12 റൺസ് വഴങ്ങി 6 വിക്കറ്റുകൾ! മുംബൈ ഇന്ത്യൻസിനു വേണ്ടി ഐപിഎൽ ചരിത്രത്തിലെ ഏറ്റവും മികച്ച ബോളിങ് പ്രകടനം (2019) നടത്തിയത് അൽസാരി ജോസഫാണ്. സൺ റൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തിൽ ഒരു മെയ്ഡൻ ഓവർ ഉൾപ്പെടെയായിരുന്നു അൽസാരിയുടെ വിസ്മയ പ്രകടനം. സുഹൈൽ തൻവീർ (2008), ആദം സാംപ (2016) എന്നിവരും ഐപിഎലിൽ 6 വിക്കറ്റ് നേട്ടം സ്വന്തമാക്കിയിട്ടുള്ള താരങ്ങളാണ്. ഏകദിന മത്സരങ്ങളിൽ ഓരോ ബോളറിനും 10 ഓവറുകൾ വീതം ലഭിക്കുന്നതിനാൽ ഇന്നിങ്സിൽ 6 വിക്കറ്റ് നേട്ടം ഒന്നും അത്ര വലിയ സംഭവമായി മാറാറില്ല.
എന്നാൽ ട്വന്റി20 മത്സരങ്ങളിൽ കാര്യങ്ങൾ അങ്ങനെയല്ല. ബാറ്റർമാർക്ക് വ്യക്തമായ മേൽക്കൈ അവകാശപ്പെടാവുന്ന ഐപിഎൽ മത്സരങ്ങളിൽ ഓരോ ബോളറിനും പരമാവധി ലഭിക്കുന്നത് 4 ഓവറുകൾ മാത്രമാണ്. അതിനാൽ തന്നെ 6 വിക്കറ്റ് നേട്ടം എന്നത് ബാറ്റർമാർക്കും ബോളർമാർക്കും തുല്യ പ്രാധാന്യം ലഭിക്കുന്ന ഏകദിന ക്രിക്കറ്റിലെ 10 വിക്കറ്റ് നേട്ടത്തിനും മുകളിലാണ്. (ഏകദിനത്തിലെ ഇന്നുവരെയുള്ള മികച്ച ബോളിങ് പ്രകടനമായി കണക്കാക്കുന്നത് 2001ൽ സിംബാബ്‌വെയ്ക്കെതിരെ 8 ഓവറിൽ നിന്ന് 8 വിക്കറ്റ് പിഴുതിട്ടുള്ള ശ്രീലങ്കയുടെ വെറ്ററൻ താരം വാസിന്റെ പ്രകടനമാണ്).
എന്നാൽ 2014ൽ വെറും 4.4 ഓവറുകളിൽ (28 പന്തുകൾ) നിന്ന് 2 മെയ്ഡൻ ഓവറുകൾ ഉൾപ്പെടെ 4 റൺസ് മാത്രം വഴങ്ങി 6 ബംഗ്ലദേശ് വിക്കറ്റുകൾ സ്വന്തമാക്കിയ ഇന്ത്യൻ താരം റോജർ ബിന്നിയുടേത് പോലെയുള്ള പ്രകടനങ്ങളെ മറച്ചുവയ്ക്കുന്ന തരത്തിലുള്ള പ്രകടനങ്ങൾ ഐപിഎലിൽ ഒരിക്കൽ പോലും ഉണ്ടായതായി അവകാശപ്പെടാനാകില്ല. 3.1 ഓവറിൽ ഒരു മെയ്ഡൻ ഓവർ ഉൾപ്പെടെ 5 റൺസ് മാത്രം വഴങ്ങി 5 വിക്കറ്റുകൾ എറിഞ്ഞിട്ട അനിൽ കുംബ്ലെയുടെ പ്രകടനാണ് ഐപിഎലിലെ ഒരു ഇന്ത്യൻ ബോളറുടെ ഇതുവരെയുള്ള മികച്ച പ്രകടനമായി കണക്കാക്കുന്നത്. 2009ൽ കേപ് ടൗണിൽ നടന്ന മത്സരത്തിൽ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ താരമായിരുന്ന കുംബ്ലെ രാജസ്ഥാൻ റോയൽസിനെ എറിഞ്ഞൊതുക്കിയ ഈ റെക്കോർഡ് 15 വർഷങ്ങൾക്ക് ശേഷവും അജയ്യമായി തുടരുന്നു.
∙ 4 ഓവറിൽ 73 റൺസ്!
4 ഓവറുകൾ (24 പന്തുകൾ) 18.25 ഇക്കോണമി റേറ്റിൽ വിക്കറ്റ് നേട്ടമില്ലാതെ ആകെ വഴങ്ങിയത് 73 റൺസ്! ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വിലയേറി ഈ ഓവറുകൾ പിറന്നത് 2024 ഏപ്രിൽ 24ന് ഡൽഹിയിൽ നടന്ന ഗുജറാത്ത് ടൈറ്റൻസ് – ഡൽഹി ക്യാപിറ്റൽസ് മത്സരത്തിലാണ്. ബോൾ ചെയ്തത് ഗുജറാത്തിന്റെ മോഹിത് ശർമയും. 2018ൽ സൺറൈസേഴ്സ് താരമായിരുന്ന മലയാളി താരം ബേസിൽ തമ്പി സ്ഥാപിച്ചിരുന്ന 4 ഓവറിൽ 70 റൺസിന്റെ റെക്കോർഡാണ് ശർമ മറികടന്നത്
∙ അരങ്ങേറ്റം പാളി; വാങ്ങിക്കൂട്ടിയത് 66 റൺസ്
ഐപിഎൽ ചരിത്രത്തിൽ അരങ്ങേറ്റ മത്സരത്തിൽ ഏറ്റവുമധികം റൺസ് (66) വഴങ്ങുന്ന താരമെന്ന റെക്കോർഡ് മുംബൈ താരം ക്വൊന മപാകയുടെ പേരിലാണ്. ബാറ്റുകൊണ്ടും ബോളുകൊണ്ടും റെക്കോർഡുകളുടെ പെരുമഴ പെയ്ത 2024 മാർച്ച് 27ലെ സൺറൈസേഴ്സ് – മുംബൈ ഇന്ത്യൻസ് മത്സരത്തിനിടയിലാണ് ഈ റെക്കോർഡും പിറന്നത്. ഐപിഎൽ ചരിത്രത്തിൽ ഒരു മത്സരത്തിൽനിന്ന് ഏറ്റവും കൂടുതൽ റൺസ് വഴങ്ങുകയും വിക്കറ്റ് നേടാതിരിക്കുകയും ചെയ്യുന്ന ഓവർസീസ് (ദക്ഷിണാഫ്രിക്ക) ബോളർ എന്ന റെക്കോർഡും ഈ മത്സരത്തോടെ മുംബൈ താരം ക്വൊന മപാക സ്വന്തം പേരിൽ ചേർത്തു. 2019ൽ സൺറൈസേഴ്സ് ഹൈദരാബാദിന് എതിരെതന്നെ വിക്കറ്റ് നേടാതെ 66 റൺസ് വഴങ്ങിയ പഞ്ചാബ് കിങ്സ് താരം മുജീബ് ഉർ റഹ്മാന്റെ പേരിനൊപ്പമാണ് മപാകയും റെക്കോർഡ് ബുക്കിൽ ഇടം പിടിച്ചത്.