ബഹുമാനത്തിന് മുന്നിൽ ആഘോഷം വഴിമാറി; തുടർച്ചയായി ‘സ്വർണ മുട്ടയിട്ട്’ ദുബെ; ഒന്നാം സ്ഥാനം നഷ്ടപ്പെട്ട് സഞ്ജു
‘വിക്കറ്റ് നേട്ടം ആഘോഷമാക്കാതിരുന്നത് അദ്ദേഹത്തോടുള്ള കടുത്ത ബഹുമാനം കാരണമാണ്’. ഡെത്ത് ഓവറുകളിലെ ചെന്നൈയുടെ പഞ്ച് ഹിറ്റർ എം.എസ്. ധോണിയെ ഗോൾഡൻ ഡക്ക് ആക്കിയിട്ടുപോലും ആ സന്ദർഭം വലിയ ആഘോഷത്തിലേക്ക് എത്തിക്കാതിരുന്നതിനെപ്പറ്റി പഞ്ചാബ് ബോളർ ഹർഷൽ പട്ടേൽ പറഞ്ഞ വാക്കുകളാണിത്. ഐപിഎൽ 17–ാം സീസണിൽ ചെന്നൈ സൂപ്പർ കിങ്സ് 11 മത്സരങ്ങൾ പൂർത്തിയാക്കിയപ്പോൾ അതിൽ എം.എസ്.ധോണി ബാറ്റിങ്ങിനിറങ്ങിയത് 9 എണ്ണത്തിലാണ്. ഇതിൽ പുറത്തായത് രണ്ടേ രണ്ട് തവണ മാത്രവും. ഈ രണ്ട് പുറത്താകലുകളും കഴിഞ്ഞ 2 മത്സരങ്ങളിലായിരുന്നു. അതായത് പഞ്ചാബ് കിങ്സിന് എതിരെ നടന്ന ഹോം, എവേ മത്സരങ്ങളിൽ. ബാറ്റുമായി കളത്തിലെത്തിയ മറ്റ് 7 മത്സരങ്ങളിലും ധോണിയുടെ വിക്കറ്റ് സ്വന്തമാക്കാൻ മറ്റൊരു ടീമിനും സാധിച്ചില്ല. കഴിഞ്ഞ 17 സീസണുകളിലും ഐപിഎലിന്റെ ഭാഗമായിരുന്ന ധോണിയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന സ്ട്രൈക് റേറ്റിലാണ് (224.49) അദ്ദേഹം ഈ സീസണിൽ മുന്നേറിക്കൊണ്ടിരിക്കുന്നത്. ഐപിഎലിൽ കരിയറിൽ ഇതുവരെയുള്ള 261 മത്സരങ്ങളിൽ നിന്ന് ധോണിയുടെ ആകെ സ്ട്രൈക് റേറ്റ് 137.06 ആണ്. ഐപിഎൽ ചരിത്രത്തിൽ ആദ്യമായി ഒരു താരം 150 ക്യാച്ചുകൾ പിന്നിട്ട പോരാട്ടം കൂടിയായിരുന്നു ധരംശാലയിലെ പഞ്ചാബ് കിങ്സ് – ചെന്നൈ സൂപ്പർ കിങ്സ് മത്സരം. എം.എസ് ധോണി എന്ന ‘തല’യുടെ ഈ നേട്ടത്തിൽ വിക്കറ്റ് കീപ്പറിന്റെ ഗ്ലൗസിന് പിന്തുണയുമായി സാധാരണ ഫീൽഡറിന്റെ മികവും ഉണ്ടായിരുന്നു. 146 ക്യാച്ചുകൾ കീപ്പർ എന്ന നിലയിൽ സ്വന്തമാക്കിയിട്ടുള്ള ധോണി മറ്റു ക്യാച്ചുകൾ ഫീൽഡർ എന്ന നിലയിലാണ് പോക്കറ്റിലാക്കിയത്.

ഓരോ ഐപിഎൽ രാവും സമ്മാനിക്കുന്നത് പുതുമയേറിയ കാഴ്ചകളും അനുഭവങ്ങളുമാണ്. ഐപിഎൽ കിരീടം 5 തവണ സ്വന്തമാക്കിയിട്ടുള്ള ചെന്നൈ സൂപ്പർ കിങ്സിന്റെയും രണ്ടു തവണ കിരീടം തലയിലേറ്റിയ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെയും ആഘോഷ രാവിൽ പിറന്നത് ഒട്ടേറെ മനോഹര നിമിഷങ്ങൾ. ഇരു ടീമുകളും പ്ലേഓഫ് വാതിലിനു മുന്നിൽ ശക്തമായ അവകാശവാദവുമായി നെഞ്ചുവിരിച്ചുനിന്ന രാവ്. 2021 മുതൽ കൂടെക്കൂടിയ പരാജയത്തിന്റെ കഥ തിരുത്തി എഴുതിയ ചെന്നൈ സൂപ്പർ കിങ്സ് പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് എത്തിയപ്പോൾ രാജസ്ഥാനെ മറികടന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തേക്ക് കുതിച്ചുകയറി.
∙ ഗോൾഡൻ ഡക്ക് ആഘോഷിക്കാതെ ഹർഷൽ, 150 ക്യാച്ചുകളുമായി ധോണി
‘‘വിക്കറ്റ് നേട്ടം ആഘോഷമാക്കാതിരുന്നത് അദ്ദേഹത്തോടുള്ള കടുത്ത ബഹുമാനം കാരണമാണ്’’. ഡെത്ത് ഓവറുകളിലെ ചെന്നൈയുടെ പഞ്ച് ഹിറ്റർ എം.എസ്. ധോണിയെ ഗോൾഡൻ ഡക്ക് ആക്കിയിട്ടുപോലും ആ സന്ദർഭം വലിയ ആഘോഷത്തിലേക്ക് എത്തിക്കാതിരുന്നതിനെപ്പറ്റി പഞ്ചാബ് ബോളർ ഹർഷൽ പട്ടേൽ പറഞ്ഞ വാക്കുകളാണിത്. ഐപിഎൽ 17–ാം സീസണിൽ ചെന്നൈ സൂപ്പർ കിങ്സ് 11 മത്സരങ്ങൾ പൂർത്തിയാക്കിയപ്പോൾ അതിൽ എം.എസ്.ധോണി ബാറ്റിങ്ങിനിറങ്ങിയത് 9 എണ്ണത്തിലാണ്. ഇതിൽ പുറത്തായത് രണ്ടേ രണ്ട് തവണ മാത്രവും. ഈ രണ്ട് പുറത്താകലുകളും കഴിഞ്ഞ 2 മത്സരങ്ങളിലായിരുന്നു. അതായത് പഞ്ചാബ് കിങ്സിന് എതിരെ നടന്ന ഹോം, എവേ മത്സരങ്ങളിൽ.
ബാറ്റുമായി കളത്തിലെത്തിയ മറ്റ് 7 മത്സരങ്ങളിലും ധോണിയുടെ വിക്കറ്റ് സ്വന്തമാക്കാൻ മറ്റൊരു ടീമിനും സാധിച്ചില്ല. കഴിഞ്ഞ 17 സീസണുകളിലും ഐപിഎലിന്റെ ഭാഗമായിരുന്ന ധോണിയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന സ്ട്രൈക് റേറ്റിലാണ് (224.49) അദ്ദേഹം ഈ സീസണിൽ മുന്നേറിക്കൊണ്ടിരിക്കുന്നത്. ഐപിഎലിൽ കരിയറിൽ ഇതുവരെയുള്ള 261 മത്സരങ്ങളിൽ നിന്ന് ധോണിയുടെ ആകെ സ്ട്രൈക് റേറ്റ് 137.06 ആണ്.
ഐപിഎൽ ചരിത്രത്തിൽ ആദ്യമായി ഒരു താരം 150 ക്യാച്ചുകൾ പിന്നിട്ട പോരാട്ടം കൂടിയായിരുന്നു ധരംശാലയിലെ പഞ്ചാബ് കിങ്സ് – ചെന്നൈ സൂപ്പർ കിങ്സ് മത്സരം. എം.എസ് ധോണി എന്ന ‘തല’യുടെ ഈ നേട്ടത്തിൽ വിക്കറ്റ് കീപ്പറിന്റെ ഗ്ലൗസിന് പിന്തുണയുമായി സാധാരണ ഫീൽഡറിന്റെ മികവും ഉണ്ടായിരുന്നു. 146 ക്യാച്ചുകൾ കീപ്പർ എന്ന നിലയിൽ സ്വന്തമാക്കിയിട്ടുള്ള ധോണി മറ്റു ക്യാച്ചുകൾ ഫീൽഡർ എന്ന നിലയിലാണ് പോക്കറ്റിലാക്കിയത്.
∙ പഞ്ചാബിനെതിരെ വീണ്ടും ‘മുട്ടയിട്ട്’ ദുബെ
ആദ്യ 9 മത്സരങ്ങളിൽ നിന്ന് 350 റൺസ്. ഐപിഎൽ 17–ാം സീസണിലെ ഈ മിന്നും പ്രകടനത്തിന് പിന്നാലെ 2024 ട്വന്റി20 ലോകകപ്പിനുള്ള ദേശീയ ടീമിൽ ഇടം നേടുന്നു... പിന്നീടുള്ള രണ്ട് ഐപിഎൽ മത്സരങ്ങളിലും ഗോൾഡൻ ഡക്കായി പുറത്തുപോകുന്നു. ചെന്നൈ സൂപ്പർ കിങ്സിന്റെ സൂപ്പർ ബാറ്റർ ശിവം ദുബെയുടെ സമീപകാല പ്രകടനങ്ങളാണ് ഇവയെല്ലാം. പഞ്ചാബ് കിങ്സിന് ബോളർമാരെ മുഖാമുഖം നേരിട്ട 2 മത്സരങ്ങളിലാണ് ദുബെയുടെ സ്കോർ പൂജ്യത്തിൽ ഒതുങ്ങിയത്.
എന്നാൽ, ഐപിഎലിലെ കരുത്തരായ ചെന്നൈ സൂപ്പർ കിങ്സിന് എതിരെ തുടർച്ചയായ ആറാം വിജയം പ്രതീക്ഷിച്ച് കളത്തിലിറങ്ങിയ പഞ്ചാബ് കിങ്സിന് വിജയം കൈപ്പിടിയിൽ ഒതുക്കാൻ ഇതൊന്നും മതിയാകില്ലായിരുന്നു. ദുബെ മങ്ങിയപ്പോൾ മറ്റുള്ളവർ മിന്നി. 2021 മുതൽ നേർക്കുനേർ വന്ന 5 മത്സരങ്ങളിലെ തുടർച്ചയായ 5 പരാജയങ്ങൾക്ക് ശേഷം ധരംശാലയിൽ പഞ്ചാബിനു മേൽ ചെന്നൈ വിജയം ഉറപ്പിക്കുകയും ചെയ്തു.
∙ ടോസിലെ ദൗർഭാഗ്യത്തിന് ബാറ്റുകൊണ്ട് മറുപടിയുമായി ഋതുരാജ്
ചെന്നൈയുടെ പുതിയ നായകൻ ഋതുരാജ് ഗെയ്ക്‌വാദിനു കീഴിൽ ടീം മികവോടെ മുന്നേറുന്നുണ്ടെങ്കിലും ഭാഗ്യദോഷം അവരെ നിഴൽ പോലെ പിന്തുടരുകയാണ്. സീസണിലെ ഇതുവരെയുള്ള 11 മത്സരങ്ങൾക്കിടയിൽ ടോസിന്റെ ഭാഗ്യം ഋതുരാജിനെ തുണച്ചത് ഒരിക്കൽ മാത്രമാണ്. മറ്റ് 10 തവണയും ടോസ് നഷ്ടപ്പെട്ടാണ് ടീം ബാറ്റിങ്ങിനും ബോളിങ്ങിനും ഇറങ്ങിയിട്ടുള്ളൂ.
എന്നാൽ, ഈ ഭാഗ്യദോഷത്തിന് ഋതുരാജ് മറുപടി പറയുന്നത് തന്റെ ബാറ്റ് കൊണ്ടാണ്. സീസണിൽ ഒരു സെഞ്ചറി സ്വന്തമാക്കിയിട്ടുള്ള ഋതുരാജ് മറ്റൊരു തവണ പുറത്തായത് 98 റൺസിലാണ്. എന്നിരുന്നാലും 11 മത്സരങ്ങളിൽ നിന്ന് 541 റൺസ് അടിച്ചെടുത്തിട്ടുള്ള താരം ടൂർണമെന്റിലെ മികച്ച റൺ വേട്ടക്കാരുടെ ‘ഓറഞ്ച് പട്ടികയിൽ’ രണ്ടാം സ്ഥാനത്താണുള്ളത്. ഒന്നാം സ്ഥാനത്തുള്ള വിരാട് കോലിയുമായി (542) വെറും ഒരു റൺസിന്റെ മാത്രം വ്യത്യാസം.
∙ പരുക്ക്, പതിരാന മടങ്ങി
മഞ്ഞക്കുപ്പായത്തിൽ കളത്തിലിറങ്ങിയ 6 മത്സരങ്ങളിൽ നിന്ന് 13 വിക്കറ്റ് നേട്ടവുമായി തിളങ്ങുകയും ഡെത്ത് ഓവറുകളിൽ എതിരാളികളുടെ പേടിസ്വപ്നമായി മാറുകയും ചെയ്തിരുന്ന ചെന്നൈയുടെ പതിരാന പരുക്കേറ്റ് മടങ്ങി. നേട്ടങ്ങളുടെ പട്ടികയിൽ ചെന്നൈ സൂപ്പർ കിങ്സിന് കനത്ത പ്രഹരം സമ്മാനിച്ചുകൊണ്ടാണ് പതിരാന സ്വദേശമായ ശ്രീലങ്കയിലേക്ക് മടങ്ങിയത്. പ്രാഥമികഘട്ട മത്സരങ്ങൾ അവസാന ലാപ്പിലേക്ക് അടുക്കുന്നതിനാൽ തന്നെ പതിരാനയ്ക്ക് ഈ സീസണിൽ ചെന്നൈയിലേക്ക് മടങ്ങിയെത്താൻ കഴിയുമെന്ന് തോന്നുന്നുമില്ല.
∙ കൊൽക്കത്ത ഒന്നാമത്, ഒരു പടിയിറങ്ങി സഞ്ജുവും ടീമും
വീണ്ടും ബാറ്റിങ്ങിൽ കരുത്ത് കാട്ടിയ സുനിൽ നരെയ്ന്റെ ചുമലിലേറി പോയിന്റ് പട്ടികയിൽ വീണ്ടും ഒന്നാം സ്ഥാനത്തേക്ക് കുതിച്ച് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. 11 മത്സരങ്ങൾ പൂർത്തിയാക്കിയ കൊൽക്കത്ത 16 പോയിന്റുമായാണ് പോയിന്റ് ടേബിളിൽ ഒന്നാമതെത്തിയത്. 10 മത്സരങ്ങളിൽ 8 വിജയങ്ങളും 16 പോയിന്റുമായി പട്ടികയിൽ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന സഞ്ജു സാംസണിന്റെ രാജസ്ഥാൻ റോയൽസിനെ മറികടന്നാണ് കെകെആറിന്റെ കുതിപ്പ്. പോയിന്റ് തുല്യമാണെങ്കിലും നെറ്റ് റൺ റേറ്റിന്റെ അടിസ്ഥാനത്തിലാണ് രാജസ്ഥാൻ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്. കൊൽക്കത്ത 11 മത്സരങ്ങൾ പൂർത്തിയാക്കിയപ്പോൾ രാജസ്ഥാൻ 10 മത്സരങ്ങളിലെ ഇതുവരെ കളത്തിൽ ഇറങ്ങിയിട്ടുള്ളൂ.
ലക്നൗ സൂപ്പർ ജയന്റ്സിന് എതിരായ മത്സരത്തിൽ 39 പന്തിൽ 81 റൺസ് സ്വന്തമാക്കിയ നരെയ്ന്റെ ബലത്തിലായിരുന്നു കൊൽക്കത്ത വിജയക്കുതിപ്പിന് തുടക്കം കുറിച്ചത്. വെടിക്കെട്ട് ബാറ്റിങ്ങിനൊടുവിൽ 6 വിക്കറ്റ് നഷ്ടത്തിൽ 235 നേടിയ കൊൽക്കത്തയ്ക്ക് മറുപടി നൽകാൻ ഇറങ്ങിയ ലക്നൗ സൂപ്പർ ജയന്റ്സ് ബാറ്റർമാർ എല്ലാവരും 16.1 ഓവറിൽ 137 റൺസ് നേടിയപ്പോഴേക്കും കൂടാരം കയറി. കൊൽക്കത്തയുടെ ആധികാരിക വിജയം 98 റൺസിന്.