ഇരു ടീമുകളെയും തകർത്തത് ആ ഒരു മാറ്റമോ? ആദ്യ മൂന്നും നേടിയവർ ഇപ്പോൾ മുപ്പതിലും താഴെ!
ഹാർദിക് പാണ്ഡ്യ ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുത്ത മുംബൈ ഇന്ത്യൻസിന് പ്ലേ ഓഫ് കാണാൻ വിധിയില്ലെന്ന ചർച്ചകളാണ് ആരാധകർക്കിടയിൽ. എന്നാൽ ഹാർദിക് ക്യാപ്റ്റൻസി ഒഴിഞ്ഞ ഗുജറാത്ത് ടൈറ്റൻസിന്റെ കാര്യമോ? അതും തഥൈവ. ഇത്തവണ പ്ലേ ഓഫ് കാണാമെന്ന ഐപിഎലിന്റെ ഈ ഘട്ടത്തിൽ ശുഭ്‌മൻ ഗില്ലിനുപോലും ഉണ്ടാകില്ല. എന്തുപറ്റി ഗുജറാത്തിന്, കാലെടുത്തു വച്ച സീസണിൽ തന്നെ ജേതാക്കൾ. തൊട്ടടുത്ത വർഷം റണ്ണേഴ്സ് അപ്. കുതിച്ചു ചാടിയ ടൈറ്റൻസിനും പരിശീലകൻ ആശിഷ് നെഹ്റയ്ക്കും കണക്കു പിഴച്ചതെവിടെ? ഹാർദിക് എന്ന ക്യാപ്റ്റന്റെ വിടപറച്ചിലാണോ തിരിച്ചടിയായത്?

∙ എവിടെ ആ ഹീറോ
ഹാർദിക് പാണ്ഡ്യ പോയതൊഴിച്ചാൽ വലിയ വ്യത്യാസമൊന്നും ടീം ലൈനപ്പിൽ കാണാൻ കഴിയില്ല. എന്നാൽ ഗുജറാത്ത് ശരിക്കും മിസ് ചെയ്യുന്നത് മുഹമ്മദ് ഷമിയെന്ന ഹീറോയെയാണ്. തരക്കേടില്ലാത്ത ബാറ്റിങ് ലൈനപ്പും കിടിലൻ ബോളിങ്ങും അതായിരുന്നു ഗുജറാത്ത് ടൈറ്റൻസിനെ ആദ്യ രണ്ട് ഐപിഎലുകളിലും ‘പിടികിട്ടാ’ പുള്ളികളായി നിലനിർത്തിയിരുന്നത്. കഴിഞ്ഞ സീസണിലെ പർപ്പിൾ ക്യാപ് ഹോൾഡറായ ഷമി ഇല്ലാതെ വന്നതോടെ ആ സന്തുലിതാവസ്ഥ തകിടം മറിഞ്ഞു. പകരം വയ്ക്കാൻ പോന്ന ഒരു കളിക്കാരനെ ലഭിക്കുകയും ചെയ്തില്ല. 2023ൽ വിക്കറ്റ് വേട്ടക്കാരിലെ ആദ്യ മൂന്ന് സ്ഥാനങ്ങളും ഗുജറാത്ത് ടൈറ്റൻസ് താരങ്ങൾക്കായിരുന്നു. ഷമി 28 വിക്കറ്റ് നേടിയപ്പോൾ മോഹിത് ശർമയും റാഷിദ് ഖാനും 27 വീതം വിക്കറ്റുകൾ വീഴ്ത്തി.
ഷമിയുടെ അഭാവത്തിൽ കൂടുതൽ ഉത്തരവാദിത്തമേൽക്കേണ്ടി വന്നത് മോഹിത് ശർമയുടെ ഫോമും നഷ്ടമാക്കി. ഏറ്റവും പിശുക്കനായി വന്ന് വിക്കറ്റ് വീഴ്ത്തിയിരുന്ന മോഹിത് ശർമ, ഈ സീസണിൽ ഐപിഎലിലെ ഏറ്റവും വലിയ തല്ലുകൊള്ളിയായി മാറി. ജോഷ്വ ലിറ്റിലിനോ സ്പെൻസർ ജോൺസണോ ഷമിയെപ്പോലെ പ്രധാന ബോളറുടെ കടിഞ്ഞാണെടുക്കാനുള്ള മികവില്ല. സ്പിൻ ബോളിങ് വിഭാഗത്തിൽ റാഷിദ് ഖാനും നൂർ അഹമ്മദിനുമൊപ്പം സായ് കിഷോർ നന്നായി തുടങ്ങിയെങ്കിലും പിന്നീട് അധികം കളിപ്പിച്ചില്ല. ഷമിയുടെ കൂടി അഭാവത്തിൽ റാഷിദ് ഖാന് ഉത്തരവാദിത്തം കൂടി. അത് ബോളിങ്ങിനെ ബാധിച്ചതായി കരുതണം. ഇത്തവണ ഇതുവരെ 8 വിക്കറ്റാണ് നേടാനായത്. ആദ്യ 35ൽ പോലും ഇടംനേടാനാകാത്ത ബോളിങ് പ്രകടനമാണ് ഇത്.
∙ പവർ പോയ പവർ പ്ലേ
തുടക്കത്തിൽ ഒന്ന് ഒതുങ്ങിക്കളിച്ച് തകർപ്പൻ ഫിനിഷർമാരുടെ മികവിൽ കൂറ്റൻ സ്കോർ നേടുകയും ഏതു വമ്പൻ സ്കോറും പിന്തുടർന്നു പിടിക്കുകയോ ആണ് ഗുജറാത്ത് ടൈറ്റൻസ് നേരത്തേ ശീലിച്ച രീതി. കഴിഞ്ഞ തവണ 890 റൺസ് നേടി ടോപ് സ്കോറർക്കുള്ള ഓറഞ്ച് ക്യാപ് സ്വന്തമാക്കിയ ശുഭ്മൻ ഗില്ലാണ് ഇത്തവണ നായകൻ. 2023ൽ ബാറ്റിങ്ങിനെ ചുമലിലേറ്റിയ ഗില്ലിനു ഇത്തവണ ക്യാപ്റ്റൻസി ഭാരം കൂടി പേറേണ്ടി വന്നതോടെ ഫോം നഷ്ടമായി. ഓപ്പണർ സാഹയുടെയും ഗില്ലിന്റെയും വിക്കറ്റ് ആർക്കും എളുപ്പം നേടാവുന്ന പരുവമായി.
പവർ പ്ലേയിൽ പവർകട്ടാണ് ജിടിക്ക്. 7.54 റൺസ് ശരാശരിയിലാണ് ആദ്യ 6 ഓവറുകളിൽ ടൈറ്റൻസ് റൺസ് നേടുന്നത്. ആക്രമണകാരികളായ ഓപ്പണർമാരുള്ള സൺറൈസേഴ്സ് ഹൈദരാബാദിന്റേത് 11നു മുകളിൽ വരും. ഈ മെല്ലെപ്പോക്കിനെ പിന്നീട് ‘കവർ’ ചെയ്യാൻ ടീമിനാകുന്നില്ല
മുൻപത്തെ രണ്ട് സീസണുകളിലും എല്ലാവരും ഫോമിൽ എന്നതായിരുന്നു അവസ്ഥ. പവർപ്ലേയിൽ സാഹയുടെ കടുംവെട്ട് കൊണ്ടുവരുന്ന റൺസ്. പിന്നീട് ഗില്ലിന്റെ മനോഹരമായ ബാറ്റിങ്. സായ് സുദർശന്റെ സ്ട്രോക് പ്ലേ. അവസാനം ഡേവിഡ് മില്ലറിന്റെയും രാഹുൽ തെവാത്തിയയുടെയും റാഷിദ് ഖാന്റെയും കിടിലൻ ഫിനിഷ്. ഇതായിരുന്നു രീതി. ഇത്തവണ ഗില്ലും സാഹയും സ്വാഹ!. ഹാർദിക്കിന് പകരമെടുത്ത ഓൾ റൗണ്ടർ ഒമർ സായിക്ക് കാര്യമായി അവസരം നൽകിയിട്ടില്ല.
മില്ലർക്കു പരുക്കേറ്റ മത്സരങ്ങളിൽ പകരം വയ്ക്കാൻ മറ്റൊരു താരമില്ലാതെപോയതും ടൈറ്റൻസിന് തിരിച്ചടിയായി. താരം ഫോമിലുമല്ല. സായ് സുദർശനും റാഷിദ് ഖാനും തെവാത്തിയയും ചില മത്സരങ്ങൾ ജയിപ്പിച്ചെങ്കിലും വേണ്ട പിന്തുണ മറുഭാഗത്തില്ലാത്തത് വിനയായി. നന്നായി ഉപയോഗിക്കാവുന്ന താരമായിരുന്നു ഷാറുഖ് ഖാൻ. ആദ്യ മത്സരങ്ങളിൽ താരത്തെ പുറത്തിരുത്തിയതും മണ്ടത്തരമായി. ഹാർദിക്കിന് പകരം അതേ പോലൊരു ഓൾ റൗണ്ടറില്ലാത്തതും ഗുജറാത്തിനെ ബാധിച്ചെന്നു വേണം പറയാൻ. മെഗാലേലത്തിൽ ബാറ്റിങ് കരുത്ത് കൂട്ടിയാൽ ഗുജറാത്തിനെ പഴയ ഫോമിൽ വീണ്ടും കാണാം.