‘എക്സ്ട്രാ’ അത്ര ചെറിയ പുള്ളിയല്ല; വിജയം വഴിതിരിച്ചത് 60ൽ ഏറെ തവണ; സഞ്ജുവും ചെഹലും പുതിയ ഉയരങ്ങളിൽ
ഐപിഎലിൽ ടീമുകൾ വഴങ്ങുന്ന ഓരോ റൺസിനും പലപ്പോഴും എണ്ണിയെണ്ണി വിലപറയേണ്ടി വരുന്നത് മത്സരത്തിന്റെ അവസാന നിമിഷങ്ങളിലാകും. ഇത്തരം സാഹചര്യങ്ങളിൽ ഏറ്റവും കൂടുതൽ പഴിക്കുന്നതും നിരാശപ്പെടുന്നതും വിട്ടുനൽകിയ എക്സ്ട്രാ റൺസിനെ ഓർത്താകും. മത്സര ഫലത്തിൽ പലപ്പോഴും വലിയ വില നൽകേണ്ടിവരുന്നതും ഇത്തരത്തിൽ വിട്ടുനൽകിയ എക്സ്ട്രാ റൺസുകൾ തന്നെയാകും. ഐപിഎൽ ചരിത്രത്തിൽ ഇതുവരെ 60 മത്സരങ്ങളാണ് 5 റൺസിലോ അതിൽ താഴെയോ വ്യത്യാസത്തിൽ വിധി നിർണയിക്കപ്പെട്ടിട്ടുള്ളത്. എന്നാൽ ഈ മത്സരങ്ങളിൽ ഒന്നിന്റെ പോലും ഫലം നിർണയിച്ചത് വിജയികളായ ടീമിലെ ബാറ്റർമാർ സംഭാവന ചെയ്ത റൺസ് മാത്രം ചേർത്തുവച്ചതുകൊണ്ടല്ല.

ഐപിഎലിൽ ടീമുകൾ വഴങ്ങുന്ന ഓരോ റൺസിനും പലപ്പോഴും എണ്ണിയെണ്ണി വിലപറയേണ്ടി വരുന്നത് മത്സരത്തിന്റെ അവസാന നിമിഷങ്ങളിലാകും. ഇത്തരം സാഹചര്യങ്ങളിൽ ഏറ്റവും കൂടുതൽ പഴിക്കുന്നതും നിരാശപ്പെടുന്നതും വിട്ടുനൽകിയ എക്സ്ട്രാ റൺസിനെ ഓർത്താകും. മത്സര ഫലത്തിൽ പലപ്പോഴും വലിയ വില നൽകേണ്ടിവരുന്നതും ഇത്തരത്തിൽ വിട്ടുനൽകിയ എക്സ്ട്രാ റൺസുകൾ തന്നെയാകും.
ഐപിഎൽ ചരിത്രത്തിൽ ഇതുവരെ 60 മത്സരങ്ങളാണ് 5 റൺസിലോ അതിൽ താഴെയോ വ്യത്യാസത്തിൽ വിധി നിർണയിക്കപ്പെട്ടിട്ടുള്ളത്. എന്നാൽ ഈ മത്സരങ്ങളിൽ ഒന്നിന്റെ പോലും ഫലം നിർണയിച്ചത് വിജയികളായ ടീമിലെ ബാറ്റർമാർ സംഭാവന ചെയ്ത റൺസ് മാത്രം ചേർത്തുവച്ചതുകൊണ്ടല്ല. ഈ 60 മത്സരങ്ങളുടെ ഫലങ്ങളിലും നിർണായകമായത് എതിർ ടീം വഴങ്ങിയ എക്സ്ട്രാ റൺസുകളാണ്. 5ൽ കൂടുതൽ റൺസിന്റെ വ്യത്യാസത്തിൽ വിജയിച്ച മത്സരങ്ങൾക്കൂടി പരിശോധിച്ചാൽ എക്സ്ട്രാ റൺസ് വിജയിപ്പിച്ച മത്സരങ്ങളുടെ എണ്ണം ഇതിലും എത്രയോ കൂടുതലായിരിക്കും.
ഐപിഎലിൽ ഒറ്റ മത്സരത്തിൽ ഏറ്റവും അധികം എക്സ്ട്രാ റൺ വഴങ്ങിയ ടീം എന്ന ദുഷ്പ്പേര് ഡെക്കാൻ ചാർജേഴ്സ് ഹൈദരാബാദ് ചുമലിലേറ്റാൻ തുടങ്ങിയിട്ട് വർഷം 16 കഴിഞ്ഞു. ഒന്നാം സീസണിലെ നാലാം മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ഈഡൻ ഗാർഡൻസിൽ വഴങ്ങിയത് 28 എക്സ്ട്രാ റൺസാണ്. ആ മത്സരത്തിൽ കൊൽക്കത്തയുടെ ടോപ് സ്കോററായിരുന്ന ഡേവിഡ് ഹസി നേടിയ 38 റൺസ് കഴിഞ്ഞാൽ കെകെആറിനായി ഏറ്റവും കൂടുതൽ റൺസ് സമ്മാനിച്ചത് ഡെക്കാൻ ചാർജേഴ്സ് ബോളർമാർ എറിഞ്ഞ വൈഡുകളും നോ ബോളുകളുമാണ്.
ഏറ്റവും ചെറിയ മാർജിന്‍ വിജയങ്ങളിൽ മത്സര ഫലം തന്നെ മാറ്റിമറിക്കാൻ എക്സ്ട്രാ റൺസിന് കഴിഞ്ഞിട്ടുണ്ട്. അതിനോടൊപ്പം തന്നെ റൺസിന്റെ അടിസ്ഥാനത്തിൽ ഐപിഎലിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വിജയമായി കണക്കാക്കുന്ന 12–ാം സീസണിലെ (2017) മുംബൈ ഇന്ത്യൻസ് – ഡൽഹി ഡെയർ ഡെവിൾസ് മത്സരത്തിലും എക്സ്ട്രാ റൺസ് മോശമല്ലാത്ത പങ്ക് വഹിച്ചിട്ടുണ്ട്.
ഡൽഹിക്ക് എതിരെ മുംബൈ സ്വന്തമാക്കിയ 212 റൺസിൽ 19 റൺസും എക്സ്ട്രാ വഴി ആയിരുന്നു. മറുപടി ബാറ്റിങ് ഡൽഹി ഇന്നിങ്സ് 66 റൺസിൽ ഒതുങ്ങിയപ്പോൾ അതിൽ ആകെ ഉൾപ്പെട്ടിരുന്നത് 3 എക്സ്ട്രാ റൺസ് മാത്രമായിരുന്നു.
ഇപ്പോൾ മുന്നേറുന്ന 17–ാം സീസണിൽ ഇതുവരെ പൂർത്തിയായ മത്സരങ്ങളിൽ ഒറ്റ മത്സരത്തിൽ ഏറ്റവും കൂടുതൽ എക്സ്ട്രാ റൺസ് വഴങ്ങിയത് മുംബൈ ഇന്ത്യൻസാണ്. മേയ് 6ന് സൺറൈസേഴ്സ് ഹൈദരാബാദിന് എതിരെ നടന്ന മത്സരത്തിൽ 22 എക്സ്ട്രാ റൺസുകളാണ് മുംബൈ വഴങ്ങിയത്.
∙ സഞ്ജു ഇനി ഷെയ്ൻ വോണിനൊപ്പം
ഐപിഎൽ 17–ാം സീസണിലെ 56–ാം മത്സരമായിരുന്ന രാജസ്ഥാൻ റോയൽസ് – ഡൽഹി ക്യാപിറ്റൽസ് മത്സരത്തിന് പറയാൻ മറ്റൊരു 56ന്റെ കഥ കൂടിയുണ്ട്. രാജസ്ഥാൻ റോയൽസിനെ നായകൻ എന്ന നിലയിൽ സഞ്ജു സാംസൺ മുന്നിൽ നിന്ന് നയിച്ച 56–ാം മത്സരം കൂടിയായിരുന്നു ഇത്. രാജസ്ഥാന്റെ പ്രഥമ ക്യാപ്റ്റൻ ഷെയ്ൻ വോണിന്റെ റെക്കോർഡിനൊപ്പമാണ് ഇതിലൂടെ സഞ്ജു എത്തിയത്. വോൺ രാജസ്ഥാനെ നയിച്ചതും 56 മത്സരങ്ങളിലാണ്.
രാജസ്ഥാന് പ്രഥമ ഐപിഎൽ കിരീടം ഉൾപ്പെടെ സമ്മാനിച്ച വോൺ ടീമിനെ ആകെ നയിച്ച 56 മത്സരങ്ങളിൽ 31 എണ്ണത്തിലും രാജസ്ഥാൻ വിജയിച്ചു. 24 മത്സരങ്ങളിൽ പരാജയപ്പെട്ടപ്പോൾ ശേഷിച്ച ഒരു മത്സരം സമനിലയിലും പിരിഞ്ഞു. ഇതേ സ്ഥാനത്ത് സഞ്ജു ടീമിനെ നയിച്ച 56ൽ 30 മത്സരങ്ങളിൽ വിജയിക്കുകയും 26 മത്സരങ്ങളിൽ പരാജയപ്പെടുകയും ചെയ്തു. 2022 സീസണിൽ ടീമിനെ ഫൈനലിൽ വരെ എത്തിക്കാനും ഈ സീസണിലെ പോയിന്റ് പട്ടികയിൽ ഏറെക്കാലം ഒന്നാം നമ്പർ ടീമായി രാജസ്ഥാനെ ഉറപ്പിച്ചു നിർത്താനും സഞ്ജുവിന് കഴിഞ്ഞു.
ഈ സീസണിൽ ഇതുവരെ പൂർത്തിയായ 11 മത്സരങ്ങളിൽ 3 എണ്ണത്തിൽ മാത്രമാണ് രാജസ്ഥാൻ പരാജയപ്പെട്ടതും. ടൂർണമെന്റിലെ മികച്ച റൺ സ്കോറർമാരുടെ പട്ടികയിൽ മൂന്നാം സ്ഥാനത്തുള്ള സഞ്ജു തന്നെയാണ് രാജസ്ഥാന്റെ പ്രധാന ബാറ്റിങ് കരുത്തും. വോണിനും സഞ്ജുവിനും പുറമേ ഷെയ്ൻ വാട്സൻ, രാഹുൽ ദ്രാവിഡ്, സ്റ്റീവ് സ്മിത്ത്, അജിൻക്യ രഹാനെ എന്നിവരും രാജസ്ഥാനെ പലഘട്ടങ്ങളിൽ മുന്നിൽ നിന്ന് നയിച്ച നായകൻമാരാണ്.
∙ ചെഹൽ @ 350
രാജസ്ഥാൻ റോയൽസ് – ഡൽഹി ക്യാപിറ്റൽസ് മത്സരത്തിന്റെ ആദ്യ ഇന്നിങ്സിലെ 14–ാം ഓവറിന്റെ അവസാന പന്ത്. ഡൽഹി നായകൻ ഋഷഭ് പന്തിന്റെ വിക്കറ്റ് ട്രെന്റ് ബോൾട്ടിന്റെ കൈകളിലേക്ക് പറന്നിറങ്ങുമ്പോൾ, ബോളിങ് എൻഡിൽ ഉണ്ടായിരുന്ന യുസ്‌വേന്ദ്ര ചെഹൽ ഒരു റെക്കോർഡുകൂടി സ്വന്തമാക്കി. ട്വന്റി20 ക്രിക്കറ്റിൽ 350 വിക്കറ്റ് പൂർത്തിയാക്കുന്ന ആദ്യ ഇന്ത്യൻ ബോളർ.
ഐപിഎലിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വിക്കറ്റ് വേട്ടക്കാരൻകൂടിയായ ചെഹലിന്റെ ഈ നേട്ടം രാജസ്ഥാന് പുതിയ ഉണർവായി. ഐപിഎലിൽ വിക്കറ്റുകൾക്കൊണ്ട് ഇരട്ട സെഞ്ചറി തികച്ച ആദ്യ താരമായ ചെഹലിന്റെ അക്കൗണ്ടിലുള്ളത് 201 ഐപിഎൽ വിക്കറ്റുകളാണ്. രാജസ്ഥാൻ ഫൈനൽ വരെ എത്തിയ 2022 സീസണിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ താരത്തിനുള്ള പർപ്പിൾ ക്യാപ്പും ചെഹൽ സ്വന്തമാക്കിയിട്ടുണ്ട്.