ജയിച്ചിട്ടും തോറ്റുപോയവർ; കളിമുറ്റങ്ങളിൽ കൊടുങ്കാറ്റായിട്ടും ഒന്നുമാകാതെ മടങ്ങിയവർ; മാരിയോ ബലോട്ടെലി മുതൽ ക്വിൻസി വരെ
കൗമാരകാലത്ത് മിലാനിലെ കളിമുറ്റങ്ങളെ വിറപ്പിച്ചവൻ, കളിക്കളത്തിലും പുറത്തും വിവാദങ്ങളുടെ കൂട്ടുകാരൻ, ഒടുവിൽ ഒന്നുമാകാൻ കഴിയാതെ പോയ പ്രതാപകാലം. പറഞ്ഞുവരുന്നത് ഇറ്റാലിയൻ താരം മാരിയോ ബലോട്ടെലിയെക്കുറിച്ചാണ്. ‘വൈ ഓൾവേയ്സ് മീ’, ആഘോഷത്തിന്റെ നേരത്ത് ടീഷർട്ടിലെ ഈ വാചകങ്ങൾ തുറന്നുകാട്ടിയുള്ള സൂപ്പർ മാരിയോയുടെ നിൽപ് ഇന്നും ഫുട്ബോൾ ആരാധകരുടെ മനസ്സിലുണ്ട്. എന്തുകൊണ്ട് എപ്പോഴും നീ എന്ന് ആരാധകരും മനസ്സ് തുറന്നു ചോദിക്കുന്നു. ക്രിസ്റ്റ്യാനോയും മെസിയും ബാലൻദ്യോറുകൾ വാരിക്കൂട്ടിയത് താൻ 100 ശതമാനം ഫോമിൽ കളക്കാതിരുന്നതുകൊണ്ടാണെന്ന പ്രസ്താവനയാണ് ഒടുവിലെ ‘വാചകമേള’. പ്രശ്സ്തിയുടെ മലമുകളിൽ നിന്ന് അപ്രസക്തരുടെ കൂട്ടത്തിലേക്ക് വീണുപോയ ആദ്യതാരമല്ല മാരിയോ ബലോട്ടെലി. പേരും പെരുമയുമുള്ള ഒട്ടേറെ താരങ്ങളുണ്ട് ഈ കൂട്ടത്തിൽ. വൻകിട ക്ലബ്ബുകളിൽ കളിച്ചിട്ടും പ്രതിഭയുടെ മിന്നലാട്ടങ്ങൾ മാത്രമായി ഒതുങ്ങിപ്പോയവർ.

കൗമാരകാലത്ത് മിലാനിലെ കളിമുറ്റങ്ങളെ വിറപ്പിച്ചവൻ, കളിക്കളത്തിലും പുറത്തും വിവാദങ്ങളുടെ കൂട്ടുകാരൻ, ഒടുവിൽ ഒന്നുമാകാൻ കഴിയാതെ പോയ പ്രതാപകാലം. പറഞ്ഞുവരുന്നത് ഇറ്റാലിയൻ താരം മാരിയോ ബലോട്ടെലിയെക്കുറിച്ചാണ്. ‘വൈ ഓൾവേയ്സ് മീ’, ആഘോഷത്തിന്റെ നേരത്ത് ടീഷർട്ടിലെ ഈ വാചകങ്ങൾ തുറന്നുകാട്ടിയുള്ള സൂപ്പർ മാരിയോയുടെ നിൽപ് ഇന്നും ഫുട്ബോൾ ആരാധകരുടെ മനസ്സിലുണ്ട്. എന്തുകൊണ്ട് എപ്പോഴും നീ എന്ന് ആരാധകരും മനസ്സ് തുറന്നു ചോദിക്കുന്നു. ക്രിസ്റ്റ്യാനോയും മെസിയും ബാലൻദ്യോറുകൾ വാരിക്കൂട്ടിയത് താൻ 100 ശതമാനം ഫോമിൽ കളക്കാതിരുന്നതുകൊണ്ടാണെന്ന പ്രസ്താവനയാണ് ഒടുവിലെ ‘വാചകമേള’. പ്രശസ്തിയുടെ മലമുകളിൽ നിന്ന് അപ്രസക്തരുടെ കൂട്ടത്തിലേക്ക് വീണുപോയ ആദ്യതാരമല്ല മാരിയോ ബലോട്ടെലി. പേരും പെരുമയുമുള്ള ഒട്ടേറെ താരങ്ങളുണ്ട് ഈ കൂട്ടത്തിൽ. വൻകിട ക്ലബ്ബുകളിൽ കളിച്ചിട്ടും പ്രതിഭയുടെ മിന്നലാട്ടങ്ങൾ മാത്രമായി ഒതുങ്ങിപ്പോയവർ.
∙ മാരിയോ ബലോട്ടെലി
‘വൈ ഓൾവേയ്സ് മീ’, ഈ ഒരൊറ്റ ചോദ്യം ഇന്നും ആരാധകരുടെ കൺമുന്നിൽ നിൽക്കുന്നത് കളിക്കളത്തിലെ വിവാദത്തിലുപരിയായി ബലോട്ടെലി എന്ന ‘ചീത്തക്കുട്ടി’യോടുള്ള ഇഷ്ടം കൊണ്ടാണ്. ഇന്റർമിലാനു വേണ്ടി കളിക്കുന്ന കാലത്ത് ഏതു ക്ലബ്ബും നോട്ടമിടുന്ന പ്രതിഭ. പിന്നീട് മാഞ്ചസ്റ്റർ സിറ്റി, എസി മിലാൻ, ലിവർപൂൾ, നീസ്, മാഴ്സെ തുടങ്ങി ക്ലബ്ബുകൾ മാറിക്കയറിയ കളിക്കാലം. ഒരിക്കലും പ്രതിഭയോടു നീതി പുലർത്താൻ കഴിയാതെ പോയി. നിലവിൽ തുർക്കിയിൽ കളിക്കുന്നു.
∙ ആൻഡി കാരൾ
ലിവർപൂളിൽ ടോറസിനു ശേഷം വലകുലുക്കാൻ നിയോഗിക്കപ്പെട്ട താരം. 35 ദശലക്ഷം ഡോളർ ചെലവിട്ടാണ് താരത്തെ ആൻഫീൽഡിലെത്തിച്ചത്. പരുക്കുകൾ താരത്തെ വലച്ചതോടെ താരം വിസ്മൃതിയിലേക്ക് മറഞ്ഞു. ന്യൂകാസിലിൽ തുടങ്ങി നിലവിൽ ഫ്രഞ്ച് രണ്ടാം ഡിവിഷനിൽ എത്തി നിൽക്കുന്ന കരിയർ താരത്തിന്റെ ആരാധകർക്ക് സമ്മാനിച്ചത് നിരാശ മാത്രം.
∙ ജോ ഹാർട്ട്
ഒരുഘട്ടത്തിൽ, മാഞ്ചസ്റ്റർ സിറ്റിയുടെയും ഇംഗ്ലണ്ട് ദേശീയ ടീമിന്റെയും ഒന്നാം നമ്പർ ഗോൾകീപ്പർ ആയിരുന്നു ജോ ഹാർട്ട്. 2010നും 2015നും ഇടയിൽ, പ്രീമിയർ ലീഗ് കണ്ട എക്കാലത്തെയും മികച്ച ഇംഗ്ലിഷ് ഗോൾകീപ്പർമാരിൽ ഒരാളായി അദ്ദേഹം കണക്കാക്കപ്പെട്ടു. പക്ഷേ, 2014-15, 2015-16 സീസണുകളിൽ ഗോൾവലയ്ക്ക് മുന്നിലുണ്ടായ പിഴവുകൾ അദ്ദേഹത്തെ സിറ്റിയിലും ഇംഗ്ലണ്ട് ടീമിലും പരിഹാസ്യനാക്കി. അവിടുന്നങ്ങോട്ട് വീഴ്ചകളുടെ കാലം. നിലവിൽ സെൽറ്റിക്കിനു വേണ്ടി കളിക്കുന്നു.
∙ മരിയോ ഗോട്സെ
2014ൽ ജർമനി അവരുടെ നാലാമത്തെ ഫിഫ ലോകകപ്പ് കിരീടം നേടി. ആന്ദ്രെ ഷുർലെയുടെ ക്രോസ് നെഞ്ചിൽ സ്വീകരിച്ച വല കുലുക്കിയ ഗോട്സെയെ ആർക്കാണ് മറക്കാൻ കഴിയുക? പക്ഷേ, അതൊഴിച്ചാൽ ഗോട്‌സെയുടെ കരിയർ പരാജയമായിരുന്നു. 2013ൽ ബയൺ മ്യൂണിക്കിലേക്ക് മാറുന്നതിന് മുൻപ് ഗോട്സെ ബൊറൂസിയ ഡോർട്ട്മുണ്ടിലെ മിന്നും താരമായിരുന്നു. അടുത്ത രണ്ട് സീസണുകളിൽ ബവേറിയൻസിന്റെ ബുന്ദസ് ലിഗ നേട്ടത്തിലും ഡിഎഫ്ബി കപ്പ് നേട്ടത്തിലും വലിയ പങ്കുവഹിച്ചു. പിന്നീട് മയോപ്പതി (പേശികളിലെ നാരുകളെ ബാധിക്കുന്ന ഒരു മസ്കുലർ ഡിസോർഡർ) അസുഖം ബാധിച്ചതോടെ താരത്തിന്റെ വളർച്ച പിന്നാക്കമായി.
∙ ജാക്ക് വിൽഷെർ
കരിയറിൽ ഉടനീളം ഗുരുതരമായ പരുക്കുകൾ കാരണം തന്റെ മുഴുവൻ കഴിവുകളും നിറവേറ്റാത്ത മറ്റൊരു ഫുട്ബോൾ താരമാണ് ജാക്ക് വിൽഷെർ. 2008 സെപ്റ്റംബറിൽ 16 വർഷവും 256 ദിവസവും പ്രായമുള്ളപ്പോൾ ആർസനലിന്റെ ഏറ്റവും പ്രായം കുറഞ്ഞ ലീഗ് അരങ്ങേറ്റക്കാരനായി. താരം ഒരിക്കൽ ആർസനലിന്റെയും ഇംഗ്ലണ്ട് ദേശീയ ടീമിന്റെയും ഭാവി ക്യാപ്റ്റനായി കാണപ്പെട്ടിരുന്നു, എന്നാൽ അദ്ദേഹത്തിന്റെ ‘പരുക്കുപോരാട്ടങ്ങൾ’ തിരിച്ചടിയായി. 2018ൽ വെസ്റ്റ് ഹാം യുണൈറ്റഡിൽ ചേർന്നു. പിന്നീട് ബോൺമൗത്തിലും ഡാനിഷ് ലീഗിലും കളിച്ച് 2022ൽ വിരമിച്ചു.
∙ അലക്സാണ്ടർ പാറ്റോ
എസി മിലാനിലെ തന്റെ കാലത്ത് 'അദ്ഭുതം' എന്ന് വിശേഷിപ്പിക്കപ്പെട്ട അലക്സാണ്ടർ പാറ്റോയുടെ യാത്ര തടഞ്ഞത് പരുക്കും മണ്ടൻ തീരുമാനങ്ങളായിരുന്നു. പാറ്റോയുടെ പതനവും ഉയർച്ച പോലെ വേഗത്തിലായിരുന്നു. ഏഴ് വർഷത്തിനിടെ എസി മിലാനെ അവരുടെ ആദ്യ ലീഗ് കിരീടത്തിലേക്ക് നയിച്ചു. അവിടെ ബെർലുസ്കോണിയുടെ മകളുമായി പ്രണയം, പിന്നാലെ വിവാദം. പരുക്ക് വില്ലനായതോടെ തിരികെ ബ്രസീലിൽ. പിന്നീട് ചെൽസി, വിയ്യാറയൽ, ചൈന, എംഎൽഎസ്, ബ്രസീൽ എന്നിവിടങ്ങളിൽ കളിച്ചെങ്കിലും പ്രതീക്ഷിച്ച ഉയരത്തിൽ ഒരിക്കലും എത്തിയില്ല.
∙ ജാമി കാസിഡി
ഒരു കാലത്ത് വളരെ ജനപ്രീതിയാർജിച്ച യുവതാരമായിരുന്നു ജാമി കാസിഡി. കൗമാരപ്രായത്തിൽ യൂത്ത് ഫുട്ബോളിൽ രാജ്യത്തിലെ ഏറ്റവും മികച്ച ഗോൾസ്‌കോറർമാരിൽ ഒരാളായി, 1996-ൽ എഫ്എ യൂത്ത് കപ്പ് നേടി. പിന്നീട് അദ്ദേഹത്തിന്റെ കരിയർ പരുക്ക് മൂലം താഴേക്ക് പോയി, കാസിഡി കുറ്റകൃത്യങ്ങളുടെ ജീവിതത്തിലേക്കും കടന്നു. ദക്ഷിണ അമേരിക്കയിൽ നിന്ന് യുകെയിലേക്ക് കൊക്കെയ്ൻ ഇറക്കുമതി ചെയ്യുന്നതിന് സഹോദരനോടൊപ്പം ഗൂഢാലോചനയിൽ പങ്കെടുത്തതിന് 13 വർഷം ജയിലിൽ കിടന്നു.
∙ സിയാരൻ ഡിക്‌സൺ
സെൽറ്റിക്കിന്റെയും റേഞ്ചേഴ്‌സിന്റെയും മുൻതാരം സിയാരൻ ഡിക്‌സൺ, ഒരിക്കൽ ഫുട്ബോളിലെ അടുത്ത വൻതാരമായിരുന്നു. നിയമലംഘനങ്ങൾ താരത്തെ പിന്നോട്ടടിച്ചു. മുൻനിര ടീമുകൾ നോട്ടമിട്ട കാലത്ത് മദ്യപിച്ച് വാഹനം ഓടിച്ച് ഒരു കൗമാരക്കാരനായ കാൽനടയാത്രക്കാരനെ അപകടത്തിലാക്കി. മദ്യപിച്ച് വാഹനമോടിക്കാൻ അനുവാദമുള്ള പരിധിയേക്കാൾ ഏകദേശം മൂന്നിരട്ടിയിലധികം മദ്യം താരത്തിന്റെ രക്തത്തിലുണ്ടായിരുന്നു. അതിനു മുൻപും ശേഷവും പലതരത്തിൽ നിയമലംഘനങ്ങളും അക്രമവും നടത്തിയ താരം കളിക്കളത്തിൽ നിന്നു പുറന്തള്ളപ്പെട്ടു.
∙ ക്വിൻസി പ്രോംസ്
മുൻ ഹോളണ്ട് താരം ക്വിൻസി പ്രോംസിനെ സെവില്ല, അയാക്സ് എന്നിവയ്‌ക്കായി കളിച്ച കാലത്ത് മുൻനിര ടീമുകൾ നോട്ടമിട്ടിരുന്നു. എന്നാൽ നിയമം തെറ്റിച്ചുള്ള ജീവിതം കരിയറിൽ വില്ലനായി. 65 ദശലക്ഷം പൗണ്ട് വിലമതിക്കുന്ന 1,363 കിലോ കൊക്കെയ്ൻ കടത്തിയ കേസിൽ 6 വർഷം തടവുശിക്ഷ ലഭിച്ചു. താരം പ്രശ്‌നങ്ങളിൽ അകപ്പെടുന്നത് ഇതാദ്യമായിരുന്നില്ല. ഇപ്പോൾ ഡച്ച് താരം യുഎഇയിൽ ജയിലിൽ കഴിയുന്നു.