രോഹിത് ശർമ, വിരാട് കോലി, ക്രിസ് ഗെയിൽ, ബ്രണ്ടൻ മക്കല്ലം... ലോക ക്രിക്കറ്റിലെ സിക്സർ രാജാക്കൻമാർ എന്ന വിശേഷണം കുത്തകയാക്കിയിരുന്ന ഈ പേരുകൾക്കൊപ്പം മറ്റനേകം പേരുകൾക്കൂടി എഴുതിച്ചേർത്ത വെടിക്കെട്ടിനാണ് ഐപിഎൽ 17–ാം സീസണ്‍ സാക്ഷ്യം വഹിച്ചത്. 57 മത്സരങ്ങളിൽ നിന്ന് തന്നെ 1000 സിക്സറുകൾ എന്ന കടമ്പതാണ്ടി എന്നതുതന്നെയാണ് ഇതിന്റെ ഏറ്റവും വലിയ തെളിവ്. 2022ൽ പുതുതായി 2 ടീമുകൾ (ഗുജറാത്ത് ടൈറ്റൻസ്, ലക്നൗ സൂപ്പർ ജയന്റ്സ്) കൂടി ഐപിഎലിലേക്ക് വന്നതോടുകൂടയാണ് ടൂർണമെന്റിലെ ആകെ സിക്സറുകളുടെ എണ്ണം ആദ്യമായി 1000 കടന്നത്. മുൻപത്തെ സീസണുകളിൽ 60 മത്സരങ്ങളായിരുന്നു ആകെ ഉണ്ടായിരുന്നതെങ്കിൽ അത് 74 മത്സരങ്ങളായി ഉയർന്നതോടെയാണ് ടൂർണമെന്റിലെ സിക്സർ മഴ 1000 കടന്ന് തിമിർത്ത് പെയ്യാൻ തുടങ്ങിയത്. പിന്നീടുള്ള രണ്ട് സീസണുകളിലും ആകെ സിക്സറുകൾ ആയിരം കടന്നു. 2022ൽ 70 മത്സരങ്ങളിൽ (16269 പന്തകൾ) നിന്നാണ് 1000 സിക്സറുകൾ പിറന്നതെങ്കിൽ‍ 2023ൽ അത് 67 മത്സരങ്ങളിൽ (15391 പന്തുകൾ) നിന്നായി ചുരുങ്ങി. 2024ൽ എത്തിയപ്പോൾ 1000 സിക്സറുകൾ എന്ന കടമ്പ താണ്ടാൻ വേണ്ടിവന്നത് കേവലം 57 മത്സരങ്ങൾ. 17–ാം സീസണിൽ 13079 പന്തുകൾ പിന്നിട്ടപ്പോൾ തന്നെ ആകെ സിക്സറുകളുടെ എണ്ണം 1000 പിന്നിട്ടു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രോഹിത് ശർമ, വിരാട് കോലി, ക്രിസ് ഗെയിൽ, ബ്രണ്ടൻ മക്കല്ലം... ലോക ക്രിക്കറ്റിലെ സിക്സർ രാജാക്കൻമാർ എന്ന വിശേഷണം കുത്തകയാക്കിയിരുന്ന ഈ പേരുകൾക്കൊപ്പം മറ്റനേകം പേരുകൾക്കൂടി എഴുതിച്ചേർത്ത വെടിക്കെട്ടിനാണ് ഐപിഎൽ 17–ാം സീസണ്‍ സാക്ഷ്യം വഹിച്ചത്. 57 മത്സരങ്ങളിൽ നിന്ന് തന്നെ 1000 സിക്സറുകൾ എന്ന കടമ്പതാണ്ടി എന്നതുതന്നെയാണ് ഇതിന്റെ ഏറ്റവും വലിയ തെളിവ്. 

∙ 1000 പിന്നിടാൻ 57 മത്സരങ്ങൾ മാത്രം

ADVERTISEMENT

2022ൽ പുതുതായി 2 ടീമുകൾ (ഗുജറാത്ത് ടൈറ്റൻസ്, ലക്നൗ സൂപ്പർ ജയന്റ്സ്) കൂടി ഐപിഎലിലേക്ക് വന്നതോടെയാണ് ടൂർണമെന്റിലെ ആകെ സിക്സറുകളുടെ എണ്ണം ആദ്യമായി 1000 കടന്നത്. മുൻപത്തെ സീസണുകളിൽ 60 മത്സരങ്ങളായിരുന്നു ആകെ ഉണ്ടായിരുന്നതെങ്കിൽ അത് 74 മത്സരങ്ങളായി ഉയർന്നതോടെയാണ് ടൂർണമെന്റിലെ സിക്സർ മഴ 1000 കടന്ന് തിമിർത്ത് പെയ്യാൻ തുടങ്ങിയത്. പിന്നീടുള്ള രണ്ട് സീസണുകളിലും ആകെ സിക്സറുകൾ ആയിരം കടന്നു. 2022ൽ 70 മത്സരങ്ങളിൽ (16,269 പന്തുകൾ) നിന്നാണ് 1000 സിക്സറുകൾ പിറന്നതെങ്കിൽ‍ 2023ൽ അത് 67 മത്സരങ്ങളിൽ (15391 പന്തുകൾ) നിന്നായി ചുരുങ്ങി. 2024ൽ എത്തിയപ്പോൾ 1000 സിക്സറുകൾ എന്ന കടമ്പ താണ്ടാൻ വേണ്ടിവന്നത് കേവലം 57 മത്സരങ്ങൾ. 17–ാം സീസണിൽ 13,079 പന്തുകൾ പിന്നിട്ടപ്പോൾ തന്നെ ആകെ സിക്സറുകളുടെ എണ്ണം 1000 പിന്നിട്ടു. 

ഈ സീസണിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ടീമിൽ ഏറ്റവും കൂടുതൽ സിക്സർ അടിച്ച സുനിൽ നരെയ്ന്റെ ബാറ്റിങ്. (Photo: X/KKRiders)

ഇതു കണക്കാക്കിയാൽ 1000 സിക്സർ പിന്നിടുന്നതിനിടയിലുള്ള ഓരോ 13 പന്തുകൾക്കിടയിലും ശരാശരി ഒരു സിക്സർ വീതം പിറന്നതായി കണക്കാക്കാം. അങ്ങനെ വരുമ്പോൾ ഒരോ മത്സരത്തിലും ശരാശരി 18 സിക്സറുകൾ! 2023ൽ ഇത് 15 സിക്സറുകൾ ആയിരുന്നു. സിക്സർ വേട്ടയുടെ കാര്യത്തിൽ ഒന്നാം സ്ഥാനത്തുള്ള 2023ൽ ആകെ നേടിയത് 1124 സിക്സറുകളാണ് (74 മത്സരങ്ങൾ). ഇപ്പോഴത്തെ ബാറ്റർമാരുടെ ഫോമിൽ 2024 സീസണിലെ ആകെ സിക്സറുകളുടെ എണ്ണം 1500 കടന്നില്ലെങ്കിലേ അതിശയപ്പെടാനുള്ളു. 2022 സീസണിൽ 74 മത്സരങ്ങളിൽ നിന്ന് ആകെ അടിച്ചുകൂട്ടിയത് 1062 സിക്സറുകളായിരുന്നു. അന്ന് പഴങ്കഥ ആയത് 2018ൽ സ്ഥാപിച്ച 872 സിക്സറുകളുടെ റെക്കോർഡ് ആയിരുന്നു.

ADVERTISEMENT

∙  സർവത്ര ഉയർച്ച സമ്മാനിച്ച് സിക്സർ മഴ

സീസണിൽ സിക്സർ മഴ തോരാതെ പെയ്യുന്നതിനാൽ തന്നെ മത്സരങ്ങളുടെ ശരാശരി സ്ട്രൈക് റേറ്റിലും കാര്യമായ വർധനയാണ് 2024 സീസണിലുണ്ടായത്. 1000 സിക്സർ പൂർത്തിയാകുന്നതുവരെയുള്ള മത്സരങ്ങൾ കണക്കാക്കിയാൽ ടൂർണമെന്റിലെ ആകെ ബാറ്റിങ് സ്ട്രൈക് റേറ്റ് 151.25 ആണ്. ഐപിഎലിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കാണിത്. കഴിഞ്ഞ സീസണിലെ 141.71 സ്ട്രൈക് റേറ്റാണ് ഇത്തവണ പഴങ്കഥയായത്. സീസണിൽ 57 മത്സരങ്ങൾ പൂർത്തിയാകുന്നതുവരെയുള്ള കണക്കുകൾ പരിശോധിച്ചാൽ ടോട്ടൽ സ്കോറിൽ 30.48 ശതമാനവും സംഭാവന ചെയ്തിരിക്കുന്നതും സിക്സറുകളാണ്. ഈ കണക്കും ഐപിഎൽ ചരിത്ര പുസ്തകത്തിൽ ഒന്നാം സ്ഥാനത്താണ്. തൊട്ടുപിന്നിലുള്ള 2022 സീസണിൽ 27.64 ആയിരുന്നു ടോട്ടൽ സ്കോർ സിക്സർ ശരാശരി. 

ക്രിസ് ഗെയ്‌ലും വിരാട് കോലിയും ഐപിഎൽ മത്സരത്തിനിടെ (File Photo by MANJUNATH KIRAN / AFP)
ADVERTISEMENT

∙ സിക്സർ റെക്കോർഡ് തിരുത്തപ്പെട്ടു, 3 തവണ...

ഒരു ഐപിഎൽ മത്സരത്തിൽ ഏറ്റവുമധികം സിക്സറുകൾ പിറന്ന മത്സരം എന്ന റെക്കോർഡ്  ഈ സീസണിൽ 3 തവണയാണ് പുതുക്കപ്പെട്ടത്. 2018 സീസണിലെ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു – ചെന്നൈ സൂപ്പർ കിങ്സ് മത്സരത്തില്‍ സ്ഥാപിക്കപ്പെട്ട 33 സിക്സറുകളുടെ റെക്കോർഡാണ് ഇത്തവണത്തെ ബാറ്റിങ് വെടിക്കെട്ടിൽ തവിടുപൊടിയായത്. ഈ റെക്കോർഡ് ആദ്യമായി തിരുത്തപ്പെട്ടത് 2024 സീസണിലെ 8–ാം മത്സരത്തിലാണ്. സൺറൈസേഴ്സ് ഹൈദരാബാദ് – മുംബൈ ഇന്ത്യൻസ് മത്സരത്തിൽ 38 സിക്സറുകളാണ് ഹൈദരാബാദിലെ ഗാലറിയിലേക്ക് പാഞ്ഞുകയറിയത്. ഇതിൽ ഹൈദരാബാദ് ബാറ്റര്‍മാരുടെ സംഭാവന 18 സിക്സറുകളും മുംബൈ ബാറ്റര്‍മാരുടെ സംഭാവന 20 സിക്സറുകളുമായിരുന്നു. ലോക പുരുഷ ക്രിക്കറ്റിലും ഇത് പുതിയ ചരിത്രമായിരുന്നു. 2018ൽ അഫ്ഗാനിസ്ഥാന്‍ പ്രീമിയർ ലീഗിലും 2019ൽ കരീബിയൻ പ്രീമർ ലീഗിലും സ്ഥാപിച്ച 37 സിക്സറുകളുടെ റെക്കോർഡും ഇന്ത്യൻ പ്രീമിയർ ലീഗിലെ വെടിക്കെട്ടിനു മുന്നില്‍ തകർന്നടിഞ്ഞു.

സൺറൈസേഴ്സ് ഹൈദരാബാദ് താരങ്ങളായ അഭിഷേക് ശർമയും എയ്ഡൻ മാർക്രവും (Photo by Noah SEELAM / AFP)

2018ലെ റെക്കോർഡിന് മേൽ രണ്ടാമത്തെ ആണി അടിച്ചത് ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന സൺറൈസേഴ്സ് ഹൈദരാബാദ് – ബെംഗളൂരു റോയൽ ചാലഞ്ചേഴ്സ് മത്സരത്തിലാണ്. ഇത്തവണയും ഇരുടീമുകളും ചേർന്ന് നേടിയത് 38 സിക്സറുകൾ. മൂന്നാം തവണയും ഈ റെക്കോർഡ് തിരുത്തുപ്പെട്ടത് ഈഡൻ ഗാർഡൻസിൽ നടന്ന കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് – പഞ്ചാബ് കിങ്സ് മത്സരത്തിലാണ്. രണ്ട് ഇന്നിങ്സുകളിലുമായി ഈഡൻ ഗാർഡന്റെ ഗാലറിയിലേക്ക് പറന്നിറങ്ങിയത് 42 സിക്സറുകളാണ്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ബാറ്റർമാർ 18 സിക്സറുകൾ പറത്തിയപ്പോൾ മറുപടി ബാറ്റിങ്ങിൽ പഞ്ചാബ് നിരയിൽ നിന്ന് പറന്നത് 24 സിക്സറുകളാണ്. ഇതോടെ ഐപിഎലിനും ലോക പുരുഷ ട്വന്റി20 ക്രിക്കറ്റിനും പുതിയ റെക്കോർഡും പിറന്നു. 2024 സീസണിൽ ഇതുവരെ 5 മത്സരങ്ങളിലാണ് ആകെ സിക്സറുകളുടെ എണ്ണം 30 കടന്നത് 5 തവണയാണ്. ഒരു ഇന്നിങ്സിൽ സ്കിസറുകളുടെ എണ്ണം 20ന് മുകളിൽ പോയത് 4 തവണയും. 

31 സിക്സറുകൾ അടിച്ച ഹെൻറിച്ച് ക്ലാസന്റെ ബാറ്റിങ്. (Photo by Noah SEELAM / AFP)

∙ ഇനി മുന്നിൽ സൺറൈസേഴ്സ് 

ഐപിഎലിൽ ഒരു ടീം ഏറ്റവും കൂടുതൽ സിക്സറുകൾ സ്വന്തമാക്കിയ സീസണും ഇത്തവണത്തേതാണ്. 2018ൽ ചെന്നൈ സൂപ്പർ കിങ്സ് 14 മത്സരങ്ങളിൽ നിന്ന് സ്ഥാപിച്ച 145 സിക്സറുകളുടെ റെക്കോർഡാണ് ഇത്തവണ സൺറൈസേഴ്സ് ഹൈദരാബാദ് 12 കളികളിലൂടെ മറികടന്നത്. 146 സികിസുകളാണ് ഹൈദരാബാദ് ബാറ്റർമാർ ഇതുവരെ സ്വന്തമാക്കിയത്. അഭിഷേക് ശർമ (35), ട്രാവിസ് ഹെഡ് (31), ഹെൻറിച്ച് ക്ലാസൻ (31) എന്നിവരാണ് സൺറൈസേഴ്സിന്റെ ടോപ് സിക്സ് ഹിറ്റർമാർ. ട്രാവിസ് ഹെഡ് രണ്ടു മത്സരങ്ങളിലും ഹെൻറിച്ച് ക്ലാസൻ, നിതീഷ് കുമാർ എന്നിവർ ഓരോ മത്സരങ്ങളിലും 8 സിക്സറുകൾവീതം പറത്തി.

35 സിക്സറുകൾ അടിച്ച അഭിഷേക് ശർമയുടെ ബാറ്റിങ്. (Photo by Noah SEELAM / AFP)

ഏറ്റവും കൂടുതൽ സിക്സറുകൾ സ്വന്തമാക്കിയ ടീമുകളുടെ കാര്യത്തിൽ, 2019ൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് നേടിയ 143 സിക്സറുകൾ മൂന്നാം സ്ഥാനത്തും 2016ൽ ബെംഗളൂരു റോയൽ ചാലഞ്ചേഴ്സ് നേടിയ 142 സിക്സറുകൾ നാലാം സ്ഥാനത്തും 2023ൽ മുംബൈ ഇന്ത്യൻസ് നേടിയ 140 അഞ്ചാം സ്ഥനത്തുമുണ്ട്.

English Summary:

IPL 2024 Sets a New Benchmark with Over 1000 Sixes in Just 57 Matches!