‘പെണ്ണുങ്ങൾ ചെസിൽ മിടുക്ക് കാട്ടില്ല’: തിരുത്തി ജൂഡിത്ത്; സ്വന്തം കാലാളിനെ ബലികഴിച്ച് കരുത്തു നേടുന്ന രാജ്ഞി; 64 കളങ്ങൾ പറഞ്ഞ കഥകൾ
"അന്തർജ്ഞാനവും ചോദനയും നമ്മുടെ തീരുമാനങ്ങളെ സ്വാധീനിക്കുന്നു. പ്രത്യേകിച്ച്, ദിവസേന എടുക്കേണ്ട അതിവേഗ തീരുമാനങ്ങളെ. വെറും മൂന്ന് നീക്കങ്ങളിൽ ചെക്ക്മേറ്റിനുള്ള സാധ്യതയുണ്ടോ എന്ന് ഒരു ചെസ് കളിക്കാരന് നിർണയിക്കാൻ കഴിയും.അതിനു മുൻപ് അങ്ങനെയൊരു പൊസിഷൻ അയാൾ കണ്ടിട്ടില്ല എങ്കിൽ പോലും." (ഗാരി കാസ്പറോവ്, 2007) പതിനഞ്ച് നൂറ്റാണ്ട് മുൻപ് ഇന്ത്യയിലാണ് ചെസിന്റെ മുൻഗാമിയായ ചതുരംഗം ജനിച്ചത്. ലളിതമായ ബോർഡ് ഗെയിമുകൾക്ക് അതിലേറെ പഴക്കമുണ്ട്. റോമിലെ കൊളോസിയം സന്ദർശിച്ച വേളയിൽ, രണ്ടായിരം വർഷം മുൻപ് കാണികൾ വരിയും നിരയും കളിച്ചതിന്റെ തെളിവുകൾ കണ്ടിട്ടുണ്ട്. മൈതാനത്ത് ചോര ചിന്തുന്ന മനുഷ്യ-മൃഗയാ വിനോദങ്ങളുടെ ഇടവേളയിലായിരുന്നു ഈ നേരമ്പോക്ക്. അഞ്ച് നൂറ്റാണ്ടു മുൻപ് ആധുനിക ചെസ് രൂപപ്പെട്ടു. അടഞ്ഞ മുറിയിൽ മേൽക്കൂരയുടെ കീഴിൽ കളങ്ങളിൽ നീങ്ങുന്ന കരുക്കൾ. അവയിൽ യുദ്ധമുറകളും രൂപകങ്ങളും, യുദ്ധം പോലെ ഹിംസ മനസ്സിൽ. എതിരാളിയെ ബഹുമാനിക്കണം, ഒപ്പം തച്ചു തകർക്കണം. യോദ്ധാവിന്റെ പോരാട്ടവീര്യവും പ്രതിരോധവും ഇഴചേരണം. സംയമനം കൈവിടാതെ സംസ്കാരചിത്തനാകണം. ചെയ്തു ഫലിപ്പിക്കാൻ ബുദ്ധിമുട്ടാണ്. മഹാപ്രതിഭകളായ ചെസ് കളിക്കാരുടെ മനസ്സിന്റെ പിടിവിട്ടു പോയതിൽ അദ്ഭുതമില്ല. ഇത്രയും എഴുതിയതിനാൽ എനിക്ക് ഈ കളി അറിയാമെന്ന് കരുതരുത്. അടിസ്ഥാന വിവരമല്ലാതെ ഒന്നുമറിയില്ല. ബാല്യത്തിൽ ചില ശ്രമങ്ങൾ നടത്തിയതല്ലാതെ എന്നെ പിടിച്ചിരുത്താൻ ചതുരംഗത്തിന് കഴിഞ്ഞില്ല. അതിലേറെ ആസ്വദിച്ച നാടൻ കളികൾ ഉണ്ടായിരുന്നു - ബോർഡ് ഗെയിമുകളായ വരിയും നിരയും, പടവെട്ട്, പാമ്പും കോണിയും, പഞ്ചീസ്. നൂറാം കളം കയ്യേറി വിജയിക്കുന്നതിനു മുൻപ്, തൊണ്ണൂറ്റിയെട്ടാം കളത്തിൽ വിഴുങ്ങാൻ തയാറായി നിൽക്കുന്ന ഒരു പാമ്പുണ്ട്. അവസാന യുദ്ധം ജയിക്കാതെ അന്തിമജയമില്ല. പക്ഷേ ഇവിടെ കളിക്കാരന്റെ മികവല്ല, കരുക്കളിലെ ഭാഗ്യമാണ് വിധി നിർണയിക്കുന്നത്. പഞ്ചീസിലും സ്ഥിതി വ്യത്യസ്തമല്ല. ചെസിൽ ഭാഗ്യത്തിന് തീരെ പ്രാധാന്യമില്ല എന്നല്ല, കളിക്കാരന് പക്ഷേ ഭാഗ്യത്തെ വെല്ലുന്ന തലച്ചോറു വേണം.

"അന്തർജ്ഞാനവും ചോദനയും നമ്മുടെ തീരുമാനങ്ങളെ സ്വാധീനിക്കുന്നു. പ്രത്യേകിച്ച്, ദിവസേന എടുക്കേണ്ട അതിവേഗ തീരുമാനങ്ങളെ. വെറും മൂന്ന് നീക്കങ്ങളിൽ ചെക്ക്മേറ്റിനുള്ള സാധ്യതയുണ്ടോ എന്ന് ഒരു ചെസ് കളിക്കാരന് നിർണയിക്കാൻ കഴിയും.അതിനു മുൻപ് അങ്ങനെയൊരു പൊസിഷൻ അയാൾ കണ്ടിട്ടില്ല എങ്കിൽ പോലും." (ഗാരി കാസ്പറോവ്, 2007)
പതിനഞ്ച് നൂറ്റാണ്ട് മുൻപ് ഇന്ത്യയിലാണ് ചെസിന്റെ മുൻഗാമിയായ ചതുരംഗം ജനിച്ചത്. ലളിതമായ ബോർഡ് ഗെയിമുകൾക്ക് അതിലേറെ പഴക്കമുണ്ട്. റോമിലെ കൊളോസിയം സന്ദർശിച്ച വേളയിൽ, രണ്ടായിരം വർഷം മുൻപ് കാണികൾ വരിയും നിരയും കളിച്ചതിന്റെ തെളിവുകൾ കണ്ടിട്ടുണ്ട്. മൈതാനത്ത് ചോര ചിന്തുന്ന മനുഷ്യ-മൃഗയാ വിനോദങ്ങളുടെ ഇടവേളയിലായിരുന്നു ഈ നേരമ്പോക്ക്. അഞ്ച് നൂറ്റാണ്ടു മുൻപ് ആധുനിക ചെസ് രൂപപ്പെട്ടു. അടഞ്ഞ മുറിയിൽ മേൽക്കൂരയുടെ കീഴിൽ കളങ്ങളിൽ നീങ്ങുന്ന കരുക്കൾ. അവയിൽ യുദ്ധമുറകളും രൂപകങ്ങളും, യുദ്ധം പോലെ ഹിംസ മനസ്സിൽ. എതിരാളിയെ ബഹുമാനിക്കണം, ഒപ്പം തച്ചു തകർക്കണം. യോദ്ധാവിന്റെ പോരാട്ടവീര്യവും പ്രതിരോധവും ഇഴചേരണം. സംയമനം കൈവിടാതെ സംസ്കാരചിത്തനാകണം. ചെയ്തു ഫലിപ്പിക്കാൻ ബുദ്ധിമുട്ടാണ്. മഹാപ്രതിഭകളായ ചെസ് കളിക്കാരുടെ മനസ്സിന്റെ പിടിവിട്ടു പോയതിൽ അദ്ഭുതമില്ല.
ഇത്രയും എഴുതിയതിനാൽ എനിക്ക് ഈ കളി അറിയാമെന്ന് കരുതരുത്. അടിസ്ഥാന വിവരമല്ലാതെ ഒന്നുമറിയില്ല. ബാല്യത്തിൽ ചില ശ്രമങ്ങൾ നടത്തിയതല്ലാതെ എന്നെ പിടിച്ചിരുത്താൻ ചതുരംഗത്തിന് കഴിഞ്ഞില്ല. അതിലേറെ ആസ്വദിച്ച നാടൻ കളികൾ ഉണ്ടായിരുന്നു - ബോർഡ് ഗെയിമുകളായ വരിയും നിരയും, പടവെട്ട്, പാമ്പും കോണിയും, പഞ്ചീസ്. നൂറാം കളം കയ്യേറി വിജയിക്കുന്നതിനു മുൻപ്, തൊണ്ണൂറ്റിയെട്ടാം കളത്തിൽ വിഴുങ്ങാൻ തയാറായി നിൽക്കുന്ന ഒരു പാമ്പുണ്ട്. അവസാന യുദ്ധം ജയിക്കാതെ അന്തിമജയമില്ല. പക്ഷേ ഇവിടെ കളിക്കാരന്റെ മികവല്ല, കരുക്കളിലെ ഭാഗ്യമാണ് വിധി നിർണയിക്കുന്നത്. പഞ്ചീസിലും സ്ഥിതി വ്യത്യസ്തമല്ല. ചെസിൽ ഭാഗ്യത്തിന് തീരെ പ്രാധാന്യമില്ല എന്നല്ല, കളിക്കാരന് പക്ഷേ ഭാഗ്യത്തെ വെല്ലുന്ന തലച്ചോറു വേണം.
∙ ചതുരംഗത്തിന്റെ അറുപത്തിനാല് കളങ്ങൾ
സ്റ്റേഷനറി കടകളിൽ പോലും ചെസ് ബോർഡ് വാങ്ങാൻ കിട്ടുമായിരുന്നു. പക്ഷേ താൽപര്യമില്ല; പള്ളിപ്പെരുന്നാളിന് കച്ചവടക്കാരുടെ പക്കലും കാണും, വേണമെന്ന് തോന്നിയില്ല. പുറംകളികളുടെ ലഹരിയിൽ മുങ്ങി ചതുരംഗത്തിന്റെ അറുപത്തിനാല് കളങ്ങൾ ഭേദിച്ച് ഞാൻ പുറത്തു പോയി. എങ്കിലും പത്രത്തിലെ കായികം പേജിലെ ചെസ് റിപ്പോർട്ടുകൾ മുടങ്ങാതെ വായിക്കും. 1990കളിൽ, റഷ്യക്കാരായ കാർപോവും കാസ്പറോവും ഒടുങ്ങാത്ത ചതുരംഗ സമസ്യകളിൽ മുഴുകുന്ന കാലം. കാസ്പറോവിന്റെ ആക്രമണത്തിനു മുന്നിൽ കാർപോവിന്റെ ഉലയാത്ത പ്രതിരോധം. ഇന്ത്യയുടെ ആദ്യ ഗ്രാന്റ്മാസ്റ്റർ വിശ്വനാഥൻ ആനന്ദ് ഉയരുന്നു. ഔദ്യോഗിക സംഘടനയുമായി (FIDE) തെറ്റിപ്പിരിഞ്ഞ് കാസ്പറോവ് പിസിഎ (Professional Chess Association) രൂപീകരിച്ച് ലോക ചാംപ്യൻഷിപ് നടത്തി. ഔദ്യോഗിക ചാംപ്യൻ കാർപോവ്, ഏറ്റവും മികച്ച കളിക്കാരൻ കാസ്പറോവ്.
ചലഞ്ചറായ ആനന്ദ് പിസിഎയുടെ തട്ടകത്തിൽ കാസ്പറോവിനോട് തോൽക്കുന്ന നേരത്തും ഞാൻ കളി പഠിച്ചില്ല, എന്നാൽ വാർത്തകൾ ആവേശത്തോടെ പിന്തുടർന്നു. ചെസിനെ ഒരു സ്ട്രാറ്റിജിക് ഗെയിമായി ജീവിതത്തിൽ പകർത്താം. ഒരു തീപ്പൊരി എവിടെയോ വീണിരുന്നു. സങ്കീർണതകൾ നിശ്ചയമില്ല, പക്ഷേ അനുകരിക്കാവുന്ന ലളിത പാഠങ്ങളുണ്ട്. ആനന്ദ് തെളിച്ച വഴിയിൽ ഒരു ഗ്രാൻഡ്മാസ്റ്റർ പരമ്പര തന്നെ ഇന്ത്യയിലുണ്ടായി. ദിബ്യേന്ദു ബറുവ, പ്രവീൺ തിപ്സെ, അഭിജിത് കുണ്ടേ, ശശികിരൺ, ഹരികൃഷ്ണ, കൊനേരു ഹംപി. ഇപ്പോൾ അവർ 84 പേർ. പുതിയ സെൻസേഷനായ ഗ്രാന്റ്മാസ്റ്റർ പ്രജ്ഞാനന്ദ, ഏറ്റവും പ്രായം കുറഞ്ഞ ഇന്റർനാഷനൽ മാസ്റ്ററും മുൻചാംപ്യൻ മാഗ്നസ് കാൾസനെ തോൽപ്പിച്ച ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനുമാണ്. 2024 ജനുവരിയിൽ നെതർലൻഡ്സിൽ നടന്ന ടാറ്റ സ്റ്റീൽ മാസ്റ്റേഴ്സ് ടൂർണമെന്റിൽ നിലവിലെ ലോകചാംപ്യൻ ഡിംഗ് ലിറനെ തോൽപ്പിച്ച പ്രജ്ഞാനന്ദ ഇന്ത്യയിലെ ഒന്നാം നമ്പർ താരവുമായി.
ക്ളാസിക്കൽ ചെസിൽ അഞ്ചു തവണ ലോകചാംപ്യനായ മുൻനിരക്കാരൻ വിശ്വനാഥൻ ആനന്ദ് കലാശപ്പോരാട്ടത്തിൽ കാസ്പറോവ് ഒഴികെയുള്ള വമ്പൻമാരെ മറികടന്നിട്ടുണ്ട് - അലക്സി ഷിറോവ്, വ്ളാദിമീർ ക്രാംനിക്ക്, വാസെലിൻ ടോപലോവ്, ബോറിസ് ഗെൽഫൻഡ്. ആ തലമുറയിലെ ഒന്നാം നമ്പർ ക്ളാസിക്കൽ പ്ളേയറാണ് കാസ്പറോവ്, എന്നാൽ അതിവേഗ ചെസിൽ (Rapid fire) ആനന്ദ് കളം അടക്കി വാണു. ചെസിന്റെ ട്വന്റി20യാണ് റാപ്പിഡ് ഫയറും ബ്ളിറ്റ്സും. 2013ൽ നോർവേയുടെ മാഗ്നസ് കാൾസനു മുന്നിൽ കിരീടം അടിയറവ് വയ്ക്കുന്നതു വരെ ആനന്ദ് ലോക ചെസ് വേദിയിൽ തന്റെ സൗമ്യവും ശക്തവുമായ സാന്നിധ്യം തുടർന്നു. അക്ഷോഭ്യനായ ആ ചെന്നൈക്കാരന്റെ പ്രതിരോധം തകർത്തു കയറുക എളുപ്പമായിരുന്നില്ല. ഇന്ത്യയിൽ ചെസിന് ക്രിക്കറ്റ് പോലെ പ്രചാരമോ പ്രാധാന്യമോ ഇല്ലെന്നത് ആനന്ദിന്റെ പ്രാധാന്യം കുറയ്ക്കുന്നില്ല. കായികമെന്നതിനേക്കാൾ മാനസികമാണല്ലോ ഈ കളി. എതിരാളിയെ ജയിക്കാൻ ശ്രമിക്കുന്ന ചെസ് കളിക്കാരന്റ മനസ്സ് നിശ്ചലമെന്ന് തോന്നുമെങ്കിലും ചടുലമാണ്; അതേസമയം, മൈതാനത്തെ മിന്നും താരങ്ങൾ ചെസ് കളിക്കാരനെപ്പോലെ ബുദ്ധിയും മനോബലവും ഉപയോഗിച്ചവരുമാണ്.
∙ശാസ്ത്രവും മനുഷ്യനും ജയിച്ച കളി
മനുഷ്യൻ യന്ത്രത്തിനെതിരെ കരുക്കൾ നീക്കിയിട്ടുണ്ട്. അതോ യന്ത്രം മനുഷ്യനെതിരെയോ? 1997ൽ ഐബിഎം നിർമിച്ച സൂപ്പർ കംപ്യൂട്ടർ 'ഡീപ് ബ്ളൂ' ലോകചാംപ്യൻ കാസ്പറോവിനെ തോൽപിച്ച് ചരിത്രം സൃഷ്ടിച്ചിരുന്നു (സ്കോർ 3.5 - 2.5). നിശ്ചിത സമയം നിർണയിച്ച ആറ് ഗെയിം - ആദ്യ ജയം കാസ്പറോവിന്, രണ്ടാം ജയം യന്ത്രത്തിന്, പിന്നീട് മൂന്ന് സമനില. ആറാം ഗെയിമിൽ വിജയി ഡീപ് ബ്ളൂ. കൃത്രിമ ബുദ്ധിയുടെ പുരോഗതിയിൽ ലോകം അന്ധാളിച്ചു നിന്ന നിമിഷം. ആ മൽസരം ബിഗ് ഡേറ്റ വിപ്ളവത്തിന് തുടക്കം കുറിച്ചുവെന്ന് ഇരുപത് വർഷത്തിനു ശേഷം വിദഗ്ദർ അഭിപ്രായപ്പെട്ടു. 1997ൽ, ഇതിനു മുൻപുള്ള പരമ്പരയിൽ കാസ്പറോവ് ഡീപ് ബ്ളൂവിനെ അടിയറവ് പറയിച്ചിട്ടുമുണ്ട് (4 - 2).
പത്തു ലക്ഷം നീക്കങ്ങൾ മുൻകൂട്ടി കാണാനുള്ള കഴിവുള്ള, അപ്ഗ്രേഡ് ചെയ്ത സൂപ്പർ കംപ്യൂട്ടറാണ് രണ്ടാമത് ഉപയോഗിച്ചത്. എന്നിട്ടു പോലും റഷ്യൻ ചാംപ്യൻ എളുപ്പത്തിൽ തോറ്റില്ല. മനുഷ്യനു തുല്യം മനുഷ്യൻ മാത്രം! ബോബി ഫിഷറിനു ശേഷം ചെസ് ലോകം കണ്ട ഏറ്റവും വലിയ ജീനിയസ് എന്ന് കാസ്പറോവിനെ വിശേഷിപ്പിക്കുന്നതിൽ തെറ്റില്ല. പിന്നീട് ആ ചാംപ്യൻ ഇങ്ങനെ എഴുതി: "പരിചയവും അന്തർജ്ഞാനവും ചേർത്ത് ഗ്രാന്റ്മാസ്റ്റർ ചെസ് കളിക്കുന്നു, പഠനവും കണക്കുകൂട്ടലും അയാളെ പിന്തുണയ്ക്കുന്നു. എന്നാൽ കണക്കുകളുടെ ഘോര ശക്തിയത്രേ യന്ത്രത്തിന്റെ കളിയുടെ മർമം. അതിന്റെ ഡേറ്റാബേസിൽ അനേകലക്ഷം നീക്കങ്ങൾ മുൻകൂർ ശേഖരിച്ചിരിക്കുന്നു."
∙ ചെസ് ബോർഡിലും പടർന്ന ശീതയുദ്ധം
ചതുരംഗം കണ്ട ഏറ്റവും വലിയ പ്രതിഭയാണ് അമേരിക്കയുടെ ബോബി ഫിഷർ. ശീതയുദ്ധകാലത്ത് സോവിയറ്റ് ചെസ് മേധാവിത്വം തകർത്ത് ലോക ചാംപ്യനായ ഫിഷർ കളിയുടെ രാഷ്ട്രീയത്തിനും ദേശീയതയ്ക്കും പുതിയ മാനങ്ങൾ ചമച്ചു, സ്ഥിരവൈരിയായ ബോറിസ് സ്പാസ്കിയെ തോൽപിച്ച ചാംപ്യന്റെ മനസ്സ് മെല്ലെ വീഴ്ചയിലേക്ക് വഴുതി. കായികവേദിയിൽ പ്രതിഭയും ഭ്രാന്തും സമം ചേർന്നവരുടെ പ്രതിരൂപമാണ് ബോബി ഫിഷർ. ഭ്രാന്ത് പ്രതിഭയെ തീർത്തു കളഞ്ഞേക്കാം, എന്നാൽ അവരിൽ ചിലർ പ്രതിഭയുടെ പരകോടി കണ്ടതിനു ശേഷമാണ് നാശത്തിന് കീഴടങ്ങിയത്.
ബോബി ഫിഷർ റഷ്യക്കാരെയും ജൂതന്മാരെയും സ്ത്രീകളെയും ഒരു പോലെ വെറുത്തിരുന്നു. പെണ്ണുങ്ങൾ ചെസിൽ മിടുക്ക് കാട്ടില്ല എന്ന ഫിഷറിന്റെ വിശ്വാസ പ്രമാണം 1991ൽ ഒരു ഹംഗേറിയൻ പെൺകുട്ടി തിരുത്തിയെഴുതി - ജൂഡിത്ത് പോൾഗാർ. പതിനഞ്ചാം വയസ്സിൽ ഏറ്റവും പ്രായം കുറഞ്ഞ ഗ്രാൻഡ് മാസ്റ്റർ, തകർത്തത് ഫിഷറുടെ റെക്കോർഡ്. അസാമാന്യ കരിയറിൽ പുരുഷ താരങ്ങളോട് കിടപിടിക്കുന്ന പ്രകടനം, ചരിത്രത്തിലെ ഏറ്റവും മികച്ച വനിതാതാരം. പിന്നീട് ഹംഗേറിയൻ ദേശീയ പുരുഷ ചെസ് ടീമിന്റെ കോച്ച്. ജൂഡിത്തിന്റെ വിപ്ളവം ചെസിലേക്ക് കൂടുതൽ പെൺകുട്ടികളെ കൊണ്ടു വന്നു, ഇന്ത്യയിൽ ഗ്രാൻഡ് മാസ്റ്റർ കൊനേരു ഹംപി ഉദയം ചെയ്തു.
∙ ‘ക്യൂൻസ് ഗ്യാംബിറ്റെ’ന്ന രാജ്ഞിതന്ത്രം
ആധുനിക ചെസിലെ പഴയൊരു ഓപ്പണിങ് മൂവാണ് ക്യൂൻസ് ഗ്യാംബിറ്റ്. വെള്ളക്കരുക്കളിൽ രാജ്ഞിയുടെ ഒരു കാലാളിനെ ബോർഡിന്റെ മധ്യത്തിലേക്ക് നീക്കി എതിരാളിയെ മോഹിപ്പിച്ച്, അടുത്ത കാലാളിനെ ബലികഴിക്കുന്നു. ഇതോടെ രാജ്ഞിക്ക് കളത്തിന്റെ മധ്യത്തിൽ കൂടുതൽ നിയന്ത്രണം വരുന്നു. ഇതേ പേരിലുള്ള നെറ്റ്ഫ്ളിക്സ് സീരീസ് വൻ വിജയമായിരുന്നു. അതോടെ അമേരിക്കയിൽ കളിയോട് പുതിയ ആകർഷണമുണ്ടായി, ചെസ് ബോർഡുകൾ കൂടുതലായി വിറ്റു പോയി. പന്ത്രണ്ട് വർഷം മുൻപ് പൂർണമായും സമനില തെറ്റി ജീവൻ വിട്ട ബോബി ഫിഷറെ പുതിയ തലമുറ തിരക്കി. അറുപതുകളിലെ ഫിഷറുടെ കാലം പുനർനിർമിച്ച പരമ്പര ഫിഷറിനും ജൂഡിത്ത് പോൾഗറിനുമുള്ള സമർപ്പണമാണ്. നായിക ബെത് ഹാർമെൻ രണ്ട് പ്രതിഭകളുടെ വിദഗ്ധമായ സംയോജനവും. അനാഥത്വവും പ്രതിഭയും സൗഹൃദവും ലഹരിയും ഭ്രാന്തും ഇടകലരുന്ന വിവിധ അടരുകളുള്ള ആഖ്യാനം.
ജയിക്കാൻ വേണ്ടി മാത്രം കളിക്കുന്ന കളിയാണ് ചതുരംഗം. എന്നാൽ എപ്പോഴും വിജയം ഉറപ്പില്ല. തോൽക്കാം, സമനിലയിൽ പിരിയാം. എതിരാളികളുമായി താരതമ്യം ചെയ്ത് ഒരു കളിക്കാരന്റെ ശക്തി അളക്കുന്ന രീതിയാണ് എലോ റേറ്റിങ്. ക്ലാസ്സിക്കൽ ചെസിന്റെ ചരിത്രത്തിൽ കാസ്പറോവിനേക്കാൾ മികച്ച റേറ്റിങ്ങുള്ള (ELO Rating - 2882) മുൻ ചാംപ്യൻ കാൾസൻ കരിയറിൽ ആകെയുള്ള കളികളുടെ 34 ശതമാനം തോറ്റിട്ടുണ്ട്! 2013ൽ ആനന്ദിനെ തോൽപ്പിച്ച ശേഷം പത്ത് വർഷം ചെസ് ലോകം അടക്കി വാണ, അഞ്ചു തവണ ക്ലാസിക്കൽ ചാംപ്യനായ കാൾസന്റെ തോൽവികൾ ഒരു പുതിയ കാര്യമല്ല. റേറ്റിങ് കുറയുമെന്ന് പേടിച്ച് കാൾസൻ തനിക്കു താഴെ റേറ്റിങ് ഉള്ളവരുമായി കളിക്കാതിരിക്കുന്നില്ല. മൂന്നു തവണ റാപ്പിഡ് ഫയറിലും അഞ്ചു തവണ ബ്ലിറ്റ്സിലും ലോകചാംപ്യൻ. തോൽക്കാൻ പേടിയില്ല, അതാണ് ആ നോർവീജിയക്കാരന്റെ വിജയരഹസ്യം.
∙ മാഗ്നസ് കാൾസന് മടുത്തോ കിരീടങ്ങൾ?
ചാംപ്യന്റെ സാന്നിധ്യവും തോൽവികളും ചില രാജ്യങ്ങളിൽ ചെസിന്റെ പ്രചാരം കൂട്ടുമെങ്കിൽ അത് നല്ലത്. പക്ഷേ അന്താരാഷ്ട്ര ചെസ് സർക്യൂട്ടിലെ ഒരു അതിവേഗ ഗെയിമിലോ ഓൺലൈനിലോ തോൽപ്പിക്കുന്ന പോലെ എളുപ്പമല്ല, നിലവിലുള്ള ചാംപ്യനോട് മൽസരിക്കാൻ യോഗ്യത നേടി, ക്ളാസിക്കൽ ചെസിൽ ഗെയിമുകളുടെ ഒരു പരമ്പരയിൽ പരാജയപ്പെടുത്തുക എന്നത്. 2024ൽ, ചൈനക്കാരനായ ഡിംഗ് ലിറെൻ ലോക ചാംപ്യനായത് കാൾസനെ തോൽപിച്ചായിരുന്നില്ല. പത്തു വർഷം വഹിച്ച കിരീടം നിലനിർത്താൻ താൽപര്യമില്ലെന്ന് കാൾസൻ അറിയിച്ചതിനു ശേഷം കാൻഡിഡേറ്റ്സ് ടൂർണമെന്റിലെ ആദ്യ രണ്ട് സ്ഥാനക്കാർ പോരാടി. ഡിംഗ് ലിറെൻ ഇയാൻ നെപോംമ്നിയാച്ചിയെ കീഴടക്കി. പ്രശസ്തിയുടെ ഉന്നതങ്ങളിൽ ഒറ്റയ്ക്ക് കഴിഞ്ഞ് മാഗ്നസ് കാൾസന് മടുത്തിരിക്കാം.
കളിക്കാരന് ആത്മവിശ്വാസം പ്രധാനമാണ്, ഒരു പരിധി വരെ അഹങ്കാരവും. എളിമയുള്ളവർക്ക് ചേർന്നതല്ല ഈ കളി. പൊതുവേദിയിൽ വിനയം കാണിച്ച് നയചതുരനാവാം; പക്ഷേ കളി തുടങ്ങിയാൽ മുന്നിൽ ശത്രു, ഉള്ളിൽ യുദ്ധം. പ്രതിപക്ഷ ബഹുമാനം കളയരുത്, തോറ്റാൽ സംയമനം പാലിക്കണം, ശക്തമായി തിരിച്ചു വരണം. എന്നാൽ തോൽവി ഉൾക്കൊള്ളാൻ കഴിയാതെ രോഷാകുലരാകുന്നവരും പൊട്ടിക്കരയുന്നവരുമുണ്ട്. വീഴ്ച നിങ്ങളുടെ അഹത്തിനെ മുറിക്കും, ലോകജനത കണ്ടുനിൽക്കുമ്പോൾ പരാജയപ്പെടുന്നത് നിങ്ങളെ തകർക്കും.
∙ രാജാവിനെ സൂക്ഷിക്കുന്ന രാജ്ഞി
രാജാവാണ് ഏറ്റവും വിശേഷപ്പെട്ട കരു എന്നാണ് വയ്പ്. പക്ഷേ രാജ്ഞിക്കാണ് കൂടുതൽ സ്വാതന്ത്ര്യം. രാജാവിനെ സംരക്ഷിക്കേണ്ടത് മറ്റു കരുക്കളുടെ ജോലിയാണ്, സുരക്ഷാവലയത്തെ അമിതമായി ആശ്രയിക്കുന്ന രാജാവിന് പലപ്പോഴും സ്വയം സംരക്ഷിക്കാൻ കഴിയാതാകുന്നു. യുദ്ധതന്ത്രങ്ങളും സമൂഹനിയമങ്ങളും പകർത്തിയ കളിയാണ് ചതുരംഗം. രാജ്ഞിയുടെ അധികാരം പുരാതന സമൂഹങ്ങളിലെ സ്ത്രീ മേധാവിത്വമാണ് സൂചിപ്പിക്കുന്നത് എന്നൊരു നിരീക്ഷണമുണ്ട്. ഒരുപോലെ ശാരീരികവും മാനസികവുമാണ് ഈ കളി. പെണ്ണിന്റെ അധികാരം പതിയെ പുരുഷ സമൂഹം കവർന്നെടുത്തു. കരുക്കളെ നന്നായി അറിഞ്ഞ ബോബി ഫിഷർ പുരുഷാധികാരം വാക്കുകളിലൂടെ പുറത്തു വിട്ടു, ജൂഡിത്ത് പോൾഗാർ കളത്തിലെങ്കിലും അത് തിരിച്ചു പിടിച്ചു. അർധനാരീശ്വരനായ ആനന്ദ് ജലം പോലെ നിശ്ചലമായും സംഹരിച്ചും അഞ്ചു തവണ ചാംപ്യനായി.
ചെസ് ജീവിതത്തെ അനുകരിക്കുന്നു.
(അവലംബം: How life imitates chess, Garry Kasparov, 2007)